ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, November 16, 2010

ദുരന്ത ബാധിത പ്രദേശങ്ങള്‍ വിളിക്കുന്നു.

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍
നല്ല സ്കൂള്‍, മികച്ച സ്കൂള്‍ എന്നൊക്കെ പറയുന്നതിന്റെ സമകാലിക വ്യാഖ്യാനം എന്താണ്.?
എന്റെ ഒരു സ്നേഹിതന്‍ പണ്ട്അണ്‍ എയിഡെഡ് സ്കൂളുകളെ വിശേഷിപ്പിക്കുന്നതിങ്ങനെ..
  • മലയാളത്തെ പരിഹസ്ക്കുന്നത്..
  • യൂണിഫോമില്‍ കച്ചവടവും വേര്‍തിരിവും വിളംബരം ചെയ്യുന്നത്
  • അന്ഗീകാരമില്ലാത്ത്ത പുസ്തകങ്ങള്‍ പഠിപ്പിക്കുന്നത്.
  • വണ്ടിപ്പള്ളിക്കൂടം
  • അറിവ് കുത്തി തിരുകി കൊടുക്കുന്നത്
  • അമിതാധ്യയനം
  • സൌജന്യ വിദ്യാസങ്കല്പത്തെ നിഷേധിക്കുന്നത്
  • ഉയര്‍ന്ന സാമ്പത്തിക ശേഷി ഉള്ളവരുടെ മക്കളെ വകഞ്ഞു മാറ്റി സമൂഹത്തെ വിഭജിക്കുന്നത്.
  • കമ്പോളത്തിന്റെ ചരക്കു സങ്കല്‍പം വിദ്യയില്‍ അന്വയിക്കുന്നത്
  • സമൂഹത്തെ അവഗണിച്ചു വിപണിയെ പരിഗണിക്കുന്നത്.
ഇപ്പോള്‍ ആ സ്നേഹിതന്‍ ഒരു സ്കൂളില്‍ എച് എം ആണ്.
ഞാന്‍ അവിടം സന്ദര്‍ശിച്ചു.
സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍.
മുകളില്‍ പറഞ്ഞ എല്ലാ സൂചകങ്ങളും ചേരും.
പൊതു വിദ്യാലയത്തെ സംരക്ഷിക്കാന്‍..!
ഫീസുണ്ട്.( പി ടി എ ഫണ്ട് എന്നാണു ഓമനപ്പേര്, പിന്നെ വണ്ടി ഫീസ്‌, യൂണിഫോറം ഫീസ്‌, ആഘോഷ ഫീസ്‌, കമ്പ്യൂടര്‍ ഫീസ്‌,) (വടക്ക് ഏതാനും സ്കൂളുകളില്‍ മറ്റൊരു വിശേഷം. കമ്മ്യൂനികേടീവ് ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പ്രത്യേകം ടീച്ചര്‍ . അതിനും ഫീസ്‌.)
വേര്‍തിരിവുണ്ട്
വിവേചന വിദ്യാഭ്യാസത്തിന്റെ എല്ലാ അടയാളങ്ങളും
നല്ലടീച്ചര്‍മാര്‍(!) ഈ ക്ലാസുകളില്‍ മാത്രം.
എപ്പോഴും ടീച്ചര്‍മാര്‍ ഈ ക്ലാസുകളില്‍ മാത്രം.
ക്ലാസില്‍ പഠിപ്പിക്കല്‍ അവിയല്‍ രീതി.
മറ്റു കൂടുതല്‍ പണികള്‍ ചെയ്യിക്കുക .അത് മികവായി പാവം രക്ഷിതാക്കളെ ധരിപ്പിക്കുക.
പരിശീലനം ഇവര്‍ക്ക് പാഴായ പാപം.
പി ടി എ ഈ കുട്ടികളുടെ രക്ഷിതാക്കള്‍ കീഴടക്കി.
എല്‍ കെ ജി ഇംഗ്ലീഷും....
പൊതു വിദ്യാലയങ്ങളെ അണ്‍ എയിഡെഡ് വത്കരിക്കല്‍ ആരുടെ ചിലവില്‍?
ഇതാണോ സ്കൂള്‍ മികവ് ?

തിരുവനന്ത പുരത്ത് മറ്റൊരു സ്കൂള്‍
അതും മികച്ചത്
കോമ്പൌണ്ടില്‍ അഞ്ചാറു വണ്ടികള്‍..
സമീപ പ്രദേശത്തെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കേണ്ട കുഞ്ഞുങ്ങളെ സൌജന്യമായി വണ്ടിയില്‍ റാഞ്ചി കൊണ്ട് പോന്നു.
കുട്ടികള്‍ കൂടുന്നത് മികവിന്റെ ലക്ഷണം ആണോ ?

മധ്യ തിരുവിതാംകൂറിലെ ഒരു വിദ്യാലയം.
പതിനൊന്നുമണി .ഒരു ക്ലാസില്‍ നിന്നും മൌന ജാഥ .പിറകില്‍ കൈ കെട്ടി. നേരെ മൂത്ര പുരയിലേക്ക്‌.ക്യൂ നിന്നു കാര്യം സാധിച്ച ശേഷം ക്ലാസിലേക്ക്.അപ്പോള്‍ അടുത്ത ക്ലാസിന്റെ ഊഴമായി.
ഈ മൂത്ര ജാഥ പന്ത്രണ്ടു മണി വരെ. ഇട വേള അച്ചടക്കം പൊളിക്കും !
നിശബ്ദ സംസ്കാരം മികവിന്റെ അടയാളം ആണോ?

സ്കൂളുകളില്‍ മാറ്റം ടീച്ചര്‍മാര്‍ക്ക് പുതിയ മാല. മാഷും മാലയിടാന്‍ തുടങ്ങി. കേമം. ഫോട്ടോ പതിച്ചിട്ടുണ്ട്. ഇംഗ്ലീഷില്‍ പേരും വിലാസവും . വല്ല സായ്പും വഴിതെറ്റി വന്നാല്‍ വായിക്കാന്‍. അതോ ഇടയ്ക്കിടെ സ്വന്തം രൂപവും പേരും മറക്കാതിരിക്കാനോ. കുട്ടികള്‍ക്കും പരസ്പരം അറിയാന്‍ ഈ കെട്ടി തൂക്കിയ പേര് കാര്‍ഡു വേണോ.
ഇതാണോ മികവിന്റെ മുദ്ര.?

പരീക്ഷ കഴിഞ്ഞല്ലോ
വിശകലനവും(?).
ആരാണ് പരാജിതര്‍.ഗ്രേഡ് തിളക്കം കുറഞ്ഞവര്‍.ഓരോ ക്ലാസിലും ഓരോ വിഷയത്തിലും
അധസ്ഥിതരാണോ..
സമൂഹത്തില്‍ അവഗണിക്കപ്പെട്ടവരാണോ
അവരെ അവഗണിക്കലാണോ സ്കൂള്‍ ചെയ്യുന്നതും.
ഏതാനും കുട്ടികള്‍ മികവില്ലാത്ത്തവര്‍... അത് ടീച്ചറുടെ പരാജയത്തെ ക്ലാസിന്‍ പരാജയത്തെ സ്കൂളിന്റെ ഡി ഗ്രേഡിനെ സൂചിപ്പിക്കുന്നു.
ഇവിടെ ഉത്തരമുള്ള ചോദ്യം ഉന്നയിക്കുന്നു.
എല്ലാ കുട്ടികളെയും മുന്നില്‍ എത്തിക്കാന്‍ കഴിയുമായിരുന്നല്ലോ
ഓരോ ദിവസവും നിങ്ങള്‍ ഓരോ പ്രക്രിയയിലും ഇവരെ പരിഗണിച്ചിരുന്നെങ്കില്‍
സഹായം നല്‍കിയിരുന്നെങ്കില്‍

ചിലര്‍ ഇങ്ങനെ -
ക്ലാസില്‍ പ്രക്രിയ പാലിക്കാതെ ഉച്ച നേരം പ്രത്യേകം പഠിപ്പിക്കല്‍ .(!)( ഇത്തരം മാഷന്മാര്‍ക്കു ആര് പരിഹാര ബോധനം നല്‍കും.?)
ഈ അര്‍ദ്ധ വാര്‍ഷിക പരീക്ഷയില്‍ഭാഗികമായി തോറ്റു പോയ വിദ്യാലയങ്ങള്‍ മികച്ച വിദ്യാലയങ്ങള്‍ ആകാന്‍ കഴിയുന്നവയാണ്.
എന്താണ് അജണ്ട ?

6 comments:

നാരായണന്‍മാഷ്‌ ഒയോളം said...

ഉന്നയിച്ച ചോദ്യങ്ങളെല്ലാം ഉഗ്രന്‍!ഒരു മറു ചോദ്യം ചോദിക്കട്ടെ ,പൂച്ചയ്ക്ക് ആര് മണി കേട്ടും?തിരുവനന്തപുരം ജില്ലയിലെ മികവു പങ്കു വയ്ക്കാന്‍ കാസര്‍ഗോഡ്‌ നിന്നും ഒരു സംഘം പ്രധാനാധ്യാപകര്‍ പോയിരുന്നുവല്ലോ ..അവര്‍ കണ്ടതും( അവരെ കാണിച്ചതും )ഇത്തരം സമാന്തര ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളില്‍ അഭിമാനം കൊള്ളുന്ന' മികച്ച 'വിദ്യാലയങ്ങള്‍ ആയിരുന്നു! ഏറ്റവും മികച്ച ഒരു വിദ്യാലയത്തില്‍ ഒന്നാം ക്ലാസ്സില്‍ നാല് ഡിവിഷന്‍ ,മുന്നും ഇംഗ്ലീഷ് മീഡിയം!ഒന്നാം ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ ചേര്‍ത്ത പൊ തുവിദ്യാലയത്തിനുള്ള ബഹുമതിയും സര്‍ക്കാര്‍ വക അവര്‍ക്കായിരിക്കാം!പിന്നെ ആര്‍ക്കു വേണ്ടിയാണ് കേരള സിലബസ്?ഭരണഭാഷ മലയാളം ആക്കാനായി വാദിക്കുന്നവര്‍ പോലും എല്‍.കെ.ജി തൊട്ടുള്ള ഇംഗ്ലീഷ് കണ്ടില്ലെന്നു നടിക്കുന്നു!..ഇങ്ങനെ പോയാല്‍ അധികം വൈകാതെ പൊതു വിദ്യാലയങ്ങളിലെ മലയാളം ഡിവിഷനുകള്‍ സംവരണ ഡിവിഷനുകളായി മാറും ...അധികാരികള്‍ക്ക് നേരെ വിരല്‍ ചൂണ്ടാന്‍ ചൂണ്ടുവിരലിന് കഴിയുമോ?എങ്കില്‍ കൂടെ ഞങ്ങളും കാണും!

drkaladharantp said...

തീരവാണി സ്കൂളിനു പറയാന്‍ അര്‍ഹതയുണ്ട്.അവര്‍ മലയാളത്തെ സ്നേഹിക്കുന്നത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെ മനസിലുറപ്പിചിട്ടുള്ളതിനാല്‍.ഈ പ്രതിബദ്ധത ആരും കാണാതെ പോകുന്നില്ലാ...എന്നെ പോലെയുള്ളവരെ ആവേശം നല്‍കി പ്രത്യാശാഭാരിതരാക്കുന്നതും തീരവാണികളുടെ ഇടപെടലുകളാണ്.
നവംബര്‍ ഒന്നിന് പൊതു വിദ്യാലയത്തില്‍ മലയാളത്തില്‍ ഉടുത്തോരുങ്ങുന്നതും സമാന്തര ഡിവിഷന്‍.
സമാന്തര സംസ്കാരം വളര്‍ത്തുകയാണ്.
നേതാകളായ ചിലരും സ്വകാര്യമായി കീജയ് വിളിക്കുന്നത്‌ നാം കാണുന്നു.
പുതിയ പഠനപദ്ധതിയുടെ എല്ലാ നന്മകളെയും തകര്‍ക്കുന്നത് ഇത്തരം സ്കൂളുകളിലെ ദ്വിബോധന രീതികള്‍ ആണ്.
ഒരു ഡിവിഷനില്‍ തത്തമ്മേ പൂച്ച പൂച്ച.
മറ്റൊന്നില്‍ അറിവ് നിര്‍മാണം.ഒരേ അധ്യാപകര്‍.
ആത്മവഞ്ചനയുടെ എസ ആര്‍ ജി കള്‍
ഇത്തരം സ്കൂളുകളും ജൈവവൈവിധ്യ പ്രോജക്ടും(വംശം അറ്റ് പോകുന്ന മലയാളം മീഡിയം.). .
ചെയ്യും.അത് പ്രായോഗികമാക്കും.അങ്ങനെ അങ്ങനെ
എങ്കിലും ചൂണ്ടുവിരല്‍ ഉള്ള മനസ്സുകള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കും
പ്രതിരോധം തുടരണം.അതിനു പല വഴികള്‍.

Siddique said...

സമ്മതിച്ചു. എല്ലാം ശരി. പക്ഷെ എന്ത്കൊണ്ടു നമ്മുടെ സുഹൃത്തുക്കള്‍ ഇത്തരം ചെപ്പടി വിദ്യകളിലേക്ക് പോകുന്നു എന്നും ആലോചിക്കണം. ഇംഗ്ലീഷ് കോറിഡോര്‍ സുചിപ്പിച്ച 'ഗ്രീഡി പേരന്റ്സ്‌' എന്ന വിഭാഗം വംശഹത്യയാവുന്നത് വരെ ഈ പ്രക്രിയ തുടരും. കാരണം ഇത് നിലനില്‍പ്പിന്റെ പ്രശ്നം. ചികിത്സ വേണ്ടത് യഥാര്‍ത്ഥ രോഗ ലക്ഷണത്തിന്. അതിനു അധികൃതര്‍ തയ്യാറാവുമോ? സി.ബി. എസ്. ഇ വിദ്യാലയങ്ങളെ വികലമായി അനുകരിക്കാനുള്ള പ്രവണത സൃഷ്ടിക്കുന്നത് രണ്ടുംകെട്ട ഒരു തലമുറയെയാണ്. എല്‍.പി. വിഭാഗത്തില്‍ സമാന്തര ഇംഗ്ലീഷ് ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നതിനു മൌനാനുവാദം കൊടുക്കുന്നവര്‍ക്ക് അവിടെ പഠിപ്പിക്കാനുള്ള പുസ്തകങ്ങള്‍ നിര്‍ദേശിക്കാനുള്ള ബാധ്യതയുമില്ലേ?

drkaladharantp said...

ആരുടെ നില നില്പിന്‍ പ്രശ്നം?
മാനെജര്മാരുടെയോ?
പുതിയ കുപ്പായമിട്ട പ്രഥമാധ്യാപകരുടെയോ ?
എല്ലാമങ്ങ് നന്നാക്കിക്കളയാമെന്നു ഉറച്ച പുതിയ പി ടി യെ യുടെയോ?
അതോ മധ്യവര്‍ഗ മോഹങ്ങള്‍ താലോലിക്കുന്ന ഒരു വിഭാഗത്തിന്റെയോ.?
മലയാളം മീഡിയം കുട്ടികളുടെ നില നില്പോ?
ഭരണാധികാരികളെ നേരെ നയിക്കേണ്ടത് സമൂഹമാണ്.
സമൂഹത്തിലെ മുന്നിട്ടിറങ്ങുന്നവര്‍. രണ്ടു മുഖമില്ലാത്ത ജനത...
വിവേചനം ഭാഷയുടെ ചിലവില്‍ ?!

പ്രേമന്‍ മാഷ്‌ said...

കലാധരന്‍
ഹയര്‍ സെക്കന്ററി മലയാളം ക്ലസ്റ്ററില്‍ ഭീകരവഴക്ക്.
ക്ലസ്റ്ററുകളെ എങ്ങിനെ പുതിയ സാധ്യതകളിലേക്ക് വളര്‍ത്താം എന്ന് ചിന്തിക്കാനായി ഇട്ടു.
ഹയര്‍ സെക്കന്ററി ക്ലാസ്സില്‍ മലയാളം പഠിക്കുന്ന ഒരു കുട്ടി ആര്‍ജിക്കുന്ന ശേഷികള്‍ എങ്ങിനെയൊക്കെ പൊതു സമൂഹത്തെ ബോധ്യപ്പെടുത്താം, അതിനു സ്കൂള്‍ ,ക്ലസ്റ്റര്‍ , ഇന്റര്‍നെറ്റ് എന്നിവയെ എങ്ങിനെ പ്രയോജനപ്പെടുത്താം എന്നിങ്ങനെ ചില കാര്യങ്ങള്‍ മാത്രം ആമുഖമായി പറഞ്ഞു.

നേരത്തെ, പഠനപ്രവര്‍ത്തനങ്ങളുടെ അവലോകനത്തില്‍ ഒരു ടീച്ചര്‍ , മലയോര മേഖലയില്‍ കതിര് കാണാത്ത കുട്ടികളുണ്ടെന്നും , "പച്ചയും മഞ്ഞയും മാറിമാറി പാറിക്കളിക്കും പരന്ന പാടം" എന്ന ഇടശ്ശേരിയുടെ വരി മനസ്സിലാകാത്തതുകൊണ്ട് ക്ലാസില്‍ വ്യത്യസ്ത കതിരുകളും, ചിത്രങ്ങളും ഉപയോഗപ്പെടുത്തിയതിനെക്കുറിച്ചും കുട്ടികളെ കണ്ണാന്തളിപ്പൂക്കള്‍ കാണിക്കാന്‍ കൊട്ടത്തലച്ചി മലയില്‍ കൊണ്ട് പോയതിനെക്കുറിച്ചും ദേശഭാഷാനിഘണ്ടു നിര്‍മ്മിക്കുന്നതിനെക്കുറിച്ചും ഇനി നടത്താന്‍ ഉദ്ദേശിക്കുന്ന കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനത്തെക്കുറിച്ചും സൂചിപ്പിച്ചിരുന്നു.
ഇതിനെയൊക്കെ പരിഹസിച്ചുകൊണ്ട് സമാരാധ്യനായ ഒരധ്യാപകന്‍ പൊട്ടിത്തെറിച്ചു. ഇതെല്ലാം നാണക്കെടാണെന്നും ഹയര്‍ സെക്കന്ററിയില്‍ സയന്‍സ് മാഷന്മാര്‍ ഈ രീതിയൊക്കെ പണ്ടേ പൂട്ടിവെച്ചു സിദ്ധാന്തങ്ങള്‍ കാണാതെ പഠിപ്പിക്കുകയാണെന്നും കുട്ടികള്‍ എന്ട്രന്സിനു തയ്യാരെടുക്കുന്നതിനിടയില്‍ ഇതൊക്കെ പരിഹാസ്യമാണെന്നും വാദിച്ചു സമര്‍ത്ഥിച്ചു.

മലയാളം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അപമാനം തോന്നുന്ന മലയാളം മാഷന്മാര്‍ പോലും ഉണ്ടെന്നു മനസ്സിലായി. സംസ്കാരം, സാമാന്യ ജനങ്ങളുടെ ജീവിതം, മാനവികത ഇതെല്ലാം അപമാനമാകുന്നതെങ്ങിനെ? നമ്മളല്ലെങ്കില്‍ മറ്റാരാണ്‌ ഇതിനെക്കുറിച്ചൊക്കെ കുട്ടികളോട് സംവദിക്കുക? അനുദിനം പുതുക്കി ക്കൊണ്ടിരിക്കുന്ന നമ്മളെക്കാള്‍ ഉയരത്തിലാണോ ( എത്രപേര്‍ എന്നത് ചോദ്യം ) സമകാലിക ശാസ്ത്രവീഥികളെക്കുറിച്ച് ഒന്ന് പോലും അറിയാത്ത സയന്‍സ് മാഷന്മാര്‍ ?(മറ്റുള്ളവര്‍ ക്ഷമിക്കട്ടെ ). ഇപ്പോഴും റിക്കാര്‍ഡുബുക്ക് വരക്കലാണ് സയന്‍സ് പഠനം എന്ന് വിചാരിചിരിക്കുന്നവരെ നാം എന്തിനാണ് ഭയപ്പെടുന്നത് ? എന്നൊക്കെ പൊട്ടിത്തെറിക്കേണ്ടി വന്നു.

സ്വയം പുച്ഛം തോന്നി, ഈ ഗണത്തിലാണല്ലോ എന്നോര്‍ത്ത്.

drkaladharantp said...

ഹയര്‍ സെക്കണ്ടാരിയാണിപ്പോള്‍ഇംഗ്ലീഷ് മീഡിയം വിരട്ടല്‍ കേന്ദ്രം
അടുത്തിടെ ചാനല്‍ പ്ലസ് ടു കുട്ടികളെ അഭിമുഖീകരിച്ചു.
അവര്‍ പറഞ്ഞു ഇംഗ്ലീഷ് മീഡിയം വേണമെന്ന്. അത് അവരെ കൊണ്ട് പറയിപ്പിച്ച സ്കൂള്‍ സംസ്കാരമാണ് മാറേണ്ടത്.
കുട്ടികളുടെ ആത്മവിശ്വാസം കളയുന്ന പണി അല്ലല്ലോ അധ്യാപനം.
മലയാളം മീഡിയം കുട്ടികളുടെ പ്രശ്നങ്ങള്‍ ആര്‍ വി ജി ഉന്നയിക്കുന്നത് പങ്കിടാം ഉടന്‍.