വായനാ കാർഡുകൾ രൂപീകരണ പ്രക്രിയ -
സ്കൂൾ
വികസന പദ്ധതിയിൽ മൂന്നു വർഷം കൊണ്ട് 3000 വായനാ കാർഡുകൾ ഉണ്ടാക്കാനാണ്
ലക്ഷ്യം ഈ വർഷത്തെtarget 1000 ആണു് ഇതിൽ 500 എണ്ണം പൂർത്തിയായി_ ഓരോ
ക്ലാസിനും അനുയോജ്യമായ കഥകൾ കവിതകൾ ചെറുലേഖനങ്ങൾ
അധികവിവരശേഖരണത്തിനനുയോജ്യമായ കുറിപ്പുകൾ എന്നിവ അതാത് ക്ലാസധ്യാപകരാണ്
തെരഞ്ഞെട്ടക്കുക ബാല മാസികകളിലെയും പുസ്തകങ്ങളിലെയും കഥകളും കവിതകളും
നേഴ്സറി ഗാനങ്ങളും ചിത്രകഥകളും ഒക്കെ ഉപയോഗിക്കുംSRG യിൽ ചർച്ച ചെയ്ത്
മെച്ചപ്പെട്ടവതെരഞ്ഞെട്ടക്കും A4 പേപ്പറിന്റെ പേജിലോ രണ്ടു പേജിലോ
ഒതുങ്ങന്ന വിധത്തിൽ ക്രമീകരിച്ച് ചിത്രങ്ങൾ വരച്ചു ചേർത്തോ വെട്ടി
ഒട്ടിച്ചോ മനോഹരമാക്കും ഇതിന്റെ കളർ പ്രിന്റ് എട്ടത്ത് ലാമിനേറ്റ് ചെയ്ത്
ആഞ് റീഡിംഗ് കാർഡുകൾ തയ്യാറാക്കുക ഇത്തരം ഒരു കാർഡ് തയ്യാറാക്കാൻ പുറത്ത്
50 രൂപാ ചെലവു വരും ഈ വർഷത്തെ സ്കൂൾ ഗ്രാന്റ് ഉപയോഗിച്ച് സ്വന്തമായി
ലാമിനേറ്റർ വാങ്ങി. അതിനാൽ 20 രൂപക്ക് തീരും
വൈവിധ്യം
ഇംഗ്ലീഷ്
മലയാളം ഭാഷകളിൽ, ശാസ്ത്രം, ഗണിതം, കൃഷി, കുടുമ്പം, സമൂഹം, രാഷ്ട്രീയം,
ചരിത്രം, ഭൂമിശാസ്ത്രം, തുടങ്ങിയ എല്ലാ കാര്യങ്ങളുമായി ബന്ധപ്പെട്ട Reading
card കൾ ഉണ്ട്.ഓരോ ക്ലാസിലെയും വിഷയങ്ങളുമായി ബന്ധപ്പെട്ടവ സ്ഥിരമായി
അതാതു ക്ലാസിൽ സൂക്ഷിക്കും' പൊതുവായ നക്കുള്ള വ കൃത്യമായ ഇടവേളകളിൽ
ക്ലാസുകൾക്ക് മാറി മാറി കൊടുക്കും
ഉപയോഗ രീതി
ഏതെങ്കിലും
ഒരു വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ച് project
തയ്യാറാക്കുന്നു .Home work കൾ ചെയ്യാനും കുട്ടികൾക്ക് ഏറെ സഹായകരമാണ് ഉദ:
നാലാം ക്ലാസിലെ EVട കേരളീയ കലകൾ എന്ന യൂണിറ്റുമായി ബന്ധപ്പെട്ട അനുബന്ധ
വിവരശേഖരണത്തിനു് കലകളുമായി ബന്ധപ്പെട്ട കാർഡുകളാണ് കുട്ടികൾ
ഉപയോഗിക്കുന്നത് കൂടാതെ ഒഴിവു സമയങ്ങളിൽ പൊതുവായ വായനക്കുള്ള കാർഡുകൾ
കുട്ടികൾ സ്വയം തെരഞ്ഞെട്ടത്ത് വായിക്കുകയും പുതിയ പദങ്ങൾകണ്ടെത്തുക
ചോദ്യങ്ങൾ തയ്യാറാക്കുക ഉത്തരങ്ങൾകണ്ടെത്തുക വായനാ കുറിപ്പുകൾ തയ്യാറാക്കുക
കഥാപാത്ര നിരൂപണം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങളില്ല ടെ സ്വയം
പഠനത്തിനുള്ള നിരവധി സാധ്യതകൾ ക്ലാസിൽ പ്രയോജനപ്പെടുത്തുന്നു
ഫലങ്ങൾ
- ക്ലാസുകളിൽ സ്വയം നിയന്ത്രിത പഠന പ്രവർത്തനങ്ങൾക്കുള്ള ഏറ്റവും അനുയോജ്യമായ ഒരു സങ്കേതമാണ് റീഡിംഗ് കാർഡുകൾ
- ഓരോ യൂണിറ്റുമായി ബന്ധപ്പെട്ട അധികവിവരശേഖരണത്തിനായി കാർഡുകൾ ഉപയോഗിക്കുന്നതുമൂലം പ0ന പ്രക്രിയ കൂടുതൽ സുഗമവും കാര്യക്ഷമവും ആകുന്നു
- LP ക്ലാസിലെ കുട്ടികൾക്ക് ഒരു പുസ്തകം മുഴുവനായി വായിക്കാൻ കൊടുക്കുന്നതിനു പകരം ഒരു പേജിലോ 2 പേജിലോ ഒതുങ്ങുന്ന കഥകളും കവിതകളും ഒക്കെ ലഭിക്കുന്നതു മൂലം അവർ അത് പൂർണ്ണമായി വായിക്കുകയും പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്യുന്നു.
- വായനാ പരിപോഷണത്തിന്റെ ഭാഗമായി കുട്ടികളെ വായനയിലേക്ക് അടുപ്പിക്കുവാൻ വലിയൊരു പരിധി വരെ ഈ കാർഡുകൾ സഹായിക്കുന്നുണ്ട്.
- ലാമിനേറ്റ് ചെയ്തിരിക്കുന്നതിനാൽ തുടർച്ചയായ ഉചയോഗത്തിനു ശേഷവും കാർഡുകൾ കേടുപാടുകളൊന്നുമില്ലാതെ സൂക്ഷിക്കാൻ കഴിയുന്നു.
- ആക്ടിവിറ്റി കാർഡു കൾ ഓരോ ക്ലാസിലെയും ഓരോ യൂണിറ്റും വ്യക്തമായി പരിശോധിച്ച് തുടർ പ്രവർത്തനങ്ങൾക്കും ആശയങ്ങൾ ഉറപ്പിക്കുന്നതിനും ഉതകുന്ന വിധത്തിൽ തയ്യാറാക്കിയിട്ടുള്ളതാണ് ആക്ടിവിറ്റി കാർഡുകൾ ഇവ ലാമിനേറ്റ് ചെയ്യുന്നില്ല ഓരോ കാർഡും ക്ലാസിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച കോപ്പികൾ എടുക്കും ആവശ്യമായ സന്ദർഭത്തിൽ കുട്ടികൾക്ക് വിതരണം ചെയ്യുന്നു.
- പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇവ തിരികെ വാങ്ങി മൂല്യനിർണ്ണയം നടത്തി കുട്ടികളുടെ പോർട്ട് ഫോളിയോ ഫയലിൽ സൂക്ഷിക്കുന്നു. തുടർ പ്രവർത്തനങ്ങളായും ഹോം വർക്ക് ആയും ഇവ ഉപയോഗിക്കുന്നുണ്ട്,
വായനാ കാർഡുകളും ആക്ടിവിറ്റി കാർഡുകളും പൊതുജ നസാമൂഹിക
പങ്കാളിത്തത്തോടെ സ്പോൺസറിംഗിലൂടെയാണ് സമാഹരിക്കുന്നത് ടchool Plan -ൽ
സൂചിപ്പിച്ചിരിക്കുന്ന കുട്ടി പുസ്തകശാലയുമായി ബന്ധപ്പെടുത്തി ആകർഷകവും
സുരക്ഷിതവും സൗകര്യപ്രദവുമായി ഇവയെ ക്രമീകരിക്കാനും സൂക്ഷിക്കാനുമുള്ള
സൗകര്യങ്ങൾ ഒരുക്കാൻ ഒരു ക്ലാസിന് ഉദ്ദേശം 15000 രൂപയോളം ചെലവു വരും
ഇതിനായുള്ള 4 Sp oncer മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണു് ഇപ്പോൾ PTA.
അതുപോലെ സ്കൂളിൽ ഒരു കളർPhoto Stat മിഷൻ വാങ്ങിയാൽ കാർഡുകളുടെ ചെലവ്
വീണ്ടും കുറക്കാൻ കഴിയും സന്മനസുള്ളവർ സഹായിക്കുമെന്ന പ്രതിക്ഷയിലാണ് ഞങ്ങൾ
2 comments:
Post a Comment