ബത്തേരി പി ഇ സിയുടെ പാത മറ്റു പി ഇ സികളും പിന്തുടരുന്നു. .പൂതാടിയില്‍ ശില്പശാല കഴിഞ്ഞു. ഈ മാസം എല്ലാ പി സികളും ശില്പശാല പൂര്‍ത്തിയാക്കും. -രണ്ടു ദിവസത്തെ ശില്പശാല. അതില്‍ ഒന്ന് അവധി ആയിരിക്കണമെന്ന് അധ്യാപകര്‍ക്ക് നിര്‍ബന്ധം.
പ്രക്രിയ ഇങ്ങനെ:
-പി ഇ സിയില്‍ ആവശ്യം ഉന്നയിക്കും.
-സാമഗ്രികള്‍ പഞ്ചായത്ത് വാങ്ങി നല്‍കും. റിസോസ്ഴ്സ് പേഴ്സനെയും ഏര്‍പ്പാടാക്കും .
-പുസ്തകം നോക്കി ഏതൊക്കെ ചിത്രങ്ങള്‍ വേണമെന്ന് അധ്യാപകര്‍ തീരുമാനിക്കും.
-അത് പരിഗണിച്ചു ആര്‍ടിസ്റ്റ് കട്ടൌട്ടുകള്‍ ഉണ്ടാക്കുന്ന രീതി പരിചയപ്പെടുത്തും.
-പിന്നെ സര്‍ഗാത്മകമായ അന്തരീക്ഷത്തിലേക്ക് ഉണരുകയായി.
-മുറിക്കല്‍, വെട്ടല്‍, കീറല്‍, ഒട്ടിക്കല്‍, നിറം നല്കല്, പോരുത്തപ്പെടുത്തല് , ചെത്തിമിനുക്കല്‍ ,
ഡിസൈനിംഗ്, ക്ലാസ്സില്‍ എങ്ങനെ ക്രമീകരിക്കണമെന്നു ആലോചിക്കല്‍, മറ്റു സാധ്യതകള്‍ ആരായാല്‍...
ഒരു ഉത്സവം തന്നെ .
ഓരോ രൂപം സ്വന്തംമാക്കുംപോഴും നിഷ്കളങ്കമായ ആഹ്ലാദം വിരിയുന്ന മുഖങ്ങള്‍ .
ഒന്നും രണ്ടും ക്ലാസ്സുകളെ മാറ്റിയെടുക്കുന്നതിനുള്ള വഴിവെട്ടം തെളിയുകയാണ് വയനാടന്‍ മനസ്സുകളില്‍.
1 comment:
പത്തനംതിട്ട ജില്ലയിലെ മലയാലപുഴ PEC സമാന രീതിയില്‍ പരിശീലനം ജൂലായി 9 നു നടത്തി
Post a Comment