പുതിയ
അക്കാദമിക വര്‍ഷം നമ്മുടേതാണ്.
ഇതു വരെ നമ്മെ പലരും
പരിശീലിപ്പിച്ചു.
ഇനി എല്ലാവര്ക്കും
പരിശീലിക്കാനുളള മാതൃകകള്‍
സ്വയം വികസിപ്പിക്കാം.
ചില
തീരുമാനങ്ങള്‍ എടുക്കണം.
- കഴിഞ്ഞ വര്‍ഷത്തേതിന്റെ തനിയാവര്‍ത്തനമല്ല വരും വര്‍ഷം
അതെ,
അങ്ങനെ ഫോട്ടോക്കോപ്പിയാകാന്
പുതുവര്‍ത്തെ വിട്ടു
കൊടുക്കില്ല എന്നു കരുതണം.
എല്ലാ കാര്യങ്ങളിലും
നൂതനത്വം വരുത്തുക.
ഓരോ വര്‍ഷവും നാം
ലോകത്തെ പുതുക്കുകയാണ്.
- ഞാന്‍ നിര്‍ണായകമാണ്.
ഞാന്‍
എന്നത് നിര്‍വചിക്കപ്പെടണം.
മറ്റുളളവരെ
അനുകരിക്കുന്ന വ്യക്തിയാണോ,
അനുസരിച്ച് ചട്ടപ്പടി
ചെയ്യുന്ന ആളാണോ?
അതോ മറ്റുളളവര്‍ക്ക്
അനുകരണീയ മാതൃകകള്‍ സൃഷ്ടിക്കുന്ന
നിരന്തരം പ്രചോദിപ്പിക്കുന്നയാളോ?
( കഴിഞ്ഞ വര്‍ഷം
ഇങ്ങനെയായിരുന്നോ?
അതോ ഉഴപ്പിനു ചൂട്ടു
പിടിച്ചുവോ?
അധ്യാപനക്കുറിപ്പെഴുതുന്നതില്,
ആസൂത്രണം നടത്തുന്നതില്‍,
കുട്ടികളുടെ അവകാശം
സംരക്ഷിക്കുന്നതില്‍...)
- ദിശാബോധം രൂപപ്പെടുത്തല്‍
ഇത് വളരെ
പ്രധാനമാണ്.
പ്രഥമാധ്യാപികയുടെ
കടമയാണിതെന്ന ചിന്ത വേണ്ട.
നമ്മള്‍ക്ക് ചെറിയ
ചെറിയ ഇടപെടലുകളിലൂടെ ഇതു
സാധ്യമാക്കാം.
ഒറ്റ വര്‍ഷം ഒത്തിരി
നേട്ടം എന്നിങ്ങനെ പ്രചോദിപ്പിക്കുന്ന
ഒരു മുദ്രാവാക്യം ഈ വര്‍ഷം
വിദ്യാലയത്തിനു വേണമെന്നു
പറയാം. കുട്ടികള്‍ക്കും
രക്ഷിതാക്കള്‍ക്കും സമൂഹത്തിനും
തൃപ്തി നല്കുന്നതാകണം ആ
മുദ്രാവാക്യം.
അങ്ങനെയൊന്ന്
അംഗീകരിച്ചു കഴിഞ്ഞാല്‍
അതിന്റെ പ്രവര്‍ത്തന വിശദാംശങ്ങള്‍
തയ്യാറാക്കാനായി ഒരു ചെറുസംഘത്തെ
കൂടി കൂട്ടൂ..
എന്തു
പ്രവര്‍ത്തനത്തിനും ഒരു
സമീപനം വേണം.
അത്
അപ്പപ്പോള്‍ തീരുമാനിക്കുന്നതാകരുത്.
- കായിക പരിശീലനത്തിനുളള നയരേഖ
- സാംസ്കാരിക സാഹിത്യ പ്രവര്‍ത്തനരേഖ
- ജന്‍ഡര്‍ നയരേഖ
- രക്ഷാകര്തൃസഹകരണത്തിനുളള പ്രവര്‍ത്തനരേഖ
- വിദ്യാലയ വിലയിരുത്തല്‍ രേഖ
- അധ്യാപനശേഷീ വികസനത്തിനുളള സമീപന രേഖ
- വിദ്യാര്‍ഥി അവകാശ സംരക്ഷണത്തിനുളള സമീപന രേഖ
- വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിനുളള വിദ്യാലയ സമീപനം
ഇങ്ങനെ
ചെറിയ രേഖകള്‍ തയ്യാറാക്കണം.
വിദ്യാലയ വികസനരേഖ
പോര. ഇവയാണ്
വിദ്യാലയ പ്രവര്‍ത്തനങ്ങളെ
വിലയിരുത്താനായി അടിസ്ഥാനമാക്കേണ്ടത്.
ഈ പോസ്റ്റ്
വിദ്യാലയ വിലയിരുത്തലിനുളള
നയരേഖയെക്കുറിച്ചുളളതാണ്
കുട്ടിയെ
മാത്രമാണ് ഇപ്പോള്‍ ചിട്ടയോടെ
വിലയിരുത്തുന്നത്.
വിദ്യാഭ്യാസത്തിലെ
ഒരു കണ്ണി മാത്രം നന്നായാല്‍
മതി എന്ന കാഴ്ചപ്പാടാവും
ഇതിന്റെ പിന്നില്‍.
അല്ലെങ്കില്‍
അധികാരികള്‍ വിലയിരുത്തപ്പെടേണ്ടതില്ല
എന്ന അഹങ്കാരമാകാം.
വിലയിരുത്തിയാല്‍
മെച്ചപ്പെടും എന്നു വിശ്വസിക്കുക.
പഠനമികവും അധ്യയനമികവും
ഉത്തരവാദിത്വമികവും ഭരണമികവും
പ്രധാനമല്ലേ?
(അല്ലെന്നുണ്ടെങ്കില്‍
വേണ്ട.ഇനിയുളള
ഭാഗം വായിക്കേണ്ട.
മൗസ് ചലിപ്പിച്ചോളൂ.
ക്ലോസ് ചെയ്യൂ.)
ഉയര്‍ന്ന
പ്രതീക്ഷയുളളവര്ക്കായ്.
അഞ്ചു
കാര്യങ്ങളാണ് വിദ്യാലയ
വിലയിരുത്തലില്‍ പരിഗണിക്കുന്നത്
( കൂടുതല്‍
ആവാം)
- പഠനബോധനപ്രക്രിയ
- പഠനനേട്ടം
- പഠനാന്തരീക്ഷം
- അധ്യാപകരുടെ സജ്ജമാകല്
- പിന്തുണാന്തരീക്ഷം
ഇവയുടെ
വിശദാംശമിങ്ങനെ
വിലയിരുത്തല്‍
മേഖലകള്‍
|
വിശദാംശങ്ങള്‍
|
|
1 |
പഠനബോധനപ്രക്രിയ
|
|
|
||
|
||
|
||
|
എനിക്കറിയാം
നിങ്ങളുടെ വിദ്യാലയത്തിനുഇത്തരം
ചോദ്യങ്ങളൊന്നുമായിരിക്കില്ല
വേണ്ടതെന്ന്.
ചോദ്യങ്ങള്‍
ഉന്നയിക്കാനുളള മേഖലകള്‍
ധാരാളമുണ്ടെന്നു മനസ്സിലാക്കാനെങ്കിലും
മേല്‍കൊടുത്ത വിശകലനം
സഹായിച്ചിട്ടുണ്ടാകും.
- എന്തു പ്രവര്‍ത്തനത്തിനും ആലോചിച്ചുറച്ച സ്വീകാര്യമായ ലക്ഷ്യമുണ്ടാവുക
- ലക്ഷ്യം നേടാനൊരു പദ്ധതിയുണ്ടാവുക
- പദ്ധതിയുടെ നേട്ടം വിലയിരുത്താന്‍ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുക
- മോണിറ്ററിംഗിനുളള തന്ത്രം വികസിപ്പിക്കുക
- നിര്വഹണകാലവും ചുമതലയും തീരുമാനിക്കുക
- ആരുടെയും പങ്കാളിത്തം വിലകുറച്ചു കാണാതിരിക്കുക
- നിര്‍വഹണവേളയില്‍ ഇടക്കാല വിലയിരുത്തല്‍ നടത്തുക
- ബോധ്യപ്പെടുന്ന വിശ്വസനീയമായ തെളിവുകളെ ആധാരമാക്കി നേട്ടം വിലയിരുത്തുക
- ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനുളള തുടരാലോചന നടത്തുക
ഇത്രയും
മനസില്‍ വെച്ച് വിദ്യാലയപ്രവര്‍ത്തനങ്ങളെ
സമീപിക്കുക
വിദ്യാലയവിലയിരുത്തലിനും
അധ്യാപക വിലയിരുത്തലിനും
ആലോചനകള്‍ ലോകത്ത് നടക്കുന്നുണ്ട്
. ചിലത്
ആവശ്യമെങ്കില്‍ നോക്കാം.
- Teacher Evaluation Process - Public Schools of North Carolina
- New Teacher Evaluation Process - Public Schools of Robeson County
- Teacher Evaluation – A Conceptual Framework [PDF]
- Evaluating teaching: guidelines and good practice
4 comments:
ഔദ്യോഗിക ജീവിതത്തിൽ മാറ്റം സംഭവിക്കുന്ന ദിവസമാണ് ഈ പോസ്റ്റ് കാണുന്നത് . ഒന്നാം അധ്യാപകനായി റാന്നി വലിയകുളം എൽ .പി . സ്കൂളിൽ നാളെ ചേരുന്നു . ഈ ചിന്തകൾ പങ്കുവയ്കാൻ ശ്രമിക്കാം . ഒപ്പം കൂട്ടാൻ ഒരാളെങ്കിലും കാണാതിരിക്കില്ല .
വളരെ വറ്ഷങ്ങള്ക്കു മുമ്പേ ഒരു പ്രകൃതിപഠനക്യാമ്പില്‍ വെച്ചാണ് ഞാന്‍ ബോസിനെ പരിചയപ്പെടുന്നത്.ഓര്‍ക്കുന്നുണ്ടോ? ആലപ്പഴ തോനയ്ക്കാട്.
സ്വയം പഠിക്കാനുളള നമ്മുടെ ശ്രമങ്ങള്‍ ഇതുവരെ നാം തുടര്‍ന്നു. നല്ല അഭിനേതാവു കൂടിയാണ് എച് എം ആകുന്നത്. വലിയ മാറ്റം ആ സ്ക്ൂളില്‍ പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും വലിയകുളം പോലെയുളള പ്രദേശങ്ങളില്‍.. ആശംസകള്‍ valiyakulam blogspot.in നാളെ മുതല്‍ വായിക്കാമെന്നു കരുതുന്നു.
വളരെ ഫലപ്രദം.
Post a Comment