ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, July 3, 2020

ഓണ്‍ലൈന്‍ പഠനവും അധ്യാപകരും ഒരു കെയ്സ് സ്റ്റഡി

കേരളത്തിലെ ആത്മാർഥതയുള്ള അധ്യാപകർ എങ്ങനെ ഓൺലൈൻ പഠന പരിപാടി ഏറ്റെടുക്കുന്നു? വിദ്യാഭ്യാസ രംഗത്തെ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം അത് വിലപ്പെട്ട അറിവാണ് '
അത്തരമൊരു അന്വേഷണമാണ് ഇവിടെ നടത്തുന്നത് . തീർച്ചയായും ഈ മാഷിൻ്റെ പ്രവർത്തനം വിദ്യാഭ്യാസ വകുപ്പിന് അഭിമാനാർഹമാണ്
കെയ്സ് സ്റ്റഡിയുടെ ലക്ഷ്യങ്ങൾ
1) വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ താല്‍ക്കാലിക വിദ്യാഭ്യാസ പിന്തുണാ പരിപാടിയായ ഓൺലൈൻ ക്ലാസുകളില്‍ കുട്ടികളുടെ പഠന പങ്കാളിത്തമെങ്ങനെയെന്നു കണ്ടെത്തുക
2) ഓൺലൈൻ പഠന പരിപാടിയിൽ അധ്യാപകര്‍ വഹിക്കുന്ന പങ്ക് മനസിലാക്കുക
3) കുട്ടികളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇടപെടലുകൾ എങ്ങനെയെന്നു കണ്ടെത്തുക
പഠന രീതി
ഓൺലൈൻ വിവരശേഖരണം
അധ്യാപക കൂട്ടായ്മയിൽ അധ്യാപകൻ്റെ അക്കാദമിക പങ്കിടൽ നിരീക്ഷണം
പ്രാഥമിക വിവരങ്ങൾ
അധ്യാപകന്റെ പേര് :യുസഫ് പുല്ലിക്കുന്നൻ,സ്കൂള്‍  - എ. എൽ. പി. സ്‌കൂൾ മുണ്ടക്കുന്ന്,എടത്തനാട്ടുകര - പി. ഒ 
മണ്ണാർക്കാട് ഉപജില്ല
ക്ലാസ് : 4A  
ആകെ കുട്ടികള്‍ : 26
ക്ലാസ് കാണുന്ന രീതി 
ടി.വി. യില്‍ ക്ലാസ്സ് കാണുന്നവര്‍ : 53.8%
സ്വന്തം സ്മാര്‍ട്ട് ഫോണില്‍ ക്ലാസ്സ് കാണുന്നവര്‍: 34.7%
കുട്ടുകാരന്‍റെ വീട്ടില്‍ നിന്ന്‍ കാണുന്നവര്‍:  11.5%
പ്രവര്‍ത്തനപങ്കാളിത്തം
ക്ലാസ്സ് ഗ്രൂപ്പ് പ്രവര്‍ത്തനത്തില്‍ ലൈവായി പങ്കെടുക്കുന്നവര്‍: 80.8%
പിറ്റേ ദിവസം രാവിലെ കാണുന്നവര്‍/കേള്‍ക്കുന്നവര്‍: 19.2 %
അധ്യാപകന്റെ ഇടപെടല്‍ ക്രമീകരണം
  • എല്ലാ ദിവസവും അതാതു ദിവസത്തെ ഓൺലൈൻ ക്ലാസ്സ് വിശകലനം അതാതു വിഷയങ്ങളുമായി ബന്ധപ്പെട്ട് 7.30 pm മുതൽ 10 pm വരെയുള്ള സമയം ചെയ്യാറുണ്ട്.
  • രണ്ടാഴ്ചയിൽ ഒരിക്കൽ ഓരോ കുട്ടിയുടെ വീടും സന്ദർശിക്കുകയും ചെയ്യാറുണ്ട്.  
  • 26 കുട്ടികളിൽ 21 പേർ മിക്ക ദിവസങ്ങളിലും വരാറുണ്ട്.  
  • ബാക്കിയുള്ള കുട്ടികൾ പിറ്റേ ദിവസം അവരുടെ കൂട്ടുകാരുടെ വീട്ടിൽ ചെന്ന് ക്ലാസ് മുഴുവൻ കേട്ട് വർക്ക് അയച്ചു തരാറുണ്ട്.  അവരെ മോണിറ്റർ ചെയ്യാൻ എന്റെ ചില ശിഷ്യൻമാരെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
  • ശനി, ഞായര്‍ ദിവസങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ബാലസഭ, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ നടന്നു വരുന്നു.
വിഭവപിന്തുണ
  • അതാതു ദിവസത്തെ ഫസ്റ്റ് ബെല്‍ ടൈം ടേബിള്‍ അനുസരിച്ചുള്ള വിഷയങ്ങളാണ് പിന്നോക്ക വിഭാഗക്കാരെ കൂടി പരിഗണിച്ചുള്ള ക്ലാസ്സ് വാട്സാപ്പ് ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍.
  • ഫസ്റ്റ് ബെല്‍ ക്ലാസ്സ് അവസാനിച്ചാല്‍ വൈകുന്നേരത്തെ ക്ലാസിനു കുട്ടികള്‍ തയാറാക്കാനുള്ള സാധനങ്ങള്‍ ഉണ്ടെങ്കില്‍ അവ അറിയിപ്പായി നേരത്തെ നല്‍കുകയും കുട്ടികള്‍ അത് തയാറാക്കി ക്ലാസ്സ് ടൈമില്‍ ഓണ്‍ലൈനില്‍ വരികയും ചെയ്യുന്നു.
  •  ഇത്തരത്തില്‍ ഓരോ ക്ലാസിനു മുമ്പും ശേഷവും പോസ്റ്റുകള്‍ ഉണ്ടാക്കിയിടുന്നത് രക്ഷിതാക്കള്‍ക്ക് കുട്ടികളെ സഹായിക്കാന്‍ ഉപകാരപ്പെടുന്നു.
വൈകിട്ടത്തെ ഓണ്‍ർലൈന്‍ സമ്പര്‍ക്കരീതി
  • എല്ലാ ദിവസവും രാത്രി 7.30 മുതല്‍ 10 മണിവരെ നീണ്ടു നില്‍ക്കുന്ന ലൈവ് ഇന്‍റര്‍ആക്ടീവ് ക്ലാസുകള്‍ ആണ് നടക്കാറുള്ളത്. 
  • ഓരോ കുട്ടികളുടെയും പ്രതികരണം, മറ്റുള്ളവരുടെ കൂട്ടിച്ചേര്‍ക്കല്‍ എനിവയെല്ലാം നടക്കുന്നു. 
  • വീഡിയോകള്‍ക്കു പകരം ഇമേജുകളായിട്ടാണ് മിക്ക സാമഗ്രികളും തയാറാക്കാരുള്ളത്. കാരണം പല കുട്ടികളുടെ വീട്ടിലും റേഞ്ച് കുറവായതിനാല്‍ ഒപ്പം വര്‍ക്കുകള്‍ ചെയ്യാന്‍ ഈ രീതിയാന്‍ നല്ലതെന്ന്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത് പിന്തുടര്‍ന്നു വരുന്നത്. 
  • ക്ലാസുമായി ബന്ധപ്പെട്ട വീഡിയോകള്‍ കട്ട്‌ ചെയ്ത് ആവശ്യമുള്ളവ നേരത്തെ അയച്ചു കൊടുത്ത് ഡൌണ്‍ലോഡ് ചെയ്ത് വെക്കാന്‍ പറഞ്ഞും വീഡിയോകള്‍ ഉപയോഗപ്പെടുത്താറുണ്ട്.
  ക്ലാസ്സ് റൂം പ്രക്രിയ പോലെ കുട്ടികള്‍ നിര്‍ഭയമായും താല്പര്യത്തോടെയും ക്ലാസില്‍ സജീവമായി ഇടപെടുന്നു. കുട്ടികളുടെ രചനാ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ടീച്ചര്‍ വേര്‍ഷന്‍ ഈ രൂപത്തില്‍ തന്നെ നല്‍കാറുണ്ട്. 
  എല്ലാ ദിവസവും കുട്ടികളുടെ ഹാജര്‍ പരഞ്ഞതിനു ശേഷം 3 കുട്ടികള്‍ ഡയറി വായിച്ചു കൊണ്ടാണ് ക്ലാസ്സ് തുടങ്ങാറുളളത്. അത് മറ്റു കുട്ടികള്‍ക്ക് അവരുടെ ഡയറി മെച്ചപ്പെടുത്താന്‍ അവസരമൊരുക്കുന്നു.
പ്രവര്‍ത്തന വിലയിരുത്തല്‍
 ഓരോ ദിവസത്തെയും കുട്ടികളുടെ വര്‍ക്കുകള്‍ പരിശോധിച്ച് അവരുടെ ഫോട്ടോകള്‍ വെച്ച ഡിജിറ്റല്‍ ട്രോഫിയാക്കി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്നത് മറ്റു കുട്ടികള്‍ക്ക് കൂടി അവരുടെ വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കാന്‍ പ്രചോദനമാകുന്നു.
ഇടവേളകളില്‍ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അവരുടെ നോട്ടുകള്‍ പരിശോധിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും മികച്ച കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
ഇതിനകം രണ്ടു തവണ എല്ലാ കുട്ടികളുടെയും വീട് സന്ദര്‍ശനം പൂര്‍ത്തീകരിച്ചു.
അനുഭവാടിത്തറ
: "അവധിക്കാലത്ത്‌ ഏപ്രില്‍ 20 മുതല്‍ ഞാന്‍ ഓണ്‍ലൈനായി പ്രീടെസ്റ്റ് ഉള്‍പ്പെടെയുള്ള വര്‍ക്കുകള്‍ ചെയ്തു വരുന്നതു കൊണ്ട് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വളരെയേറെ താല്പര്യം ഈ രീതിക്ക് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു.
ഓരോ കുട്ടിയുടെയും എല്ലാ വര്‍ക്കുകളും ഡിജിറ്റല്‍ രൂപത്തില്‍ ലാപ്പില്‍ തയാറാക്കിയത് ഗൃഹ സന്ദര്‍ശന വേളയില്‍ അവരെ കാണിക്കുന്നതു കൊണ്ട് വര്‍ക്കുകള്‍ കൃത്യമായി ചെയ്യാനും ചെയ്യിക്കാനും അവര്‍ക്ക് പ്രചോദനമാകുന്നു. 
എക്സല്‍ ഫോര്‍മാറ്റില്‍ കുട്ടികളുടെ വര്‍ക്കുകളുടെ ഹാജര്‍ രേഖപ്പെടുത്തി വരുന്നു. ഓരോ കുട്ടിയുടെയും വ്യക്തിഗത നിലവാരം അതില്‍ നിന്ന്‍ ഒറ്റനോട്ടത്തില്‍ നമുക്ക് കണ്ടെത്താന്‍ കഴിയുന്നു."
നിർദ്ദേശങ്ങൾ
1) യൂസഫ് മാഷെപ്പോലെ നിരവധി അധ്യാപകരുണ്ട്. ഇവരുടെ പ്രവർത്തനാനുഭവക്കുറിപ്പ് വിദ്യാഭ്യാസ വകുപ്പ് (ഡയറ്റ്, എസ് സി ഇ ആർ ടി ) സമാഹരിച്ച് മുഴുവൻ അധ്യാപകർക്കും ലഭ്യമാക്കണം
2) ഉപജില്ലാ ഓഫീസർമാരുടെ ഓൺലൈൻ അക്കാദമിക കോൺഫ്രൻസിൽ ഇത്തരം കെയ്സ് സ്റ്റഡി കൾ അവതരിപ്പിക്കണം
3) അധ്യാപക അവാർഡ് നിശ്ചയിക്കുമ്പോൾ, ബസ്റ്റ് പി.ടി എ പുരസ്കാരം തീരുമാനിക്കുമ്പോൾ കൊവിഡ് കാലത്തെ വിദ്യഭ്യാസ ഇടപെടലും ഒരു മാനദണ്ഡമാക്കാവുന്നതാണ് ( പ്രക്രിയാ ധിഷ്ഠിതമായ ഒരു വീഡിയോ ക്ലാസും സമർപ്പിക്കട്ടെ)
ഉപസംഹാരം
യൂസഫ് മാഷിന്റേത് ശ്രമകരമായ  പ്രവർത്തനമാണ്.
സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് വർക്ക് ഷീറ്റുകൾ  വീട്ടിൽ എത്തിക്കുന്നുണ്ട്..
ഫോൺ വിളിച്ച്  സഹായം ഉറപ്പാക്കുന്നുണ്ട്..
യൂസഫ് മാഷിൻറെ ഈ പ്രവർത്തനം ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ.
(ഇദ്ദേഹം ഒരു മുൻ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയാണ്.പിന്നീട് തൻറെ മേഖല പൂർണ്ണമായും വിദ്യാഭ്യാസമേഖല ആണെന്ന് തിരിച്ചറിഞ്ഞു സജീവമായി.ഐടി മേഖലയിൽ നിപുണൻ  )



13 comments:

Unknown said...

യൂസഫ് മാഷ് മികച്ച മാതൃക തന്നെ.

മനോജ്കുമാര്‍ പെരിന്തല്‍മണ്ണ said...

ശ്രദ്ധേയമായ ഇടപെടലുകളാണ് യൂസഫ് മാഷുടേത്. ഇത്തരം പ്രവർത്തനങ്ങെളെ മാതൃകയാക്കി എടുത്ത് വ്യാപിപ്പിക്കുന്നതിന് ഡയറ്റ്, SSK തുടങ്ങിയ വകുപ്പുതല ഏജൻസികൾ മുന്നോട്ടു വരേണ്ടതുണ്ട്.

Unknown said...

സമ്മതിച്ചു സാർ .... അഭിനന്ദനാർഹം🙏🙏👏👏

Praseed Alanallur said...

മാതൃകാപരമായ രീതി. മാഷിന് അഭിനന്ദനങ്ങൾ.

Unknown said...

മാതൃകാപരം

Jayamanikandakumar.k said...

അർഹതയ്ക്കുള്ള അംഗീകാരം താങ്ക്സ്. Sir
വഴിവിളക്ക് നാലാം ക്ലാസ് സംസ്ഥാന കൂട്ടായ്മയുടെയും
റൈസിംഗ് 4th അലനല്ലൂരിന്റെയും നട്ടെല്ലായ യൂസഫ് മാഷിന് ഇനിയും പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ എല്ലാവിധ പിന്തുണയും അഭിനന്ദനങ്ങൾ സാർ

SUHARAKHALID said...

ഗംഭീരം !! യൂസുഫ് മാഷിന്റെ ക്ലാസ്സുകൾ !! എത്ര മനോഹരമായിട്ടാ മാഷ് ഓൺലൈൻ ക്ലാസ് കൈകാര്യം ചെയ്യുന്നത്. (ആത്മാർഥതയോടെയും കൃത്യമായ പ്ലാനിങ്ങോടു കൂടിയും )കുട്ടികൾക്ക് ക്ലാസിലെന്ന പോലെ, രക്ഷിതാക്കൾക്ക് ഏറെ ആശ്വാസവും !! ക്ലാസുകൾ കണ്ട് എനിക്കും പ്രചോദനമായി, ഞാനും എന്റെ ഒന്നാം ക്ലാസുകാർക്ക് ഈ മാതൃക തുടരുന്നു

lalitha mayyil said...

തികച്ചും പ്രചോദനം നൽകുന്ന പ്രവർത്തനം . എന്നെ പോലെ സ്കൂൾ പരിസരവുമായി വളരെയകലെയുള്ള അധ്യാപികക്ക് ഈ കാലഘട്ടത്തിൽ വീട്ടിൽ നേരിട്ട് പോയി കാണേണ്ട പിന്നോക്ക എരിയയിലുള്ള പ്രൈമറി കുട്ടികളെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് ഞാൻ ആലോചിക്കുകയാണ്.

Unknown said...

സ്കൂളിന്റെ മികവും ഗുണനിലവാരവും മെച്ചപ്പെടുത്തണം ..അതോടൊപ്പം തൻ്റെ മുമ്പിലുള്ള ഓരോ കുട്ടിയുടേയുടെയും കഴിവും അഭിരുചിയും കണ്ടെത്തി അവരെ വളർത്തികൊണ്ടുവരണം ..പ്രത്യേക ശ്രദ്ധയും പരിഗണനയും വേണ്ട കുട്ടികൾക്ക് അതിനുള്ള സാഹചര്യം ഒരുക്കണം ..ഇത്എല്ലാ അധ്യാപകരും ആഗ്രഹിക്കുന്ന കാര്യമാണ്. ..ഇതിനുള്ള നല്ല ഒരു മാതൃകയാണ് മണ്ണാർക്കാട് ഉപജില്ലാ എ. എൽ. പി. സ്കൂൾ മുണ്ടാക്കുന്നിലെ യൂസുഫ് മാസ്റ്ററുടെ മാതൃക പരമായ പഠന രീതി...ഒരല്പം സമയ നീക്കിയിരുപ്പ്...താല്പര്യം ....അതിലുപരി സമൂഹത്തോടുള്ള ബാധ്യത ... എല്ലാ അധ്യാപകർക്കും ഒരു ചൂണ്ടു വിരൽ ....അഭിനന്ദനങ്ങൾ

Unknown said...

സ്കൂളിന്റെ മികവും ഗുണനിലവാരവും മെച്ചപ്പെടുത്തണം ..അതോടൊപ്പം തൻ്റെ മുമ്പിലുള്ള ഓരോ കുട്ടിയുടേയുടെയും കഴിവും അഭിരുചിയും കണ്ടെത്തി അവരെ വളർത്തികൊണ്ടുവരണം ..പ്രത്യേക ശ്രദ്ധയും പരിഗണനയും വേണ്ട കുട്ടികൾക്ക് അതിനുള്ള സാഹചര്യം ഒരുക്കണം ..ഇത്എല്ലാ അധ്യാപകരും ആഗ്രഹിക്കുന്ന കാര്യമാണ്. ..ഇതിനുള്ള നല്ല ഒരു മാതൃകയാണ് മണ്ണാർക്കാട് ഉപജില്ലാ എ. എൽ. പി. സ്കൂൾ മുണ്ടാക്കുന്നിലെ യൂസുഫ് മാസ്റ്ററുടെ മാതൃക പരമായ പഠന രീതി...ഒരല്പം സമയ നീക്കിയിരുപ്പ്...താല്പര്യം ....അതിലുപരി സമൂഹത്തോടുള്ള ബാധ്യത ... എല്ലാ അധ്യാപകർക്കും ഒരു ചൂണ്ടു വിരൽ ....അഭിനന്ദനങ്ങൾ…. അബ്ദുല്ല മാസ്റ്റർ..റിട്ടയേർഡ് ടീച്ചർ കാളികാവ്....

Dilshana Basheer said...

യൂസഫ് മാഷെ.. മാഷിൻ്റെ ഓരോ പ്രവർത്തനങ്ങളും മാതൃകാപരമാണ്... വഴിവിളക്കിൻ്റെ കത്തുന്നതിരിയായി നില നിൽക്കുന്ന മാഷ് ഞങ്ങൾക്ക് എന്നും ഒരു കരുത്താണ്... എല്ലാവിധ ആശംസകളും നേരുന്നു...

Mundursasi said...

Good attempt.

ടി.രാജീവ് said...

വഴിവിളക്കിലൂടെ ലഭിച്ച വലിയ ഒരു സൗഹൃദമാണ് യൂസഫ് മാസ്റ്റർ.ഓൺലൈൻ ക്ലാസ്സ് സജീവമാക്കുന്നതിനും തുടർപ്രവർത്തനങ്ങൾ രസകരമായി കൊണ്ടുപോകുന്നതിനും യൂസഫ് മാസ്റ്റർ പങ്കുവെക്കുന്ന മാതൃകകൾ ഏറെ അനുകരണീയമാണ് മാഷേ അഭിനന്ദനങ്ങൾ