ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, April 8, 2020

അധ്യാപകരുടെ ഓണ്‍ലൈന്‍ മെന്ററിംഗും എന്റെ മലയാളം നല്ലമലയാളവും

07/04/2020- 11:39 AM
" ടീച്ചറുടെ പ്രിയപ്പെട്ട മക്കളെ. എല്ലാവരും ഇപ്പോൾ തന്ന പ്രവർത്തനം വളരെ ശ്രദ്ധയോടു (തിരുത്തലുകൾ
കുറച്ചു) ചെയ്യാൻ ശ്രമിക്കണം.
ആ ഫിലിമിലെ കാര്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് കുറിപ്പ് തയ്യാറാക്കാൻ ആണ്.
മൂന്ന് മണിക്ക് മുൻപ് അയച്ചാൽ മതി. ടീച്ചർക്കു ഒന്ന് കൂടെ  ഹോസ്പിറ്റൽ പോകണം വേഗം തിരിച്ചു വരും. അപ്പോഴേക്കും എല്ലാവരും ആ സിനിമ കാണണം മാത്രമല്ല കുറിപ്പ് എഴുതാൻ ഓർത്തു വയ്ക്കണം അതിലെ കാര്യങ്ങൾ മറന്നുപോവരുത്. ഇനി ഇന്നലത്തെ പ്രവർത്തനം ബാക്കി ഉള്ളവർ അയക്കണം ടീച്ചർ വന്നതിനു ശേഷം എല്ലാം നോക്കി തിരിച്ചു വിളിക്കും റിപ്ലൈ അയക്കുകയും ചെയ്യും...
അത് ഓർത്തു ആരും സങ്കടപെടരുത് ആദ്യമേ അതാണ്  ടീച്ചർ പറഞ്ഞിട്ട് പോകുന്നത്...റീഷ്മ ടീച്ചര്‍ "
ഇത് റീഷ്മ ടീച്ചര്‍.. സ്വയം സംസാരിക്കുന്നതാണ് ടീച്ചറുടെ കുട്ടികളോടുളള ബന്ധം.
കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ് നടത്തുന്ന എന്റെ മലയാളം നല്ല മലയാളം പരിപാടിയിലെ യു പി വിഭാഗത്തിന്റെ മെന്റര്‍മലപ്പുറം തിരൂർ ഏഴൂർ എം ഡി പി എസ് യു പി സ്കൂളിലെ അധ്യാപികയാണ്. ഇപ്പോള്‍ കേരളത്തിലെ എല്ലാ ജില്ലകളിലെയും കുട്ടികളുടെ പ്രിയങ്കരിയായ അധ്യാപികയാണ്
ഞാന്‍ ടീച്ചറുടെ  എന്റെ മലയാളം നല്ല മലയാളം ക്ലാസ് വാട്സാപ്പ് ഗ്രൂപ്പിലെ രണ്ടു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷം വിശകലനം ചെയ്തു.
അങ്ങനെ ചെയ്യുന്നതിന് പ്രചോദനമായത്  സുരേഷ് മാഷ് അയച്ച മെസേജാണ്
"Ente Peru suresh njan up ente malayalam gropile gouride kochachan aanu.

Adyapakanum aanu. Oru karyam parayan aayirunu sir. 
Up gropile Reeshma teacher ithupoleyum undo adyapakar!
Ethra sneham aanu kuttikalku nalkunathu. 
Aa classile kuttikal baagyavamar aanu. 
Pratheeshikathe aanu njan innale aa group kandathu. 
"Teacher teacher" ennu makkal paranju kettu. 
Up groupileku ithrem nalla teacherne kityathil sathosham undu.
 Kaladaran sir nodum athupole paulose sir nodum teacher kandethI aa gropil ittathinum nandhi undu sir.
Ravile muthal 80 kuttikaleyum valare correct aayi vilayiruthunna oru adyapika
. Rathry vare aa soundil oru maatavum ila. 
Kuttikal athinu vendi kaathu nikunnu. 
Online parisheelathilekku ithrem nalla adyapikaye thannathil nandhi ariyikinnu sir"

ഏപ്രില്‍ ആറാം തീയതി രാതി പതിനൊന്നു മണിക്കാണ് മക്കളേ ശുഭരാത്രി പറഞ്ഞ് അടുത്ത ദിവസത്തേക്കുളള വര്‍ക്കും കൊടുത്താണ് റീഷ്മ ടീച്ചര്‍ അന്നത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്
അടുത്ത ദിവസം രാവിടെ 6.41ന് ടീച്ചര്‍ എല്ലാവരെയും വളിച്ചുണര്‍ത്തി
 "മക്കളേ മഴത്തണുപ്പില്‍ സഖമായി ഉറങ്ങിപ്പോയോ എല്ലാവരും. എഴുന്നേറ്റ് കുളിച്ച് ബ്രേക്ക്ഫാസ്റ്റ് എല്ലാം കഴിച്ച് മിടുക്കരായി  ടീച്ചര്‍ക്ക് അയച്ചേക്കണേ പ്രവര്‍ത്തനങ്ങളോരോന്നും
മക്കളേശുഭദിനം എല്ലാവരും ഉണര്‍ന്നോ"
ok ടീച്ചര്‍ എന്നു പറഞ്ഞ് കുട്ടികളും കൂടി.
 ടീച്ചര്‍ നല്ല ഒരു മെന്ററാണ്. മെന്ററിംഗ് സംബന്ധിച്ച് ഞാന്‍ ഈ ബ്ലോഗില്‍ രണ്ടു കുറിപ്പുകള്‍ ഇട്ടിരുന്നു . ചുവടെയുളള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വായിക്കാം

1. മെന്ററിംഗിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന അധ്യാപകര്‍ക്ക് 

2. മെന്ററിംഗ് അധ്യാപനമികവിന് സഹായകമോ?)

കുട്ടികളുടെ മനസില്‍ ഇടം പിടിക്കുന്ന അധ്യാപകര്‍ക്കേ നല്ല മെന്ററാകാനാകൂ . ടീച്ചേഴ്സ് ക്ലബ് കോലഞ്ചേരി നല്ല നാലു മെന്റര്‍മാരെ കണ്ടെത്തി നല്ല മലയാളം എന്റെ മലയാളം പരിപാടിക്ക് നിയോഗിച്ചു എന്നതാണ് ആ പരിപാടിയുടെ വിജയത്തിന്റെ ഒരു ഘടകം. ജാസ്മിന്‍ ടീച്ചറും  അനീഷടീച്ചറും നൗഫല്‍ മാഷും റീഷ്മടീച്ചറും ,പിന്നെ പൗലോസിന്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടല്ലോ. എല്ലാവരെയും കുറിച്ച് എഴുതണമെന്നുണ്ട്. റീഷ്മ ടീച്ചറെ എല്ലാവരുടെയും പ്രതിനിധിയാക്കി എന്നു മാത്രം .
മുളില്‍ നല്‍കിയ ഗ്രാഫ് നോക്കുക. എല്ലാ മണിക്കൂറുകളിലും ടീച്ചര്‍ സജീവമാണ്ഏതാണ്ട് നൂറ്റിപ്പതിനൊന്നു തവണ ഈ ഗ്രൂപ്പില്‍ ടീച്ചറ്‍ ആറാം തീയതി ഇടപെട്ടു. അന്നേ ദിവസം ആശുപത്രിയില്‍ പോയ മണിക്കൂറുകള്‍ ഒഴികെ. മറ്റു ദിവസങ്ങളില്‍ ഇതില്‍ കൂടുതലാണ് ഓണ്‍ലൈന്‍ മെന്ററിംഗ്. നിര്‍ദേശങ്ങളേക്കാള്‍ കൂടുതല്‍ ഫീഡ്ബാക്കാണ്. കുട്ടികള്‍ കാത്തിരിക്കുകയാണ്. അമ്മേ റിപ്ലേ വന്നോ എന്ന് കൂടെക്കൂടെ തിരക്കുമെന്ന് ഓണ്‍ലൈന്‍ ക്ലാസ് പി ടി എയില്‍ പങ്കെടുത്ത രക്ഷിതാക്കള്‍ പറഞ്ഞു.
 ശബ്ദസന്ദേശങ്ങളായാണ് കൂടുതല്‍ ഫീഡ്ബാക്കും. ചിലപ്പോള്‍ കുറിപ്പുമിടും ചില കുറിപ്പുകള്‍ ചുവടെ.
"ആശയം എല്ലാം നന്നായിട്ടുണ്ട്. ഒന്നുടെ വായിച്ചു നോക്കി തിരുത്തലുകൾ കണ്ടെത്തണം. വാക്കുകളുടെ അകലം ചില സ്ഥലങ്ങളിൽ ഒന്ന് ശ്രദ്ധിക്കണം. "

" ടീച്ചർ വിളിച്ചതിനു ശേഷം എഴുതിയത് ആണോ  അഭി മോനെ.."
"നിയ നന്നായിട്ടുണ്ട് മോളെ. Second പേജ് ഒന്നൂടെ വായിക്കുക ഒരു കുഞ്ഞിത്തിരുത്തൽ അവിടെ ഉണ്ട്. ശ്രദ്ധിച്ചു നോക്കിയാൽ മാത്രമേ കണ്ടുപിടിക്കാൻ ആവൂ. Ok മോളെഠ
 "നിഹിത മോളെ നന്നായിട്ടുണ്ട്. കഥകൾ ഇനിയും എഴുതണം. സ്കൂളിൽ നടക്കുന്ന എല്ലാ  മത്സരങ്ങളിലും പങ്കെടുക്കുകയും വേണം"
" അഭി മോനെ സാർ പറയുന്നത് ശ്രദ്ധിച്ചോ"..
"സൂപ്പർ ആയി തത്ത കണ്ട കാഴ്ചകൾ"
" ചെടിനടുന്നതും പങ്കുവെക്കുന്നതും നന്നായിട്ടുണ്ട്. ഒന്നുടെ വായിച്ചു നോക്കി  ശ്രദ്ധിച്ചു തിരുത്തണം.":
"ഇനിയും 20 പേരിൽ കൂടുതൽ പേര് കഥ എഴുതി അയക്കാൻ ഉണ്ട്. പ്രിയപ്പെട്ട രക്ഷിതാക്കൾ ഒന്നു ശ്രദ്ധിക്കണേ നാളെ രാവിലെ മക്കളോട് പറയണം കഥ എഴുതി അയക്കുവാൻ.."
" ജുവൽ മോനെ,  സുന്ദരി തത്തയുടെ കല്യാണം നന്നായിട്ടുണ്ട്.  ഓരോ ദിവസം കഴിയും തോറും ഒരു തിരുത്തൽ പോലും ഇല്ലാതെ  എന്റെ മക്കൾ എഴുതുന്നത് കാണുബോൾ വളരേ അധികം സന്തോഷം.. നൂറില്‍ നൂറ്"
 എല്ലാ കുട്ടികളുടെയും രചനകള്‍ വായിച്ചുനോക്കി അതിന്റെ മികവുകള്‍ കണ്ടെത്തി കൃത്യമായി നിര്‍ദേശങ്ങള്‍ നല്‍കി ആവേശപ്പെടുത്തി പ്രചോദിപ്പിച്ച് സ്നേഹം കോരിച്ചൊരിഞ്ഞ് ആത്മാര്‍ഥത കുട്ടികളുടെ ഓരോ ഉല്പന്നവും ശ്രദ്ധയോടെ വായിക്കുന്നതിലും വിശകലനം ചെയ്യുന്നതിലും പ്രതിഫലിപ്പിച്ച് ടീച്ചര്‍ മാതൃകയാവുകയാണ്.
ഇതുപോലെയുളള അധ്യാപികമാര്‍ പൊതുവിദ്യാലയത്തിന്റെ അഭിമാനമാണ്.
ടീച്ചറെ കൂടുതല്‍ നന്നായി മെന്ററിംഗ് നടത്താന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടകം എന്റെ മലയാളം നല്ല മലയാളം പരിപാടിയുടെ സ്വീകാര്യതയും വിജയത്തിലേക്കുളള പുരോഗതിയുമാണ്.ജൂവലിന് നല്‍കിയ ഫീഡ്ബാക്ക് സൂചിപ്പിക്കുന്നതി കുട്ടികള്‍ ഏറെ മുന്നേറിയെന്നാണ്
കൈത്താങ്ങ് വേണ്ട കുട്ടികളുണ്ടാകും
അവര്‍ക്ക് ആവശ്യമായ സഹായം നല്‍കണം
അതിനനുളള ചെറിയ സംരംഭമാണ് എന്റെ മലയാളം നല്ല മലയാളം അതിന്റെ വിശദാംശങ്ങള്‍ തുടരും
ഒട്ടേറെ സാധ്യതകളാണ് ഈ പരിപാടി തുറന്നിടുന്നത്.
(തുടരും)

3 comments:

രാജേഷ് എസ് വള്ളിക്കോട് said...

അഭിനന്ദനങ്ങൾ റീഷ്മ ടീച്ചർക്ക്. പാലോസ് മാഷ് അടക്കമുള്ള ടീമിന്.

ബിജു അബ്രഹാം, പാലക്കാട് said...

ബിജു അബ്രഹാം, പാലക്കാട്

ഞാൻ ഒരു അധ്യാപകൻ ആണ്. ഒരു നല്ല അധ്യാപകൻ ആവണമെങ്കിൽ ഒരു നല്ല മെൻ്ററും ആവണം എന്ന് എനിക്ക് മനസ്സിലായത് റീഷ്മ ടീച്ചറുടെ 'UP എൻ്റെ മലയാളം-നല്ല മലയാളം' ഗ്രൂപ്പിലെ സമീപനം കണ്ടപ്പോഴാണ്. ഈ ഓൺലൈൻ പoന പരിപാടി മൂലം എൻ്റെ മകൻ ജുവലിന് ഉണ്ടായ മുന്നേറ്റം പഠിതാവ് എന്ന നിലയിലാണെങ്കിൽ എനിക്ക് ഉണ്ടായ മാറ്റം ഒരു നല്ല അധ്യാപകൻ ആവാനും ഒരു നല്ല രക്ഷിതാവ് ആവാനുമാണ്. റീഷ്മ ടീച്ചർക്ക് ആത്മാർഥമായ അഭിനന്ദനങ്ങൾ...

ബിജു അബ്രഹാം, പാലക്കാട് said...
This comment has been removed by the author.