കടയില്‍ ചെന്ന് പോളിഫോം ചോദിച്ചപ്പോള്‍ കടക്കാരന് ചോദിച്ചു
ഒന്നാം ക്ലാസ്സിലെ ടീച്ചറാണോ?
എന്തുകൊണ്ടാണ് അയാള്‍ അങ്ങനെ ചോദിച്ചത്?
പത്തനംതിട്ടയിലെ പഠനോപകരണ ശില്പശാലയില് പങ്കു വെച്ച അനുഭവമാണിത്.
ഒന്നാം ക്ലാസ്സില്‍ വ്യാപകമായി വളരുന്ന പഠനോപകരണം നിര്‍മിക്കാന്‍ ശ്രമിക്കുന്ന അധ്യാപകര്‍. കടയില്‍ സാമഗ്രികള്‍ വാങ്ങാന്‍ തിരക്ക്. നല്ല പ്രവണത. കൂട്ടമായി കുട്ടികള്‍ക്കുവേണ്ടി ടീച്ചര്മാര്..
ടീച്ചര്മാര് സഹായം ചോദിച്ചപ്പോള്‍ എസ് എസ് എ സംവിധാനം തയ്യാര്‍.
ക്ലസ്റര്‍ അടിസ്ഥാനത്തില്‍ ശില്പശാലകള് നടത്തി. നിര്‍മാണ രീതിയും പരിചയപ്പെടുത്തി. . ക്ലസ്റര്‍ റിസോഴ്സ് സെന്റെര് സജീവമായി. .
പ്രക്രിയ
അവലോകനം.
നിലവിലുള്ള സ്ഥിതി .എത്രസ്കൂളില് വളരുന്ന പഠനോപകരണം നിര്‍മിച്ചു ?പ്രയോജനമുണ്ടോ....
ആഖ്യാന അവതരണവും വളരുന്ന പഠനോപകരണവും. സാധ്യത.
ഉദാഹരണ സഹിതം ചര്‍ച്ച.
ഈ സന്ദര്‍ഭത്തിന് വേണ്ട രൂപങ്ങള്‍ ഇതെല്ലാം? അവ എങ്ങനെ എപ്പോള്‍ ഉപയോഗിക്കും .
ഭാഷാ സാധ്യതകളും ഗണിത സാധ്യതകളും കണ്ടെത്തല്‍.
നിര്‍മാണം.
വെജിറ്റബിള്‍ പ്രിന്റിങ്ങും ട്രേസിങ്ങും കട്ടൌട്ട് വെട്ടലും .
ഒരു ശിപശാല നടത്താന്‍ ആവശ്യമുള്ള വസ്തുക്കള്‍ ഇവയാണ്:
പോളിഫോം അഞ്ചു മീറ്റര്‍.( കട്ടി കുറഞ്ഞത് ഒരു മീറ്ററും വേണം). ഹാര്‍ഡ് ബോര്‍ഡ്, ബോംബെ കേറ, ഫ്ലൂരസേന്റ്റ് പേപ്പര്‍ പല നിറം., ചാര്‍ട്ട് പല നിറം,ഫെവിക്കോള്‍, പോസ്റര്‍ കളര്‍, ബ്രഷ്....+ കൊല്ലം ശ്രീകുമാറും ഷിജുവും തിരുവനന്തപുരത്ത് നിന്നും പ്രോഗ്രാം ഓഫീസര്‍ ജയധരും .
ശിപശാല കൊഴുക്കും.
ശില്പശാലയുടെ ലക്ഷ്യങ്ങള്‍;
൧) എല്ലാ സ്കൂളുകളിലെയും ക്ലാസുകളില്‍ വളരുന്ന പഠനോപകരണം നിര്‍മിച്ചു ഉപയോഗിക്കുക .
൨) ൧,൨,ക്ലാസുകളിലെ എല്ലാ അധ്യാപകരെയും പഠനോപകരണ നിര്‍മാണത്തില്‍ പ്രാപ്തരാക്കുക
൩) വളരുന്ന പഠനോപകരണത്തിന്റെ ക്ലാസ് റൂം സാധ്യതകള്‍ കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നതിന് അധ്യാപകരെ സജ്ജരാക്കുക.
എന്താ എല്ലാ ജില്ലകള്‍ക്കും ബി ആര് സി കള്‍ക്കും അധ്യാപകരെ സഹായിച്ചു കൂടെ? സ്കൂള്‍ ഗ്രാന്റ് വിനിയോഗം ഇത്തവണ കൂട്ടായ്മയുടെയും സ്വയം വികസനത്തിന്റെയും ആഹ്ലാദ മുഹൂര്‍ത്തം ഒരുക്കട്ടെ
1 comment:
viseshangal ugran
Post a Comment