"ഡയറി വായനയിൽ ഗുണാത്മക ഫീഡ് ബാക്ക് നൽകാനും മെച്ചപ്പെടലിന്റെ നേർസാക്ഷ്യങ്ങൾ അനുഭവിച്ചറിയാനും കഴിയുന്നുണ്ട്.
ദിവസവും 8 pm മുതൽ നടക്കുന്ന ക്ലാസ് തലകൂടിച്ചേരലിൽ ഹാജർ രേഖപ്പെടുത്തലിനു ശേഷം ആദ്യ സെഷൻ ഡയറി വായനയാണ്.
ഒരു ദിവസം 3 പേർക്കാണ് വായിക്കാനവസരം.
ഓരോ ഡയറി വായനയും എല്ലാവർക്കും കേൾക്കാനവസരം ലഭ്യമാക്കിയതിനു ശേഷം ,ആദ്യം ഡയറി വായനയിലെ മികച്ചവയും പിന്നീട്, ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രതിപാദിക്കുന്നു.
ഓരോ ദിവസവും ഈ സെഷൻ ആവർത്തിക്കുന്നതിനാൽ ഡയറി എഴുത്തും വായനയും ഓരോ ദിവസവും വളരെയധികം മെച്ചപ്പെടുന്നുണ്ട്. " ( സുമിത ടീച്ചര്‍, കൃഷ്ണ എ.എൽ.പി.എസ് , അലനല്ലൂർ)
2
ഓണ്‍ലൈന്‍ പഠനം മോണിറ്ററ് ചെയ്യുന്നതിന് ഫലപ്രദമായ ഓരു രീതിയാണ് അലനല്ലൂരില്‍ വികസിപ്പിച്ചിട്ടുളളത്. അതിനായി കുട്ടികള്‍ക്ക് നല്കിയ നിര്‍ദേശം നോക്കുക
"കുട്ടികളേ
എല്ലാവരും ഡയറി എഴുതണം
എല്ലാവരും ഡയറി എഴുതണം
ഡയറി എഴുതുമ്പോൾ ശ്രദ്ധിക്കേണ്ടത് -
- ഓൺലൈൻ ക്ലാസിൽ നിങ്ങൾ ചെയ്യേണ്ട പ്രവർത്തനങ്ങൾ
- അതിനു മാഷ് നൽകുന്ന സഹായ പ്രവർത്തനങ്ങൾ
- ഇവയെല്ലാം നിങ്ങൾ എത്ര ചെയ്തു?
- ഇനിയെത്ര ബാക്കിയുണ്ട് ?
- അല്ലെങ്കിൽ അത് ചെയ്യാൻ നിങ്ങൾ നേരിടുന്ന പ്രയാസങ്ങൾ എന്തെല്ലാം..
ഇതെല്ലാം ഡയറിയിൽ ഉണ്ടാവണേ"
കെ. ജയമണികണ്ഠകുമാർ
കൃഷ്ണ എ.എൽ.പി.എസ്
അലനല്ലൂർ
"ഈ ദുരന്ത കാലത്ത് കുട്ടിയുടെ തനതായ സ്വയം വിലയിരുത്തലിന്റെ കൃത്യത ദർശിക്കാൻ ഡയറി കുറിപ്പ് ഏറെ ഉപകരിക്കും എന്ന ഒരു തിരിച്ചറിവ് നമുക്കുണ്ടാകണം. ഇതിന് കൃത്യമായ ഒരു ഉദാഹരണമാണ്..
ഇതോടൊപ്പം ഞാൻ പങ്കുവയ്ക്കുന്ന അനന്തകൃഷ്ണൻ എഴുതിയ ഡയറിക്കുറിപ്പുകൾ..
വിദ്യാലയത്തി ൽ പോകാൻ കഴിയാത്ത അവൻറെ മാനസികാവസ്ഥ എത്ര തന്മയത്വത്തോടെ കൂടിയാണ് അവൻ അവതരിപ്പിച്ചിരിക്കുന്നത് . എല്ലാ കുട്ടികളും സ്വന്തം അനുഭവങ്ങളുടെ ചൂരു വരത്തക്കവിധത്തിൽ സ്വതന്ത്ര ഡയറികൾ പങ്കുവെക്കട്ടെ" (കെ. ജയമണികണ്ഠകുമാർ, കൃഷ്ണ എ.എൽ.പി.എസ് , അലനല്ലൂർ)
*DPEPകാലം തൊട്ടേ ഡയറി എഴുത്ത് ഈ വിദ്യാലയം കുട്ടികളുടെ ദിനചര്യ ആക്കി മാറ്റിയിട്ടുണ്ട്..കുട്ടിയുടെ ആത്മാംശത്തിന്റെ പ്രകടനപരത ഇത്രമാത്രം പുറത്തു കൊണ്ടുവരാൻ
കഴിയുന്ന ഒരു പ്രവർത്തനം വേറെ കണ്ടിട്ടില്ല എന്നുതന്നെ പറയാം എന്നാണ് അധ്യാപകരുടെ വിലയിരുത്തല്‍
ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട് കുട്ടികള്‍ എഴുതിയ ഡയറികളില്‍ ചിലത് ചുവടെ
7 comments:
മാതൃകാപരം
വളരെ നല്ലത്
ഡയറി പ്രവർത്തനം കുട്ടിയുടെ സ്വയം വിലയിരുത്തലിനും..
ശ്രദ്ധേയമായ ഒരു ഉപാധിയാണ് .. ആശയവിനിമയ ചോർച്ച നേരിടുന്ന ഈ ദുരന്ത കാലത്ത്.. ഇതൊരു സഹായകമായാണ് അനുഭവപ്പെട്ടത്. ഇത്. പങ്കുവെച്ച്
ശ്രദ്ധയിൽ കൊണ്ടു വന്നതിന് Dr. കലാധരൻസാറിന് പ്രത്യേകം നന്ദി
വളരെയധികം സന്തോഷം ഉണ്ട് സാർ ഡയറി ശ്രദ്ധിക്കപ്പെട്ടതിൽ
ആത്മാർത്ഥ പ്രവർത്തനം നമ്മുടെ കുട്ടികളുടെ വികസനം ത്വരിതഗതിയിലാക്കും. മണികണ്ഠൻ മാഷ് തന്റെ കുട്ടകൾക്ക് വേണ്ടി നിരന്തര ഗവേഷണത്തിലാണ്. അഭിനന്ദനങ്ങൾ...
അനുഭവവേദ്യമായ വിഷയങ്ങൾ സംഭവങ്ങൾ ആത്മാംശം കലർന്ന ഭാഷയിൽ രേഖപ്പെടുത്തുമ്പോൾ ഡയറി ഒരു പുതു ജീവന്റെ തുടിപ്പായി മാറുന്നു.ഇത്തരം ഡയറികൾ പകർന്നു നൽകുന്ന ചില തിരിച്ചറിവുകളുണ്ട്. മണികണ്ഠൻ മാഷുടെ ശ്രമം അഭിനനീയം: സുന്ദരിപ്പട്ടം അവിടെയും ഇടം പിടിച്ചതിൽ വളരെ സന്തോഷം. സുമിത ടീച്ചർക്കും ആത്മാർത്ഥമായ ഇടപെടലിന് അഭിനന്ദനം
മണികണ്ഠൻ മാഷുടെ ശ്രമം അഭിനന്ദനീയം എന്നു വായിക്കണേ
Post a Comment