അക്കാദമിക മാസ്റ്റര്‍ പ്ലാനിന്റെ പരിഗണനാ
മേഖലകളില്‍ എന്തെല്ലാം വരും?
അതു
പരിചയപ്പെടുത്തുന്നതില്‍
തെറ്റില്ല. പക്ഷേ
അവസാന വാക്കെന്ന രീതിയില്‍ പലരും മേഖലകള്‍ നിര്‍ദേശിക്കുന്നു. അതു പാടില്ല എന്നാണ് എന്റെ അഭിപ്രായം. കുറേ സാധ്യതകള്‍ ആലോചിക്കാം. പങ്കിടാം എന്നതില്‍ കവിഞ്ഞ് അയവില്ലാത്ത ചട്ടക്കൂടുകളും നിര്‍ദേശിക്കുന്നത് ഒഴിവാക്കണം.
Sunday, December 31, 2017
Wednesday, December 27, 2017
പ്രഷര്‍കുക്കര്‍ വിദ്യാഭ്യാസവും നിലവാരവും.
ലോകത്തെ
ഒരു രാജ്യവും അക്കാദമിക
കാര്യത്തില്‍ പരിപൂര്‍ണതൃപ്തരല്ല.
അതിന്റെ
സമ്മര്‍ദം അനുഭവിക്കേണ്ടി
വരുന്നതാകട്ടെ കുട്ടികളും.
ആഗോള
തലത്തില്‍ വിദ്യാഭ്യാസ
നിലവാരമളക്കുന്നതാണ്
പിസ പരിക്ഷ (
Programme for International Student Assessment ) . 72 രാജ്യങ്ങളിലെ
540,000 കുട്ടികളാണ്
2015 ലെ
പരീക്ഷയില്‍ പങ്കെടുത്തത്.
ഗണിതത്തില്‍
സിങ്കപ്പൂര്‍,
ഹോങ്കോംഗ്
(ചൈന),
മക്കാവോ
(ചൈന),
തെയ്വാന്‍
,ജപ്പാന്‍,
കൊറിയ
എന്നിവയും വായനയില്‍
സിങ്കപ്പൂര്‍,
ഹോങ്കോംഗ്
( ചൈന)
, കാനഡ,
ഫിന്‍ലാന്‍റ്,
അയര്‍ലാന്‍റ്
തുടങ്ങിയ രാജ്യങ്ങളും
ശാസ്ത്രത്തില്‍ സിങ്കപ്പൂര്‍,
ജപ്പാന്‍,
എസ്റ്റോണിയ,
ചൈന,
ഫിന്‍ലാന്റ്
, മക്കാവോ(
ചൈന),
കാനഡ,
വിയറ്റ്നാം
എന്നിവയുമാണ് മുന്നില്‍
നില്‍ക്കുന്നത്.
ബ്രിട്ടന്റെ
നില ആശാവഹമല്ല.
അമേരിക്കയുടേത്
ഗണിതത്തില്‍ 2012
ല്‍
28ആയിരുന്നു
സ്ഥാനം 2015ല്‍
35ലേക്ക്
തകര്‍ന്നുവീണു.
Friday, December 22, 2017
അക്കാദമിക മാസ്റ്റര്‍പ്ലാനില്‍ കലാവിദ്യാഭ്യാസം വരുമോ?
പലരും വിശദീകരണം ചോദിക്കുന്നു. എല്ലാവര്‍ക്കും മാതൃകവേണം. അത് നന്നാവില്ല എന്നു ഞാന്‍. വൈവിധ്യചിന്തയെ തടയാതിരിക്കാനാണ്. ആവശ്യം കൂടി വരുന്ന സ്ഥിതിക്ക് ഒരു ഉദാഹരണം കൂടി നല്‍കാം. ഇത് കരടാണ്. കരടിന്റെ കരടാണ്. മാതൃകയല്ല. ഒരു സാധ്യത മാത്രം
അക്കാദമിക
മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാനായി
കൂടി എസ് ആ ര്‍ജി യോഗത്തില്‍
കണ്‍വീനര്‍ തന്നെയാണ് ഈ ചോദ്യം
ഉന്നയിച്ചത്..
തുടര്‍ന്നുണ്ടായ
ചര്‍ച്ചയും ആശയരൂപീകരണവും
ചുവടെ നല്‍കുന്നു.
"കലാവിദ്യാഭ്യാസം
,കായിക
വിദ്യാഭ്യാസം,
പ്രവൃത്തി
പരിചയാനുഭവങ്ങള്‍ അക്കാദമിക
പ്ലാനില്‍ വരണ്ടേ?”
"അതെന്താ
സംശയം?
പിരീഡുളളതല്ലേ?
പ്രധാന
വിഷയവുമല്ലേ?”
"എന്നാല്‍
ഇന്ന് നമ്മുക്ക് അക്കാര്യം
ചര്‍ച ചെയ്യാം.”
Monday, December 18, 2017
കേരളത്തിലെ പൊതുവിദ്യാഭ്യാസ ശാക്തീകരണവും ഇതരസംസ്ഥാനപ്രവണതകളും
കേരളത്തില്‍ പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ കാമ്പ് അറിയണമെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ മനസിലാക്കണം. അതിനായി പത്ത് വാര്‍ത്തകള്‍ നല്‍കുകയാണ്
- മോഹന്‍ദാസ് കരംചന്ദ് ഗാന്ധി പഠിച്ച വിദ്യാലയം( Mohandas Gandhi Vidyalaya , Rajkot) പൂട്ടുന്നതിന് സര്‍ക്കാര്‍ നീക്കം. 1880 മുതല്‍ 1887 വരെയുളള കാലയളവിലാണ് ഗാനിധിജി ഈ വിദ്യാലയത്തില്‍ പഠിച്ചത്. കഴിഞ്ഞ ഏപ്രില്‍ ഇരുപത്തിയൊമ്പതിനാണ് അധികൃതര്‍ സ്കൂള്‍ പൂട്ടുന്നതിനുളള നടപടികള്‍ ആരംഭിച്ചത്. ഗുജറാത്ത്
Tuesday, December 12, 2017
ഹൈ - ടെക് ശാസ്ത്ര ലാബ് - അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍ പരിഗണിക്കണ്ടേ?
വിദ്യാലയങ്ങള്‍
അക്കാദമിക പ്ലാന്‍ തയ്യാറാക്കുകയാണ്.
ശാസ്ത്രപഠനനിലവാരമുയര്‍ത്താനുളള
പരിപാടികള്‍ അതില്‍ ഉണ്ടാകും.
അതിനു
സഹായകമായ ഒരു വിജയമാതൃകയാണ്
ഇവിടെ പങ്കിടുന്നത്
ആമുഖം
ശാസ്ത്ര
പഠനം രസകരവും വിജ്ഞാനപ്രദവുമാണ്.
അതിന്റെ
പ്രധാന കാരണം
Monday, December 4, 2017
ഇരിങ്ങപ്പുറം ഒരു മാതൃകാപൊതുവിദ്യാലയം
"മലയാളത്തിളക്കം മോണിറ്ററിങ്ങിന്റെ ഭാഗമായാണു കലാധരൻ സാറും സുരേഷ് സാറും
സ്കൂളിലെത്തിയത്.... സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ച് ഏറെ
താത്പര്യത്തോടെ ചോദിച്ചറിഞ്ഞ കലാധരൻ സാർ
15 മിനിറ്റോളം മലയാളത്തിളക്കം കുട്ടികളോടൊപ്പം ചെലവഴിച്ചു.
മൂന്നാം
ക്ലാസിലെ സഞ്ജയും സായൂജും മാത്രമാണു ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്....
ഏഴാം മാസത്തിൽ ജനിച്ച ഇരട്ടക്കുട്ടികളായ ഇവർക്ക് ചെറുപ്പത്തിൽ ശാരീരികമായും
ബുദ്ധിപരമായും പല ആരോഗ്യ പ്രശ്നങ്ങളും വെല്ലുവിളി യായിരുന്നു.
എങ്കിലും
പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി അവർ മുന്നോട്ട് നീങ്ങുന്നു....
കലാധരൻ
മാഷുടെ വാക്കുകളിൽ പറഞ്ഞാൽ ഒരാഴ്ചക്കകം ലക്ഷ്യം നേടും........"
-ഗീതട്ടീച്ചര്‍ ( പ്രഥമാധ്യാപികയുടെ ഫേസ് ബുക്ക് പോസ്റ്റ്)
ഞാന്‍ സന്ദര്‍ശിച്ച സ്കൂളുകളില്‍ വെച്ച് മലയാളത്തിളക്കം പരിപാടിയിലേക്ക് രണ്ടു കുട്ടികള്‍ മാത്രമേ ഉളളൂ എന്ന് അഭിമാനപൂര്‍വം പറഞ്ഞ ഏക പ്രഥമാധ്യാപികയാണ് ഗീത ടീച്ചര്‍. ആ രണ്ടു പോരാകട്ടെ
ഏഴാം മാസത്തിൽ ജനിച്ച ഇരട്ടക്കുട്ടികള്‍, ശാരീരികമായും
ബുദ്ധിപരമായും പല ആരോഗ്യ പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുന്നവര്‍. ഇതാണ് നിലവാരം.
ഓരോ വിദ്യാലയത്തിനും പറയാനാകണം. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരല്ലാത്ത എല്ലാകുട്ടികളും അടിസ്ഥാന ശേഷി ആര്‍ജിച്ച വിദ്യാലയമാണിതെന്ന്.
അങ്ങനെ പറയാന്‍ കഴിഞ്ഞ ഒരു വിദ്യാലയത്തില്‍ എത്താനായി എന്നത് സൗഭാഗ്യമായി ഞാന്‍ കരുതുന്നു.
Saturday, December 2, 2017
പത്ര വാര്‍ത്ത കണ്ട് പുസ്തകം തരാന്‍ ഒരാള്‍
"ഒന്നാം ക്ലാസിലെ ഒന്നാന്തരം വായന എന്ന
പത്ര വാര്‍ത്ത കണ്ട് ഒരാള്‍ പുസ്തകം തരാന്‍ സന്നദ്ധത പ്രകടിപ്പിച്ചു . ആളിന്റെ വീട് ശ്രീകാര്യത്ത്
ആണെന്നും അവിടെ പോയി പുസ്തകങ്ങള്‍ വാങ്ങണമെന്നും
പ്രേമചന്ദ്രന്‍ സാര്‍ സൂചിപ്പിച്ചു. ആ പത്ര വാര്‍ത്ത ഞാനും കണ്ടിരുന്നു. അതില്‍ മേവര്‍ക്കല്‍ സ്കൂളിലെ കുട്ടികള്‍ വായനയില്‍ കാണിക്കുന്ന മികവിനെ പറ്റിയും ലൈബ്രറി കെട്ടിടം പണിയുന്നതിനെ പറ്റിയും ഒക്കെ എഴുതിയിരുന്നു.

അങ്ങിനെ
ആണ് ഞാനും ഹെഡ് മിസ്ട്രെസ്സ് ഷീജ ടീച്ചറും പ്രേമചന്ദ്രന്‍ സാറും എസ് എം സി
കണ്‍വീനര്‍ ശ്രീ സുരേഷ് ബാബുവും കൂടി പുസ്തകം സ്വീകരിക്കാന്‍ പോയത്. പഴയ അരികും മൂലയും പോയ കുട്ടികളുടെ കുറച്ചു പുസ്തകങ്ങള്‍, ആരെങ്കിലും
നിര്‍ബന്ധപൂര്‍വം വാങ്ങിപ്പിച്ച അജ്ഞാതമായ ചില പുസ്തകങ്ങള്‍, പിന്നെ
ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി
വങ്ങേണ്ടി വന്ന
കുറച്ചു പുസ്തകങ്ങള്‍ -- ഇതൊക്കെ ആയിരിക്കും. സാധാരണ അങ്ങിനെ ആണ് കണ്ടു
വരുന്നത്. എന്ത് തരം പുസ്തകങ്ങള്‍ ആയാലും അത് തരുന്നത് തന്നെ വലിയ മനസാണ്.
യാത്രക്കിടയില്‍
ഫോണ്‍ ചെയ്തപ്പോള്‍ അദ്ദേഹം വീട്ടിലേക്കുള്ള വഴി പറഞ്ഞു തന്നു. ശ്രീകാര്യം
ചെമ്പഴന്തി റോഡില്‍ ആണ് വീട്. കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇന്ത്യയും
ന്യൂസീലാണ്ടും തമ്മിലുള്ള റ്റി-20 മത്സരം നടന്ന ദിവസം ആയിരുന്നു അത്.
റോഡില്‍ ചിലയിടങ്ങളില്‍ ബ്ലോക്കായിരുന്നു. ഇന്ത്യന്‍ പതാകയും പറത്തി
മുഖത്ത് ത്രിവര്‍ണവും തേച്ച് ക്രിക്കറ്റ് പ്രേമികള്‍ അഭയാര്‍ഥികളെ പോലെ
റോഡ് വക്കത്തു കൂടി മാനത്ത് നോക്കി നടക്കുന്നു. ഒരു വിധത്തില്‍ ചെമ്പഴന്തി
റോഡില്‍ കയറി വഴി പറഞ്ഞുതന്ന സ്ഥലത്തെത്തി. അവിടെ വഴി വക്കില്‍ അദ്ദേഹം
കാത്തു നില്‍ക്കുന്നു.
പരിചയപെടുത്തലുകള്‍ക്കു
ശേഷം അദ്ദേഹം പെട്ടന്ന് തന്നെ വീട്ടിലെക്കാനയിച്ചു. എം.കെ മോഹനന്‍ എന്നാണ്
അദ്ദേഹത്തിന്റെ പേര്. സംസ്ഥാന ട്രെഷറി വകുപ്പില്‍ നിന്നും ഡെപ്യൂട്ടി
ഡയറക്ടര്‍ ആയി വിരമിച്ചു.
സ്വീകരണ
മുറിയില്‍ എത്തിയപ്പോള്‍ തന്നെ അദ്ദേഹം തന്റെ പുസ്തക ശേഖരം കാണിച്ചു. ആറടി
പൊക്കമുള്ള ഒരു അലമാര നിറയെ പുസ്തകങ്ങള്‍. അടുത്ത് ചെന്ന്
പരിശോധിച്ചപ്പോള്‍ ഏതാണ്ട് എല്ലാം തന്നെ മികച്ച പുസ്തകങ്ങള്‍ ആണ്.
ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള പ്രമുഖ എഴുത്തുകാരുടെ ഏറ്റവും മികച്ച
രചനകള്‍ ഉണ്ട്. ഇതില്‍ ഏതൊക്കെ പുസ്തകം ആയിരിക്കും സ്കൂളിലേക്ക് തരുന്നത്
എന്ന്‍ ആലോചിച്ചു നില്‍ക്കുമ്പോഴാണ് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അദ്ദേഹം
പറഞ്ഞത്:
"ഈ പുസ്തകങ്ങള്‍ എല്ലാം നിങ്ങളുടെ സ്കൂളിനുള്ളതാണ്".
ഞങ്ങള്‍ നാല് പേരും വിശ്വാസം വരാതെ അദ്ദേഹത്തെ വീണ്ടു നോക്കി. അദ്ദേഹം തുടര്‍ന്നു.
"വായിക്കാത്ത
ആളുകളുടെ കയ്യില്‍ ഈ പുസ്തകങ്ങള്‍ വെറും മൃത വസ്തുക്കള്‍ ആണ്.
പുസ്തകങ്ങള്‍ക്ക് ജീവന്‍ വയ്ക്കുന്നത് അത് വായിക്കുന്നവരുടെ കയ്യില്‍
കിട്ടുമ്പോഴാണ്. ഈ പുസ്തകങ്ങള്‍ എക്കാലവും ജീവിക്കണം എന്നാണ് എന്റെ
ആഗ്രഹം."
സ്തബ്ദരായി നിന്ന
ഞങ്ങളുടെ അടുത്ത് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംരക്ഷിക്കേണ്ടതിനെ
പറ്റിയും കുട്ടികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കേണ്ടുന്നതിനെ
പറ്റിയും അദ്ദേഹം വളരെ ആവേശപൂര്‍വ്വം സംസാരിച്ചു. ദേശാഭിമാനിയിലും മറ്റു
ആനുകാലികങ്ങളിലും മുന്‍പ് എഴുതുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
അലമാര
ഉള്‍പ്പെടെ പുസ്തകങ്ങള്‍ എടുത്തു കൊള്ളുവാന്‍ ആണ് അദ്ദേഹം പറഞ്ഞത്.
ഞങ്ങള്‍ പോയ മാരുതി 800-ല്‍ അലമാരയ്ക്ക് കൂടി സ്ഥലം ഇല്ലാത്തതിനാല്‍
പുസ്തകങ്ങള്‍ മാത്രം കാറില്‍ എടുത്തു വച്ചു. മൊത്തം 279 പുസ്തകങ്ങള്‍
ഉണ്ട്.
മാലിയുടെ കഥാ പുസ്തകങ്ങള്‍
എന്ത് കൊണ്ട് എന്ത് കൊണ്ട് എന്ത് കൊണ്ട്
സര്‍വ വിജ്ഞാന കോശം
ഗബ്രിയേല്‍
ഗാര്‍ഷ്യ മാര്‍ക്കേസിന്റെ ഏതാണ്ട് എല്ലാ പുസ്തകങ്ങളും -- കോളറക്കാലത്തെ
പ്രണയത്തിന്റെയും ഏകാന്തതയുടെ നൂറു വര്‍ഷങ്ങളുടെയും മലയാള പരിഭാഷ
ഉള്‍പ്പെടെ
ജോസ് സരമാഗോയുടെ ബ്ലൈന്‍ഡ്‌നെസ്സ്
എം ടിയുടെയും മാധവിക്കുട്ടിയുടെയും സേതുവിന്റെയും എം മുകുന്ദന്റെയും സക്കറിയയുടെയും പ്രധാനപ്പെട്ട കൃതികള്‍.
എം സുകുമാരന്റെ ഇപ്പോള്‍ അച്ചടിയില്‍ ഇല്ലാത്തതുള്‍പ്പെടെ ഉള്ള കൃതികള്‍
പക്ഷികളെ പറ്റിയും മൃഗങ്ങളെ പറ്റിയും ലോക രാജ്യങ്ങളെ പറ്റിയും ഉള്ള സചിത്ര പുസ്തകങ്ങള്‍.
മൊത്തം എഴുതിയാല്‍ ഈ 279 പുസ്തകങ്ങളുടെ പേരും എഴുതേണ്ടി വരും. എല്ലാം ഒന്നിനൊന്ന്‍ മെച്ചം ആയ പുസ്തകങ്ങള്‍ ആണ്.
തിരികെ
വരുമ്പോള്‍ അനന്യമായ നന്മയുടെ പ്രാഥമിക വിദ്യാലയത്തില്‍ പഠിച്ചിറങ്ങിയ
പ്രതീതി ആയിരുന്നു. ശ്രീകാര്യത്തെ ബ്ലോക്കും ക്രിക്കറ്റ് കളി കാണാന്‍
വന്നവരുടെ ആരവങ്ങളും ഒന്നും ഞങ്ങളെ ബാധിച്ചില്ല.
മനുഷ്യര്‍ക്ക്
മനുഷ്യരുടേതായ ഔന്നത്യം നേടാന്‍ ഈ കാലഘട്ടത്തിലും വലിയ ബുദ്ധിമുട്ടില്ലാതെ
കഴിയും എന്ന തിരിച്ചറിവോടെ, മേവര്‍ക്കല്‍ സ്കൂളിന്റെ ലൈബ്രറിയെ ഇനി ഈ
പുസ്തക രത്നങ്ങളും അലങ്കരിക്കും എന്ന സന്തോഷത്തോടെ, ശ്രീ എം.കെ മോഹനന്‍റെ
സുമനസിനെ, അദ്ദേഹത്തിന്‍റെ കലര്‍പ്പില്ലാത്ത ജ്ഞാനത്തെ, നമസ്കരിച്ചു കൊണ്ട്
ഞങ്ങള്‍ യാത്ര തുടര്‍ന്നു."
-NIJI( എസ് എം സി അംഗം)
രണ്ടു വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസുകാര്‍ ഇതിനോടകം മേവര്‍ക്കല്‍ സ്കൂളിലെത്തി ഒന്നാം ക്ലാസ് കുട്ടികളുടെ വായന കണ്ടു പഠിക്കാന്‍
പ്രദേശത്തെ എല്ലാ സംഘടനകളും സ്ഥാപനങ്ങളും വിദ്യാലയത്തിനു പുസ്തകം നല്‍കാനുളള തീരുമാനത്തിലാണ്
അയല്‍പക്ക ലൈബ്രറി ആരംഭിച്ചു
വീട്ടു ലൈബ്രറികളും തുടങ്ങും
വായനയുടെ വഴിയടയ്കാത്ത വിദ്യാലയം
Sunday, November 26, 2017
ഒരു ടീച്ചറുടെ കുറിപ്പുകള്‍
"എന്റെ
ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും
മലയാളം വായിക്കാന്‍ അറിയാം.
രണ്ട് ഭിന്ന നിലവാരക്കാരുണ്ട്. അവര്‍ക്ക് പ്രത്യേകം ചോദ്യം തയ്യാറാക്കി നല്‍കാന്‍ കഴിയുന്നില്ല.
അവര്‍ക്ക് വര്‍ക്ക് ഷീറ്റ് നല്‍കാനും കഴിയുന്നില്ല . അവര്‍ക്ക് വായനയ്ക്കുള്ള പുസ്തകങ്ങള്‍ തത്സമയം
ഡിസൈന്‍ ചെയ്യുന്നത്
ഫല പ്രദം . രണ്ട് ഭിന്ന നിലവാരക്കാരുണ്ട്. അവര്‍ക്ക് പ്രത്യേകം ചോദ്യം തയ്യാറാക്കി നല്‍കാന്‍ കഴിയുന്നില്ല.
അവര്‍ക്ക് വര്‍ക്ക് ഷീറ്റ് നല്‍കാനും കഴിയുന്നില്ല . അവര്‍ക്ക് വായനയ്ക്കുള്ള പുസ്തകങ്ങള്‍ തത്സമയം
അത് പരീക്ഷിച്ചു വിജയിച്ചു , കഥ യോടൊപ്പം ചിത്രം വരച്ചു നീങ്ങണം , ഇഷ്ടം പോലെ ചോദ്യങ്ങള്‍ ചോദിക്കണം . അപ്പോള്‍ നല്ല റെസ്പോന്‍സ്.
പൊതു വിജ്ഞാനം കുറവ് .
ക്ലാസില്‍ ചെറു ചെറു ഗവേഷണങ്ങള്‍
- ഐ ടി സാധ്യത നന്നായി ഉപയോഗിക്കുന്നു .
- വീട്ടുകാര്‍ക്കായി
വാട്സാപ്പു ഗ്രൂപ്പ്
ഉണ്ട് .അത്
പ്രയോജനകരം .
ഞങ്ങളുടെ സ്വന്തം വാട്ട്സപ്പ് ഗ്രൂപ്പിന്റെ പേര് "കുട്ടിയുടെ സ്വന്തം ടീച്ചര്‍ "എന്നാണ്
- ഇംഗ്ലിഷ് കമ്യുനിക്കെറ്റ് ചെയ്യാന്‍ കുട്ടികള്‍ക്ക് അറിയാം . എഴുത്തില്‍ പിറകിലാണ് ഞാന്ഗ്രഹിക്കുന്ന തലത്തില്‍ ഭാവനാത്മക മായി എഴുതാനാണ് കഴിയാത്തത് .
- ഹിന്ദു പത്രം സവിശേഷമായി നല്‍കാറുണ്ട്. ഹിന്ദു ന്യൂസ് പേപ്പര്‍ തലക്കെട്ടുകള്‍ വെട്ടി ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. കുട്ടികള്‍ അത് ശ്രമിച്ചുവായിക്കും. അതു രസകരവും ഗുണകരവുമാണ്.
- പിന്നെ ഇന്ഗ്ലിഷും മലയാളവും മൂന്നു പാഠങ്ങളെ ഒരു പാഠമാക്കി . അതൊരു സൂത്ര വിദ്യയാക്കി .അപ്പോള്‍ സമയ നഷ്ടവുമില്ല .എളുപ്പവും .
- കുട്ടികളെ ക്കൊണ്ട് പരമാവധി ചോദ്യങ്ങള്‍ ചോദിപ്പിക്കും ഓരോ ഭാഗത്ത് നിന്നും അത് അവര്‍ നോട്ടു ബുക്കിലെഴുതി വായിക്കണം . ആ ചോദ്യങ്ങളില്‍ നിന്ന് ഏറ്റവും വിലപ്പെട്ടത് കണ്ടെത്തിയാണ് പാഠത്തിലൂടെയുള്ള യാത്ര . ബഹു ദൂരം മുന്നില്‍ പോകാം .ശേഖരണം നടക്കുന്നില്ല .ഒന്നും ആരും സഹായിക്കാനില്ല കുഞ്ഞുങ്ങള്‍ക്ക് .അതുകൊണ്ട് ക്ലാസ് പതിപ്പ് മാത്രമേ ഉണ്ടാകൂ
- ക്ലാസില്‍ രണ്ടു വിഷയം വീതമാണ് ഒരു ദിനം പങ്കു വയ്ക്കപ്പെടുന്നത് .
- ചോദ്യങ്ങളിലൂടെ പഠനം എന്നതാണ് എന്റെ ഗവേഷണ വിഷയവും .പരിസര പഠന ത്തിലാണ് നല്ല ചോദ്യങ്ങള്‍ കൂടുതലും വരാറുള്ളത് .ഇന്ന് പുസ്തകത്തിലെ പഠന നേട്ടം സ്വന്തമായി വിലയിരുത്താന്‍ പറഞ്ഞു .എല്ലാം തികയാത്തവര്‍ ഉണ്ട് .ഇന്നൊരു ദിനം ശ്രമിക്കട്ടെ എന്ന് അവര്‍ .
- വരരുചിയുടെ കഥ അവര്‍ മറക്കുന്നില്ല .കാരണം അത് നാടകത്തില്‍ക്കൂടിയാണ് പഠിച്ചത് ,നാളെ ഗണിതം .അത് സ്വന്തം ജൈവ വൈവിധ്യ പാര്‍ക്കില്‍ ,വള്ളിക്കുടിലുകള്‍ ഉള്ള ,വൃക്ഷ ങ്ങള്‍ തന്നെ ഇന്‍ സ്റ്റ ലേഷന്‍ നടത്തിയിട്ടുള്ള മനോഹരമായ പാര്‍ക്കിലെ ജൈവ ഗണിതം ,ടി എം ഒന്നെഴുതി നോക്കാം ,അശ്വിനും സുജിത്തിനും വിബിനും അതുല്യക്കും വേണ്ട പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും .സ്വാഭാവികമായി .
2
കുട്ടികളുടെ (സമാധാന) ജിവിതം
സമയയുടെ അച്ചാച്ചന്‍ മരിച്ചു .ലോട്ടറി വില്‍പ്പന നടത്തി കുടുംബത്തെ സഹായിച്ചിരുന്ന ആള്‍ .ആകെയുള്ള കുടുംബ വരുമാനം .അവള്‍ വീട്ടിലെ കാര്യങ്ങള്‍ എന്നും പറയും .
ജില്ലാ വിദ്യാഭ്യാസ ഉപസമിതി കൂടിയിരുപ്പില്‍ ഇത് ഞാന്‍ അവതരിപ്പിച്ചു .കുടുംബത്തിന്റെ വരുമാനവും സാക്ഷരതയും ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പള്ളിക്കൂടം മാത്രമായി വളരില്ല .കുട്ടിയുടെ സാമൂഹിക സാഹചര്യം ഏറെ ദുര്‍ബലമാണ് .അത് കാണണം .തിരുത്തണം .
ഗ്രാമ പഞ്ചായത്തിനു അതിനു കഴിയണം .
ഞങ്ങള്‍ അവധിക്കാലത്ത് കൊടുത്തയച്ച കത്തിന് ലഭിച്ച പ്രതികരണവും ചേര്‍ത്താണ് ചില നിഗമനങ്ങള്‍ എഴുതിയത് .നമ്മുടെ കുട്ടികളില്‍ എത്രപേര്‍ സമാധാനമായി കുടുബങ്ങളില്‍ ജീവിക്കുന്നവരാണ് ?
൨
സാമൂഹികം ആദ്യം
താല്‍ക്കാലികമായി തട്ടിക്കൂടിയ വീട്ടില്‍ നിന്നും മഴ കാരണം രാത്രി രണ്ടു മണിക്ക് മറ്റൊരു വീട് തേടേണ്ടി വരുന്ന അവസ്ഥ . തീര്‍ച്ചയായും അവള്‍ക്കു പിറ്റേ ദിനം ഗണിത കേളികളില്‍ താല്‍പ്പര്യം ഉണ്ടായില്ല .
പത്താം തരം കഴിഞ്ഞു കടയുടെ മുന്നില്‍ കുത്തിയിരിക്കുന്ന കുട്ടികള്‍ . പെണ്‍കുട്ടികള്‍ അടുക്കളയിലും ,അവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി സ്കൂളില്‍ മെന്റര്‍ ആയി നിയമിക്കാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട് .കായിക രംഗത്തും കലാ രംഗത്തും ഇവരെ ഉപയോഗിക്കാം .

- അതേ ഭൌതികം അക്കാദമികം എന്നത് സാമൂഹികം എന്നതിനെ പിന്‍പറ്റി യാണ് നില്‍ക്കുന്നത് .
3
കണക്കില്‍ കളിക്കാനും ഇടം
ചുറ്റുമുള്ള കാഴ്ചകള്‍ എല്ലാം കൌതുകമാണ് .ഞാന്‍ കുട്ടികളോട് ചോദിച്ചു .അതില്‍ കണക്കുണ്ടോ ?ഉണ്ടല്ലോ .എന്തെല്ലാം ?അവര്‍ പറഞ്ഞു .വൃത്തം .ത്രികോണം ചതുരം ...പിന്നെ .?കൂട്ടാം കുറയ്ക്കാം ഗുണിക്കാം .പിന്നെ ? ,,കഥയുണ്ടാക്കാം പാട്ടുണ്ടാക്കാം പിന്നെ ?...പിന്നെ ഓരോരോ സാധനങ്ങള്‍ ഉണ്ടാക്കാം .പിന്നെ ? പിന്നെ ?അവര്‍ പരസ്പരം നോക്കി .ഞാനാഗ്രഹിച്ച വാക്ക് കിട്ടിയില്ല .
ഞാന്‍ കളം വരച്ചു .മാറി നിന്നു .സമയ വന്നു അത് പൂര്‍ത്തിയാക്കി .അവള്‍ക്കു പാണ്ടി കളിക്കണം .എല്ലാവരും ചുറ്റും കൂടി .അപ്പോള്‍ കണക്കില്‍ കളിക്കാനും ഇടമുണ്ട് അല്ലെ ?
അടുത്ത ഗ്രൂപ്പ് പാറ കളി ക്ക് പോയി
എണ്ണണം കൂട്ടമാക്കണം രണ്ടു വീതം നാല് വീതം അഞ്ചു വീതം .ഇങ്ങനെ ഒറ്റപ്പിടിക്ക് വാരണം .കളി കാര്യമാകുന്നു .
നാലാം ക്ലാസിലെ ഗണിതം രൂപങ്ങളില്‍ എത്തി നില്‍ക്കുകയാണു .ക്ലാസ് മുറിയിലെ ഗണിത സാധ്യത അന്വേഷിക്കാന്‍ പറഞ്ഞില്ല .കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ വിളിച്ചു പറഞ്ഞു "ടീച്ചര്‍ നമ്മുടെ ക്ലാസില്‍ എത്ര ചതുരങ്ങള്‍ ....
നിര്‍വചനമെഴുതാതെ സ്വയം രൂപീകരിച്ച ആശയം കൈ വിട്ടു പോകില്ല .
ഗണിതം മാത്രമായിരുന്നു വെള്ളിയാഴ്ച .ഇനി അങ്ങനെയാണ് .ഓരോ ഗണിത പീരീഡും ഒരു ദിനത്തിലെ ഗണിത മേള യായി രൂപം മാറും .കുറെ പഠനോപകരണങ്ങള്‍ വേണം , ഇതുവരെ നേടിയിട്ടുള്ള ഗണിതാശ യങ്ങള്‍ വിലയിരുത്തുകയും വേണം .ഒരു ടൂള്‍ ഉണ്ടാക്കണം .എങ്ങനെയാവണം അത് ?വെല്ലു വിളി തന്നെ . അ ശ്വിന്‍ ശ്രീഹരി അതുല്യ വിബിന്‍ ജോയല്‍ ഇവര്‍ക്ക് പ്രത്യേകവും വേണം ,
ഇന്ന് മൂന്നാം ക്ലാസിലും കയറി .അവിടെ കുട്ടികള്‍ ഗണിത ത്തില്‍ പല വേഗതയില്‍ .അവര്‍ക്ക് വര്‍ക്ക് ഷീറ്റ് ചെയ്യണം .

കണക്കു
അടിസ്ഥന ശേഷി ഉറക്കാത്തവര്‍
ഉണ്ട് അവര്‍ക്ക് പ്രത്യേക
സഹായം നല്‍കാന്‍ കഴിഞ്ഞില്ലഗണിത
ലാബില്‍ ഞാന്‍ പരിമിതി
നേരിടുന്നുണ്ട് .
18 തീപ്പെട്ടിക്കമ്പുകള്‍
..56 എണ്ണം
വേണം .3
കുത്തുകള്‍
വീതമുള്ള 21
കാര്‍ഡുകള്‍ .
പ്രകൃതിയിലെ
സാധ്യത ഉപയോഗിച്ച് മറ്റെന്തു
ഗണിതം നല്‍കാന്‍ കഴിയും
? ഇലകള്‍
കൊണ്ടുള്ള രൂപങ്ങളുടെ
നിര്‍മ്മിതി .ചുള്ളിക്കംപുകള്‍ കൊണ്ടൊരു ത്രികോണ
ചതുര വീട് ,,പിന്നെ
?
4
ട്രൈ
ഔട്ട്
ഓണാവധിക്ക് സ്കൂള്‍ പൂട്ടുന്ന ദിനം ഞങ്ങള്‍ എല്ലാ കുട്ടികള്‍ക്കും ഒരു കത്ത് കൊടുത്തയച്ചിരുന്നു . ഇന്ന് അതിന്റെ ഫലം അറിയുന്ന ദിനമാണ് .വളരെ ആകാംക്ഷ യുണ്ട് പതിവില്‍ നിന്ന് വ്യത്യസ്തമായി എങ്ങനെയാണ് ഈ ഓണാവധി ഓരോ കുടുംബവും പ്രയോജന പ്പെടുത്തിയതെന്ന് .ഇനി കുറച്ചു മണിക്കൂര്‍ അല്ലെയുള്ളൂ .ക്ഷമിക്കാം .കത്ത് ഇവിടെ പോസ്റ്റ് ചെയ്യാം കേട്ടോ .

5
മേള ഒരു സുടാപ്പി
മേള ഒരു സുടാപ്പി
ഒരു
പാവം പാവം ടീച്ചര്‍ ആയി
മാറുക ശ്രമകരമാണ്
.
എങ്കിലും അതിനു ശ്രമിച്ചുകൊണ്ടേയിരിക്കുക എന്നതാണ് നല്ലതെന്ന് തോന്നുന്നു
കലാ കായിക പ്രവര്‍ത്തനത്തിന്റെ ഗ്രേഡിംഗ് ആണ് ചിന്താക്കുഴപ്പം ,
മൂന്നാം ക്ലാസില്‍ മുഖം മൂടി ,വീടുകള്‍, പലതരം ശേഖരണങ്ങള്‍ ഒക്കെ നിരവധിയുണ്ട്
അവയുടെ ഓരോ ഘട്ടവും വിലയിരുത്തപ്പെടണം
പൂര്‍ണ്ണമായി നടന്നിട്ടില്ല .
കായിക പ്രവര്‍ത്തനങ്ങള്‍ അങ്ങനെ തന്നെ
കലാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടുവോളം അവസരമുണ്ട് .
വിലയിരുത്തല്‍ നടക്കും
പക്ഷെ .ഇങ്ങനെ വളര്‍ത്തി യെടുക്കുന്നവരില്‍ ഒരു ശ ത മാന മൊഴികെ ആര്‍ക്കും മേള "യില്‍ അവസരമില്ല
അവിടെ അപ്പോള്‍ കാട്ടുന്ന മികവു ..മൂന്നംഗ വിലയിരുത്തലിനു വിധേയമാക്കി ഒരു സുടാപ്പി കാട്ടലാണ് ..
ഇതിനെതിരെ കോടതിയില്‍ പോകാന്‍ ഏറെ ആഗ്രഹം
ഭൂരിപക്ഷം പുറത്തുള്ളപ്പോള്‍ ന്യുന പക്ഷം ട്രോഫിയും ഗ്രേസ് മാര്‍ക്കുമായി വരുന്നു !!
എന്തതിശ യമേ ............
മേളച്ചുമതല യുള്ള അധ്യാപകര്‍ പഴന്തുണിപ്പരുവമാകും .
പഞ്ചായത്ത് തലത്തില്‍ മേളകള്‍ നടത്തി .ഇപ്പോള്‍ ആര്‍ക്കും വേണ്ടാതെ നടത്തുന്ന കേരളോല്‍സവത്ത്തില്‍ കുട്ടികളെ പങ്കെടുപ്പിചാലോ ...
അത് പാടില്ലാ ...!!
എല്ലാവരും നന്നായിപ്പോയാലോ !
പഠനവും പ്രവൃത്തിയും തമ്മിലുള്ള ബന്ധം ആലോചിച്ചപ്പോള്‍ തോന്നി
മൂന്നാം ടേമിലും ക്രോഡീകരി ക്കണ മല്ലോ ഇതൊക്കെ
അപ്പോള്‍ എങ്ങോട്ട് പോകുമെന്ന് ഇപ്പോഴേ ആലോചിക്കുന്നു
ടീച്ചിംഗ് മാനുവലില്‍ [എന്‍റെ ] പരി ശോ ധിച്ചാല്‍ നിരാശ തോന്നും .ഈ മേഖലകളെ ഇടയ്ക്കെങ്കിലും ഞാന്‍ കയ്യൊഴിഞ്ഞു !
സമയ നഷ്ടം ഭയന്നായിരുന്നു !!

6
കാത്തു നില്‍ക്കുന്ന പ്രശ്നങ്ങള്‍
എന്‍റെ ക്ലാസില്‍ ഞാന്‍ നേരിടുന്ന പ്രശ്ന ങ്ങള്‍ ഒട്ടേറെയാണ് .
രാവിലെ കാത്തു നില്‍ക്കുന്ന കുട്ടികള്‍ക്ക് അത്രയേറെ സന്തോഷ വാര്‍ത്തകളല്ല പറയാനുണ്ടാവുക .
പ്രവീണ അവരില്‍ ഒരാള്‍ മാത്രമാണ് .
അവള്‍ക്കേറെ ഇഷ്ടമുണ്ടായിരുന്ന അപ്പൂപ്പന്‍ നല്ല മഴയുണ്ടായിരുന്ന രാത്രിയില്‍ മരിച്ചു .
പക്ഷെ അപ്പൂപ്പനെ അടക്കം ചെയ്യാന്‍ ഇടമില്ല .
ആകെയുള്ള വീടെഴുതി ക്കൊടുത്ത ഇളയ മകന്‍ അവിടെ അതിനനുവദിച്ചില്ല
"നിങ്ങളുടെ വീട്ടിലോ ?ഞാന്‍ ചോദിച്ചു
നോക്കി .പക്ഷെ മാമന്മാര്‍ ഒരു വെട്ടു ഭൂമിയില്‍ വെട്ടിയപ്പോള്‍ തന്നെ ഞങ്ങളുടെ വീട് താഴാന്‍ തുടങ്ങി .അവള്‍ പറഞ്ഞു .ആകെ രണ്ടു സെന്റെ യുള്ളൂ .ചേടി മണ്ണാണ് .അത് താഴ്ന്നു പോകും .
പിന്നെ ?
പാതിരാ കഴിഞ്ഞു ആ മഴയത്ത് അപ്പൂപ്പനെയും കൊണ്ട് എവിടെയെല്ലാം ഓടിയോ എന്തോ ".കൊച്ചു മിഴികളില്‍ സങ്കടം ശ്വാസം മുട്ടി .
നമ്മുടെ നാട്ടില്‍ ആര്‍ക്കും ഇല്ല സാര്‍ നമ്മളാഗ്രഹിക്കുന്ന ജിവിതം
എന്‍റെ മനസ്സ് ഭരണ കൂടത്തെ അഭിസംബോധന ചെയ്തു .
----------ഒടുവില്‍ ഒരു മകളുടെ വീട്ടില്‍ ആ മൃതദേഹം നടുവ് നിവര്‍ത്തി .
അന്ന് ഞങ്ങള്‍ കുറച്ചേ "പഠന നേട്ടം "ഉണ്ടാക്കിയുള്ളൂ ..
അന്ന് ഞങ്ങള്‍ മുപ്പത്തൊന്നു പേര്‍ വളഞ്ഞിരുന്നു കഥ പറഞ്ഞു .കവിത പാടി .കടംകഥ നിര്‍മ്മിച്ചു
"ആറടി മണ്ണിന്റെ അവകാശി "യെ നാടകമാക്കി അവതരിപ്പിച്ചു .
മതി .
അവര്‍ക്ക് ഏറെ മനസിലായി .

( വി എസ് ബിന്ദു)
Saturday, November 25, 2017
മലയാളത്തിളക്കം വ്യാപിപ്പിക്കുമ്പോള്‍
മലയാളത്തിളക്കം പരിപാടിയുടെ തുടക്കപ്പഠനപ്രവര്‍ത്തനങ്ങളിലൊന്ന് മോട്ടിവേഷന്‍ വീഡിയോ ആണ്.
ഒരു മരം റോഡിനു കുറുകേ കിടക്കുന്നു.
മാര്‍ഗതടസ്സം.
ഒരു കുട്ടി അത് തളളിമാറ്റാന്‍ ശ്രമിക്കുന്നു.
മഴ പെയ്യുന്നു.
കുട്ടിയുടെ പരിശ്രമത്തെ കണ്ട് മറ്റുളളവരും കൂടുന്നു.
മരം മാറ്റി.
മഴ മാറി.
പ്രകാശപൂര്‍ണമായ അന്തരീക്ഷം.
ഈ ചിത്രം വിശകലനം ചെയ്ത് കുട്ടികള്‍ക്ക് ഏതു തടസ്സവും മറികടക്കാനാകുമെന്ന പ്രചോദനം ലഭിക്കും.
ഈ വീഡിയോയെ അധ്യാപകപക്ഷത്ത് നിന്നു പരിശോധിക്കാം.
ക്ലാസില്‍ വഴിമുടക്കിക്കിടക്കുന്ന പഠനതടസ്സം
കുറേ കരുന്നുകളുടെ ജീവിതമാണ്, പഠനമാണ് കുറുകെ തടഞ്ഞ് കിടക്കുന്നത്
ആ തടസ്സം കണ്ടിട്ടും പ്രായോഗികമായ ഒരു പ്രതിവിധി കണ്ടെത്താനാകാതെ കുഴങ്ങുന്ന സാരഥികള്‍
പൗലോസ് എന്ന പ്രൈമറിസ്കൂള്‍ അധ്യാപകന്‍ ഒരു പ്രതിവിധിയുമായി മുന്നിട്ടിറങ്ങുന്നു
ആളുകള്‍ കൂടുന്നു
വിദ്യാലയങ്ങള്‍ ചേരുന്നു
എസ് എസ് എ ഒത്തുചേരുന്നു.
എല്ലാവരുടെയും അധ്വാനഫലമായി തടസ്സം നീക്കാനാകുമെന്നു തെളിയിക്കുന്നു.
എല്ലാവരുടെയും അധ്വാനഫലമായി തടസ്സം നീക്കാനാകുമെന്നു തെളിയിക്കുന്നു.
മറ്റു വിദ്യാലയങ്ങളിലും മാര്‍ഗതടസ്സങ്ങള്‍ തളളിമാറ്റാന്‍, മഴയാണെന്നോ പ്രതികൂല അന്തരീക്ഷമാണെന്നോ നോക്കാതെ പരിശ്രമിച്ച് തെളിഞ്ഞ പ്രകാശം ക്ലാസില്‍ അനുഭവവേദ്യമാകണം.
ഇതിനായി നാം ഒത്തു ചേരുകയാണ്
ചില വിദ്യാലയങ്ങള്‍ പിന്നാക്കം നില്‍ക്കുന്നവരെ പരിഗണിക്കുന്നതില്‍ പിന്നാക്കാവസ്ഥയിലാണ്.
മാനുഷികത കുറവുളള വിദ്യാലയങ്ങളാണവ
സ്നേഹമാപനം നടത്തി അവര്‍ സ്വന്തം പ്രതിബദ്ധതാദാരിദ്ര്യം പരിഹരിക്കണം.
പൊതുവിദ്യാഭ്യാസ വകുപ്പ് മലയാളത്തിളക്കം പരിപാടി നടപ്പിലാക്കാന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
മാര്‍ഗരേഖയിലെ പ്രസക്തവിവിരങ്ങള്‍ കൂടി പരിഗണിച്ച വിശദീകരണമാണ് ചുവടെ നല്‍കുന്നത്
മലയാളത്തിളക്കം
പ്രൈമറി
ക്ലാസുകളില്‍ ഭാഷാപരമായ
പിന്നാക്കാവസ്ഥയിലുളള
കുട്ടികളെ ഭാഷാപരമായ മികവിലേക്ക്
ഉയര്‍ത്തുന്നതിനായി സര്‍വശിക്ഷാ
അഭിയാന്‍ ആസൂത്രണം ചെയ്ത
മലയാള ത്തിളക്കം ഈ വര്‍ഷം യു
പി വിഭാഗത്തിലാണ് നടപ്പിലാക്കിയത്.
ആകെയുളള
യു പി സ്കൂളുകളില്‍ എഴുപത്തിമൂന്നു
ശതമാനം വിദ്യാലയങ്ങളിലായി
തെരഞ്ഞെടുക്കപ്പെട്ട 72027
കുട്ടികളില്‍
62295
(86.31%)
പേര്‍
വിജകരമായി മലയാളത്തിളക്കം
പൂര്‍ത്തീകരിച്ചു.
- കുറച്ച് യു പി സ്കൂളുകളില്‍ കൂടി മലയാളത്തിളക്കം നടപ്പിലാക്കാനുണ്ട്
- രണ്ടാം ക്ലാസില്‍ നിന്നും മൂന്നിലേക്ക് വന്നവരില്‍ ഒരു വിഭാഗം കുട്ടികളും
- കഴിഞ്ഞ വര്‍ഷം മലയാളത്തിളക്കത്തിനു വിധേയരാകാത്ത കുറച്ച് കുട്ടികളും എല്‍ പി വിഭാഗത്തിലുണ്ട്
- അണ്‍ എയ്‍ഡഡ് വിദ്യാലയങ്ങളില്‍ നിന്നും വന്ന നല്ലൊരു ശതമാനം കുട്ടികള്‍ക്കും മലയാളത്തിളക്കം ആവശ്യമുണ്ട്
- ഹൈസ്കൂളുകളിലെ എല്‍ പി ,യു പി വിഭാഗങ്ങളില്‍ മലയാളത്തിളക്കം നടപ്പാക്കിയിരുന്നില്ല
എന്തെല്ലാമാണ് ലക്ഷ്യങ്ങള്‍?
-
അടുത്ത വര്‍ഷം എട്ടാം ക്ലാസില്‍ പ്രവേശനം നേടുന്നവരെല്ലാം അടിസ്ഥാന ഭാഷാശേഷിയുളളവരായിരിക്കും എന്നുറപ്പുവരുത്തുക
-
അടുത്ത വര്‍ഷം യു പി വിഭാഗത്തിലേക്ക് എത്തുന്ന എല്ലാ കുട്ടികളും അടിസ്ഥാന ഭാഷാശേഷിയുളളവരായിരിക്കും എന്നുറപ്പു വരുത്തുക
-
എല്‍ പി വിഭാഗത്തിലും യു പി വിഭാഗത്തിലുമുളള എല്ലാ കുട്ടികളെയും അടിസ്ഥാനഭാഷാശേഷിയുളളവരാക്കി മാറ്റുക
-
ഈ വര്‍ഷാവസാനം നടക്കുന്ന സര്‍ഗോത്സവത്തില്‍ വെച്ച് ഒന്നാം ക്ലാസ് മുതലുളള കുട്ടികളുടെ ഭാഷാപരമായ കഴിവുകള്‍ സമൂഹവുമായി പങ്കിട്ട് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് ശക്തിപകരുക
-
എല്ലാ കുട്ടികളെയും സ്വതന്ത്രവായനക്കാരാക്കി മാറ്റുക
മലയാളത്തിളക്കം
വിദ്യാലയങ്ങളില്‍ നടക്കേണ്ട
കാലയളവ് വ്യക്തമാക്കാമോ?
-
നവം 27,28,29,30 ഡിസം 1,4,5,6,7,8 (മലയാളത്തിളക്കം ഒന്നാം ഘട്ടം )
-
ജനുവരി 2,3,4,5,8,9,10 ( മലയാളത്തിളക്കം രണ്ടാം ഘട്ടം )
ഇവിടെ ശ്രദ്ധിക്കേണ്ട സംഗതി ഡിസംബര്‍ എട്ടാം തീയതി വരെ തുടര്‍ച്ചയായി മലയാളത്തിളക്കം ചെയ്യേണ്ടതുണ്ടെന്നാണ്. പത്തുമുതല്‍ നാലുവരെ പിന്തുണ ആവശ്യമുളള കുട്ടികളെ മാറ്റിയിരുത്തി സഹായിക്കണം.
അപ്പോള്‍ പിന്നാക്കാവസ്ഥയില്ലാത്ത കുട്ടികളുടെ ക്ലാസുകള്‍ നഷ്ടപ്പെടില്ലേ?
- അതിനും പരിഹാരമുണ്ട്. ഒരു സ്കൂളില്‍ ഒന്നിലധികം ബാച്ചുകള്‍ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ മലയാളത്തിളക്കത്തിനു വരാത്ത കുട്ടികളെ ഒരേ ക്ലാസിലെ പല ഡിവിഷനുകളിലെ ക്ലബ് ചെയ്ത് ക്ലാസുകള്‍ നടത്താം. അങ്ങനെ ചെയ്യുമ്പോള്‍ അത് ആരുടെയും പഠനം നഷ്ടപ്പെടുത്തില്ല.
- എല്‍ പി സ്കൂളില്‍ കഴിഞ്ഞ വര്‍ഷം മലയാളത്തിളക്കം പരിശീലനം ലഭിച്ച അധ്യാപകരുണ്ട്. രണ്ടു പേരുളള സ്ഥിതിക്ക് ഉച്ച വരെ ഒരാള്‍ ഉച്ചയ്ക് ശേഷം അടുത്തയാള്‍ എന്ന രീതിയില്‍ ക്രമീകരണം നടത്താം.
- മറ്റ് അധ്യാപകര്‍ എല്ലാ ദിവസവും മലയാളത്തിളക്കത്തിലെ ഓരോ പ്രവര്‍ത്തനം വീതം കാണുകയും ( ഒരു മണിക്കൂര്‍) മൂന്നാം ദിവസം മുതല്‍ അവര്‍ക്കും ഓരോ സെഷന്‍ എടുക്കാം. അപ്പോള്‍ മറ്റുളളവര്‍ ഫ്രീയാകും. മൂന്നോ നാലോ പ്രവര്‍ത്തനമാണ് ഒറു ദിവസം പൂര്‍ത്തീകരിക്കേണ്ടിവരിക. അത് നാലുപേര്‍ക്ക് മാറി മാറി എടുത്ത് സ്വന്തം ക്ലാസിലെ മറ്റു കുട്ടികളുടെ പഠനത്തെ ബാധിക്കാത്ത രീതിയില്‍ ക്ലാസ് നയിക്കാം
- യു പി സ്കൂളില്‍ ഹിന്ദി , കലാവിദ്യാഭ്യാസം, എച് എം നുപകരം നിയോഗിച്ചവര്‍, മറ്റിതരഭാഷാധ്യാപകര്‍ എന്നിവരെല്ലാമുണ്ട്. എല്ലാവരും മലയാളത്തിളക്കം പ്രവര്‍ത്തനം പരിചയപ്പെട്ടാല്‍ എല്ലാവര്‍ക്കും ക്ലാസെടുക്കാനാകും. സ്കൂളുകളില്‍ ക്ലാസുകള്‍ നിരീക്ഷിച്ച് വൈദഗ്ധ്യം ഉണ്ടാക്കാന്‍ അവസരം സൃഷ്ടിച്ചാല്‍ മതി
- മലപ്പുറത്ത് തിരൂരില്‍ എന്റെ സുഹൃത്ത് ജോണ്‍ ചെയ്തത് ബി എഡ് വിദ്യാര്‍ഥികളുടെ സേവനം തേടുകയായിരുന്നു. അതേപോലെ വിദ്യാലയത്തിന് ആവശ്യമെങ്കില്‍ ബി എഡ് കഴിഞ്ഞവരെയും ഡി എഡ് കഴിഞ്ഞവരെയും പ്രയോജനപ്പെടുത്താം.
കുട്ടികള്‍ ഭാഷാപിന്നാക്കാവസ്ഥ പരിഹരിക്കുക എന്നതല്ലേ ലക്ഷ്യം. അതിനാല്‍ ലക്ഷ്യം നേടും വരെ എന്നു തീരുമാനിക്കുകയാകും യുക്തം. 6-8ദിവസം വേണ്ടി വരാം.
എന്തെല്ലാമാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍?
- നവം 22 സംസ്ഥാനതലത്തില്‍ അധ്യാപകസംഘടനകളുടെ യോഗം
- നവം 23 ജില്ലാതലയോഗം ( ഉദ്യോഗസ്ഥര്‍, അധ്യാപകസംഘടനകള്‍)
- നവം 23,24 അധ്യപക പരിശീലനം
- നവം 25 ഉപജില്ലാതലയോഗങ്ങള്‍ ( പ്രഥമാധ്യാപകര്‍, അധ്യാപകസംഘടനകള്‍)
- നവം 27,28,29,30 ഡിസം 1,4,5,6,7,8 -മലയാളത്തിളക്കം ഒന്നാം ഘട്ടം )
- ജനുവരി 2,3,4,5,8,9,10 ( മലയാളത്തിളക്കം രണ്ടാം ഘട്ടം )
- ജനുവരി- എല്ലാ വിദ്യാലയങ്ങളിലും രക്ഷാകര്‍തൃ വിദ്യാഭ്യാസം. ( മലയാളത്തിളക്കം വിജയപ്രഖ്യാപനവും രണ്ടാം ടേം മൂല്യനിര്‍ണയത്തി്ല്‍ മലയാളത്തിളക്കം കുട്ടികളുടെ പ്രകടനവിശകലനം കൂടി നടക്കണം )
മോണിറ്ററിംഗ് നടത്തുമോ?
-
സംസ്ഥാന ടീമംഗങ്ങള്‍ എല്ലാ ജില്ലകളിലും മോണിറ്ററിംഗ് നടത്തും
-
ജില്ലാ ടീമുകള്‍ എല്ലാ ബി ആര്‍ സികളിലും കുറഞ്ഞത് രണ്ട് വിദ്യാലയങ്ങളില്‍ മോണിറ്ററിംഗ് നടത്തും
-
ഉപജില്ലാ ടീമുകള്‍ എല്ലാ പഞ്ചായത്തുകളിലും കുറഞ്ഞത് രണ്ടു വിദ്യാലയങ്ങളില്‍ മോണിറ്ററിംഗ് നടത്തും
-
-
എല്ലാ വിദ്യാലയങ്ങളിലും നടക്കുന്ന മലയാളത്തിളക്കത്തിന്റെ പുരോഗതി അറിയലാണ് ലക്ഷ്യം. സൗഹൃദസമീപനം .
-
മോണിറ്ററിംഗ് ടീം അംഗങ്ങളുടെ ഭക്ഷണം, യാത്രാസൗകര്യം എന്നിവ എസ് എസ് എ വഹിക്കും
എല്ലാ എല്‍ പി വിദ്യാലയങ്ങളിലും മലയാളത്തിളക്കം നടക്കുന്നതിനാല്‍ ടീം ഏതു വിദ്യാലയത്തിലുമെത്താം
മലയാളത്തിളക്കവുമായി ബന്ധപ്പെട്ട്
പ്രഥമാധ്യാപകരുടെ ചുമതലകള്‍ എന്തെല്ലാമാണ്?
-
പ്രീടെസ്റ്റ് നടത്തി കുട്ടികളെ കണ്ടെത്തുക
-
കുട്ടികളുടെ എണ്ണം പരിഗണിച്ച് ബാച്ചുകള്‍ നിശ്ചയിക്കുക
-
മുന്‍ വര്‍ഷം പരിശീലനത്തില്‍ പങ്കാളിയാകാത്ത ഒരു അധ്യാപികയെ പരിശീലനത്തില്‍ പങ്കെടുപ്പിക്കുക
-
ഇതുവഴി സ്വന്തം സ്കൂളില്‍ പരിശീലനം ലഭിച്ച രണ്ടുപേരുണ്ടെന്നുറപ്പു വരുത്തുക
-
പരിശീലനം നേടിയവരുടെ നേതൃത്വത്തില്‍ സമയബന്ധിതമായി മലയാളത്തിളക്കം നടപ്പിലാക്കുക
-
മലയാളത്തിളക്കം ക്ലാസുകള്‍ നിരീക്ഷിക്കുന്നതിന് മറ്റ് അധ്യാപകര്‍ക്കും അവസരം ഒരുക്കുകയും പഠന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയും ചെയ്യുക
-
ടീം ടീച്ചിംഗ് രീതി നടപ്പിലാക്കി എല്ലാ അധ്യാപകരെയും മലയാളത്തിളക്കം ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരാക്കുക
-
ആദ്യത്തെ മൂന്നു ദിവസത്തിനു ശേഷം ഊഴമിട്ട് ക്ലാസുകള്‍ നയിക്കുന്നതിന് മറ്റ് അധ്യാപകര്‍ക്കും അവസരം ലഭ്യമാക്കുക
-
മലയാളത്തിളക്കം ക്ലാസുകള്‍ നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുക
-
മലയാളത്തിളക്കം ക്ലാസുകള്‍ മോണിറ്റര്‍ ചെയ്യുക
-
രക്ഷിതാക്കളുടെ യോഗം വിളിച്ച് വീട്ടില്‍ നല്‍കേണ്ട പിന്തുണ ഉറപ്പാക്കുക
-
വായനയുടെ ലോകത്തേക്ക് വരുന്ന കുട്ടികള്‍ക്ക് തുടര്‍പിന്തുണ നല്‍കുന്നതിന് ക്രമിീകരണം ഏര്‍പ്പെടുത്തുക
-
മലയാളത്തിളക്കം പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട് ഉപരിഘടകത്തിനു നല്‍കുക
-
രണ്ടാം ടേം പരിക്ഷ എഴുതുന്നതിന് ഭാഷാപരമായ പിന്നാക്കാവസ്ഥയുളള കുട്ടികളെയും സജ്ജമാക്കല്‍ കൂടിയാണ് മലയാളത്തിളക്കം.അതിനാല്‍ പരീക്ഷയ്ക് മുമ്പ് പൂര്‍ത്തീകരിക്കത്തക്ക വിധം സ്കൂള്‍തല ആസൂത്രണം നടത്തണം
-
3,4,5,6,7 എന്നീ ക്ലാസുകള്‍ക്കാണ് ആദ്യ രണ്ടു ഘട്ടങ്ങളില്‍ പരിഗണ. എല്‍ പി ക്കും യു പിക്കും പ്രത്യേകം പ്രത്യേകം ക്ലാസുകളാണ് ക്രമീകരിക്കേണ്ടത്
-
രണ്ടാം ടേം പരീക്ഷാഫലവിശകലനത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം ക്ലാസില്‍ ഭാഷാപിന്നാക്കാവസ്ഥയുളളവരുണ്ടെങ്കില്‍ അവര്‍ക്കായി പ്രതിദിനം ഒരു മണിക്കൂര്‍ വീതം മലയാളത്തിളക്കം അനുഭവങ്ങള്‍ ഒരുക്കണം.
-
ഒന്നാം ക്ലാസില്‍ ഒന്നാന്തരം വായനക്കാര്‍ പരിപാടിയുടെ ഭാഗമായി സ്വതന്ത്രവായനയും എഴുത്തും നടക്കുന്നുണ്ട്. ഇത് ശക്തിപ്പെടുത്തണം. ആവശ്യമെങ്കില്‍ മലയാളത്തിളക്കം രീതിയിലുളള പ്രവര്‍ത്തനം ഓരോ മണിക്കൂര്‍ വീതം പാഠഭാഗവുമായി ബന്ധിപ്പിച്ച് നടത്തി കുട്ടികളുടെ ലേഖനപരമായ പിന്നാക്കാവസ്ഥ പരിഹരിക്കാവുന്നതാണ്
-
ഈ വര്‍ഷാവസാനമാകുമ്പോഴേക്കും ഭാഷാപരമായ പിന്നാക്കാവസ്ഥയുളള കുട്ടികള്‍ സ്കൂളില്‍ അവശേഷിക്കാന്‍ പാടില്ലാത്തവിധമുളള പ്രവര്‍ത്തനങ്ങള്‍ നടക്കണം
-
ഭാഷാപരമായ മികവാണ് മലയാളത്തിളക്കത്തിന്റെ ആത്യന്തിക ലക്ഷ്യം എന്ന ധാരയോടെ എല്ലാവരും സ്വതന്ത്രവായനക്കാര്‍, ക്ലാസ് ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ എന്നിവ മലയാളത്തിളക്കത്തിന്റെ തുടര്‍ച്ചയായി ഏറ്റെടുക്കണം.
എന്തെല്ലാം തുടര്‍പ്രവര്‍ത്തനങ്ങള്‍ ചെയ്യണം?
- ബി ആര്‍ സി ട്രെയിനര്‍മാരും സി ആര്‍ സി കോര്‍ഡിനേറ്റര്‍മാരും യു പി സ്കൂളിലെത്തി ഭാഷാപരമായ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ മലയാളത്തിളക്കം നടപ്പിലാക്കിയപ്പോള്‍ ആ ബോധനരീതി കണ്ടു മനസിലാക്കാന്‍ ശ്രമിക്കാത്ത അധ്യാപകരുണ്ട്. തികച്ചും നൂതനമായ രീതി സ്വന്തം വിദ്യാലയത്തില്‍ പ്രോയഗിച്ചപ്പോള്‍ അതറിയാന്‍ മടികാണിച്ചവര്‍.
- കഴിഞ്ഞവര്‍ഷം മലയാളത്തിളക്കം നടത്തിയശേഷം തുടര്‍ പ്രവര്‍ത്തനം നടത്താത്ത വിദ്യാലയങ്ങളുമുണ്ട്
- മലയാളത്തിളക്കത്തിനു വിധേയരാകുന്ന കുട്ടികള്‍ക്ക് രണ്ടാം ദിവസം മുതല്‍ വായനാസാമഗ്രികള്‍ നല്‍കണം. കൊച്ചു പുസ്തകങ്ങള്‍ . അവര്‍ വീട്ടില്‍ കൊണ്ടുപോയി വായിച്ചുവരും.
- ക്ലാസ് ലൈബ്രറിയുമായി മലയാളത്തിളക്കത്തെ ബന്ധിപ്പിക്കണം
- എല്ലാവരും സ്വതന്ത്ര വായനക്കാര്‍ എന്ന പദ്ധതിയുമായും കണ്ണിചേര്‍ക്കണം.
- മലയാളത്തിളക്കം കുട്ടികള്‍ക്ക് അസംബ്ലിയിലടക്കം പൊതുവേദികള്‍ ലഭ്യമാക്കണം
- ക്ലാസ് റൂം പ്രക്രിയയില്‍ മലയാളത്തിളക്കം സമീപനം പ്രയോജനപ്പെടുത്തല്‍
Subscribe to:
Posts (Atom)