ചെറിയ കുട്ടികളുടെ ക്ലാസ്സുകളിലാണ് വലിയ കാര്യങ്ങള്‍ കാണാന്‍ കഴിയുക.
കാസര്‍കോടുള്ള പല സ്കൂളും സന്ദര്‍ശിച്ചു. അവിടെ ഒന്നിലും രണ്ടിലും ചിരിക്കുന്ന പൂക്കളുണ്ട്. ഓരോ കുട്ടിക്കും.
ചെറിയ തുണി സഞ്ചികള്‍. അതിനുള്ളിലോ.. ...മഞ്ചാടി, കുന്നിക്കുരു, വളപ്പൊട്ടുകള്‍, ഗോലി ,എണ്ണാനുള്ള സാമഗ്രികളെല്ലാം . വരയ്ക്കാനുള്ളതും.
പല നിറങ്ങളുള്ള സഞ്ചികള്‍ .ക്ലാസ്സില്‍ ആണിയില്‍ തൂക്കി ഇട്ടിരിക്കുന്നു.
ആവശ്യം വരുമ്പോള്‍ കുട്ടികള്‍ക്കെടുക്കാം . അവരുടെ ഉയരം പരിഗണിച്ചാണ് ആണി ഉറപ്പിചിരിക്കുന്നതും. എല്ലാവര്ക്കും ഇതുപോലെ ചെറിയ വലിയ കാര്യങ്ങള്‍ ചെയ്യാമല്ലോ.
ചിരിക്കുന്ന പൂക്കള്‍..എല്ലാ ക്ലാസിലും വിരിയട്ടെ.
2 comments:
കൊച്ചു കുഞ്ഞുങ്ങള്‍ക്ക് വേണ്ടി സ്വപ്നതുല്യമായ ക്ലാസ് മുറി ഒരുക്കിയ അദ്ധ്യാപകന്/ അധ്യാപിക ആരെന്നറിയാന്‍ കൗതുകം! ഇത്തരം പ്രതിഭകളെ പുറം ലോകം അറിയേണ്ടതല്ലേ?
സിദ്ദിക്ക് മാഷുടെ അഭിപ്രായത്തോട് യോജിക്കുന്നു . സ്കൂള്‍ ,ഫോണ്‍ നമ്പര്‍ എന്നിവ താല്പരിയമുള്ളവര്ക്ക് ബന്ധപ്പെടുന്നതിന് സഹായകമാകും
Post a Comment