മെയില്‍ ഒന്ന്.
സര്‍,
പറളി ഉപജില്ലയിലെ കുണ്ടുവംപാടം എല്‍.പി.സ്കൂളിലെ ഒന്നാം ക്ലാസ് അധ്യാപിക ബിജു വിന്റെ ക്ലാസിലെ ചില മികവുകള്‍ പങ്കുവെയ്ക്കട്ടെ.
- ഒരു കുട്ടി പോലും ശ്രദ്ധിക്കപ്പെടാതെ പോകുന്നില്ല,
- ധാരാളം ടി.എല്‍.എം. ഉപയോഗം,
- എല്ലാ കുട്ടികലുടെയും നോട്ട് ബുക്ക് നല്ല വൃത്തി
- ,ആകര്‍ഷകമായ ആഖ്യാന അവതരണം,
- സാദ്ധ്യതയുള്ള സന്ദര്‍ഭങ്ങളിലെല്ലാം സംഭാഷണം പറയിക്കുന്നു, എഴുതുന്നു.,
- ക്ലാസ് പി.ടി.എ യില്‍ രക്ഷിതാവിന്റെ മുന്‍പില്‍ ക്ലാസ് എടുക്കുന്നു,
- കുഞ്ഞനുറുമ്പിന്റെ പാഠം പഠിപ്പിക്കാന്‍ പരിപ്പുവട ഉണ്ടാക്കി കൊടുക്കുന്നു,
- ഗ്രൂപ്പ് വര്‍ക്കിലെ ഇടപെടല്‍..,..........
ഇ മെയില്‍രണ്ട്
സര്‍,
.ബിജു ടീച്ചറെ കുറിച്ചുള്ള കുറച്ചു വിവരങ്ങള്‍കൂടി അയക്കൂന്നു.
ടി.എം .സ്കാന്‍ ചെയ്തു പിന്നീട് അയക്കാം
- ക്ലാസില്‍ 22 കുട്ടികള്‍.2 പേര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍.
- ജുലായ് അവസാന ആഴ്ച്ച ആയപ്പോള്‍ ക്ലാസിലെ ആറ് പേര്‍ വാചകങ്ങളും,11 പേര്‍ വാക്കുകളും വായിക്കും
- .ബാക്കി 3 പേര്‍ തപ്പിത്തടഞ്ഞും വായിക്കും.
- ടീച്ചര്‍ വേര്‍ഷന്‍ വളരെ പ്ലാന്‍ ചെയ്തു തയ്യാറാക്കുന്നു. പുതിയ അക്ഷരങ്ങള്‍,ആവര്‍ത്തിച്ചു വരുന്ന അക്ഷരങ്ങള്‍ ചിഹ്നങ്ങള്‍ എന്നിവക്ക് പ്രാധാന്യം കൊടുത്താ ടീച്ചര്‍ വേര്‍ഷന്‍.
- എല്ലാ കുട്ടികളുടെ അടുത്തും നടന്നു എല്ലാവരെയും ശ്രദ്ധിക്കുന്നു.(ക്ലാസിന്റെ ചില വീഡിയോ ക്ളിപ്പിങ്ങ്സ് ഉണ്ട് ,സര്‍ ആവശ്യപെട്ടാല്‍ കൊറിയര്‍ വഴി അയക്കാം.അഡ്രസ്? )
- ധാരാളം പഠനോപകരണങ്ങള്‍ ബിജു ഉണ്ടാക്കുന്നു.,പേപര്‍,ചാര്‍ട്
ട് ,ക്രയോന്‍, ചിത്ര കാര്‍ഡുകള്‍ , stampit , മുതലായവ ഉപയോഗിച്ചു . .
സര്‍,
- ബിജു ടീച്ചറിന്റെ ക്ലാസിലെ 22 കുട്ടികളില്‍ 8 പേര്‍ വാചകങ്ങള്‍ എഴുതാറായി .(ജൂലൈ.30 )
- നാല് പേര്‍ ഒഴികെ മറ്റുള്ളവര്‍ തെറ്റില്ലാതെവാക്കുകള്‍ എഴുതാറായി. (ഓഗസ്റ്റ് 13)
- .വായന മേച്ച്ചപ്പെടുത്താനായിചിത്ത്
രകഥകള്,വായന സാമഗ്രികള്‍ ഉപയോഗപ്പ്പെടുത്തല്‍, - .iedc കുട്ടികള്‍ക്ക് ചിത്ര കഥകള്‍, ചിത്രം നിറം കൊടുക്കല്‍ തുടങ്ങിയവ,
- വളരെ സ്നേഹത്തോടെയുള്ള പെരുമാറ്റം ഇവ ശ്രദ്ധേയം..
ഓരോ കുട്ടിയുമെവിടെ നില്‍ക്കുന്നു എന്ന് നിരന്തരം വിലയിരുത്തി സഹായിച്ചു പ്രതീക്ഷിത പഠന നേട്ടം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജു ടീച്ചര്‍ ലക്‌ഷ്യം കാണുന്നതിന്റെ
അനുഭവങ്ങളാണ് സജി പങ്കിടുന്നത്. മനസ്സില്‍ കൃത്യമായ വിജയ ലക്‌ഷ്യം ഉള്ളവര്‍ അത് നേടുക തന്നെ ചെയ്യും.അല്ലാത്തവര്‍ പഴി പറഞ്ഞിരിക്കും.
- ക്ലാസ്-സ്കൂള്‍ വാര്‍ത്തകള്‍ ഈവിലാസത്തില് അയക്കൂ -tpkala@gmail.com
1 comment:
Good!!!
Post a Comment