ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, December 13, 2010

വായന എന്നാല്‍ എന്തല്ല ?

മൂന്നാം ക്ലാസിലെ നീലതടാകത്ത്തിലെ കൂട്ടുകാര്‍ എന്ന പാഠം.അതിന്റെ അധ്യാപക സഹായിയില്‍ ഇങ്ങനെ..
  • കുട്ടികള്‍ മൌനമായി വായിക്കട്ടെ.
  • അധ്യാപികയും കുട്ടികളും ചേര്‍ന്നുള്ള വായന
ഇതാണോ ക്ലാസ്സില്‍ നടക്കേണ്ട വായനാ പ്രക്രിയ? ഇത്തരം അയഞ്ഞ വായനാനുഭവം ആഴത്തിലുള്ള വായനയെ ഉറപ്പാക്കുമോ? വായനയെ ആസ്വാദ്യകരാമായ ഒരു അനുഭവം ആക്കി മാറ്റുമോ? കേവലം ആശയ ഗ്രഹണ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുകയാണോ വായനയുടെ ലക്‌ഷ്യം?വായനയുടെ ഒരു ആഴവും സൂചിപ്പിക്കാത്ത ഈ പരാമര്‍ശം ക്ലാസിനെ ധന്യമാക്കില്ല.
എന്തെല്ലാം പരിഗണനകളോടെയാണ് അധ്യാപിക വായനയെ സമീപിക്കേണ്ടത്?
  • വായനയില്‍ താല്പര്യമുണ്ടാക്കാന്‍ എന്ത് ചെയ്യും?
  • വായനയില്‍ മുന്നാക്കം നില്‍ക്കുന്നവരും പിന്നാക്കം നില്‍ക്കുന്നവരും ഉള്ളപ്പോള്‍ ഒരു സമീപനം മതിയോ അവരോടു?
  • എങ്ങനെ വായന വിലയിരുത്തും?
  • വായനയില്‍ എന്തെല്ലാം കഴിവുകള്‍ വിലയിരുത്തണം,എപ്പോള്‍?
  • ഈ കഥയുടെ ദൈര്‍ഘ്യം എങ്ങനെ വായനയില്‍ കണക്കിലെടുക്കും?
വായനയുടെ ഏതെല്ലാം തലങ്ങളിലൂടെ കുട്ടികള്‍ കടന്നു പോകണം?
  • സമാന്യാശയം ഗ്രഹിക്കണം.
  • സവിശേഷ ആശയങ്ങള്‍ കണ്ടെത്തണം.
  • ആസ്വാദനാംശങ്ങള്‍ തിരിച്ചറിയണം.അതില്‍
പ്രയോഗം,
കഥാപാത്രങ്ങള്‍,
സംഭവങ്ങള്‍
കഥയുടെ അവതരണ രീതി,
(ഉയര്ന്നക്ലാസില്‍ കൂടുതല്‍ ആഴമുള്ള വായന-കഥയുടെ ക്രാഫ്റ്റ്,പ്രത്യക്ഷ അര്‍ത്ഥത്തിനപ്പുറം അര്‍ഥം സൂചിപ്പിക്കുന്നവ-ബിംബങ്ങള്‍,കഥാപാത്ര സന്നിവേശം,കഥയിലെ കാലം,ഭാഷ,ദേശം,ജീവിത വീക്ഷണം,രചയിതാവിന്റെ മൂല്യ സങ്കല്‍പം,പക്ഷം,ആഖ്യാന രീതി , ഉണര്‍ത്തിയ ഓര്‍മ്മകള്‍,സ്വന്തം നിരീക്ഷണം..ഒക്കെ വരും )അതായതു ക്ലാസ് നിലവാരം അനുസരിച്ച് വായനയുടെ നിലവാരവും കൂട്ടണം.അത് ഉള്‍ക്കൊള്ളാതെ വായിപ്പിക്കള്‍ കുട്ടിയുടെ ഭാഷാപരമായ വളര്‍ച്ച ഉറപ്പാക്കില്ല.
വായനയിലേക്ക് കുട്ടികളെ എങ്ങനെ ക്ഷണിക്കും?
വായന എന്നത് ഉയര്‍ന്ന മാനസിക പ്രക്രിയ ആവശ്യപ്പെടുന്ന ഒന്നാണ്.അത് അര്‍ത്ഥവും ആശയവും ഉരുത്തിരിചെടുക്കലാണ്.പുതു കണ്ടെത്തലാണ്. സാമാന്യാശയം മാത്രം ഉള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തല്‍ അല്ല.എഴുത്തുകാരുമായി സംവദിക്കുന്ന ആസ്വാദനാനുഭവം
  • എങ്കില്‍ വായനക്ക് മുമ്പ് ഉള്ളടക്കം പ്രവചിക്കാന്‍ അവസരം നല്‍കാം.
  • അതിനു ചിത്രങ്ങള്‍,കഥാ സന്ദര്‍ഭങ്ങള്‍,തുടക്ക സൂചനകള്‍..ഒക്കെയാകാം
  • സ്വന്തം പ്രവചനം ശരിയോ എന്ന് കണ്ടെത്താനുള്ള വായനയ്ക്ക് താല്പര്യം കൂടും.
ഒന്ന് രണ്ടു പേരുടെ അവതരണത്തിനു ശേഷം വ്യക്തിഗത വായന.
ഒരു തവണ മൌനമായി വായിച്ചു കഴിഞ്ഞാല്‍ കൂടുതല്‍ ആഴത്തിലേക്ക് പോകാനുള്ള സൂചന നല്‍കണം
  • ഈ കഥയിലെ പ്രധാന സംഭവങ്ങള്‍ ഏതെല്ലാമാണ് ?
  • ഈ കഥയിലെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍,ഇഷ്ടപ്പെടാനുള്ള കാരണം?
  • ഇഷ്ടപ്പെടാത്ത കഥാപാത്രങ്ങള്‍,കാരണം,
  • മനോഹരമായ പ്രയോഗങ്ങള്‍.
വ്യക്തിഗത വായനയ്ക്ക് ശേഷം ഗ്രൂപ്പില്‍ പങ്കിടല്‍
  • ഗ്രൂപ്പില്‍ പങ്കിടല്‍ വായനയുടെ അടുത്ത തലം അനുഭവിപ്പിക്കണം .
  • താന്‍ കണ്ടെത്താത്ത കാര്യങ്ങള്‍ മറ്റുള്ളവര്‍ കണ്ടെത്ത്തിയിട്ടുണ്ടാവും.
  • ആരും കണ്ടെത്താത്ത കാര്യങ്ങള്‍ കൂട്ടായി ആലോചിക്കാം
  • ഓരോ ആള്‍ക്കും എന്തെങ്കിലും പങ്കിടാന്‍ ഉണ്ടാകണം.(പിന്നാക്കം നില്‍ക്കുന്നവരെ ഇതിനായി സജ്ജമാക്കണം )
  • ഒരാള്‍ മൊത്തം ഒന്നിച്ചവതരിപ്പിക്കള്‍ അല്ല വേണ്ടത് ഓരോരോ കാര്യമായി എല്ലാവരും ഊഴമിട്ട്‌ അവതരിപ്പിക്കലാണ്.
  • ഗ്രൂപ്പ് ചിന്തയുടെ മുറുക്കം ഉണ്ടാവണം.
  • തുല്യാവസരം
  • ഗ്രൂപ്പ് പങ്കിടലിനു ക്രമം നിശ്ചയിക്കണം.
    വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കണം.അവ ഒന്നിച്ചു നല്‍കി ആശയക്കുഴപ്പം ഉണ്ടാക്കരുത്.
    • ഓരോരുത്തരും കഥയിലെ പ്രധാന സംഭവങ്ങള്‍ ആദ്യം പങ്കിടണം.എന്ത് കൊണ്ടാണ് അത് പ്രധാനപ്പെട്ടതായി തോന്നിയത് എന്നും പറയണം.
    • ഇഷ്ടപ്പെട്ട കഥാപാത്രങ്ങളും ഇഷ്ടപ്പെടാനുള്ള കാരണവും പിന്നീട് അവതരിപ്പിക്കണം.ഒരേ കഥാപാത്രത്തെ പല കാരണങ്ങളാല്‍ ഇഷ്ടപ്പെടാം.
    • ഇഷ്ടപ്പെടാത്ത കഥാപാത്രങ്ങളെയും ഇത് പോലെ അവതരിപ്പിച്ചു ചര്‍ച്ച ചെയ്യണം.

    ആസ്വാദന പരമായ ശ്രാവ്യ വായനയാണ് ഇനി നടക്കേണ്ടത്‌.

  • ഭാവവും ആശയവും ഉള്‍ക്കൊണ്ടു ഗ്രൂപ്പില്‍ മാറി മാറി വായിക്കണം.ഓരോരുത്തരും ഓരോ ഭാഗം എന്ന് തീരുമാനിക്കാം
    ഏതാനം പേര്‍ക്ക് പൊതുവായി വായിക്കാം
    അധ്യാപികയുടെ വായന നല്ല ഒരനുഭവം ആകണം.പൊതു പങ്കിടല്‍
    പ്രധാന സംഭവങ്ങളുടെ പൊതു പങ്കിടല്‍ സമയം അധ്യാപിക പാ0ത്തിലെ എല്ലാ സംഭവങ്ങളും ബോര്‍ഡില്‍ എഴുതി അവര്‍ക്ക് വിശകലനത്തിന് അവസരം നല്‍കണം(.ഇവയില്‍ ഏതൊക്കെ അപ്രധാനം എന്ത് കൊണ്ട്?ചര്‍ച്ച )
-------------------------------------------------------
ഇത് ചെയ്തു നോക്കി ഫീഡ് ബാക്ക് തരണേ..
കുറെ അധ്യാപകര്‍ ചെയ്തപ്പോള്‍ എല്ലാ കുട്ടികളും നല്ല നിലവാരം പ്രകടിപ്പിച്ചു എന്നാ അനുഭവം.
വായനയില്‍ പിന്നാക്കക്കാരോ?അത് ഈ ക്ലാസില്‍ നിന്നും അപ്രത്യക്ഷമാകുന്നു എന്നും.

11 comments:

shaji.k said...

വായിച്ചു,താങ്ക്സ് :)-

രമേശ്‌ അരൂര്‍ said...

മാഷേ നമ്മുടെ ക്ലാസ് റൂമുകളിലും വിദ്യാഭ്യാസ മേഖലയിലും വളരെയേറെ ഗൌരവത്തോടെ പരിശോധിക്കപ്പെടെണ്ട വിഷയം തന്നെയാണ് ഈ ബ്ലോഗിലൂടെ ചര്‍ച്ചയ്ക്കു വച്ചത് ..തുടര്‍ച്ചയായ ഗവേഷണങ്ങളിലൂടെ തുടര്‍ പ്രക്രിയയിലൂടെ അര്‍പ്പണ മനോഭാവവും വ്യക്തമായ ദിശാ ബോധവും ഉള്ള അധ്യാപകര്‍
മുന്നിട്ടിറങ്ങിയാല്‍ നമ്മുടെ പ്രാഥമിക വിദ്യാഭ്യാസ മേഖല
ഇനിയും മുന്നേറും ..വായനയും
പ്രകൃതിജ്ഞാനവുംസ്നേഹവും തിരിച്ചു പിടിക്കാന്‍ കഴിയുന്ന ഒരു പുതു തലമുറ യെ വാര്‍ത്തെടുക്കാന്‍ താങ്കളെ പോലുള്ള അധ്യാപകര്‍ നടത്തുന്ന ശ്രമങ്ങള്‍ വളരെ അഭിനന്ദനം അര്‍ഹിക്കുന്നു ..തികച്ചും മാതൃകാപരം തന്നെ ..

MMP said...

വായനയെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്ത...... നമ്മുടെ മൂന്നാം ക്ലാസിലെ അധ്യാപിക/അധ്യാപകന്‍ ഇതെല്ലാം വായിച്ചാല്‍ പണി ഉപേക്ഷിച്ചു പോകുമോ???????????

drkaladharantp said...

പ്രിയ രമേശ്‌, അരൂര്‍ മോഡല്‍ സ്കൂളിലെ മാഷന്മാര്‍ തന്ന സൗഹൃദം അവിടുത്തെ പഠിപ്പിന്റെ നിഷ്കളങ്ക സൌന്ദര്യം .അതാണ്‌ ഈ വാക്കുകളില്‍ ഞാന്‍ താങ്കളില്‍ നിന്നും വായിക്കുന്നത്.
നന്മവിദ്യലയാനുഭവങ്ങള്‍ തുടരാന്‍ എല്ലാ മാഷന്മാര്‍ക്കും ഈ ബ്ലോഗ്‌ ചങ്ങാതി.
പ്രിയ ഷാജി ,
ദൂരെ നിനും ഒരു നന്ദി വരുമ്പോള്‍ അത് കേരളത്തിലെ മാഷന്മാര്‍ക്കു കൊടുത്തോട്ടെ.

drkaladharantp said...

പ്രിയ എം എം പി
അധ്യാപകര്‍ ചില പണി ഉപേക്ഷിക്കുന്നത് നല്ലതാണ്.പണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വഴിക്കൂട്ടും വേണം.അത് ചൂണ്ടുവിരല്‍ നല്കിക്കോട്ടേ.നമ്മുടെ കുഞ്ഞുങ്ങള്‍ക്കൊപ്പം പൊതു വിദ്യാലയങ്ങളില്‍ സംഭവിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഇനിയും ....

രാജേഷ്‌ .എസ്.വള്ളിക്കോട് said...

വായന അനുഭവമാക്കുന്നതില്‍ നമ്മുടെ അധ്യാപക സുഹൃത്തുക്കള്‍ ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട് .ഇത്തരം കാര്യങ്ങള്‍ ചെയ്തു നോക്കുന്നതിന് ശ്രമം എല്ലാവരില്‍ നിന്നും പ്രതീക്ഷിക്കേണ്ട !.ഈ വര്ഷം ചെറുതും വലുതുമായ അന്പതില്‍പ്പരം പുസ്തകങ്ങള്‍ വായിച്ചു കുറിപ്പെഴുതിയ കുട്ടിയുടെ ക്ലാസ് ടീച്ചര്‍' ഞാനിതില്‍ പത്തെണ്ണം പോലും വായിച്ചില്ല ' എന്ന് നിസംഗതയോടെ പറയുന്നതും കേട്ടു. പാഠവായന വ്യത്യസ്തമായി എങ്ങനെ എന്നത് അധ്യാപകര്‍ പരിശീലനങ്ങളും അനുഭവങ്ങളും ഒത്തു ചേര്‍ത്ത് വളര്‍ത്തേണ്ട ഒന്നാണ് .മുല്യനിര്‍ണ്ണയ മേഖലകളില്‍ ഒന്നായി വായന നിലനിന്നിരുന്നപ്പോള്‍ അധ്യാപകരുടെ ചര്‍ച്ചകളില്‍ ഇന്നത്തേക്കാള്‍ അതിനു സ്ഥാനം ഉണ്ടായിരുന്നു.

SREEJA S. said...

18.12.2010. ഇന്നത്തെ cluster ല്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ അത്രയുമോ ,അതിനെക്കാള്‍ വ്യക്തമായോ ചൂണ്ടുവിരലില്‍ കണ്ടപ്പോള്‍
സത്യത്തില്‍ പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഒരു അനുഭവം .....സര്‍ ...നന്ദി ..നന്ദി ...നന്ദി ....

drkaladharantp said...

സമയക്കുറവു കാരണം ക്ലസ്ടരില്‍ പങ്കു വെക്കാന്‍ കഴിയാത്ത ഒരിനം ഉടന്‍ ചൂണ്ടു വിരലില്‍ പ്രതീക്ഷിക്കാം.രചനയുടെ സൂക്ഷ്മാംശങ്ങള്‍.സുഹൃത്തുക്കളെ അറിയിക്കണം.ചൂണ്ടുവിരല്‍ ഒരു അധ്യാപക ചെങ്ങാതി ഈ അക്കാദമിക കൂട്ടായ്മ വളരണ്ടേ

RADHAN said...

Can't we provide a space for the blog in the forthcoming clusters for the majority of 'techno pagans'?

Dr.sujasreekumar said...

I came to know about this blog recently.visited today.It was a great experience to me.An authentic write up about reading.Really a summary of the last clusterclass and a reference too.I think it will be very useful to every teachers.
eagerly waiting for the new missing item that you offered.

സുബി തൊടുപുഴ said...

thank u sir