ഒരു അനുഭവക്കുറിപ്പില്‍ തുടങ്ങാം
"വയലാർ സ്മൃതിയുത്സവം - കുട്ടികളുടെ പ്രകടനം, അധ്യാപകരുടെ പ്രതികരണം, ഉദ്ഘാടനം, മറ്റ് പ്രഭാഷണങ്ങൾ - എന്തെന്തു വൈവിധ്യ വിഭാഗങ്ങൾ ! ഒടുവിൽ ചക്രവർത്തിനിയുടെ ആട്ടാവിഷ്കാരം. വള്ളത്തോൾ കവിതയിലെ ഒരു സന്ദർഭം ഓർമ വരുന്നു. ഉസ്മാൻ ഹുമയൂണിന്റെ മുന്നിലെത്തിച്ച സുന്ദരിയെ കണ്ടപ്പോൾ ,തെല്ലഴിഞ്ഞുള്ള കാർ കൂന്തലോ , വാർ കുനുചില്ലി യോ ,ചില്ലൊളി പൂങ്കവിളോ , ഏതേതു നോക്കണം - എന്നു സംശയിച്ചില്ലേ ചക്രവർത്തി . നമ്മുടെ സർഗോത്സവ വിഭവങ്ങളിലും ഈയുള്ളവന്റെ മനസ്സ് ഈ വിധ ചിന്തയിലായി. മഹാ വിസ്മയം ഈയുത്സവം എന്നല്ലാതെ എന്തു പറയാൻ? സംഘാടകർക്കും സഹകാരികൾക്കും ഒരുപാടു പൂച്ചെണ്ടുകൾ"
എന്താണ് വയലാര്‍ ഒക്ടോബര്‍?
- പാട്ടും കവിതയും പാട്ടുവരയും കവിതാവിശകലനവും ഒക്കെയായി വയലാറിനൊപ്പം മൂന്നു ദിനം. അത് തന്നെ.
- കുട്ടികള്‍ക്ക് ഇഷ്ടമുളള ഇനം പാഠം. വയലാറിന്റെ ഏതു കവിതയും ഗാനവും പാഠമായി പരിഗണിക്കാം എന്നതായിരുന്നു ഒന്നാമത്തെ നിര്‍ദേശം.
- രണ്ടാമത്തേത് ഇഷ്ടമുളള രീതി സ്വീകരിക്കാം എന്നതാണ്
- ആലാപനമാകാം, കവിതാവിശകലനമാകാം, പാട്ടുവരയാകാം ( കവിതയെ ചിത്രീകരിക്കല്‍)
- അങ്ങനെ ആവിഷ്കരിക്കുന്നവ വീഡിയോയാക്കി ഗ്രൂപ്പില്‍ പങ്കിടണം.
- സ്കൂള്‍തല മത്സരം ഒക്ടോബര്‍ പത്തൊമ്പതിനകം
- മധുരം സൗമ്യം ദീപ്തത്തില്‍ ഒക്ടോബര്‍ ഇരുപത് മുതല്‍ ഇരുപത്താറ് വരെ