ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, December 9, 2010

.നിത്യവും ഉച്ചനേരം സാംസ്കാരിക പരിപാടി

സ്കൂളിലെ ഉച്ചനേരം
കുട്ടികള്‍ക്കുള്ളതാണ്.അത് കൂടുതല്‍ ആസ്വാദ്യാനുഭവം ആക്കുന്നതെങ്ങനെ?
അയിലം സ്കൂള്‍ ഈ വഴിക്കാലോചിച്ചു.
നല്ലൊരു ഹാള്‍ ഉണ്ട്.കര്‍ട്ടന്‍ ഉണ്ട്.സ്റ്റേജും ഉച്ചഭാഷണിയും..പിന്നെ അത് പ്രയോജനപ്പെടുത്താന്‍ കുട്ടികളും.
നിത്യവും ഉച്ച സാംസ്കാരിക പരിപാടി.
ഓരോ ക്ലാസിനും ഊഴം അനുസരിച്ച് അവസരം.
അവര്‍ പ്രോഗ്രാം തീരുമാനിക്കും.
അത് ഡി ടി പി ചെയ്തു പരസ്യപ്പെടുത്തും.
പ്രോഗ്രാമിന്റെ മേന്മ ആളെ കൂട്ടും.
തിങ്ങി നിറഞ്ഞ സദസ്സില്‍ കലാപരിപാടികള്‍.
പൊതു സദസ്സിനെ അഭിമുഖീകരിക്കാന്‍ ആശയവിനിമയ ശേഷി വികസിപ്പിക്കാന്‍ കലാവാസന പ്രകടിപ്പിക്കാന്‍
പാഠങ്ങളിലെ ഇനങ്ങള്‍ക്ക് രംഗാവതരണം..
പല പല സാധ്യതകള്‍.
സ്കൂളിനു നന്മയുണ്ട്

5 comments:

SREEJA S. said...

ചൂണ്ടുവിരലിലില്‍ നിന്ന് കിട്ടുന്ന അറിവുകള്‍ വളരെ പ്രയോജന പ്രദം ആണ് .
ന്യൂസ്‌ പേപ്പര്‍ ഒരു ദിവസം വായിക്കാതിരുന്നാല്‍ അനുഭവപ്പെടുന്ന തു പോലെയാണ്
ചൂണ്ടുവിരല്‍ ഒരു ദിവസം നോക്കാതിരുന്നാല്‍ തോന്നുന്നത് ....

രമേശ്‌ അരൂര്‍ said...

ഭാവുകങ്ങള്‍ ...:)

drkaladharantp said...

നന്ദി ടീച്ചര്‍,
ഇത്തരം ഫീഡ് ബാക്ക് ആണ് ചൂണ്ടുവിരലിന്‍ ആവേശം

Zain said...

Lunch break is not only for having lunch! To engage the students in such sorts of activities is not positive. മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ പഠന സമയത്ത് തന്നെ നടത്തേണ്ടതല്ലേ? ഭക്ഷണം, വിശ്രമം ഇവക്കുള്ളതല്ലേ മേല്‍ ഉച്ചനേരം? ഒരു പിന്തിരിപ്പന്‍ സംശയമാണ് കേട്ടോ!

drkaladharantp said...

അടിച്ചേല്‍പ്പിക്കുന്ന ഉറക്കം,നിശബ്ദത,പുസ്തക പാരായണം ഇവയൊക്കെ നടക്കുന്ന ധാരാളം ഉച്ച നേരം പതിവാക്കിയ പൊങ്ങച്ച സ്കൂളുകള്‍ ഉണ്ട്.അതില്‍ നിന്നും എത്രയോ ഭേദമാണ് കുട്ടികള്‍ സ്വയം ആസ്വദിച്ചു ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍.അധ്യാപകരുടെ ഇടപെടല്‍ ഇല്ലാതെ.
വിശ്രമം എന്നാല്‍ അനങ്ങാതെ ഇരിക്കലാണോ,വിനോദം എന്നാല്‍ അതില്‍ പാട്ടും നാടകോം ഒന്നും പെടില്ലേ?
വിമര്‍ശനപരമായി തന്നെ നോക്കികണണം .അത് നല്ലതാണ്.