.
നിറയെ നിറങ്ങളുള്ള ലോകം. ഒരു നിറത്തിന് തന്നെ നൂറായിരം ഭാവങ്ങള്‍. ചുറ്റുമുള്ള ഇല ചാര്‍ത്ത് തന്നെ നോക്കൂ .എത്ര പച്ചകള്‍. വര്‍ണങ്ങള്‍ പ്രകൃതിയുടെ അനുഗ്രഹം. കത്ത്തിപ്പടരുന്നവ, ഉന്മേഷം പകരുന്നവ, കുളിര് ആവാഹിച്ചവ, ശാന്തിയുടെ ദൂതുള്ളവ, ഏതു പ്രായക്കാരന് മഴവില്ലില്‍ ഉടക്കത്ത്തത്. മനസ്സിന്റെ സഹജമായ അടുപ്പം വര്‍ണങ്ങലോടു. എന്നിട്ടും കുഞ്ഞുങ്ങള്‍ പഠിക്കാന്‍ എത്തുന്ന സ്കൂളുകള്‍ എന്ത് കൊണ്ടാണ് നിറങ്ങള്‍ക്ക് അഡ്മിഷന് കൊടുക്കാന്‍ മടിച്ചത്.എന്റെ കുട്ടിക്കാലത്ത് വെള്ളയും നീലയും കുട്ടികളുടെ യൂണിഫോം. സ്കൂളിനു കറുപ്പും വെളുപ്പും യൂണിഫോം. പിന്നെ മങ്ങിയ മഞ്ഞയും ആയി.
ഇപ്പോള്‍ കുട്ടികളുടെ പക്ഷത്ത് നിന്നും നോക്കാന്‍ തുടങ്ങി. കുട്ടിത്തം മാനിക്കാന്‍ ശ്രമം. സ്കൂളുകളില്‍ വസന്ത വര്‍ണങ്ങള്‍.
വിരല്‍ ചൂണ്ടുന്നത്
ഒന്ന്) പൊതു വിദ്യാലയങ്ങള്‍ ആകര്‍ഷകമാക്കാം.
രണ്ട്) ഭൌതിക സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനാകും
മൂന്നു) ഏറ്റവും മികച്ച സൌകര്യങ്ങള്‍ പൊതു വിദ്യാലയങ്ങളില്‍ സാധ്യമാണ്.
നാല് ) പഞ്ചായത്തും പി ടി എ യും അധ്യാപകരും തീരുമാനിച്ചാല്‍ മാറ്റം വരും.
തിരുവനന്തപുരം മണക്കാട് സ്കൂള്‍, കാസര്‍കോടുള്ള ഒത്തിരി വിദ്യാലയങ്ങള്‍ ഇവ മാറിയതിന്റെ ചിത്രമാണ് മുകളില്‍.(ഫോട്ടോയില്‍ ക്ലിക്ക് ചെയ്താല്‍ വലുപ്പത്തില്‍ കാണാം )
ഒരു മുന്‍കരുതല്‍ വേണം. കുട്ടികളുടെ ഉല്‍പ്പന്നങ്ങളും ചാര്ടുകളും വളരുന്ന പഠനോപകരണങ്ങളും പ്രദര്‍ശന ബോര്‍ഡും ക്ലാസ് ലൈബ്രറിയും ക്രമീകരിക്കാന്‍ ഇടം കൂടി ഉണ്ടാവണം.സര്‍വോപരി പുതിയ രീതിയിലുള്ള പഠനവും കൂടിയായാല്‍ സ്വപ്നവിദ്യാലയങ്ങള്‍ ധാരാളം ഉണ്ടാകും .അതും നമ്മള്‍ക്ക് സാധ്യമാക്കണം .ആ വഴി മികവിന്റെ വഴിയാണ്.
3 comments:
കുട്ടികള്‍ക്ക് വര്‍ണ്ണാഭമായ ഒരു വിദ്യാലയാന്തരീക്ഷം ഒരുക്കിക്കൊടുത്തവർക്ക് അഭിനന്ദനങ്ങള്‍......
കുട്ടികളെ വര്‍ണ്ണ സുരഭിലമായ ലോകത്തേക്ക് ഏത്തിച്ച( പഠന മുറിയും വിദ്യാലയവും) അധ്യാപകര്‍ക്കും വിദ്യാലയ അധിക്രിതര്ക്കും നന്ദി
Post a Comment