ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Tuesday, April 26, 2011

.," വരൂ കാണൂ തെരുവുകളിലെ രക്തം .


ചൂണ്ടു വിരലും പങ്കു ചേരുന്നു..
പഴയ പോസ്റ്റുകള്‍ പുന പ്രസിദ്ധീകരിക്കുന്നു.
പൊള്ളുന്ന കാഴ്ചകള്‍
വിരല്‍ ചൂണ്ടുക

നിങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്തത്?

ജനാധിപത്യ പ്രക്രിയയില്‍ നാം ആരുടെ പക്ഷം നില്‍ക്കണം.
സ്വന്തം മതം,ജാതി ഇവയാണോ പരിഗണന ?
അതോ മാനവികതയോ?
ജാതി മത ചിന്തകള്‍ക്കപ്പുറം ദുരിതം അനുഭവിക്കുന്നവരുടെ വേദനയ്ക്ക് വോട്ട് ചെയ്യാന്‍ ഇളം തലമുറ തയ്യാറായി.കാഞ്ഞിരപ്പോയില്‍ യു പി സ്കൂളിലെ കുട്ടികള്‍ എന്‍ഡോ സള്‍ഫാന് എതിരെ വോട്ട് ചെയ്തു. സ്കൂളിലെ മൊത്തം വോട്ടും അനീതിക്കെതിരായി പോള്‍ ചെയ്യപ്പെട്ടു.
ഇതിനായി പ്രത്യേക ബൂത്ത്‌ ഒരുക്കിയിരുന്നു..
എന്‍ഡോ സള്‍ഫാന്‍ വിതച്ച കെടുതികളുടെ സാക്ഷികളാണ് ഈ സ്കൂളിലെ കുട്ടികള്‍.
കാസര്‍ഗോഡ്ജില്ലയില്‍ എന്നല്ല ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിവാദ വിഷയത്തില്‍ നിങ്ങള്‍ ആര്‍ക്കൊപ്പം എന്ന ചോദ്യം ഈ കുട്ടികള്‍ ഉന്നയിക്കുന്നു.
കാലത്തിന്റെ ഇത്തരം ചോദ്യം തെരഞ്ഞെടുപ്പില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാത്ത അവസരത്തില്‍..

വിഷമഴ തകര്‍ത്ത ജീവിതക്കാഴ്ചകളുമായി സര്‍വശിക്ഷ അഭിയാന് കലാജാഥ


ഉപ്പള:പൂനിലാവ് നറുവെളിച്ചം ചൊരിഞ്ഞ ആകാശത്തുനിന്ന് വിഷമഴ... പറവകള്‍ പാറിപ്പറക്കേണ്ട മാനത്ത് 'യന്ത്രപ്പറവകള്‍' വട്ടമിട്ട് പറന്നപ്പോള്‍ സ്വപ്നങ്ങള്‍ കരിഞ്ഞുവീണ ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി സര്‍വശിക്ഷ അഭിയാന്‍ ആഭിമുഖ്യത്തില്‍ കലാജാഥ.
കാസര്‍കോട് വിവിധ പഞ്ചായത്തുകളില്‍ എന്‍ഡോ സള്‍ഫാന്‍ -ജീവിതം മുരടിപ്പിച്ച കുഞ്ഞുങ്ങള്‍ ഉണ്ട്.എന്മകജെയില്‍ തൊണ്ണൂറ്റി രണ്ടു പേര്‍, കയ്യൂര്‍ ചീമെനിയില്‍ നാല്പത്തിരണ്ടും,വെല്ലൂരില്‍ അമ്പത്തന്ച്ചും കുട്ടികള്‍ ...ഇവരെ സ്കൂളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍വശിക്ഷ അഭിയാന്‍.ഇത് വരെ അമ്പതോളം കുട്ടികളെ പഠിപ്പിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തി.ഇനിയും മുന്നോട്ട് പോകണം.അതിനു ജന പിന്തുണ ആവശ്യം.അതാണ്‌ കലാ ജാഥയുടെ ലക്‌ഷ്യം.

വിഷമഴയില്‍ തകര്‍ന്നുപോയ ജീവിതങ്ങള്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള സന്ദേശമാണ് ജാഥയില്‍ക്കൂടി നല്‍കുന്നത്. വൈകല്യം ശാപമല്ലെന്നും ഒരവസ്ഥയാണെന്നും ശാരീരികവും മാനസികവുമായ വൈകല്യത്തിന്റെ പേരില്‍ സമൂഹത്തിലെ ഒരു കുട്ടിപോലും മുഖ്യധാരയില്‍ നിന്നും അവഗണിക്കപ്പെടരുതെന്നും അത് നമ്മെ ഓര്‍മിപ്പിക്കുന്നു. വൈകല്യമെന്ന നീരാളിക്കൈകളെ സ്വന്തം രക്ഷിതാക്കളുടെ സഹായത്താല്‍ തകര്‍ത്തെറിഞ്ഞ് ജീവിത വിജയം നേടിയ ദേവരാജന്‍ മാസ്റ്ററിലൂടെ കഠിനപ്രയത്‌നത്തിനും ലഭിച്ച ഫലം അനാവരണം ചെയ്യുന്നതോടൊപ്പം വൈകല്യത്തിന് കീഴടങ്ങിയ വത്സരാജിന്റെ മറുവശവും കാണികളുമായി പങ്കുവെച്ചു

2 comments:

jayasree.k said...

ഏറ്റവും ഉചിതമായ പുനപ്രസിദ്ധീകരണം !!! ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന endosulphan എന്ന വിവാദ വിഷയത്തില്‍ ,അധ്യാപകരുടെ റോള്‍ എന്തൊക്കെ ? എന്ന് ഓരോരുത്തര്‍ക്കും ചിന്തിക്കാനും പ്രതികരിക്കാനും അവസരം ഒരുക്കെണ്ടാതല്ലേ ? പുതിയ വിദ്യാഭ്യാസ അവകാശ ബില്ലിന്റെ വെളിച്ചത്തില്‍ ഇതിനെ നോക്കിക്കാണാന്‍, വിശകലനം ചെയ്യാന്,‍ അവധിക്കാല പരിശീലനത്തില്‍ അവസരമുണ്ടാകുമെന്ന് പ്രതീക്ഷിക്കാമോ ?

Manoj മനോജ് said...

നാം ജീവിക്കുന്നത് വിഷം നിറഞ്ഞ അന്തരീക്ഷത്തിലാണെന്നും വരും തലമുറയെയെങ്കിലും ജീവിക്കുവാന്‍ അനുവദിക്കൂ എന്നും പറയുവാന്‍ കുട്ടികള്‍ തയ്യാറായാലെ ജനിക്കുവാനിരിക്കുന്ന തലമുറയ്ക്ക് ഈ ലോകത്ത് ജീവിക്കുവാനാകൂ...