നെയ്യാറ്റിൻകര ഗവ.ജെ. ബി. എസിലെ ഒന്നാം ക്ലാസ്സിലെ പ്രിയ കൂട്ടുകാരനാണ് ആദിദേവ്. R.
- ആദിദേവിന് കഥകൾ, പാട്ടുകൾ എന്നിവ കേൾക്കാനും, കുഞ്ഞു കഥാപുസ്തകങ്ങൾ വായിക്കാനും വളരെ അധികം ഇഷ്ടമാണ്.
- ക്ലാസ്സ് പ്രവർത്തനത്തിന്റെ ഭാഗമായി വരികൾ കൂട്ടിച്ചേർത്തു പാടാനും, എഴുതാനും കഴിയാറുണ്ട്.
- ആദിദേവ് മനസിൽ തോന്നുന്ന ചില കാര്യങ്ങൾ കുട്ടിക്കഥകളായും, കുഞ്ഞുക്കവിതകളായും പേപ്പറിൽ എഴുതി കൊണ്ടു വന്ന് കാണിക്കാറുണ്ട് .
- ഞാൻ തിരുത്തി കൊടുക്കുകയും ആദിദേവ് ക്ലാസിൽ അവതരിപ്പിക്കുകയും ചെയ്യും.
- കുഞ്ഞെഴുത്തുകൾക്കായി ഇപ്പോൾ ഒരു ബുക്ക് സൂക്ഷിക്കാനും തുടങ്ങി.
- 13 കുഞ്ഞെഴുത്തുകൾ ആയി. ചിലത് കാർഡാക്കിയില്ല. ആദിദേവ് എഴുതി വരുന്നത് ക്ലാസ്സിൽ വായിപ്പിക്കുക പതിവാണ്. അതിനാൽ എഴുതാനും വലിയ ഉത്സാഹമാണ്.
- ആദിദേവിന്റെ കുത്തിക്കുറിക്കലുകൾ ക്ലാസ്സ് ഗ്രൂപ്പിൽ ഷെയർ ചെയ്യാറുണ്ട്.സ്കൂൾ തല വിദ്യാരംഗം ഗ്രൂപ്പിലും അവതരിപ്പിക്കാറുണ്ട്. ആദിദേവിന്റെ വായനയുടെ താല്പര്യം മറ്റു കുട്ടികൾക്കും പ്രചോദനമാണ്.വായനക്കാർഡുകൾ വായിക്കാൻ മറ്റു കുട്ടികളും താല്പര്യം കാണിക്കുന്നുണ്ട്.
എന്റെ കഥ ടീച്ചർ വായനക്കാർഡാക്കുമോ?എന്ന ചോദ്യമാണ് ഇപ്പോൾ ക്ലാസിൽ ആദിദേവിന്റെ എഴുത്തുകൾ എല്ലാം പ്രിന്റ് എടുത്ത് ഒട്ടിച്ചു വായനക്കാർഡാക്കി മാറ്റാൻ കാരണമായത്.
ഇന്നലെ സ്കൂൾ അസംബ്ലിയിൽ വച്ച് ആദിദേവിന്റെ വായനക്കാർഡ് "ഏയ് പട്ടം എങ്ങോട്ടാ...? HM.ശ്രീമതി. പ്രഭ ടീച്ചർ പരിചയപ്പെടുത്തുകയും, ആദിദേവ് ആ കഥ അസംബ്ലിയിൽ വായിക്കുകയും ചെയ്തു.
ആദിദേവിന്റെ "ഏയ് പട്ടം എങ്ങോട്ടാ... എന്ന കഥ പ്രിന്റ് എടുത്ത് ക്ലാസ്സിലെ എല്ലാ കൂട്ടുകാർക്കും കൊടുക്കുകയും, കൂട്ടുകാർ അതുപയോഗിച്ച് ഉത്സാഹത്തോടെ വായിക്കുകയും ചെയ്തു.
എല്ലാദിവസവും ക്ലാസ്സിൽ ഒരു കഥാപുസ്തകം ഞാൻ പരിചയപ്പെടുത്തുകയുംകഥ വായിച്ച് കൊടുക്കുകയും ചെയ്യും. എല്ലാ വെള്ളിയാഴ്ചയും, ചില പ്രത്യേക ദിവസങ്ങളിലും കുട്ടികൾ പറയുന്ന കഥാപുസ്തകം തന്നെ ക്ലാസ്സ് ലൈബ്രറിയിൽ നിന്ന് കുട്ടികൾക്ക് കൊടുത്തയക്കാറുണ്ട്. ഒന്നോ രണ്ടോ വരിയിൽ പുസ്തകകുറിപ്പ് എഴുതാനും പറഞ്ഞിട്ടുണ്ട്. കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ കഥകൾ വായിക്കുകയും,
കുറിപ്പെഴുതുകയും ചെയ്യുന്നു.സ്വന്തമായി വായിക്കുന്ന കുട്ടികൾ കൊച്ചു ചിത്രകഥാപുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കുന്നു.
വായന ഇഷ്ടപ്പെടുന്ന ഒരു ഒന്നാം ക്ലാസ്സിലെ അധ്യാപിക എന്ന നിലയിൽ കുട്ടികൾക്ക് സ്വന്തമായി വായിക്കാനും, എഴുതാനും താല്പര്യമുണ്ടാക്കാനും, പ്രോത്സാഹിപ്പിക്കാനും പരമാവധി ഞാനും
ശ്രമിക്കാറുണ്ട്.
ശ്യാമ. എസ്
ക്ലാസ്സ് ടീച്ചർ
Std 1B
ഗവ. ജെ. ബി. എസ്. നെയ്യാറ്റിൻകര
No comments:
Post a Comment