ഉപ്പള:പൂനിലാവ് നറുവെളിച്ചം ചൊരിഞ്ഞ ആകാശത്തുനിന്ന് വിഷമഴ... പറവകള്‍ പാറിപ്പറക്കേണ്ട മാനത്ത് 'യന്ത്രപ്പറവകള്‍' വട്ടമിട്ട് പറന്നപ്പോള്‍ സ്വപ്നങ്ങള്‍ കരിഞ്ഞുവീണ ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി സര്‍വശിക്ഷ അഭിയാന്‍ ആഭിമുഖ്യത്തില്‍ കലാജാഥ.
കാസര്‍കോട് വിവിധ പഞ്ചായത്തുകളില്‍ എന്‍ഡോ സള്‍ഫാന്‍ -ജീവിതം മുരടിപ്പിച്ച കുഞ്ഞുങ്ങള്‍ ഉണ്ട്.എന്മകജെയില്‍ തൊണ്ണൂറ്റി രണ്ടു പേര്‍, കയ്യൂര്‍ ചീമെനിയില്‍ നാല്പത്തിരണ്ടും,വെല്ലൂരില്‍ അമ്പത്തന്ച്ചും കുട്ടികള്‍ ...ഇവരെ സ്കൂളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍വശിക്ഷ അഭിയാന്‍.ഇത് വരെ അമ്പതോളം കുട്ടികളെ പഠിപ്പിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തി.ഇനിയും മുന്നോട്ട് പോകണം.അതിനു ജന പിന്തുണ ആവശ്യം.അതാണ് കലാ ജാഥയുടെ ലക്‌ഷ്യം.
വിഷമഴയില്‍ തകര്‍ന്നുപോയ ജീവിതങ്ങള്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള സന്ദേശമാണ് ജാഥയില്‍ക്കൂടി നല്‍കുന്നത്. വൈകല്യം ശാപമല്ലെന്നും ഒരവസ്ഥയാണെന്നും ശാരീരികവും മാനസികവുമായ വൈകല്യത്തിന്റെ പേരില്‍ സമൂഹത്തിലെ ഒരു കുട്ടിപോലും മുഖ്യധാരയില്‍ നിന്നും അവഗണിക്കപ്പെടരുതെന്നും അത് നമ്മെ ഓര്‍മിപ്പിക്കുന്നു. വൈകല്യമെന്ന നീരാളിക്കൈകളെ സ്വന്തം രക്ഷിതാക്കളുടെ സഹായത്താല്‍ തകര്‍ത്തെറിഞ്ഞ് ജീവിത വിജയം നേടിയ ദേവരാജന്‍ മാസ്റ്ററിലൂടെ കഠിനപ്രയത്‌നത്തിനും ലഭിച്ച ഫലം അനാവരണം ചെയ്യുന്നതോടൊപ്പം വൈകല്യത്തിന് കീഴടങ്ങിയ വത്സരാജിന്റെ മറുവശവും കാണികളുമായി പങ്കുവെച്ചു
അനില്‍ നടക്കാവ് രചനയും സംവിധാനവും നിര്‍വഹിച്ച കലാജാഥയില്‍ ഹരിദാസ് നടക്കാവ്, രാഹുല്‍ ഉദിനൂര്‍, മധു കൊടക്കാട്, ഷിബിന്‍, സിനി, ജസ്‌ന, ദിനേശന്‍, ജോഷി, സുരേഷ്, നിഷാന്‍ എന്നിവരാണ് അംഗങ്ങള്‍.
ജി.യു.പി.എസ് പെര്‍ഡാല, ജി.യു.പി.എസ് കാസര്‍കോട്, ജി.യു.പി.എസ് അഗനഹോള, ജി.യു.പി.എസ് ചുള്ളിക്കര, എ.യു.പി.എസ് ബിരിക്കുളം, ജി.യു.പി.എസ് ചന്തേര എന്നീ സ്‌കൂളുകളില്‍ പരിപാടി അവതരിപ്പിച്ച് ഡിസംബര്‍ 10ന് നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ സമാപിച്ചു . സര്‍വശിക്ഷ അഭിയാന്‍ഐ.ഇ.ഡി.സി. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.തമ്പാന്‍ ആണ് കോ-ഓര്‍ഡിനേറ്റര്‍, അനൂപ് ജാഥാ മാനേജര്‍.
എസ് എസ് എ വിദ്യാഭ്യാസത്തില്‍ ആര്‍ക്കൊപ്പം എന്ന ചോദ്യത്തിനു ഉത്തരം കൂടിയാണ് ഈ ജാഥ.ഇന്നലെ ചൂണ്ടു വിരല്‍ പങ്കു വെച്ച അനുഭവം ഇതുമായി ചേര്‍ത്ത് വായിക്കണം.
ഇവ കൊണ്ട് അവസാനിക്കുനില്ല പ്രവര്‍ത്തനങ്ങള്‍ എന്‍ഡോ സള്‍ഫാന്‍ ദുരിതം നല്‍കിയ കുഞ്ഞുങ്ങള്‍ക്കായി സ്നേഹ സംഗമം നടത്തി..അത് ആവേശകരം.ഈ കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ എന്ന് വിളിച്ചോതിയ പരിപാടി.
1 comment:
അറിവിന്റെ പുതിയ തലങ്ങള്‍ ....നന്ദി സര്‍ ..
Post a Comment