ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Friday, April 22, 2011

ഒരു അനുഭവക്കുറിപ്പ് ( മലയാളം )


അടുത്ത വര്‍ഷത്തെ അധ്യാപക ശാക്തീകരണം എങ്ങനെ ആകണം?
.ആലോചനകള്‍ നടക്കുന്നു. തീച്ചയായും കഴിഞ്ഞ വര്‍ഷം നടത്തിയ ഇടപെടലുകളുടെ തുടര്‍ച്ചയും വളര്‍ച്ചയും ഉണ്ടാകണം.
ക്ലാസ്രൂം പ്രശ്നങ്ങള്‍ക്ക് പരിഹാരം ആലോചിക്കണം.
അധ്യാപകരുടെ അനുഭവങ്ങള്‍ കണക്കിലെടുക്കണം..
ഒരു അനുഭവക്കുറിപ്പ് നോക്കുക.

സര്‍,

എഡിറ്റിങ്ങിന്റെ ആദ്യഘട്ടം പൊതുചര്‍ച്ചയില്‍ എല്ലാവര്‍ക്കും ഒരേപോലെ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ല.
തുടക്കമെന്നനിലയില്‍ ചെയ്യുമ്പോള്‍ ചില ആശങ്കകളുണ്ടായിരുന്നു എന്നു പറയുകയാവും ശരി..
പൊതുചര്‍ച്ചയില്‍ ഒരു വാക്യം ശരിയാക്കാന്‍ ഒന്നിലേറെ നിര്‍ദ്ദേശങ്ങള്‍ കുട്ടികള്‍ മുന്നോട്ടുവച്ചുതുടങ്ങിയപ്പോള്‍ ആശങ്ക കുറെയൊക്കെ അകന്നു

ഗ്രൂപ്പുകളാക്കി രചനകള്‍ നല്‍കിയപ്പോള്‍ കുട്ടികളുടെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു.
അക്ഷരം, പദങ്ങള്‍ ഇവ ശ്രദ്ധിച്ചു് വായിക്കാന്‍ തുടങ്ങി.
എല്ലാം വളരെ പെട്ടെന്ന് തിരുത്തപ്പെട്ടു.
വളരെ പിന്നാക്കം നില്‍ക്കുന്ന കുട്ടികളുടെ രചനകള്‍ കിട്ടിയ കുട്ടികള്‍ക്ക്
അതു എഡിറ്റുചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
ഇതു മുഴുവന്‍ തെറ്റാണ് ഞങ്ങള്‍ക്കു ശരിയാക്കാന്‍ സാധിക്കുന്നില്ല. എന്ന് പറഞ്ഞു.
സ്ഥീരമായി ക്ലാസ്സ്മുറിയില്‍ ഉപയോഗിക്കപ്പെടുന്ന പദങ്ങളുടെ പോലും ശരിയായരൂപം കുട്ടികള്‍ക്ക് പലര്‍ക്കും അറിയില്ല.
എഡിറ്റ് ചെയ്യപ്പെട്ട വേര്‍ഷനിലുപയോഗിച്ചിരുന്ന പദങ്ങളുടെ ശരിയായ രൂപം ഭൂരിപക്ഷം കുട്ടികള്‍ക്കും വ്യക്തമായി മനസ്സിലാക്കാന്‍ സാധിച്ചുത് സന്തോഷകരമായ അനുഭവമായി. എഡിറ്റിങ്ങിന്റെ പ്രസക്തി വ്യക്തമായി.

കഴിഞ്ഞ ട്രൈ ഔട്ട് സമയത്ത് എഴുതിത്തുടങ്ങിയ ശരത്ത് ബേബിയുടെ കുറിപ്പ് മറ്റൊരു കുട്ടിയ്ക്ക് എഡിറ്റ് ചെയ്യാന്‍ പ്രയാസമായിരുന്നു
ശരത്തിനോട് കുറിപ്പ് വായിക്കാനാവശ്യപ്പെട്ടപ്പോള്‍ ആദ്യത്തെ രണ്ടുവരികളില്‍ നിന്ന് അക്ഷരത്തെറ്റും ഘടനാപരമായ തെറ്റും ആരും പറയാതെ തന്നെ അവന്‍ തിരുത്തി.

ആദ്യഘട്ടത്തില്‍ നടത്തിയ ചര്‍ച്ചയില്‍ എല്ലവര്‍ക്കും മാനസികമായ പങ്കാളിത്തം ഉണ്ടായിരുന്നുവെന്നും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും
അവരുടെതായ രീതിയില്‍ തെറ്റുകള്‍ തിരുത്താന്‍ സാധിക്കുന്നു ണ്ടെന്നും എനിക്കും കൂടെ നിന്നിരുന്ന രണ്ടു ടീച്ചര്‍മാര്‍ക്കും വ്യക്തമായി ബോധ്യപ്പെട്ടു
ഒറ്റയൊരു പ്രവര്‍ത്തനം കൊണ്ട് ഒന്നുമായില്ല എന്നറിയാം.
എങ്കിലും ഭാഷയിലെ തെറ്റുകള്‍ കുറയ്ക്കുന്നതില്‍ എഡിറ്റിങ്ങിന്റെ പ്രസക്തി ഞങ്ങള്‍ക്കു ബോധ്യപ്പെട്ടു.
ഞാനുദ്ദേശിച്ചിരുന്നതിനെക്കാള്‍ കൂടുതല്‍ നല്ല പ്രതികരണം കുട്ടികളില്‍ നിന്നു ലഭിച്ചു
എഴുതിത്തുടങ്ങുന്ന കുട്ടികളുടെ രചനകള്‍ എഡിറ്റുചെയ്യാന്‍ അവരെത്തന്നെ സഹായിക്കുയാവും നല്ലത് എന്ന് തോന്നി.
കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഇത്തരത്തില്‍ നടത്തിയാല്‍ ഭാഷയിലെ തെറ്റുകള്‍ തിരുത്തപ്പെടും ഇന്ന് ഇപ്പോള്‍ ആത്മവിശ്വാത്തോടെ എനിക്ക്
പറയാന്‍ സാധിക്കും,
നേടിയതിനേക്കാള്‍ ഏറെ ഇനിയും നേടാനുണ്ട് എന്ന് ഉത്തമബോധ്യമുണ്ട്.
ഇത്തരം പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ പ്രചോദനം ..
..

സീമ ജി നായര്‍
തൃശൂര്‍

സീമ ടീച്ചര്‍ പറയുന്നത് ഒറ്റപ്പെട്ട പ്രവര്‍ത്തനം കൊണ്ട് മാത്രം മാറ്റം സംഭവിക്കില്ലെന്നാണ് . ശരിയാണ്
കുട്ടികളുടെ എഴുത്തനുഭാവങ്ങളെ മൊത്തമായി കാണണം .
അങ്ങനെ രചനയെ സമഗ്രമായി കാണുകയും സൂക്ക്ഷ്മ പ്രക്രിയയ്ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്ന അധ്യാപകരെ വരും വര്ഷം പ്രതീക്ഷിക്കാമോ
കുട്ടികളുടെ പ്രതീക്ഷിത നേട്ടങ്ങളെ മുന്നില്‍ കണ്ടു ആ ലക്‌ഷ്യം നേടുന്നതിനു സഹായകമായ പ്രവര്‍ത്തന പാക്കേജ് ആണ് സ്കൂളുകളില്‍ നടപ്പിലാക്കേണ്ടത്.അതിനാണ് അധ്യാപകര്‍ സജ്ജരാകേണ്ടത്.
പാക്കേജിന്റെ സവിശേഷതകള്‍..അടുത്ത ദിവസം പങ്കിടാം.

4 comments:

Uppumanga said...

anubhavangalkku puram thirinju nilkkukayum itharam aashayangale ottappetuthukayum cheyyunna bhooripakshathinu munnuil patharathe nilkkan enikku thankalude choonduviral ennum prachodanamekunnu.prameela,kizhattur.

drkaladharantp said...

പ്രമീള,
ചൂണ്ടുവിരല്‍ മുന്നേറാന്‍ ചിന്തിക്കുന്നവര്‍ക്കൊപ്പം വഴിചൂട്ടുമായി ഉണ്ടാകും

സുജനിക said...

ക്ലാസ്റൂം പ്രവർത്തനങ്ങളിൽ പൊതുവായ ചില കാര്യങ്ങൾ എന്നല്ലാതെ ആക്ടിവിറ്റികൾ സൂക്ഷ്മതലത്തിൽ പ്ലാൻ ചെയ്യാൻ കഴിയുന്നില്ലെന്നാണ് അനുഭവം.എഡിറ്റിങ്ങിൽ തന്നെ പദം, വ്യാകരണം,സ്പേസിങ്ങ്, ചിൻഹനം,ഊന്നൽ എന്നിങ്ങനെ ഭിന്ന ഘടകങ്ങൾ പരിഗണിക്കുന്ന പ്രവർത്തനങ്ങൾ നൽകാൻ ഇനിയും പരിശീലനം ആവശ്യമാണ്. ഏറ്റവും പിന്നിൽ നിൽക്കുന്ന കുട്ടിയെക്കൂടി കണക്കിലെടുക്കാൻ കഴിയുന്നതാവണം പ്രവർത്തനങ്ങൾ.താരതമ്യേന മികച്ച കുട്ടിക്ക് വിരസതയും പാടില്ല.. അപ്പോൾ ഒരു കൂട്ടം പ്രവർത്തനങ്ങളുടെ ഒരു സംഘാതമായിരിക്കണം ഒരു ശേഷി വികസിപ്പിക്കാൻ ഒരു ക്ലാസിൽ കൊടുക്കേണ്ടിവരിക. ഈ സൂക്ഷ്മതയാണ് പരിശീലിപ്പിക്കേണ്ടത് എന്നു തോന്നിയിട്ടുണ്ട്.
മാത്രമല്ല, ഇതിന്റെ തുടർച്ചകൾ മറ്റു ശേഷീവികാസ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കപ്പെടണം. മിടുക്കരായ അധ്യാപകർ പോലും ഇക്കാര്യത്തിൽ വേണ്ടത്ര മുന്നോട്ടുപോകുന്നില്ല. എഡിറ്റിങ്ങ് ശേഷി പിന്നൊരിക്കൽ ഉപന്യാസ രചനയിലോ ആസ്വാദനക്കുറിപ്പ് എഴുതുമ്പോഴോ ശ്രദ്ധയിൽ പെടുന്നില്ല. അവിടെ ഖണ്ഡികാകരണം, പോയിന്റ്സ് അടുക്കിവെക്കൽ, ആമുഖം, ഉപസംഹാരം തുടങ്ങിയവയിലേ ആലോചന പോകുന്നുള്ളൂ. ഉപന്യാസ മൂല്യനിർണ്ണയത്തിൽ ‘നന്നായി എഡിറ്റ് ചെയ്തിട്ടുണ്ട്’ എന്നൊരു സൂചകം പരിഗണിക്കപ്പെടുന്നില്ല.ശീർഷകത്തിന്റെ മൂല്യനിർണ്ണയ സൂചകങ്ങളോ (അനുയോജ്യമായ ശീർഷകം കണ്ടെത്തിയിട്ടുണ്ട്……)പരിഗണിക്കപ്പെടാറില്ല. പലപ്പോഴും വിവിധ ശേഷികൾ ഒറ്റയൊറ്റയായി കിടക്കുന്നതുപോലെ തോന്നും. ഉപന്യാസത്തിൽ ഒരു പട്ടിക ചേർത്തിട്ടുണ്ടെങ്കിൽ ആ പട്ടികയെ (ശേഷിയെ) നോക്കാറില്ല.മലയാള ഉപന്യാസത്തിൽ (തിരിച്ചോ)ഇംഗ്ലീഷിൽ നിന്നോ ഹിന്ദിയിൽ നിന്നോ ഒരു ഉദ്ധരണി ചേർത്തുട്ടുണ്ടെങ്കിൽ (വിവർത്തന ശേഷി- സമാന കൃതികൾ ,സന്ദർഭങ്ങൾ) അത് സ്കോർ കൂട്ടാൻ സഹായമാവുന്നില്ല.(പലപ്പോഴും അതിന്റെ ഉപന്യാസത്തിലെ ഒരു വൈകല്യമായി ചിത്രീകരിക്കയും ചെയ്യും) എസ്.എസ്.എൽ.സി പരീക്ഷക്കുപോലും (മലയാളത്തിൽ) ആദ്യ ചോദ്യം പട്ടിക പൂർത്തിയാക്കലിൽ മൂല്യനിർണ്ണയ സൂചകം ഉള്ളടക്കപരം മാത്രമാണല്ലോ. പട്ടികാ നിർമ്മിതിക്ക് സ്കോർ കൊടുക്കുന്നില്ല. കുട്ടി നന്നായി പട്ടികപ്പെടുത്തിയിരിക്കുന്നു എന്നു കരുതാറില്ല. അക്ഷരം, ചിൻഹനം, സ്പേസിങ്ങ് തുടങ്ങിയ എഡിറ്റിങ്ങ് പരിഗണനകളും ഇല്ല. നമ്മുടെ പരിശീലനങ്ങളിൽ ഇതെല്ലാം ചർച്ചചെയ്യപ്പെടേണ്ടതാണെന്ന് തോന്നുകയാണ്.
ചൂണ്ടുവിരൽ-അസ്സലാവുന്നുണ്ട്. അഭിവാദ്യങ്ങൾ

Uppumanga said...

ramanunnisir paranjathu CHINTHIKKENDATHANU. enthaanu malayaalabhaasha patanathinte lakshyam?pratheekshitha nettangal netan kuttikale sajjarakkunna pravarthana PACKAGE aanu vendathu.pakshe enthaanu pratheekshitha patana nettangal?oru kutti MATHRUBHASHA padikkendathu enganeyaanu?classroomil malayalam PADIKKANO?malayalam AARJIKKANO?PPRAMEELA KIZHATTUR.