ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, November 18, 2025

ആഹാ! എന്ത് സ്വാദ്! വായന പാഠങ്ങൾ

 ഒന്നാം ദിവസം

വ, ഋ, യ, റ/ര എന്നിവയുടെ ചിഹ്നങ്ങൾക്ക് പുനരനുഭവം. ക്ഷ, ഫ, ധ, ദ, ഹ, ന്ദ, ന്ത എന്നീ അക്ഷരങ്ങളും പരിഗണിക്കുന്നു.(ഉച്ചാരണവ്യക്തത വരുത്തേണ്ടവ

ധ, ദ

ന്ദ, ന്ത






289. ആഹാ എന്ത് സ്വാദ്- ആസൂത്രണക്കുറിപ്പ് ഒന്ന്


ക്ലാസ്സ്
: ഒന്ന്

യൂണിറ്റ് : 8-ആഹാ എന്ത് സ്വാദ്

ടീച്ചറിന്റെ പേര് : ബിന്നി ഐരാറ്റിൽ, 

ബേള വെല്‍ഫെയര്‍ എല്‍ പി എസ്. കാസറഗോഡ്.

കുട്ടികളുടെ എണ്ണം : 16

ഹാജരായവർ:

തീയതി

പീരിയഡ് 1

പ്രവർത്തനം : ഡയറി വായന

പ്രതീക്ഷിത സമയം 10 മിനിറ്റ്

കുട്ടികളുടെ ഡയറി വായന:

നിത്യ, ശ്രേയസ്, സുഭിക്ഷ, റുഫൈദ, ആയിഷ നൈസ

  • ഡയറി വായന- സവിശേഷ സ്വഭാവമുള്ള ഡയറി

  • സവിശേഷ സ്വഭാവമുള്ള ഡയറി ചാർട്ടിൽ പ്രദർശിപ്പിക്കുന്നു. കുട്ടികൾക്ക് വായിക്കാൻ അവസരം നൽകുന്നു. (സന്നദ്ധ വായന, കുട്ടിടീച്ചറുടെ സഹായത്തോടെയുള്ള വായന)

  • അക്ഷര ബോധ്യചാർട്ടിൽ അക്ഷരം, ചിഹ്നം എന്നിവ ബോധ്യമാകാത്ത കുട്ടികൾക്ക് നിർദ്ധിഷ്ട അക്ഷരം, ചിഹ്നം വരുന്ന വാക്കുകൾ കണ്ടെത്തൽ വായനയ്ക്ക് അവസരം.)

രചനോത്സവ കഥയുടെ പങ്കിടല്‍

പ്രതീക്ഷിത സമയം 10 മിനിറ്റ്

  • ചിത്രങ്ങളെ ആസ്പദമാക്കി ചിത്രകഥ തയ്യാറാക്കിയത് അവതരണം.

വായനപാഠം

സുഗതകുമാരിയുടെ പൂച്ച പഠനക്കൂട്ടത്തില്‍ സംയുക്തവായന

ചോദ്യത്തിനുത്തരം പറയാമോ?

  1. പൂങ്കുലപോലെ വാല് എന്ന് പറയാന്‍ കാരണമെന്ത്?

  2. നാവിനും പൂവിതളിനും തമ്മിലുള്ള സാമ്യം എന്താണ്?

  3. അന്തസ്സുള്ള പൂച്ച എന്ന് പറഞ്ഞതെന്തുകൊണ്ടാകും?

  4. ഒരേ അക്ഷരത്തില്‍ അടുത്തടുത്ത വരികള്‍ തുടങ്ങുന്നുണ്ടോ? ഏതെല്ലാം?

പിരീഡ് രണ്ട്, മൂന്ന്, നാല്

പ്രവർത്തനം- ആഹാ എന്ത് സ്വാദ്

പഠനലക്ഷ്യങ്ങൾ:

  1. വായിച്ചതോ കേട്ടതോ ആയ കഥകൾ മറ്റുള്ളവരുടെ മുമ്പാകെ ആസ്വാദ്യമായി അവതരിപ്പിക്കുന്ന തിന് കഴിവ് നേടുന്നു.

  2. കഥാവേളകളിൽ ചെറു സദസിനു മുൻപിൽ കഥ ഭാവാത്മകമായി പറയുന്നു.

  3. രചനകൾ വായിച്ച് പ്രധാന ആശയം കണ്ടെത്തുന്നു.

  4. കേട്ടതോ വായിച്ചതോ ആയ കഥകളിലെ പ്രധാന സംഭവങ്ങൾ കഥാപാത്രങ്ങൾക്ക് കഥാഗതി എന്നിവ ഗ്രഹിക്കുന്നതിനുള്ള കഴിവ് നേടുന്നു

  5. കഥാപാത്രങ്ങളും സംഭവങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്തി പങ്കിടുന്നു.

  6. കഥയിലെ നിശ്ചിത സന്ദർഭത്തെ ആസ്പദമാക്കി കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണം രൂപപ്പെ

കരുതണ്ട സാമഗ്രി- പാഠപുസ്തകം

പ്രക്രിയാവിശദാംശങ്ങള്‍

ഘട്ടം ഒന്ന് 40 മിനിറ്റ്

കുട്ടികളുമായി ആലോചിച്ച് പ്രവർത്തന ലക്ഷ്യം തീരുമാനിക്കുന്നു.

  • നമ്മൾ പെയ്യട്ടങ്ങനെ പെയ്യട്ടെ എന്ന പാഠഭാഗം നാടകമായും റീഡേഴ്സ്സ് തീയറ്ററായും അവതരിപ്പിച്ചു ഈ പാഠവും നാടകമായി അവതരിപ്പിച്ചാലോ?

  • പഠനഗ്രൂപ്പുകളുടെ അടിസ്ഥാനത്തിലാണ് അവതരണം.

  • അതിനായി നാല് പേര് വീതമുള്ള പഠനക്കൂട്ടം രൂപീകരിക്കും.

  • മുൻകൂട്ടിത്തീരുമാനിച്ച ഭിന്നനിലവാര പഠനക്കൂട്ടത്തിൻ്റെ ലിസ്റ്റ് വായിക്കുന്നു.

  • മുൻ പാഠത്തിലെ പഠനക്കൂട്ടം അതുപോലെ തുടരുകയല്ല. പുതിയ ചേരുവ.

  • എല്ലാ പഠനക്കൂട്ടത്തിലും സഹായിക്കാൻ കഴിവുള്ള കുട്ടികൾ ഉണ്ടെന്ന് ഉറപ്പാക്കല്‍)

പഠനക്കൂട്ടം

കുട്ടിട്ടീച്ചര്‍മാര്‍

ശരാശരിക്കാര്‍

കൂടുതല്‍ പിന്തുണ വേണ്ടവര്‍

ഒന്ന്

സുഭിക്ഷ

ജെന്ന, റിദ ഫാത്തിമ

വൈഗ

രണ്ട്

നിത്യ

സെൻഹ, അഹൻദേവ്

അഹമ്മദ് സാലിം

മൂന്ന്

മിസിരിയ

സിയാൻ അഹമ്മദ്, ആദിഷ

കദിജത്ത്, ലിയാന

നാല്

ശ്രേയസ്, റുഫൈദ

നൈസ

അഹിഫ

പഠനക്കൂട്ടങ്ങളായി ഇരിക്കുക. എന്താണ് പഠനക്കൂട്ടങ്ങൾ ചെയ്യേണ്ടത്?

നിര്‍ദേശങ്ങള്‍

  1. പേജ് 64 മുതൽ 68 വരെ വായിക്കണം

  2. ആദ്യം ഓരോ പേജിലെയും ചിത്രം പരിശോധിക്കണം. എന്തെല്ലാമാണ് ചിത്രത്തിലുള്ളത്? എന്ന് കണ്ടെത്തണം.

  3. പഠനക്കൂട്ടത്തില്‍ ആരാണ് ആദ്യം വായിക്കേണ്ടത് എന്ന് തിരുമാനിക്കണം.

  4. ഓരോ പേജിലെയും നിര്‍ദേശിക്കുന്ന വാക്യങ്ങള്‍ ഒരാൾ വായിച്ചാൽ അടുത്ത വാക്യങ്ങള്‍ അടുത്തയാള്‍ എന്ന രീതിയില്‍ വായിക്കണം.

  5. വായിക്കാൻ പ്രയാസം നേരിടുന്നവരെ സഹായിക്കാം.

  6. ഒരാൾ വായിക്കുമ്പോൾ അത് ശരിയാണോ എന്ന് മറ്റുള്ളവർ പരിശോധിക്കണം.

  7. വരികളില്‍ ഏതെങ്കിലും പുതിയ അക്ഷരം വരുന്നുണ്ടെങ്കിൽ വായിക്കാന്‍ ടീച്ചറുടെ സഹായം തേടണം.

  8. വായിച്ച് ഓരോ പേജിനെയും അടിസ്ഥാനമാക്കി ഓരോ ചോദ്യവും തയ്യാറാക്കണം,

  9. ചോദ്യം എല്ലാവരും എഴുതണം. എഴുതാന്‍ പരസ്പരം സഹായിക്കാം.

പേജ്

ആദ്യത്തെ ആള്‍

രണ്ടാമത്തെ ആള്‍

മൂന്നാമത്തെ ആള്‍

നാലാമത്തെ ആള്‍

സഹായം നല്‍കേണ്ടവ

64

ആദ്യത്തെ രണ്ട് വരി

അടുത്ത രണ്ട് വരി

മൈനയുടെ സംഭാഷണം

ആന പറഞ്ഞത്


65

ആദ്യത്തെ ഒരുവരി

രണ്ടാമത്തെ വരി

ആന പറഞ്ഞത്

മൈന പറഞ്ഞത്


66

ആദ്യത്തെ മൂന്ന് വരി

നാലും അഞ്ചും വരികള്‍

മൈന പറഞ്ഞത്

ആന പറഞ്ഞത്

സ്വാദ് , ചിഹ്നം പുതിയത് സഹായിക്കണം.

67

ആദ്യത്തെ രണ്ട് വരി

നാല് മുതല്‍ ആറ് വരെ വരികള്‍

ആന പറഞ്ഞത്

അവസാനത്തെ മൂന്ന് വരികള്‍


68

ആദ്യത്തെ ആറ് വരി

ജിറാഫ് പറഞ്ഞത്

ആന പറഞ്ഞത്

അവസാനത്തെ രണ്ട് വരികള്‍

, ഊ എന്നിവ പുതിയ അക്ഷരം, മൃഗങ്ങളിലെ ഋ ന്റെ ചിഹ്നം

  • പാഠപുസ്തകം പേജ് 68 ജിറാഫ് പറയുന്ന ഭാഗത്ത് ഫൂ ഫൂ എന്ന് ഊതു എന്ന് കുട്ടികളെക്കൊണ്ട് എഴുതിക്കണം.

  • ഫ ഉച്ചരിപ്പിക്കണം. ഫലം എന്നതിലെ ഫയും ഫാനിലെ ഫയും ഒന്നല്ല. ഫലം എന്ന് പറയുമ്പോള്‍ ചുണ്ട് കൂട്ടിമുട്ടിച്ചശേഷം പുറത്തേക്ക് വായു തള്ളുകയാണ്, ഫാന്‍ എന്ന് പറയുമ്പോള്‍ ചുണ്ട് മുട്ടിക്കേണ്ടതില്ല)

  • , ഊ എന്നീ അക്ഷരങ്ങള്‍ കുട്ടികൾ പരിചയപ്പെട്ടിട്ടില്ല. ബോർഡിൻ എഴുതി കാണിക്കണം. ഘടന വ്യക്തമാക്കണം.

  • മൃഗം എന്ന് എഴുതുന്ന രീതിയും കാണിക്കണം.

ഘട്ടം രണ്ട് 20 മിനിറ്റ്

പൊതുവായന

  • ഓരോ പേജ് ഓരോ ഗ്രൂപ്പ് എന്ന രീതിയിൽ വായിക്കുന്നു.

  • ഗ്രൂപ്പിലെ ഒരാൾ ഒരു വാക്യമേ വായിക്കാവൂ. ഭാവത്തോടെ ഉച്ചത്തിൽ വായിക്കണം.

  • ഒരു ഗ്രൂപ്പ് വായിക്കുമ്പോൾ അത് ശരിയാണോ എന്ന് മറ്റു ഗ്രൂപ്പുകൾ നോക്കണം.

ഘട്ടം മൂന്ന് 15 മിനിറ്റ്

ചോദ്യോത്തരപ്പയറ്റ്

  • ഗ്രൂപ്പുകൾ തയ്യാറാക്കിയ ചോദ്യങ്ങൾ അവതരിപ്പിക്കുന്നു. ടീച്ചർ അത് ബോർഡിൽ ക്രോഡീകരിക്കുന്നു.

  • ചോദ്യങ്ങൾക്ക് നമ്പറിട്ടിരിക്കണം.

  • ഓരോരുത്തരും ചോദ്യങ്ങളുടെ ഉത്തരം വരുന്ന വാക്യത്തിനു നേരെ ആ ചോദ്യത്തിൻ്റെ ക്രമനമ്പർ ചേർക്കണം. ( വ്യക്തിഗതം)

ഘട്ടം നാല് 15 മിനിറ്റ്

കണ്ടെത്തൽ വായന

ടീച്ചർക്കും ചോദ്യങ്ങൾ ചോദിക്കാം.

പൂരിപ്പിച്ച് ബൊർഡിൽ എഴുതാമോ? ഓരോ പഠനക്കൂട്ടത്തിനും അവസരം

  • ആഹാ എന്തു നല്ല……. (സ്വാദ്, ഗന്ധം എന്നിങ്ങനെ രണ്ട് സാധ്യതകൾ, ഗന്ധം എന്നത് ചേരാത്ത പഴം ഏതാണ്? ഗന്ധവും സ്വാദും ചേരുന്ന പഴം ഏതാണ്?

  • ആരോ വയറ്റിൽ കൊത്തുന്നതുപോലെ ആർക്കാണ് അങ്ങനെ തോന്നിയത്?…………...

  • വൈദ്യരോട് നന്ദി പറയാൻ കാരണമെന്ത്?…………………….

ടീച്ചർ നിർദ്ദേശിക്കുന്ന വാക്കുകൾ പാഠത്തിൽ നിന്നും കാണ്ടെത്തി എഴുതണം പഠനക്കൂട്ടത്തിലെ എല്ലാവരും എഴുതണം.)

  • എ സ്വരത്തിന്റെ ചിഹ്നം ചേർന്ന വാക്കുകൾ

  • ഓ സ്വരത്തിൻ്റെ ചിഹ്നം ചേർന്ന വാക്കുകൾ

  • ഐ യുടെ ചിഹ്നം ചേർന്ന വാക്കുകൾ

  • ഇ ചിഹ്നം ചേര്‍ന്ന വാക്കുകളാണോ ഏ ചിഹ്നം ചേര്‍ന്ന വാക്കുകളാണോ കൂടുതല്‍?

ടീച്ചറുടെ പിന്തുണനടത്തം കൂടുതൽ പിന്തുണ ആവശ്യമുള്ളവർക്ക് സഹായം

വിലയിരുത്തൽ

  • സഹായം കൂടാതെ വായിക്കാൻ എത്ര പേർക്ക് കഴിയുന്നുണ്ട്?

  • വായനയിൽ കൂടുതൽ സഹായം ആവശ്യമുള്ളവർ എത്ര പേർ?

  • , , , ഒ എന്നീ സ്വരചിഹ്നങ്ങൾ വരുന്ന വാക്കുകൾ തെറ്റ് കൂട്ടാതെ എഴുതാനും വായിക്കാനും എത്രപേർക്ക് കഴിയുന്നുണ്ട്?


വായനപാഠം

മുയൽ: ഹായ്! നിറയെ മധുരഫലങ്ങള്‍. നല്ല സ്വാദുണ്ടാകും.

പക്ഷേ എനിക്ക് ഏത്തില്ലല്ലോ?

മുയല്‍: എനിക്ക് പഴം തിന്നാന്‍ ആഗ്രഹം. പറിച്ച് തരുമോ

ആന: നിന്നെ ഞാന്‍ തുമ്പിക്കൈയില്‍ ഉയര്‍ത്താം. വൃക്ഷത്തില്‍ നിന്നും നീ തന്നെ പറിക്കൂ

മുയൽ: നന്ദി. വളരെ നന്ദി.




Monday, November 17, 2025

285, പെയ്യട്ടങ്ങനെ പെയ്യട്ടെ -ആസൂത്രണക്കുറിപ്പ് 7


ക്ലാസ്സ്
: ഒന്ന്

യൂണിറ്റ്:7 പെയ്യട്ടങ്ങനെ പെയ്യട്ടെ

ടീച്ചറിന്റെ പേര് : പിങ്കി കെ വി

ഗവ യു പി എസ് പൂഴിക്കാട് പന്തളം

പത്തനംതിട്ട

കുട്ടികളുടെ എണ്ണം :26

ഹാജരായവർ:26

തീയതി

പീരിയഡ് 1

പ്രവത്തനം : ഡയറി വായന 10 മിനിറ്റ്

കുട്ടികളുടെ ഡയറി വായന: അമയ, അഫ്രീൻ, നക്ഷത്ര, ബിലാൽ, ആൽബിൻ

  • ഡയറി വായന- സവിശേഷ സ്വഭാവമുള്ള ഡയറി

  • സവിശേഷ സ്വഭാവമുള്ള ഡയറി ചാർട്ടിൽ പ്രദർശിപ്പിക്കുന്നു. കുട്ടികൾക്ക് വായിക്കാൻ അവസരം നൽകുന്നു. (സന്നദ്ധ വായന, കുട്ടിടീച്ചറുടെ സഹായത്തോടെയുള്ള വായന)

  • അക്ഷര ബോധ്യചാർട്ടിൽ അക്ഷരം, ചിഹ്നം എന്നിവ ബോധ്യമാകാത്ത കുട്ടികൾക്ക് നിർദ്ധിഷ്ട അക്ഷരം, ചിഹ്നം വരുന്ന വാക്കുകൾ കണ്ടെത്തൽ വായനയ്ക്ക് അവസരം.)

രചനോത്സവ കഥയുടെ പങ്കിടല്‍ 10 മിനിറ്റ്

  • തലേദിവസം നല്‍കിയ കരടിയുടെ ചിത്രങ്ങളെ ആസ്പദമാക്കി ചിത്രകഥ തയ്യാറാക്കിയവരാരെല്ലാം?

  • അവരുടെ അവതരണം.

  • പഠനക്കൂട്ടത്തില്‍ സഹായത്തോടെ എഴുതല്‍ ( കൂടുതല്‍ പിന്തുണ വേണ്ടവര്‍) 10 മിനിറ്റ്

  • പരസ്പരം എഡിറ്റ് ചെയ്യല്‍

പീരിയഡ് 2

പ്രവർത്തനം1 കഥ പറയൽ

പഠനലക്ഷ്യങ്ങൾ

  1. കേട്ടതോ വാായിച്ചതോ ആയ കഥകൾ സംംഭവത്തുർച്ചയോടെയും ശബ്ദവ്യയതിയാനത്തോടെയും സ്വന്തം ഭാഷയിൽ അവതരിിപ്പിക്കുന്നു.

  2. ലളിതമാായ രചനകൾ മറ്റുുള്ളവർക്കാായി അംംഗീകൃത ഉച്ചാരണമാാതൃകകൾ പ്രകാരംം വ്യക്തതയോടെ വായിക്കുന്നു.

പ്രതീക്ഷിത സമയം :30 മിനിറ്റ്

ക്ലാസ്സ്സജ്ജീകരണം

  • ആമയുടെയും തവളയുടെയും പാഠം പഠിച്ചു കഴിഞ്ഞു. ഇനി കഥ ക്രമത്തിൽ പറയാം

ഘട്ടം ഒന്ന്

  • ഓരോ ആൾ ഓരോ വരി വീതം പറയുന്നു. ചങ്ങലക്കഥ

ഘട്ടം രണ്ട്

  • ഓരോ പഠനക്കൂട്ടത്തിനും കഥ പൂർണമായും പറയാനവസരം.

ഘട്ടം മൂന്ന്

  • കട്ടൗട്ടുകളുടെ സഹായത്തോടെ

  • പ്രവര്‍ത്തനപുസ്തകത്തിലെ ചിത്രം പ്രദര്‍ശിപ്പിച്ച്

  • കൂടുതല്‍ ദൃശ്യവിവരണങ്ങള്‍ ചേര്‍ത്ത്

  • കഥാപാത്രങ്ങളായി സ്വയം സങ്കൽപ്പിച്ച്

ഘട്ടം നാല്

  • ആദി മുതൽ കഥ ഭാവാത്മകമായി വായിക്കൽ ( പഠനക്കൂട്ടം)

  • കഥ പൂർണമായും വായിക്കാനുള്ള അവസരം

കൂടുതൽ പിന്തുണ ആവശ്യമുള്ളവർക്ക്

  • പഠനക്കൂട്ടങ്ങളിൽ റിഹേഴ്സൽ നടത്തേണ്ട രീതി-

  • ഓരോ ആളും കഥാപാത്രത്തെ വീതിച്ചെടുക്കൽ (ആമ, തവള, സഞ്ചരിക്കാക്ക, ആന, ചീങ്കണ്ണി, പശു, ഒരാളെ വിവരണം അവതരിപ്പിക്കാൻ ചുമതലപ്പെടുത്തണം. വായനയില്‍ സഹായിക്കണം.

  • ഓരോ പഠനക്കൂട്ടത്തിന്റെയും വായന ഭാവാത്മകമാകണം

  • ഭാവത്മക വായന വീട്ടിലേക്കും വീഡിയോ പങ്കിടാം

പീരിയഡ് 3


പ്രവർത്തനം - നിർമിക്കാം ഒട്ടിക്കാം (കുഞ്ഞെഴുത്ത് 62)

പഠനലക്ഷ്യങ്ങള്

  • കടലാസ്, കത്രിക, ഉപയോഗിച്ച് ടീച്ചറുടെ സഹായത്തോടെ നിർമിക്കുന്നതിന്

  • സന്ദർഭങ്ങൾക്കനുസരിച്ച് സ്വതന്ത്രമായി വരയ്ക്കുന്നതിന്

പ്രതീക്ഷിത സമയം: 30 മിനിറ്റ്

  • നിര്‍ദേശങ്ങള്‍

  • കുഞ്ഞെഴുത്തിലെ പേജ് നമ്പർ 62 എടുക്കുക, ബീബൈയുടെ പാഠത്തില്‍ ബീബൈയെ നിര്‍മിച്ചതുപോലെ ഒരു ജീവിയെ നിര്‍മ്മിക്കാനാണ്.

  • അതിലെ നിർദേശങ്ങൾ തനിയെ വായിച്ച് മനസ്സിലാക്കുക

  • ആദ്യതവണ വായിച്ചിട്ട് മനസ്സിലായില്ലെങ്കില്‍ ഒന്നുകൂടി വായിക്കുക

  • സംശയമുള്ളവര്‍ എഴുന്നേറ്റ് നില്‍ക്കുക

  • ഏത് വരിയിലാണ് സംശയം എന്ന് പറയുക

  • അതേ വരി മനസ്സിലായവര്‍ ഉച്ചത്തില്‍ വായിച്ച് വിശദീകരിക്കുക

  • വായനയില്‍ സഹായം വേണ്ടവര്‍ക്ക് ടീച്ചറുടെ അടുത്ത് വരാം

  • ചതുരക്കടലാസിനെ വൃത്താകൃതിയില്‍ എങ്ങനെ മുറിക്കാം? പ്രശ്നപരിഹരണ രീതികള്‍ കുട്ടികള്‍ പങ്കിടട്ടെ. വട്ടത്തിലുള്ള സാധനങ്ങള്‍ വച്ച് അതിര് വരച്ച ശേഷം വെട്ടണം.

  • പഠനക്കൂട്ടത്തില്‍ വരയ്കലും വെട്ടലും നടക്കണം. സഹായിക്കേണ്ടി വരും.

  • കടലാസ് കൊണ്ട് ഒരു ജീവിയെ ഉണ്ടാക്കാനാണ്. ഏത് ജീവിയെന്ന് വായിച്ച് കണ്ടെത്തൂ.

വിലയിരുത്തല്‍

  • തനിയെ വായിക്കാന്‍ കഴിഞ്ഞവര്‍

  • വായിച്ച് ആശയം ഗ്രഹിക്കാന്‍ കഴിഞ്ഞവര്‍

  • നിര്‍ദ്ദേശാനുസരണം വെട്ടാനും വരയ്കാനും കഴിഞ്ഞവര്‍

  • കുളം വരച്ച് നിർദ്ദിഷ്ട സ്ഥാനത്ത് ഒട്ടിച്ചവര്‍.


ഉല്പന്നങ്ങള്‍ കുട്ടികൾ പരസ്പരം കൈമാറി വിലയിരുത്തുന്നു.

പീരിയഡ് 4

പ്രവത്തനം - പാട്ടരങ്ങ്

പഠനലക്ഷ്യങ്ങള്

  1. ലളിതമായ കവിതകളും പാട്ടുകളും ആസ്വാദ്യതയോടെ ചൊല്ലി അവതരിപ്പിക്കുന്നു

  2. ഭാവം, ആംഗ്യം എന്നിവയോടെ പാട്ടുകളും കവിതകളും അവതരിപ്പിക്കുന്നു.

  3. സ്വന്തമായി ചെറുകവിതകളും പാട്ടുകളും നിർമ്മിക്കുന്നതിന് കഴിവ് നേടുന്നു

  4. പാട്ടുകളുടെയും കവിതകളുടെയും വരികൾ താളം പാലിക്കും വിധം പുതിയ വാക്കുകൾ ചേർത്ത് പൂരിപ്പിക്കുന്നു.

  5. പാട്ടുകളുടെയും കവിതകളുടെയും ആശയം ഉൾക്കൊണ്ട് തുടർ വരികളിൽ പുതിയ വാക്കുകൾ ചേർത്ത് പൂരിപ്പിക്കുന്നു.

പ്രതീക്ഷിത സമയം 60 മിനുട്ട്

തുള്ളിവരുന്നു മഴത്തുള്ളി, നേരത്തെ പാടിയ പാട്ടാണ്, കുട്ടികള്‍ വരികള്‍ പൂരിപ്പിച്ചിട്ടുണ്ട്.

പൂരിപ്പിച്ച വരികള്‍ ക്ലാസില്‍ അവതരിപ്പിക്കല്‍.

അത് വായനക്കാർഡായി രൂപപ്പെടുത്തല്‍.

കണ്ടെത്തല്‍ വായന

പാട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുന്നു.

മഴയിൽ ആരെല്ലാം നനയുന്നു എന്നാണ് പാട്ടിൽ പറയുന്നത്?

മഴ പെയ്തപ്പോൾ എവിടെയെല്ലാം വെള്ളം കയറി എന്നാണ് പാട്ടിൽ പറയുന്നത്?

പഠനക്കൂട്ടങ്ങളാണ് പാട്ടരങ്ങ് നടത്തേണ്ടത്. റിഹേഴ്സല്‍ ചെയ്യണം

ഒരാള്‍ രണ്ട് വരി പാടി മറ്റുള്ളവര്‍ ഏറ്റ് പാടുന്ന രീതി

മാറി മാറി ചൊല്ലിക്കൊടുക്കണം

എല്ലാവര്‍ക്കും നോക്കി ചൊല്ലാന്‍ അവസരം കിട്ടണം.

പഠനക്കൂട്ടങ്ങളുടെ അവതരണം വിലയിരുത്തി മികച്ച പഠനക്കൂട്ടത്തെ അനുമോദിക്കണം ( കട്ടൗട്ട് റോളിംഗ് ട്രോഫി)

പാട്ടരങ്ങ് വിലയിരുത്താനുള്ള മാനദണ്ഡങ്ങള്‍ ( 3,2,1എന്നിങ്ങനെ ഓരോ ഇനത്തിനും സ്കോര്‍)

പഠനക്കൂട്ടം

എല്ലാവര്‍ക്കും വരികള്‍ നോക്കി ചൊല്ലാന്‍ അവസരം കിട്ടി

താളം പാലിച്ചിട്ടുണ്ട്

സ്വന്തമായി നിര്‍മ്മിച്ച വരികളും ചേര്‍ത്തിട്ടുണ്ട്

എല്ലാവര്‍ക്കും വ്യക്തമായി കേള്‍ക്കാവുന്ന വിധം ചൊല്ലി

ഒന്ന്





രണ്ട്





മൂന്ന്





നാല്






കുട്ടികളുടെ സ്വയം വിലയിരുത്തല്‍

ടീച്ചര്‍ പറയുന്ന കാര്യങ്ങളില്‍ അവരവര്‍ A, B, C എന്നിങ്ങനെ ഗ്രേഡ് നല്‍കട്ടെ)

  1. പഠിച്ച പാട്ട് താളത്തില്‍ നോക്കിച്ചൊല്ലാന്‍ കഴിയുമോ?

  2. കഥ ഭാവാത്മകമായി വായിക്കാന്‍ കഴിവ് നേടിയോ?

  3. ആമയെയും തവളയെയും തനിച്ചുണ്ടാക്കാന്‍ അറിയാമോ?

  4. ചിത്രം തന്നാല്‍ അതിനെക്കുറിച്ച് നാലഞ്ച് വാക്യങ്ങള്‍ എഴുതാന്‍ പറ്റുമോ?

  5. ചെറിയ കഥാപുസ്തകം തനിയെ വായിക്കാമോ?

  6. കഥ തനിയെ എഴുതാമോ

  7. സംഭാഷണം എഴുതാമോ?

  8. ഡയറി തനിയെ എഴുതാമോ?

  9. സന്ദർഭം തന്നാല്‍ പൂരിപ്പിച്ചെഴുതേണ്ട വാക്കുകള്‍ ആലോചിച്ചു കണ്ടുപിടിക്കാന്‍ പറ്റുമോ?

സ്വയം വിലയിരുത്തല്‍ ഷീറ്റുകള്‍ വിശകലനം ചെയ്യണം. എത്രപേർക്ക് തന്റെ കഴിവുകളെ സംബന്ധിച്ച് ശരിയായ ധാരണയുണ്ട്? സഹായമേഖലകള്‍ ഏതെല്ലാം?

സ്വതന്ത്രരചനയും നിരന്തരപ്രശ്നവിശകലനവും പിന്തുണയും

ഓരോ കുട്ടിക്കും എന്തെല്ലാമാണ് രചനയിലെ പ്രശ്നങ്ങള്‍

ഓരോ കുട്ടിയുടെയും സവിശേഷമായ പ്രശ്നങ്ങളും ക്ലാസിന്റെ പൊതുപ്രശ്നങ്ങളും

രചനാപ്രശ്നങ്ങളെ തരംതിരിക്കല്‍

ക്രമ
നമ്പര്‍

ഇനം

ആര്‍ക്കെല്ലാം

1

ഉച്ചാരണസ്വാധീനം സംഭവിക്കുന്ന തെറ്റുകള്‍ ( ധിവസം, ബുദന്‍, കത, മദുരം എന്നിങ്ങനെ വര്‍ഗാക്ഷരങ്ങള്‍ എഴുതുന്നത്)


2

മാർഗ്ഗഗനിർദ്ദേശം പാലിക്കാത്തത് മൂലമുള്ളവ (വാക്കകലം, ഘടന)


3

ആവൃത്തി കുറഞ്ഞ അക്ഷരങ്ങള്‍ തെറ്റിച്ചെഴുതല്‍ ( ച്ഛ)


4

സാമ്യതകൊണ്ട് തെറ്റിപ്പോകുന്നവ (രൂപം)- ,


5

തെറ്റായ രീതികള്‍ ശീലിച്ചത് (ഘടനയില്‍) , , , , ങ്ങ..


6

അക്ഷരങ്ങളും ചിഹ്നങ്ങളും ഒരു സന്ദർഭത്തില്‍ ശരിയായി എഴുതി, മറ്റൊരിടത്ത് തെറ്റി


7

അക്ഷരങ്ങളും ചിഹ്നങ്ങളും എല്ലായിടത്തും തുടര്‍ച്ചയായി തെറ്റിക്കുന്നു


8

തൊട്ടുമുമ്പു പഠിച്ച പാഠത്തിലെ അക്ഷരങ്ങളും ചിഹ്നങ്ങളും തെറ്റി ( അനുഭവക്കുറവ്)


9

പരിചയപ്പെടാത്ത അക്ഷരങ്ങള്‍ വരുന്ന വാക്കുകള്‍ എഴുതിയപ്പോള്‍ തെറ്റി ( അച്ചപ്പം എന്നതിന് അച്ഛപ്പം എന്ന് എഴുതി)


10

വാക്യത്തില്‍ വാക്കുകള്‍ ആവര്‍ത്തിച്ചെഴുതല്‍ ( നാമം, ക്രിയ)


11

വിഭക്തിപ്രത്യയങ്ങള്‍ ചേര്‍ക്കുമ്പോള്‍ പ്രശ്നം ( അപ്പംമുണ്ട്)


12

പദങ്ങള്‍ ചേരുമ്പോള്‍ ഇരട്ടിപ്പ് വേണ്ടിടത്ത് ഉപയോഗിക്കാത്തത് ( അമ്മുകിടാവിനെ കണ്ടോ? അമ്മുക്കിടാവിനെ കണ്ടോ എന്നാണ് ഉദ്ദേശിച്ചത്)



വായനപാഠം

പാഠപുസ്തകം പേജ് 73

സുഗതകുമാരിയുടെ കവിത

പൂച്ച