ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, October 31, 2024

ഒന്നാംക്ലാസിൽ കുട്ടികൾ നിർമ്മിച്ച വായനക്കാർഡുകൾ

നെയ്യാറ്റിൻകര ഗവ.ജെ. ബി. എസിലെ ഒന്നാം ക്ലാസ്സിലെ പ്രിയ കൂട്ടുകാരനാണ് ആദിദേവ്. R.

  • ആദിദേവിന് കഥകൾ, പാട്ടുകൾ എന്നിവ കേൾക്കാനും, കുഞ്ഞു കഥാപുസ്തകങ്ങൾ വായിക്കാനും  വളരെ അധികം ഇഷ്ടമാണ്.
  • ക്ലാസ്സ്‌ പ്രവർത്തനത്തിന്റെ ഭാഗമായി  വരികൾ കൂട്ടിച്ചേർത്തു പാടാനും, എഴുതാനും കഴിയാറുണ്ട്.
  • ആദിദേവ് മനസിൽ തോന്നുന്ന ചില കാര്യങ്ങൾ കുട്ടിക്കഥകളായും, കുഞ്ഞുക്കവിതകളായും പേപ്പറിൽ എഴുതി കൊണ്ടു വന്ന് കാണിക്കാറുണ്ട് .
  • ഞാൻ തിരുത്തി കൊടുക്കുകയും ആദിദേവ് ക്ലാസിൽ അവതരിപ്പിക്കുകയും ചെയ്യും.
  • കുഞ്ഞെഴുത്തുകൾക്കായി ഇപ്പോൾ ഒരു ബുക്ക്‌ സൂക്ഷിക്കാനും തുടങ്ങി.
  • 13 കുഞ്ഞെഴുത്തുകൾ ആയി. ചിലത് കാർഡാക്കിയില്ല. ആദിദേവ് എഴുതി വരുന്നത് ക്ലാസ്സിൽ വായിപ്പിക്കുക പതിവാണ്. അതിനാൽ എഴുതാനും വലിയ ഉത്സാഹമാണ്. 
  • ആദിദേവിന്റെ കുത്തിക്കുറിക്കലുകൾ ക്ലാസ്സ്‌ ഗ്രൂപ്പിൽ ഷെയർ ചെയ്യാറുണ്ട്.സ്കൂൾ തല വിദ്യാരംഗം ഗ്രൂപ്പിലും അവതരിപ്പിക്കാറുണ്ട്. ആദിദേവിന്റെ വായനയുടെ  താല്പര്യം മറ്റു കുട്ടികൾക്കും പ്രചോദനമാണ്.വായനക്കാർഡുകൾ വായിക്കാൻ മറ്റു കുട്ടികളും താല്പര്യം കാണിക്കുന്നുണ്ട്.

എന്റെ കഥ ടീച്ചർ വായനക്കാർഡാക്കുമോ?എന്ന ചോദ്യമാണ്  ഇപ്പോൾ ക്ലാസിൽ ആദിദേവിന്റെ എഴുത്തുകൾ എല്ലാം പ്രിന്റ് എടുത്ത് ഒട്ടിച്ചു വായനക്കാർഡാക്കി മാറ്റാൻ കാരണമായത്.

ഇന്നലെ സ്കൂൾ അസംബ്ലിയിൽ വച്ച് ആദിദേവിന്റെ വായനക്കാർഡ് "ഏയ് പട്ടം എങ്ങോട്ടാ...? HM.ശ്രീമതി. പ്രഭ ടീച്ചർ പരിചയപ്പെടുത്തുകയും, ആദിദേവ് ആ കഥ അസംബ്ലിയിൽ വായിക്കുകയും ചെയ്തു.

ആദിദേവിന്റെ "ഏയ് പട്ടം എങ്ങോട്ടാ... എന്ന കഥ പ്രിന്റ് എടുത്ത് ക്ലാസ്സിലെ എല്ലാ കൂട്ടുകാർക്കും കൊടുക്കുകയും, കൂട്ടുകാർ അതുപയോഗിച്ച് ഉത്സാഹത്തോടെ വായിക്കുകയും ചെയ്തു.

എല്ലാദിവസവും ക്ലാസ്സിൽ ഒരു കഥാപുസ്തകം ഞാൻ പരിചയപ്പെടുത്തുകയുംകഥ വായിച്ച് കൊടുക്കുകയും ചെയ്യും. എല്ലാ വെള്ളിയാഴ്ചയും, ചില പ്രത്യേക ദിവസങ്ങളിലും കുട്ടികൾ പറയുന്ന കഥാപുസ്തകം തന്നെ ക്ലാസ്സ്‌ ലൈബ്രറിയിൽ നിന്ന് കുട്ടികൾക്ക് കൊടുത്തയക്കാറുണ്ട്. ഒന്നോ രണ്ടോ വരിയിൽ പുസ്തകകുറിപ്പ് എഴുതാനും പറഞ്ഞിട്ടുണ്ട്. കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ കഥകൾ വായിക്കുകയും,

കുറിപ്പെഴുതുകയും ചെയ്യുന്നു.സ്വന്തമായി വായിക്കുന്ന കുട്ടികൾ കൊച്ചു ചിത്രകഥാപുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കുന്നു.

വായന ഇഷ്ടപ്പെടുന്ന ഒരു ഒന്നാം ക്ലാസ്സിലെ അധ്യാപിക എന്ന നിലയിൽ കുട്ടികൾക്ക് സ്വന്തമായി  വായിക്കാനും, എഴുതാനും താല്പര്യമുണ്ടാക്കാനും, പ്രോത്സാഹിപ്പിക്കാനും പരമാവധി ഞാനും 

ശ്രമിക്കാറുണ്ട്.

ശ്യാമ. എസ്

ക്ലാസ്സ്‌ ടീച്ചർ 

Std 1B

ഗവ. ജെ. ബി. എസ്. നെയ്യാറ്റിൻകര

















Wednesday, October 30, 2024

ആവ്യ ലക്ഷ്മി പാട്ടെഴുതുന്നു

മാഷേ.... 

ക്ലാസിൽ വെച്ച് ആദ്യം എഴുതിയ കവിത ഇതായിരുന്നു. 

പിറന്നാൾ സമ്മാനം എന്ന പാഠം പഠിപ്പിക്കുമ്പോൾ മുത്ത് പൊട്ടി പൂമ്പാറ്റ പുറത്തേക്ക് വരുന്ന ഭാഗം പഠിപ്പിച്ചപ്പോഴാണ് ടീച്ചറേ ഞാൻ പൂമ്പാറ്റയെക്കുറിച്ച് ഒരു പാട്ട് എഴുതിക്കോട്ടേ എന്നു ചോദിച്ചത്.

 പിന്നെന്താ... തീർച്ചയായും എഴുതിക്കോന്ന് പറഞ്ഞു...... അപ്പോത്തന്നെ കുറച്ചു വരി ക്ലാസിൽ നിന്നും എഴുതി... 

കിട്ടാത്ത അക്ഷരങ്ങൾ എന്നോട് ചോദിച്ചു.A4 ഷീറ്റിൽ രണ്ടാമത് വൃത്തിയായി എഴുതിക്കൊണ്ടു വരാൻ പറഞ്ഞു.... അങ്ങനെ കൊണ്ടു വന്നതായിരുന്നു ഞാൻ ഗ്രൂപ്പിൽ അയച്ചത്...

ജീന വി.വി

കരിപ്പാൽ.എസ്.വി.യു.പി.സ്കൂൾ

Ph.8547185580


 കുട്ടികളുടെ സ്വതന്ത്രരചനകളെ പ്രോത്സാഹിപ്പിക്കുന്ന ടീച്ചർക്ക് അഭിവാദ്യങ്ങൾ

കഥയും കവിതയും ചിത്രകഥയും അനുഭവ വിവരണവും നിറയട്ടെ
ഒന്നാം ക്ലാസിൽ

Saturday, October 26, 2024

നമ്മൾ സെറ്റായി, അല്ലെ ആദിയേ

"തളിപ്പറമ്പ് നോർത്തിലെ വെള്ളാവിൽ ALP സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി ആണ് എന്റെ മകൻ ആദിവ് റാം 💓

അക്ഷരങ്ങൾ എഴുതാനും, കൂട്ടിവായിക്കാനും നല്ല മടിയുള്ള കൂട്ടത്തിലാ എന്റെ ആദി.. ഇവന്റെ മടിയിതെങ്ങനെ മാറ്റിയെടുക്കും എന്ന് ചിന്തിച്ചിരിക്കവേ 🤔 എന്റെ കാതുകളിൽ എത്തുന്നത് അവന്റെ ടീച്ചറുടെ വോയ്സ്‌ ആണ്...'തേടിയ വള്ളി കാലിൽ ചുറ്റി എന്നൊരു ചൊല്ലുണ്ട് '😊ഓരോ ആഴ്ചയിലെയും സമ്മാനങ്ങൾ കൂട്ടിവച്ചാൽ ഒരു മാസത്തിൽ നാല് സമ്മാനം ആയി അല്ലെ ആദി..🫣ആർക്കാ അമ്മേ എന്നായി മറുപടി 😍


നാരായണൻ വല്യച്ഛന്റെ കടയിൽ നിന്ന് പുതിയ പെൻസിൽ നോട്ട് എല്ലാം വാങ്ങി ഞങ്ങൾ സെറ്റ് ആയി 🗒️✏️🖊️ഇനി അങ്ങോട്ട് അമ്മയും മോനും ഒരു ക്ലാസിലാണേ ഉറ്റ ചങ്ങായിമാര്... 🫂ആദ്യത്തെ പേജിൽ എന്റെയും കയ്യക്ഷരം പതിഞ്ഞു.... ചിഹ്നങ്ങൾ ചോദിച്ച് തുടങ്ങി... 😊എഴുതാൻ താൽപര്യം കൂടിതുടങ്ങി...അക്ഷരങ്ങൾക്കു പുതിയ പേര് നിർദേശിച്ചു.. 😁പിന്നീട് അങ്ങോട്ട് അവന്റെ അക്ഷരങ്ങൾക്കിടയിൽ എന്റെ പേനയ്ക് സ്ഥാനമില്ലാതെ ആയി.... അക്ഷരങ്ങൾ തമ്മിൽ അടുക്കാൻ തുടങ്ങി.. അക്ഷരങ്ങളെ അവൻ സ്നേഹിക്കാൻ തുടങ്ങി 🥰വലിയ അക്ഷരങ്ങൾ ഓർത്തെഴുതാൻ തുടങ്ങി.. ഓരോ അക്ഷരങ്ങൾക്കും പലപ്പോഴും ഓർത്തെടുക്കാൻ തക്കത്തിൽ എന്തെങ്കിലും കഥയുണ്ടാകും... ഇപ്പോൾ അത്യാവശ്യം ന്യൂസ്‌ പേപ്പർ ഒക്കെ വായിക്കും.. കാണുമ്പോ വല്ലാത്തൊരു സന്തോഷം തോന്നും 🥰🫂ഡയറി എഴുതിയോ എന്ന് ചോദിച്ചാൽ മടിയില്ലാണ്ട് പോയി ചെയ്യും... ഒരു നിമിഷം ഞാൻ ചിന്തിക്കും ഇവന്റെ മടിയൊക്കെ എവിടെ പോയെന്ന് 😍അവനില്ലാണ്ടിരിക്കുമ്പോ ഡയറി എടുത്തു വായിക്കാറുണ്ട് പലപ്പോഴും കണ്ണ് നിറഞ്ഞിട്ടുണ്ട്.. 😌ഞാൻ പോലും അറിയാതെ അവന്റെ മനസ്സും വളർന്നുകൊണ്ടിരിക്കുകയാണ്...    എപ്പോഴും അടുത്തിരുത്തി പറഞ്ഞ് കൊടുക്കാറുണ്ട് നല്ല മോൻ ആകണമെന്ന്..അത് അവന്റെ ഉള്ളിൽ അത്രക്ക് ആഴ്ന്നിറങ്ങിക്കാണും.. 😌 ന്റെ മോനെ  അവനിൽ ഒരു നല്ല വ്യക്തി ഉണ്ടെന്നുള്ളതും മനസിലാക്കാൻ കഴിഞ്ഞു...  സംയുക്ത ഡയറി പ്രാബല്യത്തിൽ കൊണ്ടുവന്നത് തന്നെ പഠനമികവ് വർദ്ധി പ്പിക്കാൻ മാത്രമല്ല എന്നുള്ളതും മനസിലാക്കാൻ സാധിച്ചു..... അവനെ സപ്പോർട്ട് ചെയ്ത ടീച്ചേഴ്സിനോട് സ്നേഹം മാത്രം.... ❤️🫂

 ഒത്തിരി സ്നേഹത്തോടെ.... സ്നേഹാരഞ്ജിത്ത്☘️





Thursday, October 24, 2024

രചനോത്സവത്തിന് ജാൻവിയുടെ ആമുഖം

 ജാൻവി ജയകുമാർ, (ജി. എൽ. പി. എസ്. ഇഞ്ചക്കാട്, ശാസ്താംകോട്ട ) ഒരു കഥയുണ്ടാക്കി. അത് ചിത്രകഥാ രൂപത്തിലാക്കി.

രചനോത്സവം ആരംഭിക്കാനിരിക്കുന്നതെയുള്ളൂ.

ചിത്രകഥാ രൂപത്തിൽ കഥ ആവിഷ്കരിക്കുന്നതാകും കുട്ടികൾക്ക് കൂടുതൽ താല്പര്യമുണ്ടാവുക.

വർക്ക് ബുക്കിലും ചിത്രകഥാരീതിയാണ്.

ആ രീതിയിലൂടെ കടന്നുപോകുന്ന കുട്ടികൾക്ക് ചിത്രകഥ വഴങ്ങും.

ഒന്നാം ക്ലാസുകാരൻ എഴുതിയ

കിനാവ് എന്ന ചിത്രകഥ കുട്ടികൾക്ക് പഠിക്കാനുമുണ്ട്.

ഈ വർഷത്തെ രചനോത്സവത്തിന് പാതയൊരുക്കിയിരിക്കുകയാണ് ജാൻവി

ജാൻവിയുടെ കഥ വായിക്കൂ



പുഴു ഇല തിന്നുന്ന രണ്ടാമത്തെ പാoവും പിറന്നാൾ സമ്മാനത്തിലെ ആശയങ്ങളും ഒന്നിച്ചു ചേർത്താണ് ജാൻവി പുതിയ കഥ തയ്യാറാക്കിയിരിക്കുന്നത്.

പ്രീ സ്കൂൾ അനുഭവമില്ലാത്ത കുട്ടികൾ ഒന്നാം ക്ലാസിൽ

പ്രീ പ്രൈമറി  അനുഭവമില്ലാത്ത കുട്ടികൾ ഒന്നാം ക്ലാസിൽ എത്തുമ്പോൾ വായനയിലും എഴുത്തിലും പിന്നിലാകുമോ? കാസറഗോഡ് ബേള wglps ലെ ബിന്നിടിച്ചര്‍ അനുഭവം വിവരിക്കുന്നു

"പിന്നിലാകില്ല എന്നതാണ് എന്റെ അനുഭവം.
പ്രീ പ്രൈമറിയിലോ അംഗൻവാടിയിലോ പോലും പോയിട്ടില്ലാത്ത കുട്ടികൾ സ്കൂൾ തുറന്ന് അഞ്ച് മാസമാകുമ്പോഴേക്കും അക്ഷരങ്ങളും ചിഹ്നങ്ങളും തിരിച്ചറിഞ്ഞ് പാoപുസ്തകം വായിക്കുന്ന സന്തോഷകരമായ അനുഭവമാണ് ഞാൻ പങ്കുവയ്ക്കുന്നത്. നഫീസത്ത് റുഷ്ദ, ഹസന്‍ നഹീം, അബ്ദുള്‍ റാഫി എന്നിവരുടെ ഡയറികളും വായനയുടെ വീഡിയോയുമാണ് പങ്കിടുന്നത്




യാന്ത്രികമായ യാതൊരു പരിശീലനവും കൂടാതെ കുറഞ്ഞ കാലയളവിനുള്ളിൽ കുട്ടികൾ അക്ഷരങ്ങളും ചിഹ്നങ്ങളും സ്വായത്തമാക്കി  സ്വതന്ത്ര വായനയിലേക്കും എഴുത്തിലേക്കും കടന്നിരിക്കുന്നു. സ്ഥിരമായി സംയുക്ത ഡയറി എഴുതുന്ന കുട്ടികളിൽ വളരെ വേഗത്തിൽ മാറ്റം ദൃശ്യമാകുന്ന അനുഭവമാണ് എനിക്കുള്ളത്.





,സംസാരം വളരെ കുറവുള്ള കുട്ടിയാണ് എന്റെത്.

പുതുതായി സ്കൂളിൽ അയച്ചുതുടങ്ങുമ്പോൾ ഏതൊരു കുട്ടിക്കും വാ തോരാതെ വിശേഷങ്ങൾ പറയാൻ ഉണ്ടാകും. പക്ഷെ എന്റെ കുട്ടി അങ്ങനെ അല്ലായിരുന്നു.

സംയുക്ത ഡയറി എഴുതി തുടങ്ങി കുറച്ച് ദിവസങ്ങൾക്കുള്ളിൽ കുട്ടിയിൽ നല്ല മാറ്റം വരുന്നതായി തോന്നി.

പുറത്തുപോയാലും വിശേഷമായി കാണുന്ന കാര്യങ്ങൾ കുട്ടി സ്വയം പറയാനും ഡയറിയിൽ അത് എഴുതാനും താല്പര്യം കാണിക്കുന്നു.

അതുപോലെ വലുതായി കാണുന്ന ബോർഡിലെ അക്ഷരങ്ങൾ, ടിവിയിൽ വാർത്ത വെച്ചാൽ അതിൽ കാണുന്നവലിയ അക്ഷരങ്ങൾ കുട്ടി വായിക്കാൻ  ശ്രമിക്കുന്നു.

ബേള ജി. ഡബ്ല്യു.എൽ.പി.എസിലെ നഫീസത്ത് റുഷ്ദയുടെ ഉമ്മ



ഫാത്തിമത്ത് സഹ്റ , അഹമ്മദ് ഫഹ് മാൻ ,ഉമർ സിദാൻ, ഉമർ പി.ആർ, ഇംഷ ആയിഷ മയൂഖ്, നഥ് വിത്ത് ഹാദിയ ഫാത്തിമ ഇവരൊക്കെ വായിക്കും.
വായിക്കാൻ നല്ല പിന്തുണ വേണ്ടവർ നാല് പേർ മാത്രമേയുള്ളൂ.
ആകെ ക്ലാസിൽ 22 കുട്ടികൾ

"എന്റെ മകൻ കുറച്ചു ലേറ്റ് ആയിട്ടാണ് സ്കൂളിൽ ചേർന്നത്. ടീച്ചർ മീറ്റിംഗിൽ വെച്ചു  സംയുക്ത ഡയറി എന്താണെന്നും എങ്ങനെയാണ് എഴുതേണ്ടത് എന്നും പറഞ്ഞു തന്നു, കഴിഞ്ഞ വർഷത്തെ കുട്ടികളുടെ ഡയറി കാണിച്ചു. അപ്പോൾത്തന്നെ ഡയറി എഴുതിപ്പിക്കാൻ ഒരു ആഗ്രഹം തോന്നി. അന്ന് മുതൽ ഇതു വരെ ടീച്ചർ പറഞ്ഞത്പോലെ കുട്ടിക്ക് അറിയുന്ന അക്ഷരം പെൻസിൽ കൊണ്ടും കുട്ടിക്ക്അറിയാത്ത അക്ഷരം പേന കൊണ്ടും എഴുതി.
തുടർച്ചയായി ഡയറി എഴുതി കുട്ടി അക്ഷരം പഠിച്ചു സംയുക്ത ഡയറി ആണ് എന്റെ കുട്ടിയെ അക്ഷരങ്ങൾ തിരിച്ചറിയാനും വായിക്കാനും സഹായിച്ചത്."

ഹസൻ നഹീമിൻ്റെ ഉമ്മ
ജി. ഡബ്ല്യു.എൽ.പി. എസ് ബേള

ഇനി സുഫിയാനെക്കുറിച്ച് പറയാം. 
ഞങ്ങളുടെ അറബി മാഷിൻ്റെ മകളുടെ കുട്ടി കുട്ടിയാണ്. 
കഴിഞ്ഞ വർഷമാണ് മാഷ് ഇങ്ങോട്ട് സ്ഥലം മാറി വന്നത്.
ഇവിടുത്തെ പ്രവർത്തനമികവു കണ്ടാണ് മുറ്റത്തുള്ള സ്കൂൾ വിട്ട് ഇവിടെ കുട്ടിയെ ചേർത്തത്.




എല്‍സയും കൂട്ടുകാരും എഴുതുന്നല്ലോ? വായിക്കുന്നല്ലോ

പ്രീപ്രൈമറിയില്‍ പോകാതെ ഒന്നിലേക്ക് വന്നവര്‍

"വളരെ അധികം സന്തോഷത്തോടെയാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. കുട്ടികളുടെ പഠന പ്രവർത്തനമായ സംയുക്ത ഡയറി എന്ന ആശയം ക്ലാസ്സ്‌ PTA യിൽ അവതരി പ്പിക്കുമ്പോൾ പ്രീപ്രൈമറിയില്‍ പോകാതെ ഒന്നിലേക്ക് വന്ന എൽസ മോളുടെ അമ്മയടക്കമുള്ള രക്ഷിതാക്കളിൽ വലിയ ആശങ്കയാണുണ്ടായിരുന്നത്.

എന്നാൽ ഇന്ന് സംയുക്ത ഡയറി എഴുത്ത് കുട്ടിയിൽ വരുത്തിയ മാറ്റം ചെറുതൊന്നുമല്ല. 

അക്ഷരങ്ങളിലൂടെ ചിഹ്നം ചേർത്ത് കൂട്ടി എഴുതാൻ അവളെ പ്രാപ്തയാക്കി.

 റെജീന ടീച്ചർ, GHS MANIKKAPARAMBA, Palakkad dist.

അമ്മ വിലയിരുത്തുന്നു

"മലയാളം എന്ന മാതൃഭാഷയോടു ളള അവരുടെ അടുപ്പം വർധിപ്പിക്കാൻ കഴിഞ്ഞു, എന്ന് മാത്രമല്ല ഇപ്പോൾ എവിടെ മലയാളം കണ്ടാലും വായിക്കാൻ അവൾ ഒരു മടിയും കാണിക്കാറില്ല.ആശയവികസനത്തിനും, അവളു ടെ അന്നേ ദിവസത്തെ അനുഭവങ്ങൾ പങ്കുവെക്കാനും അവൾ പഠിച്ചുകൊണ്ടിരിക്കുന്നു. ഡയറി എഴുതാൻ തുടങ്ങിയതോടെ അവളുടെ എഴുത്തും വായനയും മെച്ചപ്പെടാൻ തുടങ്ങി ഇപ്പോൾ നല്ല മാറ്റമുണ്ട്.👏👏👏

രക്ഷിതാവിന്റെ സഹായത്തോടെ സ്വന്തമായി ആശയങ്ങൾ എഴുതാനും അതിനെ ചിത്ര രൂപത്തിലേക്ക് ആക്കാനും അവൾക്ക് കഴിയുന്നു. 👏👏

ദിവ്യ സെബിൻ

GHS MANIKKAPARAMBA


പ്രീപ്രൈമറിയില്‍ പോകാത്ത മറ്റുകുട്ടികളുടെ ഡയറിയും റജീനടീച്ചര്‍ പങ്കിട്ടു

പ്രീപ്രൈമറിയില്‍ പോകാത്ത കുട്ടികള്‍ പിന്നിലാകും എന്ന ഒരു അന്ധവിശ്വാസം പലര്‍ക്കുമുണ്ട്. 

പ്രീപ്രൈമറിയില്‍ അക്ഷരംപഠിപ്പിക്കണമെന്ന് വാശിപിടിക്കുന്ന കുറെ വിദ്യാലയങ്ങളും. അവര്‍ കുട്ടികളുടെ മേല്‍ അനാവശ്യഭാരം കയറ്റിവെക്കുകയാണ്. 

പ്രീപ്രൈമറി പോയി അക്ഷരമാല പഠിച്ചവർക്ക് അക്ഷരം കൂട്ടിവായിക്കാനറിയുമായിരുന്നെങ്കില്‍

എഴുതാനറിയുമായിരുന്നെങ്കിൽ

 എത്രയോ വേഗം പാഠങ്ങൾ തീരുമായിരുന്നു. ഒന്നാം ക്ലാസിലെ ടീച്ചര്‍മാരാണ് അവരെ അതിന് പ്രാപ്തരാക്കുന്നത്.


വീട്ടിൽ മികച്ച പിന്തുണാന്തരീക്ഷമുള്ള പ്രീ പ്രൈമറി

പല അധ്യാപകരുടെയും പരാതി ഓരോ യൂണിറ്റിലും പരിചയപ്പെടുത്തുന്ന അക്ഷരങ്ങളും ചിഹ്നങ്ങളും കൂടിപ്പോയി എന്നാണ്. 

അത് പറയുന്നവര്‍ക്കറിയാം കുട്ടികള്‍ക്ക് അക്ഷരത്തിട്ടമില്ലെന്ന്. 

അതേ നാവ് കൊണ്ട് അവര്‍ പ്രീപ്രൈമറിയില്‍ അക്ഷരം പഠിപ്പിക്കണമെന്നും വാദിക്കും. 

വല്ലാത്ത വൈരുദ്ധ്യം തന്നെ.





ക്ലാസിലെ മുഴുവൻ കുട്ടികളുടെയും സംയുക്ത ഡയറി ഇതാ

ഒരു ക്ലാസിലെ മുഴുവൻ കുട്ടികളുടെയും ഡയറി പങ്കിടുകയാണ്.

ആദ്യ ഡയറിയുമായി കുട്ടികൾ

ഗൂഗിൾ ഡ്രൈവിൽ ഇതുവരെ എഴുതിയ ഡയറികൾ സൂക്ഷിക്കുന്ന ബെസ്റ്റി ടീച്ചർ ബസ്റ്റ് മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത് ടീച്ചറുടെ കുറിപ്പും കുട്ടികളുടെ ഡയറിയും വായിക്കാം.

"ഞാൻ ബെസ്റ്റി പൗലോസ്, കോമ്പയാർ St. തോമസ് LP സ്കൂളിലെ ഒന്നാം ക്ലാസ്സിലെ അധ്യാപികയാണ്. 

അധ്യാപനത്തിലേക്ക് കാലെടുത്തവക്കുന്ന എന്നെ സംബന്ധിച്ച് " സംയുക്ത ഡയറി " വലിയൊരു ബാലികേറാ മലയായിരുന്നു..

സംയുക്ത ഡയറി എന്ന നൂതനാശയം

ജൂൺ 28 ന് നടന്ന ക്ലസ്റ്റർ മീറ്റിംഗിലാണ് " സംയുക്ത ഡയറിയെക്കുറിച്ച് ഞാൻ ആദ്യം കേൾക്കുന്നത്. എങ്ങനെ എന്റെ കുട്ടികളിൽ ഇത് പ്രാവർത്തികമാക്കുമെന്ന് ആശങ്കയോടെ ചിന്തിച്ചിട്ടുണ്ട്.. 

രണ്ടാം ക്ലാസുകാരാണ്  വ്യക്തത തന്നത്

ഇപ്പോൾ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ ഒന്നാം ക്ലാസിലെ സംയുക്ത ഡയറികൾ ഞാൻ വായിച് നോക്കി.. ഓരോ പേജ് മറിക്കുമ്പോഴും കുട്ടികളിലെ മാറ്റങ്ങൾ എനിക്കറിയാൻ കഴിഞ്ഞു.. 

എന്റെ ക്ലാസ്സിലും "സംയുക്ത ഡയറി " പ്രവർത്തികമാക്കേണ്ടതിന്റെ ആവശ്യകത എനിക്ക് നന്നായി ബോധ്യപ്പെട്ടു.. 

ക്ലാസ് പി ടി എ യിൽ

തുടർന്ന് ജൂലൈ 4 ന് ചേർന്ന ക്ലാസ്സ്‌ PTA യോഗത്തിൽ സംയുക്ത ഡയറിയെക്കുറിച്ചും അത് എങ്ങനെ എഴുത്തണമെന്നും, അതിന്റെ ഉപകാരവശങ്ങളും രക്ഷിതാക്കളെ പറഞ്ഞുമനസിലാക്കി.. പക്ഷെ നിർഭാഗ്യവശാൽ എല്ലാ കുട്ടികളുടെയും രക്ഷിതാക്കൾ യോഗത്തിൽ ഉണ്ടായിരുന്നില്ല.. 

തുടക്കം ക്ലാസിൽ

ജൂലൈ പകുതിയോടെ സംയുക്ത ഡയറി അരംഭിക്കണം എന്നതായിരുന്നു നിർദ്ദേശമെങ്കിലും ആ ദിവസങ്ങളിളിലെ കനത്ത മഴയും, അവധിയും കുട്ടികളുടെ കുറവും പ്രതികൂലമായിരുന്നു. 

PTA യോഗത്തിൽ പങ്കെടുക്കാത്ത അമ്മമാരും, whatsapp മെസേജ് ഡെലിവർ ആകാത്ത അമ്മമാരും ക്ലാസ്സിൽ ഉണ്ടായിയുന്നു.. അവരെക്കൂടെ പരിഗണിച്ചുകൊണ്ട് ജൂലൈ 24 ന് എന്റെ കുട്ടികളുടെ ആദ്യ സംയുക്ത ഡയറി ക്ലാസ്സിൽ വച്ച് എഴുതിച്ചു. 

ചെടിയും പുഴുവും

അന്നേ ദിവസം രണ്ടാമത്തെ പാoത്തിലെ കഥാപാത്രമായ ചെടിയെ പരിചയപ്പെടുന്നതിനായി ഞങ്ങൾ ക്ലാസ്സിൽ പയർ വിത്ത് നട്ടു, കൂടാതെ കുഞ്ഞിപ്പുഴുവിനെ ഉണ്ടാക്കി..  അതുകൊണ്ടുതന്നെ ഡയറിയെപ്പറ്റി പറഞ്ഞപ്പോൾ കുട്ടികൾ ആദ്യം പറഞ്ഞത് വിത്ത് നട്ടത്തിനെപ്പറ്റിയും, കുഞ്ഞിപ്പുഴുവിനെ പറ്റിയുമാണ്.. അത് അവരുടെ ആദ്യ ഡയറിയായി... പക്ഷെ അതവരുടെ മലയാളം ബുക്കിലായിരുന്നു എഴുതിയത്...   ഇതുപോലെ ഓരോ ദിവസത്തെയും വിശേഷങ്ങൾ സംയുക്ത ഡയറിയിൽ (പുതിയ ബുക്കിൽ ) എഴുത്തണമെന്ന നിർദേശം നൽകി. 

പിറ്റേന്നത്തെ  വിശേഷങ്ങൾ  മുതൽ കുട്ടികൾ ഡയറിയിൽ എഴുതി.. 

പ്രശ്നങ്ങളും സമ്മാനവും ഉച്ചവായനയും

പിന്നീട് നേരിട്ട പ്രശനം ദിവസവും കുട്ടികളെക്കൊണ്ട് ഡയറി എഴുതിക്കുക, അമ്മമാരുടെ നിർബന്ധം കൂടാതെ തനിയെ സ്വയം തോന്നി ഡയറി എഴുതുന്നതിലേക്ക് കുട്ടികളെ പരുവപ്പെടുത്തുക എന്നതായിരുന്നു. 

അതിനായി ഓരോ ആഴ്ചയും മുടങ്ങാതെ ഡയറി എഴുതുന്നവർക്കും ആഴ്ചയിലെ ഒരു മികച്ച ഡയറിക്കും സമ്മാനം നൽകി തുടങ്ങി..  

കൂടാതെ ക്ലാസ്സിലെ ഉച്ചഭക്ഷണസമയത്ത് കുട്ടികളുടെ ഡയറി ഞാൻ ഉറക്കെ വായിക്കും.

ഓരോരുത്തരുടെയും ഡയറി വായിക്കുമ്പോൾ കുട്ടികളിൽ പുഞ്ചിരി വിരിയും.. ഡയറിയിലെ കാര്യങ്ങളെപറ്റി കഥകൾ പറയും... 

അവരുടെ ഡയറി ഉറക്കെ വായിച് കേൾക്കുന്നതിനും സമ്മാനം കിട്ടുന്നതിനും വേണ്ടി കുട്ടികൾ ദിവസവും ഡയറി എഴുതി തുടങ്ങി.. 

ക്ലാസ്സിൽ വരുന്നതേ ബാഗ് തുറന്ന് ഡയറി എടുത്ത് എന്റെ മേശപ്പുറത്ത് വക്കാനും കുട്ടികൾ ശീലിച്ചു.. 

ജൂലൈ 26 മുതൽ ഇന്നുവരെ ക്ലാസ്സിലെ ഡയറി വായന മുടങ്ങിയിട്ടില്ല.  

പിന്നീട് നേരിട്ട പ്രശനം ഓണം അവധി ആയിരുന്നു.. 10 ദിവസത്തെ അവധി കഴിഞ്ഞ് വരുമ്പോൾ ഡയറി എഴുതുവാൻ മറക്കുമോ എന്നതായിരുന്നു പേടി 

ഓണം അവധിക്ക് ഡയറി മുടങ്ങാതെ എഴുതുന്നവർക്ക് വലിയൊരു സമ്മാനം നൽകുമെന്ന് കുട്ടികളെ പറഞ്ഞു പഠിപ്പിച്ചു.. 

അവർക്കേറെ ഇഷ്ട്ടമുള്ള മഴവിൽ നിറമുള്ള പേനപെൻസിൽ സമ്മാനമായി നൽകാമെന്ന് വാക്ക് നൽകി..  

അവധി കഴിഞ്ഞെത്തിയപ്പോൾ കുട്ടികൾ എന്നെ ഞെട്ടിച്ചു. കൂടുതൽ കുട്ടികളും ഡയറി എഴുതിയിരുന്നു.. സമ്മാനവും നൽകി.. 

പ്രീ പ്രൈമറി അനുഭവം ഇല്ലാത്തവർ

 പ്രീ പ്രൈമറി  അനുഭവം ഇല്ലാത്ത കുട്ടികളും ഡയറി എഴുതുവാൻ ശീലിച്ചു.. 

ഇന്നിപ്പോൾ എന്റെ കുട്ടികളിൽ ഡയറി ഒരു ശീലമായിരിക്കുന്നു.. "

ഗംഭീരമായ മാതൃകയാണ് ടീച്ചർ സൃഷ്ടിച്ചിരിക്കുന്നത്.

ഗൂഗിൾ ഡ്രൈവിൽ സംയുക്ത ഡയറി

സംയുക്ത ഡയറിക്കായി തുടങ്ങിയ ഗൂഗിൾ ഡ്രൈവ്
https://drive.google.com/drive/folders/1XbKV-e_kAMpChDgC7sYqGO8WrefV-xEC
ഇത് ഒരു മാതൃക. എന്നത്തേക്കും സൂക്ഷിക്കാവുന്ന ഡയറിക്കലവറ!
അഭിനന്ദനം ടീച്ചറേ

ഡയറികൾ വായിക്കാം