മഹാരാഷ്ട്ര: അശോക് പവ്വാരിന്റെ രണ്ടു മക്കള്‍ വിശ്വ ജ്വോതി വിദ്യാലത്ത്തില് ആണ് പഠിക്കുന്നത്(?). ഒന്നാം ക്ലാസിലും എട്ടാം ക്ലാസിലും. മിനിഞ്ഞാന് സ്കൂള്‍ അധികാരികള്‍ പിതാവിനെ ഒട്ടും ബുദ്ധിമുട്ടിക്കാതെ തപാല്‍ മാര്‍ഗം വീട്ടിലെത്തിച്ചു കൊടുത്തു- രണ്ടു കുട്ടികളുടെയും ടി സി. ഇനി പുസ്തകോം തൂക്കി പഠിക്കാനായി ആ പടികടക്കരുതെന്നു.ഇത് പോലെ പല രക്ഷിതാക്കളെയും പോസ്റ്റുമാന് തേടിച്ച്ചെല്ലുകയാണ്. ഇന്നലെ മുംബൈ മുഖ്യ പത്രങ്ങളുടെ പ്രധാന വാര്‍ത്ത .
കാര്യം നിസ്സാരം. സ്കൂള്‍ നാല്പതു ശതമാനം ഫീസ് കൂട്ടി. ആയിരത്തി ഇരുനൂറു രൂപയില്‍ നിന്നും ആയിരത്തി എഴുനൂറു രൂപയിലേക്ക്. അശോക പവ്വാര്‍ ഓരോ മാസവും ഇനി മൂവായിരത്തി നാനൂറു രൂപാ വീതം നല്കിയാല് മതി. നൂറ്റി എഴുപത്തഞ്ചു രക്ഷിതാക്കള്‍ പ്രതിഷേധിച്ചു, അനുസരണയില്ലാത്ത രക്ഷിതാക്കള്‍ പാഠം പഠിക്കട്ടെ.സ്കൂള്‍ വളരെ ഉദാരമായ സമീപനം സ്വീകരിച്ചു.ടി സി വീട്ടില്‍ എത്തിച്ചു കൊടുക്കും. പോരെ
- ക്ലാസ് തുടങ്ങി രണ്ടു മാസം കഴിഞ്ഞു .ഇനി പുറത്താക്കപ്പെട്ട മക്കളെ ഏതു സ്കൂളാണ് ഏറ്റുവാങ്ങുക?
- വിദ്യാഭ്യാസ അവകാശ ബില്ലിന്റെ സാഹചര്യത്തിലാണ് ഈ പുറത്താക്കല്‍.
- മഹാരാഷ്ട്ര സര്‍ക്കാര്‍ പി ടി എ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നു ചൂടാറും മുമ്പാണ് നടപടി.
- മറ്റൊരു സ്കൂളിലെ അധിശ്രീ ഗോപാല കൃഷ്ണന് കോടതി കയറി ഇറങ്ങുന്നതിന്റെ വാര്‍ത്തയും ഇന്നലെ വന്നു. ആ കുട്ടിയുടെ അമ്മയ്ക്ക് അനുസരണം കുറവാണത്രേ.
- അച്ചടക്കം ഇല്ലാത്ത മാതാപിതാക്കള്‍ മക്കളെ അച്ചടക്കമുള്ള സ്കൂളില്‍ ചേര്‍ത്താല്‍ എന്താണ് ഫലം?
- കച്ചവട വിദ്യാലയത്തില്‍ നീതി സ്റ്റോര്‍ പ്രതീക്ഷിക്കാമോ?
- ഇത്തരം വിദ്യാലയങ്ങളെ പന പോലെ വളര്‍ത്തിയാല്‍ പ്രതിഫലം മധുരിക്കുമെന്നു കരുതിയോ?
- അധ്യയന വര്‍ഷത്തിന്റെ ഇടയ്ക്ക് വെച്ച് കുട്ടികളെ ബന്ദികളാക്കി വില പേശുന്ന സംസ്കാരം പുതിയകച്ചവട തന്ത്രം.
- നാളെ ഇത് കേരളത്തിലേക്കും വരില്ലെന്ന് ആര് കണ്ടു?(അതോ വന്നോ).താഴെ കൊടുത്തിരിക്കുന്നപത്രവാര്ത്ത നോക്കുക. പ്രതിശീര്‍ഷ വരുമാനം- മഹാരാഷ്ട്രയ്ക്ക് തൊട്ടു പിന്നിലാണ് കേരളം. അതായത് കാശ് കൊടുക്കാന്‍ (സ്കൂളിനു പിടിച്ചു വാങ്ങാനും) പറ്റിയ കീശകള്‍ ഇവിടെയും സുലഭം
എങ്കിലും കുട്ടികള്‍ വഴിയില്‍... അവര്‍ ഇങ്ങു പോരട്ടെ. ഇല്ലേ ?
2 comments:
അവര്‍ ഇങ്ങു പോരട്ടെ. ഇല്ലേ ?
ധൈര്യമായി പോരട്ടേ സാര്‍.
യാതൊരു ഫീസുമില്ലാതെ, ആധുനിക ഐസിടി സാധ്യതകള്‍ ഉപയോഗപ്പെടുത്തി അറിവുപകര്ന്നുകൊടുക്കാന് ഇതാ ഞങ്ങള്‍ സജ്ജരാണ്!
dear kaladharan sir,
middle class parents never study any thing.
they suffer anything for nothing..
what we can do ?
vinod Gups koliyadukkam
Post a Comment