മുദ്രാവാക്യങ്ങളുടെ പതിവ് ഭാഷയില്‍ നിന്ന് വ്യത്യസ്തമായ ശബ്ദം കേട്ട കവല കാതു കൂര്‍പിച്ചു. ഇംഗ്ലീഷിലാണ് , കുട്ടികളാണ്, പ്ലക്കാര്‍ഡുകളും ഇംഗ്ലീഷില്‍ , എന്താ കാര്യം?
കുട്ടികള്‍ക്ക് കൂസലില്ല. അവര്‍ തെരുവില്‍ യുദ്ധത്തിനെതിരെ ഇംഗ്ലീഷില്‍ പ്രഭാഷണവും നടത്തി. ഇംഗ്ലീഷില്‍ കൊറിയോഗ്രാഫി, ചിത്ര പ്രദര്‍ശനം ഇതൊക്കെ അരങ്ങേറി. കണ്ടു നില്‍ക്കുന്നവര്‍ക്കും പണി കൊടുക്കാന്‍ കുട്ടികള്‍ മറന്നില്ല. എല്ലാവര്‍ക്കും വെള്ള കടലാസ് നല്‍കി. ഇംഗ്ലീഷില്‍ നിര്‍ദേശവും. പറഞ്ഞപോലെ ചെയ്തപ്പോള്‍ എല്ലാവര്‍ക്കും സടാക്കോ കൊക്കിനെ കിട്ടി. അതില്‍ കുട്ടികളും നാട്ടുകാരും അധ്യാപകരും ഇംഗ്ലീഷില്‍ സന്ദേശങ്ങള്‍ എഴുതി ചില്ലകളില്‍ പിടിപ്പിച്ചു. പിന്നെ ഇംഗ്ലീഷിലുള്ള ക്വിസ്, നാട്ടുകാരോട് തന്നെ.
പൊതുസമൂഹത്തെ സാക്ഷി നിര്‍ത്തി ലോക സമാധനത്തിന്‍ പാഠങ്ങള്‍ അവതരിപ്പിക്കുക മാത്രമല്ല അവര്‍ ചെയ്തത്. ഇംഗ്ലീഷിലുള്ള കഴിവിന്റെ പ്രകാശനം കൂടിയായി. അവനവഞ്ചേരിയിലെ ഗവ എച് എസ് പ്രൈമറി വിഭാഗം ക്ലാസുകളിലെ കുട്ടികളാണ് ദിനാചരണത്തിന് തെരുവോര ഭാഷ്യം നല്‍കിയത്. ഈ സാധ്യത ഇനിയും തുടരും. ആറ്റിങ്ങല്‍ ഉപ ജില്ലയിലെ ഇംഗ്ലീഷ് കോര്‍ ഗ്രൂപ്പ് ആണ് തനിമയാര്‍ന്ന പരിപാടിയുമായി ശ്രദ്ധ ആകര്‍ഷിക്കുന്നത്. എല്ലാ വിദ്യാലയങ്ങളിലും ഇത്തരം ഇംഗ്ലീഷ് ആവിഷ്കാരങ്ങള്‍ ഉണ്ടാകും. അതിന്റെ ട്രൈ ഔട്ട് കൂടിയായിരുന്നു നടന്നത്.( വാര്‍ത്തയും ചിത്രങ്ങളും എത്തിച്ചത് വൃന്ദ ടീച്ചര്‍- ആറ്റിങ്ങല്‍ ബി ആര്‍ സി. നന്ദി)
1 comment:
സംഗതി ഉഗ്രന്‍....... ആശംസകള്‍...
Post a Comment