സ്കൂള്‍ ടോയ്ലെട്ടുകളെ നാം കാണുന്നത് എങ്ങനെ. പൊതുമുതലിനോടുള്ള നിഷേധാത്മക മനോഭാവം കുട്ടികളില്‍ സ്കൂളുകള്‍ വളര്‍ത്തുന്നത് ടോയ്ലെറ്റില്‍ കൂടിയാണെന്ന് ആരോപണമുണ്ട്.
അധ്യാപകര്‍ക്കുള്ള ടോയ്ലെട്ടുകള്‍ വൃത്തിയുള്ളതും ശുചീകരണ സംവിധാനം ഉള്ളതും .കുട്ടികള്‍ക്കുള്ളത് അറപ്പ് ഉളവാക്കുന്നതും വെള്ളം ഇല്ലാത്തതും വാതില്‍ പിടിപ്പിക്കാത്ത്തതും.(അഥവാ വാതില്‍ ഉണ്ടെങ്കില്‍ കൊളുത്ത്തില്ലാത്ത്തതും..) വിവേചനത്തിന്റെ ദുര്‍ഗന്ധം പല സ്കൂളുകളിലും .
ഞാന്‍ അധ്യാപകരോട് ചോദിക്കാറുണ്ട് നിങ്ങളുടെ വീട്ടിലെ ടോയ്ലെട്ടുകള്‍ ആയിരുന്നു ഇവ എങ്കില്‍ ഇങ്ങനെ ആകുമായിരുന്നോ എന്ന്.
സ്കൂള്‍ ശുചിത്വ ആരോഗ്യ പരിപാടി (തെളിമ )നടപ്പിലായത്തില്‍ പിന്നെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
മണക്കാട് സ്കൂള്‍ ഏറെ മുന്നോട്ടു പോയി. അതിന്റ ചിത്രങ്ങള്‍ കാണുക.
മറ്റു ചില സ്കൂളുകളിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാണുവാനിടയായി.

- കുട്ടികള്‍ മാന്യമായ രീതിയില്‍ പരിഗണിക്കപ്പെടണം.
- സ്കൂള്‍ ഗ്രാന്റ് സര്‍ക്കാര്‍ നല്‍കുന്നത് പ്രയോജനപ്പെടുത്തി അത്യാവശ്യം ശുചീകരണ സാധനങ്ങള്‍ വാങ്ങാത്ത വിദ്യാലയങ്ങള്‍ ഉണ്ടാവരുത്
- ശുചീകരണം എല്ലാവരുടെയും കടമയാനെന്ന ബോധ്യം വളര്‍ത്തണം.
- പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഇത്തരം കാര്യങ്ങള്‍ ചുമതലപ്പെടുത്തുന്ന സ്കൂള്‍ മനസ്സ് മാറ്റണം.
- അധ്യാപകര്‍ ശുചീകരനത്ത്തില്‍ മാതൃക കാട്ടണം
- പി ടി എ മീറ്റിംഗ് കൂടുന്നതിന്‍ മുമ്പ് ഇതൊക്കെ അവലോകനം ചെയ്യണം.
- വെള്ളം എല്ലാ ടോയ്ലെട്ടിലും എന്നും എത്തുന്നുവെന്ന് ഉറപ്പു വരുത്തണം.
- ശുചിത്വ സേനയുടെ പ്രവര്‍ത്തനം സജീവമാക്കണം.
- ഓണത്തിനും ഉന്നത ഉദ്യോഗസ്ഥര്‍ വരുമ്പോഴുംമാത്രം മുഖം മിനുക്കുന്ന സ്കൂള്‍ സംസ്കാരം മാറണം.
- പി ടി എ സ്കൂള്‍ ടോയ്ലെട്ടുകള്‍ മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കണം.
- മേല്‍ക്കൂര ഇല്ലാത്ത ടോയ്ലെട്ടുകളും രണ്ട് നില സ്കൂളുകളും ..കുട്ടികളുടെ പക്ഷത്ത് നിന്നു നോക്കിക്കാണണം.
- ഇടവേള സമയവും കുട്ടികളുടെ എണ്ണവും സൌകര്യങ്ങളുടെ ലഭ്യതയും പൊരുത്തപ്പെടുത്തണം
1 comment:
ആദ്യമായാണ് ഈ വിഷയങ്ങള്‍ ഒരു പോസ്റ്റില്‍ കാണുന്നത്.
വളരെ നന്നായി.
എത്ര എത്ര കുഞ്ഞുങ്ങളാണെന്നോ മൂത്രമൊഴിക്കാന്‍ സൌകര്യമില്ലാത്തതിനാല്‍ വെള്ളം പോലും കുടിക്കാതെ കഷ്ട്ടപ്പെടുന്നത്?
ഇതില്‍ കാണിച്ചിരിക്കുന്ന toilet ഒക്കെ ഏതെങ്കിലും സ്കൂളിലെതാണ് എങ്കില്‍ അവരെ അഭിനന്ദിക്കാന്‍ വാക്കുകളില്ല.
Post a Comment