പല വിദ്യാലയങ്ങളിലും കുട്ടികള്‍ കൃഷി ചെയ്യുന്നത് വാര്‍ത്തയാണ്. കുട്ടികളെ സ്കൂളില്‍ വിടുന്നത് കൃഷി ചെയ്യാന്‍ അല്ലല്ലോ. പിന്നെ പഠിക്കാന്‍ ഉള്ള സമയം കൃഷി ചെയ്തു കൊണ്ടിരുന്നാല്‍ മതിയോ?
ഈ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ ഇങ്ങനെ ആലോചിക്കും. അത് കൊണ്ട് തന്നെ വിമര്‍ശനത്തോടെ മാത്രമാണ് സ്കൂള്‍ കൃഷിയെ സമീപിക്കുക. നാലിലാം കണ്ടത്തിലെ സ്കൂളില്‍ ചെന്നപ്പോഴും ഇതേ ചോദ്യം ചോദിച്ചു.
അപ്പോള്‍ അവിടുത്തെ മാഷിനു കൃത്യമായ ഉത്തരം ഉണ്ടായിരുന്നു.അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടു
പോയി. കൃഷിയിടത്തില്‍ വച്ച് ഓരോന്നും വിശദീകരിച്ചു
ഗണിതം,ശാസ്ത്രം ഭാഷ ഇവയുമായി ഇഴ ചേര്‍ത്ത് കൃഷിയിലൂടെ പഠിപ്പിച്ചത്.
- വളപ്രയോഗത്തിലെ അംശ ബന്ധം പാലിച്ചു വളം ഇടല്‍
- കപപ്ത്തണ്ടിന്റെ നീളം.(നടുന്നതിന് മുറിക്കാന്‍, പൂര്‍ണ വളര്‍ച്ച എത്തുമ്പോള്‍).ഊഹിക്കല്‍ അളക്കല്‍.
- കോവല്‍ കൃഷിയുടെ ചുറ്റളവ് കാണല്‍
- കമ്പി വേലിയുടെ ഗണിതം
- കൃഷി വിസ്തീര്‍ണം
- സ്കൂള്‍ ടാങ്കിലെ വെള്ളം എത്ര? ഒരു കോവല്‍ തടത്തിനു അഞ്ചു ലിറ്റര്‍ വേണം എങ്കില്‍ ഈ ടാങ്കിലെവെള്ളം മതിയാകുമോ?( വ്യാപ്തം കണ്ടെത്തല്‍,പ്രശ്ന പരിഹാരം)
- എല്ലാ ചെടികള്‍ക്കും ഒരേ പരിപാലനം ആണോ?
- കൃഷി രീതിയിലെ വ്യത്ത്യാസം
- പൂക്കള്‍, ഇലകള്‍ ഇവയുടെ വളര്‍ച്ച നിരീക്ഷണം.
- മണ്ണും വളവും
- കളയും വിളയും.
- സസ്യ വൈവിധ്യം
- കൃഷി ഡയറി
നാല് ഏക്കര്‍ സ്ഥലം.നല്ല പി ടി എ സഹകരണം. സന്നദ്ധതയുള്ള ടീച്ചേഴ്സ്.
ഈ സ്കൂളിനെ കുറിച്ചാണ് ഇന്ന് കാസര്ഗോഡ് എസ് എസ് എ ബ്ലോഗില്‍ പറയുന്നത്. കൂടുതല്‍ വിശേഷങ്ങള്‍ ആ ബ്ലോഗ് സന്ദര്‍ശിച്ചാല്‍ കിട്ടും.( നീല അക്ഷരങ്ങള്‍ ലിങ്ക് ആണ്.ക്ലിക്ക് ചെയ്യൂ.കാസര്ഗോട്ടെത്തും )
(ഫോട്ടോ അയച്ചു തന്നത് അനൂപ്.)
ഈ സ്കൂള്‍ ചൂണ്ടു വിരല്‍ മുന്‍പും പരിചയപ്പെടുത്തിയിരുന്നു. മാറ്റം പ്രകടം എന്ന പേരില്‍. അതും നോക്കുക.
1 comment:
കൃഷി വഴി പഠിപ്പിക്കുന്ന മാഷക്ക് ആശംസകള്‍ ;ഫോട്ടോകള്‍ അതി മനോഹരമായിട്ടുണ്ട് .
Post a Comment