ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, September 20, 2010

ഒന്നാം ക്ലാസിലെ കുട്ടികള്‍ വളര്‍ത്തിയെടുത്ത സൂചകങ്ങള്‍



ക്ലാസ്സ്‌ ഒന്ന്...യുണിറ്റ് ..പുള്ളിയുടുപ്പ്
നേരം വെളുത്തപ്പോള്‍ മോളുവിനു നല്ല പനി... ഭയങ്കരചൂട്... നല്ല തലവേദനയും....എന്താവും കാരണം?.പ്രതികരണം ..കൊതുകുകള്‍ കുത്തി അസുഖം വന്നതാണ്‌.

ആഖ്യാനം തുടര്‍ച്ച...
മോളുവും അമ്മയും ആശുപത്രിയിലെത്തി അതാ..മുന്നില്‍ ചെളിവെള്ളം കെട്ടിക്കിടക്കുന്നു കറുത്ത അഴുക്കു വെള്ളം. കുറെ പുല്ലും വളര്‍ന്നു കിടപ്പുണ്ട് അവര്‍ ഒരുവിധം ആസുപത്രിക്കുള്ളില്‍ കയറി പഞ്ഞിക്കഷണങ്ങള്‍ ..ഒരു മൂലയില്‍.കൂട്ടി ഇട്ടിരിക്കുന്നു... ചുമച്ചു അവിടെയും ഇവിടെയും തുപ്പുന്നവര്‍ ...മരുന്നിന്‍റെ വല്ലാത്ത മണം മോളുവിന്‍റെ അമ്മ പറഞ്ഞു..ആശുപത്രി പോലും! ഇത് വൃത്തിയാക്കി വയ്ക്കാന്‍ ആരുമില്ലേ ..
മോളുവിനു സങ്കടവും ദേഷ്യവും തോന്നി ......
ആഖ്യാനം ഭാവതീവ്രതയോടെ അവതരിപ്പിച്ചു.ഒഴുക്കോടെയും.
വൃത്തിയില്ലാത്ത ആശുപത്രിയും പരിസരവും മനോചിത്രങ്ങളായി കുട്ടികളില്‍ നിറഞ്ഞു.
നമ്മുടെ പരിസരവും നോക്കിയാലോ
എന്തൊക്കെ....എങ്ങനെയൊക്കെ ...ചര്‍ച്ച .
വ്യക്തിഗത ആലോചന .
ടീച്ചര്‍ ഒന്നുമെഴുതത്തവരുടെ അടുത്തെത്തി . ചിന്തയെ നയുന്ന ചോദ്യങ്ങളിലൂടെ ഇടപെട്ടു

  • കാലില്‍ ചെളിയാണല്ലോ അബിന്‍,എങ്ങനെ പറ്റി
  • പൈപ്പിന് താഴെ വെള്ളം ....
  • കൊച്ചു കൊച്ചു സംഭവങ്ങള്‍..വളര്‍ത്തിയെടുത്തു
ഫോര്‍മാറ്റ് വികസിപ്പിച്ചു.
നിരീക്ഷണം ഗ്രൂപ്പില്‍ പങ്കിടല്‍
ടീച്ചര്‍ അവിടെയുമെത്തി കഞ്ഞിപ്പുര എങ്ങനെ
ദേവന്‍...നല്ല വൃത്തി
ആദിത്യന്‍ പറഞ്ഞു
ചാമ്പല്‍ ബക്കറ്റില്‍ വാരി വച്ച്. വെള്ളം അടച്ചു വച്ചു
സൂക്ഷ്മ നിരീക്ഷണം
ഇങ്ങനെ ചര്‍ച്ചയിലൂടെ എഴുതിയത് പരിശോധിക്കാന്‍ സൂചകങ്ങള്‍ രൂപപ്പെട്ടു
അപ്പോള്‍ കുട്ടികള്‍ പറഞ്ഞു.. ഇവിടെ പറയാത്തതും ഞങ്ങള്‍ കണ്ടെത്തി.
ചരടില്‍ അവരുടെ അഭിപ്രായങ്ങള്‍ അക്ഷരങ്ങളായി അവതരിച്ചു.
ഇനി... നല്ലത് എങ്ങനെ സൂചിപ്പിക്കും?
.."സ്റ്റാര്‍ മതി. '
അങ്ങനെ തന്നെ.


ആവണി പറഞ്ഞു..ഞങ്ങള്‍ക്ക്..ദേവന്‍റെ ഗ്രൂപിനെ പോലെയാകാന്‍ ഇനിയും കുറേക്കൂടി എഴുതണം ഞാനാണ് ഏറ്റവും കുറച്ചു കാര്യങ്ങള്‍ എഴുതിയത്,
ആദിത്യന് സന്തോഷം ..ഞാനാണ് കൂടുതലെഴുതിയത്

ടീച്ചര്‍ സ്വയം വിലയിരുത്തി....കൂടുതല്‍ സൂക്ഷ്മമായ നിരീക്ഷണ ത്തിലേക്ക് നയിക്കാന്‍ ചോദ്യങ്ങള്‍ കൂടുതല്‍ കൃത്യമാവണം
വിലയിരുത്തല്‍ പഠനമായി മാറുന്ന ഒന്നാംതരം ഒന്നാംക്ലാസ് .
ജി.യു .പി .എസ്. മുടപുരം
ടീച്ചര്‍ ..ഹിമ.
റിപ്പോര്‍ട്ട് എത്തിച്ചത് ആറ്റിങ്ങല്‍ ബി ആര്‍ സി ,

2 comments:

jayasree said...

നിരന്തര വിലയിരുത്തല്‍ -വിശകലനങ്ങളും വിമര്ശനങ്ങളും തെളിവുകളും ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തത് ഉചിതമായ സമയത്താണ് .അധ്യാപകര്ക്ക്ാ സ്വയം വിലയിരുത്തി ക്ലാസ്സ്‌ റൂം പ്രക്രിയ മെച്ചപ്പെടുത്താന്‍ സഹായകരമാണ്.ചൂണ്ടു വിരലിനു അഭിനന്ദനങ്ങള്‍!!!

Hari | (Maths) said...

കുട്ടികളെ ഇതുപോലെ ചിന്തിക്കാന്‍ പ്രചോദിപ്പിക്കുമെങ്കില്‍, അവരെ പ്രവര്‍ത്തനോന്മുഖരാക്കാന്‍ അധ്യാപകസമൂഹം നിതാന്തജാഗ്രതപുലര്‍ത്തുമെങ്കില്‍ വിദ്യാഭ്യാസഗതി നേരെതന്നെയെന്ന് നെഞ്ചു വിരിച്ചുപറയാന്‍ നമുക്ക് ചിന്തിക്കേണ്ടിവരില്ലെന്ന് ഈ റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ തോന്നി.