ജനാര്‍ദ്ദനന്‍.സി.എം said...
വായന തന്നെ ആകട്ടെ...
- "കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ ഡി.ആര്‍.ജി (മലയാളം-യു.പി)കേമ്പ് സന്ദര്‍ശിച്ചു. ചൂണ്ടുവിരല്‍ എന്നല്ല ബ്ലോഗ് എന്താണെന്നു പോലും ഭൂരിപക്ഷത്തിനും അറിയില്ല മാഷേ."...
- ജനാര്‍ദനന്‍ മാഷ് ഉന്നയിച്ച ചോദ്യം കേവലം ബ്ലോഗിന്റെതല്ല.
- ഒരു റിസോഴ്സ് കുപ്പായമിട്ട ആരോടും ചോദിക്കേണ്ട ഒത്തിരി ചോദ്യങ്ങള്‍ ഉണ്ട്
- ചില സ്ഥാപനങ്ങള്‍ വര്‍ക്ക്ഷോപ്പിനു വിളിക്കും.നാം അവിടെ ചെല്ലുമ്പോള്‍ അവര്‍ രജിസ്ട്രേഷനും നടത്തും ബുക്കും പേനയും തരും.പിന്നെ നമ്മോടു പറയും നിങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കൂ എന്നു.
- ഒരു ഹോം വര്‍ക്കും ചെയ്യാത്ത ഇത്തരം ആളുകള്‍(നടത്തിപ്പുകാര്‍) ഇപ്പോഴും ഉണ്ട്.വിവിധ അക്കാദമിക സ്ഥാപനങ്ങളില്‍.
- എന്‍റെ ഒരു സുഹൃത്ത് അവരെ വിളിക്കുന്നത് പിന്‍ സീറ്റ് ഫാക്കല്ടി എന്നാണു.
- സമ്പൂര്‍ണ നിയന്ത്രണം വരുന്നോരുടെ കയ്യില്‍.
- പങ്കാളിത്ത രീതി എന്നു വിശേഷണം.
- മറ്റൊരു കൂട്ടര്‍ മിണ്ടില്ല.അങ്ങനെ നടക്കും. പ്രോഗ്രാമില്‍ ഉണ്ടോ ഉണ്ട്.
- ഇനി ഒരു കൂട്ടര്‍ ഏതു പ്രോഗ്രാമിന്റെ കത്ത് കിട്ട്യാലും പോകും.
- അവിടെ ചെന്നാല്‍ വിശ്രമിക്കാമല്ലോ.
- എല്ലാത്തിലും കുറ്റം മാത്രം കാണുന്ന രണ്ട് മൂന്ന് പേരെ എനിക്കറിയാം.അവര്‍ വര്‍ക്ക് ഷോപ്പില്‍ വന്നാല്‍ ആ ദിവസങ്ങള്‍ പോയത് തന്നെ.അവരും റിസോഴ്സ് പെഴ്സനാ.നെഗടീവായി മാത്രം ചിന്തിക്കാന്‍ ഇവര്‍ എങ്ങനെ പഠിച്ചു?
- എന്നാല്‍ ബദലുകള്‍ വെക്കുന്ന ഉശിരന്‍ കൂട്ടരുണ്ട്.അവരുടെ വിമര്‍ശനങ്ങള്‍ സന്തോഷം മാത്രമേ നല്‍കൂ.
- എനിക്ക് എങ്ങനെ ഒരു പ്രോഗ്രാം ഫലപ്രദമാക്കാന്‍ കഴിയും .
- എന്‍റെ സാന്നിധ്യം കൊണ്ട് പ്രത്യേക ഗുണം ഉറപ്പാക്കാന്‍ കഴിയുമോ.
- എന്ത് മുന്നോരുക്കമാണ് ഞാന്‍ നടത്തേണ്ടത്?
- എന്തെല്ലാം അനുഭവങ്ങള്‍ എനിക്ക് ഈ മേഖലയില്‍ ഉണ്ട്.അതില്‍ ഏതു ഇവിടെ എങ്ങനെ പ്രയോജനപ്പെടുത്തും?
- ലോകത്ത് സംഭവിക്കുന്ന അന്വേഷണങ്ങള്‍ ഞാന്‍ അറിയുന്നുണ്ടോ?അതിനു ഞാന്‍ എന്നെ കാലികമാക്കുന്നുണ്ടോ?(പുസ്തകം, വെബ് റിസോഴ്സസ്...)
- ഞാന്‍ സ്വന്തമായി അന്വേഷണങ്ങള്‍ നടത്തിയോ? അതോ ഏപ്പോഴും ഉപദേശകനായി മാത്രം ?
- ഞാന്‍ കൈമാറ്റ പ്രക്രിയയിലെ ഒരു കണ്ണി മാത്രമോ? (എസ് ആര്‍ ജി തന്നത് വിളമ്പി..ബീഹെവിയരിസ്റ്റ്..?,)
- വര്‍ക്ക് ഷോപ്പുകളില്‍ യാതൊരു തയ്യാറെടുപ്പും ഇല്ലാതെ ചെന്ന് അപ്പോള്‍ തോന്നിയത് വിളിച്ചു പറയുക.അത്തരം ഉറപ്പില്ലാത്ത, പഠനത്തിന്റെ പിന്‍ ബലമില്ലാത്ത, ആഴമില്ലാത്ത കാര്യങ്ങള്‍വെച്ച് മോഡ്യൂള്‍ തയ്യാറാക്കുന്ന ആ നാണംകെട്ട "വൈഭവം" ഞാന്‍ എന്നു ഉപേക്ഷിക്കും?
- ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ പഠിക്കാത്ത ഞാന്‍ എങ്ങനെ മറ്റുള്ളവരെ പുതിയ കാര്യങ്ങള്‍ പഠിപ്പിക്കും.
- പരിശീലനം ഗവേഷനാത്മകം ആകണം.അതിനു ക്ലാസ് അനിഭവങ്ങള്‍ അനിവാര്യം.എനിക്ക് അതുണ്ടോ./
- സമീപനത്തെ കുറിച്ച് എനിക്ക് നല്ല ധാരണ ഉണ്ടോ.(പലര്‍ക്കും സമീപനം സ്വന്തം ചിന്ത മാത്രം.)
- പ്രശ്നങ്ങള്‍ കണ്ടെത്താനും ബദലുകള്‍ അന്വേഷിക്കാനും ഞാന്‍ ശ്രമിക്കാറുണ്ടോ?
- എന്‍റെ സ്ഥാപനം ഞാന്‍ ഉള്ളത് കാരണം തിളങ്ങുന്നുണ്ടോ?
- പഴിചാരല്‍ സംസ്കാരം എന്നില്‍ മറ്റൊരാള്‍ ആരോപിക്കാന്‍ സാധ്യതയുണ്ടോ?
വായന തന്നെ ആകട്ടെ...
ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ എങ്ങനെ തേടും
വായനാ പാക്കേജ്- വായനയുടെ പ്രക്രിയ ചര്‍ച്ച ചെയ്തോ?
അതിനു താങ്കളുടെ സംഭാവന?
- ലോകത്ത് സംഭവിക്കുന്ന അന്വേഷണങ്ങള്‍ ഞാന്‍ അറിയുന്നുണ്ടോ?അതിനു ഞാന്‍ എന്നെ കാലികമാക്കുന്നുണ്ടോ?(പുസ്തകം, വെബ് റിസോഴ്സസ്...)
No comments:
Post a Comment