മാരാരിക്കുളം
ടാഗോര്‍ സ്മാരക പഞ്ചായത്ത്
എല്‍ പി സ്കൂളിലെ ഒന്നാം
ക്ലാസിലെ കുട്ടികളുടെ പോര്‍ട്ട്
ഫോളിയോ ഫയലില്‍ നിന്നും
നൂറില്‍പരം രേഖകള്‍ എനിക്കു
സമ്മാനമായി കിട്ടി.
അസൂയാവഹമായ
പ്രവര്‍ത്തനമാണ് അവിടെ
നടന്നത്.
ഒന്നാം
ക്ലാസിലെ കുട്ടികള്‍ പരസ്പരം
കത്തെഴുതി.
അങ്ങനെ
ലേഖനത്തിന്റെ ആധികാരികസന്ദര്‍ഭത്തെ
പ്രയോജനപ്പെടുത്തി.
കൂടെ തപ്പാല്‍
ഉരുപ്പടിയുമായി പോസ്റ്റ്
മാന്‍ വന്ന് ഒരോ കുട്ടിയുടെയും
പേര് വിളിച്ച് അത് സമ്മാനിച്ചപ്പോള്‍
ആ കാര്‍ഡില്‍ പതിഞ്ഞ സീല്‍
മാത്രമായിരുന്നില്ല സഹപാഠി
വരച്ച ചിത്രവും കുറിപ്പുമെല്ലാം
കൗതുകമായി.
2.03.2016 നാണ്
കത്തെഴുത്ത് നടത്തിയത്.
ഞാന്‍ ആലോചിച്ചു. എനിക്ക് ഒരു കത്തെഴുതാന്‍ കഴിഞ്ഞതെന്നാണ്? പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരിക്കും. അതിനു മുമ്പ് അഞ്ചാം ക്ലാസ് മുതല്‍ രചനാബുക്കില്‍ അധ്യാപകര്‍ ബോര്‍ഡിലെഴുതിയത് പകര്‍ത്തിയും പരീക്ഷയ്ക് സാങ്കല്പിക കത്തെഴുതിയും പരിശീലിച്ചിട്ടുണ്ടെന്നത് നേര്. കത്തെഴുത്ത് അത്ര വരെ വൈകേണ്ട സംഗതിയല്ലെന്നും എഴുത്ത് പഠിപ്പിലെ ഒന്നാന്തരം അനുഭവമാക്കാമെന്നും കലവൂരിലെ അധ്യാപിക തെളിയിച്ചിരിക്കുന്നു. ഈ ടീച്ചര്‍ റിസോഴ്സ് പേഴ്സണല്ല. താന്‍ ചെയ്യുന്നതെന്തോ വലിയ കാര്യമാണെന്ന ഭാവമില്ലാതെ അതിലളിതമായി കുട്ടികളുടെ മനസിനെ പഠനത്തിന്റെ മഴവില്‍വര്‍ണത്തിലേക്ക് ലയിപ്പിക്കുന്നു.
(ഷൈനിട്ടീച്ചറുടെ ഒന്നാം ക്ലാസിലെ വിശേഷങ്ങള്‍ തുടരും)
1 comment:
അത്ഭുതകരമായ പ്രവര്‍ത്തനമാണി ത് .മൂന്നാം ക്ലാസുകാരിയോടു അടിക്കുറിപ്പ് എഴുതി വരാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ അധ്യാപകര്‍ കുട്ടികളെ പരീക്ഷിക്കുകയാണോ ഇതൊക്കെ എങ്ങനെ എഴുതും എന്നൊരാള്‍ ചോദിച്ചു .അവരെ ഈ പഠന പ്രവര്‍ത്തനത്തിലൂടെ ഏറെ കാര്യങ്ങള്‍ ബോധ്യ പ്പെടുത്തനാകും .പരിശീല ന ത്തില്‍ ഉള്‍ക്കൊള്ളി ക്കേണ്ട മാതൃക ഇവയാണ്.ആത്മ വിശ്വാസം കൂട്ടുന്നതില്‍ ഈ മികവുകള്‍ എന്നെ സഹായിക്കും .തീര്‍ച്ച .
Post a Comment