ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, May 22, 2013

ആ അനുഭവസാന്നിദ്ധ്യം മനസില്‍ അസ്തമിക്കില്ല.


ശ്രീലാലിന്‍ ആദരവ്

എന്റെ സ്നേഹിതന്‍ ശ്രീലാല്‍ ഓര്‍മയായി.
അദ്ദേഹത്തെ പരിചയപ്പെടുന്നത് നെല്ലിക്കാല സര്‍ക്കാര്‍ എല്‍ പി സ്കൂളില്‍ വ്യത്യസ്തമായ പ്രവര്‍ത്തനം നടത്തിയ അധ്യാപകനെന്ന നിലയിലാണ്.

പുതിയ പാഠ്യപദ്ധതി വന്നപ്പോള്‍ അതിന്റെ റിസോഴ്സ് പേഴ്സണായി
പരിശീലിപ്പിക്കുന്ന കാര്യങ്ങള്‍‌ സ്വന്തം വിദ്യാലയത്തില്‍ പ്രയോഗിച്ചു ബോധ്യപ്പെടുന്നതിനും ബോധ്യപ്പെടുത്തുന്നതിനും ശ്രീലാല്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു.
വിദ്യാലയങ്ങള്‍ അനാദായകരമെന്നു പറഞ്ഞ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചപ്പോള്‍ എം എല്‍ എ മാരുടെ വസതികളിലേക്കു പടുകൂറ്റന്‍ ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുന്നതില്‍ ശ്രീലാല്‍ മുന്നിലുണ്ടായിരുന്നു.
പോരാട്ടത്തിന്റെ സൗമ്വും ശക്തവുമായ മുഖം
ശ്രീലാല്‍ പ്രഥമാധ്യാപകനായപ്പോള്‍ ഞാന്‍ പറഞ്ഞു ഒരു വിദ്യാലയം കൂടി തിളങ്ങാന്‍ പോകുന്നു
പുല്ലാട് ഗവ യു പി സ്ഖൂളില്‍ ഉച്ചയ്ക്കാണ് ഞാന്‍ ചെല്ലുന്നത്.
ആ സ്കൂളിന്‍ ചരിത്രത്തില്‍ സ്ഥാനമുണ്ട്. പണ്ട് അധസ്ഥിതര്‍ക്ക് വിദ്യാലയ പ്രവേശനം നല്‍കി എന്നതിന്റെ പേരില്‍ തീവെച്ച വിദ്യാലയമാണ്. അയ്യങ്കാളിപ്പട പ്രതിരോധസമരം നടത്തിയതും മറ്റും ചരിത്രം. വെളളിക്കരച്ചോതിയുടെ സ്വപ്നങ്ങള്‍ വിദ്യാലയത്തിന്റ അടിത്തറയിലുണ്ട്.
ശ്രീലാല്‍ എന്നെയും കൂട്ടി കമ്പ്യൂട്ടര്‍ ലാബിലേക്ക് പോയി.
അവിടെ കുട്ടികള്‍ പത്രം തയ്യാറാക്കുന്നു. ഒറ്റപ്പേജ് പത്രം. ഓരോ ആഴ്ചയും പത്രമുണ്ടാകും. ക്ലാസ് പത്രവും ഉണ്ട്. സ്കൂള്‍ പത്രവും. ടൈപ്പിംഗും എഡിറ്റിംഗും ഫോട്ടോ സന്നിവേശവും എല്ലാം കുട്ടികള്‍. അത് ഭാഷാപരമായ പ്രവര്‍ത്തനവും ഐ ടി പഠനവുമാണ്. ഐ ടി പഠനത്തെ വേറിട്ട വിഷയമായി കാണാതെ വിഷയങ്ങളുമായി ഉദ്ഗ്രഥിക്കണം എന്ന സമീപനത്തിന്റെ പ്രായോഗികത.
അവിടെ കുട്ടികളുടെ ഇംഗ്ലീഷ് ക്യാമ്പ് നടന്നു. അതിന്റെ ആവേശം വിദ്യാലയത്തില്‍ കാണാന്‍ കഴി‍ഞ്ഞു. വിദ്യാലയത്തെ പഠനോപകരണമാക്കുന്ന പ്രവര്‍വത്തനം നടക്കുകയായിരുന്നു. ക്ലാസ് നിലവാരത്തിന് അനുസരിച്ചുളള ചിത്രങ്ങള്‍ മാത്രം മതി എന്നു തീരുമാനിച്ചിരുന്നു. ആ ചിത്രങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് അധ്യാപകരുമായി ആലോചിച്ച് കൂടുതല്‍ പഠനമൂല്യമുളളവ തെരഞ്ഞെടുത്തു. എനിക്കിഷ്ടമായി. തടികൊണ്ടുളള വിഭജനമറ ബിഗ്പിക്ചറിന്റെ പിന്‍പ്രതലമാക്കിയിരിക്കുന്നു. ഓരോ ക്ലബ്ബിനും പ്രത്യേകം പ്രദര്‍ശന ബോര്‍ഡുകള്‍. അവയാകട്ടെ സജീവത പ്രതിഫലിപ്പിക്കുന്നുണ്ട്. കോര്‍ണര്‍ ,ഷെല്‍ഫ് ഒരിടത്ത് ക്ലാസ് ലാബാക്കി മാറ്റി.മറ്റൊരിടത്ത് റിസോഴ്സ് ‍ഷെല്‍ഫ്.. ആ ഷെല്‍ഫ് സ്ഥലവിനിയോഗത്തിന്റെ നല്ലൊരു ഉദാഹരണം കൂടിയാണ്.ഓരോ യൂണിറ്റ് കഴിയുമ്പോഴുമുളള പഠനത്തെളിവുകള്‍ പലരൂപങ്ങളില്‍ ക്ലാസില്‍ കണ്ടു.
കെ എസ് ടി എ, ശാസ്ത്രസാഹിത്യപരിഷത് എന്നീ സംഘടനകളുടെ ജില്ലാതല പ്രവര്‍ത്തകന്‍ കൂടിയായിരുന്ന ശ്രീലാല്‍ ഇപ്പോള്‍ നമ്മോടൊപ്പമില്ല.പുതിയ അക്കാദമിക വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമുളളപ്പോഴാണ് ശ്രീലാല്‍ വിട്ടുപിരിഞ്ഞത്.(21/05/13)
അധ്യാപനത്തെ അക്കാദമിക സമരമായി കണ്ട ശ്രീലാല്‍ നല്‍കിയ പ്രചോദനം ,ജനാധിപത്യപരമായ സമീപനം, സൗമ്യമായ ഇടപെടല്‍, സൗഹൃദത്തിന്റെ ദീപ്തമായ അനുഭവം …....
അതെ ശ്രീലാല്‍ ഒരു അധ്യാപകനായിരുന്നു.
ആ അനുഭവസാന്നിദ്ധ്യം മനസില്‍ അസ്തമിക്കില്ല.


6 comments:

MMP said...

ശ്രീലാലിന് ആദരാഞ്ജലികള്‍...
ഇത്തരം അധ്യാപകരുടെ സാന്നിധ്യം ഒരു വിദ്യാലയത്തെ മുഴുവന്‍ പ്രചോദിപ്പിക്കും.

വിനുവേട്ടന്‍ said...

ഇതുപോലുള്ള അദ്ധ്യാപകരാണ് നാടിന്റെ പുണ്യം...

ശ്രീലാൽ സാറിന് ആദരാഞ്ജലികൾ...

Anonymous said...

ഈ വിദ്യാലയത്തിന്റെ ചരിത്രത്തില്‍ ഈ ഹൃദയാലുവായ അധ്യാപകന്റെ ഓര്‍മ്മകള്‍ എന്നും ത്രസിച്ചു നില്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്നു

Anonymous said...

ഒരു ഉത്തമ അധ്യാപകനും കൂടി നമുക്ക് നഷ്ടമായി
ആദരാജ്ഞലികൾ!

Phirose Peedikayil Ibrahimkutty said...
This comment has been removed by the author.
Phirose Peedikayil Ibrahimkutty said...

ശ്രീലാൽ സാറിന്റെ നിര്യാണ വാർത്ത സത്യം പറഞ്ഞാൽ എന്നെ ഞെട്ടിച്ചു കളഞ്ഞു. ഇന്നാണ് കെ.എസ്.ടി.എ യുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയാൻ കഴിഞ്ഞത്. ഏതാണ്ട് 1999‐2000 അധ്യായന വർഷത്തിലാണ് , ഞാൻ നാരങ്ങാനം ഗവഃ ഹൈസ്ക്കൂളിൽ ജോലി ചെയ്യുമ്പോൾ കോഴഞ്ചേരി സബ്ജില്ലാ സ്കൂൾ കലോൽസവുമായി ബന്ധപ്പെട്ട് സാറിനെ പരിചയപ്പെടുന്നതും അവിടുന്നിങ്ങോട്ട് 2011 വരെ ഏതാണ്ട് 11 വർഷക്കാലം സാറുമായി വളരെയധികം ബന്ധംപുലർത്തുന്നതിനും സാറിനോടൊപ്പം പ്രവർത്തിക്കുന്നതിനും സാധിച്ചിട്ടുണ്ട്. സാറിന്റെ ആകസ്മികമായുണ്ടായ നിര്യാണത്തിൽ അഗാതമയ വ്യസനവും അനുശോചനവും അറിയിക്കുന്നതോടൊപ്പം സാറിന്റെ വിയോഗം സംഘടനയ്ക്ക് ഒരുതീരാ നഷ്ടം തന്നെയാണെന്ന് പറയാതെ വയ്യ...