ആമുഖം
പ്രിയ സുഹൃത്തേ,
ചൂണ്ടുവിരല്‍ പുതിയൊരു പരമ്പര ആരംഭിക്കുന്നു.
ലോകത്തെ വിദ്യാഭ്യാസനൂതനാന്വേഷണ ശ്രമങ്ങള്‍ പരിചയപ്പെടുത്തുകയാണ്.
ലോകത്തെ വിദ്യാഭ്യാസനൂതനാന്വേഷണ ശ്രമങ്ങള്‍ പരിചയപ്പെടുത്തുകയാണ്.
- കേരളത്തിലെ മാധ്യമങ്ങള്‍ അവരുടെ ചില അജണ്ടകള് നടപ്പിലാക്കാന്‍ വേണ്ടി ആഘോഷസ്വഭാവത്തോടെ വിദ്യാലയങ്ങളെ കൊണ്ടു പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുപ്പിക്കുന്നതിനു പരസ്പരം മത്സരിക്കുന്ന കാഴ്ച ഒരു വശത്ത്.
- മൊത്തം കുട്ടികളുടെ നിലവാരം അശേഷം പരിഗണിക്കാതെ പ്രകടനാത്മക പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന മറ്റൊരു കൂട്ടം വിദ്യാലയങ്ങള്‍,
- ബോധനരീതികളില്‍ ധീരമായ ഇടപടെല്‍ നടത്തുന്ന ആരും ശ്രദ്ധിക്കാത്ത മറ്റൊരു വിഭാഗം അധ്യാപകര്‍.
ഈ പരമ്പര പ്രയോജനപ്പെടുമെന്നു തോന്നുന്നുവെങ്കില്‍ ഇ മെയില്‍ വിലാസമുളള താങ്കളുടെ അധ്യാപകസുഹൃത്തുക്കള്‍ക്ക് ലിങ്ക് അയച്ചു കൊടുത്ത് സംവാദാന്തരീക്ഷസൃഷ്ടിയില്‍ പങ്കാളിയാകണമെന്ന് അഭ്യര്‍ഥിക്കുന്നു.
സസ്നേഹം
കലാധരന്‍
............................................................................................................
1. Creative Competency Curriculum ('CCC')
-Marsden Heights Community College-UKമാറിക്കൊണ്ടിരിക്കുന്ന ലോകത്തിനനുയോജ്യരാകുന്ന സ്വതന്ത്ര -സര്‍ഗാതമക- ജിജ്ഞാസാഭരിത വദ്യാര്‍ഥികളെ
( independent, creative and inquisitive learners ) രൂപപ്പെടുത്തിയെടുക്കുന്നതിനു വേണ്ടിയാണ് വേറിട്ട പാഠ്യപദ്ധതി തയ്യാറാക്കാന്‍ ഈ സെക്കണ്ടറി വിദ്യാലയം ശ്രമിച്ചത്.
വിവരവിനിമയത്തിനു
പ്രാധാന്യം നല്‍കുന്ന
ദേശീയപാഠ്യപദ്ധതിയേക്കാള്‍
കൂടുതല്‍ വിശാലവും സന്തുലിതവും
അവിസ്മരണീയവുമായ പഠനാനുഭവങ്ങള്‍
കുട്ടികള്‍ക്കു പ്രധാനം
ചെയ്യണമെന്നു അവര്‍ കരുതി.
തുടക്കത്തില്‍
സാമൂഹികശാസ്ത്ര വിഷയങ്ങളും
ആവിഷ്കാരവിഷയങ്ങളും
വിവരവിനിമയസാങ്കേതിക വിദ്യയും
കോര്‍ത്തിണക്കാന്‍ തീരുമാനിച്ചു.
ഏഴാം വര്‍ഷക്കാര്‍ക്ക്
(പാശ്ചാത്യനാടുകളില്‍ പ്രായമാണ് പഠിക്കുന്ന ക്ലാസിനെ സൂചിപ്പിക്കാന്‍ സാധാരണയായി സൂചിപ്പിക്കുക) ആഴ്ചയില്‍ എട്ടു മണിക്കൂര്‍ ഇത്തരം അനുഭവങ്ങള്‍. ഒരു അധ്യാപികയക്ക് ചുമതല. വിഷയാന്തരവും വിവിധാധ്യാപകാനുഭവപരവുമായ പ്രോജക്ടുകള്‍ ആസൂത്രണം ചെയ്തു.
(പാശ്ചാത്യനാടുകളില്‍ പ്രായമാണ് പഠിക്കുന്ന ക്ലാസിനെ സൂചിപ്പിക്കാന്‍ സാധാരണയായി സൂചിപ്പിക്കുക) ആഴ്ചയില്‍ എട്ടു മണിക്കൂര്‍ ഇത്തരം അനുഭവങ്ങള്‍. ഒരു അധ്യാപികയക്ക് ചുമതല. വിഷയാന്തരവും വിവിധാധ്യാപകാനുഭവപരവുമായ പ്രോജക്ടുകള്‍ ആസൂത്രണം ചെയ്തു.
- താല്പര്യമുളള ഉളളടക്കം,
- ബഹുമേഖലകളില്‍ പ്രയോജനപ്പെടുത്താവുന്ന നൈപുണികളുടെ പരിഗണന.
- പഠനവിഷയങ്ങളേക്കാള്‍ പാഠ്യപദ്ധതിയുടെ പൊതു സത്തയ്ക്കു പ്രാധാന്യം കൊടുത്തു.
- നേടേണ്ട നൈപുണികള്‍ക്കു ഫോക്കസ് നല്‍കി.
- ഈ ചുവടുമാറ്റം അധ്യാപകരില്‍ വെല്ലുവിളിയുണര്‍ത്തി.
- Exploration (History, Geography, RE) + Expression (Art, Music, Drama) +ICT
- പ്രമേയാധിഷ്ടിതം( thematic)
- ശേഷീവികസനലക്ഷ്യോന്മുഖം (competence-led )
- സാമൂഹികവും വൈകാരികവുമായ നൈപുണികള്‍ക്കു പരിഗണന
രണ്ടാം
വര്‍ഷത്തിലേക്കു കടന്നപ്പോള്‍
ഭാഷാവിഷയവും ഉള്‍പ്പെടുത്തി.
സംഗിതം
വലിയൊരു ഉപകരണമാക്കി.
പഠനത്തെ
ത്വരിതപ്പെടുത്തുന്നതിനു
സഹായകമായ വിധം ഊഷ്മളവും
മനസ്സിനെ ക്ഷണിക്കുന്നതുമായ
സംഗീതാത്മകക്ലാസന്തരീക്ഷം
.അപരാഹ്നഗാനാലാപനവെളളിയാഴ്ചകള്‍.
ആഴ്ചയില്‍
പന്ത്രണ്ടു മണിക്കൂര്‍ നീക്കി
വെച്ചു.
ഓരോ
ടേമിലും മൂന്നു വിശാലപ്രമേയത്തെ
അടിസ്ഥാനമാക്കി നിരന്തരം
രൂപപ്പെട്ടുവരുന്ന ( evolving
) പാഠ്യപദ്ധതി .
ലോകാവബോധസൃഷ്ടിക്കു
വേണ്ടി വിഷയാതീതമാനം നല്കി.
നമ്മുടെ
വര്‍ത്തമാനകാലസമൂഹം നേരിടുന്ന
പ്രധാന വെല്ലുവിളികളും
പ്രശ്നങ്ങളും പാഠ്യപദ്ധതിയുടെ
ഭാഗമാക്കി.
നിരന്തരം
വികസിച്ചു വരുന്ന പാഠ്യപദ്ധതിയുടെ
വിജയത്തിന് അതിനോടുളള
പ്രതികരണങ്ങളും (reflection)
വിലയിരുത്തലുകളും
(evaluation )അനുരൂപീകരണങ്ങളും
(adaptation )അനിവാര്യമാണ്.
മൃദുനൈപുണികളുടെ(soft skills) വികാസം വിലയിരുത്തല്‍
പ്രയാസകരമായിരുന്നു.
വ്യക്തിഗതനൈപുണികള്‍
വിലയിരുത്തുന്നതിനുളള
മാര്‍ഗങ്ങള്‍ അന്വേഷിച്ചു.
അതിനായി
സ്വയം വിലയിരുത്തലും
പരസ്പരവിലയിരുത്തലും
പ്രോത്സാഹിക്കപ്പെട്ടു.
ചിന്തയെക്കുറിച്ചുളള
ചിന്ത (metacognition )എല്ലാ
വാരാദ്യത്തിലും ഒരു പ്രധാന
സെഷനായി.
കുട്ടികള്‍
അവരുടെ വ്യക്തിവികാസവുമായ
ബന്ധപ്പെട്ട കാര്യങ്ങള്‍
പുനരാലോചനയ്ക്കു വിധേയമാക്കി.
തടസ്സങ്ങള്‍
,പ്രശ്നങ്ങള്‍,ശീലങ്ങള്‍
ഒക്കെ വിശകലനം ചെയ്തു.
ഓരോ
പ്രോജക്ട് തീരുമ്പോഴും
കുട്ടികള്‍ വിലയിരുത്തലിനു
വിധേയമാവുകയും മെച്ചപ്പടുത്തേണ്ടവ
സംബന്ധിച്ച ലക്ഷ്യങ്ങള്‍
നിര്‍ണയിക്കുകയും ചെയ്തു.
നിരന്തരാവലേകനാസൂത്രണയോഗങ്ങള്‍,
അന്വേഷണാത്മക
വിദ്യാലയമായി സ്വയം മാറുന്നതിനുളള
തീവ്രശ്രമം.
"The school has a Communication faculty covering English, modern foreign languages and media studies, a Discovery faculty for maths and science and an Exploration faculty which includes RE, history, geography and citizenship.
An Expression faculty teaches art, music, drama, PE while the Realisation faculty deals with technology, ICT and business studies."
By Nafeesa Shan, Reporter
- Lancashire Telegraph »
- NEWS 11:10am Monday 16th March 2009 in News
കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങള്‍
ആകെ 714 വിദ്യാര്‍ഥികള്‍
| |
വംശക്കൂട്ടര്‍
|
പ്രത്യേകപരിഗണനക്കൂട്ടര്‍
|
22% വെളളക്കാര്‍ (ബ്രിട്ടീഷ്) | 21% of the student population are on the SEN register |
78% മറ്റുളളവര്‍ ( ഏഷ്യന്‍ വംശജര്‍) | 25% of the student population eligible for free school meals |
ഇത്തരം കുട്ടികളെ ഒഴിവാക്കുന്നില്ല ഈ വിദ്യാലയം. |
അനുബന്ധം-
വിദ്യാലയത്തിന്റെ ഇന്‍സ്പെക്ഷന്‍ യു കെയില്‍ എങ്ങനെ എന്നറിയണ്ടേ? ഇതാ ഈ വിദ്യാലയം വിലയിരുത്തിയതിന്റെ റിപ്പോര്‍ട്ട നെറ്റില്‍ ലഭ്യമാണ്. കേരളത്തില്‍ ഏതെങ്കിലും ഒരു വിദ്യാഭ്യാസ ഓഫീസര്‍ ഇത്തരം ഒരു റിപ്പോര്‍ട്ടു തയ്യാറാക്കുന്നതിനെക്കുറിച്ചാലോചിക്കാമോ? അങ്ങനെ തയ്യാറാക്കിയാല്‍ തന്നെ അതു പരസ്യപ്പെടുത്താന്‍ അനുവദിക്കുമോ? സുതാര്യമാകാന്‍ തയ്യാറല്ലാത്ത സംസ്കാരം. റിപ്പോര്‍ട്ട് പരിചയപ്പെടൂ.
click here..
4 comments:
നല്ല സംരംഭം.മുടങ്ങാതെ മുന്നോട്ടുപോകുമെന്നു പ്രതീക്ഷിക്കട്ടെ.വിശദമായ പ്രതികരണം പിന്നീടാവാം.
പുതുവര്‍ഷത്തിലെ നല്ല സംരംഭം. എല്ലാ സഹായവും ഉറപ്പ്.
suggest to follow [https://twitter.com/EducationPolicy] in twitter
നല്ല സംരംഭം
Post a Comment