ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Saturday, June 27, 2020

ഓൺ ലൈൻ പഠന മോണിറ്ററിംഗും ഡയറിയെഴുത്തും

"ഡയറി വായനയിൽ ഗുണാത്മക ഫീഡ് ബാക്ക് നൽകാനും മെച്ചപ്പെടലിന്റെ നേർസാക്ഷ്യങ്ങൾ അനുഭവിച്ചറിയാനും കഴിയുന്നുണ്ട്.
 ദിവസവും 8 pm മുതൽ നടക്കുന്ന ക്ലാസ് തലകൂടിച്ചേരലിൽ ഹാജർ രേഖപ്പെടുത്തലിനു ശേഷം ആദ്യ സെഷൻ ഡയറി വായനയാണ്.
ഒരു ദിവസം 3 പേർക്കാണ് വായിക്കാനവസരം.
ഓരോ ഡയറി വായനയും എല്ലാവർക്കും കേൾക്കാനവസരം ലഭ്യമാക്കിയതിനു ശേഷം ,ആദ്യം ഡയറി വായനയിലെ മികച്ചവയും പിന്നീട്, ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രതിപാദിക്കുന്നു. 
ഓരോ ദിവസവും ഈ സെഷൻ ആവർത്തിക്കുന്നതിനാൽ ഡയറി എഴുത്തും വായനയും ഓരോ ദിവസവും വളരെയധികം മെച്ചപ്പെടുന്നുണ്ട്. " ( സുമിത ടീച്ചര്‍, കൃഷ്ണ എ.എൽ.പി.എസ് ,       അലനല്ലൂർ)

2
ഓണ്‍ലൈന്‍ പഠനം മോണിറ്ററ്‍ ചെയ്യുന്നതിന് ഫലപ്രദമായ ഓരു രീതിയാണ് അലനല്ലൂരില്‍ വികസിപ്പിച്ചിട്ടുളളത്. അതിനായി കുട്ടികള്‍ക്ക് നല‍്‍കിയ നിര്‍ദേശം നോക്കുക
"കുട്ടികളേ
എല്ലാവരും  ഡയറി എഴുതണം 
ഡയറി എഴുതുമ്പോൾ ശ്രദ്ധിക്കേണ്ടത്  -
  • ഓൺലൈൻ ക്ലാസിൽ  നിങ്ങൾ ചെയ്യേണ്ട പ്രവർത്തനങ്ങൾ 
  • അതിനു മാഷ് നൽകുന്ന സഹായ പ്രവർത്തനങ്ങൾ 
  •  ഇവയെല്ലാം നിങ്ങൾ എത്ര ചെയ്തു?
  • ഇനിയെത്ര ബാക്കിയുണ്ട് ?
  • അല്ലെങ്കിൽ അത് ചെയ്യാൻ നിങ്ങൾ നേരിടുന്ന പ്രയാസങ്ങൾ എന്തെല്ലാം..
 ഇതെല്ലാം ഡയറിയിൽ ഉണ്ടാവണേ"
  കെ. ജയമണികണ്ഠകുമാർ
      കൃഷ്ണ എ.എൽ.പി.എസ്  
         അലനല്ലൂർ
"ഈ ദുരന്ത കാലത്ത് കുട്ടിയുടെ തനതായ സ്വയം വിലയിരുത്തലിന്റെ കൃത്യത ദർശിക്കാൻ ഡയറി കുറിപ്പ്  ഏറെ ഉപകരിക്കും എന്ന  ഒരു തിരിച്ചറിവ് നമുക്കുണ്ടാകണം. ഇതിന്  കൃത്യമായ ഒരു ഉദാഹരണമാണ്.. 
ഇതോടൊപ്പം ഞാൻ പങ്കുവയ്ക്കുന്ന  അനന്തകൃഷ്ണൻ എഴുതിയ ഡയറിക്കുറിപ്പുകൾ..
വിദ്യാലയത്തിൽ പോകാൻ കഴിയാത്ത അവൻറെ മാനസികാവസ്ഥ എത്ര  തന്മയത്വത്തോടെ കൂടിയാണ്   അവൻ അവതരിപ്പിച്ചിരിക്കുന്നത് . എല്ലാ കുട്ടികളും സ്വന്തം അനുഭവങ്ങളുടെ ചൂരു വരത്തക്കവിധത്തിൽ  സ്വതന്ത്ര ഡയറികൾ  പങ്കുവെക്കട്ടെ"    (കെ. ജയമണികണ്ഠകുമാർ, കൃഷ്ണ എ.എൽ.പി.എസ്  ,  അലനല്ലൂർ)
*DPEPകാലം തൊട്ടേ  ഡയറി എഴുത്ത്  ഈ വിദ്യാലയം കുട്ടികളുടെ ദിനചര്യ ആക്കി മാറ്റിയിട്ടുണ്ട്..കുട്ടിയുടെ ആത്മാംശത്തിന്റെ പ്രകടനപരത  ഇത്രമാത്രം പുറത്തു കൊണ്ടുവരാൻ  കഴിയുന്ന ഒരു പ്രവർത്തനം വേറെ കണ്ടിട്ടില്ല  എന്നുതന്നെ പറയാം എന്നാണ് അധ്യാപകരുടെ വിലയിരുത്തല്‍
ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട് കുട്ടികള്‍ എഴുതിയ ഡയറികളില്‍ ചിലത് ചുവടെ

7 comments:

ഒന്നാം ക്ലാസ് said...

മാതൃകാപരം

Unknown said...

വളരെ നല്ലത്

Jayamanikandakumar.k said...

ഡയറി പ്രവർത്തനം കുട്ടിയുടെ സ്വയം വിലയിരുത്തലിനും..
ശ്രദ്ധേയമായ ഒരു ഉപാധിയാണ് .. ആശയവിനിമയ ചോർച്ച നേരിടുന്ന ഈ ദുരന്ത കാലത്ത്.. ഇതൊരു സഹായകമായാണ് അനുഭവപ്പെട്ടത്. ഇത്. പങ്കുവെച്ച്
ശ്രദ്ധയിൽ കൊണ്ടു വന്നതിന് Dr. കലാധരൻസാറിന് പ്രത്യേകം നന്ദി

Unknown said...

വളരെയധികം സന്തോഷം ഉണ്ട് സാർ ഡയറി ശ്രദ്ധിക്കപ്പെട്ടതിൽ

Yoosuf said...

ആത്മാർത്ഥ പ്രവർത്തനം നമ്മുടെ കുട്ടികളുടെ വികസനം ത്വരിതഗതിയിലാക്കും. മണികണ്ഠൻ മാഷ് തന്റെ കുട്ടകൾക്ക് വേണ്ടി നിരന്തര ഗവേഷണത്തിലാണ്. അഭിനന്ദനങ്ങൾ...

ടി.രാജീവ് said...

അനുഭവവേദ്യമായ വിഷയങ്ങൾ സംഭവങ്ങൾ ആത്മാംശം കലർന്ന ഭാഷയിൽ രേഖപ്പെടുത്തുമ്പോൾ ഡയറി ഒരു പുതു ജീവന്റെ തുടിപ്പായി മാറുന്നു.ഇത്തരം ഡയറികൾ പകർന്നു നൽകുന്ന ചില തിരിച്ചറിവുകളുണ്ട്. മണികണ്ഠൻ മാഷുടെ ശ്രമം അഭിനനീയം: സുന്ദരിപ്പട്ടം അവിടെയും ഇടം പിടിച്ചതിൽ വളരെ സന്തോഷം. സുമിത ടീച്ചർക്കും ആത്മാർത്ഥമായ ഇടപെടലിന് അഭിനന്ദനം

ടി.രാജീവ് said...

മണികണ്ഠൻ മാഷുടെ ശ്രമം അഭിനന്ദനീയം എന്നു വായിക്കണേ