ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, April 27, 2020

കൊവിഡ് ഭൂപടനിര്‍മാണത്തില്‍ കുട്ടികള്‍ പങ്കെടുക്കുമ്പോള്‍


മലപ്പുറം വിളയില്‍ സ്കൂളിലെ 500 നടുത്ത് കുട്ടികൾ അവധിക്കാല ഓണ്‍ലൈന്‍
പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു. വിദ്യാലയത്തിലെ എഴുപത്തൊന്നു ശതമാനം കുട്ടികളുടെ പങ്കാളിത്തം . പങ്കാളിത്തം വര്‍ധിച്ചു വര്‍ധിച്ചു വരികയാണ്
ക്ലാസ് വാട്സ്അപ്പ് ഗ്രൂപ്പുകളിലൂടെ രസകരമായ പ്രവർത്തനങ്ങളും ഓൺലൈൻ ചർച്ചകളും നടക്കുന്നു.
  • മുഴുനീള പ്രവര്‍ത്തനമല്ല നല്‍കുന്നത്. ദിവസം ഒന്നോ രണ്ടോ എണ്ണം. അതാകട്ടെ രസകരവും. കുട്ടികള്‍ക്ക് ആസ്വാദ്യമായിരിക്കണം എന്നതില്‍ വിദ്യാലയത്തിന് വിട്ടുവീഴ്ചയില്ല. അവരുടെ അവധിക്കാലത്തിന്റെ പൊലിമ നഷ്ടപ്പെടുത്താതെയുളള പ്രവര്‍ത്തനങ്ങളാണ് എല്ലാം.
ഭവനശുചീകരണകാമ്പെയിന്‍
  • വീട് ശുചിയാക്കി Photo അയക്കൽ എന്നതായിരുന്നു ഒരു പ്രവര്‍ത്തനം. അത് എല്ലാ വീടുകളിലും ക്ലിക് ചെയ്തു. അഞ്ഞൂറു വാടുകളില്‍ വിദ്യാലയം നേരിട്ട് ശുചീകരണ പ്രവര്‍ത്തനം നടത്തിയ അനുഭവം. കൊവിഡ് കാലത്ത് ഏറ്റവും ഉചിതമായ സാമൂഹിക പാഠമായി അത് മാറി.
  • മറ്റൊന്ന് വ്യായാമം ചെയ്യൽ. വീട്ടില്‍ കുട്ടികളും മുതിര്‍ന്നവരും പുറത്തിറങ്ങാതെ ഇരിക്കുകയല്ലേ? ടി വി കണ്ടും വീടിനകത്തെ കളികളിലും മറ്റും ഏര്‍പ്പെട്ടും. അപ്പോഴാണ് വ്യായാം ചെയ്തു ഫോട്ടോ അയക്കല്‍ പ്രവര്‍ത്തനം വന്നത്. എല്ലാ വാടുകളിലും വ്യായാമം. പലതരം വ്യായാമം, അത് പങ്കിട്ടപ്പോഴാകട്ടെ കൗതുകവും
ഓണ്‍ലൈന്‍ കലോത്സവങ്ങള്‍.
  • ഭാവാത്മകമായി കഥ പറയലും കവിതാലാപനവും ഓൺലൈൻ സെമിനാറും കലാപ്രകടനങ്ങളും കുടുംബസമേതം ആസ്വദിച്ച പരിപാടികളാണ്. വീഡിയോകള്‍ സൂചിപ്പിക്കുന്ന ഒരു കാര്യമുണ്ട്. ഒരു സ്കൂള്‍ യുവജനോത്സവത്തിലും ഇത്രയും പങ്കാളിത്തം ഉണ്ടായിട്ടില്ല. മത്സരത്തില്‍ വിജയിക്കുക എന്നതിനുപരി തന്റെ കഴിവ് പ്രകടിപ്പിക്കുക എന്നതിന് ഊന്നല്‍ വന്നു. ഇനം തിരിച്ചല്ല അവതരണം. അവരവര്‍ക്ക് കഴിയുന്നത് അവരവര്‍ പ്രകാശിപ്പിക്കും. മത്സരം നടക്കുമ്പോഴല്ലേ ജഡ്ജസിനു വേണ്ടി ഇനം തിരിച്ച് നാം കുട്ടികളെ വേദിയിലെത്തിക്കുക. അതിനേക്കാള്‍ എത്രയോ മികച്ച രീതിയാണിത്? എല്ലാ വിദ്യാലയങ്ങള്‍ക്കും കോവിഡാനന്തര കാലത്ത് ആലോചിക്കാവുന്ന സാധ്യതയാണ്. ഓണ്‍ലൈന്‍ കലോത്സവങ്ങള്‍.
നിറയുന്ന ഭൂപടം
  • പണ്ട് നിറയുന്ന ഭൂപടം എന്നൊരു പ്രവര്‍ത്തനം ക്ലാസുകളില്‍ ഉണ്ടായിരുന്നു. പത്രവാര്‍ത്തകള്‍ വായിക്കുമ്പോഴും പുതിയ പാഠം പഠിക്കുമ്പോഴും പരിചയപ്പെടുന്ന പ്രധാനപ്പെട്ട സ്ഥലങ്ങള്‍ ഭൂപടങ്ങളില്‍ അടയാളപ്പെടുത്തുക. കേരളത്തിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെയും ഭൂപടങ്ങള്‍ അങ്ങനെ കുട്ടികള്‍ നിറച്ച് പങ്കിട്ടപ്പോള്‍ ഭൂപടത്തിലെ രേഖപ്പെടുത്തലും ഭൂപടവായനയും നടന്നു.
  • ലോകത്ത് പല പ്രദേശങ്ങളിലും ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെടുത്തി ഭൂപടപ്രവര്‍ത്തനങ്ങള്‍ നല്‍കാറുണ്ട്. ആധികാരികമായ പഠനമാണത്. അത്തരം ഒരു പ്രവര്‍ത്തനമാണ് കൊവിഡുമായി ബന്ധപ്പെടുത്തി വിളയില്‍ സ്കൂള്‍ നടത്തിയത്
ഇന്ത്യയുടെയും ലോകത്തിന്റെയും മാപ്പുകളില്‍ കോവിഡ് തീവ്രമായി ബാധിച്ച സ്ഥലങ്ങളുടെ വിവരവും നല്കി സ്ഥലങ്ങൾ അടയാളപ്പെടുത്തൽ എല്ലാ കുട്ടികളും ഏറ്റെടുത്തു.
ഓരോ ദിവസവും ക്ലാസ് അധ്യാപകർ വിലയിരുത്തൽ നടത്തി ഗ്രൂപ്പിൽ അറിയിക്കുന്നു.
രാത്രി സ്റ്റാഫ് ഗ്രൂപ്പിൽ ഓരോ ക്ലാസ് ടീച്ചറും റിപ്പോർട്ട് അറിയിക്കുന്നു.
ഓൺലൈൻ ചർച്ച നടത്തുന്നു.
എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്താൻ വേണ്ട തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നു.
കുട്ടികളുടെ പങ്കാളിത്തവും പ്രവർത്തനവും അനുസരിച്ച് അധ്യാപകർക്ക് സ്കോർ നൽകുന്നു.
കൊവിഡ് കാലം രസിച്ച് പഠിക്കാനുളള അവസരമാക്കി മാറ്റിയിരിക്കുകയാണ് വിളയില്‍ സ്കൂള്‍
അടുത്ത ദിവസത്തെ ആസൂത്രണം നടത്തുന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരിട്ട് വിളിച്ചും പ്രോത്സാഹിപ്പിച്ചും മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്താനുള്ള ശ്രമത്തിലാണ് അധ്യാപകർ
കൊവിഡ് ഭൂപട നിര്‍മാണത്തില്‍ കുട്ടികള്‍ പങ്കെടുക്കുമ്പോള്‍
  • പത്രവായന പ്രത്യേക ലക്ഷ്യത്തോടെ നടത്തുന്നു
  • ശേഖരിച്ച വിവരങ്ങള്‍ ഭൂപടത്തില്‍ രേഖപ്പെടുത്താനുളള രീതി വികസിപ്പിക്കുന്നു
  • അനുയോജ്യമായ നിറമോ അടയാളമോ നല്‍കി വിനിമയക്ഷമമായ രീതിയില്‍ ഭൂപടം തയ്യാറാക്കുന്നു
  • സ്ഥലങ്ങളെക്കുറിച്ച് ധാരണയുണ്ടാകുന്നു
  • ഭൂപടവായനയും നിര്‍മാണവും എല്ലാ കുട്ടികളും പങ്കെടുക്കുകയും പരസ്പരം പങ്കിടുകയും  ചെയ്യുന്നതിലൂടെ പല സാധ്യതകള്‍ തിരിച്ചറിയുന്നു
  • സ്വന്തമായി ഭൂപടം തയ്യാറാക്കുന്നതിനായി ആധികാരിക ഭൂപടങ്ങള്‍ പരിശോധിക്കുന്നു
  • തോത് പാലിച്ചു് ഭൂപടം തയ്യാറാക്കാനും സ്വന്തമായി രീതിയില്‍ വരയ്കാനും പ്രിന്റെടുത്ത് അടയാളപ്പെടുത്താനും കുട്ടികള്‍ ശ്രമിച്ചു.
  • യൂറോപ്പ്, അമേരിക്ക, ചൈന തുടങ്ങിയ പ്രദേശങ്ങളുടെ സ്ഥാനം സംബന്ധിച്ച അവബോധം എല്ലാ കുട്ടികളിലും ഉണ്ടാകുന്നു.
  • വിദ്യാലയത്തിലെ എല്ലാ അധ്യാപകരും ഭൂപടവിലയിരുത്തല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നു
  • മഹാമാരിയുടെ തീവ്രത ബോധ്യപ്പെടുകയും സ്വയം മുന്‍കരുതല്‍ ബോധത്തിലെത്തുകയും ചെയ്യുന്നു

1 comment:

ബിന്ദു .വി എസ് said...

മഹാമാരികള്‍ ലോകത്തിനു പല തിരിച്ചറി വുകളും നല്‍കിയിട്ടുണ്ട് .പുതിയ ജീവിത ക്രമവും.കോവിഡിനും അതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനാവില്ല.ആഗോളീകരണം നേരിടുന്ന തിരിച്ചടിയാണ് പ്രധാന പ്പെട്ടത് .അതോടെ വന്‍കിട മാര്‍ക്കറ്റുകള്‍ അനാവശ്യമാകും .പ്രാദേശിക ജീവിത സാധ്യതകളെ മുന്‍ നിര്‍ത്തിയുള്ള അതിജീവന പാഠം പഠനമാകും .അവിടെ മത്സരങ്ങള്‍ കുറവും പങ്കാളിത്തം കൂടുതലുമാണ് .ഇതിന്റെ മുന്നോടിയാണ് ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ .നാം അറിയാതെ തന്നെ എത്ര വേഗം മറ്റൊരു പഠന മാധ്യമം സജീവ മായി .ഇതിലെ നിറയുന്ന ഭൂപടം വല്ലാതെ ആകര്‍ഷിച്ചു .ഓരോ കാര്യത്തിന്റെയും സാമൂഹിക പശ്ചാത്തലം പ്രാദേശിക വിഭവങ്ങള്‍ .വ്യതിയാനങ്ങള്‍ ഇവയൊക്കെ രേഖപ്പെടുത്തുക .അത് തന്നെ ശ രിയായ പഠനം .ഇത് രസകരമാണ് .നമ്മള്‍ ഉപേക്ഷിച്ചതോ മറന്നു പോയതോ ആയ പല പ്രവര്‍ത്തനങ്ങളും ഇക്കാലം ഓര്‍മ്മയിലും പ്രായോഗികതയിലും കൊണ്ട് വരുന്നു .നമുക്ക് സ്വീകരിക്കാവുന്നതും മാനവികത അടിസ്ധാനവുമാക്കിയ ആ പ്രവര്‍ത്തനങ്ങളെ ലിസ്റ്റ് ചെയ്തു ഇപ്പോഴത്തെ സാഹചര്യത്തിന് അനു ഗുണ മാക്കി തിരികെ കൊണ്ട് വരാന്‍ കഴിയും എന്ന് വിളയില്‍ സ്കൂള്‍ മാതൃക തെളിയിക്കുന്നു ."ലോകം കണ്ണീരില്‍ "എന്നതാണ് കോവിദ് കാലത്തെ പ്രധാന തലക്കെട്ട്‌ .രാജ്യാന്തര പഠന ങ്ങള്‍ക്കും കഴിയണം .നിലപാടുകളും നയങ്ങളും ഉള്‍പ്പെടെ കേരളത്തിലെ കുട്ടികള്‍ ചരിത്ര രേഖകളുടെ ഭാഗമാക്കണം .അതിരുകളില്ല എന്ന് പറയുമ്പോഴും അതിരുകള്‍ ഉയരുന്ന കാഴ്ച ഭീതിദമാണ് .ഇനി പുലരുന്ന വിശ്വ മാനവ സങ്കല്‍പ്പത്തില്‍ രൂപ കല്പന ചെയ്യപ്പെടുന്ന കരിക്കുല ത്തിന്റെ കരടാകട്ടെ ഈ അവധി ക്കലത്തും കേരളത്തില്‍ നടക്കുന്ന വിദ്യാഭ്യാസ ഇടപെടലുകള്‍ .വിളയില്‍ സ്കൂളിനു നന്മ .