" മക്കളെ... അമ്മയ്ക്ക് പറയാനുള്ളത് അമ്മയ്ക്ക് വേണ്ടി കുഞ്ഞുങ്ങളോട് പറഞ്ഞു കൊടുക്കണം . അത് ഒരു തീവ്രമായ വൈകാരികമായ അനുഭവമാകും അവെര്ക്കെന്ന പോലെ എനിക്കും നിങ്ങള്‍ക്കും......"
സ്വാതന്ത്ര്യ ദിനത്തെ ഈ വര്‍ഷം സ്കൂള്എങ്ങനെയാണ് ഭാരതത്തിന്റെ സ്നേഹോജ്വലമായ നിമിഷങ്ങളാക്കി മാറ്റുക ?
മൂന്നു വര്‍ഷം മുമ്പ് കൂട്ടക്കനി സര്‍ക്കാര്‍ വിദ്യാലയത്തില്‍ സ്വാതന്ത്ര്യദിനം അനുഭവിക്കാന്‍ അവസരം കിട്ടിയതോര്‍മയില്‍ ഇപ്പോഴും.
അന്നാണ് അവിടെ എല്ലാ കുട്ടികളും ഖദര്‍ യൂണിഫോമായി ധരിക്കാന്‍ തീരുമാനിച്ചത്, നടപ്പാക്കിയത്.
തൂവെള്ള ഖദര്‍ ധരിച്ച കുട്ടികളുടെ ആവേശം തുടിക്കുന്ന റാലി. എല്ലാ കുട്ടികളിലും മൂവര്‍ണം നിറഞ്ഞു നിന്നു. പെണ്‍കുട്ടികളുടെ വളകള്‍, റിബ്ബണ്‍ ,ഹെയര്‍ ബാന്‍ഡ്... ആണ്‍കുട്ടികളുടെ തൊപ്പി, ബാഡ്ജ് .. കൂടാതെ സര്‍വ സ്ഥലവും മൂവര്‍ണമാക്കി . മൂവര്‍ണത്തില്‍ പക്ഷികള്‍ ,തോരണങ്ങള്‍,...ഇങ്ങനെ ..മൂവര്‍ണത്തെ അവര്‍ മനസ്സില്‍ ഉറപ്പിച്ചത് മറ്റാരും പറഞ്ഞിട്ടല്ല .അവര്‍ സ്വാതന്ത്ര്യ ചരിത്രം അന്ന് ആവിഷ്കരിക്കുക
കൂടി ചെയ്തു. സ്വാതന്ത്ര്യച്ചരിത്ര തിരുവാതിരയും ഒപ്പനയും ഡോക്ക്യു ഡ്രാമയും ..അതിനു വേണ്ടി ചരിത്ര പുസ്തകങ്ങള്‍ വായിച്ചു.മുഹൂര്‍ത്തങ്ങള്‍ നിശ്ചയിച്ചു. ഓരോരുത്തരുടെയും ചുമതലകള്‍ തീരുമാനിച്ചു.ഇന്ത്യ ഒരു വികാരമായി അവരുടെ മനസ്സിലേക്ക് പടര്‍ന്നു.. ഒരു ഗ്രാമം മുഴുവന്‍ ആ സ്കൂളിലേക്ക് ഒഴുകിയെത്തി . അവിസ്മരണീയം. ഇതിനൊക്കെ പിന്നില്‍ കൊടക്കാട് നാരായണന് മാഷും.
ആഗസ്റ്റ് പിറന്നപ്പോള്‍ ഞാന്‍ കടയില്‍ അന്വേഷിച്ചു. കുട്ടികള്‍ക്കുള്ള മൂവര്‍ണക്കൊടിയും ബാഡ്ജും റിബ്ബണും ബലൂണും വളയുമൊക്കെ വന്നിട്ടുണ്ടോ?.. ഉണ്ട്. ഇനി സ്കൂളുകള്‍ ആ ദിനത്തിനായി കുട്ടികളെ തയ്യാറാക്കിയാല്‍ മതി.
നിങ്ങളുടെ സ്കൂള്‍ ഭാരതത്തിന്റെ എല്ലാ പ്രതീക്ഷകളെയും ഉള്‍ക്കൊണ്ടു നാടിനെ വിളിക്കണം. ഒപ്പം കൂടാന്‍ വിളിക്കുമോ.?
ഞായര്‍ അവധി ദിനമല്ലല്ലോ നമ്മള്‍ക്ക്.
2 comments:
Jai Hind...
ushar.................
Post a Comment