പഞ്ചായത്തുകള്‍ വിദ്യാഭ്യാസത്തില്‍ ഇടപെടാമോ/ രാഷ്ട്രീയക്കാര്‍ സ്കൂള്‍ ഭരിക്കാന്‍ വരുന്നോ? നാല് വര്‍ഷം മുമ്പ് കേരളത്തില്‍ നടന്ന ചര്‍ച്ച ഈ വഴിക്കായിരുന്നു. പഞ്ചായത്ത് ഭരണ സമതിക്കാര്‍ ആ നാട്ടില്‍ ജനിച്ചു വളര്ന്നാ അവിടുത്തെ പൊതു വിദ്യാലയങ്ങളില്‍ പഠിച്ചുയര്‍ന്ന സാമൂഹിക ബോധവും സന്നദ്ധതയും കൂടുതലുള്ള വ്യക്തികളാണ്.പ്രദേശത്തെ സ്കൂളിനെ നന്നായി അറിയാവുന്നവര്‍.അവരുടെ നേതൃത്വം നന്മയെ ചെയൂ.(ഒറ്റപ്പെട്ട അപവാദങ്ങള്‍ ഉണ്ടായേക്കാം )പഞ്ചായത്തുകള്‍ എവിടെയൊക്കെ സമഗ്രമായി ഇടപെട്ടിട്ടുണ്ടോ അവിടെയെല്ലാ സ്കൂളുകള്‍ മെച്ചപ്പെട്ടിട്ടുണ്ട്.പഞ്ചായത്ത് തലത്തില്‍ പ്രതി മാസ അവലോകനവും ആസൂത്രണവും നടത്താന്‍ അവസരം ഒരുക്കുന്നു എന്നതാണ് വലിയ ഒരു കാര്യം.വിദ്യാലയങ്ങള്‍ക്കു അനുഭവം പങ്കിടാന്‍ കൂട്ടായി ആലോചിക്കാന്‍.പൊതു സമൂഹ പിന്തുണയോടെ മുന്നേറാന്‍ ഇത് വഴിയൊരുക്കുന്നു.പുതിയ ഭരണ സമതികള്‍ നിലവില്‍ വന്നു.പഞ്ചായത്ത് വിദ്യാഭ്യാസ സമതികള്‍ ശക്തമാകുകയാണ്.ആദ്യ യോഗങ്ങള്‍ തന്നെ ആവേശ നല്കുന്നു.
കിനാലൂര്കരിന്തളം ഗ്രാമ പഞ്ചായത്ത് പി ഇ സി യോഗത്തിന്റെ വിശദാംശങ്ങള്‍ പഞ്ചായത്ത് ഇടപെടലിന്റെ ബഹു വിധ സാധ്യതകള്‍ കൂടി പരിചയപ്പെടുത്തുന്നു.ഒപ്പം ഒരു പി ഇ സി എങ്ങനെ സംഘടിപ്പിക്കാം എന്നും.(റിപ്പോര്‍ട്ട് കുഞ്ഞോളങ്ങള്‍(blog) തയ്യാറാക്കിയത്.)
കിനാലൂര്കരിന്തളം ഗ്രാമ പഞ്ചായത്ത് പി ഇ സി യോഗത്തിന്റെ വിശദാംശങ്ങള്‍ പഞ്ചായത്ത് ഇടപെടലിന്റെ ബഹു വിധ സാധ്യതകള്‍ കൂടി പരിചയപ്പെടുത്തുന്നു.ഒപ്പം ഒരു പി ഇ സി എങ്ങനെ സംഘടിപ്പിക്കാം എന്നും.(റിപ്പോര്‍ട്ട് കുഞ്ഞോളങ്ങള്‍(blog) തയ്യാറാക്കിയത്.)
പുതിയ ഭരണ സമിതി അധികാരത്തില്‍ വന്നശേഷമുള്ള പ്രഥമ പി.ഇ .സി യോഗം 2010 നവംബര്‍ 26 നു പഞ്ചായത്ത് കാര്യാലയത്തില്‍ വെച്ചു നടന്നു .
യോഗ ലകഷ്യങ്ങള്. - സര്‍വ ശിക്ഷാ അഭിയാന് പ്രവര്‍ത്തനങ്ങള്‍,പി.ഇ.സി ലക്ഷ്യം ഇടപെടല്‍ മേഘലകള്‍ ധാരണ രൂപപ്പെടുത്തുക ,
- കഴിഞ്ഞ കാലയളവില്‍ നടന്ന മികവാര്‍ന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ പങ്കു വെക്കല്‍
മുന്നൊരുക്കം
- പഞ്ചായത്ത് പ്രസിഡണ്ട് ,പി ഇ സി കണ്‍വീനര്‍ എന്നിവരുമായി ആലോചിച്ചു തീയ്യതി ,സമയം,സ്ഥലം തീരുമാനിച്ചു.
- പ്രത്യേകം തയ്യാറാക്കിയ കത്ത് നല്കി വിവരം അറിയിക്കല്‍
- ലഘു ലേഖ ,അവതരണ സി.ഡി.തയ്യാറാക്കല്‍
- പങ്കാളിത്തം ഉറപ്പു വരുത്തല്‍
അജണ്ട
- സ്വാഗതം
- .അദ്ധ്യക്ഷ പ്രസംഗം
- ഉദ്ഘാടനം
- സര്‍വ ശിക്ഷ അഭിയാന്പ്രവര്ത്തനങ്ങള്, പി.ഇ.സി ലക്ഷ്യം ഇടപെടല്‍ മേഖലകള്‍ അവതരണം
- കഴിഞ്ഞകാലയളവില് നടന്നമികവാര്ന്ന വിദ്യാഭ്യാസപ്രവര്ത്തനങ്ങളുടെപങ്കുവെക്കല്
- സ്കൂള്റിപ്പോര്ട്ടിങ്ങ്
- ബി.ആര്.സി. റിപ്പോര്‍ട്ടിംഗ്
- ആസൂത്രണം
- 2010 നവംബര്‍ 26 നു രാവിലെ 10 .30 നു യോഗം ആരംഭിച്ചു .പി ഇ സി കണ്‍വീനര്‍ സ്വാഗതം പറഞ്ഞു .പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.വി.രത്നാവതി അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് കെ .ലക്ഷ്മണന് ഉദ്ഘാടനം ചെയ്തു .ശേഷം മുന്‍ഭരണസമിതിയില്‍ വിദ്യാഭ്യാസ പ്രവര്തനങ്ങള്ക്ക് നേതൃത്വം നല്കിയ ചെയര്മന്മാര് അനുഭവ പാഠങ്ങള്‍ അവതരിപ്പിച്ചു .
തുടര്‍ന്ന് മുന്‍കാല പ്രവര്‍ത്തനം പവര്‍ പോയിന്റ് സഹായത്തോടെ വിശദീകരിച്ചു.
ചിത്രങ്ങളിലൂടെ
സര്‍വ ശിക്ഷ അഭിയാന്പ്രവര്ത്തനങ്ങള് ജില്ല പ്രോഗ്രാം ഒഫീസ്ര്‍ പി.പി.വേണുഗോപാലന്‍ വിശദീകരിച്ചു.
പി.ഇ..സി. എന്തിന് ,ലക്ഷ്യം ,പ്രവര്‍ത്തന സാധ്യത ,ഘടന,സ്ഥിതിവിവരകണക്ക ട്രെയിനെര്‍ അവതരിപ്പിച്ചു.
- പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ -12
- മുന്‍ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍-3
- ഹെഡ് മാസ്റര്‍ -6
- അധ്യാപകര്‍- 3
- അംഗന വാടി പ്രവര്‍ത്തകര്‍-2
- ഇന്സ്ട്രെക്ടര് -1
- വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ -2
- സാക്ഷരത പ്രേരക് -1
- പി ടി എ പ്രസിഡണ്ട് -2
- ട്രെയിനര്‍ ,ബി.പി.ഓ -4
- ജില്ല പ്രോഗ്രാം ഓഫീസര്‍ -1
നല്ല പങ്കാളിത്തവും ചര്‍ച്ചയും.
കൂടുതല്‍ മികവിലേക്കുള്ള ശക്തമായ തുടക്കം.
സുതാര്യം
സൌഹൃദപരം
സമര്‍പ്പിത മനസ്സുകള്‍
സഹകരണ മുന്നേറ്റം
മാതൃകാപരം
നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കാം..
---------------------------------------------------കൂടുതല്‍ മികവിലേക്കുള്ള ശക്തമായ തുടക്കം.
സുതാര്യം
സൌഹൃദപരം
സമര്‍പ്പിത മനസ്സുകള്‍
സഹകരണ മുന്നേറ്റം
മാതൃകാപരം
നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കാം..
4 comments:
sir nammal divasavum choonduviral follow cheyyarund
sir blogil nammude bloginde link kodukumo pls..
the report provides a lot of encouragement for me. thank you
very much
sunandan palakkad
Wonderful
report gave more energy, .nanakkal navas
Post a Comment