ഇത് പരസ്യമായ കാര്യമാണ്
.പക്ഷേ പലര്‍ക്കും അറിഞ്ഞുകൂടാ. അറിയാവുന്നവര്‍ പുറത്തുപറയുകയുമില്ല.എങ്ങനെയാണ്
ഗ്രേഡ് കണക്കാക്കുക എന്നു
ചോദിച്ചാല്‍ ഉത്തരം ഇങ്ങനെ. പക്ഷേ
അതായത്
വിവിധ മാര്‍ക്ക് റേഞ്ചുളളവരെ
വിവിധ ഗ്രേഡുകളിലാക്കുന്നു.
എന്നാല്‍
പരീക്ഷാ റിസല്‍റ്റിന്റെ
ആത്യന്തിക ഗ്രേഡ് കണക്കാക്കുന്ന രീതി
ഇപ്രകാരമല്ല
ആദ്യം
തോറ്റവരെത്രയെന്നു നിര്‍ണയിക്കും
( മുപ്പത്തിമൂന്നു%
കിട്ടാത്തവരാണവര്‍.
മുപ്പത്തി
മൂന്നിലെത്തിക്കാന്‍ മോഡറേഷന്
കൊടുക്കുമെന്ന് കഴിഞ്ഞ
പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു.
ആ ഗ്രാഫ് അനുബന്ധം ഒന്നായി നല്കിയിരിക്കുന്നു )
തോററവരൊഴികെയുളളവരെ
എട്ടു തുല്യ കൂട്ടങ്ങളാക്കും
അതിന്റെ
രീതി ചുവടെ
ആദ്യത്തെ
എപ്ലസ് അല്ല ഇവിടുത്തെ എ
പ്ലസ്.
ഉദാഹരണം
.
തൊണ്ണൂറ്
പേര് പരീക്ഷ എഴുതി.
അതില്‍
പത്തുപേര്‍ ഇ ഗ്രേഡുകാര്‍.
ബാക്കിയുളളവരെ
എട്ടു തുല്യ കൂട്ടങ്ങളാക്കി.
അപ്പോള്‍
എണ്‍പതും എണ്‍പത്തഞ്ചും
കിട്ടിയ രണ്ടു പേരും ഉയര്‍ന്ന
എട്ടിലൊന്നു കൂട്ടത്തില്‍
പെട്ടു എന്നരിക്കട്ടെ.
അവര്‍
സ്വാഭാവികമായി എ പ്സസ്
ഗ്രൂപ്പിലെത്തും.
രണ്ടാമത്തെ
ഉയര്‍ന്ന ഗ്രൂപ്പുകാരെല്ലാം
എഴുപതിനും അറുപതിനും
ഇടയിലുളളവരാണെങ്കിലും അവര്‍
എ ഗ്രേഡിലെത്തും
ഈ
എ പ്ലസിന്റെ മൂല്യം നൂറായിരിക്കും,
എയുടെ
മൂല്യം തൊണ്ണൂറും
എന്നാണ്
ഞാന്‍ അനുമാനിക്കുന്നത്.
എതല്ല
എങ്കില്‍ ചര്‍ച്ചയില്‍
പങ്കെടുത്തു തിരുത്താം
എന്തിനാണ്
സി ബി എസ് ഇ മോഡറേഷന് വാരിക്കോരി
കൊടുത്ത് വിജയിപ്പിച്ചതിനു
ശേഷം ഇ ഗ്രേഡിലുളളവരെ ഒഴിവാക്കി
എട്ടിലൊന്നിന്റെ കളി നടത്തുന്നത്?
ഉത്തരം
ലളിതം
വിജയശതമാനം
കൂട്ടുക.
ഉയര്‍ന്ന
സ്കോര്‍ കൂടുതല്‍ കുട്ടികള്‍ക്ക്
ലഭ്യമാക്കുക
ഗ്രേഡിംഗ്
സംവാധാനം എങ്ങനെ ദുരുപയോഗപ്പെടുത്തുന്നു
എന്നതിന്റെ തെളിവല്ലേ ഇത്?
ആകെ
കിട്ടിയ സ്കോറിനെ വെച്ച്
ഗ്രേഡ് കണ്ടാലെന്താ കുഴപ്പം?
കേരളത്തിലങ്ങനെയാണല്ലോ?
(ഐ
സി എസ് ഇ തട്ടിപ്പ് വേറൊരു
രീതി അതു ഇവിടെ വായിക്കാം
)
എട്ടിലൊന്നു
കൂട്ടത്തില്‍ ഒരേ സ്കോര്‍
ലഭിച്ചവര്‍ കൂടുതലാവുകയും
തുല്യ കൂട്ടമാക്കാന്‍ പ്രയാസം
നേരിടുകയും ചെയ്താല്‍ എന്തു
ചെയ്യും?
അനര്
പറയുന്നതിങ്ങനെ.
-
Minor variations in proportion of candidates to adjust ties will be made.
-
n case of a tie, all the students getting the same score, will get the same grade. If the number of students at a score point need to be divided into two segments, the smaller segment will go with the larger.
പട്ടിക
നോക്കുക
CBSE Assessment in Classes IX and X
Formative and Summative Assessments
Type of assessment
|
Percentage of weightage in academic session
|
Month
|
Term wise weightage
|
FIRST TERM
|
|||
Formative Assessment-1 | 10% | April-May | FA 1+2 = 20% |
Formative Assessment-2 | 10% | July-August | |
Summative Assessment-1 | 20% | September | SA1 = 20% |
SECOND TERM
|
|||
Formative | 10% | October-November | FA 3+4 = 20% |
Assessment-3 | |||
Formative Assessment-4 | 10% | January- February | |
Summative Assessment-2 | 40% | March | SA2 = 40% |
Total Formative
Assessments = FA1 + FA2 + FA3 + FA4= 40%
Smmative Assessments = SA1 + SA 2=
60%
|
-
There are two formative assessments each in the first and second term.
-
Each Formative Assessment is again divided into smaller assessments (class assignments, quiz, projects, written tests) which can carry different marks.
-
Each formative assessment has a weightage of 10% which can be arrived at by taking an average of all tasks or the best three or four.
-
The total weightage of all the four formative assessments is 40%.
-
The time-frame, split up of syllabus as per the four
formative assessments, and the minimum number of suggested tasks for
each formative assessment have been given in the annual planner for
each subject. The annual planner is only suggestive and schools can
adapt it as per their needs.
ഫോര്‍മേറ്റീവ് അസസ്മെന്റ് ( നിരന്തര വിലയിരുത്തല്‍) നാലുതവണ. അതും വിദ്യാലയം നല്‍കുന്നതാണ്. നാല്പത് മാര്‍ക്ക് അങ്ങനെ വിദ്യാലയം നല്കി ( കേരളത്തില്‍ ഇത് കേവലി ഇരുപത് മാത്രം)
ഇപ്പോള്‍ ആകെ എത്രയായി ? 20+40=60
ബാക്കി നാല്പതിനാണ് കേന്ദ്രീകൃത പരീക്ഷ ഉളളത്
സമ്മേറ്റീവ് അസസ്മെന്റ് ഒന്നാം തവണ നടത്തുന്നത് സംബന്ധിച്ച സി ബി എസ് ഇയുടെ വിശദീകരണം ചുവടെ ( മുന്‍ വര്‍ഷം വരെ ഇതായിരുന്നു രീതി)
ഇനം ഡി നോക്കുക. അതത് വിദ്യാലയമാണ് പേപ്പര്‍ നോക്കുക. ചോദ്യങ്ങളുടെ നാലുസെറ്റ് സി ബി എസ് ഇ അയച്ചുകൊടുക്കും. അതില്‍ നിന്നും ഇഷ്ടമുളളത് വിദ്യാലയത്തിനു തെരഞ്ഞെടുക്കാം. രണ്ടു ചോദ്യങ്ങള്‍ മിക്സ് ചെയ്യുകയുമാകാം. ഇങ്ങനെ വിദ്യാലയം തന്നെ അറുപത് ശതമാനം മാര്‍ക്കും നല്കുന്ന രീതിയിലുളള സ്ഥാപനങ്ങളിലെ നിലവാരം , ഗ്രോഡിംഗ് എന്നിവ സംബന്ധിച്ച് ആര്‍ക്കും ആക്ഷേപമില്ലായിരുന്നു . കാരണം ഇഗ്ലീഷല്ലേ? അണ് എയ്ഡഡ് അല്ലേ? പണം കൊടുത്തതല്ലേ?
2017-18 മുതല്‍ വരുത്തിയ മാറ്റം (No.Acad-05/2017 dated 31/01/2017)
- കേരളത്തിലേതുപോലെ വര്‍ഷാന്ത്യ വിലയിരുത്തല്‍. ഒരു വര്‍ഷത്തെ മുഴുവന്‍ പാഠഭാഗങ്ങളും പരിഗണിച്ച് എഴുത്തു പരീക്ഷ.
- എണ്പതു മാര്‍ക്കിന്റെ ചോദ്യം ഉണ്ടാകും
- ഇരുപത് മാര്‍ക്ക് ആഭ്യന്തര വിലയിരുത്തല്‍ ( നിരന്തര വിലയിരുത്തലിനു സമാനം . പേരു മാറ്റി എന്നു മാത്രം ) മൂന്നു ടേമിലായി പരീക്ഷ നടത്തും അതില്‍ മെച്ചപ്പെട്ട രണ്ടിന്റെ ശരാശരി കണക്കാക്കി പത്തു മാര്‍ക്കിനെ ആധാരമാക്കി നല്‍കും. നോട്ടുബുക്കുകളുടെ സൂക്ഷിപ്പിനാണ് അഞ്ച് മാര്‍ക്ക്. വിഷയപോഷണപരിപാടിക്കാണ് ( പ്രാക്ടിക്കല്‍ വര്‍ക്ക്, പ്രോജക്ട് തുടങ്ങിയവ) അഞ്ചു മാര്‍ക്ക് ). ഈ ഇരുപത് മാര്‍ക്ക് സ്കൂളാണ് നല്‍കുക.
- 33% മാര്‍ക്കുണ്ടെങ്കിലേ വിജയിക്കൂ
നക്ഷത്രഗ്രേഡ് എന്ന സംവിധാനം
കുട്ടി അച്ചടക്കം, വിനയം, അനുസരണശീലം തുടങ്ങിയ മാനേജ്മെന്റിനിഷ്ടപ്പെട്ട ഗുണഗണങ്ങളുണ്ടെങ്കില്‍ രണ്ടു വിഷയങ്ങളുടെ ഗ്രേഡ് അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തിക്കൊടുക്കും. വിദ്യാലയം ആവശ്യപ്പെടണം. അങ്ങനെ എ കിട്ടിയ കുട്ടി എപ്ലസ് സ്റ്റാറാകും. ഈ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ചടിച്ചിട്ടുണ്ടാകും. അതിനര്‍ഥം കുട്ടി സ്റ്റാറാണെന്നല്ല. ഔദാര്യം കിട്ടി എന്നാണ്.
ഇതൊക്കെയായിട്ടും മോഡറേഷന് കൊടുത്തേ വിജയശതമാനം ഉയര്‍ത്താനും ആകുന്നുളളൂ ( അൻുബന്ധം ഒന്നു നോക്കുക)
ആരെങ്കിലും സുഹൃത്തുക്കള്‍ ഇത്തരം മാര്‍ക്ക്ദാനം അറിഞ്ഞിട്ടാണോ മക്കളെ വിടുന്നത്? അല്ലെങ്കില്‍ പറഞ്ഞുകൊടുക്കുമല്ലോ..
.....................................................................................................................
കൂടുതല്‍ സിബി എസ് ഇ നിലവാരത്തട്ടിപ്പ് അറിയാന്‍
ഐ സി എസ് ഇ തന്ത്രം മറ്റൊന്ന്. അതറിയാന്‍
അനുബന്ധംഒന്ന്
മുപ്പത്തി മൂന്ന് , നാല്‍പ്പത്തി രണ്ട്, തൊണ്ണൂറ്റഞ്ച് മാര്‍ക്കുകാര്‍ വളരെ ക്കൂടുതല്‍ വന്നത് കണ്ടോ? അസ്വാഭാവികമായ ഈ പ്രവണത മോഡറേഷന് നല്കുന്നതു മൂലം സംഭവിക്കുന്നതാണ്
മുപ്പത്തി മൂന്നുമുതലുളളവരെ വീണ്ടും എട്ടു കൂട്ടമാക്കി ഗ്രേഡ് നല്‍കുന്നതിലൂടെ വീണ്ടും ഗ്രേഡും മാര്‍ക്കും കുറേ പേര്‍ക്ക് കൂട്ടിക്കിട്ടാനാണ് സാധ്യത.
അനുബന്ധം രണ്ട്
കഴിഞ്ഞ വര്‍ഷം വരെ സി ബി എസ് ഇ പിന്തുടര്ന്നത് രണ്ട് രീതിയിലുളള പത്താം
ക്ലാസ് പരീക്ഷയാണ്. അതിലൊന്ന് അതത് വിദ്യാലയം തന്നെ നടത്തി പേപ്പര്‍ നോക്കി
ഫലം പ്രഖ്യാപിക്കുന്നത്.ട്യൂട്ടോറിയല്‍ കോളജ്കാരു പഠിപ്പിച്ച്
പരീക്ഷയിടുന്ന മാതിരി ഏര്‍പ്പാട്. ആ ധാരയില്‍ വളരെക്കുറിച്ച് കുട്ടികളേ
ഉളളൂ എന്നാണ് ചില ചങ്ങാതിമാര്‍ പ്രചരിപ്പിച്ചത്. സി ബി എസ് ഇയുടെ ഔദ്യോഗിക
സൈറ്റില്‍ ഫലവിശകലനമുണ്ട്. അതാണ് ചുവടെ നല്‍കുന്നത്. ഏതാണ്ട് പകുതിയോളം
കുട്ടികള്‍ അത്തരം പരീക്ഷ ഏഴുതിയവരാണ്. സത്യവാങ്മൂലം നല്‍കും ഞാന്‍ അത്തരം
പരീക്ഷ എഴുതിയല്ല വിജയിച്ചതെന്ന്. എന്നിട്ട് പ്ലസ് ടുവിന് മറ്റുളളവരെ
പിന്തളളി പ്രവേശനം കരസ്ഥമാക്കും. കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ് വിദ്യാലയം
തിരിച്ച് ഇത് കണ്ടുപിടിക്കുന്നതിനുളള മാര്‍ഗങ്ങള്‍ പങ്കിട്ടിരുന്നു, ആരു
പരിഗണിക്കാന്‍. ഏതായാലും ഇത്തരം രീതി സീ ബി എസ് ഇ അവസാനിപ്പിച്ചു, പക്ഷേ ,
പൊതുവിദ്യാഭ്യാസ വിമര്‍ശനം നടത്തുന്നവര്‍ ഇതൊന്നും കാണുന്നില്ല.
അറിയുന്നുമില്ല. മക്കളെ വിടുന്നവര്‍ക്കും ഇതൊന്നും ബാധകമല്ല.
അനുബന്ധം മൂന്ന്
കേന്ദ്രീയ
വിദ്യാലയങ്ങളുടെ നിലവാരവും പുറത്തായി. സംഗതി അവിടെയും സി ബി എസ് ഇ
സിലബസാണ്. കൂട്ടത്തോല്‍വിയാണ് നിലവാരം. നിരന്തര വിലയിരുത്തല്‍ സ്കോറ്
ലഭിച്ചില്ലേല്‍ ബഹുഭൂരിപക്ഷവും തോല്‍ക്കും. കേരള സിലബസില്‍
നിരന്തരവിലയിരുത്തലില്ലെങ്കിലും
ഏണ്‍പതു ശതമാനമെങ്കിലും കുട്ടികള്‍ ഒമ്പതില്‍ വിജയിക്കും. കഴിഞ്ഞ വര്‍ഷം
വരെ സി ബി എസ് ഇ അതത് വിദ്യാലയങ്ങളിലെ പത്താം ക്ലാസ് പരിക്ഷയും പേപ്പര്‍
നോട്ടവും വിജയിപ്പിക്കലുമായിരുന്നല്ലോൽ.
അതിന്റെ ബലത്തിലാണ് പറ്റിക്കല്‍ നടത്തിയതെന്നു തോന്നുന്നു. പൊളളുന്നതുവരെ
അവിടെത്തന്നെ പഠിപ്പിക്കണം. എന്തൊരു തളളായിരുന്നു കേന്ദ്രീയവിദ്യാലയമേന്മ
പറഞ്ഞ്..നോക്കൂ കണക്ക് ഉള്‍പ്പടെ എഴുത്ത് പരീക്ഷക്ക് തോറ്റെന്ന്.. ഐ സി എസി
ഇയില്‍ കണക്കിന് മാര്‍ക്ക് കുറഞ്ഞാല്‍ ആ പേപ്പറേ ഒഴിവാക്കി ഗ്രേഡ്
കണ്ടുകളയും. നിലവാരം.....കേമം തന്നെ
അനുബന്ധം നാല്
സി ബി എസ് ഇയുടെ ട്രെന്റ് അനാലിസിസ്. ഉത്തരക്കടലാസ് നോക്കി ചോദ്യം
വ്യാപകമായി ചേര്‍ന്നില്ല എന്നു കണ്ടെത്തി. അതങ്ങനെയല്ലേ വരൂ. ലക്ഷങ്ങള്‍
മുടക്കി ചോദ്യം വാങ്ങുന്നവരുടെ ഉത്തരക്കടലാസില്‍ ഇത് ചോര്‍ത്തിയ
ചോദ്യമാണെന്ന് എഴുതിവെക്കുകയില്ലല്ലോ. കാശുളളവന് വാങ്ങി . എഴുതി.
വ്യാപരകമല്ല. അതിനാല്‍ കുഴപ്പമില്ല. അങ്ങനെയാണോ കാര്യങ്ങളെ കാണേണ്ടത്.
അനര്‍ഹമായി ആരൊക്കെയോ ചോദ്യം തട്ടിച്ച് മാര്‍ക്ക് വാങ്ങി. അതിനെ തലോടുന്ന
സമീപനമായിപ്പോയി ഇത്. ഇനി ചൂഷണത്തിന്റെ അടുത്ത വാര്‍ത്തയും ഉണ്ട്. കൂലി
കൊടുക്കാത്ത സംവിധാനം.എല്ലാവര്ക്കും അറിയാം അണ് എയ്ഡഡ് സി ബി എസ് ഇ
വിദ്യാലയങ്ങളിലെ അധ്യാപകരുടെ വേതനം ( വേദനം) അവര്‍ക്ക് കിട്ടുന്ന
നക്കാപ്പിച്ചപോലും കൊടുക്കില്ല. അതിന്റെ പേരില്‍ മാസവേതനവും കൊടുക്കില്ല.
നടത്തിപ്പുകാരും സി ബി എസ്ഇീയും കൊളളാം. പിന്നെ കൂലിയില്ലാ ജോലിയാകുമ്പോള്‍
ആര്‍ക്കും പരീക്ഷാപ്പേപ്പര്‍ നോക്കാമെന്ന ഉദാരതയും ഉണ്ട്
അനുബന്ധം അഞ്ച്
കച്ചവടമില്ലെങ്കില്‍ പിന്നെന്തു സി ബി എസ് ഇ? കരിക്കുലം കമ്മറ്റി വേണ്ട.
സാഹിത്യം വേണ്ട, മലയാളം വേണ്ട, വിദഗ്ധപരിശോധന വേണ്ട. സ്വകാര്യഗൈഡ്ലോബികള്‍
പാഠപുസ്തകമായി പ്രഖ്യാപിക്കുന്നതൊക്കെ പഠിപ്പിക്കാം. നാലിരട്ടി വില. അതില്‍
കുറേ കമ്മീഷന്. പുസ്തകക്കച്ചവടത്തിലെ ചൂഷണം തന്നെ അവരുടെ
സന്മാര്‍ഗപാഠം.യബണിഫോം കച്ചവടവും മറ്റും എന്തു മൂല്യബോധമാണ് വളര്‍ത്തുക.
ഇന്തയ്യിലെ എല്ലാവരും അംഗീകരിക്കുന്ന എന്‍ സി ഇ ആറ് ടി പാഠപുസ്തകം
നിലവാരവും കുറഞ്ഞവിലയുമുളളത് എന്തുകൊണ്ട് സി ബി എസ് ഇക്കാര്‍ക്ക്
അയിത്തമായി? എന്നിട്ടും അങ്ങോട്ടേക്കാണ്
തളളല്. കേരളത്തിലെ പാഠപുസ്തകങ്ങള്‍ കൂടി മറിച്ചുനോക്കി
തീരുമാനമെടുക്കുന്നത് നന്നായിരിക്കും. പത്രാസല്ല പാഠം,
ചൂഷണവിരുദ്ധസമീപനമാണ് പാഠം. വിദ്യാഭ്യാസം വലിയൊരു പ്രക്രിയയാണ്. കിട്ടുന്ന
അവസരമെല്ലാം പിഴിയാമെന്ന ധാരണപകരലാകരുത് അത്. ഇത്തരം കുട്ടികള്‍ പ്സസ് ടു
വിന് പൊതുധാരയില്‍ എത്തുന്നുണ്ട്. അവരുടെ അതുവരെയുളള ഭീകരഅച്ചടക്കത്തിന്റെ
കെട്ടവര്‍ ആ സമയത്ത് പൊട്ടിക്കുന്നു. അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍
പഠനവിധേയമാക്കണം
അനുന്ധം ആറ്