ഷൈജു
പോലീസ് ഓഫീസറാണ്
എന്നതിലുപരി
ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകനാണ്
ഞാന്‍
കണ്ണപുരം സ്കൂളില്‍ വെച്ചാണ്
ഷൈജുവിനെ പരിചയപ്പെടുന്നത്
ഏറെ
ആഹ്ലാദകരമായിരുന്നു ആ അനുഭവം
പൊതുവിദ്യാലയങ്ങളെ
ഉയരത്തിലെത്തിക്കാന്‍
സമൂഹക്കൂട്ടായ്മയ്കെന്തെല്ലാം
ചെയ്യാനാകും?
മികവുറ്റ
വിദ്യാഭ്യാസത്തിന്റേ പാതകള്‍
നിരവധിയാണ്. അവ
കണ്ടെത്തണം.
ഉള്‍ക്കാഴ്ചയുളളവര്‍ക്ക്
അത് എളുപ്പം സാധ്യമാണ്.
ഷൈജു
എന്നോട് അവര്‍ നടപ്പിലാക്കുന്ന
ഓരോ പ്രോജക്ടിനെക്കുറിച്ചും
വിശദീകരിച്ചു
പേരന്റ്
സ്കൂള്‍
രക്ഷിതാക്കളുടെ
പാഠശാല എന്താണെന്നോ?
ഇതാ ഈ
അറിയിപ്പുകള്‍ വായിച്ചാല്‍
വക്തമാകും.
"പാരൻ്റ്സ്
സ്കൂൾ പഠിതാവാകാൻ ആഗ്രവിക്കുന്നവർ
ജൂലൈ16 ന്
മുമ്പായി ഈ മാതൃകയിൽ ഒരു
അപേക്ഷ എഴുതിയോ പ്രിൻ്റെടുത്തോ
പൂരിപ്പിച്ച് വ്യക്തമായി
വായിക്കാനാകുന്ന വിധം
സ്കാൻചെയ്തോ ഫോട്ടോയെടുത്തോ
ഇതിൽ കാണുന്ന നമ്പറിലേക്ക്
വാട്സാപ്പ് ചെയ്യുക"
"പ്രിയപ്പെട്ടവരേ...
അനൗപചാരിക
ബദൽ വിദ്യാഭ്യാസ കൂട്ടായ്മയായ
ലോർ "പാരൻ്റ്സ്
സ്കൂൾ" എന്ന
പേരിൽ രക്ഷിതാക്കൾക്കായി
ഒരു 6 മാസക്കാല
കോഴ്സ് സംഘടിപ്പിക്കുന്നു.കോഴ്സ്
പൂർത്തിയാക്കുന്നതിലൂടെ
രക്ഷിതാക്കൾക്ക് സ്വന്തം
കുട്ടികളെ മെച്ചപ്പെട്ട
വിദ്യാഭ്യാസം നൽകിക്കൊണ്ട്
ശരിയും ശാസ്ത്രീയവുമായ രീതിയിൽ
എങ്ങനെ വളർത്തണമെന്നുള്ള
അറിവുണ്ടാക്കിയെടുക്കാൻ
സഹായിക്കുന്നു.
വാട്സാപ്പ്
എന്ന നവമാധ്യമം വഴിയാണ്
ഇതിൻ്റെ പ്രവർത്തനങ്ങളെന്നതിനാൽ
കോഴ്സ് ചെയ്യുന്നവർക്ക്
നേരിട്ട് വരാതെ എവിടെ
നിന്നുകൊണ്ടും ഇത്
പൂർത്തിയാക്കാവുന്നതാണ്.
സ്കൂളിന്
പ്രധാനമായും പ്രൈമറി,
പ്രീപ്രൈമറി,
ബിഹേവിയർ
ഡവലപ്പ്മെൻ്റ് എന്നീ മൂന്ന്
ഡിപ്പാർട്ട് മെൻ്റുകളും
അതിൻ്റെ ചുമതലക്കാരും ഉണ്ടാകും.
പിന്നെ
രണ്ട് മെൻ്റർ മാരും ഒരു കോ-
ഓഡിനേറ്ററും
അടങ്ങുതാണ് പേരന്റ് സ്കൂളിൻ്റെ
സംഘാടന രൂപം.
അദ്ധ്യാപകരോ,
ക്ലാസ്
മുറിയോ, ഫീസോ,പ്രത്യേകം
പരിശീലകരോ ഇല്ലാതെ തന്നെ
പഠിതാക്കളെ അഞ്ച് ഘട്ടങ്ങളായുള്ള
നിശ്ചിത പ്രോസസിലൂടെ കടത്തിവിട്ട്
വിദ്യാഭ്യാസരംഗത്തെ അടിസ്ഥാനപരവും
ആധുനികവുമായ എല്ലാ ആശയങ്ങളും
പരിചയപ്പെടുത്തുകയും നിരവധി
ആക്റ്റിവിറ്റികളും
ടൂൾസ്&ടെക്നിക്സുകളും
പരിചയപ്പെടുത്തി കോഴ്സിനൊടുവിൽ
ടീച്ചർകണ്ടൻ്റോടെയുള്ള
പാരൻ്റിങ്ങ് ചെയ്യാൻ
പ്രാപ്തരാക്കുകയും ചെയ്യുന്നു.
പാരൻ്റ്സ്
സ്കൂളിൻ്റെ
ആദ്യ
ബാച്ചുകളിലെ പഠിതാക്കൾ മാധ്യമ
ശ്രദ്ധ നേടിക്കൊണ്ട് സ്വന്തം
കുട്ടിക്ക് സ്വന്തം സിലബസ്
തയ്യാറാക്കികൊണ്ടാണ് കോഴ്സ്
പൂർത്തിയാക്കിയത്.
ഇത് അടുത്ത
ബാച്ചുകളിലേക്കുള്ള ക്ഷണ
പത്രമാണ്. മക്കളെ
സ്നേഹിക്കുന്ന അവർക്കുവേണ്ടി
ക്രിയാത്മകമായി ഇടപെടാൻ
സന്നദ്ധതയുള്ള ,
ഉത്തരവാദിത്തങ്ങൾ
ഏറ്റെടുക്കാൻ തയ്യാറുള്ള
പ്രൈമറി/പ്രീ
പ്രൈമറി ക്ലാസിൽ പഠിക്കുന്ന
കുട്ടികളുടെ ഒരു സാധാരണ
രക്ഷിതാവാണ് നിങ്ങളെങ്കിൽ
സ്നേഹപൂർവ്വം
സ്വാഗതം ചെയ്യുന്നു...അടുത്ത
ബദൽ സ്കൂളിലെ പഠിതാവാകാൻ.
കൺവീനർ
ലോർ
പാരൻ്റ്സ് സ്കൂൾ"
പേരന്റ്
സ്കൂളിന്റെ ആദ്യ ബാച്ചിലെ
പഠിതാക്കള്‍ വിജയകരമായി
കോഴ്സ് പൂര്‍ത്തിയാക്കി.
അതിന്റെ
പോര്‍ട്ട് ഫോളിയോ ആണ് സ്വന്തം
കുട്ടിക്ക് സ്വന്തം സിലബസ്
. ഇതിന്റെ
പിന്നിലെ അധ്വാനം ചെറുതല്ല.
രക്ഷിതാക്കള്‍ക്കുളള
ഓണ്‍ലൈന്‍ കോഴ്സ് കേരളത്തിലെ
ഒരു ഗ്രാമത്തില്‍ പ്രാവര്‍ത്തികമാക്കി
എന്നത് അത്ഭുതകരം തന്നെ.
കുട്ടി +
പാഠപുസ്തകം+
അദ്ധ്യാപകൻ
എന്ന
പതിവ് ഫോർമുലയിൽ നിന്ന്
കുട്ടി
+ പാഠപുസ്തകം
& ജീവിതാനുഭവങ്ങൾ
+ അദ്ധ്യാപകൻ
& രക്ഷിതാവ്
എന്ന
പുതിയ രീതിയിലേക്ക് മാറി
വരേണ്ടതിൻ്റെ പ്രസക്തികൂടിയാണ്
ഈ പ്രവര്‍ത്തനം ബോധ്യപ്പെടുത്തുന്നത്.
കുട്ടിയും
അദ്ധ്യാപകനും രക്ഷിതാവും
ചേർന്നൊരു മികച്ച ടീമിനു
മാത്രമേ മികച്ച വിദ്യാലയങ്ങളുണ്ടാക്കി
തീർക്കാനാകൂ എന്ന സത്യത്തിന്
ഇത് കൂടി ഒരു തെളിവാകട്ടേ.
ഗണിതകേളി
ഗണിതം ജീവിതത്തിൽ
നിന്നും ആർജ്ജിക്കണം.എന്നാൽ
അതിലൊരു ഘട്ടം കഴിഞ്ഞാൽ
ജീവിതവുമായുള്ള എല്ലാ ബന്ധവും
ഉപേക്ഷിക്കണം.ശേഷം
അത് അമൂർത്തമാകണം.അമൂർത്തമായാൽ
മാത്രമേ അതിനെ തിരിച്ച്
ജീവിതത്തിലേക്ക് കൊണ്ടുപോകാനാകൂ.
ഈ
നോളജ് കൺസ്ട്രക്ഷനാണ്
കൺസ്ട്രക്റ്റീവിസത്തിൻ്റെ
എസൻസ്.
ഷൈജുവും കൂട്ടരും ഡല്‍ഹി സന്ദര്‍ശിച്ച് ജോഡോഗ്യാന്‍ പരിപാടി മനസിലാക്കി അവരെ കേരളത്തിലേക്ക് ക്ഷണിച്ചു
"ലോര്‍ ചെയതു വരുന്ന റിയൽ ലൈഫ് മാത്ത്
മറ്റിക്സിൽ സ്വീകരിച്ചിരുന്ന
കാഴ്ചപ്പാടിന് പൂർണമായും
സിദ്ധാന്തത്തിന്റെയും നിരന്തര
നിരീക്ഷണത്തിന്റെയും
ഗവേഷണത്തിന്റയും ബലത്തിലും
അതിന്റെ ക്ലാസ്സ് റൂം സാധ്യതയും
പ്രയോഗവും അനുഭവത്തിന്റെ
വെളിച്ചത്തിൽ ഒരു വിദ്യാഭ്യാസ
ഗവേഷകൻ കൂടിയായ ഷാജി സാർ
അവതരിപ്പിച്ചപ്പോൾ,
അത്തരം ഒരു
തലത്തിലേക്കു കൂടി ലോർ
ഗൗരവത്തോടെ ഇറങ്ങി നമ്മുടെ
റിയൽ ലൈഫ്മാത്ത് മറ്റിക്സ്
ശക്തിപ്പെടുത്തണം എന്ന്
തോന്നുന്നു"
ജോഡോഗ്യാൻ്റെ
കളിരീതിയും ലോർ കഴിഞ്ഞ
അഞ്ചുവർഷക്കാലമായി ജീവിതാനുഭവങ്ങളെ
ബന്ധപ്പെടുത്തി നടത്തി വരുന്ന
റിയൽ ലൈഫ് മാത്തമാറ്റിക്സും
ചേർത്ത് പ്രീപ്രൈമറിമുതൽ
അപ്പർ പ്രൈമറിവരെ ഗണിതപഠനം
ലളിതവും ശാസ്ത്രീയവുമായ
രീതിയിൽ പഠിച്ചെടുക്കാൻ
പദ്ധതി തയ്യാറാക്കുന്നതിനായി ഈ മാസാദ്യം ഒരു ശില്പശാല സംഘടിപ്പിച്ചു. കണ്ണപുരം സ്കൂളില്‍ ജോഡോഗ്യാന്‍ രീതി പ്രയോജനപ്പെടുത്തിയാണ് പഠനം
നാട്ടു മാഞ്ചോട്ടില്‍ ( പ്രോജക്ട് ബേസ്ഡ് ലേണിംഗ്)
ഷൈജു പറഞ്ഞു "ഒന്നാം
ഘട്ടത്തിൽ രണ്ടായിരത്തോളം
മാവിൻ തൈകളാണ് ശേഖരിച്ചത്.അടുത്ത
ഘട്ടത്തോടെ അത് അയ്യായിരത്തിലേക്ക്
എത്തിക്കാനാണ് പ്ലാൻ .എല്ലാം
കുട്ടികൾ വീട്ടിൽ നിന്ന്
കൊണ്ടുവന്നതാണ്.കൊണ്ടുവന്നതിനും
വിതരണം ചെയ്യുന്നതിനും നട്ടു
സംരക്ഷിക്കുന്നതിനുമെല്ലാം
കുട്ടികൾ കൃത്യമായ കണക്ക്
സൂക്ഷിക്കും.കാരണം
ആ കണക്കും പാഠഭാഗത്തിലെ
കണക്കും അവർക്ക് വേറെയല്ല.കണക്ക്
മാത്രമല്ല,
ശാസ്ത്രവും
ഭാഷാപഠനവുമെല്ലാം ഈ രീതിയിൽ
പഠിച്ചെടുക്കും.പ്രൊജക്റ്റ്
ബേസ്ഡ് ലേണിങ്ങ് എന്ന മെത്തഡോളജി
ഇവിടെ പ്രാവർത്തികമാക്കാനുള്ള
ശ്രമമാണ് നടക്കുന്നത്.
അതോടൊപ്പം
നാട്ടുമാവ് സംരക്ഷണമെന്ന
വലിയ ദൗത്യവും നടപ്പിലാകും.ലോർ
ഈ വർഷം ഏറ്റെടുക്കുന്ന പത്ത്
വിദ്യാലയ പ്രൊജക്റ്റിൽ
ഒന്നാണിത്."
ഒരു
വർഷം നീണ്ടു നിൽക്കുന്ന
പരിപാടി.
കഴിഞ്ഞ
വർഷം കുട്ടികൾ ചേർന്ന് പുതുജീവൻ
നൽകിയ വെല്ലത്താൻ മാവ്
നട്ടുകൊണ്ട്...
നിർദ്ദേശങ്ങൾ
നൽകിക്കൊണ്ടും,പിഴവുകൾ
ചൂണ്ടിക്കാട്ടിയും നിങ്ങളെല്ലാം
കൂടെയുണ്ടാകുമെന്ന പ്രതീക്ഷയോടെ
.....
കണ്ണപുരം
ഒരു മാവ് ഗ്രാമമായി ,മാവുകളുടെ
ഈറ്റില്ലമായി അറിയപ്പെടുന്നൊരു
നാൾ സ്വപ്നം കണ്ടുകൊണ്ട് "നാട്ടുമാഞ്ചോട്ടിൽ"
100 ലേറെ
വൈവിദ്ധ്യമാർന്ന മാവിനങ്ങളുള്ള
കണ്ണപുരത്ത് മാങ്ങാമീറ്റിന് വരുന്നവരെ
വരവേൽക്കാൻ ഒറ്റ ദിവസത്തെ
കറക്കത്തിൽ 18
ഇനങ്ങളിൽ
നിന്നായി അഞ്ഞൂറിലധികം മാങ്ങകൾ
ശേഖരിച്ചു.
ഈ പ്രവര്‍ത്തനം നടക്കുമ്പോള്‍ കണ്ണപുരത്ത് കാറ്റടിച്ച്
മഴ തിമിർത്ത് പെയ്തത് ഒരുപക്ഷേ
ഞങ്ങളെ സഹായിക്കാനായിരിക്കാം എന്നാണ് ലോറിന്റെ പ്രവര്‍ത്തകര്‍ കരുതുന്നത്
പഠനവീട്
ആദ്യത്തെ
പഠന വീടൊരുങ്ങി.
കല്ല്യാശ്ശേരി
കണ്ണപുരം LP
സ്കൂളിൻ്റെ
ഡിജിറ്റലൈസോഷനോടുകൂടിയ പുതിയ
കെട്ടിടം വിദ്യാഭ്യാസ വകുപ്പ്
മന്ത്രി ഉദ്ഘാടനം ചെയ്ത ദിവസം
തന്നെ അടുത്ത വർഷത്തേക്കുള്ള
പ്രൊജക്റ്റ് "പഠന
വീട് "
ആരംഭിച്ചു.
പാരൻ്റ്സ്
സ്കൂൾ, ഗണിത
കേളി,നാട്ടുമാഞ്ചോട്ടിൽ,പപ്പറ്റ്
ലൈബ്രറി എന്നിവയാണ് ഈ
പദ്ധതിയിലുള്ളത്.
പഠന
വീട് ഒരുക്കാൻ താൽപര്യമുള്ളവർക്കെല്ലാം
ഈ സ്കൂളുമായി ബന്ധപ്പെട്ട്
കാര്യങ്ങൾ പരിശോധിക്കാം.
എല്ലാ
സങ്കേതിക സഹായവും ലോർ നൽകും.
പഠനവീട്ടില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുക്കുക എന്നതിന്റെ വിശദാംശങ്ങള്‍ ഉണ്ട്. വിദ്യാലയപ്രവര്‍ത്തനസമയത്തു തന്നെ ലോറിന്റെ പ്രവര്‍ത്തകര്‍ക്ക് ഒത്തു ചേരാനും പ്രവര്‍ത്തനാസൂത്രണം നടത്താനും കഴിയും.
പപ്പറ്റ് ലൈബ്രറി
എല്ലാ ക്ലാസുകളിലെയും പാഠഭാഗങ്ങള്‍ പാവനാടകമുപയോഗിച്ച് പഠിപ്പിക്കുന്നതിനുളള സൗകര്യം. എല്ലാം തയ്യാറാക്കി വെച്ചിട്ടുണ്ടാകും. സ്ക്രിപ്റ്റ്, അനുയോജ്യ പാവകള്‍. എടുത്തങ്ങ് പ്രയോഗിച്ചാല്‍ മതി.
വിദ്യാഭ്യാസ
സിദ്ധാന്തങ്ങളുടെ ആയിരത്തോളം
പുസ്തകങ്ങള്‍ ലോര്‍ പി ഡി
എഫ് രൂപത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
ഒരു മാസം
ഒരു പുസ്തകം വീതം പത്ത്,
ഇരുപത്,
മുപ്പത്
തീയതികളില്‍ ചര്‍ച്ച നടത്തും
ചിലകുട്ടികള്‍
മാത്രം മിടുക്കരാകുന്നതിനു
പകരം എല്ലാ കുട്ടികളേയും
മിടുക്കരാക്കുന്നതിനുളള
പദ്ധതിയാണ് ലോര്‍ ആസൂത്രണം
ചെയ്യുന്നത്.
9496787872
ലോറിനെക്കുറിച്ച് കൂടുതല്‍ വായിക്കാം.
ഡോ പി വി പുരുഷോത്തമനും ഷൈജുവിനും ഒപ്പം പഠനവീട്ടില്‍
പൊതുവിദ്യാഭ്യാസത്തെ വിമര്‍ശനാത്മകമായി സമീപിക്കണം.
അത് കൂടുതല്‍ സര്‍ഗാത്മകമായി ഇടപെട്ടാകണം
പുതിയ വഴികള്‍ തെളിയിക്കണം
കൂടുതല്‍ പൂര്‍ണതയിലേക്ക്
ഏതു പ്രദേശത്തും കാണും ഷൈജുവിനെപ്പോലുളളവര്‍
അവര്‍ക്കായി വാതില്‍ തുറന്നുകൊടുത്ത കണ്ണപുരം വിദ്യാലയം അഭിനന്ദനം അര്‍ഹിക്കുന്നു.
...............................................................................
( മുന്‍ ലക്കങ്ങളില്‍ ചര്‍ച്ച ചെയ്തവയുടെ തുടര്‍ച്ച വരും ലക്കങ്ങളില്‍)