ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, February 16, 2012

പുഴയറിവ് തേടി കുരുന്നുകള്‍

പുഴയറിവ് തേടി കുരുന്നുകള്‍ 
കാളികാവിന്റെ ഹൃദയഭാഗത്തുകൂടിയൊഴുകുന്ന കാളികാവ് പുഴ.......... കളിച്ചും ചിരിച്ചും,കുളിച്ചും തിമര്‍ത്തപുഴ ഏതൊരു കാളികാവുകാരന്റെയും ഗൃഹാതുരത്വം വിളിച്ചോതുന്നതായിരിക്കും. എന്നാല്‍ വരും തലമുറയ്ക്ക് പുഴ സമ്മാനിക്കുന്നതെന്തായിരിക്കും?ഗവണ്‍മെന്റ് യു.പി സ്കൂള്‍ കാളികാവ് ബസാറിലെ മാതൃഭൂമി സീഡ് ക്ലബിലെയും,പരിസ്ഥിതി ക്ലബിലെയും കുട്ടികളുടനേതൃത്വത്തില്‍ കാളികാവ് പുഴയെകുറിച്ച്നടത്തിയ പഠനമായിരുന്നുപുഴയറിവ്....
നീരുറവതേടിയൊരുയാത്ര 
കാളികാവ് പുഴയുടെ ഉദ്ഭവം,കൈവഴികള്‍,ഇന്നത്തെ അവസ്ഥ,തുടങ്ങിയവയായിരുന്നു പഠനവിധേയമാക്കിയത്.കുട്ടികള്‍ വ്യക്തിഗതമായി വിവരശേഖരണം നടത്തി കണ്ടെത്തിയ കാര്യങ്ങള്‍ ക്രോഡീകരിച്ചു.തുടര്‍ന്ന് കാളികാവ് വില്ലേജില്‍ എത്തിയ കുട്ടികളുടെസംഘം തങ്ങളുടെ വിവരശേഖരണത്തിന്റെ ശരി തെറ്റുകള്‍ മനസിലാക്കി.കാളികാവ് പുഴ ഏറെമലിനമാകുന്ന സാഹചര്യങ്ങളാണിന്നുള്ളത്.ഈ ഒരു അവസ്ഥ മറികടക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആലിപ്പെറ്റ ജമീലക്ക് നിവേദനം നല്കിയ സംഘം പുഴബോധവത്ക്കരണ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്ലക്കാര്‍ഡുകളുമായി ജാഥയും സംഘടിപ്പിച്ചു.പിന്നീട് കാളികാവ് പുഴയോട് ചേര്‍ന്ന് ബോധവത്ക്കരണ ബാനര്‍ സ്ഥാപിച്ചു.വിദ്യാലയത്തിലെ കുരുന്നുകള്‍ നടത്തുന്ന എളിയ പ്രയത്നത്തിന് പൂര്‍ണ്ണസഹകരണവുമായി പ്രദേശത്തെ ചുമട്ടുതൊഴിലാളികളും എത്തി.ബാനര്‍സ്ഥാപിക്കുന്നതിനും,കാടൂ വെട്ടുന്നതിനുമായി കുട്ടികളെ സഹായിച്ചു.
ഒരുചെറിയ തുടക്കമാണിത് ഒരായിരം കൈകള്‍ ഇവ ഏറ്റെടുക്കട്ടെ. 
കുട്ടികള്‍ തയ്യാറാക്കിയ പ്രോജക്ടിന്റെ പൂര്‍ണരൂപം (പ്രദേശിക അറിവുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയത്) 
 ആമുഖം
ഒരു ദേശത്തിന്റെ ചരിത്രത്തില്‍ പ്രകൃതിസമ്പത്തിനും വലിയപ്രാധാന്യമുണ്ട്.കാളികാവിന്റെ ഇന്നലെകളില്‍ സമൃദ്ധിയുടെ വിളനിലമൊരുക്കിയ കാളികാവ് പുഴയുടെ ഇന്നത്തെ അവസ്ഥ?നാളെയുടെ ഭാവി ഒരന്വഷണം...... കാളികാവ് ബസാര്‍ ഗവണ്‍മെന്റ് യു പി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളണ് പുഴയറിവ് എന്ന പേരില്‍ കാളികാവ് പുഴയെകുറിച്ച് ഒരന്വേഷണം നടത്തുന്നത്.വ്യക്തിഗതമായി കണ്ടെത്തിയ വിവരങ്ങള്‍ ക്രോഡീകരിച്ച് ഒരുക്കിയ റിപ്പോര്‍ട്ടാണിത്.
ഉള്ളടക്കം
പുഴയുടെ ഉദ്ഭവം കൈവഴികള്‍ ഉപയോഗം ഇന്നത്തെ അവസ്ഥ നിര്‍ദ്ദേശങ്ങള്‍ ഉപസംഹാരം
പുഴയറിവ് പ്രോജക്ടില്‍ പങ്കാളികളായ കുട്ടികള്‍
1. അഞ്ജലി.‌ 2. അപര്‍ണ 3. സായ്കൃഷ്ണ 4. ജവഹര്‍ഷാന്‍ 5. ഫെമിഫര്‍ഹ 6. ഹരിത 7. അദ്നാന്‍ 8. ദില്‍ഷാദ് 9 ദില്‍റൂബ 10. ആതിര 11. അജീബ 12. ഹസീബ് 13. ഷിഫ 14. ഫിഷ 15. ഷഹനാസ് 16. മുഹമ്മദ് ഫര്‍ഷിന്‍ 17. സേതു 18. ഇജാസ് അഹമ്മദ് 19. മുഹമ്മദ് അന്‍സഫ് 20.ഷഹാന
പുഴയുടെ ഉദ്ഭവം
ഉപയോഗം
1.കാര്‍ഷിക ആവശ്യത്തിന് 2.കുളിക്കാന്‍ 3തുണികഴുകാന്‍ 4.നിത്യോപയോഗം.........etc പുഴ പണ്ടുകാലത്ത് നെല്‍കൃഷിയെ മാത്രം ആശ്രയിച്ചിരുന്ന പഴയകാലങ്ങളില്‍ ജലസേചനത്തിനായി കാളികാവ് പഞ്ചായത്തില്‍ തന്നെ മൂന്ന് അണകളുണ്ടായിരുന്നു ചെങ്കോട്,പെവുംതറ,പരിയങ്ങാട് എന്നിവ.ചെങ്കോട് അണയുടെ പ്രയോജനം ‌കാളികാവ് ജംഗ്ഷന്‍ വരെ കിട്ടിയിരുന്നു എന്നാണ് പറയപ്പെടുന്നത്.ചെങ്കോട് പാടശേഖരമായിരുന്നു പ്രധാനായും ഈ പ്രയോജനം ലഭിച്ചിരുന്നത്.പെവുംതറ അണയുടെ പ്രയോജനം കിട്ടിയിരുന്നത് ഉദിരംപൊയിലിനും,മാളിയേക്കലിനുമായിരുന്നു.
ഇന്നത്തെ അവസ്ഥ
15 വര്‍ഷം മുന്‍പുവരെ നദീതീരത്ത് വെള്ളം സമൃദ്ധിയായി ലഭിച്ചിരുന്നു.അന്ന നെല്‍വയലുകളായിരന്നു നദീതീരത്ത് ഏറെയും.ഇന്ന് തെങ്ങ്,കവുങ്ങ്,റബ്ബര്‍,മുതലായവ കൃഷിചെയ്തുവരുന്നു.കൂടാതെ ധാരാളും കെട്ടിടങ്ങളും ഉയര്ന്നുവന്നു.വേനല്‍ക്കാലത്ത് നീരുറവകുറഞ്ഞുവന്നു.അതിനുകാരണം തീരങ്ങളില്‍ ജലം കെട്ടിനില്‍ക്കാത്തതുകൊണ്ടാണ്.മഴപെയ്താല്‍ മണിക്കൂറുകള്‍ക്കകം പുഴയിലെ ജലം ചാലിയാറിലും എടവണ്ണ,അരീക്കോട്,ഫറൂക്ക് വഴി അറബിക്കടലില്‍ പതിക്കുന്നു.മഴപെയ്യുമ്പോള്‍ ഭൂമിയിലേക്ക് താഴ്ന്നജലം നീരുറവയായി ഒഴുകിപോയിരുന്ന കാലത്ത്നദിയില്‍ വേനല്‍ക്കാലത്ത് പോലും ജലം സമൃദ്ധിയായി ലഭിച്ഫുഴയിലു. വേനല്‍ക്കാലങ്ങളില്‍ പുഴയില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് ധാരാളം ജലം കൃഷിക്ക് നനക്കാന്‍ വേണ്ടി ഉപയോഗിക്കുന്നു.അതിനാല്‍ പെട്ടന്ന് പുഴ വറ്റിവരളുന്നു. പ്ലാസ്റ്റിക് വസ്തുക്കള്‍,ബാര്‍ബര്‍ഷോപ്പില്‍ നിന്നുള്ള മുടി,അറവുമാലിന്യങ്ങള്‍,കടകള്‍,വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നും ഒഴുക്കുന്ന മാലിന്യങ്ങള്‍ ഇവയെല്ലാം  പുഴയെ കൊന്നൊടുക്കുന്നു. പുഴയുടെ സമീപമുള്ള വയലുകള്‍ നിരത്തിയതാണ് പുഴയിലെ ജലം കുറയാനുള്ള കാരണം,മണല്‍ വാരല്‍,വനനശീകരണം,മരംമുറിക്കല്‍,കുന്നിടിക്കല്‍ തുടങ്ങിയവയാണ് മറ്റു പ്രധാനകാരണങ്ങള്‍............. 
പുഴയെസംരക്ഷിക്കാനുള്ള നിര‍്‍ദ്ദേശങ്ങള്‍ .
മാലിന്യങ്ങള്‍ പുഴയിലേക്ക് തള്ളുന്നത് നിരോധിക്കുക. .പുഴയിലേക്ക് വരുന്ന അഴുക്കുചാലുകള്‍ മൂടുക .മണല്‍ വാരല്‍ തടയുക .തീരവാസികളെ ബേധവത്ക്കരിക്കുക.......................
ഉപസംഹാരം
പുഴ ഒരു നാടിന്റെ വരദാനമാണ്.അവ നാളത്തെ തലമുറയ്കുകൂടി അവകാശപ്പെട്ടതാണ്.മാലിന്യങ്ങള്‍ നിക്ഷേപിച്ച് പുഴയെ നശിപ്പിക്കുമ്പോള്‍ നാം നമ്മുടെ നാശം ക്ഷണിച്ചുവരുത്തുകയാണ്.നിര്‍ദ്ദിഷ്ട ചെത്തുകടവ് പാലത്തിന്റെ പ്രഖ്യാപനമാണ് കാളികാവ് പുഴയെകുറിച്ചുളള വാര്‍ത്തകളെ വീണ്ടും സജീവമാക്കിയത്.ചെത്ത്ക്കടവ് പാലം പൂര്‍ത്തിയാകും പക്ഷെ അപ്പോഴേക്കും ഇവിടെയൊരു പുഴ ബാക്കിയുണ്ടാവുമോ?.........
വിവരങ്ങള്‍ക്ക കടപ്പാട്
കാളികാവ് വില്ലേജ് ഓഫീസ്,. ഫേസ് ബുക്ക് കാളികാവ്.ഗ്രൂപ്പ്-
 ..............................................................................................................................................................

'മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ കാളികാവ് ഗ്രാമപഞ്ചായത്തിന്റെ '''ഹൃദയഭാഗത്ത് കാളികാവ് ടൗണിനോട് ചേര്‍ന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു '''പൊതു വിദ്യാലയങ്ങള്‍ നാടിന്‍റ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളില്‍ നിന്നും കരകയറി മികവിന്‍റ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ഗവ.യു.പി.കാളികാവ് ബസാര്‍സ്കൂള്‍.2004-ല്‍ 315 വിദ്യാര്‍ത്ഥികള്‍ മാത്രമുണ്ടായിരുന്ന ഇവിടെ ഇന്ന് 685 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നു.സാമൂഹ്യകൂട്ടായ്മ വളര്‍ത്തിയും അടിസ്ഥാനഭൗതികസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവര്‍ത്തനവുമാണ് ഈ വളര്‍ച്ചയ്ക്കുപിന്നില്‍.

1 comment:

മോഡല്‍ ഗവ. യുപി സ്കൂള്‍ കാളികാവ് said...

thanks a lot sir.... for sharing our "വിശേഷങ്ങള്‍"