ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, March 2, 2011

ആഹ്ലാദം പകരുന്ന വാര്‍ത്തകള്‍

സര്‍,
മുരിയാട് പഞ്ചായത്ത് തല മികവുല്സവം ഫെബ് 17 -2011 ആനന്ദപുരം ഗവ യു പി
സ്കൂളില്‍ വെച്ച് നടന്നു.
പഞ്ചായത്തിലെ
മുഴുവന്‍ വിദ്യാലയങ്ങളും

ആവേശപൂര്‍വ്വം അവരുടെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മികവുകള്‍ രക്ഷിതാക്കളുടെയും പഞ്ചായത്ത് മെമ്പര്‍ മാരുടെയും സാന്നിധ്യത്തില്‍
പ്രദര്‍ശിപ്പിച്ചു. ഇംഗ്ലിഷ്, മലയാളം,ഹിന്ദി, ഉര്‍ദു, എന്നീ ഭാഷകളില്‍
ഉള്ള സ്കിറ്റുകളും പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലാസ്സുകളില്‍
രൂപപ്പെട്ട പോര്‍ട്ട്‌ ഫോളിയോകളും ഉള്‍പെട്ട പ്രദര്‍ശനം മികവുകളുടെ
പങ്കുവെക്കല്‍ വേദിയായി.
പ്രദര്‍ശനത്തിന്റെ സി.ഡി തയ്യാറാക്കിയിട്ടുണ്ട്.

നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു
വിശ്വസ്തതയോടെ
ബി.പി. ഇരിങ്ങാലക്കുട

സര്‍ ,
ഞാന്‍ പ്രീത .
പെരുമ്പാവൂര്‍ ബി. ആര്‍. സിയിലെ ട്രെയിനെര്‍ .
ഞങ്ങളുടെ ബി.ആര്‍.സി യില്‍ വെങ്ങോല" പഞ്ചായത്ത്‌ മികവുല്‍സവം " ഫോട്ടോകളും ചില മികവുകളും പങ്കു വയ്ക്കുന്നു.
പതിനൊന്നു സ്കൂളില്‍ നിന്നും മുന്നുറ്റിഅമ്പതു പേര്‍ (കുട്ടികള്‍, രക്ഷിതാക്കള്‍, എല്‍ .എസ് മെംബേര്‍സ് ടീചെര്‍സ് ) പങ്കെടുത്തു. സ്കൂളുകള്‍ അവരുടെ സ്റ്റാളുകള്‍ പ്രദര്‍ശനത്തിനായി ഒരുക്കി.
ഓണ്‍ ദി സ്പോട്ട് പരീക്ഷണ വേദി ഉണ്ടായിരുന്നു. ക്ലാസ് റൂമില്‍ പഠന പ്രവര്‍ത്തന ഫലമായി രൂപം കൊണ്ട സ്കിറ്റുകള്‍ , കൊരിയിഗ്രഫി,കവിതകള്‍ ,ആത്മ കഥകള്‍, ഇവയുടെ പ്രകടനങ്ങള്‍ ഉണ്ടായിരുന്നു. കുടാതെ ണ്‍ ദി സ്പോട്ടില്‍ വേദിയില്‍ നിന്നും ആവശ്യ പെട്ട വിഷയത്തെ കുറിച്ച് ഇംഗ്ലീഷ് കവിതകള്‍, സ്ക്രിപ്റ്റ് തയാറാക്കി നാടകാഭിനയം ,കത്ത് തയാറാക്കല്‍ എന്നീ ആവേശകരമായ പ്രവര്‍ത്തനങ്ങളും ഉണ്ടായിരുന്നു. വേദിയെ കുളിരണിയിച്ച മറ്റൊരു ഓണ്‍. ദി സ്പോട്ട്. ഐറ്റം ഒന്നാം ക്ലാസ്സ് കാരുടെ വായന ആയിരുന്നു. വേദിയില്‍ നിന്ന് തിരഞ്ഞെടുത്തു നല്‍കിയ ബാലകഥകള്‍ വളരെ ഈസി ആയി വായിച്ചു കേള്‍പ്പിച്ചു.
ഏതു പുസ്തകവും വായിക്കുമോ എന്ന ജില്ലാ പ്രോഗ്രാം ഓഫിസേരുടെ ചോദ്യത്തിനു കഴിയും എന്ന തരപ്പിച്ചുള്ള മറുപടിയാണ്‌ കുട്ടികള്‍ നല്‍കിയത്. ബംഗാളി പഠന കേന്ദ്രത്തിലെ കുട്ടികളുടെ പ്രകടനവും ഉണ്ടായിരുന്നു. എല്‍ .എസ് .ജി .അംഗങ്ങള്‍ വിസ്മയ പൂര്‍വമാണ് കുട്ടികളുടെ ഓണ്‍ .ദി .സ്പോട്ട് പ്രകടനങ്ങള്‍ വീക്ഷിച്ചതും അഭിപ്രായങ്ങള്‍ പറഞ്ഞതും .
നാലു മണി കഴിഞ്ഞിട്ടും സ്കൂളുകള്‍ പ്രകടനങ്ങള്‍ക്കായി കാത്തു നില്‍ക്കുകയായിരുന്നു . മുന്‍കൂട്ടി അറിയിക്കാതിരുന്ന പല സ്കൂളുകളും ഓണ്‍ ദി സ്പോട്ട് പ്രകടനങ്ങള്‍ക്ക് മുന്നോട്ടു വരികയുണ്ടായി. തന്മൂലം അധ്യാപകരുടെ മികവു പങ്കിടാന്‍ മറ്റൊരവസരം കണ്ടു പിടിക്കേണ്ടുന്ന അവസ്ഥ വന്നു. അതിനു അവസരം കിട്ടാത്തതില്‍ ഒര്ധ്യപികയുടെ കണ്ണ് നീരും കാണേണ്ടി വന്നു. (പവര്‍ പോയിന്റ്‌ പ്രസെന്റെഷന്‍ തയാറായി വന്ന ) .
മറ്റൊരവസരം നല്‍കാമെന്ന് സമാധാനിപ്പിക്കുകയല്ലാതെ വേറെ നിവൃത്തി ഇല്ലായിരുന്നു.
ഞങ്ങളുടെ മൂന്നു പഞ്ചായത്തില്‍ മികവുല്‍സവം നടന്നു കഴിഞ്ഞു. ഇനി രണ്ടു പഞ്ചായത്ത് കൂടി ബാക്കിയുണ്ട്.
വിലയേറിയ ഉപദേശങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്
പ്രീത .പെരുമ്പാവൂര്‍
എറണാകുളം

3 comments:

ജനാര്‍ദ്ദനന്‍.സി.എം said...

ഞാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ റിട്ടയര്‍ ചെയ്തെങ്കിലും ഈ വര്‍ഷവും അരിക്കുളം പഞ്ചായത്ത് മികവുത്സവത്തില്‍ ആദ്യാവസാനം പങ്കെടുത്തു. സന്തോഷപ്രദമായ അനുഭവമായിരുന്ന. പരിമിതികളും പരാധീനതകളും അനവധിയുമ്ട്. എങ്കിലും ഇത് അനിവാര്യതയായി മാറുന്നു.നിറയെ ഫോട്ടോകള്‍ എടുത്തിട്ടുണ്ട്. രസകരമായതൊന്ന് ഇവിടെ നോക്കാം

drkaladharantp said...

മാഷ്‌,
അങ്ങയുടെ ബ്ലോഗ്‌ സന്ദര്‍ശിച്ചു നല്ല ചിത്രങ്ങള്‍ .ഒരു അധ്യാപികയുടെ അപ്പോഴത്തെ മനസ് ഒപ്പുന്നത്.
ആ മനസ്സിന്റെ അപ്പോഴത്തെ അവസ്ഥയാണ് മികവുകള്‍ ഒരുക്കുക.
പെന്ഷനായിട്ടില്ല..ആതൊരു തോന്നലാ.ഇടമുണ്ട് ഇനിയും.

Manoj മനോജ് said...

ഒരിക്കല്‍ ഇതെല്ലാം കാണുവാന്‍ കഴിയുമെന്ന് കരുതാം!

ഒരു ഓഫ് ടോപ്പിക്ക്:
ഇത് ചിലപ്പോള്‍ താങ്കള്‍ക്ക് ഒരു പോസ്റ്റിനുള്ള വിഷയമായി മാറാം.

കഴിഞ്ഞ ദിവസം കണ്ട രണ്ട് വാര്‍ത്തകളുടെ ലിങ്കാണ്. അദ്ധ്യാപനവും/പഠനവും ആയി ബന്ധപ്പെട്ടെതെന്ന് തോന്നുന്നു... ഒരു പോസ്റ്റിന് പറ്റുമായിരിക്കും. ഇത് രണ്ട് സംസ്കാരങ്ങളുടെ താരതമ്യമായിട്ടെടുക്കാം :)

ആദ്യത്തേത്: അദ്ധ്യാപകന്‍ ക്ലാസ്സിലെ ടേബിളില്‍ അടിച്ച് ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് ഒരു 8 ആം ക്ലാസ്സുകാരി മൊബൈലില്‍ വിളിച്ച് പോലീസിന്റെ സഹായം തേടി. അദ്ധ്യാപകന്‍ ഇപ്പോള്‍ അവധിയില്‍... http://www.foxnews.com/us/2011/03/02/student-calls-11-teacher-rattles-table-class-attention/

രണ്ടാമത്തേത്: സാമൂഹ്യപാഠം ക്ലാസ്സില്‍ അമേരിക്കയില്‍ പണ്ട് നടന്ന അടിമ വ്യാപാരത്തെ പറ്റി നാടകം നടത്തിയപ്പോള്‍ അടിമയായി അഭിനയിക്കേണ്ടി വന്ന തന്റെ കുട്ടിക്ക് മാനസ്സികമായി പീഡനം ഏറ്റെന്നു പറഞ്ഞ് കുട്ടിയുടെ അമ്മ പരാതി നലകിയിരിക്കുന്നു! http://www.myfoxdfw.com/dpp/news/education/03042011-School-Apologizes-to-Black-Student-in-Simulated-Slave-Auction

കുട്ടിയെ തല്ലിയാല്‍ പോലീസ് മാതാപിതാക്കളെ പിടിക്കുന്ന നാട്ടില്‍ നിന്നുള്ള വാര്‍ത്തകളാണ്. പക്ഷേ അദ്ധ്യാപനവുമായി ബന്ധപ്പെട്ടും നില്‍ക്കുന്നു. നമ്മുടെ നാട്ടിലെ അദ്ധ്യാപകരില്‍ നിന്ന് അമേരിക്കയിലെ അദ്ധ്യാപകര്‍ വ്യത്യസ്തരാകുന്നത്...