അത്
ആവേശകരമായ ഒരു വാര്‍ത്ത
പങ്കിടാനായിരുന്നു
അക്കാദമിക
മാസ്റ്റര്‍ പ്ലാനിലെ ഒരു
പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചതിന്റെ
സന്തോഷം. എല്ലാവരും
നിര്‍വഹണപദ്ധതി തയ്യാറാക്കി
പ്രവര്‍ത്തനം ആരംഭിക്കുന്നതേയുളളൂ.
അപ്പോഴേക്കും
ദാ ഒരു പ്രവര്‍ത്തനം
പൂര്‍ത്തീകരിച്ചിരിക്കുന്നു
ആ
പ്രവര്‍ത്തനമാകട്ടെ അതിഗംഭീരവും
- വിദ്യാലയത്തിലെ എല്ലാ കുട്ടികളുടെയും വീട്ടില്‍ ലൈബ്രറി ഒരുക്കിഅപൂര്‍വ നേട്ടമാണ് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ,(ചിങ്ങപുരം,കോഴിക്കോട് ) പങ്കിട്ടത്.
- ക്ലാസ് മുറികളില്‍ നിന്ന് സ്വായത്തമാക്കുന്ന പാഠങ്ങള്‍ക്കപ്പുറം വിദ്യാര്‍ത്ഥികള്‍ പറന്നുയരണമെങ്കില്‍ പുസ്തകങ്ങളുടെ ലോകത്തേക്ക് അവരെ കൈപിടിച്ച് നടത്തണം എന്ന തിരിച്ചറിവിൽ നിന്നാണ് വീട്ടുവായനശാലകൾ രൂപപ്പെടുത്തുക എന്ന മഹത്തായ ആശയത്തിലേക്ക് വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂൾ എത്തുന്നത്
- വായനാദിനത്തിൽ ആരംഭിച്ച സമ്പൂർണ്ണ ഹോം ലൈബ്രറി പദ്ധതിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുന്നു. വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളുടെയും വീടുകളില്‍ ലൈബ്രറികള്‍ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യ സ്കൂളെന്ന പദവിയിലേക്ക് ഈ വിദ്യാലയം മാറി
- ഓരോ കുട്ടിയുടെ വീട്ടിലും അമ്പതോ അതിലധികമോ പുസ്തകങ്ങൾ ശേഖരിച്ച് തയ്യാറാക്കിയ ലൈബ്രറികൾക്ക് പ്രത്യേക പേരും റജിസ്റ്ററും ഉണ്ട്.
- കുടുംബത്തിലെ എല്ലാവർക്കും വായിക്കാൻ കൂടിയുളള പുസ്തക ശേഖരമാണ് വിദ്യാർത്ഥികളുടെ ലൈബ്രറി
- വീട്ടിലെ സ്ത്രീകളാണ് ലൈബ്രറിയുടെ ഗുണഭോക്താക്കളിലൊരു കൂട്ടര്‍ .
- പുസ്തകങ്ങൾ വായിച്ച് വീട്ടുകാരും വിദ്യാർത്ഥികളും തയ്യാറാക്കിയ കുറിപ്പുകൾ പ്രത്യേക പുസ്തകമായി പുറത്തിറക്കുന്നുണ്ട്.
- എല്ലാ മസവും പുസ്തകചര്‍ച്ച, മികച്ച വായനക്കുറിപ്പിന് പുരസ്കാരം എന്നിവയും സംഘടിപ്പിക്കുന്നു.
- വീടുകളിൽ ഒരുക്കിയ ലൈബ്രറി ആ വീട്ടിലെ വിദ്യാർത്ഥി തന്നെയാണ് ഉദ്ഘാടനം ചെയ്തത്.
- പുതുമയാർന്ന ഈ പദ്ധതിയിലൂടെ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും വീട്ടിൽ ലൈബ്രറി ഒരുക്കിയ സംസ്ഥാനത്തെ ആദ്യ വിദ്യാലയമെന്ന ബഹുമതി വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂൾ സ്വന്തമാക്കി
- എസ്.എസ്.എ. ഈ വർഷം മികച്ച സ്കൂൾ പ്രൊജക്ടുകൾക്ക് ഏർപ്പെടുത്തിയ സർഗ വിദ്യാലയ പുരസ്കാരo 10,000 രൂപയും സാക്ഷ്യ പത്രവും ഹോം ലൈബ്രറി പ്രൊജക്ടിന് ലഭിച്ചിട്ടുണ്ട്.
- പദ്ധതിയിലേക്ക് പുസ്തക സമാഹരണ യജ്ഞം സോഷ്യൽ മീഡിയ വഴിയും സമാഹരിച്ച 35000 രൂപയ്ക് 500 പുസ്തകങ്ങൾ കിറ്റുകളാക്കി മാറ്റി മുഴുവൻ കുട്ടികളുടെ ഹോം ലൈബ്രറികളിലേക്കും വിതരണം ചെയ്തു.
- കഴിഞ്ഞ വായനാദിനത്തിൽ സ്കൂൾ ഡെപ്യൂട്ടി ലീഡർ ധനഞ്ജയ് എസ് വാസിന്റെ വീട്ടിൽ നിന്ന് തുടക്കം കുറിച്ച പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ 73 കുട്ടികളുടെയും വീടുകളിൽ ഇതിനോടകം ഹോംലൈബ്രറി സ്ഥാപിച്ച് കഴിഞ്ഞു.
- പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്, പി.ടി.എ പ്രസിഡന്റ് എൻ.ശ്രീഷ്ന, എസ്.ആർ.ജി.കൺവീനർ പി.കെ.അബ്ദുറഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ ' രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും പിന്തുണയോട് കൂടിയാണ് ഈ പദ്ധതി യാഥാർഥ്യമാക്കിയത്.
- ഞാന്‍ ഒരു കുസൃതിച്ചോദ്യം ചോദിച്ചു. അല്ലാ മാഷെ, ടീച്ചര്‍മാരുടെ വീട്ടില്‍ ലൈബ്രറിയുണ്ടോ? ഉണ്ട് മാഷെ ഞങ്ങളുടെ നാലുപേരുടെയും വീടുകളില്‍ ലൈബ്രറിയുണ്ട്. എന്നെ ക്ഷണിച്ചിരിക്കുകയാണ്
അടുത്തമാസം
പോകണം ഈ നന്മവിദ്യാലയത്തില്‍
വിദ്യാലയത്തെക്കുറിച്ച്
കൂടുതല്‍ വിവരങ്ങള്‍
പരിമിതികളെ
അതിജീവിച്ച് അക്കാദമിക
അക്കാദമികേതര കാര്യങ്ങളിൽ
ശ്രദ്ധേയമായ
പ്രവർത്തനങ്ങൾ
കാഴ്ചവെച്ച് കേരളത്തിലെ പൊതു
വിദ്യാലയങ്ങൾക്ക് മാതൃകയാക്കാവുന്ന
കർമ്മപദ്ധതികളുമായി
മുന്നേറ്റത്തിന്റെ പുത്തൻ
വിജയഗാഥ രചിച്ച് കൊണ്ടിരിക്കുന്ന
ഒരു പൊതു വിദ്യാലയമാണ്
കോഴിക്കോട് ജില്ലയിലെ ചിങ്ങപുരം
വന്മുകം-എളമ്പിലാട്
എം. എൽ.
പി.സ്കൂൾ.
നാല്
വർഷം മുമ്പ് 39
കുട്ടികൾ
വരെ ആയി കുറഞ്ഞ്,
അടച്ചു
പൂട്ടലിന്റെ വക്കിലെത്തിയ
ഈ വിദ്യാലയം ഇന്ന് അധ്യാപകരുടെയും,PTA
യുടെയും,
നാട്ടുകാരുടെയും
നേതൃത്വത്തിൽ ജില്ലയിലെ
ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി
മാറ്റിയിരിക്കുന്നു.
സോഷ്യൽ
മീഡിയയുടെയും പത്ര-ദൃശ്യ
മാധ്യമങ്ങളുടെയും സഹായത്തോടെ
ഈ വിദ്യാലയത്തിന്റെ ഓരോ
പ്രവർത്തന പദ്ധതികളും യഥാസമയം
പൊതു സമൂഹത്തിലേക്കെത്തിച്ചപ്പോൾ
ഈ വിദ്യാലയത്തിലേക്ക് തൊട്ടടുത്ത
പ്രദേശങ്ങളിൽ നിന്ന് പോലും
കുട്ടികൾ ഒഴുകിയെത്തി.
ഇപ്പോൾ
പ്രീ - പ്രൈമറി
അടക്കം നൂറോളം കുട്ടികൾ ഇവിടെ
പഠനം നടത്തുന്നു.
പ്രസിഡൻറും,
ഭാരവാഹികളും
ഉൾപ്പെടെ 95% പേരും
വനിതകളായ *ഇവിടുത്തെ
PTA കമ്മറ്റി
തുടർച്ചയായി രണ്ട് തവണ
വിദ്യാഭ്യാസ വകുപ്പിന്റെ
BEST PTA അവാർഡ്
കരസ്ഥമാക്കിയിട്ടുണ്ട്
*
തുടർച്ചയായി
മൂന്ന് വർഷവും മികച്ച കാർഷിക-
പരിസ്ഥിതി
പ്രവർത്തനങ്ങൾക്ക്
*ജില്ലാതല
മാതൃഭൂമി സീഡ് അവാർഡ്
* മികച്ച
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്
തുടർച്ചയായി രണ്ട് തവണ
*ജില്ലാ
തല മാതൃഭൂമി വി.കെ.സി.
ജൂനിയർ
നന്മ അവാർഡ്
*
,തുടർച്ചയായി
മൂന്ന് തവണ
*SSA
യുടെ മികവ്
അംഗീകാരം
*മൂടാടി
കൃഷിഭവന്റെ മികച്ച
കാർഷിക വിദ്യാലയം
*
എന്നിവ ഈ
കൊച്ചു വിദ്യാലയം അഭിമാനത്തോടെ
ഏറ്റുവാങ്ങി.
കലാ-കായിക
പ്രവൃത്തി പരിചയ മേളകളിലും,
ക്വിസ്സ്
മത്സരങ്ങളിലും ഇവിടുത്തെ
കുട്ടികളുടെ അടയാളപ്പെടുത്തലുകൾ
ശ്രദ്ധേയമാണ്.