പഞ്ചായത്തില്‍ അധ്യാപകരും രക്ഷിതാക്കളും ഒത്തു കൂടുമ്പോള്‍ നാം മികവു പ്രദര്‍ശിപ്പിക്കുന്നു.അതിന്റെ ലക്‌ഷ്യം കൃത്യമായി തീരുമാനിക്കാതെ എന്തെല്ലാമോ കൊണ്ട് വന്നു അടുക്കി വെക്കുന്ന സ്കൂളുകള്‍ ഉണ്ട്.അവരോടു ചോദിച്ചാലോ മറുപടി അലസം' ഇതല്ല നാം ആഗ്രഹിക്കുന്നത്
ഞാന്‍ വര്‍ക്കല പോയി.ഒരു സ്കൂളുകാര്‍ നല്ല രീതിയില്‍ അര്‍ഹിക്കുന്ന ഗൌരവത്തോടെ പ്രദര്‍ശനം ഒരുക്കിയത് കണ്ടു
ക്ലാസ് റൂം പ്രക്രിയ വ്യക്തമാക്കുന്ന ചാര്‍ട്ടുകള്‍.അവ ക്ലാസില്‍ ഉണ്ടായത് തന്നെ .ഗ്രൂപ്പ് എഡിറ്റിംഗ് നടത്തിയത്.അധ്യാപികയുടെ മാതൃകാ രചനകള്‍.
ഓരോ കുട്ടിയുടെയും പോര്‍ട്ട് ഫോളിയോ.എല്ലാ കുട്ടികളും എല്ലാ വര്‍ക്കും ചെയ്തെന്നു വിളിചോതുന്നവ. കുട്ടികളുടെ നിലവാരത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഗുണനിലവാര സൂചകങ്ങള്‍ പ്രകാരം വിശകലനം ചെയ്ത മറുപടി സ്വാഭാവികതയില്‍ മനസ്സില്‍ നിന്നും.
ഓരോ ഇനവും കുറിപ്പുകള്‍ സഹിതം.
ക്രമം പാലിച്ചു ഒരുക്കിരിക്കുന്നു.
ഒരു പ്രദര്‍ശനത്തെ സമീപിച്ചത് സ്കൂളിന്‍റെ മികവു പ്രതിഫലിപ്പിക്കാന്‍ കൂടിയാണെന്ന് തിട്ടമുള്ള അധ്യാപികമാര്‍.
വിഭവങ്ങള്‍ ആക്ര്‍ഷകായി എങ്ങനെഅവതരിപ്പിക്കാന്‍ കഴിയും എന്നു അവര്‍സ്കൂളില്‍ വെച്ച് തന്നെ ആലോചിച്ചു.ഒരുപച്ച സാരി കൊണ്ട് വന്നു അതില്‍ എല്ലാംമനോഹരമായി ഒരുക്കി.സാരി വലിച്ചുകെട്ടിയപ്പോള്‍ ആകര്‍ഷകം.ഓരോന്നുമെവിടെ വെക്കണം എന്നും അവര്‍ തീരുമാനിച്ചിരുന്നു.
എല്ലാ ക്ലാസുകള്‍ക്കും പ്രാതിനിധ്യം.
അഞ്ചില്‍ നിന്നും എഴിലെത്തുംപോഴുള്ള വളര്‍ച്ച പ്രകടം .തെളിവുകള്‍ സഹിതം .
ഇംഗ്ലീഷില്‍ കേന്ദ്രീകരിച്ചായിരുന്നു വരുടെ പ്രദര്‍ശനം. ആസൂത്രണ മികവു.അക്കാദമിക ധാരണ പ്രതിഫലിപ്പിക്കുന്ന മറുപടിയും വിശദീകരണവും
അത് കാണുമ്പോള്‍ സന്തോഷവും സംതൃപ്തിയും(എസ് എസ് യു പി സ്കൂള്‍ )
പഞ്ചായത്ത് തല മികവുത്സവം കഴിഞ്ഞാല്‍ ബി ആര്‍ സി തലത്തിലും നടത്താന്‍ ആലോചിക്കുന്ന ജില്ലകള്‍ ഉണ്ട് അവര്‍ക്ക് ഇതൊരു മാതൃകയാക്കണം
മത്സരം പാടില്ല
ഓരോ വിഷയത്തിനും ഇടം ഓരോ ക്ലാസിനും ഇടം.അഭിമാനിക്കാവുന്ന ഇനങ്ങള്‍ മതി അത് ആ വിഷയത്തിലെ നിലവാരത്തെ സൂചിപ്പിക്കുന്നതാകണം
ഓരോ പഞ്ചായത്തിനും പ്രത്യേക ഇടം നല്‍കാം ചെറു കുറിപ്പുകള്‍ വേണം അത് രക്ഷിതാക്കള്‍ക്ക് മനസ്സിലാകും വിധമാകണം..
കാഴ്ചക്കാരുടെ കുറിപ്പുകള്‍ എഴുതാന്‍ സൗകര്യം വേണം .ആ വിലയിരുത്തല്‍ കുറിപ്പുകള്‍ നാല് മണിക്ക് പൊതു സദസ്സില്‍ കേള്‍പ്പിക്കാം ഉണ്ടായ തിരിച്ചറിവുകള്‍ സാധ്യതകള്‍ മറ്റു നിരീക്ഷണങ്ങള്‍ ഇവെല്ലാം കുറിക്കാം
ഒരാള്‍ പ്രദര്‍ശനം അവലോകനം ചെയ്തു സംസാരിക്കുന്നതും നല്ലത്
സ്കൂളുകാര്‍ എ൩തു ഇനമാണോ കുട്ടികളുടെ പെര്ഫോമാന്സിനു തെരഞ്ഞെടുത്തത് അതിന്റെ ക്ലാസ് റൂം പ്രക്രിയ പ്രദര്‍ശനത്തില്‍ വ്യക്തമാക്കുന്ന ഇനങ്ങള്‍ വേണം .അതാണ് സുതാര്യത.തട്ടി കൂട്ടിയെടുത്ത ഒന്നും വേണ്ട
No comments:
Post a Comment