ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Thursday, October 24, 2024

പ്രീ സ്കൂൾ അനുഭവമില്ലാത്ത കുട്ടികൾ ഒന്നാം ക്ലാസിൽ

പ്രീ പ്രൈമറി  അനുഭവമില്ലാത്ത കുട്ടികൾ ഒന്നാം ക്ലാസിൽ എത്തുമ്പോൾ വായനയിലും എഴുത്തിലും പിന്നിലാകുമോ? കാസറഗോഡ് ബേള wglps ലെ ബിന്നിടിച്ചര്‍ അനുഭവം വിവരിക്കുന്നു

"പിന്നിലാകില്ല എന്നതാണ് എന്റെ അനുഭവം.
പ്രീ പ്രൈമറിയിലോ അംഗൻവാടിയിലോ പോലും പോയിട്ടില്ലാത്ത കുട്ടികൾ സ്കൂൾ തുറന്ന് അഞ്ച് മാസമാകുമ്പോഴേക്കും അക്ഷരങ്ങളും ചിഹ്നങ്ങളും തിരിച്ചറിഞ്ഞ് പാoപുസ്തകം വായിക്കുന്ന സന്തോഷകരമായ അനുഭവമാണ് ഞാൻ പങ്കുവയ്ക്കുന്നത്. നഫീസത്ത് റുഷ്ദ, ഹസന്‍ നഹീം, അബ്ദുള്‍ റാഫി എന്നിവരുടെ ഡയറികളും വായനയുടെ വീഡിയോയുമാണ് പങ്കിടുന്നത്




യാന്ത്രികമായ യാതൊരു പരിശീലനവും കൂടാതെ കുറഞ്ഞ കാലയളവിനുള്ളിൽ കുട്ടികൾ അക്ഷരങ്ങളും ചിഹ്നങ്ങളും സ്വായത്തമാക്കി  സ്വതന്ത്ര വായനയിലേക്കും എഴുത്തിലേക്കും കടന്നിരിക്കുന്നു. സ്ഥിരമായി സംയുക്ത ഡയറി എഴുതുന്ന കുട്ടികളിൽ വളരെ വേഗത്തിൽ മാറ്റം ദൃശ്യമാകുന്ന അനുഭവമാണ് എനിക്കുള്ളത്.





,സംസാരം വളരെ കുറവുള്ള കുട്ടിയാണ് എന്റെത്.

പുതുതായി സ്കൂളിൽ അയച്ചുതുടങ്ങുമ്പോൾ ഏതൊരു കുട്ടിക്കും വാ തോരാതെ വിശേഷങ്ങൾ പറയാൻ ഉണ്ടാകും. പക്ഷെ എന്റെ കുട്ടി അങ്ങനെ അല്ലായിരുന്നു.

സംയുക്ത ഡയറി എഴുതി തുടങ്ങി കുറച്ച് ദിവസങ്ങൾക്കുള്ളിൽ കുട്ടിയിൽ നല്ല മാറ്റം വരുന്നതായി തോന്നി.

പുറത്തുപോയാലും വിശേഷമായി കാണുന്ന കാര്യങ്ങൾ കുട്ടി സ്വയം പറയാനും ഡയറിയിൽ അത് എഴുതാനും താല്പര്യം കാണിക്കുന്നു.

അതുപോലെ വലുതായി കാണുന്ന ബോർഡിലെ അക്ഷരങ്ങൾ, ടിവിയിൽ വാർത്ത വെച്ചാൽ അതിൽ കാണുന്നവലിയ അക്ഷരങ്ങൾ കുട്ടി വായിക്കാൻ  ശ്രമിക്കുന്നു.

ബേള ജി. ഡബ്ല്യു.എൽ.പി.എസിലെ നഫീസത്ത് റുഷ്ദയുടെ ഉമ്മ



ഫാത്തിമത്ത് സഹ്റ , അഹമ്മദ് ഫഹ് മാൻ ,ഉമർ സിദാൻ, ഉമർ പി.ആർ, ഇംഷ ആയിഷ മയൂഖ്, നഥ് വിത്ത് ഹാദിയ ഫാത്തിമ ഇവരൊക്കെ വായിക്കും.
വായിക്കാൻ നല്ല പിന്തുണ വേണ്ടവർ നാല് പേർ മാത്രമേയുള്ളൂ.
ആകെ ക്ലാസിൽ 22 കുട്ടികൾ

"എന്റെ മകൻ കുറച്ചു ലേറ്റ് ആയിട്ടാണ് സ്കൂളിൽ ചേർന്നത്. ടീച്ചർ മീറ്റിംഗിൽ വെച്ചു  സംയുക്ത ഡയറി എന്താണെന്നും എങ്ങനെയാണ് എഴുതേണ്ടത് എന്നും പറഞ്ഞു തന്നു, കഴിഞ്ഞ വർഷത്തെ കുട്ടികളുടെ ഡയറി കാണിച്ചു. അപ്പോൾത്തന്നെ ഡയറി എഴുതിപ്പിക്കാൻ ഒരു ആഗ്രഹം തോന്നി. അന്ന് മുതൽ ഇതു വരെ ടീച്ചർ പറഞ്ഞത്പോലെ കുട്ടിക്ക് അറിയുന്ന അക്ഷരം പെൻസിൽ കൊണ്ടും കുട്ടിക്ക്അറിയാത്ത അക്ഷരം പേന കൊണ്ടും എഴുതി.
തുടർച്ചയായി ഡയറി എഴുതി കുട്ടി അക്ഷരം പഠിച്ചു സംയുക്ത ഡയറി ആണ് എന്റെ കുട്ടിയെ അക്ഷരങ്ങൾ തിരിച്ചറിയാനും വായിക്കാനും സഹായിച്ചത്."

ഹസൻ നഹീമിൻ്റെ ഉമ്മ
ജി. ഡബ്ല്യു.എൽ.പി. എസ് ബേള

ഇനി സുഫിയാനെക്കുറിച്ച് പറയാം. 
ഞങ്ങളുടെ അറബി മാഷിൻ്റെ മകളുടെ കുട്ടി കുട്ടിയാണ്. 
കഴിഞ്ഞ വർഷമാണ് മാഷ് ഇങ്ങോട്ട് സ്ഥലം മാറി വന്നത്.
ഇവിടുത്തെ പ്രവർത്തനമികവു കണ്ടാണ് മുറ്റത്തുള്ള സ്കൂൾ വിട്ട് ഇവിടെ കുട്ടിയെ ചേർത്തത്.




No comments: