രചനോത്സവത്തിന് പല ഘട്ടങ്ങളാകാം. ഓരോ ഘട്ടത്തിലെയും ആദ്യരചനാനുഭവം ക്ലാസില്‍ നടക്കണം. ക്ലാസ് പി ടി എയില്‍ രചനാപ്രക്രിയ പരിശീലിപ്പിക്കണം.
1. ഒന്നാം ഘട്ടത്തില്‍ കഥാചിത്രങ്ങളെ അടിസ്ഥാനമാക്കി കഥ വികസിപ്പിക്കണം. നാലോ അഞ്ചോ ചിത്രങ്ങളുളള കഥാകാര്‍ഡ് പ്രദര്‍ശിപ്പിക്കുന്നു. ഓരോ ചിത്രത്തിലും കാണുന്നതെന്താണ് എന്ന് പറയിക്കുന്നു. അതിന് ശേഷം ഓരോ കുട്ടിക്കും ചിത്രങ്ങള്‍ നല്‍കുന്നു. സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ച് അത് നോക്കി വരച്ചാലും മതി. അതിന്റെ താഴെ അടിക്കുറിപ്പായി ആ രംഗത്തിന്റെ ആശയം എഴുതുന്നു. വ്യക്തിഗതമായോ ജോഡികളായോ എഴുതാം. എഴുതുമ്പോള്‍ സഹായം വേണ്ടിവരും. അവര്‍ ആലോചിക്കുന്ന വാക്യത്തിലെ ചില പദങ്ങളെഴുതാനുള്ള അക്ഷരം പരിചയിച്ചിട്ടുണ്ടാകില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ടീച്ചര്‍ സഹായിക്കണം.
2. ഘട്ടം രണ്ടില്‍ സംഭവചിത്രവും തുടക്കവാക്യങ്ങളും നല്‍കി കഥ വികസിപ്പിക്കുന്നു. എന്താണ് കാണുന്നത്? എന്ന് പറയിച്ച ശേഷം കഥയുടെ ആദ്യവരികള്‍ നല്‍കാം. 'മീന്‍ പിടിക്കാന്‍ കുഞ്ഞുപൂച്ച പുഴയില്‍ പോയി, കാല്‍ തെറ്റി പുഴയില്‍ വീണു. നല്ല ഒഴുക്ക്. അത് കരഞ്ഞു.’ ബാക്കിയാണ് എഴുതേണ്ടത്. ആദ്യ വാക്യങ്ങള്‍ ടീച്ചര്‍ പറഞ്ഞ ശേഷം വായിച്ച് കേള്‍പ്പിക്കണം. ആ വാക്യങ്ങള്‍ കൂടി ചേര്‍ത്താണ് കുട്ടികള്‍ ചിത്രം വരച്ച് കഥ എഴുതേണ്ടത്. എല്ലാവര്‍ക്കും ചിത്രം പ്രിന്റെടുത്ത് നല്‍കുന്നുവെങ്കില്‍ കുട്ടികള്‍ ബാക്കി എഴുതിയാല്‍ മതിയാകും.

No comments:
Post a Comment