ആമുഖം
മാതൃഭൂമി
പത്രത്തില്‍ വിദ്യാഭ്യസത്തെക്കുറിച്ച്
പരമ്പര പ്രസിദ്ധീകരിക്കുകയുണ്ടായി.
നമ്മള്‍ക്കറിയാം
മാതൃഭൂമി വിദ്യാപേജിലൂടെ
പൊതുവിദ്യാലയങ്ങളുടെ പഠനരീതിയെ
പിന്തുണയ്ക്കുന്നുവെന്ന്,
മധുരം
മലയാളം പരിപാടിയലൂടെ മലയാളമീഡിയം
വിദ്യാര്‍ഥികളെ
പ്രോത്സാഹിപ്പിക്കുന്നുവെന്ന്.മാതൃഭൂമി
വാരികയില്‍ ശ്രീ പി കെ തിലകും
ജയരാജും എഴുതുന്ന പരമ്പരകളിലൂടെ
പുതിയപാഠ്യക്രമത്തെ കൂടുതല്‍
ആഴത്തിലേക്ക് കൊണ്ടുപോകാന്‍
സഹായിക്കുന്നുവെന്ന്.
പത്താം
ക്ലാസ് പരീക്ഷ അടുക്കുമ്പോള്‍
കുട്ടികള്‍ക്കു വേണ്ടി
പിന്തുണാ മെറ്റീരിയലുകളുടെ
വിദഗ്ദ്ധരുടെ വിശകലനവുമൊക്കെയായി
ചങ്ങാതിയാകുന്നെന്ന്.
സീഡ്
പ്രോഗ്രാം കുട്ടികള്‍
ഏറ്റെടുക്കുന്നത് അവരുടെ
പാഠങ്ങളുമായി പൊരുത്തമുളളതിനാലും
പഠനത്തെ പുതിയ രീതിയില്‍
നിര്വചിക്കുന്നതിനാലുമാണന്ന്.
ഇങ്ങനെയുളള
മാതൃഭൂമി പൊതുവിദ്യാലയത്തെ
മൊത്തം തരംതാഴ്ത്തി ഒരു ലേഖന
പമ്പര പ്രസിദ്ധീകരിക്കുമെന്ന്
ആരും സ്വപ്നത്തില്‍ പോലും
കരുതിയിട്ടുണ്ടാകില്ല.
ധാര്‍മികതയുടെ
പ്രശ്നം ഇതിലുണ്ട്.
കുട്ടികളുടേയും
അധ്യാപകരുടേയും മുമ്പില്‍
മുഖംമൂടി വെച്ച് പ്രത്യക്ഷപ്പെട്ടുകൂടാ.
ലേഖനത്തിന്
അവതരണകാപട്യമില്ലായിരുന്നെങ്കില്
ഇങ്ങനെ പറയില്ലായിരുന്നു. എന്താണ്
കാപട്യം എന്ന് വസ്തുകളുടെ
അടിസ്ഥാനത്തില്‍
വ്യക്തമാക്കിയില്ലെങ്കില്‍
ആരും വില നല്കില്ലെന്നറിയാം.
പഠനത്തെക്കുറിച്ചുളള
പഠനത്തെ സമീപിക്കുന്നതിന്റെ
വികലപാഠം
പൊതുവിദ്യാഭ്യസ
രംഗം ആക്രിവില പോലും കിട്ടാനാനാവാത്ത
വിധം പാഴ്ന്നുവസ്തുവാണെന്ന്
സമര്‍ഥിക്കാനാണ് ലേഖകന്‍
ശ്രമിച്ചത്. അതിനായി
നിരവധി പഠനറിപ്പോര്‍ട്ടുകളെ
ഉദ്ധരിച്ച് ആധികാരികതയുടെ
ആവരണമിടാന്‍ ഉത്സാഹിച്ചു. ആ
പഠന റിപ്പോര്‍ട്ടുകളെ
ദുരുദ്ദേശപരമായി ഉപയോഗിക്കുന്ന
ഹീനതന്ത്രം തുറന്നു കാട്ടപ്പെടണം. ഈ
ബ്ലോഗ് അതിനു മുതിരുകയാണ്. നാലു
തന്ത്രമാണ് ശ്രീ രാജന്
ചെറുക്കാട് ഉപയോഗിച്ചത്.
- വിദ്യാഭ്യാസ നിലവാരം മോശമാണെന്നു വ്യാഖ്യാനിക്കാന്‍ കഴിയുന്ന പഠനങ്ങള്‍ മാത്രം സ്വീകരിക്കുകയും മെച്ചമാണെന്നുളള റിപ്പോര്‍ട്ടുകളെ കണ്ടില്ലെന്നു നടിക്കുകയും ചെയ്തു
- സ്വീകരിച്ച റിപ്പോര്‍ട്ടുകളെ തന്നെ വളച്ചൊടിച്ചു
- വസ്തുതകള്‍ക്കു നിരക്കാത്ത വിധം ചരിത്രത്തെയും വിവരങ്ങളേയും വ്യാഖ്യാനിച്ചു
- ഡി പി ഇ പി വിവാദകാലത്തെ ജനകീയപ്രതിരോധസമിതിയുടെ വാദങ്ങളെ അപ്പടി പുനരവതരിപ്പിച്ചു.
ഇതില്‍
രണ്ടാമത്തേത് ഗൗരവമുളള
പ്രശ്നമാണ്. ആധികാരിക
പഠനങ്ങളുടെ കണ്ടെത്തലുകളെ
മറ്റൊന്നാക്കി മാറ്റുക. ഒരിക്കലും നീതീകരിക്കാനാകാത്ത
തെറ്റാണത്..
ആദ്യം അതാണ് പരിശോധിക്കുന്നത്.
കുട്ടികളുടെ ഇംഗ്ലീഷ് പഠനനിലവാരത്തെക്കുറിച്ച് തിരുവനന്തപുരം നീറമണ്‍കര എന്‍.എസ്.എസ്.വനിതാകോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക ശ്രീദേവി കെ. നായര്‍ നടത്തിയ സര്‍വേ ഫലവും പരിശോധിക്കേണ്ടതാണ്.ഇംഗ്ലീഷ് പഠിപ്പിക്കാന്‍വേണ്ടി സെക്കന്‍ഡ് ലാഗ്വേജ് അക്വിസിഷന്‍ പ്രോഗ്രാം (എസ്.എല്‍.എ.പി.) എന്നൊരു പരിപാടി ഡി.പി.ഇ.പി.യുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ നടപ്പാക്കിയിരുന്നു. അക്ഷരങ്ങളും വാക്കും വ്യാകരണവും പഠിപ്പിക്കുകയല്ല മറിച്ച് കുട്ടികള്‍ ഇംഗ്ലീഷ് സ്വാഭാവികരീതിയില്‍ കേട്ടുപ്രയോഗിച്ചു പഠിക്കട്ടെ എന്നതാണ് അതിന്റെ അടിസ്ഥാനം....ഡി.പി.ഇ.പി. നടപ്പാക്കിയ ആറ് ജില്ലകളില്‍പ്പെട്ട തിരുവനന്തപുരം,പാലക്കാട്, കാസര്‍കോട് ജില്ലകളിലെ തിരഞ്ഞെടുത്ത പ്രൈമറി സ്കൂളുകളിലാണ് സര്‍വേ നടത്തിയത്.അത്യന്തം നിരാശാജനകമാണ് സര്‍വേ ഫലം.”ഭാഷാപഠനത്തിന്റെ നാല് പ്രാഥമിക തലങ്ങളായ ശ്രദ്ധിക്കല്‍, സംസാരിക്കല്‍, വായിക്കല്‍, എഴുത്ത് എന്നിവയില്‍ ബഹുഭൂരിപക്ഷവും നേടിയത് സി, ഡി ഗ്രേഡുകള്‍.”
[PDF]The Teaching of English in the Government/Aided Primary schools in Kerala under DPEP Sreedevi K. Nair എന്നു
നെറ്റില്‍ പരതിയാല്‍ കിട്ടും . സി
ഡി എസില്‍ വരെ പോകേണ്ടതില്ല)
ആദ്യം അതാണ് പരിശോധിക്കുന്നത്.
കുട്ടികളുടെ ഇംഗ്ലീഷ് പഠനനിലവാരത്തെക്കുറിച്ച് തിരുവനന്തപുരം നീറമണ്‍കര എന്‍.എസ്.എസ്.വനിതാകോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക ശ്രീദേവി കെ. നായര്‍ നടത്തിയ സര്‍വേ ഫലവും പരിശോധിക്കേണ്ടതാണ്.ഇംഗ്ലീഷ് പഠിപ്പിക്കാന്‍വേണ്ടി സെക്കന്‍ഡ് ലാഗ്വേജ് അക്വിസിഷന്‍ പ്രോഗ്രാം (എസ്.എല്‍.എ.പി.) എന്നൊരു പരിപാടി ഡി.പി.ഇ.പി.യുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ നടപ്പാക്കിയിരുന്നു. അക്ഷരങ്ങളും വാക്കും വ്യാകരണവും പഠിപ്പിക്കുകയല്ല മറിച്ച് കുട്ടികള്‍ ഇംഗ്ലീഷ് സ്വാഭാവികരീതിയില്‍ കേട്ടുപ്രയോഗിച്ചു പഠിക്കട്ടെ എന്നതാണ് അതിന്റെ അടിസ്ഥാനം....ഡി.പി.ഇ.പി. നടപ്പാക്കിയ ആറ് ജില്ലകളില്‍പ്പെട്ട തിരുവനന്തപുരം,പാലക്കാട്, കാസര്‍കോട് ജില്ലകളിലെ തിരഞ്ഞെടുത്ത പ്രൈമറി സ്കൂളുകളിലാണ് സര്‍വേ നടത്തിയത്.അത്യന്തം നിരാശാജനകമാണ് സര്‍വേ ഫലം.”ഭാഷാപഠനത്തിന്റെ നാല് പ്രാഥമിക തലങ്ങളായ ശ്രദ്ധിക്കല്‍, സംസാരിക്കല്‍, വായിക്കല്‍, എഴുത്ത് എന്നിവയില്‍ ബഹുഭൂരിപക്ഷവും നേടിയത് സി, ഡി ഗ്രേഡുകള്‍.”
മാതൃഭൂമി
ലേഖനപമ്പരയില് നിന്നും.
SLAP പരിപാടി
കുട്ടികളുടെ ഇംഗ്ലീഷ് പഠനത്തെ
ഒരു വിധത്തിലും സഹായിച്ചില്ല
എന്ന സൂചനയാണ് ഒരു സാധാരണ
വായനക്കാരന് നല്‍കുക. ഗവേഷക
അങ്ങനെ ഒരു നിഗമനത്തിലെത്തിയോ? ആ
റിപ്പോര്‍ട്ട് ആര്‍ക്കും
ലഭ്യമാണ്.(
പന്ത്രണ്ട്
വിദ്യാലയങ്ങളിലാണ് Sreedevi
K. Nair പഠനം
നടത്തിയത്. അതില്‍
അഞ്ചു വിദ്യാലയങ്ങളില്‍
പഴയതും പുതിയതുമായ രീതികള്‍
കൂട്ടിക്കുഴച്ചു പഠിപ്പിച്ചു. മൂന്നു
സ്കൂളുകളില്‍ പഴയതോപുതിയതോ
ആയ രീതികളിലൊന്നുമല്ല
പഠിപ്പിച്ചത്! ഒരു
രണ്ടു വിദ്യാലയങ്ങള്‍ മാത്രമാണ്
ഈ പരിപാടി പ്രകാരം ക്ലാസുകള്‍
നയിച്ചിരുന്നത്. മറ്റു
രണ്ടു വിദ്യാലയങ്ങള്‍ സാമാന്യം
ഭേദപ്പെട്ട നിലയില്‍
പ്രയോഗിച്ചു. ഗവേഷക
ചോദിക്കുന്നു വളരെ
നല്ല ഒരു രീതി (“well-developed
programme ” ) ഫലപ്രദമായി
നടപ്പിലാക്കുന്നതിന് എന്തു
കൊണ്ട് വിദ്യാഭ്യാസവകുപ്പിനു
കഴിയുന്നില്ല. SLAPപ്രകാരമുളള അമ്പതുശതമാനം
പ്രവര്‍ത്തനം പിന്നിട്ട
വിദ്യാലയങ്ങളില്‍ ഗണ്യമായ
പുരോഗതി കുട്ടികള്‍ക്കുണ്ടായി എന്നവര്‍
വ്യക്തമാക്കുന്നു.
(പേജ് 38) പല രീതിയില്‍ പ്രയോഗിച്ച വിദ്യാലയങ്ങളുടെ നിലവാരം കണക്കാക്കുന്നത് എങ്ങനെയാണ്? വിഭാവനം ചെയ്തപോലെ പദ്ധതി നടപ്പാക്കിയിടത്തും നടപ്പാക്കാത്ത വിദ്യാലയങ്ങളിലും എന്തു ഫലമുണ്ടായി എന്നു നോക്കിയല്ലേ? ഗവേഷക അത്തരം സമീപനം സ്വീകരിച്ചു.
തിരുവനന്തപുരത്തെ
ഒരു വിദ്യാലയത്തിലെ അനുഭവം Sreedevi
K. Nair ഇങ്ങനെ
രേഖപ്പെടുത്തിയിരിക്കുന്നു.
Government
LPS, Pangode
“Standard
V of the school had 31 children. It was quite inspiring to listen
to the children
saying
that they loved English. The classroom bore clear evidence to the
variety of language
activities
undertaken. Wrapper activity, name tag activity, and concept
mapping had been
carried
out. A number of charts, pictures, wrappers, language games, and
puzzles were
hung
on the walls. There were quite a few books in the ORC (Our Reading
Corner).
The performance of the
children justified the efforts taken by their teacher. A good
number
of them were rated
‘above average’ in Listening, Speaking, Reading, and Writing.
The teacher had taken adequate care to do justice to the programme
by following closely the instructions given in the English
Teacher’s Companion. She had organised most of the activities
recommended. It was her child-friendly attitude that ensured the
children’s enthusiasm for the language.
But her English was not
good. She could repeat only the sentences given in the Companion.
Where the book could not provide answers, she fumbled. But to a
large extent, the teacher’s commitment compensated for her
inadequacy. Her readiness to accept her own limitations was
remarkable. She confessed that she had been afraid of following
SLAP as it demanded fairly good use of English. She even admitted
that she had slipped away from the first training camp for SLAP
teachers. She expressed her gratitude towards the camp
co-ordinators who gave her confidence and led her back to the
fold.
“Thanks
to that, I feel much more confident about handling English now. I
am learning together with my children. We enjoy this joint
learning activity. I may be deficient in English. But, I know, I
have improved a lot.”
The
Head Master of the school seemed a very committed person who
requested for an immediate feedback on how the SLAP class was
being managed. He also expressed his willingness to initiate
necessary changes for the effective implementation of the
programme.
He
did not hesitate to pass on the credit to the teacher and also to
the trainer who provided on-site support to her. The altogether
healthy and educative atmosphere of the school may partly be due
to the responsibility and interest shown by the Head Master
അവിടുത്തെ റിസല്‍റ്റ് ഇങ്ങനെ
അവിടുത്തെ റിസല്‍റ്റ് ഇങ്ങനെ
- AreaGrade ABCDListening51466Speaking312106Reading312124Writing81211
തിരുവനന്തപുരത്തെ
പഠനവിധേയമായ മറ്റുവിദ്യാലയങ്ങളുടെ
അവസ്ഥ എന്താണ്.?കരകുളത്തെ
വിദ്യാലയത്തില്‍ പുതിയരീതി
പ്രകാരമുളള പാഠപുസ്തകത്തിലെ
ആദ്യ പേജുകളില്‍ മാത്രം ഒരേ
രിതിയിയുളള കുറിപ്പുകള്‍. അതു
അധ്യാപിക പറഞ്ഞുകൊടുത്തതാകാം.(
the dead blank walls told the sad story of ‘no DPEP’ learning.
‘SLAP’ had not been attempted at all. )ഈ
വിദ്യാലയത്തിലെ തൊണ്ണൂറ്റിയോമ്പതു
ശതമാനം കുട്ടികളും ഡി ഗ്രേഡിലായത്
പാഠ്യപദ്ധതിയുടെ കുറ്റം
കൊണ്ടല്ലെന്നു വ്യക്തം. പറവൂര്‍ക്കോണം
സ്കൂളിലെ കഥ ഇങ്ങനെ “The
school had two divisions of Std. V – VA and VB. The children of
both the classes, however, were sitting together in one room.
” അവിടുത്തെ
അധ്യാപികയ്ക്ക ഇംഗ്ലീഷ്
സംസാരിക്കാനറിഞ്ഞു കൂടാ. ഇംഗ്ലീഷില്‍
ബിരുദമുളളവരെ നിയോഗിക്കണമെന്നാണ്
അവരുടെ അഭിപ്രായം. വളരെ
പ്രസക്തമായ ഈ നിരീക്ഷണം
അവഗണിച്ച് നമ്മള്‍ക്ക്
മുന്നോട്ടു പോകുവാനാകുമോ? രണ്ടു
ഡിവിഷനിലെ കുട്ടികളെ
ഒന്നിച്ചിരുത്തി പഠിപ്പിക്കുന്ന
വിദ്യാലയത്തില്‍ എന്തായിരിക്കും
നടക്കുക? എത്ര
കുട്ടികള്‍ക്കു വ്യക്തിഗത
ശ്രദ്ധകിട്ടും?
ആറ്റിങ്ങല്‍
എല്‍ പി സ്കൂളിലും രണ്ടു
ഡിവിഷനുകള്‍ ഒന്നിച്ചിട്ടാണ്
പഠിപ്പിച്ചിരുന്നത്.
“The
teacher seemed a very committed person who was dearly loved by her
children. They named her as their favourite teacher. Her proficiency
in English was not high but she seemed to have made it up with her
dedication. The majority of the children expressed a keen interest in
studying English. The majority of the children displayed average
ability in LSRW. ”
പുതിയരീതിയുടെ പരിധിയില്‍ വരാത്തതും പഴയ രീതി പിന്തുടരുന്നതുമായ വിദ്യാലയത്തിലും
ഗവേഷക സന്ദര്‍ശനം നടത്തി .അവിടുത്തെ
കുട്ടികളുടെ നിലവാരം നോക്കാം.
This non-SLAP
school was also visited for comparing the performance of SLAP
children with that of non-SLAP children. The school had two divisions
of standard V. The performance of the majority of the children was
rated ‘poor’ in all the language skills. However, some of them
were rated ‘average’ in reading and writing. The amusement that
lighted up the innocent faces of the children when they were spoken
to in English was adequate proof of the fact that they had scarcely
such experience in their classroom. The teacher knew that her
children were ‘poor’
- AreaGrade ABCDListening2036Speaking848Reading2036Writing1244
ആദ്യം നല്കിയ പട്ടികയിലെ വിവരങ്ങളും ഈ പട്ടികയും മാത്രം പരിശോധിച്ചാല്‍ മതി രാജന് ചെറുക്കാടിന്റെ വളച്ചൊടിക്കല്‍ മനസിലാകും
ഏറ്റവും നന്നായി പുതിയ രീതി പ്രയോഗിച്ച വിദ്യാലയം ,ഭാഗികമായി പ്രയോഗിച്ച വിദ്യാലയം പഴയരീതിയില്‍ പഠിപ്പിച്ച വിദ്യാലയം ഇവ താരതമ്യം ചെയ്തു നിഗമനത്തിലെത്താന്‍ മതൃഭൂമി ലേഖകനു കഴിയാത്തത് മനസില്‍ വേറെ അജണ്ട ഉളളതിനാലാകണം.
ഏറ്റവും നന്നായി പുതിയ രീതി പ്രയോഗിച്ച വിദ്യാലയം ,ഭാഗികമായി പ്രയോഗിച്ച വിദ്യാലയം പഴയരീതിയില്‍ പഠിപ്പിച്ച വിദ്യാലയം ഇവ താരതമ്യം ചെയ്തു നിഗമനത്തിലെത്താന്‍ മതൃഭൂമി ലേഖകനു കഴിയാത്തത് മനസില്‍ വേറെ അജണ്ട ഉളളതിനാലാകണം.
ശ്രീദേവിയുടെ
പഠനത്തിന്റെ ആകെത്തുക എന്താണ്?
പുതിയ
ഇംഗ്ലീഷ് പഠനരീതി നല്ലതാണ്. ചില
ഭേദഗതികള്‍ ആവശ്യമാണ്. പഠനസാമഗ്രികളാകട്ടെ
ഇതുവരെ കേരളത്തലുണ്ടായതില്
വെച്ചേറ്റവും
മികച്ചതും. പ്രതിബദ്ധത ,അധ്യാപകരുടെ
ശേഷീവികാസം, നിരന്തര
പിന്തുണ, മോണിറ്ററിഗ്, അധ്യാപകയോഗ്യത
പുനര്‍നിര്‍ണയിക്കല്‍ എന്നിവ
അനിവാര്യം.
ഒരു
പുതിയ പദ്ധതി തുടങ്ങിയതിന്റെ
പകുതിക്കു വെച്ചു നടത്തിയ
പഠനഫലമാണെന്നോര്ക്കണം.
അക്കാലത്തും
രാജന് ചെറു്ക്കാട് പുതിയ
പദ്ധതിക്കെതിരായി ലേഖനമെഴുതിയിരുന്നു
എന്നാണ് എന്റെ ഓര്മ.. അദ്ദേഹത്തിന്
അദ്ദേഹത്തെ ന്യായീകരിക്കേണ്ടതുണ്ട്. പക്ഷെ
അതു തെറ്റിദ്ധാരണപരത്തിക്കൊണ്ടാകരുത്.(അനുബന്ധമായി
ശ്രീദേവിടീച്ചറുടെ
നിഗനമങ്ങളുംനിര്ദ്ദേശങ്ങളുമുണ്ട്
നോക്കുക)
റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനങ്ങളെ എന്തുകൊണ്ടു ശ്രീ രാജന് മറച്ചു വെച്ചു? ആധികാരിക ഏജന്‍സികളായ സര്‍വകലാശാലകള്‍ നടത്തിയ പഠനങ്ങളുണ്ടല്ലോ? അതും വേണ്ടേ? പൊതുവിദ്യാലയങ്ങളെ നന്നാക്കാനായി പുറപ്പെടുന്നവര്‍ എന്‍ സി ഇ ആര് ടി കരിക്കുലമാണ് നിര്ദ്ദേഷിക്കുന്നത്.. രാജന് ഉദാഹരിച്ച അസര്‍ റിപ്പോര്‍ട്ടില്‍ എന്‍ സി ഇ ആര് ടി സിലബസു പന്തുടരുന്ന സംസ്ഥാനങ്ങളുടെ നിലയെന്തെന്നുണ്ടല്ലോ. എന്തേ അത് പറയാനൊരു ജാള്യത.?
റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനങ്ങളെ എന്തുകൊണ്ടു ശ്രീ രാജന് മറച്ചു വെച്ചു? ആധികാരിക ഏജന്‍സികളായ സര്‍വകലാശാലകള്‍ നടത്തിയ പഠനങ്ങളുണ്ടല്ലോ? അതും വേണ്ടേ? പൊതുവിദ്യാലയങ്ങളെ നന്നാക്കാനായി പുറപ്പെടുന്നവര്‍ എന്‍ സി ഇ ആര് ടി കരിക്കുലമാണ് നിര്ദ്ദേഷിക്കുന്നത്.. രാജന് ഉദാഹരിച്ച അസര്‍ റിപ്പോര്‍ട്ടില്‍ എന്‍ സി ഇ ആര് ടി സിലബസു പന്തുടരുന്ന സംസ്ഥാനങ്ങളുടെ നിലയെന്തെന്നുണ്ടല്ലോ. എന്തേ അത് പറയാനൊരു ജാള്യത.?
അണ്
എയിഡഡും സിലബസും കൂട്ടിക്കുഴയ്ക്കുന്നു
മാതൃഭൂമി
പോലൊരു പത്രത്തിന്റെ
ലേഖകനുണ്ടാകേണ്ട മിനിമം
ജാഗ്രത ഈ ലേഖനത്തിനില്ലാതെ പോയി. ലേഖകന്‍ വിചാരിക്കുന്നത്
അണ് എയിഡഡ്
വിദ്യാലയങ്ങളെന്നാല് സിബി
എസി ഇ സിലബസ് വിദ്യാലയങ്ങളെന്നാണ്. സംസ്ഥാന
സര്‍ക്കാരിനു വേണ്ടി ഇക്ണോമികസ്
ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്
വിഭാഗം നടത്തിയ പഠനം മാതൃഭൂമിയുടെ
ഇടുക്കി ലേഖകനാണ് സമൂഹത്തെ
അറിയിച്ചത്. പഠനം
നടന്ന വര്‍ഷം പ്രധാനമാണ്.2009. അതായത്
ഡി ഇ പി വിവാദങ്ങളുടെ പെരുമഴ
കഴിഞ്ഞ് കേരള പാഠ്യപദ്ധതി
ചട്ടക്കൂടിന്റെ അടിസ്ഥാനത്തില്‍
പുസ്തകം പരിഷ്കരിച്ചു
പ്രയോഗിക്കുന്ന സമയം.
അനംഗീകൃത അണ്
എയിഡഡ് വിദ്യാലയങ്ങളില്‍
എത്ര ശതമാനം സി ബി എസി ഇ
ക്കാരാണ്? പട്ടിക
നോക്കൂ.
SYLLABUS
|
State
|
CBSE
|
ICSE
|
OTHERS
|
MIXED
|
TOTAL
|
NUMBER
|
1111
|
1208
|
75
|
172
|
80
|
2646
|
%
|
42
|
46
|
3
|
6
|
3
|
100
|
നാല്പത്തിരണ്ടു
ശതമാനം അനംഗീകൃത അണ് എയിഡഡ്
വിദ്യാലയങ്ങളില്‍ പണം കൊടുത്ത്
കേരളസിലബസ് പഠിക്കാനാളുകള്
പോകുന്നെങ്കില്‍ അതിന്റെ
കാരണംകേരളത്തിലെ പുതിയ
പാഠപുസ്തകങ്ങള്‍ക്ക് നിലവാരമില്ലാത്തതിനാലാണെന്ന്
എങ്ങനെ പറയും? പകുതി
വിദ്യായങ്ങളില്‍ മാത്രമാണ്
സിബി എസി ഇ,ഐ
സി എസി ഇ ഉളളത്. പൊതുവിദ്യാലയങ്ങളിലെ
കേരള സിലബസ് വേണ്ട. അനംഗീകൃത
വിദ്യാലയങ്ങളിലെ കേരളസിലബസ്
വേണം. ഇതിന്റെ
കാരണമാണ് പരിശോധിക്കേണ്ടത്.
മാതൃഭൂമി
അതിനു മുതിര്‍ന്നില്ല.
സിലബസ്
മാറ്റുക എന്ന ഒറ്റമൂലിക്കു
വേണ്ടിയാണോ ഇത്രയും മഷി
ചെലവഴിച്ചത്.
!
സി ബി
എസി ഇ വിദ്യാലയങ്ങള്‍
പ്രതിസന്ധിയിലേക്കു്
സി
ബി എസി ഇ വിദ്യാലയങ്ങള്‍
പ്രതിസന്ധിയിലേക്കു
കൂപ്പുകുത്തുകയാണ്.
ചുരുക്കത്തില്‍ പ്രതിസന്ധികളുണ്ടെന്നു വരുത്തിത്തീര്‍ക്കാനുളള വ്യഗ്രതയുടെ ഫലമായി മാതൃഭൂമി ലേഖകന്‍ സ്കൂള്‍ തുറക്കുന്ന സമയം നോക്കി മാരകമായ ഒരസ്ത്രം തൊടുത്തു. ഇതു വായിച്ചെങ്കിലും കുറെ രക്ഷിതാക്കള്‍ പൊതു വിദ്യാലയങ്ങളില്‍ മക്കളെ ചേര്‍ക്കാതിരിക്കട്ടെ എന്നാഗ്രഹിച്ചു കാണും. പൊതുവിദ്യാലയ നിഗ്രഹധര്മം മാധ്യമ ധര്മമായിക്കൂടാ എന്നു വിനീതമായി സൂചിപ്പിക്കട്ടെ
- വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ തന്നെ നടത്തി മാര്‍ക്കിടുന്ന പത്താം ക്ലാസ് പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു.
- നാവ്പതു ശതമാനം മാര്‍ക്ക് നിരന്തര വിലയിരുത്തലിന്! (കേരളത്തില്‍ ഇരുപതേയുളളൂ.അതിനെയാണ് രാജന് നിശിതമായി വിമര്‍ശിക്കുന്നത്. സി ബി എസ് ഇയുടെ കാര്യം മറച്ചു)
- ബോര്‍ഡ് പിന്തുടരുന്നു എന്നവകാശപ്പെടുന്ന നിരന്തര വലിയിരുത്തലും കണ്സ്ട്രക്ടിവിസവുമെല്ലാം വിദ്യാലയങ്ങളില്‍ വഴിപാടാണ്.
- പ്ലസ് ടു പ്രവേശനത്തിന് സുപ്രീംകോടതി വരെ പോകേണ്ടി വരുന്നു.
- പ്ലസു ടുവിന് കണക്കില്‍ നിലവാരക്കുറവ്. എന്‍ട്രന്‍സ് മോഹത്തിനു തിരിച്ചടി.തമിഴ്നാട് ഈ തക്കം നോക്കി കച്ചവടം നടത്തേണ്ടെന്നു കരുതിമാത്രം കേരളം പ്രവേശനപരീക്ഷാ മാനദണ്ഡം കണക്കിനു നാല്പത്തഞ്ചായാലും മതീന്നു തീരുമാനിച്ചു. പക്ഷേ ഇതു ഗണിതത്തിന്റെ നിലവാരം ഉയര്ത്തില്ല്ലല്ലോ.
- എന്ട്രന് പരീക്ഷയില്‍ ആദ്യ ആയിരം പേരില്‍ കേരളസിലബസുകാര് മുന്നിലെത്തി. ( മാതൃഭൂമി ലേഖകന്‍ അതംഗീകരിക്കാനാകുന്നില്ല. ഈ വര്‍ഷത്തെ കണക്ക് കൊടുക്കാനദ്ദേഹം തയ്യാറായില്ല) കൂടുതല്‍ കുട്ടികളും എന്ട്രന്സില് കേരള സിലബസുകാര്‍.
- അക്കാദമികമായ മികവുണ്ടെന്ന വിശ്വാസ്യത വീണ്ടും തകര്‍ന്നത് ഐ എ എസ് പരീക്ഷയിലും കേരളസിലബസുകാര്ക്ക് ഉയര്‍ന്ന നേട്ടം കൈവരിക്കാനാകുമെന്നു തിരിച്ചറിഞ്ഞപ്പോഴാണ്..
- പുതിയ പ്രശ്നങ്ങള്‍ സംഭവിച്ചു കൊണ്ടേയിരിക്കുന്നു. അതില്‍ പ്രധാനമാണ് മുന്നൂറു കുട്ടികളും മലയാളം വിഷയപഠനവും ഒക്കെ നിര്‍ബന്ധിക്കുന്ന കേരള സര്‍ക്കാരിന്റെ നിലപാട്. എന്‍ ഒ സി കിട്ടാന്‍ അതു നിര്‍ബന്ധം.
- കച്ചവടം പഴയപോലെ പോകില്ലെന്നാണ് സൂചന. അവിടത്തെ അധ്യാപകര്‍ക്കു മാന്യമായ ശംബളം കൊടുക്കാതെ ചൂഷണം ചെയ്യലാണ് പണി, നടത്തിപ്പുകാരുടെ മൂല്യബോധമാണ് വിദ്യാര്‍ഥികള്‍ക്കും കിട്ടുന്നത്. ഭാവി കേരളത്തിലെ കഴുത്തറപ്പന്‍ ചൂഷണപാഠങ്ങളുടെ എ പ്ലസുകാരാകും ഇത്തരം വിദ്യാലയ സന്തതികള്‍. മനുഷ്യാവകാശ കമ്മീഷനും ട്രേഡ് സൂണിയനുകളും രംഗത്തെത്തിക്കഴിഞ്ഞു. ഫലം ഊഹിക്കാം. അസംതൃപ്തരായ അധ്യാപകരുടെ സമരം.പ്രതിബദ്ധതയില്ലാത്ത പഠിപ്പിക്കല്‍. അത് ഒഴിവാക്കാന്‍ ഫീസ് കൂട്ടുകയല്ലാതെ വേറെ മാര്‍ഗവുമില്ല. ഉയര്‍ന്ന ഫീസ് കൊടുത്താലും വിശ്വസിക്കാവുന്നതും ആശ്രയിക്കാവുന്നതുമായ പരീക്ഷാരീതിയില്ലാത്ത വിദ്യാലയങ്ങളിലെ അരക്ഷിതമാവസ്ഥയിലേക്ക് കുട്ടികളെ വിടാനാകുമോ?
- സി ബി എസ് ഇ യ്ക്ക നിലവാരമില്ലെന്ന് പഠനറിപ്പോര്‍ട്ടുകള്‍
ചുരുക്കത്തില്‍ പ്രതിസന്ധികളുണ്ടെന്നു വരുത്തിത്തീര്‍ക്കാനുളള വ്യഗ്രതയുടെ ഫലമായി മാതൃഭൂമി ലേഖകന്‍ സ്കൂള്‍ തുറക്കുന്ന സമയം നോക്കി മാരകമായ ഒരസ്ത്രം തൊടുത്തു. ഇതു വായിച്ചെങ്കിലും കുറെ രക്ഷിതാക്കള്‍ പൊതു വിദ്യാലയങ്ങളില്‍ മക്കളെ ചേര്‍ക്കാതിരിക്കട്ടെ എന്നാഗ്രഹിച്ചു കാണും. പൊതുവിദ്യാലയ നിഗ്രഹധര്മം മാധ്യമ ധര്മമായിക്കൂടാ എന്നു വിനീതമായി സൂചിപ്പിക്കട്ടെ
അടുത്ത
ലക്കങ്ങളില്‍
- പൗലോ ഫ്രയറും വിമര്‍ശനാത്മക ബോധനശാസ്ത്രവും പ്രശ്നാധിഷ്ടിത പഠനവും മാതൃഭൂമി ലേഖകനും ( വായിക്കാന്‍ ക്ലിക് ചെയ്യുക)
- എസ് എസ് എല്‍ സി വിജയശതമാനം കുറഞ്ഞ വിദ്യാലയങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ പഠനഫലത്തെ മൊത്തം വിദ്യാലയങ്ങളുടെ നിലവാരമാക്കിയതിന്റെ ധാര്‍മികത എന്ത്?
- എന്‍ സി ഇ ആര് ടി സിലബസ് ചെറിയ ക്ലാസില്‍ മുതല്‍ പിന്തുടരുന്ന ഹിമാചല്‍ പ്രദേശ് ലോക പരീക്ഷയില്‍ തമിഴ്നാടിനു പിന്നിലായതെന്തുകൊണ്ട്?
- യുണിസെഫ് പറഞ്ഞതെന്ത്?
- കണ്സ്ട്രക്ടിവിസത്തെ ക്കുറിച്ച് രാജന് മൗനമവലംബിച്ചതിന്റെ രഹസ്യമെന്താകും?
- ഉളളടക്കം കുറവെന്ന തെറ്റിദ്ധാരണ പൊളിയുന്നു.
അനുബന്ധം
ശ്രീമതി ശ്രീദേവിയുടെ പഠന റിപ്പോര്‍ട്ടിന്റെ നിഗമനങ്ങളും നിര്‍ദ്ദേശങ്ങളുംSLAP has certain definite advantages, which are listed below:
(i) The children in the conventional classes had very little opportunity to listen to English in the classroom as the teachers merely ‘read’ out from the textbooks. SLAP children could listen to English as their teachers spoke the language in the class. This is particularly noteworthy as language is primarily speech. The study has noticed that the listening comprehension of SLAP children was much better than that of non-SLAP children. This could be a direct result of the teachers’ speaking in English.(ii) The programme increased considerably the English language proficiency of SLAP teachers.The rigorous and continuous training given to the teachers of SLAP helped them gain confidence in the use of English. Besides this, ‘The English Teacher’s Companion’ developed by Dr K. N. Anandan, a fine linguist, is one of the best handbooks ever produced in Kerala for the guidance of English teachers. The book mentions what the teacher should say in class, sentence by sentence. This ensures the teacher’s speaking in English without much difficulty. A large majority of SLAP trainers and teachers admitted that they benefited enormously from their involvement in the programme.(iii) The children loved the English classes, which provided them opportunities to engage themselves in interesting activities. They also felt immensely proud in being able to utter English sentences. A teacher in Palakkad narrated how a number of her children started coming late after she taught them to ask, “May I come in, Teacher?” The children were so enamoured of speaking this sentence that they purposefully delayed going to the class. This is strong evidence to believe that the children would gladly speak in English if they were taught to do so. Though SLAP has succeeded in bringing about welcome changes to the conventional English classrooms, it has both (a) theoretical and (b) implementation flaws.(a) Theoretical flaws may broadly be grouped under two heads.(i) First Language Vs. Second Language(ii) Acquisition Vs. Learning(i) First language vs. second language(i) SLAP is heavily dependent on Noam Chomsky’s theory. But Chomsky’s theory of language acquisition is based on the experience of first language or mother tongue acquisition. When the same theory is applied to the experience of second language learning, it has to be suitably modified because the atmosphere of second language learning can never be the same as that of the first language. SLAP has, however, suggested scarcely any alteration to the Chomskyan theory.(ii) It cannot be imagined that the atmosphere of the first language could be made available for second language learning. In the case of the mother tongue, the child would be immersed in an ocean of it. He listens to all sorts, shades, and variations of it. But as for the classroom learning of second language, the child would be listening to the selected and filtered language of the teacher.(iii) Likewise, a child is exposed to his mother tongue for a much longer period everyday. But in the case of a child in the SLAP class, his weekly exposure to English cannot be for more than an hour-and-a-half. This is so because only two periods a week is allotted for English.(iv) The child is allowed to progress at his own pace in the case of the mother tongue whereas in the class he is expected to reach at least a minimum level of competency within a stipulated time.(ii) Acquisition Vs. Learning(v) Acquiring is a ‘non-conscious’ process, which can take place only in natural situations. The classroom situation itself is a contrived one where the child knows that he is expected to learn, however much he may be allowed to play.(vi) ‘Motherese’ is the baby-like language, which the teacher is expected to use in the class in order to provide the children an opportunity to ‘acquire’ the language. Whether this is absolutely necessary is to be thought of, as the children would be doing their sixth year in school by the time they reach standard IV.(vii) Conscious learning of the alphabet and mechanical work such as transcribing are discouraged. Introducing writing through several steps of graphic and organic writing is the method advocated. This is a time-consuming process and the child may not become thorough with the alphabet even at the end of one whole academic year as the time allotted for English teaching is weekly two periods of 45 minutes duration.(viii) Phonemic sense is difficult to be acquired without proper guidance in the case of English, as it is not a phonetic language. This is so because in English there are instances of the same letter representing different sounds (eg. ‘cat’, ‘century’ / ‘university’, ‘umbrella’) and also of the same sound being represented by different spellings (eg.,‘fan’, ‘Phantom’, ‘tough’). There are instances of initial (eg. ‘honest’) as well terminal syllables (eg., ‘mother’, ‘father’) being silent. Such vagaries of the language demand systematic teaching. If the child is required to acquire a sense of all these without direct instructions and that too within the limited time of one and a half hours a week, that would be setting an impossible task. The teachers’ inadequacy is also to be taken into account. If there should not be direct teaching of such languageirregularities, then activities, which would help their learning, should have beenincorporated. The absence of such exercises may be the reason for the low level of the writing ability of the children.(b) Implementation Flaws:In none of the schools was SLAP implemented, as it should have been. The implementation flaws as well as the inherent flaws of the system have led tothe bad performance of a good programme.The teacher factor(i) Though the teachers were expected to speak in English, a large majority of them could not. It was with great difficulty that they spoke the sentences given in the handbook. This is quite natural as the teachers had been expected only to ‘read’ out from their texts until the time SLAP was introduced.(ii) The qualifications required for a teacher of the elementary school are a pass of the Plus Two stage and TTC. In neither of these courses, training is given in the spoken aspect of English.(iii) The majority of the teachers did not have opportunities to attend training programmes after they joined service. To those teachers who had never spoken a single word of English in their entire career, SLAP training though very effective could not produce the desired effect. Teachers’ inadequacy denied the children the opportunity to have adequate exposure to the language, a condition, which is absolutely essential for acquisition.(iv) The feedback received from SLAP teachers revealed their lack of commitment to the programme. Fifty-one percent of the teachers who responded to a questionnaire survey stated that they did not feel convinced about the efficacy of the programme. As such their involvement in it had been deficient. They should have been given more time to come to terms with such a different teaching method.(v) Many of the teachers did not grasp the spirit of the instructions. A good number of them gathered wrong notions. Though there were instructions not to correct the mistakes of the children directly, it was suggested that giving the children opportunities to correct themselves would accomplish that end. The second part missed, however, the perception of many teachers. They made no attempt to guide the children and even allowed them to hang prominently on the walls charts and lists with basic mistakes.Thus the mistakes made easy way into the children’s minds.(vi) Lack of guidance was visible in the children’s efforts to write too. It was disheartening to note that not even one percent of the children knew that they needed to put a full stop at the end of a sentence. They were slightly better in the use of capital letters.(vii) The making of charts and lists failed to give the intended benefit in many of the classes. There were several instances of the teacher making the chart at home and bringing it to class thus completely depriving children’s involvement. Even in places where there was children’s involvement, the charts were sometimes hung so high up that children could not read them even with great effort.(viii) Correction seemed to be the ‘in thing’ even in the SLAP classes. In the few classes where the children attempted to speak it was disappointing to note the teacher interfering with every sentence the child uttered. There was constant correction, which inhibited the children’s speech. This may be the reason why most of the children refused to speak even a single sentence other than the stock questions of How are you? / What is your name? / Where do you come from?(ix) The time allotted for the completion of the ETB pages was too limited. In none of the schools visited the whole of the syllabus i.e., 50 ETB pages, was processed. Not even a single teacher from among the 200 teachers who responded to the questionnaire survey claimed to have processed more than 35 pages. Eighty percent of the teachers found it hard to process more than 30 pages. This evidently brings to light the gap between what was envisaged and what could be practised.(x) The Head teachers’ classes are a constant problem in the primary schools. This needs to be settled once and forever. In about 50 percent of the schools visited, the Hms were away on administrative duties. The teachers entrusted to handle the additional charge of those children were finding it extremely difficult to keep the classes under control.7. SuggestionsSLAP is a relatively well-developed programme for second language teaching. Yet, it would be good to make some modifications to the programme taking into consideration the particular atmosphere of our Government /Aided schools.The programme has to be very realistic about the capacity of the teachers.Training is to be given only to those teachers who have at least average ability in the use of English and only those who have received intensive training should be allowed to teach the language.English is not a phonetic language. As such specific activities are to be planned for making the child aware of the vagaries of English spelling as well as pronunciation.Special activities are to be planned for making the children acquire a sense of the punctuation marks. Though speech is very important, the relevance of writing should not be undermined.In most of the schools the ETB pages were just ‘taught’ and were not ‘processed’. No additional reading material was either read out or suggested. In this case, it would be a good idea to provide small pieces of writing for extra reading.The ETB pages clearly illustrate total absence of imagination. Even the rhymes suggested are so dry that there is no element of fantasy or imaginative beauty in them.The teachers experience a total shift from the conventional method of teaching and hence they need constant monitoring. On-site support and such other support services are to be strengthened to boost the morale of the teachers and to provide them with the essential advice.ConclusionSLAP is a major pedagogic intervention and it deserves to be appreciated for the systematic development of its theory as well as the methodical steps taken for its implementation. The efficacy of the SLAP materials produced cannot be questioned. It has produced for English teachers one of the best ‘Teachers’ Companions’. The major factor, which has led to the failure of the programme, is ‘teacher inadequacy’. Though SLAP has made intensive effort to improve the language proficiency of the teachers, the desired change could not be brought about. This cannot be considered the defect of the teachers either, as they were not equipped to handle this foreign language. It is a matter of deep regret that English is expected to be taught by all teachers and that no qualification is laid down as essential for the teaching of the language. The lack of logic in this matter becomes evident from the fact that to teach the national language, which is Hindi, a teacher should have a degree or equivalent qualification in it. Why English, a foreign language, is expected to be taught well by teachers who are not qualified, is an enigma. The situation demands the urgent attention of the authorities. English is gathering tremendous significance in the national as well as international fora and our children may be expected to fare well in them. It is the failure to prescribe qualifications for English teachers that is corrupting the teaching of English in the schools. Even the teachers who have put their hearts and souls into the programme could not grow as much as the programme required. SLAP is heavily teacher-dependent and teacher-inadequacy was the major cause for its unsatisfactory performance.One of the findings of the study is that merely by developing a new method of teaching or by raising the standard of the syllabus, little improvement could be effected in any of the subjects in the schools. The greatest problem is that very little teaching is done at all. There is also the absolute lack of commitment on the part of a large section of teachers. The few teachers who are committed find themselves out of place in the corrupt system. SLAP has definitely turned a new leaf in the professional growth of teachers who had tried to make good the support and training given to them. But unfortunately this was a very small proportion of the English teacher community.SLAP was a good programme that has failed. It failed not because it had many inherent defects but because the number of qualified and committed teachers who could work out in the classroom this heavily teacher-dependent programme was very limited. What is needed to change the English classroom atmosphere in our schools is not merely the introduction of a good programme or teaching approach but the appointment of qualified and committedteachers.
9 comments:
This is a well-written article.
Please see your mail. i have mailed my comments on Rajan Cherukkad's article.
with love and regards
anandan
പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമായി നിന്ന് അഷ്ടിക്കു വക നേടുകയും തന്റെ ഉത്തരവാദിത്തങ്ങള്‍ അല്പം പോലും നടത്താതിരിക്കുകയും ചെയ്യുന്ന കൂട്ടത്തിലേക്ക് ഒരാള്‍ കൂടി വന്നു എന്നു രാജന് ചെറുകാട്ടിന്റെ ലേഖനം തെളിയിക്കുന്നു. ജ്ല്ലാ വിദ്യാഭ്യാസ ഗവേഷണ പരിശീലന കേന്ദ്രത്തില്‍ ജോലിചെയ്ത് പരിശീലനങ്ങളോ ഗവേഷണങ്ങളോ നടത്താതിരിക്കുകയും ഫണ്ടും സൗകര്യങ്ങളും ആവശ്യത്തിലധികം ഉപയോഗിക്കുകയും ചെയ്യുമ്പോള്‍, ഉണ്ടിരിക്കുന്നവന് വിളിയുണ്ടവുക സ്വാഭാവികം മാത്രം.ഇവരെല്ലാം ചേര്‍ന്നാണ് പൊതു വിദ്യാഭ്യാസത്തെ കുളിപ്പിച്ചു കിടത്തുന്നതെന്ന് ആര്‍ക്കാണറിയാത്തത്. കലാധരന്മാഷെ നന്നായിരിക്കുന്നു. വസ്തുനിഷ്ഠമായ മറുപടി ഒരുക്കിയതിന്. ഞാനിത് പരമാവധി പേര്‍ക്കെത്തിക്കാന്‍ ശ്രമിക്കാം.
ഹൈ മഷേ, ലേഖനത്തിന്റെ അവസാന പാരഗ്രാഫിൽ വ്യക്തതയില്ലാതെ പോയി എന്ന തോന്നലുണ്ട്, അക്ഷരത്തെറ്റുകൾ അവിടെയിവിടെ വന്നതിനാലാണോ, എന്തോചിലപ്പോൾ കുഴപ്പം എന്റേതാകാം;ഇതിന്റെ മദ്ദ്യത്തിൽ എല്ലാം അറിഞ്ഞും കേട്ടുമിരിക്കുന്നവർക്ക് എനിക്കുണ്ടായ വിഷമം ഉണ്ടാകില്ലായിരിക്കാം.
ഇത്തരം ഉദ്യമങ്ങൾ തീർശ്ചയായും ആവശ്യമാണ്; കേരളത്തിലെ ഗവണ്മെന്റ് സ്കൂളുകളിലും സ്വകാര്യ സ്റ്റ്കൂളുകളീലും രണ്ടു തര സിലബസുകളാണോ ഫോളോ ചെയ്യൂന്നത്.
കേരളത്തിലെ അക്കാഡമിക് സമൂഹം ഈ ചര്‍ച്ചയില്‍ പാലിച്ച മൗനം വേദനിപ്പിക്കുന്നു.
പുതിയ കരിക്കുലത്തിന്റെ നന്മകള് തിരിച്ചറിഞ്ഞ ഒരാളും ഇത്തരത്തില്‍ പ്രതികരിക്കില്ല......നന്നായി പഠിക്കാതെ പത്രത്തില്‍ എഴുതുകയും ഇല്ല .മാതൃഭൂമിയിലെ രാജന് ചെറുകാടിന്റെ ലേഖനം വായിച്ചപ്പോള്‍ എനിക്ക് അമര്‍ഷം ഒന്നും തോന്നിയില്ല . മറിച്ച് സഹതാപമാണ് തോന്നിയത് .ഒന്നുമില്ലെങ്കിലും കെ സി എഫും , എന്‍ സി എഫും നന്നായി വായിച്ചു നോക്കി അവ താരതമ്യം ചെയ്തിരുന്നെങ്കിലും മതിയായിരുന്നു ..... അതിനുപോലും ലേഖകന്‍ മനസ് കാട്ടിയില്ല .സ്വാതന്ത്ര്യം കിട്ടിയശേഷം ഒരുപാട് വിദ്യാഭ്യാസ കമ്മിഷനുകളും നിര്‍ദ്ദേശങ്ങളും ഉണ്ടായിട്ടുണ്ട് .ഈ നിര്‍ദ്ദേശങ്ങളില്‍ എത്രയെണ്ണം ക്ലാസ്സ് മുറിയില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട് ?
കുട്ടികളുടെ അവകാശ നിയമത്തില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കേരളത്തിലെ കരിക്കുലം സഹായകമാണോ ?
വെറും ജോലി നേടല്‍ മാത്രമാണോ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ?
അല്ലെങ്കില്‍ മറ്റു ലക്ഷ്യങ്ങള്‍ നേടാന്‍ ഒരു പ്രവര്ത്തനാധിഷ്ട്ടിത ക്ലാസ്സ് മുറിയിലെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണം ?
അതിനു പരിഹാരം ലേഖകന്‍ പറയുന്നതുപോലെ മെക്കാളെ സായിപ്പിന്റെ വിദ്യാഭ്യാസരീതി തിരിച്ചു കൊണ്ടുവരലാണോ ?
ഇനിയും ചോദ്യങ്ങള്‍ അനവധിയാണ് .....
ഇത്തരം ലേഖനങ്ങള്‍ സ്കൂള്‍ തുറന്ന സമയം തന്നെ എഴുതി വിട്ടതിനു പിന്നില്‍ ലക്ഷ്യങ്ങള്‍ വേറെയാണ് .....
അത് സഹായിക്കുന്നത് പാലായിലും തൃശൂരിലും നടക്കുന്ന കൊല്ലപ്പലിശക്കാരെ തോല്‍പ്പിക്കുന്ന വിദ്യാഭ്യാസകച്ചവടവും കുട്ടി ജയിലുകളും പകര്‍ത്താനുള്ള സാമാന്യ ജനത്തിന്റെ മനോഭാവത്തെയാണ്
പ്രസന്നട്ടീച്ചര്
അല്പം അശ്രദ്ധ കാരണം അക്ഷരങ്ങള്‍ ചിന്തിച്ച വഴിക്കു വന്നില്ല.കുറെ തിരുത്തി.അവസാനംഭാഗം അല്പം മുറുക്കി. തുടര്‍ച്ച യുണ്ടാകും.
ജോഷീ ഡയറ്റിലെ രാജനാണോ ഈ രാജന്? എനിക്കറിയില്ല. കൃത്യതപ്പെടുത്തണേ..ആനന്ദന്മാഷ്ടെ കുറിപ്പു കിട്ടി. അടുത്ത ലക്കങ്ങളില്‍ അതു പ്രയോജനപ്പെടുത്തും. ഒറു മാധ്യമത്തില്‍ വന്ന പരമ്പരയോടുളള എന്റെ പ്രതികരണം വിയോജിപ്പില്ലാത്തവര്ക്ക് നമമാധ്യമസാധ്യത ഉപയോഗിച്ച് പ്രചരിപ്പിക്കാം.
മാഷേ,
ഇത്ര വിപുലമായി സമഗ്രമായി വ്യക്തമായി പഠിച്ചെഴുതിക്കൊണ്ടിരിക്കുന്ന ഈ കുറിപ്പിന് അഭിനന്ദനങ്ങള്‍.. വളരെ ലഘുവായി ഒരു കുറിപ്പ് ഞാനും എഴുതിയിരുന്നു.
ലിങ്ക്
രാജന് ചെറുക്കാടിനെ ഫേസ്ബുക്കില്‍ തിരഞ്ഞപ്പോള്‍ മാതൃഭൂമിയിലെ ചീഫ് സബ് എഡിറ്ററെന്ന് കാണാന്‍ കഴിഞ്ഞു.
പ്രിയ കലാധരന്‍,
ഇടപെടല്‍ അസ്സലായി. ചില കൂട്ടിച്ചേര്‍ക്കലുകള്‍.
1) ASER റിപ്പോര്‍ട്ടില്‍ 2012 ല്‍ private സ്കൂളില്‍ ഏതാണ്ട് 60% കുട്ടികള്‍ ഉണ്ട് എന്ന നിലയില്‍ പറയുന്നുണ്ടല്ലോ. ഈ പ്രൈവറ്റില് എയിഡഡും അണ് എയിഡഡുമൊക്കെ പെടും. private എന്നതിനെ അണ്‍എയിഡഡ് എന്ന് ലേഖകന്‍ തെറ്റായി വായിച്ചതാകാം.
2) ശ്രീദേവി എസ് നായരുടെ പഠനത്തില്‍ 'In the schools in which atleast 50% of the programme was carried out, the children showed remarkable language ability' എന്ന് ഒരിടത്ത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതുമാത്രം പോരേ രാജന്റെ വാദത്തിലെ പൊള്ളത്തരം മനസ്സിലാവാന്‍
3) KCF 2007 എന്ന പേരില്‍ ലേഖകന്‍ ഉദ്ധരിച്ചതു മുഴുവന്‍ അതിന്റെ ആദ്യത്തെ കരട് കോപ്പിയില്‍ നിന്നാണ്!
ഫൈനല്‍ കോപ്പിയില്‍ ഇദ്ദേഹം ഉദ്ധരിച്ച പലതും ഇല്ല !
4) പഴയ കോപ്പിയില്‍ നിന്ന് ഉദ്ധരിച്ചപ്പോള്‍ തന്നെ പലതും ബോധപൂര്‍വം ഒഴിവാക്കി. ഉദാഹരണമായി തെറ്റുകള്‍ തിരുത്തുന്നത് അഭികാമ്യമല്ലെന്ന് പറഞ്ഞിരിക്കുന്നുവെന്നാണ് ശ്രീ രാജന്റെ ഒരു കണ്ടെത്തല്‍. എന്നാല്‍ അവിടെ പറഞ്ഞ കാര്യം ഇങ്ങനെയാണ്. 'കുട്ടിയുടെ ഭാഷാപ്രയോഗത്തിലുണ്ടാകുന്ന തെറ്റുകള്‍ അപ്പപ്പോള്‍ തിരുത്തുന്നത് അഭികാമ്യമല്ല. ശൈലീപരവും ഘടനാപരവും (syntactic) രൂപിമപരവും (morphological) ലേഖനപരവുമായ തെറ്റുകളെ പരിഹരിക്കുന്നതിന് അനുയോജ്യമായ എഡിറ്റിങ്ങ് പ്രക്രിയകള്‍ ആവശ്യമാണ്.'
തുടര്‍ന്നും ചര്‍ച്ചയില്‍ ഇടപെടാം.
-പി.വി.പുരുഷോത്തമന്
ഒരു കാലത്ത് വായിക്കാൻ ഏറെ ഇഷ്ട്ടപ്പെട്ടിരുന്ന പത്രമായിരുന്നു മാതൃഭൂമി .പക്ഷെ പിന്നീട് ആ താല്പര്യം കുറഞ്ഞത് എന്റെ രാഷ്ട്രീയ ബോധം കൊണ്ടായിരുന്നില്ല ആ പത്രത്തിലെ വാർത്തകളുടെ , ചിത്രങ്ങളുടെ സംസ്കാരശൂന്യത ഒന്നുകൊണ്ട് മാത്രമായിരുന്നു .അക്കൂട്ടത്തിലേക്ക് മറ്റൊന്നുകൂടി എന്നേ ഞാൻ കരുതുന്നുള്ളൂ .
Post a Comment