ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, August 29, 2017

അസറും പ്രഥമും ലോകബാങ്കും രാ‍ജനും നിലവാരവും


ഇരയ്കും വേട്ടക്കാരനുമൊപ്പം സഞ്ചരിക്കുന്ന ഒരളാണോ രാജന്‍ ചെറുക്കാട്?
അദ്ദഹം എന്‍ ജി ഒ കള്‍ വിദ്യാഭ്യാസത്തില്‍ ഇടപെടുന്നത് ലോകബാങ്ക് അജണ്ട പ്രകാരവും ലോകബാങ്ക് ഇന്ത്യന്‍ ഭരണകൂടവുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരവുമാണെന്നു സമര്‍ഥിക്കുന്നു. അതേ മാന്യന്‍ ഇന്ത്യയിലെ ഇരുപത്തിയൊന്നു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതും യുനെസ്കോയുടെ കാര്‍മികത്വത്തില്‍ അരംഭിച്ചതും ലോകബാങ്ക് പുരസ്താരം നല്‍കി ആദരിച്ചതുമായ പ്രഥം (In 2000, Pratham was awarded the Global Development Network Award, sponsored by the World Bank and Government of Japan.) എന്ന എന്‍ ജിഒയുടെ പഠനത്തെ കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ നിലവാരം അളക്കുന്നതിനായി അമിതമായി ആശ്രയിക്കുകയും ചെയ്യുന്നു.
1996 ല്‍ ആണ് പ്രഥം പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇതേ സമയമാണ് ഡി പി ഇ പി പ്രോഗ്രാം ഇന്ത്യയില്‍ വ്യാപകമാകുന്നതും. 2004 ല്‍ യു പി എ സര്‍ക്കാര്‍ അസര്‍ ( Annual Status of Education Report -ASER) തയ്യാറാക്കാന്‍ ചുമതലപ്പെടുത്തുന്നു. എന്‍ സി ഇ ആര്‍ ടി പോലെ സര്‍ക്കാര്‍ സംവിധാനങ്ങളുണ്ടായിരിക്കേ എന്തിനാണ് ഒരു എന്‍ ജി ഒയെ പഠനത്തിനു ചുമതലപ്പെടുത്തിയതെന്ന് ചോദിക്കേണ്ടതുണ്ട്. എന്‍ സി ഇ ആര്‍ ടിയുടെ പഠനറിപ്പോര്‍ട്ടിനേക്കാള്‍ ആധികാരികത രാജന്‍ ഇവരുടെ പഠനത്തിന് നല്‍കുന്നതെന്തിനെന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു.  

Sunday, August 27, 2017

സത്യത്തിനു നേരെ മുഖം തിരിക്കുന്നോ ചെറുക്കാട്?


ഭാഗം രണ്ട്
വിവരങ്ങള്‍ ആരു പരിശോധിച്ചാലും അത ബോധ്യപ്പെടണം ഗവേഷണങ്ങള്‍ മുന്‍വിധിയില്ലാത്തതും സത്യം അനാവരണം ചെയ്യുന്നതുമാണ്. ശേഖരിച്ച വിവരങ്ങള്‍ ആരു പരിശോധിച്ചാലും അത് ബോധ്യപ്പെടണം. അതില്‍ നിന്നും , മുഖ്യനിരീക്ഷണങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും പരിഗണന നല്‍കാതെ സന്ദര്‍ഭത്തില്‍ നിന്നും ഊരിയെടുത്ത വാക്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി അവതരിപ്പിക്കുന്നത് ശുദ്ധ വിവരക്കേടും ഗവേഷണത്തെ ആക്ഷേപിക്കലുമാണ്. രാജനോട് ഫേസ്ബുക്കില്‍ ഇക്കാര്യം ഞാന്‍ സൂചിപ്പിച്ചു. അപ്പോള്‍ രാജന് എസ് ഓര്‍ നോ പ്രതികരണം മതി. റിപ്പോര്‍ട്ടിന്റെ മൊത്തം അന്തസത്ത അദ്ദേഹത്തിനു ബാധകമല്ല.
തെളിവ് ചുവടെ നല്‍കുന്നു.

ഇതു മാത്രമല്ല വീണ്ടും വീണ്ടും ശ്രീദേവിയുടെ പഠനത്തെക്കുറിച്ച് പ്രതികരിക്കാന്‍ എന്നോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ചുവടെയുളളതിന്റെ നാലാമത്തെ പ്രസ്താവന നോക്കുക.




അത്തരം ആവശ്യം ഉന്നയിച്ച് നിര്‍ബന്ധിച്ച സ്ഥിതിക്ക് അത് പങ്കിടുന്നത് ഉചിതമായിരിക്കും. ശ്രീദേവിയുടെ പഠനത്തെ ആധാരമാക്കി രാജന്‍ പ്രധാന കാര്യങ്ങളായി സൂചിപ്പിച്ച നാലെണ്ണത്തില്‍ രണ്ടു കാര്യങ്ങള്‍ക്ക്
  1. 2001ലെ എസ് എസ് എല്‍ സി പരീക്ഷാഫലം വന്നപ്പോള്‍ ഏറ്റവും കുറവ് ശരാശരി വിജയം ഇംഗ്ലീഷിലായിരുന്നു.
  2. ഡി പി ഇ പി നടപ്പിലാക്കിയ തിരുവനന്തപുരം , കാസര്‍കോ‍ട്, പാലക്കാട് ജില്ലകളിലാണ് പഠനം നടത്തിയത് മൊത്തം 16 സ്കൂളുകളിലെ 742 കുട്ടികളെ സര്‍വേയ്ക് വിധേയമാക്കി. ഇവരില്‍ എഴുത്തിന് എ ഗ്രേഡ് ലഭിച്ചത് 8 പേര്‍ക്ക്. എല്ലാവരും പാലക്കാട് ജില്ലയിലെ അണിക്കോട് എ ജെ ബി സ്കൂളിലെ കുട്ടികളായിരുന്നു)
കഴിഞ്ഞ ലക്കത്തില്‍ വിശദീകരണം നല്‍കിയിരുന്നു. അണീക്കോട് സ്കൂളിനെക്കുറിച്ചുളള  പരിശോധന കുറച്ചുകൂടി വിശദമാക്കിയാലേ രാജന്‍ വസ്തുതകളെ വളച്ചൊടിച്ചതാണ് എന്നതു മനസിലാക്കാനാകൂ. അതിനാല്‍ രാജന്റെ രണ്ടാമത്തെ നീരിക്ഷണം അല്പം കൂടി വിശദമായി പരിശോധിക്കാം. രാജന്റെ ഈ നിരീക്ഷണങ്ങളാണ് ഇവിടെ വിശകലനം ചെയ്യുന്നത്.

Wednesday, August 23, 2017

മാധ്യമപ്രവര്‍ത്തകന്‍ പൊതുവിദ്യാലയങ്ങള്‍ക്കെതിരേ കളളം പറഞ്ഞാല്‍ ?


പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നത് ക്രിയാത്മകമായി ഇടപെട്ടുകൊണ്ടാണ്. അതിനുപകരം പൊതുവിദ്യാഭ്യാസ രംഗത്തെ ഒരു മേന്മ പോലും കഴിഞ്ഞ ഇരുപതു വര്‍ഷമായി കാണാതിരിക്കുകയും ഒരേ കാര്യം വീണ്ടും വീണ്ടും പറഞ്ഞ് അണ്‍ എയ്ഡഡ് സംവിധാനങ്ങളാണ് ശരിയെന്ന് പരോക്ഷമായി സ്ഥാപിക്കുകയും ചെയ്ത് പൊതുവിദ്യാലയങ്ങളെ ഇകഴ്ത്തിക്കാട്ടാന്‍ ആരെങ്കിലും ശ്രമിക്കുന്നെങ്കില്‍ അതിനെ പ്രതിരോധിക്കേണ്ട കടമ കേരളത്തിലെ അധ്യാപകസമൂഹത്തിനുണ്ട്, രക്ഷിതാക്കള്‍ക്കുണ്ട്. സമൂഹത്തിനുണ്ട്, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കുണ്ട്.
മാതൃഭൂമി സബ് എഡിറ്റര്‍ ശ്രീരാജന്‍ ചെറുക്കാട് ആണ് ഇപ്പോള്‍ പൊതുവിദ്യാഭ്യാസത്തിനു നിലവാരമില്ലെന്ന വാദവുമായി രംഗത്തുളളത്
അദ്ദേഹത്തിന്റെ പ്രധാന വാദങ്ങള്‍ ഇവയാണ്
  1. പാഠ്യപദ്ധതി പരിഷ്കരണത്തിനു മുമ്പ് കേരളം നിലവാരത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു
  2. ലോകബാങ്കാണ് കേരളത്തിലെ നിലവാരം കുറച്ചത്
  3. ഇപ്പോള്‍ നിലവാരമില്ലാത്ത വിദ്യാഭ്യാസമാണുളളത്
    അതിന് പഠനങ്ങളുടെ തെളിവുണ്ട്

അദ്ദേഹം പാഠ്യപദ്ധതി നിലവാരമില്ലാത്തതാണെന്ന് സ്ഥാപിക്കാനായി ചര്‍ച്ചകളില്‍ ചൂണ്ടിക്കാട്ടുന്ന ഒരു രേഖ ശ്രീദേവി കെ നായരുടെ പഠനറിപ്പോര്‍ട്ടാണ് അദ്ദേഹത്തിന്റെ മുന്‍ ലേഖനത്തിലും ഈ റിപ്പോര്‍ട്ടിനെ പരാമര്‍ശിക്കുന്നുണ്ട്
രാജന്‍ചെറുക്കാടിന്റെ ലേഖനത്തിനുളള മറുപടിയില്‍ ( വിദ്യാഭ്യാസം മുന്‍ബഞ്ചില്‍ തന്നെ)    ശ്രീ ഒ എം ശങ്കരന്‍ കുറിച്ചതിങ്ങനെ-
"ഗുണമേന്മയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ നിറമണ്‍കര എന്‍.എസ്.എസ്. വനിതാ കോളേജിലെ ശ്രീദേവി കെ. നായര്‍ നടത്തിയ പഠനവും ചര്‍ച്ച ചെയ്തിട്ടുണ്ട്. പക്ഷേ, ആ പഠനഫലത്തെ തെറ്റായിട്ടാണിതില്‍ ഉപയോഗിച്ചതെന്നുമാത്രം'
ഹക്കീം മാതൃഭമിയിലെഴുതിയ ലേഖനത്തില്‍ (2017 Aug 23) പറയുന്നത് രാജന് പഠനറിപ്പോര്‍ട്ടുകള്‍ ശരിയായി വ്യാഖ്യാനിക്കാനുളള വൈദഗ്ധ്യമില്ലെന്നാണ്. ഞാന്‍ എന്റെ മുന്‍ ബ്ലോഗ് പോസ്റ്റുകളില്‍ രാജന് അക്കാദമിക സത്യസന്ധതയില്ലെന്നും പറഞ്ഞിരുന്നു. എകെ എസ്‍ ടി യു ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ പറയുന്നത് പൊതുവിദ്യാഭ്യാസങ്ങള്‍ക്കേതിരായി ഉപയോഗിക്കാന്‍ വഴിയിലെവിടെയോ വീണുകിട്ടിയ വടി ഉപയോഗിക്കുകയാണ് രാജന്‍ ചെയ്യുന്നതെന്നാണ്. ഈ നിരീക്ഷണങ്ങള്‍ എത്രമാത്രം ശരിയാണ്?
  • രാജന്‍ പഠനങ്ങളെ തെറ്റായി ഉപയോഗിക്കുകയാണോ?
  • അതോ വൈദ്ഗ്ധ്യമില്ലാത്തതുകൊണ്ട് സംഭവിക്കുന്ന പിശകാണോ?
  • അതുമല്ല അക്കാദമിക സത്യസന്ധതയില്ലാതെ ബോധപൂര്‍വം നടത്തുന്ന പ്രക്രിയയാണോ?

Sunday, August 20, 2017

അധ്യാപകന് കുട്ടികള്‍ ടേം പരീക്ഷ നടത്തി


'പഠിപ്പിക്കുന്ന ഏതൊരധ്യാപകനും മുഖവിലക്കെടുക്കേണ്ടത് തന്റെ കുട്ടികൾ തന്നെക്കുറിച്ച് എന്തു പറയുന്നു എന്നതാണ്. എന്നെ വിലയിരുത്താനുള്ള സ്വാന്തന്ത്ര്യം കുട്ടികൾക്ക് ഞാൻ
കൊടുക്കാറുണ്ട്. ഫസ്റ്റ് ടേം കഴിഞ്ഞപ്പോൾ അവരോട് ഒരു വിലയിരുത്തൽ കുറിപ്പെഴുതാൻ പാഞ്ഞപ്പോൾ കിട്ടിയവ. തിരുത്തേണ്ടതു തിരുത്താനും തുടരേണ്ടതു തുടരാനും പ്രചോദനം നൽകുന്ന വാക്കുകൾ. പിന്നെ പൊതു വിദ്യാലയത്തിലെ കുട്ടികൾക്ക് അക്ഷരവഴി അറിയില്ലെന്നു പറയുന്ന രാജൻ ചെറുക്കാടിനു വായിക്കാൻ കൂടിയാണിത്" എന്ന കുറിപ്പാണ് ഫേസ്ബുക്കില്‍ കണ്ടത്. ഞാന്‍ മാഷിന്റെ കുട്ടികള്‍ എഴുതിയ കാര്യങ്ങള്‍ വായിച്ചു.
കുട്ടികളെഴുതുന്നു.
  • ഇപ്പോള്‍ ഞങ്ങള്‍ക്ക് അര്‍ഥത്തിനുളളിലെ അര്‍ഥം മനസിലാക്കി വായിക്കാന്‍ കഴിയുന്നു.
  • രണ്ടു മാസമായി മാഷ് ഈ സ്കൂളില്‍ വന്നിട്ട് .കുറെ നല്ല ശീലങ്ങളും പുതു അറിവുകളും കിട്ടി. രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് വായിക്കാന്‍ മാഷ് ഞങ്ങളെ പഠിപ്പിച്ചു
  • മാഷ് ഉണ്ടാക്കിയ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പാഠഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ കഴിയുന്നു

  • മാഷ് എന്‍സൈക്ലോപീഡിയ പോലെ ഒരു പുസ്തകം തയ്യാറാക്കാന്‍ പറഞ്ഞിട്ടുണ്ട്. മാഷ് തന്നെ ഒരു എന്‍സൈക്ലോപീഡിയ ആണ്.
  • സര്‍ ഒരു കാര്യം സര്‍ നെററിലിടുന്ന കൂടുതല്‍ വിവരങ്ങള്‍ എനിക്ക് ലഭിക്കുന്നില്ല. അതിനാല്‍ അതു കൂടി ക്ലാസില്‍ പങ്കുവെക്കണമെന്നാണ് എന്റെ അഭിപ്രായം
  • മാഷ് ഞങ്ങള്‍ക്ക് ഒരുപാട് കഥകള്‍ പറഞ്ഞു തന്നു. മാഷ് വന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്
  • മാഷിന്റെ ക്ലാസ് ഒരു ബോറടിയും ഇല്ലാത്തതാണ്. മാഷ് ഞങ്ങളെ പദ്യഭാഗങ്ങള്‍ ഫോണില്‍ കേള്‍പ്പിക്കും
പ്രഥമാധ്യാപകനായ എം കെ ഗോപകുമാറാണ് കുട്ടികളെക്കൊണ്ട് മാഷെ വിലയിരുത്തിക്കുന്നത്
ഇതില്‍ നിന്നും മനസിലാകുന്നത് ക്ലാസില്‍ ഈ പ്രഥമാധ്യാപകന്‍ നല്ല മാഷാണെന്നാണ്.

Tuesday, August 15, 2017

കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം ഇതാണ് വസ്തുത


പത്താം ക്ലാസിലെ കുട്ടികളുടെ പഠനനിലവാരം അളക്കാന്‍ ദേശീയതലത്തില്‍ പഠനം നടന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സംവാദങ്ങളില്‍ പങ്കാളികളായ ഏവരുംഎന്‍ സി ഇ ആര്‍ ടി നടത്തിയ ആ പഠനറിപ്പോര്‍ട്ടിനെ ഗൗരവത്തോടെ സമീപിക്കും. റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷം എഴുതുന്ന ഏതു വിശകനറിപ്പോര്‍ട്ടിലും ഈ രേഖയെ പരാമര്‍ശിക്കുമെന്നാണ് നാം കരുതുക. അങ്ങനെ കണ്ടില്ലെന്നു നടിച്ചാല്‍ സംവാദത്തില്‍ പക്ഷം പിടിച്ചെഴുതുന്ന അയാളുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടണം. പ്രത്യേകിച്ചും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിനെ പരോക്ഷമായിട്ടാണെങ്കിലും ചോദ്യം ചെയ്യുന്ന നിലപാട് അദ്ദേഹം  സ്വീകരിക്കുന്നുവെങ്കില്‍ല്‍. മാതൃഭൂമി പത്രത്തില്‍ അടുത്ത ദിവസം വന്ന ഒരു ലേഖനം പാഠ്യപദ്ധതി പരിഷ്കാരം കേരളത്തിലെ അക്കാദമിക നിലവാരം തകര്‍ത്തു എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. അദ്ദേഹം എന്‍ സി ഇ ആര്‍ ടിയുടെ മറ്റു റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിക്കുകയും ചെയ്യുന്നു എന്നതാണ് കൗതുകകരം .  ഏറ്റവും ഓടുവില്‍ വന്ന റിപ്പോര്‍ട്ട് കണ്ടില്ലെന്നു നടിച്ചു നിലവാരത്തിന്റെ കാര്യത്തില്‍ കേരളത്തിലെ പത്താം ക്ലാസ് കുട്ടികള്‍ എവിടെ നില്‍ക്കുന്നു എന്നു നോക്കാം. നിങ്ങള്‍ക്കു തന്നെ വിശകലനം ചെയ്യാം.

Friday, August 11, 2017

അട്ടപ്പാടിയില്‍ നിന്നും ഒരു വിജയഗാഥ



അട്ടപ്പാടിയിലെ കുട്ടികള്‍ പഠിച്ചു മിടുക്കരാകുമോ?
അവര്‍ക്ക് സ്വയംപഠനശേഷിയുണ്ടോ?
എന്ന് ചോദിക്കേണ്ടിവരുന്നത് അട്ടപ്പാടിയില്‍ നിന്നും ആശാവഹമായ വാര്‍ത്തകള്‍ ഇതുവരെ കേള്‍ക്കാത്തതുകൊണ്ടാണ്. ഇതാ ഒരു വിജയകഥ
പ്രോജക്ട് രൂപപ്പെടുന്നു
സൈനികസ്കൂളിലെ പൂര്‍വവിദ്യാര്‍ഥികളുടെ ഒരു ബാച്ച് (154 പേര്‍) അവരെല്ലാം കേരളസര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് വാങ്ങി പഠിച്ചവരാണ്.ഉന്നതസ്ഥാനങ്ങളിലെത്തി . അവരാലോചിച്ചു ഞങ്ങള്‍ സമൂഹത്തിനെന്ത് തിരികെക്കൊടുത്തു? ആ ആലോചനയാണ്
അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കുവേണ്ടി പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ തീരുമാനിച്ചത്.
അട്ടപ്പാടിയിലെ പട്ടികവര്‍ഗവിഭാഗം കുട്ടികളെ തെര‍ഞ്ഞെടുത്തു പഠിപ്പിച്ച് ഉയര്‍ന്ന നിലയിലെത്തിക്കാനാകുമോ? ഏതു മനുഷ്യശിശുവിനും പഠനശേഷിയുണ്ട്. എങ്കില്‍ അട്ടപ്പാടിയിലും അത് പ്രവര്‍ത്തിക്കും. ശ്രീ ബാബുവിന്‍റെ നേതൃത്വത്തില്‍ പ്രോജക്ട് ഷൈന്‍ രൂപം കൊണ്ടു.

Sunday, August 6, 2017

ചോദ്യങ്ങള്‍ തയ്യാറാക്കുമ്പോള്‍ നിലവാര സങ്കല്പവും മനസിലുണ്ടാകണം


ഇന്നലെ ഞാന്‍ ചെല്ലുമ്പോള്‍ ഒരു അധ്യാപകസംഘം ചോദ്യങ്ങള്‍ നിര്‍മിക്കുകയാണ് ഗ്രൂപ്പിനൊപ്പം ഞാനും കൂടി.
ഗണിതത്തില്‍ തുറന്ന ചോദ്യങ്ങളുടെ സാധ്യതയാണ് ചര്‍ച്ച ചെയ്യുന്നത്.
അവര്‍ സാധാരണ പൊലെ തയ്യാറാക്കുന്നു. ചോദ്യങ്ങള്‍   ഇങ്ങനെയുളളതാണ്.
  • അഞ്ചു സെമി ആരമുളള വൃത്തം വരയ്കുക
  • ഏട്ട് സെമി വ്യാസമുളള വൃത്തത്തിന്റെ ആരമെത്ര?
  • മൂന്നു സെ മി ആരമുളള വൃത്തത്തിന്റെ വ്യാസമെത്ര? എന്നിങ്ങനെ
(റിസോഴ്സ് പേഴ്സണ്‍സ് അവതരിപ്പിക്കുന്ന കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി മാതൃകള്‍ കരുതേണ്ടതായിരുന്നു.)  ഞാന്‍ ചോദിച്ചു ടീച്ചര്‍മാരേ ഒന്നാമത്തെ രണ്ടും മൂന്നും ചോദ്യങ്ങളെന്തിനാ അതിലൊന്നു പോരെ?
സാറേ ചോദ്യക്കൂട്ടമല്ലേ . അപ്പോ മൂന്നു മാര്‍ക്കിന്റെ ഒരു ചോദ്യവും രണ്ടു മാര്‍ക്കിന്റെ രണ്ടു ചോദ്യവും വേണ്ടേ? വിയോജിപ്പ് പറയാതെയോ വിമര്‍ശിക്കാതെയോ ഞാന്‍ ഒരു ചോദ്യം അപ്പോള്‍ പരിചയപ്പെടുത്തി
  • എ എന്ന വൃത്തത്തിന്റെ ആരമാണ് ബി എന്ന വൃത്തത്തിന്റെ വ്യാസം. വ‍ൃത്തത്തിന്റെ ഉളളിലാണ് ബി വൃത്തം . വൃത്തങ്ങള്‍ വരയ്കാമോ? വരയ്കുമ്പോള്‍ അളവുകള്‍ സൂചിപ്പിക്കണേ
ടീച്ചര്‍മാര്‍ പല അളവുകളില്‍ എയും ബി യും എടുത്തു വൃത്തം വരച്ചു
ബി വൃത്തത്തിന്റെ സ്ഥാനം പല രീതിയിലാണ് പലര്‍ക്കും
  • ഈ ചോദ്യത്തിലൂടെ ആരം , വ്യാസം, അളവെടുക്കല്‍ എന്നിവ സംബന്ധിച്ച ധാരണയും കഴിവും കണ്ടെത്താനാകും
  • പല സാധ്യതയുണ്ട് എന്നതിനാല്‍ കുട്ടികള്‍ക്ക് വെല്ലു വിളിയുണ്ടാകും
  • പരസ്പരം അളന്ന് പരിശോധിക്കാം.
  • പുതിയ സാധ്യത അന്വേഷിക്കാം
  • അളവെടുത്തു വരയ്കുന്നതിനാല്‍ ആരം, വ്യാസം എന്നിവ സംബന്ധിച്ച ധാരണാ നിലവാരം കിട്ടും
  • കൃത്യത , സൂക്ഷ്മത , ഗണിതോപകരണങ്ങള്‍ കൈകാര്യം ചെയ്യാനുളള കഴിവ്, നേടിയ അറിവ് പുതിയ സാഹചര്യത്തില്‍ പ്രയോഗിക്കാനുളള ശേഷി തുടങ്ങിയവയും വിലയിരുത്താം.
  • ഒന്നിലേറെ സാധ്യത അന്വേഷിച്ച കുട്ടിയും കണ്ടേക്കാം

Friday, August 4, 2017

ആദിവാസിഭാഷയില്‍ പാഠപുസ്തകം വേണ്ടേ?


മാതൃഭാഷയില്‍ പഠിക്കുക എന്നാല്‍ മാനകഭാഷയില്‍ പഠിക്കുക എന്നാണോ അര്‍ഥം? അല്ല അവരവരുടെ നാട്ടിലെ ഭാഷയില്‍ പഠിക്കുക എന്നാണ്. ഒരു പ്രത്യേക ഭാഷാ വിഭാഗമുണ്ടെങ്കില്‍ അവര്‍ക്ക് ഇതരസമൂഹത്തിലെ ഭാഷയുമായി വേര്‍തിരിവുണ്ടെങ്കില്‍ അവരുടെ ഭാഷ മാനിക്കപ്പെടണം

അധികാരത്തിന്റെ ഭാഷ വിദ്യാഭ്യാസത്തിന്റെ ഭാഷയായിരുന്നു. എക്കാലവും. സംസ്കൃതവും ഇംഗ്ലീഷും അങ്ങനെയാണ് പ്രാമുഖ്യം പല കാലങ്ങളില്‍ നേടിയത്.
ജനാധിപത്യസംവിധാനങ്ങളുടെ വളര്‍ച്ച നാട്ടുഭാഷാ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു
കേരളം മാതൃഭാഷയെ ബോധനമാധ്യമമാക്കിയെങ്കിലും ആദിവാസി വിഭാഗത്തിനു മേല്‍ മാനകമലയാളം അടിച്ചേല്‍പ്പിച്ചു.