ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, July 29, 2018

പൊതുവിദ്യാഭ്യാസവും അധികാരപ്പിടുത്തവും -2


എന്റെ അധ്യാപനജീവിതത്തില്‍ മറക്കാനാകാത്ത പ്രഥമാധ്യാപകനാണ് ഓമല്ലൂരിലെ
ഗോപാലകൃഷ്ണന്‍ സര്‍. അദ്ദേഹം അധ്യാപകസംഘടനയുടെ ജില്ലാ പ്രസിഡന്റായിരുന്നു. ഞാന്‍ ആ വിദ്യാലയത്തില്‍ വെച്ചാണ് ആദ്യമായി കുട്ടികളുടെ ശബ്ദത്തെ മാനിക്കുന്ന പ്രഥമാധ്യാപകനെ കണ്ടത്. രക്ഷിതാക്കളുടെ യോഗം , സ്റ്റാഫ് മീറ്റിംഗ് തുടങ്ങിയവയില്‍ സവിശേഷമായ ഏതെങ്കിലും അജണ്ട ചര്‍ച്ച ചെയ്യണമെന്ന് ആഗ്രഹിക്കുന്ന അവസരങ്ങളിലെല്ലാം അദ്ദേഹം ഓരോ ക്ലാസില്‍ നിന്നുമുളള വിദ്യാര്‍ഥി പ്രതിനിധികളുടെ യോഗം വിളിച്ച് അഭിപ്രായം തേടാറുണ്ടായിരുന്നു. അത് അര്‍ഹിക്കുന്ന ഗൗരവത്തോടെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും യോഗത്തില്‍ അവസതരിപ്പിക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ അഭിപ്രായത്തിന് വില കല്പിക്കുന്നത് എന്തോ മോശം ഏര്‍പ്പാടായിട്ടാണ് പലരും കരുതുന്നത്. ജനാധിപത്യം മാര്‍ഗവും ലക്ഷ്യവുമായി കരുതുന്ന വിദ്യാലയങ്ങളാണ് ഉന്നതസ്ഥാനത്ത് ശോഭിക്കുക. വിദ്യാലയം സ്വകാര്യസ്വത്താണെന്നു കരുതുന്നവരുണ്ടാകാം. അധികാരക്കോയ്മ പ്രകടിപ്പിക്കാനും ചൊല്പടിയില്‍ നിറുത്താനും ശ്രമിക്കുന്നവരും ഉണ്ട്. ജനാധിപത്യവഴക്കമാഗ്രഹിക്കുന്നവര്‍ ചില ചോദ്യങ്ങള്‍ ഉന്നയിക്കണം.
തീരുമാനമെടുക്കല്‍ പ്രക്രിയ എപ്രകാരമാകണം?
വീട്ടിലായാലും വിദ്യാലയത്തിലായാലും എല്ലാവരെയും ബാധിക്കുന്ന തീരുമാനങ്ങളള്‍ ഏകപക്ഷീയമായി എടുക്കാമോ? ശരിയായ തീരുമാനമെടുക്കുക എന്നത് ജീവിതനൈപുണിയില്‍ പെടുന്ന കാര്യമാണ്. അതായത് എല്ലാ കുട്ടികളും ആര്‍ജിക്കേണ്ട കഴിവ്. ദൗര്‍ഭാഗ്യമെന്നു പറയട്ടെ വിഷയാടിസ്ഥാനത്തില്‍ പാഠ്യപദ്ധതി ശേഷികള്‍ തീരുമാനിച്ചപ്പോള്‍ തീരുമാനമെടുക്കാനുളള കഴിവ് അവഗണിക്കപ്പെട്ടു. അതിനാല്‍ കുട്ടികള്‍ തീരുമാനങ്ങള്‍ അനുസരിക്കേണ്ട താഴ്ന്ന വര്‍ഗമായി മാറി. അനുസരിക്കാന്‍ പരിശീലിപ്പിക്കുമ്പോള്‍. അനുസരിപ്പിക്കലിന്റെ തന്ത്രങ്ങള്‍ ആണുപയോഗിക്കുക. ബോധതലത്തലുണ്ടാകുന്ന തിരിച്ചറിവിന്റെ ഫലമല്ല ഇത്തരം അനുസരണങ്ങള്‍. അതിന് നിര്‍ബന്ധത്തിന്റെയും സമ്മര്‍ദത്തിന്റെയും വെച്ചുകെട്ടുണ്ട്. കാര്യകാരണ വിശകലനഘട്ടം തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ ഉണ്ട്. നേട്ടകോട്ട വിശ്ലേഷണവും നടക്കണം. തീരുമാനമെടുക്കല്‍ പ്രക്രിയാഘട്ടങ്ങള്‍ പരിശോധിക്കാം
  1. പ്രശ്നം തീരിച്ചറിയലാണ് അല്ലെങ്കില്‍ പ്രശ്നത്തിന്റെ പ്രസക്തി മനസിലാക്കലാണ് ആദ്യം നടക്കേണ്ടത്.
  2. തുടര്‍ന്ന് ആ പ്രശ്നവുമായി ബന്ധപ്പെട്ട വിവരശേഖരണം നടക്കണം
  3. പ്രശ്നപരിഹരിണത്തിനായുളള ബദലുകള്‍ അന്വേഷിക്കലാണ് ആലോചിക്കലാണ് അടുത്ത ഘട്ടം
  4. ഓരോന്നിന്റെയും പ്രായോഗികത, അഭിലഷണീയത്, സ്വീകാര്യത, പാര്‍ശ്വഫലക്കുറവ് തുടങ്ങിയവ പരിശോധിക്കണം
  5. പിന്നീട് ലഭ്യമായവയില്‍ നിന്നും ഏറ്റവും ഉചിതമായത് തെരഞ്ഞെടുക്കലാണ്
  6. തീരുമാനം എങ്ങനെ നടപ്പിലാക്കുമെന്നു തീരുമാനിക്കലും തീരുമാനമെടുക്കല്‍ പ്രക്രിയയുടെ ഭാഗമാണ്
  7. ഒരിക്കല്‍ തീരുമാനമെടുത്തു നടപ്പിലാക്കി എന്നതു കൊണ്ട് തീരുമാനമെടുക്കല്‍ പ്രക്രിയ തീരുന്നില്ല. നടപ്പിലാക്കിയത് അവലോകനം ചെയ്യണം. പ്രതീക്ഷിത ഫലം ഉണ്ടാക്കാനെത്രമാത്രം കഴിഞ്ഞു. ആവശ്യമായ തിരുത്തലുകള്‍ വരുത്താനും ഭാവിയില്‍ കൂടുതല്‍ നല്ല തീരുമാനങ്ങള്‍ എടുക്കാനും ഇത് പ്രാപ്തരാക്കും
ഇത്തരം പ്രക്രിയയിലൂടെയാണോ കുട്ടികള്‍ കടന്നു പോകുന്നത്. വിദ്യാഭ്യാസം സിദ്ധിച്ചവരില്‍ നിന്നും പലപ്പോഴും നല്ല തീരുമാനങ്ങള്‍ ഉണ്ടാകാത്തതിന് കാരണം വിദ്യാലയത്തില്‍ നിന്നും ശരിയായ തീരുമാനമെടുക്കല്‍ ശേഷി വളര്‍ത്തുന്ന അനുഭവം കിട്ടാത്തതല്ലേ? മുന്‍വിധി, പക്ഷപാതം, ഏതെങ്കിലും വിഭാഗത്തോടുളള ചായ് വ്, വസ്തുതാപരിശോധനകൂടാതെ നിലപാടെടുക്കല്‍, ആളിന്റെ പദവി നോക്കി അംഗീകരിക്കല്‍ എന്നിവയെല്ലാം ശരിയായ തീരുമാനമെടുക്കല്‍ പ്രക്രിയയെ ദുര്‍ബലപ്പെടുത്തുന്നവയാണ്. തിരുവായ്ക്ക് എതിര്‍വായുണ്ടാകുന്നത് മോശം കാര്യമല്ല. എതിര്‍വാദങ്ങളെയും മാനിക്കണം. അതിനെക്കൂടി വിശകലനവിധേയമാക്കുകയും വേണം. ഗുരു ദൈവമാണ് എന്ന് കുട്ടികളെ വിശ്വസിപ്പിക്കുന്നു. ദൈവത്തെ ചോദ്യം ചെയ്തുകൂടാ എന്നും അവരെ പലപ്പോഴായി ധരിപ്പിക്കുന്നു. ഇത് കുട്ടികളില്‍ ഗുരുക്കളുടെ അപ്രമാദിത്തം വര്‍ധിപ്പിക്കും. സര്‍വേശ്വരന്‍ പോലെയൊരു സംജ്ഞയായി സര്‍വജ്ഞരും മാറുന്നു. ഗുരു വിനയവും സ്നേഹവും വഴികാട്ടിയും പിന്തുണയ്കുന്ന ആളും പഠിതാവും ലാളിത്യവുമാണെന്ന് കുട്ടി മനസിലാക്കണം.അപനിര്‍മിക്കേണ്ട പാഠമാണ് ഗുരുവും.
ഗുരുവിനെ പുതുക്കുക എന്നത് ഗുരുവിന്റെയും വിദ്യാര്‍ഥിയുടെയും ദൗത്യമാണ്. അതിനു വഴങ്ങിക്കൊടുക്കുന്ന ഗുരുവിലെ ലഘുത്വം മഹത്വമാകുന്ന അവസ്ഥ സംജാതമാകണം. ജനാധിപത്യവാദിയായ സംഘനേതാവ് എന്ന പദവിയിലേക്ക് ഗുരു മാറണം. ഗുരുവിന് മര്‍ദകനാകാനാകില്ല. ഗുരുവിന് ശാപവചനങ്ങള്‍ വഴങ്ങില്ല. ബുദ്ധന്‍ മഹാഗുരുശ്രേണിയിലെ നക്ഷത്രമാകുന്നതെന്തുകൊണ്ടാണ്? ശരിയായ ഗുരുസങ്കല്പം വളര്‍ത്തിയെടുക്കാത്തതും
അധ്യാപകരെ ജനാധിപത്യത്തിന്റെ സൂക്ഷ്മപ്രയോഗങ്ങളില്‍ ഏകാധിപതികളാക്കുന്നുണ്ട്. അറിവിന്റെ ഭിക്ഷാപാത്രം ഗുരുവിന് ഉപേക്ഷിക്കാനാകില്ല. പ്രകൃതിയിലേക്കും ജനതയിലേക്കും നിരന്തരം ഇറങ്ങിച്ചെല്ലാന്‍ അത് നിര്‍ബന്ധിക്കുന്നു. അതിനു പകരം വെയിലും മഴയുമേല്‍ക്കാത്ത ഒരു സുരക്ഷിതയിടത്തില്‍ അനുഗ്രവും ജ്ഞാനദാനവും നടത്തുന്ന കാണിക്കയിടലിനെ ആഗ്രഹിക്കുന്ന ഗുരുബോധം കാപട്യമാണ്.പാദപൂജ പോലെയുളള കാര്യങ്ങള്‍ നടക്കുന്നത് ഇത്തരം സങ്കല്പങ്ങള്‍ പൊലിപ്പിക്കുന്നതുകൊണ്ടാണ്. അത് വാക്കുകളുടെ താല്കാലിക മായികപ്രപഞ്ചത്തില്‍ മോഹിപ്പിച്ചേക്കാം. അതാണ് ശരി എന്നു തോന്നിപ്പിക്കുകയും ചെയ്തേക്കാം. ജീവിതത്തിലെ പ്രയോഗസന്ദര്‍ഭങ്ങളില്‍ അത് തുരുമ്പിച്ചതായി അനുഭവപ്പെടുകയും ചെയ്യും.
ക്ലാസ് റൂം ജനാധിപത്യം പഠനപ്രക്രിയയുടെ ഭാഗം
്വയം വിശകലനചോദ്യങ്ങള്‍
  1. കുട്ടികളുടെയും രക്ഷിതാക്കളുടെയും ശബ്ദത്തിന് വില നല്‍കുന്ന ആളാണോ ഞാന്‍?
  2. എന്റെ ക്ലാസിലെ ഈ മാസത്തെ പ്രവര്‍ത്തന ലക്ഷ്യങ്ങളും പരിപാടികളും അവരുമായി പങ്കിട്ട് അഭിപ്രായം സ്വീകരിച്ച് മെച്ചപ്പെടുത്തിയിട്ടുണ്ടോ?
  3. അങ്ങനെ ചെയ്യണമെങ്കില്‍ എന്റെ ക്ലാസിന് ഒരോ മാസവും പ്രവര്‍ത്തനപരിപാടി വേണമെന്നു ഞാന്‍ ആഗ്രഹിക്കുന്നുണ്ടോ?
  4. രക്ഷിതാക്കളും കുട്ടികളുമായി ചേര്‍ന്ന് നടത്തേണ്ട പ്രതിമാസ അവലോകനത്തിലേക്ക് ഞാന്‍ എങ്ങനെയാണ് തെളിവുകള്‍ ശേഖരിക്കുകയും ക്രമീകരിക്കുകയും ചെയ്യുക?
  5. ഓരോ കുട്ടിയും ജനാധിപത്യപ്രക്രിയയില്‍ നിര്‍ണായകമായതിനാല്‍ ഓരോ കുട്ടിയെ സംബന്ധിച്ചും എന്റെ വശമുളള വിവരങ്ങള്‍ കുട്ടിയുടെ എല്ലാവിധമായ കഴിവുകളെയും പ്രതിഫലിപ്പിക്കുന്നവയാണോ?
  6. പരിമിതികളുളളവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും പ്രത്യേകപരിഗണന ആവശ്യമുളളവരുമായ പഠിതാക്കളോട് എന്ത് വ്യത്യസ്ത പിന്തുണകൊണ്ടാണ് ഞാന്‍ നീതി പുലര്‍ത്താറുളളത്?
  7. അറിവിന്റെ നീതിപൂര്‍വകമായ വിതരണം സംഭവിക്കുന്നതും എല്ലാവര്‍ക്കും അഭലഷണീയത പഠനതലത്തിലെത്താന്‍ കഴിയുന്നതുമായ ക്ലാസല്ലയെങ്കില്‍ എന്നെ കാലോചിതമാക്കുന്നതിന് എന്തിടപെടലാണ് ഞാന്‍ എന്നില്‍ നടത്തിക്കൊണ്ടിരിക്കുന്നത്?
ഇത്തരം ചോദ്യങ്ങളുടെ ഉത്തരമാണ് അന്വേഷണമെന്ന വാക്ക്. ലോകത്ത് നിര്‍മിച്ചെടുക്കേണ്ടതിനെ തേടുകയാണ് ഗുരുധര്‍മം. ബോധനശാസ്ത്രപരമായ പുതിയ അറിവ് ഓരോ ക്ലാസിലും ഉണ്ടാകണം. അധ്യാപകസഹായി, സമഗ്ര എന്നിവയിലല്ല അതിന്റെ കൂട്. ഉയരമുളള ശിഖരത്തില്‍ നാരും ചുളളിയും കൊണ്ട് നാം തന്നെ കെട്ടിയുണ്ടാക്കി ചൂടു നല്‍കി വിരിയിച്ച് അതിലുമുയരത്തിലേക്ക് പറക്കാന്‍ ചിറകു നല്‍കലാണത്.
എന്താണ് ചെയ്യാനാവുക? ക്ലാസ് പി ടി എ എന്നത് ക്ലാസ് രക്ഷാകര്‍തൃജനാധിപത്യസഭയായി മാറണം.
ക്ലാസിന് ഒരു വികസനപദ്ധതി രൂപപ്പെടുത്താന്‍ ശ്രമിച്ചുകൂടേ? അതിലെന്തെല്ലാം വേണം
  • ക്ലാസ് നിയമാവലി രൂപീകരണം ( കുട്ടിക്ക്, രക്ഷിതാവിന് , അധ്യാപികയ്ക് )
  • ക്ലാസ് പ്രതീക്ഷിത ലക്ഷ്യങ്ങള്‍ ( കുട്ടി നേടേണ്ടവ, രക്ഷിതാക്കളെന്ന നിലയില്‍ ആയിത്തീരേണ്ടവ, അധ്യാപിക എന്ന നിലയില്‍ എത്തിച്ചേരേണ്ടവ)
  • ക്ലാസിലെ ഭൗതികാന്തരീക്ഷത്തിന്റെ പൂര്‍ണത
    • പഠനേപകരണങ്ങളും വിന്യാസവും
    • വായനാസാമഗ്രികള്‍
    • നിലവാരത്തെളിവ് പ്രദര്‍ശനബോര്‍ഡ്
    • ക്ലാസ് ലാബ്
    • ആധുനിക സൗകര്യങ്ങള്‍
    • ക്ലാസ് ക്രമീകരണം
    • പ്രകാശനവേദികള്‍
    • സര്‍ഗച്ചുമര്‍
    • ക്ലാസ് മ്യൂസിയം
  • ക്ലാസ് നിലവാരരേഖയുടെ സമഗ്രത
    • ഉളളടക്കം
    • ഗ്രാഫ് - വിഷയം
    • ചെക്ക് ലിസ്റ്റ്
    • സ്വയം വിലയിരുത്തല്‍
    • ഇ പോര്‍ട്ട് ഫോളിയോ
  • രക്ഷാകര്‍തൃജനാധിപത്യസഭ (ക്ലാസ് പി ടി എയ്ക് )ഒരു മാര്‍ഗരേഖ
    • ലക്ഷ്യങ്ങള്‍
    • സംഘാടനം,
    • പങ്കാളിത്തം,
    • ഉളളടക്കം,
    • രീതി
    • അവസരം ( കുട്ടികള്‍ക്ക് ലഭിച്ചവ, രക്ഷിതാക്കള്‍ക്ക് ലഭിച്ചവ)
    • രേഖകള്‍ ( പഠനനേശേഷികളുടെ ലിസ്റ്റ്, സാധ്യായദിനലഭ്യത ഉറപ്പാക്കല്‍, ആര്‍ജിച്ച ശേഷികള്‍, പുരോഗതി, പ്രശ്നപരിഹരണപ്രോജക്ടുകള്‍..)
    • വിലയിരുത്തല്‍
ഇനിയും മേഖലകള്‍ കൂട്ടാം. കുറച്ചുകൂടി സൂക്ഷ്മമായി ആലോചിക്കണം
      • മാസാവസാനവാരം
      • ഒരു ദിവസം നാല് ക്ലാസ്
      • എത്ര മണിക്കൂര്‍? രണ്ട് മണിക്കൂര്‍?
    • പ്രക്രിയ/ രീതി ( അനുഭവവൈവിധ്യം, ആസ്വാദ്യത, പ്രക്രിയ)ക്ലാസ് പി ടി എ
      • ഹൈടെക്ക് സാധ്യത?
      • പ്രസന്റേഷന്‍ ( ഫോട്ടോ, വീഡിയോ, ഉല്പന്നം, ഗ്രാഫ്, പട്ടിക, ക്ലാസ് നിലവാരം)
      • തീരുമാനങ്ങളുടെ നിര്‍വഹണം
      • ക്ലാസ് അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നിര്‍വഹണ പുരോഗതി ചര്‍ച്ച
      • കൂടുതല്‍ പിന്തുണ കുട്ടികള്‍ക്ക് വേണ്ട മേഖലകള്‍ ( എഴുതി വാങ്ങല്‍)
      • അനുമോദനം
      • അടുത്തമാസത്തെക്കുളള പരിഗണന എന്നിങ്ങനെ
ഏതായാലും മുന്നിട്ടിറക്കങ്ങള്‍ മാത്രമേ വഴിതെളിയിക്കൂ. നടക്കുമ്പോള്‍ തെളിയുന്നതാണ് വഴി എന്ന ചൊല്ല് ഇവിടെയും പ്രസക്തം. ആര് ആദ്യം നടക്കുമെന്ന ചോദ്യത്തിന് കൂടുതല്‍ ജനാധിപത്യസങ്കല്പമുളളവര്‍ എന്നേ മറുപടിയുളളൂ. കലവൂര്‍ ഹൈസ്കൂളില്‍ രക്ഷിതാക്കളുടെ അക്കാദമികസഭ കൂടി ഇത്തരം ചില നടപടികള്‍ ആലോചിച്ചിട്ടുണ്ട്.
ഓരോ ക്ലാസ് പി ടി എയില്‍ നിന്നും അഞ്ചുപ്രതിനിധികളെ ഉള്‍പ്പെടുത്തി വിദ്യാലയ രക്ഷാകര്‍തൃസഭയും രൂപപ്പെടുത്തിയിരിക്കുന്നു. അവര്‍ വിദ്യാലയവികസന പരിപാടികളില്‍ അധികാരവികേന്ദ്രീകരണത്തിന്റെ പുതിയ കരിക്കുലം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ആശംസകള്‍.

Saturday, July 21, 2018

പൊതുവിദ്യാഭ്യാസവും അധികാരപ്പിടുത്തവും-1

ചരിത്രത്തിലുടനീളം അധികാരദ്വന്ദങ്ങള്‍ കാണാനാകും. ഉടമ- അടിമ, ജന്മി-കുടിയാന്‍, രാജാവ്- പ്രജ, മേലാളന്‍- കാഴാളന്‍, മേലധികാരി, കീഴ്ജീവനക്കാര്‍ എന്നിങ്ങനെ പലതരത്തില്‍ അധികാരബന്ധങ്ങള്‍ കാണാന്‍ കഴിയും. അധികാരഘടനയില്‍ ആജ്ഞാപക്ഷവും അനുസരണപക്ഷവും ഉണ്ട് .അനുസരണ സ്ഥാനത്ത് മിക്കവാറും അധസ്ഥിതരായിരിക്കും. പാര്‍ശ്വവത്കരിക്കപ്പെട്ടവരാകും. സ്ത്രീകളാകും, കുട്ടികളാകും ന്യൂനപക്ഷവുമാകാം. .
ഹൈന്ദവ ധർമശാസ്ത്രങ്ങളനുസരിച്ച് കർമത്തിന്റെയും ജ്ഞാനത്തിന്റെയും പ്രയോജനം അനുഭവിക്കുന്നതിന് അർഹതയുള്ള വ്യക്തിയാണ് അധികാരി .എല്ലാ കർമങ്ങൾക്കും ജ്ഞാനത്തിനും എല്ലാവരും അധികാരികളല്ല. ഇഷ്ടമെന്നും പൂർത്തമെന്നും രണ്ടുവിധം കർമങ്ങളുണ്ട്.രണ്ടിനേയും ചേർത്ത് ഇഷ്ടാപൂർത്തം എന്നു വിളിക്കുന്നു. വൈദികകർമങ്ങളായ തപസ്സ്, വോദാധ്യയനം ,സത്യം, ആതിഥ്യം, വൈശ്വദേവം എന്നിവ ഇഷ്ടകർമങ്ങളാണ്. ജലാശയം കുഴിപ്പിക്കൽ, ആരാധനാലയം പണിയിക്കൽ, അന്നദാനം, ഉദ്യാനനിർമ്മാണം എന്നിവ പൂർത്തകർമങ്ങളാണ്. ശൂദ്രന് പൂർത്തം ചെയ്യുന്നതിനു മാത്രമേ അധികാരമുള്ളൂ; ഇഷ്ടകർമത്തിലില്ല. വർണാശ്രമവ്യവസ്ഥയുടെ ഭാഗമായി അധികാരത്തെ നോക്കിക്കണ്ടാലും അത് വിവേചനപരമാണ് എന്നു വ്യക്തം. ഇത്തരം അധികാരഘടനയെ കീഴ്മേല്‍ മറിക്കലാണ് പിന്നീട് പുരോഗമന ജനാധിപത്യാശയങ്ങള്‍ ചെയ്തത്. പരമ്പരാഗത അധികാരഘടനയുടെ സൂക്ഷ്മരൂപങ്ങള്‍ കുടുംബത്തിലും വിദ്യാലയത്തിലും ആരാധനാലയങ്ങളിലും പൊതുയിടങ്ങളിലും പൊതുബോധത്തിലും ഇപ്പോഴും അദൃശ്യമായി പ്രവര്‍ത്തിക്കുന്നുണ്ട്.
വിദ്യാഭ്യാസവും അധികാരവും
വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയില്‍ അധികാരഘടന നിഷേധാത്മകമായിട്ടാണ് പ്രവര്‍ത്തിച്ചിട്ടുളളത്. അനുസരണപക്ഷത്തുളളവര്‍ക്ക് വിദ്യ നിഷേധിക്കുന്നു. സ്വാതന്ത്ര്യബോധം, അവകാശചിന്ത, തുല്യതാവീക്ഷണം എന്നിവയുടെ അടിസ്ഥാനത്തില്‍ വളര്‍ന്നുവരുന്ന സമ്മര്‍ദ്ദങ്ങളെ എന്തുവിലകൊടുത്തും പ്രതിരോധിക്കുന്നതിനും അടിച്ചമര്‍ത്തുന്നതിനും അധികാരിവര്‍ഗം ശ്രമിച്ചിട്ടുണ്ട്. നവോത്ഥാനത്തിന്റെ പതാകവഹിച്ചവര്‍ അത് വകവെച്ചുകൊടുക്കാന്‍ തയ്യാറായിട്ടില്ല. ഓരോ കാലഘട്ടത്തിലും ഓരോ രീതിയിലാണ് അധികാരഘടന പ്രവര്‍ത്തിക്കുക. നിലവിലുളള സാമൂഹികഘടനയെ അതേപോലെ നിലനിറുത്തുക എന്നതാണ് അധികാരവര്‍ഗതാല്പര്യം. അതിനെതിരേയുളള ചോദ്യങ്ങളെ നീക്കങ്ങളെ അത് വെച്ചുപൊറുപ്പിക്കില്ല.
എന്തെല്ലാമാണ് അധികാരം നിലനിറുത്താനായി സ്വീകരിക്കുന്ന തന്ത്രങ്ങള്‍?
  1. പ്രവര്‍ത്തനപരിധി നിശ്ചയിക്കുക ( അരുതുകള്‍ )
  2. കര്‍ശനമായ നിയമങ്ങള്‍ ഏകപക്ഷീയമായി നടപ്പിലാക്കുക. മറുപക്ഷത്തോട് അഭിപ്രായം ചോദിക്കാറില്ല. എല്ലാം നല്ലതിന് എന്ന പല്ലവി
  3. അനുസരണയുളള പ്രജ നല്ല പ്രജ എന്ന സങ്കല്പം വളര്‍ത്തിയെടുത്ത് പരുവപ്പെടുത്തല്‍ രീതിയെ പവിത്രീകരിക്കുക
  4. അച്ചടക്കം വലിയ മൂല്യമായി അവതരിപ്പിക്കുക. അവരുടെ അച്ചിലേക്ക് ഒതുങ്ങാത്തവരെ ഒതുക്കുക തന്നെ വേണം എന്ന് സമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കുക
  5. ബഹുവിധശിക്ഷാരീതികള്‍ നടപ്പിലാക്കുക. ( ഭ്രഷ്ട്, നാടുകടത്തല്‍, പുറത്താക്കല്‍, മര്‍ദനം, അധിക്ഷേപം, പിഴയീടാക്കല്‍, ഉന്മൂലനം...)
  6. ഇടപഴകല്‍ നിയന്ത്രണം. ( എവിടെ പ്രവേശിച്ചുകൂടാ , എങ്ങനെ ഇടപെട്ടുകൂടാ എന്ന് തീരുമാനിക്കും
  7. പാരിതോഷികങ്ങളും പ്രലോഭനങ്ങളും നല്‍കി ആശ്രിതാവസ്ഥയിലെ സന്തുഷ്ടി നല്‍കല്‍
  8. അധസ്ഥിതജീവിതാവസ്ഥ അനിവാര്യമായ പ്രകൃതിനിയമമാണെന്ന് നിരന്തരം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക.
അധ്യാപക വിദ്യാര്‍ഥി ബന്ധത്തില്‍ മുകളില്‍ സൂചിപ്പിച്ചവ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് വിശകലനം ചെയ്യുന്നത് നന്നായിരിക്കും. ഉത്തരം ഉണ്ട് എന്നാണെങ്കില്‍ അത് ദൗര്‍ഭാഗ്യകരമാണ്.
കേന്ദ്രീകൃത അധികാര വ്യവസ്ഥയെ വെല്ലുവിളിച്ച ആശയമാണ് വികേന്ദ്രീകൃത അധികാര സങ്കല്പം. അധികാരം ജനങ്ങള്‍ക്ക് എന്ന മുദ്രാവാക്യം ജനാധിപത്യത്തിന്റെ ശക്തമായ ആവശ്യമായി മാറി. പഞ്ചായത്തുകള്‍ക്ക് അധികാരക്കൈമാറ്റം നടന്നു. അതിനും താഴെ ഗ്രാമസഭകളിലേക്ക് അത് വിഭാവനം ചെയ്യപ്പെട്ടു. ചിലേടത്ത് അയല്‍ക്കൂട്ടങ്ങളും നിര്‍ണായകമായി. വികേന്ദ്രീകരണം വഴി അധികാരം ലഭിച്ചവര്‍ താഴേതലങ്ങളിലേക്ക് അത് കൈമാറുന്നതിന് വിമുഖത പ്രകടിപ്പിക്കുന്ന വൈരുദ്ധ്യവും കാണാനാകും.
എന്തിനാണ് ഇവിടെ ഇത്തരം വിശകലനം എന്നാലോചിച്ചേക്കാം
വിദ്യാലയത്തില്‍ ജനാധിപത്യ വേദികളെ ഭയക്കുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ടോ എന്നു പരിശോധിക്കണം.
എന്തെല്ലാമാണ് വിദ്യാലയ ജനാധിപത്യവത്കരണപരിധിയില്‍ വരിക?
  1. വിദ്യാര്‍ഥിപക്ഷ സമീപനവും ശിശുകേന്ദ്രിതബോധനരീതിയും
  2. സ്കൂള്‍ പാര്‍ലമെന്റിന്റെ സജീവനേതൃത്വവും പങ്കാളിത്തവും
  3. ക്ലാസ് തല വിദ്യാര്‍ഥി സഭ
  4. ക്ലാസ് പി ടി എ
  5. സ്കൂള്‍ മാനേജ്മെന്‍റ് സമിതി,
  6. അധ്യാപകരക്ഷാകര്‍തൃസമിതി
  7. വിദ്യാലയ വികസനസമിതി
ഇവയെല്ലാം പുതിയമാനത്തിലേക്ക് ഉയര്‍ത്താമായിരുന്നു. അധികാരം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സമൂഹത്തിനും അധ്യാപകര്‍ക്കും ലഭ്യമാകുന്ന അവസ്ഥ വിഭാവനം ചെയ്തുകൂടേ? അരാജകത്വം സംഭവിക്കാം എന്ന് ചിന്തിക്കുന്നുണ്ടോ? ആ വാക്കു പോലും രാജാധികാരസങ്കല്പത്തിന്‍റെ ഉല്പന്നമാണെന്നോര്‍ക്കുക. (ഈ രീതിയില്‍ ചിലത് ചെയ്യാന്‍ കലവൂര്‍ ഹൈസ്കൂള്‍ ശ്രമമാരംഭിച്ചിട്ടുണ്ട് എന്നത് ആഹ്ലാദകരമാണ്.)
സ്കൂള്‍ പാര്‍ലമെന്റിന്റെ സജീവനേതൃത്വവും പങ്കാളിത്തവും
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി വിദ്യാലയങ്ങള്‍ നിരവിധിപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതായി വാര്‍ത്തകള്‍ വരാറുണ്ട്. എന്നാല്‍ അധികാരം പങ്കിടുന്നതിനും കുട്ടികളിലെ ജനാധിപത്യഉത്തരവാദിത്വബോധം വികസിപ്പിക്കുന്നതിനും പര്യാപ്തമായ സ്കൂള്‍ പാര്‍ലമെന്റ് ശക്തമാക്കുന്നതിന് നടത്തിയ ധീരമായ പരീക്ഷണശ്രമങ്ങള്‍ കേള്‍ക്കാനായില്ല. തെരഞ്ഞെടുപ്പിനപ്പുറം കാര്യമായി ഒന്നും സംഭവിക്കുന്നില്ല. കുട്ടികളോട് അഭിപ്രായം ചോദിച്ചിട്ടെന്തു കാര്യം എന്നാണ് വിദ്യാലയാധികാരികളുടെ ചിന്ത. കാളയോട് ചോദിച്ചിട്ടാണോ അതിന്റെ കഴുത്തിൽ നുകം വെയ്ക്കുന്നത്” എന്ന ഭാഷ എക്കാലത്തും അമിതാധികാരപ്രവണതയുളളവര്‍ നുണഞ്ഞിരുന്നു.
ബ്രിട്ടണിലെ ഒരു പ്രൈമറി വിദ്യാലയത്തിലെ പാര്‍ലമെന്റ് പ്രവര്‍ത്തനറിപ്പോര്‍ട്ടാണ് ഇവിടെ പങ്കിടുന്നത്. സാധ്യതകളുടെ തലം അറിയാന്‍ ഇത് ഉപകാരപ്പെടും എന്നു കരുതുന്നു.

Coton-in-the-Elms C of E (VC) Primary School

This year, our Secretary’s of State and Ministers are:
YEAR 6 MPs
  1. Savannah: Prime Minister, Minister for Healthy Eating & Lifestyle
  2. Rosie:  Deputy Prime Minister, Minister for Healthy Eating & Lifestyle
  3. Owen: Chancellor of the Exchequer, Minister for Reading
  4. Keona: Speaker of the House, Minister for Playtime
  5. Thomas: Secretary of State for Playtime
  6. Jamey: Minister for Playtime
YEAR 5 MPs
  1. Jasmine: Secretary of State for Healthy Eating & Lifestyle
  2. Luke: Minister for Playtime
YEAR 4 MPs
  1. Alice:Secretary of State for Collective Worship & Christian Life
  2. Norma-Rose: Minister for Collective Worship & Christian Life
YEAR 3 MPs
  1. Edward: Secretary of State for Reading
  2. Ruby: Minister for Reading
YEAR 2 MPs
  1. Jeffrey: Minister for Playtime
  2. Willow: Minister for Collective Worship & Christian Life
YEAR 1 MPs
  1. Jessica: Minister for Collective Worship & Christian Life
  2. Guy: Minister for Reading
ഓരോ ക്ലാസിലും വ്യത്യസ്ത ചുമതലകളാണ്.( അവിടെ ക്ലാസിനെ പ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് അറിയപ്പെടുക) ഉയര്‍ന്ന ക്ലാസില്‍ പ്രതിനിധികളും ചുമതലകളും കൂടും. മതപഠനം നിര്‍ബന്ധിതമായ വിദ്യാലയമായതിനാലാകണം അതിനും ചുമതലക്കാര്‍ വന്നത്. (മതേതരമാകാന്‍ ആ നാട് പരിശീലിക്കേണ്ടതുണ്ട്)
ആ പാര്‍ലമെന്റിന്റെ റിപ്പോര്‍ട്ടില്‍ നിന്നുളള ചില ഭാഗങ്ങള്‍ വായിക്കാം. ഏകദേശ ചിത്രം ലഭിക്കും
School Uniform
  • Mr Smith proposed the idea of changing the school uniform and during School Parliament meetings we discussed the options available, looking at the possibilities in a school uniform magazine. We then had the opportunity to see the sample uniforms in real life and we gave our opinions. We are excited to see children wearing the new uniform next term.
Anti-Bullying Ministers
  • Sophie and Matilda have carried out an Anti-Bullying walk around the playground and the hall at lunchtime, looking at what they saw and heard. They saw lots of children playing nicely together and sharing equipment, especially those children who were taking part in the organised sport with Jacob and children in Key Stage 1.
  • Unfortunately, there were a few children in Key Stage 2 who were perhaps playing a little bit too rough for our playground. To address this, Sophie and Matilda have suggested that they will prepare a presentation to share during Collective Worship or some posters to go around the school as gentle reminders
School Parliament as Class Representatives
  • Improving the toilets in Key Stage 2 has been raised as one suggestion to make Coton an even better school. As we, the School Parliament, are democratically voted for, we felt it was necessary to discuss the prospect of updating the toilets with our constituencies.
  • To do this, each class completed a spider diagram with ideas for “Our Ideal Toilets”. We thoroughly enjoyed sharing some of the ideas that everyone came up, in particular themed toilet paper for the season and sofas to ‘chill out’ on. We discussed each idea, considering the practicalities of each suggestion and also identifying similarities across the classes suggestions.
These similarities involved:
  • Softer toilet paper;
  • Higher cubicle doors;
  • Air freshener;
  • Larger toilets with lids;
  • Push flushes;
  • Hand dryers;
  • Foam soap;
  • Colourful decor;
  • Pictures on the wall (that are useful for school).
Now we know what our constituents are envisioning, we have informed Mr Smith so he has a better idea of what he needs to look for when designing our new toilets. We will keep you updated, so keep an eye out!
Looking Forward
In the next half term, we want the Ministers for Classroom and Learning (Jenson, Mexxii, Piper and Mark) to do a Classroom and Learning Walk, with Miss Forrest or Mr Smith, with clear criteria to focus on. These criteria may include:
  • Volume in classrooms;
  • Presentation in books;
  • Purple Polishing;
  • Respect for equipment;
  • Equipment available;
  • Working walls;
  • Happiness of children;
  • Behaviour of children.
We are also hoping to do another Anti-Bullying walk to check what has changed since our last one, in particular the amount of rough play.
Lochy and Finn are also planning to check with Jacob about whether all the people that sign up, attend the Intersport sessions.
We hope you will agree that we have made a really positive start to the academic year. We are hoping to do more regular updates on our blog, so keep checking on here for our latest news.
സ്കൂള്‍ പാര്‍ലമെന്റ് മാത്രമല്ല ക്ലാസ് പാര്‍ലമെന്റ് സാധ്യതയും നിങ്ങള്‍ക്ക് പരീക്ഷിക്കാം
സഹവര്‍ത്തിത പഠനസങ്കല്പം അധികാരം പങ്കിടുന്നവളായി അധ്യാപികയെ അടയാളപ്പെടുത്തുന്നുണ്ട്.
  • കുട്ടികളുടെ പങ്കാളിത്തത്തോടെ ലക്ഷ്യം തീരുമാനിക്കാന്‍
  • ചുമതലകള്‍ നിര്‍ണയിക്കാന്‍
  • പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ (അക്കാദമികവും അനുബന്ധതലത്തിലുളളവയും)
  • വിലയിരുത്തല്‍ നടത്താന്‍
  • ക്ലാസ് നിയമാവലി രൂപപ്പെടുത്താന്‍
  • പിന്തുണാപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍
    നിരവിധി സാധ്യതകള്‍
    നമ്മുടെ കുട്ടികള്‍
  • ശരിയായ തീരുമാനമെടുക്കുന്ന രീതികള്‍ പരിശീലിക്കട്ടെ
  • പ്രശ്നപരിഹാരകരാകട്ടെ
  • വൈവിധ്യത്തെ ആഘോഷിക്കയും മാനിക്കുകയും ചെയ്യട്ടെ
  • കാര്യങ്ങളെ സമഗ്രതിയില്‍ കാണട്ടെ
    ബോധ്യത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കട്ടെ
  • ചോദ്യങ്ങളുയര്‍ത്തട്ടെ
  • ബദലുകള്‍ നിര്‍ദേശിക്കട്ടെ
  • കുട്ടികള്‍ ഉത്തരവാദിത്വം ഏറ്റെടുത്താല്‍ അത് നിറവേറുക തന്നെ ചെയ്യും
  • ഇത്തരം രിതിയില്‍ ആലോചന ആരംഭിച്ച ഒരു വിദ്യാലയം എനിക്കറിയാം. അവിടെ നിന്നും വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നു.
    ചുവടെ നല്‍കിയിരിക്കുന്ന റിസോഴ്സ് മെറ്റീരിയല്‍ ആവശ്യക്കാര്‍ക്ക് ഭേദഗതികളോടെ പ്രയോജനപ്പെടുത്താം( ശീര്‍ഷകത്തില്‍ ക്ലിക് ചെയ്യുക)

    Children's Parliament - Resources for Rethinking









Sunday, July 8, 2018

ചൂരലിന്റെ പാതയിലേക്ക് വഴിതെറ്റിയ അധ്യാപകര്‍ അധ്യാപനപരാജിതരാണ്


രണ്ടു വാര്‍ത്തകളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്.

2018 ജൂലൈ അഞ്ച്

ഗൃഹപാഠം ചെയ്തില്ല; ഇടുക്കിയില്‍ ആറു വയസുകാരന് അധ്യാപികയുടെ ക്രൂരപീഡനം

ഇടുക്കി വണ്ടിപ്പെരിയാറില്‍ ഗൃഹപാഠം ചെയുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ഒന്നാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ ക്രൂരപീഡനം. ഇന്നലെയാണ് സംഭവം നടന്നത്.
സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ആറു വയസുകാരന്റെ ശരീരത്തിലെ ക്രൂരമര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ട് രക്ഷിതാക്കള്‍ വിവരം തിരക്കിയതോടെയാണ് സംഭവം പുറത്തായത്.
വടി കൊണ്ടാണ് അധ്യാപിക കുട്ടിയെ മര്‍ദ്ദിച്ചത്. ഈ മര്‍ദ്ദനം കാരണം വെള്ളം കുടിക്കുന്നതിന് പോലും കുട്ടിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ എല്‍ പി സ്കൂളിലാണ് സംഭവം.
സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ഇന്ന് സ്‌കൂളിലെത്തി പ്രധാന അധ്യാപകന് പരാതി നല്‍കി. ഇതിനു ശേഷം പ്രധാന അധ്യാപകന്‍ അധ്യാപികയുമായി  സംസാരിച്ചു. അധ്യാപിക മാതാപിതാക്കളോട് ഇതേ തുടര്‍ന്ന് മാപ്പ് പറഞ്ഞു. കുട്ടിയുടെ ശരീരത്തില്‍ അടിയേറ്റതിന്റെ പത്തോളം പാടുകളുണ്ട്. ചൈല്‍ഡ് ലൈന് വിഷയത്തില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
മുകളിലെ രണ്ടു വാർത്തകളും ഞെട്ടിപ്പിക്കുന്നതാണ്. ലോകത്തെമ്പാടും കുട്ടികളെ ശിക്ഷിച്ച് പഠിപ്പിക്കാനുളള വ്യഗ്രത പ്രകടമാണ്. കേരളത്തില്‍ കൈ ചവിട്ടിയൊടിച്ച അധ്യാപികയുണ്ട്. വെയിലത്തു നിറുത്തിയവരുണ്ട്. മുളകുതേച്ചവരുണ്ട് ( അനുബന്ധമായി അത്തരം കുറേ വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്)
ഭാഗം രണ്ട്
ചൂരലുകള്‍ തിരിച്ചു വരുന്നു.

ഞാന്‍ ഒരു വിദ്യാലയത്തില്‍ ചെന്നപ്പോള്‍ പ്രഥമാധ്യാപകന്റെ മേശപ്പുറത്ത് രണ്ട് ചൂരലുകള്‍. അവയുടെ അറ്റം പൊളിഞ്‍ിട്ടുണ്ട്. മര്‍ദകഭരണകൂടത്തിന്റെ പ്രത്യശാസ്ത്രം ബോധനശാസ്ത്രമാക്കുകയാണ്. ശിക്ഷിച്ച് വരുതിയിലാക്കുന്ന പ്രവണത.
പെണ്ണിനെയും മണ്ണിനെയും ദണ്ഡിപ്പിച്ചാല്‍ ഗുണമുണ്ട് എന്ന സങ്കല്‍പവും ഇത്തരം അധികാരചിന്തയുടെ ഭാഗമാണ്. അതിനാല്‍ വീട്ടില്‍ അച്ഛന്‍ അമ്മയെ തല്ലുന്നു. സ്കൂളില്‍ അധ്യാപകന്‍ കുട്ടിയെ തല്ലുന്നു. നാട്ടില്‍ പോലീസ് ജനങ്ങളെ തല്ലുന്നു.
ജനമൈത്രീ പോലീസ് സ്റ്റേഷന്‍ എന്നെഴുതി വെക്കുന്നതു പോലെയാണ് ചില വിദ്യാലയങ്ങള്‍ ശിശുസൗഹൃദമാണെന്ന് അവകാശപ്പെട്ടുന്നത്. വാക്കുകള്‍ വിപരീതാര്‍ഥത്തില്‍ പ്രയോഗിക്കാറുണ്ട്. നീ നല്ല പണിയാ കാണിച്ചത് എന്ന് പറയുമ്പോള്‍ ഇത്രയും പണി വേണ്ടായിരുന്നു എന്ന ധ്വനി. അതേ പോലെ ശിശുസൗഹൃദപരമായി ചൂരല്‍ ഉപയോഗിക്കലാണ് വിദ്യാലയം.

ചൂരല്‍ക്കഷായം കിട്ടി എന്നാണ് നാട്ടുമൊഴി. കഷായം ഔഷധമാണ്. മര്‍ദനം ഔഷധമാക്കുന്ന ആശയോല്പാദനം.
മധുരച്ചൂരല്‍ എന്നാണ് ഒരു മാധ്യമത്തിലെ പംക്തിയുടെ പേര്‍. അധികാരപ്രയോഗത്തിന്‍രെ മാധുര്യത്തെക്കുറിച്ചാണ് അടിമബോധമുണര്‍ത്തുന്ന ക്ലാസുകള്‍ ഉപദേശിക്കുന്നത്.
എപ്പോഴാണ് ജനാധിപത്യം ശ്വാസം മുട്ടുന്നത് അപ്പോള്‍ മര്‍ദനം സജീവഅടയാളമായി രംഗത്തുണ്ടാകും.
എന്താണ് ചൂരലുകള്‍ തിരിച്ചുവരാന്‍ കാരണം? എന്റെ നിരീക്ഷണങ്ങള്‍ ഇവിടെ പങ്കിടാം.
ഒന്ന് ) സ്കൂളിലെ പിരീഡുകളുടെ എണ്ണം കൂട്ടി. കുട്ടികള്‍ക്ക് നേരെ ചൊവ്വേ കാര്യങ്ങള്‍ ഗ്രഹിക്കാനുളളത്ര സമയം കിട്ടുന്നില്ല. അതിനാല്‍ പകുതിവെന്ത അറിവാണ് പലപ്പോഴും ലഭിക്കുക.കാര്യം മനസിലാക്കാതെ വരുന്പോള്‍ തുടര്‍പ്രവര്‍ത്തനം സ്വയം ചെയ്യാനും കഴിയില്ല. അത് അനുസരണക്കേടായി അധ്യാപകര്‍ വിലയിരുത്തുന്നു. ഫലം ചൂരല്‍ക്കഷായം.
രണ്ട്) സമാന്തര ഇംഗ്ലീഷ് മാധ്യമം. കുട്ടികള്‍ക്ക് പല കാര്യങ്ങളും ആംഗലേയത്തില്‍ മനസിലാകുന്നില്ല. യാന്ത്രികമായി അഭ്യാസങ്ങള്‍ ചെയ്യിക്കുന്നു. അഭ്യാസപ്പുസ്തകം എല്ലാ വിദ്യാലയങ്ങളിലേക്കും കടന്നു വരുന്നു. അമിതഭാരം കുട്ടിയെ സമ്മര്‍ദത്തിലാക്കുന്നു. അതിന്റെ ഫലമായി കണ്ടെഴുത്തടക്കമുളള കാര്യങ്ങള്‍ ആലോചനയില്‍ വരുന്നു. അഭ്യാസം ചെയ്തിട്ടുണ്ട്, പക്ഷേ ആശയമില്ല. ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ച് ചൂരലിനെ ഏറ്റു വാങ്ങുന്നു.
മൂന്ന്) സമാന്തരസിലബസ്. പലവിദ്യാലയങ്ങളിലും അനധികൃതസിലബസ് പ്രകാരമുളള പുസ്തകങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. രക്ഷിതാക്കളുടെ അറിവോടെ ഇംഗ്ലീഷ് മാര്‍ക്കറ്റ് നോക്കിയാണ് ഈ വേല. ഇരട്ട സിലബസിലൂടെ കുട്ടിയെ പുഴുങ്ങിയെടുക്കുന്നു. കുട്ടിക്ക് ഒന്നിനും സമയമില്ല. വിനോദവും വിശ്രമവും നിഷേധിക്കപ്പെടുന്നു. ഇരട്ട സിലബസ് ഉണ്ടാക്കുന്ന പഠനക്കുരിശാണ് കുട്ടിയെ തളര്‍ത്തുന്നത്. അത് കുട്ടിയില്‍ നിഷേധാത്മകമായി പ്രവര്‍ത്തിക്കാം
നാല്) വിവേചനം . രണ്ടുതരം സിലബസ് പിന്തുടരുന്ന വിദ്യാലയങ്ങളില്‍ മലയാളമാധ്യമ വിദ്യാര്‍ഥികള് മന്ദബുദ്ധികളാണെന്ന മനോഭാവമുളള കുറേ ആശാന്മാരും ആശാട്ടികളുമുണ്ട്. അവരുടെ ക്ലാസില്‍ കൃത്യമായി ഒന്നും സംഭവിച്ചില്ലെങ്കിലും സാരമില്ല ഇംഗ്ലീഷ് മാധ്യമ ക്ലാസില്‍ എല്ലാം ഭദ്രമായിരിക്കണം. മലയാളം മാധ്യമ കുട്ടികളോടെ ഇംഗ്ലീഷ് മാധ്യമകുട്ടികളുടെ സമീപനവും പഴയ മേല്‍ജാതിക്കോയ്മയുടെ കുട പിടിച്ചതാണ്. ഇരുമാധ്യമ ഡിവിഷനുകളിലെ കുട്ടികള്‍ തമ്മില്‍ ഏറ്റു മുട്ടിയതായി ചില അധ്യാപകര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അധമബോധത്തിന്റെ പ്രതിഫലനമാകാം അച്ചടക്കലംഘനങ്ങളായി മാറുക.
അഞ്ച്) നന്നായി പഠിപ്പിക്കാനറിയാത്ത അധ്യാപകര്‍, ഉഴപ്പാളികള്‍ അവരുടെ അധ്യയനദൗര്‍ബല്യം മറച്ചുവെക്കാനായി ചൂരല്‍ബി എഡ് എന്ന കോഴ്സിനും തങ്ങള്‍ പഠിച്ചിട്ടുണ്ട് എന്ന മട്ടില്‍ പെരുമാറും.
ആറ്) കുട്ടിയെ അറിയാനും മനസിലേറ്റാനും വ്യക്തിഗതപിന്തുണ നല്‍കാനും സന്നദ്ധമാകാത്ത അധ്യാപകമനസ് .
ഏഴ്) അച്ചടക്കത്തെ സംബന്ധിച്ച തെററിദ്ധാരണ. സ്വയം രൂപപ്പെടുത്തേണ്ട ഒന്നിനെ അടിച്ചേല്‍പ്പിക്കാനാകുമെന്ന ബോധം.
എട്ട് ) ഓരോ കുട്ടിയെയും പരിഗണിച്ചുളള സമീപനം ഉയര്‍ത്തിപ്പിടിക്കുന്ന ബോധനശാസ്ത്രവും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞസമീപനവും വേണ്ടത്ര ഉള്‍ക്കൊളളാന്‍ മനസ് വിപുലപ്പെടാത്ത അധ്യാപകര്‍.
ഒമ്പത് ) നിയമപരമായി അംഗീകാരമില്ലാത്ത ശിക്ഷാരീതി നിയമം ലംഘിച്ച് നടപ്പിലാക്കുന്ന അധ്യാപകരുടെ വിദ്യാലയത്തില്‍ നീതിയും നിയമവും സമീപനവും തെറ്റായ വഴിയിലൂടെയേ സഞ്ചരിക്കൂ എന്ന അറിവില്ലായ്മ. ഇനി വീട്ടുകാരുടെ സംഭാവനകളും ഉണ്ടാകും.
എന്റെ നാട്ടിലെ കടകളില്‍ പ്ലാസ്റ്റിക് തൊട്ടിക്കകത്ത് ചൂരല്‍ക്കെട്ടുകളിരിപ്പുണ്ട്. വില്പനയ്കാണ്. ഭയം തോന്നുന്നു.
കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ; കാലിനു പകരം കാല്. (പുറപ്പാട് 21:24. ) എന്നായിരുന്നു പഴയനിയമത്തിലെ സമീപനം 
അത് വലത്തുകരണത്തടിക്കുന്നവന് മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക. എന്ന സമീപനമായി.ഇതാണ് മാറ്റം. കായികബലത്തിന്റെ പാതയില്‍ നിന്നും മനപ്പരിവര്‍ത്തനത്തിന്റെ പാതയിലേക്കുളള മാറ്റം.
യേശുവും ബുദ്ധനും സമാന പാതയിലുണ്ട്. കായിക ബലത്തെ നിരാകരിക്കുന്ന തിരുത്തലാണത്. ആ ബോധോദയം അനുയായികൾക്കില്ല. ഹൈന്ദവ ദൈവങ്ങൾ കായിക ബലത്തെയും സംഹാരത്തെയും ഘോഷിക്കുന്നു. അതിനെ തിരുത്തുവാനാണ് ത്യാഗ മാർഗത്തിലൂടെ സഞ്ചരിച്ചവർ ശ്രമിച്ചത്.
ക്രൈസ്തവ വിശ്വാസിപക്ഷം സ്വന്തം വിദ്യാലയങ്ങളിൽ ക്രിസ്തുവിനെ നിരസിക്കുകയാണ്
മർദ്ദന ചിന്തയുടെ വേരുകൾ നഖമാഴ്ത്തുന്നത് ഏതെല്ലാം രീതികളിലാണെന്ന് പരിശോധിക്കണം
പഴയനിയമത്തില്‍ കുട്ടികളെ അടിക്കാന്‍ നിര്‍ദേശമുണ്ട് ശിശുവിൻ്റെ ഹൃദയത്തിൽ ഭോഷത്തം കെട്ടുപിണഞ്ഞുകിടക്കുന്നുശിക്ഷണത്തിൽ വടി അതിനെ ആട്ടിയോടിക്കുന്നു. ( സുഭാഷിതം... 22/ 15 )  പക്ഷേ ആ ചിന്തയില്‍ നിന്നും വിടുതല്‍ നേടുന്നതായി കാണാം.... പിതാക്കന്മാരേ( ഗുരുക്കന്മാരേനിങ്ങൾ കുട്ടികളിൽ കോപം ഉളവാക്കരുത്. ( എഫേസൂസ് 6/4)   പിതാക്കന്മാരേ( ഗുരുക്കന്മാരേ ) നിങ്ങളുടെ കുട്ടികളെ പ്രകോകിപ്പിക്കരുത്. പ്രകോപിപ്പിച്ചാൽ അവർ നിരുന്മേഷകരാകും.(കൊളോസൊസ് 3/21). കുട്ടികളെ സ്നേഹിക്കുന്ന ത് ദൈവാരാധനക്ക് തുല്യം. അവരിൽ തിന്മയുടെ വികലതകൾ കുത്തിനിറക്കുന്നതാവരുത് അവരുടെ ചുറ്റൂമുള്ളവർ. കാരണം സ്വർഗ്ഗരാജ്യം അവരെപ്പോലുള്ളവരുടേ മനസിലാണ് എന്നു വിളംബരം ചെയ്യുന്ന മതത്തിന്റെ വക്താക്കള്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ അച്ചടക്കത്തിന്റെ വാള്‍മുനത്തുമ്പിലാണ് കുട്ടികള്‍. ആലപ്പുഴയിലെ പ്രശസ്തമായ വിദ്യാലയത്തിന്‍റെ പ്രഥമാധ്യാപകനായ അച്ചന്റെ കൈയില്‍ ചൂരല്‍ വടി കണ്ട് ഞാന്‍ അമ്പരന്നു പോയി. അദ്ദഹം സണ്‍ഡേ സ്കൂളില്‍ ഇതു പഠിപ്പിച്ചിട്ടുണ്ടാകും. “കുട്ടികള്‍ ബഹളമുണ്ടാക്കും എന്നോര്‍ത്ത് ശിഷ്യഗണങ്ങള്‍ അവരെ തടഞ്ഞപ്പോള്‍ അത് കണ്ട യേശു പറഞ്ഞു. -ശിശുക്കൾ എന്റെ അടുക്കൽ വന്നുകൊള്ളട്ടെ; അവരെ തടയരുത്‌. ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതത്രേ. ശിശുവിനെപ്പോലെ ദൈവരാജ്യത്തെ കൈക്കൊള്ളാത്ത ആരും ഒരുപ്രകാരത്തിലും അതിൽ കടക്കുകയില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.” പിന്നെ അവൻ കുട്ടികളെ “കൈകളിലെടുത്ത്‌” അനുഗ്രഹിക്കുന്നു. (മർക്കോസ്‌ 10:13-16)

കർത്താവിന്റെ ദാസൻ കലഹപ്രിയനായിരിക്കരുത്‌; എല്ലാവരോടും സൗമ്യതയുള്ളവനും യോഗ്യനായ അധ്യാപകനും’ ആയിരിക്കണം എന്ന്‌ പൗലൊസ്‌ എഴുതി. കോപംകൊണ്ട്‌ പൊട്ടിത്തെറിക്കുന്നതും ആക്രോശിക്കുന്നതും നിന്ദാപൂർവം അല്ലെങ്കിൽ ഇടിച്ചുതാഴ്‌ത്തുന്ന തരത്തിൽ സംസാരിക്കുന്നതും തീർച്ചയായും സ്‌നേഹനിർഭരമായ ശിക്ഷണം ആയിരിക്കുന്നില്ല, ഒരു ക്രിസ്‌ത്യാനിയുടെ ജീവിതത്തിൽ അവയ്‌ക്കു സ്ഥാനമില്ല.​—⁠എഫെസ്യർ 4:31; കൊലൊസ്സ്യർ 3:⁠8.”
സ്നേഹത്തിന്‍റെ ബോധനശാസ്ത്രം അറിയാത്തവരാണ് വടിയുടെ പിന്‍ബലം തേടുന്നത്.
വിമോചനവിദ്യാഭ്യാസത്തെക്കുറിച്ചെഴുതിയത് പൗലോഫ്രയറാണ്. ബാങ്കിംഗ് വിദ്യാഭ്യാസത്തിനു നേരെ എതിരായ പ്രശ്നോന്നീതവും സംവാദാത്മകവുമായ വിദ്യാഭ്യാസത്തില്‍ സ്നേഹം പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം പുരോഹിതനും വിപ്ലവകാരിയുമായ വിദ്യാഭ്യാസപ്രവര്‍ത്തകനായിരുന്നല്ലോ?
ഗാന്ധിജി പറഞ്ഞതിങ്ങനെ
കുറ്റങ്ങള്‍ക്ക് ശാരീരിക ശിക്ഷ നല്‍കുന്നതിന് ഞാനെന്നും എതിരാണ്
ഞാനവരുടെ ശരിയായ അധ്യാപകനും രക്ഷിതാവും ആകണമെങ്കില്‍ അവരുടെ ഹൃദയത്തെ എനിക്ക് സ്പര്‍ശിക്കാന്‍ കഴിയണം
പൗലോ ഫ്രയർ എഴുതിയ മർദിതരുടെ ബോധന ശാസ്ത്രം വായിക്കാത്ത അധ്യാപകർ അത് വായിക്കുന്നതാണ് നല്ലത്.
ഗാന്ധിജയന്തി ആചരിക്കുന്നത് ഹിറ്റ്ലറുടെ രീതികൾ കുടിയിരുത്താനല്ലല്ലോ
തല്ലി നേരെയാക്കാം വരുതിക്ക് കൊണ്ടുവരാം എന്ന സമീപനം എല്ലാ സമൂഹവിരു്ധരുടെയും സമീപനം തന്നെയാണ്. കവലകളിലെ ഏറ്റുമുട്ടലിനും വര്‍ഗീയസംഘര്‍ഷങ്ങള്‍ക്കും വംശീയ അതിക്രമങ്ങള്‍ക്കും പിന്നില്‍ ഇത്തരം ചിന്ത പ്രവര്‍ത്തിക്കുന്നു. അതിന് വിദ്യാലയങ്ങള്‍ വിത്തിടുന്നുണ്ട് എന്ന് പറയാതെ വയ്യ


ഭാഗം മൂന്ന് ക്രൂരതയുടെ അധ്യാപകമുഖങ്ങള്‍

  • റിയാദ്: അധ്യാപകര്‍ കുട്ടികളെ ശിക്ഷിക്കുന്ന രീതികള്‍ പലപ്പോഴും ക്രൂരമാണ്. സൗദിയിലെ സ്‌കൂളിലാണ് വിദ്യാര്‍ത്ഥിയെ മുഖത്തും കൈകളിലും ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ച് അധ്യാപിക ശിക്ഷിച്ചത്. ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിച്ചതിന്റെ പാടുകള്‍ കുട്ടിയുടെ മുഖത്തും കൈയിലും കണ്ടതിനെ തുടര്‍ന്നാണ് വീട്ടുക്കാര്‍ അറിയുന്നത്. സ്‌കൂള്‍ അധികൃതര്‍ക്കും പോലീസിനും നല്‍കിയ പരാതിയില്‍ ഏഷ്യന്‍ വംശജയായ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു (May 11 2016,)
  • ചെന്നൈ:പഠിക്കാന്‍ മോശമായതിന് നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയ ശിക്ഷ ചെറുതൊന്നുമല്ല. പിഞ്ചു കുട്ടികളുടെ കാലില്‍ അധ്യാപിക കര്‍പ്പൂരം കത്തിച്ചാണ് ശിക്ഷ നടപ്പാക്കിയത്. തമിഴ്‌നാട്ടിലെ വില്ലപുരം ജില്ലയിലെ ഉലുണ്ടുര്‍പേട്ടിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പഠിക്കാന്‍ മോശമായിരുന്ന 13 ഓളം കുട്ടികളുടെ കാലിലാണ് അധ്യാപിക വൈജയന്തിമാല കര്‍പ്പൂരം കത്തിച്ചത്.മററു കുട്ടികളോട് ഇവരെ പിടിച്ചു വയ്ക്കാന്‍ പറഞ്ഞ അധ്യാപിക കുട്ടികളെ വരിയായി നിര്‍ത്തി കര്‍പ്പുരം കത്തിച്ചു വയ്ക്കുകയായിരുന്നു. വേദനകൊണ്ടു പുളഞ്ഞ കുട്ടികളോട് ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അധ്യാപികയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട്  രക്ഷിതാക്കള്‍ സ്‌കൂളിനു പുറത്തു തടിച്ചു കൂടിയിരുന്നു. കുട്ടികളെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. (June 11 2016)
  • ഹരിപ്പാട്: അധ്യാപികയുടം ചൂരല്‍ പ്രയോഗത്തിന് ഇരയായയത് രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിനി. അധ്യാപികയ്‌ക്കെതിരെ പോലിസില്‍ പരാതി നല്‍കി. തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂള്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിയായ മംഗലശ്ശേരി ഗോപാലകൃഷ്ണന്റെ മകള്‍ ഗോപിയ്ക്കാണ് പരിക്കേറ്റത്.കണ്ണിനോട് ചേര്‍ന്ന് നീളത്തില്‍ ചൂരല്‍ പതിഞ്ഞ പാട് കുട്ടിയുടെ മുഖത്തുണ്ട്. ഇത് കണ്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കാര്യം അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി സംഭവം വിവരിച്ചു. (December 9 2015,)
  • കൊല്ലം: മൂന്നുവയസ്സുക്കാരന്റെ മുഖത്ത് അങ്കണവാടി അധ്യാപിക മുളക് തേച്ചു. കൊല്ലം ഇരണാവ് അങ്കണവാടിയിലെ അധ്യാപികയാണ് കുട്ടിയോട് ക്രൂരമായി പെരുമാറിയത്. മാതാപിതാക്കളുടെ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. അങ്കണവാടിയുടെ മുറ്റത്തുണ്ടായിരുന്ന മുളക് പറിച്ചെടുത്ത് തേക്കുകയായിരുന്നു. കുട്ടിയുടെ മൂക്കിന് താഴെയായി പൊള്ളലേറ്റ പാടുണ്ട്. ഇരണൂര്‍ ലക്ഷംവീട് കോളനിയില്‍ പ്രസാദിന്റെ മകന്‍ കാശിനാഥിന്റെ മുഖത്താണ് മുളക് തേച്ചത്. കാശിനാഥിന്റെ മുഖത്ത് പാട് കണ്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി രക്ഷിതാക്കളോട് സംഭവം വിവരിച്ചു. അധ്യാപിക കുട്ടിയെ നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. മുളക് തേച്ചത് അധ്യാപിക സമ്മതിച്ചതായും മാതാവ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.(, Dec 1, 2015,)
  • കൊല്ലം: കൊല്ലത്ത് അധ്യാപിക അഞ്ചാം ക്ലാസുകാരന്റെ കൈ ചവിട്ടിയൊടിച്ചതായി പരാതി. കൊല്ലം വാളത്തുങ്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവമുണ്ടായത്. ക്ലാസില്‍ ഒച്ചവച്ച് ഓടിക്കളിച്ചുവെന്ന് ആരോപിച്ച് അധ്യാപികയായ ഷീജ കുട്ടിയുടെ ഇടത് കൈ ബഞ്ചില്‍ വെച്ചതിന് ശേഷം കാല്‍മുട്ട് കൊണ്ട് അമര്‍ത്തി ഒടിക്കുകയായിരുന്നുവെന്നാണ് കുട്ടി പറയുന്നത്. ഇക്കാര്യം സ്‌കൂള്‍ പ്രിന്‍സിപ്പാളും പറഞ്ഞിട്ടുണ്ട്.തുടര്‍ന്ന് കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കളും സ്‌കൂള്‍ അധികൃതരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച അധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. (14/11/2016)
  • ലക്‌നൗ: ക്ലാസില്‍ പേരു വിളിച്ചപ്പോള്‍ പ്രതികരിക്കാതിരുന്നതിന് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക മർദ്ദിക്കുന്ന വീഡിയോ പുറത്ത്. അധ്യാപിക വിദ്യാര്‍ഥിയെ 40 തവണയിലേറെ മര്‍ദ്ദിക്കുന്നതായി വീഡിയോയിൽ കാണാം. ലക്‌നൗവിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ക്ലാസിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിദ്യാര്‍ഥിയുടെ ഇരു കവിളുകളിലും രണ്ടു കൈകളും ഉപയോഗിച്ച് മാറിമാറി തുടര്‍ച്ചയായി രതിക വി. ജോണ്‍ എന്ന അധ്യാപിക മർദ്ദിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. തുടര്‍ന്ന് വിദ്യാര്‍ഥിയെ ഇവര്‍ നിലത്തിട്ടു വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയ വീട്ടിലെത്തിയ കുട്ടിയുടെ മുഖം വീങ്ങിയിരിക്കുന്നതും കുട്ടി ക്ഷീണിതനായിരിക്കുന്നതും കണ്ട രക്ഷിതാക്കള്‍ കാര്യമന്വേഷിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. തുടര്‍ന്ന് പ്രധാനാധ്യാപകനെ സമീപിക്കുകയും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയുമായിരുന്നു. വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതിന് വിദ്യാര്‍ഥിയുടെ പിതാവിന്റെ പരാതിയില്‍ അധ്യാപികയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്    

  • പാടൂര്‍(തൃശൂര്‍): പുസ്തകം കൊണ്ടുവന്നില്ല എന്ന കാരണത്തല്‍ കുട്ടിയുടെ കൈ തിരിച്ച് കുഴ തെറ്റിച്ച് അധ്യാപികയുടെ ക്രൂരത. പാടൂര്‍ ടൈസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി പുതിയ വീട്ടില്‍ മുസ്തഫയുടെ മകള്‍ റിസ്‌വക്കാണ് ഈ ദുരനുഭവം. കഴിഞ്ഞ 23ന് ക്ലാസില്‍ കണക്ക് പുസ്തകം കൊണ്ട് വരാത്തതിനാണ് ശിക്ഷ നടപ്പാക്കിയത്.(October 3, 2017 )

  • അയര്‍ക്കുന്നം: കുട്ടികളോടുള്ള അധ്യാപികമാരുടെ ക്രൂരത തുടരുന്നു. ഇംഗ്ലീഷ് അദ്ധാപിക ആറാം ക്ലാസുകാരന്റെ കരണത്തടിച്ചതാണ് പുതിയ സംഭവം. അയര്‍ക്കുന്നം ആറുമാനൂര്‍ പാറേക്കാട്ടില്‍ രമേഷ്മായ ദമ്പതികളുടെ മകന്‍ പ്രവീണ്‍ രമേഷിനെയാണ് അദ്ധ്യാപിക കരണത്തടിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ഉത്തരം പറഞ്ഞത് കളിയാക്കലാണെന്ന് ആരോപിച്ചായിരുന്നു കുട്ടിയോടുള്ള അധ്യാപികയുടെ ക്രൂരത. സ്‌ക്കൂളില്‍ പോകാന്‍ മടിച്ച കുട്ടിയോട് വീട്ടുകാര്‍ വിവരം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ക്കും, പൊലീസിനും, വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കാനൊരുങ്ങുകയാണ് മാതാപിതാക്കള്‍. (Monday 10 November 2014)

  • ക്ലാസില്‍ കൊണ്ടുവന്നിരുന്ന പൗഡറെടുത്ത് മുഖം മിനുക്കിയതിന്റെ പേരില്‍ രണ്ട് വിദ്യാര്‍ത്ഥിനികളെ മുഖത്ത് കണ്‍മഷി പുരട്ടി വെയിലത്ത് നിര്‍ത്തി അധ്യാപകരുടെ ക്രൂരത.മട്ടാഞ്ചേരി ആസിയാബായ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ സഫ മര്‍വ(13)അല്‍ഫിയ(12) എന്നിവരെയാണ് അധ്യാപകര്‍ ശിക്ഷിച്ചത്.വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.അധ്യാപകരുടെ ശിക്ഷയെ തുടര്‍ന്ന് അവശയായ സഫ മര്‍വയെ മട്ടാഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരാതിയെ തുടര്‍ന്ന് മട്ടാഞ്ചേരി പോലീസ് ജുവനൈല്‍ വകുപ്പ് പ്രകാരം കേസെടുത്തു.പൗഡറും മറ്റുമിട്ട് മുഖം മിനുക്കി എന്ന പേരില്‍ മുഖത്ത് കണ്‍മഷി പുരട്ടി വികൃതമാക്കിയശേഷം തങ്ങളെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ 15 മിനിറ്റോളം ഉച്ചവെയിലത്ത് നിര്‍ത്തിയെന്ന് കുട്ടികള്‍ പറഞ്ഞു.തുടര്‍ന്ന് മുഖം വൃത്തിയാക്കാന്‍ അനുവദിക്കാതെ ക്ലാസിലും നിര്‍ബന്ധിച്ചിരുത്തിയെന്ന് കുട്ടികള്‍ പരാതിയില്‍ പറയുന്നു (2017-02-12)