ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Wednesday, October 23, 2024

സംയുക്തഡയറിയുടെ നേട്ടങ്ങളുമായി രക്ഷിതാക്കള്‍

 


സംയുക്തഡയറിക്ക് ഒരാമുഖം

    • എന്റെ മോൾ ആരാധ്യ ഒന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്.
    • അവരുടെ ഒരു ക്ലാസ്സ്‌ പ്രവർത്തനമായി എന്നും ഡയറി എഴുതണം.
    • അതാതു ദിവസത്തെ ഒന്നോ രണ്ടോ കാര്യങ്ങളും അതിനോട് ബന്ധപ്പെട്ട ചിത്രവും വരച്ചു വേണം ഡയറി എഴുതാൻ..
    • ഒന്നിൽ പഠിക്കുന്ന ഒരു കുട്ടി ഇതെങ്ങനെ ചെയ്യും എന്നുള്ള ഒരു ആശങ്ക എന്റെ മനസ്സിലുണ്ടായിരുന്നു.
    • ഒരു CPTA യോഗത്തിൽ അവരുടെ രജിതടീച്ചര്‍ വളരെ വ്യക്തമായി അതിനു വേണ്ട നിർദ്ദേശങ്ങൾ തന്നിരുന്നു.
    • കുട്ടിക്ക് അറിയാത്ത വാക്കുകളോ ചിഹ്നങ്ങളോ നമുക്ക് പേനകൊണ്ട് എഴുതിച്ചേർക്കാം.. ബാക്കി എല്ലാം കുട്ടി സ്വയം പെൻസിൽ കൊണ്ടെഴുതണം.
    • ആദ്യത്തെ കുറച്ചു ദിവസം എനിക്കും അവൾക്കും ഒരു ബുദ്ധിമുട്ടായിരുന്നു ഈ ഡയറി. പിന്നീട് വളരെ രസകരമായി തീർന്നു..
    • ഓരോ ദിവസവും മോൾക്കൊപ്പം ഇരുന്നു സ്കൂളിലെയും വീട്ടിലെയും കാര്യങ്ങൾ എഴുതുമ്പോൾ അവളുടെ സന്തോഷങ്ങളെപ്പറ്റിയും സങ്കടങ്ങളെപ്പറ്റിയും ഞാൻ കൂടുതൽ മനസ്സിലാക്കി..
    • ഇതിലൂടെ ഞാൻ ഒരു നല്ല അമ്മയും കൂടി ആവുകയാണ്.
    • എനിക്ക് അവളുടെ പഠനനിലവാരം അറിയാനും,
    • അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് വായിക്കാനും ചിഹ്നങ്ങൾ ചേർത്ത് എഴുതാനും മനസ്സിലെ ആശയത്തെ ചിത്രരൂപത്തിലാക്കാനും ഈ ഡയറി എഴുത്തിലൂടെ അവൾക്ക് സാധിക്കുന്നു.
Deepthi.P
VRUPS muthukurussi

1പഠിച്ച അക്ഷരങ്ങൾ വീണ്ടും ഓർത്തെടുക്കാന്‍


സ്കൂളിൽ പഠിച്ചതിന് പുറമെയുള്ള അക്ഷരങ്ങൾ മുൻകൂട്ടി പഠിക്കാനും പഠിച്ച അക്ഷരങ്ങൾ വീണ്ടും ഓർത്തെടുക്കാനും ഓരോ ദിവസത്തെയും പ്രവർത്തനങ്ങളും മറ്റു കാര്യങ്ങളും ഓർത്തെടുക്കാനും ഈ സംയുക്ത ഡയറി സഹായിച്ചു
തസ്ലീമ സക്കീർ-ഇസ ഫാത്തിമ
ജി.എം.എൽ.പി സ്കൂൾ , വലിയപറപ്പൂർ

മലപ്പുറം.
2മലയാളം മക്കൾക്കു സിംപിൾ ആവും

സംയുക്ത ഡയറി എഴുതുന്നതിലൂടെ മോൾക് അക്ഷരങ്ങൾ ഒന്നൂടെ എളുപ്പമാവുന്നുണ്ട്. വാക്കുകൾ കൂട്ടി എഴുതാനും എളുപ്പമായി. വായിക്കാനും മോൾ ഒന്നൂടെ കോൺഫിഡന്റ് ആയി. തുടർന്ന് പോവുന്നതിലൂടെ മലയാളം മക്കൾക്കു സിംപിൾ ആവും.                   
സുമയ്യബീവി -സയ്യിദത് ഷഹ്സ 
GMLP school വലിയപറപ്പൂർ, മലപ്പുറം

3നല്ല മാറ്റമാണ് ഈ ലാസ്റ്റ് മാസങ്ങളിൽ കാണുന്നത്..

സംയുക്തഡയറി എഴുതുമ്പോൾ അക്ഷരങ്ങൾ കൂട്ടി എഴുതാനും വായിക്കാനുമുള്ള skill develop ചെയ്യാൻ പറ്റുന്നുണ്ട്. ദിവസേനയുള്ള കാര്യങ്ങൾ കുട്ടിക്ക് ഓർമിച്ചെടുക്കാൻ പറ്റുന്നുണ്ട്. ചിത്രങ്ങളിലൂടെ അവളുടെ ആശയങ്ങൾ വളർത്തിയെടുക്കാൻ പറ്റുന്നുണ്ട്. ആദ്യമൊക്കെ ഡയറി എഴുതുമ്പോൾ അക്ഷരങ്ങളും ചിഹ്നങ്ങളിലും തമ്മിൽ മാറി പോവുകയും വാക്കുകൾ സ്വന്തം കണ്ടെത്താൻ ബുദ്ധിമുട്ടുമായിരുന്നു അതിൽ നിന്നൊക്കെ നല്ല മാറ്റമാണ് ഈ ലാസ്റ്റ് മാസങ്ങളിൽ കാണുന്നത്..
ജസീല സി
M/O ജുമാന .സി, 1B
ഏര്യം വിദ്യാമിത്രം യുപിസ്കൂൾ, മാടായി, കണ്ണൂർ

4ഈ മാറ്റത്തിൽ  വളരെ അധികം അഭിമാനം

സംയുക്ത ഡയറി എഴുതുവാൻ തുടങ്ങിയതു മുതൽ അവൻ സ്വയം വായിക്കാൻ തുടങ്ങി. അക്ഷരങ്ങൾ കൂട്ടിവായിക്കാനോ എഴുതുവാനോ  അറിയില്ലായിരുന്നു. ഇപ്പോൾ അവൻ അക്ഷരങ്ങൾ കൂട്ടി വായിക്കും, എഴുതും . പ്രയാസമുള്ള വാക്കുകൾ എഴുതി പഠിക്കും. സ്വയം വാക്കുകൾ എഴുതാറുണ്ട് മുൻപുള്ളതിനേക്കാൾ  വളരെ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്, അതോടൊപ്പം കൈയ്യക്ഷരവും മെച്ചമായിട്ടുണ്ട്  അവന്റെ ഈ മാറ്റത്തിൽ  വളരെ അധികം അഭിമാനവും ഉണ്ട്.
വിഹാൻ വിപിൻ
വിമലചന്ദ്രൻ
GPLS താഴക്കോട്
മുക്കം, കോഴിക്കോട്

5സംയുക്ത ഡയറി നല്ലൊരു മാതൃക

 അക്ഷരങ്ങളെ അറിയാനും എഴുതാനും അവരുടെ മനസിലുള്ള ചിത്രങ്ങൾ വരയ്ക്കാനും കുട്ടികൾ ക്ക്  കഴിയുന്നുണ്ട്.  സംയുക്ത ഡയറി നല്ലൊരു മാതൃകയാണ് കുട്ടികൾക്ക്.
നിമ്യ. വി
M/O-അദ് വിക -കെ. എം , G. U. P. S തൃക്കുറ്റിശ്ശേരി
ബാലുശ്ശേരി, കോഴിക്കോട്

6ചുറ്റുപാടുകൾ നിരീക്ഷിക്കുന്നു

എന്റെ മോളെ കുറിച്ച് പറയുകയാണെങ്കിൽ സംയുക്ത ഡയറി എഴുതാൻ തുടങ്ങിയപ്പോൾ മലയാളം വായിക്കാനും എഴുതാനും കഴിയുന്നുണ്ട്. ഓരോ ദിവസവും ഡയറിയിലേക്കുള്ള കാര്യങ്ങൾ സ്വയം കണ്ടെത്തി പറയാൻ തുടങ്ങി.  ചുറ്റുപാടുകൾ നിരീക്ഷിച്ചു കൊണ്ട് ഈ കാര്യം ഡയറിയിൽ എഴുതണം എന്ന് പറയാറുണ്ട് വളരെ നല്ല ആശയമാണ് സംയുക്ത ഡയറി.
ജൂവൈരിയ
M/O അഫ്ര കദീജ
G L P S Thazakkode , Mukkam

7എഴുത്തിൽ വേഗത കൂടി.  

എഴുതാൻ തുടങ്ങിയപ്പോൾ മോന് ഒരുപാട് മാറ്റങ്ങൾ ആണ് ഉണ്ടായത്. ഒന്നാമത് എഴുത്തിൽ വേഗത കൂടി. കൂടുതൽ വായിക്കാനും . പ്രകൃതിയെ നിരീക്ഷിക്കാൻ തുടങ്ങി.
തസ്‌ലീന
M/O മുഹമ്മദ് റസാൻ.ഒ
ജി എൽ.പി സ്കൂൾ, താഴക്കോട് മുക്കം

8നമ്മൾ പഠിപ്പിക്കാതെന്നെ അവർ പഠിച്ചു പോവുന്നു

സംയുക്ത ഡയറി നല്ല ആശയം ആണ്. ഓരോ ദിവസവും ഡയറി എഴുതുന്നത്തിലൂടെ  അവരെ പഠിപ്പിക്കത്ത അക്ഷരങ്ങൾ പുതിയ വാക്കുകൾ അവർ തന്നെ സ്വയം പഠിക്കുന്നുണ്ട്.  ഒന്നംക്ലാസിൽ 2 മാസം കൊണ്ട് ഒരു കുഞ്ഞ് ഡയറി എഴുത്തിലൂടെ മാത്രം സ്വരാ ക്ഷരങ്ങൾ വ്യഞ്ജനക്ഷരങ്ങൾ ചില്ലക്ഷരങ്ങൾ കൂട്ടക്ഷരങ്ങൾ ചിഹ്നങ്ങൾ എല്ലാം മുഴുവനായി അറിയില്ലെങ്കിലും. കുറെ  അവർ സ്വയം എഴുതനും മനസ്സിലാക്കാനും വായിക്കാനും തുടങ്ങി. മുൻപൊക്കെ നമ്മൾ അവരെ  ഒരു പാട് പ്രാവശ്യം അക്ഷരങ്ങൾ  നോട്ട്  ബുക്കിലോ കോപ്പി ബോക്കിലോ എഴുതിച്ചുകൊണ്ടാണ് പഠിപ്പിക്കുന്നത്. ഇന്ന് കുഞ്ഞുങ്ങൾ നമ്മൾ പഠിപ്പിക്കാതെന്നെ അവർ പഠിച്ചു പോവുന്നു. അതു ഡയറി എഴുതുക എന്ന ഒരു ശീലം  കുഞ്ഞിന് ഉള്ളതുകൊണ്ട് മാത്രമാണ്.
ജിൻഷി രാജ്
M/o അയൻ സിനോജ്
Gups തൃക്കുറ്റിശ്ശേരി , ബാലുശ്ശേരി, കോഴിക്കോട്

9ചിത്രങ്ങൾ കാര്യങ്ങളെ പെട്ടെന്ന് മനസിലാക്കാൻ വളരെയേറെ സഹായിക്കുന്നു

 ഡയറി എന്ന ഒരു ആശയം കൊണ്ട് വന്നത് തന്നെ ഏറ്റവും നല്ല തീരുമാനമാണ്. കുട്ടികൾക്ക് അക്ഷരങ്ങൾ, ചിഹ്നങ്ങൾ എന്നിവ പരിചയപ്പെടാനും മനസിലാക്കാനും സാധിക്കുന്നു. കൂടാതെ വൃത്തിയായി എഴുതാനും അത്  ചിത്രങ്ങളിലൂടെ ഭംഗിയുള്ളതാക്കി മാറ്റാനും കഴിയുന്നു. ഡയറിയിലെ ചിത്രങ്ങൾ അവർക്ക് കാര്യങ്ങളെ പെട്ടെന്ന് മനസിലാക്കാൻ വളരെയേറെ സഹായിക്കുന്നു.
അനുഷ എം
M/o ദേവനന്ദ സി
ജി യു പി എസ് തൃക്കുറ്റിശ്ശേരി
ബാലുശ്ശേരി

10എന്റെ മകൻ എനിക്കൊരു അത്ഭുതമാണ്

 സ്കൂൾ തുറന്ന് ഒരാഴ്ചകൾക്ക് ശേഷമുള്ള എല്ലാ കാര്യങ്ങളും ഡയറിയിലെ ചിത്രങ്ങൾ നോക്കി പേജുകൾ മറിച്ചിട്ട് പെട്ടെന്ന് പെട്ടെന്ന് പറഞ്ഞു പോകുന്ന എന്റെ മകൻ എനിക്കൊരു അത്ഭുതമാണ് അതിനു കാരണക്കാരായ എല്ലാ അധ്യാപകർക്കും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്താൻ എന്റെ വാക്കുകൾ പ്രചോദനമാകട്ടെ.
അഭിലാഷ്
D/o ആദവ് രാമൻ
ജി യു പി എസ് തൃക്കുറ്റിശ്ശേരി
ബാലുശ്ശേരി

11തുടക്കത്തിൽ മോളെ സഹായിക്കാൻ ആരും ഇല്ലാതിരുന്നു വളരെ ബുദ്ധിമുട്ടായിരുന്നു

സംയുക്ത ഡയറി എന്നത് വളരെ നല്ലൊരു ആശയമായിരുന്നു. ഡയറി എഴുതുന്നത് മൂലം കുട്ടിയ്ക് ഒരു ആശയം കണ്ടെത്താനും അത് നോട്ട്ബുക്കിൽ പകർത്താനും അതിനോട് അനുബന്ധിച്ച് ഏത് ചിത്രം വരയ്ക്കണം എന്നതിനും അവരുടെ ചിന്ത വളരുന്നു..ഞങ്ങൾ മോൾടെ അടുത്ത് ഇല്ലായിരുന്നത് കൊണ്ട് തുടക്കത്തിൽ ഡയറി എഴുതാൻ മോളെ സഹായിക്കാൻ ആരും ഇല്ലാതിരുന്നതിനാൽ വളരെ ബുദ്ധിമുട്ടായിരുന്നു.. അതിനായി പലരുടെയും സഹായം തേടിയിരുന്നു. പോകെ പോകെ ഡയറി എഴുതുന്ന വിധം അവൾ മനസ്സിലാക്കി എടുത്ത്.  ഇന്ന്  ജാനകി തനിയെ ആണ് അവളുടെ ഡയറി എഴുതിയത്..അതിനു ഓരോ കുഞ്ഞുങ്ങളെയും ഇത്രത്തോളം പ്രാപ്തരക്കിയത്തിന് ടീച്ചറിൻ്റെ പങ്ക് വളരെ വലുതാണ്.. ഈ അവസരത്തിൽ അതിനു ഒത്തിരി നന്ദി അറിയിക്കുന്നു...
             സുരഭി പി എസ്
     M/O ജാനകി ശ്യാം, I,B, CMS LPS മുഹമ്മ, ആലപ്പുഴ

12സ്കൂൾ വിട്ടു വന്നാൽ ആദ്യം ഡയറി എഴുതാം അമ്മേ എന്നാണ് പറയുക.  

സംയുക്തഡയറി വന്നതോടെ കുഞ്ഞിന് അക്ഷരങ്ങൾ എഴുതാനും വായിക്കാനും കഴിയുന്നുണ്ട്. ഡയറിയിലെ ആശയങ്ങൾക്ക് അനുസരിച്ച് ചെറിയ ചെറിയ ചിത്രങ്ങൾ വരയ്ക്കാൻ കഴിയുന്നുമുണ്ട്. ആദ്യമൊക്കെ ചിഹ്നം ചേർത്ത് എഴുതാനും വായിക്കാനും ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ എല്ലാം എളുപ്പമാകുന്നുണ്ട്. പിന്നെ ചുറ്റുപാടുമുള്ള കാര്യങ്ങളെ കുറിച്ച് ശ്രദ്ധിക്കാനും അതിനെ കുറിച്ച് സംസാരിക്കാനും തുടങ്ങി. ഇപ്പോൾ ഒരു പക്ഷിയെ കണ്ടാൽ ഞാൻ  ഇന്ന് ഒരു കിളിയെ കണ്ടു അതിന്റെ നിറം എന്തായിരുന്നു എന്നും അങ്ങനെ അതിനെ കുറിച്ച് ഉള്ള കാര്യങ്ങൾ എല്ലാം തന്നെ പറയും. സ്കൂൾ വിട്ടു വന്നാൽ ആദ്യം ഡയറി എഴുതാം അമ്മേ എന്നാണ് പറയുക. സംയുക്തഡയറി എഴുതുന്നത് കൊണ്ട് രക്ഷകർത്താക്കളിലുള്ള ചെറിയ ചെറിയ കഴിവുകൾ പോലും പുറത്തുകൊണ്ടുവരാൻ സാധിക്കുന്നു. അത് കുട്ടികളിലേക്ക് പകർന്നു കൊടുക്കാനും കഴിയുന്നു. ഇത് മൂലം കുഞ്ഞിന്റെ മാറ്റങ്ങളിൽ വളരെയധികം സന്തോഷിക്കുന്നു.
സുധി. ജി. നായർ
M/O നന്ദന. ആർ. നായർ
ക്ലാസ്സ്‌ -1, St. ബെഹനാൻസ് എൽ പി സ്കൂൾ
തെള്ളിയൂർ , പത്തനംതിട്ട.

13സ്കൂൾ വിശേഷം ടീച്ചർ പറയുന്നതിന് മുമ്പ് അറിയാനും സാധിക്കും

ഒന്നാം ക്ലാസ് മുതലാണ് സംയുക്ത ഡയറി എഴുതി തുടങ്ങുന്നത്
ആദ്യമൊക്കെ ഡയറി എഴുതുമ്പോൾ വളരെ ബുദ്ധിമുട്ട് ആയിരുന്നു
ഞാൻ അടുത്ത് തന്നെ വേണമായിരുന്നു.
എന്നാലും അക്ഷരങ്ങൾ ശരിക്കും കൂട്ടി എഴുതാൻ അറിയില്ലായിരുന്നു.
അറിയാത്ത അക്ഷരം ഞാൻ പേന കൊണ്ട് എഴുതി കൊടുക്കലായിരുന്നു
ഒരു 2 weeks ഒക്കെ അങ്ങനെ പോയി
പിന്നെ പിന്നെ അവന് സ്വയം എഴുതാന് തുടങ്ങി.
 ചിഹ്നങ്ങളും അക്ഷരങ്ങളും കൂട്ടി എഴുതാനും വായിക്കാനും വളരെ എളുപ്പമായി
അതുമല്ല സ്കൂൾ വിശേഷം ടീച്ചർ പറയുന്നതിന് മുമ്പ് അറിയാനും സാധിക്കും
അത് പോലെ വീട്ടിലെ വിശേഷവും അവരെ ഓരോ അനുഭവങ്ങളും ടീച്ചർ മാർക്കും മനസ്സിലാക്കാൻ സാധിക്കും
Jasmina
Muhammed shehin kp
N I S LP School palottupally, Mattannur, Kannur district

14അവളുടെ ഉപ്പ അവളെ ഇന്നലെ പ്രശംസിക്കുന്നത് കണ്ടു

ആദ്യം ഡയറി എഴുതാൻ നല്ല ബുദ്ധിമുട്ട് ആയിരുന്നു. എന്നാൽ ഇപ്പോൾ നല്ല രീതിയിൽ എഴുതാൻ പറ്റുന്നുണ്ട്. അതുപോലെ എവിടെയെങ്കിലും എഴുതിയതൊക്കെ ചിഹ്നം ചേർത്ത് കൂട്ടിച്ചേർത്തു വായിക്കാൻ ശ്രമിക്കുന്നുണ്ട്. അതുകണ്ടു അവളുടെ ഉപ്പ അവളെ ഇന്നലെ പ്രശംസിക്കുന്നത് കണ്ടു. എന്തെങ്കിലും സ്പെഷ്യൽ കാര്യം ഉണ്ടായാൽ അപ്പോൾ പറയും എനിക്കിത് ഡയറിയിൽ എഴുതാലോ എന്ന് അൽഹംമ്ദുലില്ലാഹ് ഇപ്പോള്‍ നല്ല രീതിയിൽ വായിക്കാനും എഴുതാനും പറ്റുന്നുണ്ട്
Rashida
Jazwa Fathima
NISLP Palottupalli, Mattannur , Kannur

15 അവരുടെ കുഞ്ഞു അനുഭവങ്ങൾ ഡയറിയായി മാറ്റുന്നു

ഒന്നാം ക്ലാസ്സിൽ നിന്നാണ് സംയുക്ത ഡയറി എഴുതാൻ തുടങ്ങിയത്... ആദ്യമൊക്കെ അവൾക്ക് എഴുതാൻ കുറച്ചു ബുദ്ധിമുട്ട് ആയിരുന്നു.. അക്ഷരങ്ങൾ കൂട്ടി എഴുതാനൊക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.. അത് ഞാൻ പേന കൊണ്ട് എഴുതി കൊടുത്തിരുന്നു. രണ്ട് മൂന്ന് ആഴ്ച കഴിയുമ്പോഴേക്കും അവൾ സ്വയം എഴുതാൻ തുടങ്ങി..അക്ഷരങ്ങൾ കൂട്ടി എഴുതാനും വായിക്കാനും സംയുക്ത ഡയറി കൊണ്ട് സാധിച്ചു... ഓരോ ദിവസവും ഡയറി എഴുതാൻ അവൾക്ക് ഇഷ്ടം കൂടുതലായി..സ്കൂളിൽ നടക്കുന്ന കാര്യങ്ങളൊക്കെ വീട്ടിൽ വന്നു പറയുകയും ഡയറിയിൽ ഉൾപെടുത്താനും താല്പര്യം കൂടുതലായിരുന്നു.... അവരുടെ കുഞ്ഞു അനുഭവങ്ങൾ ഡയറിയായി മാറ്റുന്നു... ചിത്രം വരയ്ക്കാനും ഇഷ്ടം കൂടിവന്നു
Jaseera.
Niha Parvin
NIS LP Paloottpalli, mattannur, kannur

16എഴുത്തും വായനയും മെച്ചപ്പെടുത്താൻ സംയുക്ത ഡയറിയിലൂടെ സാധിച്ചു

സംയുക്ത ഡയറി എന്നത് നല്ലൊരു ആശയമാണ്. കുട്ടിയുടെ എഴുത്തും വായനയും മെച്ചപ്പെടുത്താൻ സംയുക്ത ഡയറിയിലൂടെ സാധിച്ചു. ആഴ്ചകളും തീയ്യതിയും ഓർത്തെടുക്കാനും സംയുക്ത ഡയറി വഴി സാധിച്ചു.  നിത്യ
കുട്ടിയുടെ പേര് :അവ്നി ഷിമിൽ
:NISLP പാലോട്ടുപള്ളി , മട്ടന്നൂർ, Kannur

17മാറ്റങ്ങൾ ധാരാളം

സംയുക്ത ഡയറി കൊണ്ടു കുട്ടിക്ക് വന്ന മാറ്റങ്ങൾ ധാരാളം ആണ്....
ആദ്യമായി കുട്ടികൾക്ക് അവരുടെ ഓർമകളെ ചികഞ്ഞ്  പരിശോധിക്കാൻ* അതൊരു കാരണമാവുന്നുണ്ട്.
    • രാത്രിയിലോ വൈകുന്നേരങ്ങളിലോ എഴുത്തിനിരിക്കുമ്പോൾ അന്നേദിവസം കണ്ട ആയിരം കാഴ്കളിൽ ഓർമകളെ പിന്നോട്ട് നടത്തി കൊണ്ട് പോകുന്നത് വഴി തലച്ചോറിന് നല്ലൊരു പരിശീലനത്തിനപ്പുറം അവരുടെ മനസിൽ തട്ടിയ പല ചെറിയ വല്ല്യകാര്യങ്ങളെ നമുക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട്..
    • സ്കൂൾ സിലബസിലേക്ക് നോക്കുകയാണെങ്കിൽ കുട്ടികൾക്ക് പല അക്ഷരങ്ങളും *സുപരിചിതമായതിന് പിന്നിൽ ഈ ഡയറിക്ക് നിസ്തുലമായ പങ്കുണ്ട്.
    • നല്ല വടിവൊത്ത കയ്യക്ഷരം എല്ലാവരും കൊതിക്കുന്ന കാര്യമാണ്. കയ്യക്ഷരം നന്നായി തീരാൻ നമ്മുടെ ഡയറി സഹായകമാവുന്നുണ്ട്...
    • സാധാരണ രീതിയിൽ നിന്നും മാറി ഒരു ഭാവാത്മകമായ എഴുത്ത് രീതി  കുട്ടികളിലേ സർഗാത്മകതയേ തട്ടി ഉണർത്തും...
അങ്ങനെ ധാരാളം ഫലങ്ങൾ നമുക്ക് ഒരൊറ്റ കാര്യത്തിലൂടെ നേടാനാവും.…
Muhsina.v
M/o.Ilfa nourin.v
Amlps palakkad , Kizhisseri (sub), Malappuram

18ഒത്തിരി മാറ്റങ്ങൾ

 ഈ ഡയറി എഴുത്തു കൊണ്ട് ഒത്തിരി മാറ്റങ്ങൾ കാണാൻ സാധിച്ചു,
    • എഴുതുമ്പോൾ അകലം പാലിച്ചു എഴുതാൻ പഠിച്ചു,
    • ഒരു വാക്ക് എവിടെങ്കിലും കണ്ടാൽ അത് വായിച്ചു ഫുൾ ആക്കാൻ ഉള്ള ഒരു വാശി കിട്ടി,
    • പുതിയ ലെറ്റേഴ്സ് അറിയാൻ പറ്റി,
    •  എഴുത്തു കാരണം അക്ഷരങ്ങൾക്ക് ഒരു വൃത്തി വന്നു,
    • ചിഹ്നങ്ങൾ പറയാതെ തന്നെ എഴുതാനുള്ള പരിശീലനം ഉണ്ടായി...
    • അതിലും ഉപരി ദിവസവും ഡയറി എഴുതണം എന്നുള്ള ബോധവും വന്നു .
    • ഒത്തിരി ഒത്തിരി സന്തോഷം തന്നെയാണ് ഇത് കൊണ്ട് ഉണ്ടായത്
Naseera.A
M/o.fathima Afreen
Amlps palakkad, Malappuram. Kizhisseri (sub)

19അക്ഷരം നന്നായി അറിയാത്ത കുട്ടി എങ്ങനെ ഡയറി എഴുതും എന്ന ആശങ്ക  

ഒന്നാം ക്ലാസിലെ "സംയുക്ത ഡയറി" എന്ന ആശയം കുട്ടികൾക്ക് അക്ഷരങ്ങളും ചിഹ്നങ്ങളും നല്ല രീതിയിൽ ഗ്രഹിക്കാൻ സഹായകമായി ഒന്നാം ക്ലാസിലെ കുട്ടിയോട് ഡയറി എഴുതാൻ പറഞ്ഞപ്പോൾ അക്ഷരം നന്നായി അറിയാത്ത കുട്ടി എങ്ങനെ ഡയറി എഴുതും എന്ന ആശങ്ക ആയിരുന്നു. എഴുതി തുടങ്ങിയപ്പോൾ ഒന്നു രണ്ട് ആഴ്ചകൾ  കൊണ്ടുതന്നെ അതിൻ്റെ ഗുണം മനസ്സിലായി. ആദ്യമൊക്കെ ബുദ്ധിമുട്ടുണ്ടായിരുന്നുവെങ്കി

Hajara.P
Muhammed.P
NISLP School Palottupally,Mattannur,Kannur

20ന്യൂസ്‌ പേപ്പർ ഒക്കെ കാണുമ്പോൾ കൂട്ടി വായിക്കാൻ ശ്രമിക്കുന്നു

ഈ വർഷം മുതലാണ് ഡയറി എഴുതാൻ തുടങ്ങിയത് • ആദ്യമൊക്കെ വളരെ ബുദ്ധിമുട്ട് ആയിരുന്നു.എന്നാൽ ഇപ്പൊ എളുപ്പമായി •ചിഹ്നങ്ങൾ വരുമ്പോഴാണ് ബുദ്ധിമുട്ട് ആകുന്നത് •ന്യൂസ്‌ പേപ്പർ ഒക്കെ കാണുമ്പോൾ കൂട്ടി വായിക്കാൻ ശ്രമിക്കുന്നുണ്ട് •ഡയറി എഴുതുന്നത് കൊണ്ട് എഴുതാനും വായിക്കാനും എളുപ്പമായി • വീട്ടിൽ എന്ത് കാര്യം വന്നാലും അത് ഡയറിയിൽ എഴുതാൻ പോകും • 
Isha മെഹറിൻ
Fathima Rijaba
Nislp school palottupally
മട്ടന്നൂർ

21ഓരോ വിശേഷങ്ങളും അവരുടെ ഡയറിയുടെ വിഷയം

സംയുക്ത ഡയറി എന്ന ആശയം ഒന്നാം ക്ലാസിലെ കുട്ടികൾക്ക് തികച്ചും ഉപകാരപ്രദമാണ്. അക്ഷരങ്ങൾ വാക്കുകളാവാനും വാക്കുകൾ വാക്യങ്ങളാവാനും ഡയറി മക്കളെ ഒരുപാട് സഹായിക്കുന്നുണ്ട്. തീയതിയും മാസവുമെല്ലാം മാറിവരുന്നത് അവളിൽ കൗതുകം ഉണ്ടാക്കി. ചിത്രങ്ങൾ വരക്കാനുള്ള താല്പര്യം കൂടാനും സംയുക്ത ഡയറി സഹായിച്ചു. ഓരോ വിശേഷങ്ങളും അവരുടെ ഡയറിയുടെ വിഷയം ആവുന്നത് ഡയറി എഴുതാൻ അവളെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
കുട്ടിയുടെ പേര് : ഹാജറ ഫർഹാന. എൻ. എൻ
രക്ഷിതാവിന്റെ പേര് : മുബഷിറ
സ്കൂൾ : NISLP പാലോട്ടുപള്ളി
ജില്ല : കണ്ണൂർ

22എഴുത്തിൽ മാത്രമല്ല  വായനയിലും നല്ല മാറ്റം

സംയുക്ത ഡയറി എന്നത് കൊണ്ട് നല്ലൊരു മാറ്റമാണ് കുട്ടിയിൽ കണ്ടത് എഴുത്തിൽ മാത്രമല്ല  വായനയിലും നല്ല മാറ്റം ഉണ്ട്.  അറിയാത്ത അക്ഷരങ്ങൾ പേന കൊണ്ട് എഴുതി കൊടുക്കും എഴുതി തുടങ്ങിയപ്പോൾ പേനയുടെ എഴുത്ത് കൂടുതലായിരുന്നു. രണ്ട് മൂന്ന് ആയ്ചകൾ കഴിഞ്ഞപ്പോൾ സ്വയം എഴുതി തുടങ്ങി. അക്ഷരങ്ങൾ ചിഹ്നം ചേർത്ത് കൂട്ടി വായിക്കാനും പഠിച്ചു
രക്ഷിതാവിന്റെ പേര് :ശനീറ
കുട്ടിയുടെ പേര് :മുഹമ്മദ്‌
NISLPപാലോട്ടുപള്ളി
മട്ടന്നൂർ, കണ്ണൂർ

23ആഴ്ചകളും മാസങ്ങളും മാറുന്നത് ശ്രദ്ധിക്കാൻ തുടങ്ങി

ന്നാം ക്ലാസ്സിൽ നിന്നാണ് സംയുക്ത ഡയറി എഴുതാൻ തുടങ്ങിയത്... ആദ്യമൊക്കെ അവൾക്ക് എഴുതാൻ കുറച്ചു ബുദ്ധിമുട്ട് ആയിരുന്നു.. അക്ഷരങ്ങൾ കൂട്ടി എഴുതാനൊക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.. അത് ഞാൻ പേന കൊണ്ട് എഴുതി കൊടുത്തിരുന്നു. രണ്ട് മൂന്ന് ആഴ്ച കഴിയുമ്പോഴേക്കും അവൾ സ്വയം എഴുതാൻ തുടങ്ങി..അക്ഷരങ്ങൾ കൂട്ടി എഴുതാനും വായിക്കാനും..തുടങ്ങി ആഴ്ചകളും മാസങ്ങളും മാറുന്നത് ശ്രദ്ധിക്കാൻ തുടങ്ങി..ആശയങ്ങൾക്ക് അനുസരിച്ച് ചിത്രം വരയ്ക്കും തുടങ്ങി....
Studnt :Amina
Mothr Safoora
School: NIS LP Paloottpalli
Place: mattannur
District :kannur

24ഡയറി എഴുതാൻ പുതിയ പുതിയ അറിവുകൾ അന്വേഷിക്കാൻ തുടങ്ങി.

 ഒന്നാം ക്ലാസ് മുതലാണ് ഡയറി എഴുതാൻ തുടങ്ങിയത്. അറിയാത്ത അക്ഷരങ്ങൾ ഞാൻ പേന കൊണ്ട് എഴുതി കൊടുക്കും ആദ്യമൊക്കെ ഒരുപാട് അക്ഷരങ്ങൾ ഞാൻ എഴുതി കൊടക്കാറുണ്ടായിരുന്നു. ഇപ്പോൾ ചില ദിവസങ്ങളിൽ മാത്രമേ ഞാൻ എഴുതി കൊടുക്കേണ്ടി വരാറുള്ളു.
സ്കൂൾ വിട്ടു വരുമ്പോൾ ഡയറിയിൽ ഇന്ന് ഇതെഴുതാം എന്നൊക്കെ പറഞ്ഞ് പല കാര്യങ്ങളും പറഞ്ഞു തരാറുണ്ട്. വീട്ടിൽ ഉള്ളപ്പോൾ ഡയറി എഴുതാൻ പുതിയ പുതിയ അറിവുകൾ അന്വേഷിക്കാൻ തുടങ്ങി. ഓരോ ചെറിയ കാര്യങ്ങളും ഡയറിയിലൂടെ മനസിലാകാനും തുടങ്ങി.
    • പുഴു പൂമ്പാറ്റ ആവുന്നതും
    • എട്ടുകാലി വല കെട്ടുന്നതും  
    • എട്ടുകാലിയുടെ  മുട്ടയെ കുറിച്ചുള്ള പല പല ചോദ്യങ്ങളും ചോദിച്ച് ഡയറിയിൽ എഴുതാൻ തുടങ്ങി.
    • ദിവസങ്ങളെയും കുറിച്ചും മാസങ്ങളെ കുറിച്ചും ഒർത്തെടുത്തു ചോദിക്കാതെ തന്നെ എഴുതാറുണ്ട്.
 സംയുക്ത ഡയറി കൊണ്ട് വലിയ മാറ്റങ്ങൾ കുട്ടികളിൽ ഉണ്ടാവാൻ കാരണമായി. ദിനചര്യയിൽ ഒരു സംയുക്ത ഡയറി ഉൾപ്പെടുത്തുന്നതിലൂടെ,  കുട്ടികൾക്ക്  ആവശ്യമായ കഴിവുകൾ വികസിപ്പിക്കാൻ കഴിയും. ഡ്രോയിംഗിലൂടെയും എഴുത്തിലൂടെയും  കൈയക്ഷരം, എഴുത്ത് കഴിവുകൾ മെച്ചപ്പെടുത്തുന്നു
.
Anseela
Abdul Haseeb CM
NIS LP School Pallottupally .Mattannur , Kannur

25സ്വയം എഴുതാൻ പഠിച്ചു

ഒന്നാം ക്ലാസ്സ്‌  മുതലാണ് എന്റെ മോൻ ഡയറി  എഴുതാൻ തുടങ്ങിയത്. ആദ്യ മൊക്കെ  ഒരുപാട്  തെറ്റ് തിരുത്താൻ ഉണ്ടായിരുന്നു. ഇപ്പോൾ എനിക്കു അതിന്റെ ആവിശ്യം ഇല്ല. ഒറ്റയ്ക്ക് തന്നെ തെറ്റാതെ എഴുതുന്നുണ്ട്. ഞാൻ അടുത്ത് ഇരിക്കാതെ   തന്നെ സ്വയം എഴുതാൻ പഠിച്ചു. ആശയങ്ങൾക്ക് അനുസരിച്ചു നന്നായി ചിത്രം വരക്കുന്നും  ഉണ്ട്.

sheharban
DULQAR
NIS LP palottpalli, Mattannur, Kannur

26രക്ഷിതാവ് എന്ന നിലയിൽ  എല്ലാ പിന്തുണയും നൽകാൻ ശ്രമിക്കുന്നു

എന്റെ മകൾ ഹിദാ ഫാത്തിമ govt ups പേരൂർ വടശ്ശേരിഒന്നാം ക്ലാസ്സിൽ പഠിക്കുന്നു.ഈ അദ്ധ്യനവർഷം പകുതി ആയപ്പോൾ എന്റെ മകളുടെ പഠനത്തിന് നല്ലൊരു പുരോഗതി സൃഷ്ടിക്കുവാൻ കഴിയുകയുണ്ടായി.അക്ഷരങ്ങളുടെ ലോകത്തിൽ നിന്നും വാക്യങ്ങളിലേക്ക് കുട്ടിയെ കൊണ്ടുപോകാൻ ഈ സിലബസിലൂടെഅദ്ധ്യാപകർക്ക് കഴിയുന്നു. മലയാളവും ഇംഗ്ലീഷും വായിക്കുവാനും എഴുതുവാനും എന്റെ കുട്ടിക്ക് കഴിയുന്നു.  ടീച്ചർ നൽകുന്ന വായന കാർഡുകളും ചെറിയ കഥാപുസ്തകങ്ങളും അവരെ കൂടുതൽ അക്ഷരങ്ങളുടെ ലോകത്തിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു. കൂടാതെ ദിനം പ്രതി വീട്ടിൽ വന്നു പാഠപുസ്തകങ്ങൾ വായിക്കുകയും പത്രകട്ടിങ്ങുകൾ വായിക്കുകയും കളിക്കുടുക പോലുള്ള മാസിക വായിക്കുന്നതിലൂടെ അവർക്ക് അക്ഷരസുഫടത മെച്ചപ്പെടുകയും ചെയ്യുന്നു. സംയുക്ത ഡയറി എന്നും എഴുതുന്ന മൂലം കൂടുതൽ വാക്കുകളും ചിഹ്നങ്ങളും കുട്ടികൾക്ക് പരിചയപ്പെടാൻ സാധിക്കുന്നു. ദിവസവും അവർ ഓരോ കാഴ്ചകൾ കാണുകയും അതിനെ കുറിച്ച് അവർ ചിന്തിച്ച് വാക്യങ്ങളായി ഡയറിൽ എഴുതുന്നു. അത് മൂലം അവരുടെ ചിന്താശക്തി വർധിക്കുന്നു. പുസ്തകത്തോളം വലിയ ചങ്ങാതിയുമില്ല വായനയോളം വലിയ അനുഭവും ഇല്ല എന്നത് പോലെയാണ് ഒന്നാം ക്ലാസിലെ പാഠപദ്ധതിയും. ഒരു കൂട്ടുകാരെ പോലെ അദ്ധ്യാപകരും അവർക്ക് ഒപ്പം നിന്നാണ് കളിയിലൂടെയും പാട്ടിലൂടെയും കഥയിലൂടെയും അവരുടെ സിലബസ് മുന്നോട്ട് കൊണ്ട് പോകുന്നത്. ഇതിലൂടെ ആണ് കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തിലേക്ക് ഉയർത്തിക്കൊണ്ട് പോകുവാൻ ടീച്ചർമാർക്ക് കഴിയുന്നത്. അദ്ധ്യാപകരെ പോലെ ഒരു രക്ഷകർത്താവ് എന്ന നിലയിൽ ഞാൻ നൽകേണ്ട എല്ലാ പിന്തുണയും എന്റെ മകൾക്ക് ഞാൻ നൽകാൻ ശ്രമിക്കുന്നുണ്ട്. അറിവിന്റെ ലോകത്തേക്ക് പുതിയ ഒരു തലമുറയെ വാർത്തെടുക്കാൻ അദ്ധ്യാപകരോടും കുഞ്ഞുമക്കളോടും ചേർന്ന് നിൽക്കാൻ ഓരോ രക്ഷകർത്താക്കൾക്ക് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഞാൻ എന്റെ വാക്കുകൾ ചുരുക്കുന്നു.
Faseela S

27ചിന്തകളെ,വാക്കുകളെ വാക്യങ്ങളാക്കി മാറ്റാൻ സാധിക്കുന്നു

 ഡയറി എഴുതുന്നത് കുട്ടികൾക്ക് പലതരത്തിൽ പ്രയോജനകരമാണ്. അവരുടെ കയ്യക്ഷരം മെച്ചപ്പെടുത്താനും ഒരു ദിവസത്തെ കാര്യങ്ങൾ ഓർത്തെടുത്ത് പറയാനും ഡയറി വളരെയധികം സഹായിക്കുന്നുണ്ട്. കുട്ടികളിലെ എഴുത്തു കഴിവുകൾ വളർത്താൻ ഡയറി പ്രയോജനപ്പെടുന്നു.അവരുടെ ചിന്തകളെ,വാക്കുകളെ വാക്യങ്ങളാക്കി മാറ്റാൻ രക്ഷിതാവിന്റെ സഹായത്തോടെ സാധിക്കുന്നു. എല്ലാ ദിവസവും ഒരു പ്രത്യേക സമയത്ത് എഴുതുന്ന ശീലം കുട്ടികളിൽ കൃത്യമായൊരു അച്ചടക്ക ശീലം വളർത്തിയെടുക്കാനും സഹായകമാണ്.അക്ഷരങ്ങൾ കൂട്ടി ചേർത്തു വായിക്കാനും ചിഹ്നങ്ങൾ ചേർത്ത് എഴുതാനും കൂടാതെ മനസിലെ ഡയറിയെ ചിത്രരൂപത്തിൽ ആക്കാനും കഴിയുന്നുണ്ട്.
കുട്ടിയുടെപേര് : മുഹമ്മദ് ജവാദ്.
രക്ഷിതാവിന്റെ പേര് : ഹസ്ബുന.വി

 NISLP, നീർവ്വേലി
28ഇനിയും കുറെ ക്ലിയറായി വരാനുണ്ട്

സംയുക്ത ഡയറി ഒരു നല്ലൊരു ആശയമാണ്
എൻറെ മകൻ ഒന്നാംക്ലാസ് മുതലാണ് ഇത് എഴുതി തുടങ്ങിയത് അവനിക്ക് ഇനിയും കുറെ ക്ലിയറായി വരാനുണ്ട് അവൻ ശ്രമിക്കുന്നുണ്ട്
Nasla
Abdhul Ahab
NISLP Palottplli
Mattannur, Kannur

29ഇപ്പോൾ തെറ്റുകൾ കുറവാണ്

സംയുക്ത ഡയറി എഴുതാന്‍ തുടങ്ങിയത് മുതൽ നല്ലൊരു മാറ്റമാണ് കുട്ടിയിൽ കണ്ടത്.എഴുത്തിലും വായനയിലും നല്ല മാറ്റം വന്നു. ആദ്യം   അറിയാത്ത അക്ഷരങ്ങൾ പേന കൊണ്ട് എഴുതി കൊടുക്കും , ഇപ്പോൾ തെറ്റുകൾ കുറവാണ് . സ്വയം എഴുതുന്നത് കൊണ്ട് അക്ഷരങ്ങൾ കൂട്ടി വായിക്കാനൊക്കെ പഠിച്ചു .കൂടാതെ തീയതിയും ദിവസവുമൊക്കെ തെറ്റില്ലാതെ എഴുതാൻ തുടങ്ങി.
കുട്ടിയുടെ പേര് :മുഹമ്മദ്‌ ഫിസാന്‍ ഫൈസൽ
രക്ഷിതാവിന്റെ പേര് :നാഫില
സ്കൂൾ :NISLPപാലോട്ടുപള്ളി
മട്ടന്നൂർ, കണ്ണൂർ

30ഡയറി എഴുതണമെല്ലോ എന്നത് അവൾക്ക്‌ തന്നെ നിർബന്ധം ആയി

 ഇപ്രാവശ്യം ആണ് സംയുക്ത ഡയറി എഴുതി തുടങ്ങിയത്. ടീച്ചർ ഈ കാര്യം പറഞ്ഞപ്പോൾ സംശയം ആയിരുന്നു ഒന്നാം ക്ലാസ്സിലെ കുട്ടിയെ കൊണ്ട് ഇതെങ്ങനെ പറ്റും എന്നത്. ആദ്യമൊക്കെ ചെറിയ പ്രയാസം ഉണ്ടായിരുന്നു അറിയാത്ത അക്ഷരങ്ങൾ ഞാൻ പേന കൊണ്ട് എഴുതികൊടുക്കും അതും കുട്ടികൾക്കു നല്ലൊരു അനുഭവമാണ് കാരണം ഇന്ന് പേന കൊണ്ട് എഴുതിയ അക്ഷരം നാളെ ഡയറി എഴുതുമ്പോൾ പേജ് മറിച്ചു നോക്കി ആ അക്ഷരവും രണ്ടുമൂന്നു ഡയറി എഴുതുമ്പോഴേക്കും കുട്ടിയുടെ മനസ്സിൽ പതിയുന്നുണ്ട്. ഇപ്പൊ രാത്രി ആവുമ്പോ ഡയറി എഴുതണമെല്ലോ എന്നത് അവൾക്ക്‌ തന്നെ നിർബന്ധം ആയി മാറി അതിന്റെ കൂടെ ക്ലാസ്സ്‌ ടീച്ചർ പറഞ്ഞ അക്ഷരചാർട്ട് കൂടെ ആയപ്പോൾ കുട്ടി ഇപ്പൊ  പ്രയാസം ഇല്ലാതെ സംയുക്ത ഡയറി എഴുതുന്നുണ്ട്.
കുട്ടിയുടെ പേര് :ഹാദിയ. കെ
രക്ഷിതാവിന്റെ പേര് :മുസമ്മില
NISLP പാലോട്ടുപള്ളി ,മട്ടന്നൂർ ,കണ്ണൂർ

31ടീച്ചർ എന്തെങ്കിലും comment എഴുതിയാൽ അത് അവന് നല്ല സന്തോഷമാണ്

പഠിച്ച അക്ഷരങ്ങൾ മറക്കാതിരിക്കാൻ ഡയറി എഴുതിന് നല്ല ഒരു പങ്കുണ്ട്. ഇതിലൂടെ ഭാഷ മെച്ചപ്പെട്ടിട്ടുണ്ട്. ഡയറികുറിപ്പിൽ ടീച്ചർ എന്തെങ്കിലും comment എഴുതിയാൽ അത് അവന് നല്ല സന്തോഷമാണ് ഡയറി എഴുതിലൂടെയാണ് അവനിലെ കലയെ ഞാൻ തിരിച്ചറിഞ്ഞത്. ഓരോ ദിവസവും ഡയറിയിൽ അവൻ വരയ്ക്കുന്ന ചിത്രങ്ങൾ കാണാൻ ഞാൻ നോക്കിനിൽക്കും.ഡയറി എഴുതാൻ നല്ല ഇഷ്ടമാണ് പലപ്പോഴും എന്റെ സമയക്കുറവ് കൊണ്ടാണ് എഴുതാൻ കഴിയാത്തത്.പ്രക്രതിയെ നിരീക്ഷിക്കുന്നതും ഇതിലൂടെ കിട്ടിയ മറ്റൊരു ഗുണമാണ്. ഇതിനെല്ലാം അവർക്ക് പ്രോത്സാഹനം നൽകുന്ന ടീച്ചർക്ക് നന്ദി
തസ്‌നി
ത്വാഹ യുടെ ഉമ്മ
 എ .എൽ .പി .എസ്.അമ്മനൂർ

32മികച്ച ഒരു തീരുമാനം

സംയുക്ത ഡയറി എന്ന ആശയം വളരെ മികച്ച ഒരു തീരുമാനം തന്നെയായി മാറുകയാണ്.
ഇതിലൂടെ കുട്ടികൾക്ക് നന്നായി എഴുതാനും  അക്ഷരങ്ങളും ചിഹ്നങ്ങളും വ്യക്തായി മനസ്സിലാക്കാനും സാധിക്കുന്നു.
കൂടാതെ ഓരോ കാര്യങ്ങൾ എഴുതി ചേർക്കുബോഴും
അവരുടെ കുഞ്ഞു മനസ്സിൽ വരുന്ന ചിത്രങ്ങൾ അവരവരുടെ കഴിവിനനുസരിച്ചു വരച്ചു വെക്കാനും സാധിക്കുന്നു.
ദിവ്യ ഡി ജി
M/O Ithan Austin
GUPS Thrikkuttissery , Balussery

33ഇപ്പോൾ ഒരു കഥ മുഴുവൻ വായിക്കുന്ന സ്ഥിതിയിലേക്ക് എത്തി

അക്ഷരങ്ങൾ പെറുക്കി പെറുക്കി മാത്രം വായിച്ചിരുന്ന കുട്ടി ഇപ്പോൾ ഒരു കഥ മുഴുവൻ വായിക്കുന്ന സ്ഥിതിയിലേക്ക് എത്തിയത് സംയുക്ത ഡയറി കാരണം മാത്രമാണ്. മാത്രമല്ല വാക്യങ്ങൾ നിർമ്മിക്കാനും . തുടക്കത്തിൽ അമ്മയും കുട്ടിയും എഴുതിയ ഡയറി ഇപ്പോൾ ഒറ്റയ്ക്കാണ് എഴുതുന്നത്. സഹായിക്കാറില്ല സഹായിക്കുന്നത് ഇഷ്ടമല്ല താനും. സംയുക്ത ഡയറി എന്ന ആശയം കുട്ടികളിൽ ഉണ്ടാക്കിയിരിക്കുന്ന മികവ് വളരെ വലുതാണ്.
                        - അജിഷ
M/o സാവൻ ഋതു
GHS Kavilumpara
Kozhikode

34ഒരുപാട്  മാറ്റം

സംയുക്ത ഡയറി എഴുതുന്നത് കൊണ്ട് എന്റെ കുട്ടിക്ക് ഒരുപാട്  മാറ്റം ഉണ്ടായിട്ടുണ്ട്. തുടക്കത്തിൽ ഓരോ അക്ഷരവും ചിഹ്നങ്ങളും പറഞ്ഞ് കൊടുക്കണമായിരുന്നു. ഇപ്പോൾ ഒരോ വാക്കുകൾ എഴുതുമ്പോഴും അതിന് ഏത് അക്ഷരമാണ് ചിഹ്നമാണ് എന്ന് അവൾ തന്നെ ഒറ്റയ്ക്ക് പറഞ്ഞ് എഴുതാൻ തുടങ്ങി.
 സ്കൂൾ :പെരുന്തലേരി എ യു പി സ്കൂൾ 
ക്ലാസ്സ്‌ :1ക്ലാസ്സ്‌
കുട്ടിയുടെ പേര് :ആരാധ്യ കെ
അമ്മയുടെ പേര് : ധന്യ കെ

35ഞങ്ങൾക്ക് സ്കൂളിലെ സംഭവങ്ങളും വിശേഷങ്ങളും അറിയുവാനും

വളരെ നല്ല രീതിയിൽ തന്നെ സംയുക്ത ഡയറി ആരവ് എഴുതുന്നുണ്ട് വളരെ നല്ലൊരു ആശയം ആയിട്ടാണ് ഞങ്ങൾക്ക് അനുഭവപ്പെട്ടത് അവനു പുതിയ അക്ഷരങ്ങളും വാക്കുകളും എഴുതി പഠിക്കുവാൻ ഇത് സഹായിക്കുന്നുണ്ട് സ്കൂളിലെയും സാമൂഹികപരവും ആയ വിഷയങ്ങളെ പറ്റി അറിവ് നേടാനും സഹായകം ആകുന്നുണ്ട് ഞങ്ങൾക്ക് സ്കൂളിലെ സംഭവങ്ങളും വിശേഷങ്ങളും അറിയുവാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.
                നീതു അഭിലാഷ്
     M/O ആരവ് അഭിലാഷ്, I B, CMS LPS, മുഹമ്മ, ആലപ്പുഴ

36വളരെ നല്ലൊരു പ്രവർത്തനമാണ് സംയുക്ത ഡയറി

സംയുക്ത ഡയറി എന്ന ആശയത്തിലൂടെ ഞങ്ങളുടെ മകന്  ( അദുൽ രാജ് ) ആദ്യമൊക്കെ കുറച്ചു ബുദ്ധിമുട്ടായി തോന്നിയെങ്കിലും ,  അതു പിന്നെ  പാടെ മാറി . ഈ ഒരു പ്രവർത്തനത്തിലൂടെ അവന് വാക്കുകളും വാക്യങ്ങളും വളരെ വേഗത്തിൽ തന്നെ മനസിലാക്കാൻ സാധിക്കുന്നതായാണ്  ഞങ്ങൾക്ക്  feel ചെയ്തത്. ഇതിലൂടെ അവന്റെ ആശയങ്ങളും അനുഭവങ്ങളും ഞങ്ങൾക്കും മനസിലാക്കാൻ കഴിയുന്നുണ്ട് . പൊതുവിവരങ്ങളും  ദിവസങ്ങളുടെ പ്രേത്യേകതകളും അവൻ തന്നെ ചോദിച്ചു മനസിലാകുന്നത് കാണുമ്പോൾ  ഒരുപാട് സന്തോഷം തോന്നാറുണ്ട് . വളരെ നല്ലൊരു പ്രവർത്തനമാണ് സംയുക്ത ഡയറി  എന്നാണ്  എനിക്ക്  അനുഭവപ്പെട്ടത്*
        *Ajila rajesh*
 M/O  Adhul raj ,  G L P School chundottukunnu , palakkad

37സ്കൂളിൽ നിന്ന് വരുമ്പോഴേ ഡയറി എഴുതാൻ ഉള്ള ആവേശത്തിലാണ്

എന്റെ മകൻ ഒന്നാം ക്ലാസ്സ്‌ മുതൽ ആണ് ഡയറി എഴുതി തുടങ്ങിയത് ആദ്യം എന്താണ് എങ്ങനെ യാണ് എഴുതേണ്ടത് എന്ന് അവനു അറിയില്ലായിരുന്നു. ഇപ്പൊ അവൻ തന്നെ വന്ന് വിവരങ്ങൾ പറഞ്ഞു ഒറ്റക് എഴുതാൻ തുടങ്ങി. ചിത്രങ്ങൾ ഫോണിൽ കാണുമ്പോ അത് അതുപോലെ ഡയറിയിൽ വരക്കുന്നുമുണ്ട്. സ്കൂളിൽ നിന്ന് വരുമ്പോഴേ ഡയറി എഴുതാൻ ഉള്ള ആവേശത്തിലാണ്
Ninusha
Student Aadhidev. M
V R U P school muthukurussi

38ഡയറി എഴുതാനും അതിൻ്റെ ചിത്രം വരയ്ക്കാനും വലിയ ഇഷ്ട്ടമാണ്.

ഒന്നാം ക്ലാസ് മുതലാണ് എൻ്റെ മകൾ ഡയറി എഴുതാൻ തുടങ്ങിയത്.ആദ്യമൊക്കെ ഡയറി എഴുതാൻ വളരെ അതികം ബുദ്ധിമുട്ട് ആയിരുന്നു. ഞാൻ പേന കൊണ്ട് അറിയാത്ത അക്ഷരങ്ങൾ എഴുതി കൊടുക്കുമായിരുന്നു. എന്നാലും അവൾക്ക് കുറേ മാറ്റം വരാൻ ഉണ്ട്. അവൾ അതിന് വേണ്ടി ശ്രമിക്കുന്നുണ്ട് അവൾക്ക് ഡയറി എഴുതാനും അതിൻ്റെ ചിത്രം വരയ്ക്കാനും വലിയ ഇഷ്ട്ടമാണ്.
കുട്ടിയുടെ പേര് : Zahra bathool. P
രക്ഷിതാവിൻ്റെ പേര് : ലാസിമ
ജില്ല: കണ്ണൂർ
സ്ഥലം :പരിയാരം

39സ്വയം എഴുതാൻ തുടങ്ങി

സംയുക്ത ഡയറി എഴുതാൻ തുടങ്ങിയത് മുതൽ എന്റെ മോൾക് നല്ല മാറ്റം ഉണ്ടായിട്ടുണ്ട് ആദ്യമൊക്കെ അവൾക്ക് എഴുതാൻ കുറച്ചു ബുദ്ധിമുട്ട് ആയിരുന്നു.. അക്ഷരങ്ങൾ കൂട്ടി എഴുതാനൊക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.. അത് ഞാൻ പേന കൊണ്ട് എഴുതി കൊടുത്തിരുന്നു. രണ്ട് മൂന്ന് ആഴ്ച കഴിയുമ്പോഴേക്കും അവൾക്ക് കുറെയൊക്കെ സ്വയം എഴുതാൻ തുടങ്ങി .അക്ഷരങ്ങൾ കൂട്ടി എഴുതാനും വായിക്കാനും..തുടങ്ങി ആഴ്ചകളും മാസങ്ങളും മാറുന്നത് ശ്രദ്ധിക്കാൻ തുടങ്ങി......
shakira,
Studnt:SimrahRafeeue
 NIS LP Paloottpalli
Place: palotupalli
District :kannur

40ഡയറി എഴുതിയില്ലെങ്കിൽ  കരച്ചിലാ

ഒന്നാം ക്ലാസ്സിൽ തുടങ്ങിയ നല്ലയൊരു കാര്യമാണ് സംയുക്ത ഡയറി. അത് ആദ്യം എഴുതുമ്പോൾ കുട്ടികൾ ക്കു ബുദ്ധിമുട്ട്  ഉണ്ടെങ്കിലും പിന്നീട് ഡയറി എഴുതിയില്ലെങ്കിൽ  കരച്ചിലാ. ഓരോ ദിവസം നടക്കുന്ന കാര്യങ്ങൾ എഴുതാൻ നല്ല ഇഷ്ട്ടമാണ്.
ഷഫീന
Student :Henna Fathima. T
Nislp പാലോട്ടു പള്ളി
മട്ടന്നൂർ
കണ്ണൂർ

41 ഇനിയും ഇതേപോലുള്ള നൂതന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക

ഓരോ ദിവസത്തെയും സുപ്രധാനമായ കാര്യങ്ങൾ ഓർത്തെടുക്കാൻ കുട്ടിക്ക് സംയുക്ത ഡയറി യിലൂടെ സാധിക്കുന്നു. കുട്ടിക്ക് രക്ഷിതാവിൻറെ പിന്തുണ ലഭിക്കുന്നത് കുട്ടിയുടെ പഠനകാര്യങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തുന്നു എന്ന ബോധ്യം കുട്ടിയിൽ രൂപപ്പെടുന്നു. ഇത് സൗഹാർദ്ദപരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും കുട്ടിയുടെ വാചികവും രചനാപരവുമായ ശേഷിയുടെ വികാസത്തിന് കാരണമാവുകയും ചെയ്യുന്നു. ആദ്യപാദം പിന്നിടുമ്പോൾ ഒത്തിരി അക്ഷരങ്ങളും പദങ്ങളും കുട്ടിയുടെ മനസ്സിൽ പതിഞ്ഞു എന്നത് സംയുക്ത ഡയറി നൽകുന്ന ഏറ്റവും വലിയ ഗുണമാണ്. തുടർന്നും ഇതേപോലുള്ള നൂതന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ഞങ്ങളുടെ കുട്ടികളെ ഉയർന്ന തലങ്ങളിൽ എത്തിക്കുന്നതിന് പരിപൂർണ്ണ പിന്തുണയേകണമെന്നും അഭ്യർത്ഥിക്കുന്നു.
 Isha Mehrin EC
 Naseema k
 Kalaroad

42 എത്തിനിൽക്കുന്നത്  ആനന്ദകരമായ ഒരു മൂഹൂർത്തത്തിൽ

 അക്ഷരങ്ങളിലൂടെ പിച്ചവെച്ചു വരുന്ന കുട്ടികളെ സംബന്ധിച് ഒരു ഡയറി എഴുത്ത് എന്നത് വളരെ പ്രയാസകരമായിരുന്നു. ആദ്യമാദ്യം രക്ഷിതാവിന്റെ കൈപട പതിഞ്ഞ ഡയറി എന്നുതന്നെ ഇതിനെ പറയാം. എന്നാൽ ഇന്നിപ്പോൾ എത്തിനിൽക്കുന്നത്  ആനന്ദകരമായ ഒരു മൂഹൂർത്തത്തിൽ തന്നെയാണ്.
അക്ഷരങ്ങളിൽ നിന്ന് വാക്കുകളിലേക്കും വാക്കുകളിൽ നിന്ന് വാക്യങ്ങളിലേക്കും കുട്ടികൾ നടത്തുന്ന പാലായനം വളരെ വിജയകരാമായി കൊണ്ടിരിക്കുന്നു എന്നതിനെ ഒരു രക്ഷിതാവെന്ന നിലയിൽ അഭിമാനത്തോടെ നോക്കി കാണുന്നു.
Proud moment
നിഹ റബീഅ
ഷാനിബ
A. M. L. P. S. Panangangara

43മലയാളം എഴുതും വായനയും  കൂടുതൽ മെച്ചപെട്ടു.

എന്റെ മോന്  സംയുക്ത ഡയറി എഴുതാൻ തുടങ്ങിയപ്പോൾ അവന്റെ മലയാളം എഴുതും വായനയും  കൂടുതൽ മെച്ചപെട്ടു.
ഇപ്പോൾ അവൻ സ്വന്ത മായി ഡയറി എഴുതാൻ തുടങ്ങി. ഡയറിയിൽ,
നടന്ന കാര്യങ്ങൾ ഒക്കെയും എഴുതണം എന്നു അവൻ  പറയും. വളരെ നല്ല ആശയമാണ് സംയുക്ത ഡയറി.
Aadhidev k
A U P S Azhiyannur

44പഠനരീതിയിൽ  രക്ഷിതാക്കൾക്കും തുല്യമായ പങ്ക്

ഓഗസ്റ്റ് 2024-2025
രക്ഷിതാവിന്റ പഠനവിലയിരുത്തൽ.
എന്റെ മകൻ ആഷേർ. കെ. ഷൈജു സി. എം. എസ്. എൽ. പി സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്നു.ഈ അദ്ധ്യയനവർഷം ആരംഭിച്ച് 3മാസം പിന്നിടുമ്പോൾ എന്റെ മകന്റെ പഠനത്തിൽ ഏറെ വിത്യാസം വന്നതായി കാണാൻ കഴിഞ്ഞു. മലയാളം അത്യാവശ്യം എഴുതുവാനും വായിക്കുവാനും എന്റെ മകന് ഇപ്പോൾ സാധിക്കുന്നു. ടീച്ചർ പരിചയപ്പെടുത്തുന്ന കഥപുസ്തകങ്ങളും വായനാകാർഡുകളും അക്ഷരങ്ങളെ കൂടുതൽ സ്വായത്തമാക്കുവാൻ ഏറെ സഹായകരമായി. കൂടാതെ ദിനംപ്രതി വീട്ടിൽ വന്നിരുന്ന് പാഠപുസ്തകങ്ങൾ വായിക്കുകയും പത്രം, കഥകൾ, ബൈബിൾ എന്നിവ വായിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. വായന തനിയെ എഴുതുവാനുള്ള കഴിവിനെയും സ്വാധീനിച്ചു എന്നത് പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണ്.മാത്രമല്ല, നേടിയ ചെറിയ അറിവുകൾ സഹപാഠികൾക്ക് പങ്കുവെയ്ക്കുവാനും മറക്കാറില്ല. അക്ഷരങ്ങൾ പറഞ്ഞുകൊടുത്തും ചിഹ്നങ്ങൾ ചേർത്ത് വായിച്ചും ക്ലാസിലെ പഠനത്തെ കൂട്ടായപ്രവർത്തനമാക്കി മാറ്റുകയാണ് കുട്ടികൾ.
പഠനം കുട്ടികളുടെയും പഠിപ്പിക്കുക എന്നത് ടീച്ചറിന്റെയും ഉത്തരവാദിത്തമായി ഒതുങ്ങിപോകാതെ പഠിച്ചും അന്യോന്യം പഠിപ്പിച്ചും ടീച്ചറും കുട്ടികളും പഠനത്തെ രസകരമാക്കുന്നു. അത് ഒരു രക്ഷകർത്താവ് എന്ന നിലയിൽ വളരെ സന്തോഷവും സംതൃപ്തിയും ഉളവാക്കുന്നു.
ഇന്നത്തെ പഠനരീതിയിൽ അധ്യാപകർക്കും കുട്ടികൾക്കും മാത്രമല്ല രക്ഷിതാക്കൾക്കും തുല്യമായ പങ്ക് വഹിക്കേണ്ടതായിട്ടുണ്ട് എങ്കിൽ മാത്രമേ അടുത്ത തലത്തിലേയ്ക്കു പ്രവേശിക്കാൻ കുട്ടികൾ യോഗ്യരാകൂ. അതിനായ് ഒരു രക്ഷകർത്താവെന്ന നിലയിൽ നൽകേണ്ടതായ എല്ലാ പിന്തുണയും ആത്മാർത്ഥമായി തന്നെ കൊടുക്കാൻ ശ്രമിക്കാറുണ്ട്. നല്ല ഒരു തലമുറയെ വാർത്തെടുക്കാൻ അധ്യാപകരോടും കുഞ്ഞുമക്കളോടും ചേർന്നു നിൽക്കാൻ ഓരോ രക്ഷിതാക്കൾക്കും കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട്
നിർത്തുന്നു.
വിനീത ഷൈജു( ആഷേറിന്റ രക്ഷിതാവ് )
ആഷേർ. കെ. ഷൈജു.
സി. എം. എസ്. എൽ. പി
സ്കൂൾ പൊൻകുന്നം.കോട്ടയം.

45വായനയിലും അവന് നല്ല മാറ്റം ഉണ്ട്

 എന്റെ മകൻ മാധവ് സംയുക്ത ഡയറി എഴുതുവാൻ തുടങ്ങിയതുമുതൽ നല്ലൊരു മാറ്റമാണ് അവനുണ്ടായത്. ആദ്യം എഴുതുവാൻ തുടങ്ങിയപ്പോൾ അവന് അറിയില്ലാത്ത അക്ഷരങ്ങൾ പേന കൊണ്ട് ഞാൻ എഴുതികൊടുക്കും . ഇപ്പോൾ അവന് എൻ്റെ സഹായം ഇല്ലാതെ അക്ഷരങ്ങൾ തനിയെ എഴുതുവാൻ തുടങ്ങി. വായനയിലും അവന് നല്ല മാറ്റം ഉണ്ട്. അവൻ തനിയെ അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തുടങ്ങി.
രക്ഷിതാവിൻ്റെ പേര്: അഞ്ജലി അജേഷ്
കുട്ടിയുടെ പേര് :മാധവ് അജേഷ്
സ്കൂൾ : ഗവ.എൽ. പി. സ്കൂൾ, രാമപുരം
46ഓരോ ദിവസത്തെ കാര്യങ്ങൾ അവർ ഓർത്ത് എഴുതാനും
സംയുക്ത ഡയറി എഴുതുന്നതിലൂടെ ഓരോ ദിവസത്തെയും കാര്യങ്ങൾ പറഞ്ഞു തരുകയും ചെയ്യുന്നു പുതിയ വാക്കുകൾ എഴുതാനും പഠിക്കുന്നു ഓരോ ദിവസത്തെ കാര്യങ്ങൾ അവർ ഓർത്ത് എഴുതാനും ശ്രമിക്കുന്നു    ദിവസവും എഴുതുന്നതിലൂടെ അവരുടെ കയ്യക്ഷരവും  വൃത്തിയായി വരുന്നു  ആതിര
Student. Aron. S
Parent. Athira.
School. Dmsbs, kakkayur, palakkad

47തുടർച്ചയായി വരുന്ന വാക്കുകൾ അവൻ ഒറ്റക്ക് എഴുതും

 ഡയറി എഴുതുന്നതിലൂടെ എന്റെ മോൻ അക്ഷരങ്ങൾ വേഗത്തിൽ പഠിക്കുന്നുണ്ട്. തുടർച്ചയായി വരുന്ന വാക്കുകൾ അവൻ ഒറ്റക്ക് എഴുതുന്നുണ്ട്.
Shabeena. പി. പി
M/o മുഹമ്മദ്‌ അമൻ കെ. ടി
ജി. എൽ. പി സ്കൂൾ ചാലിയം
കോഴിക്കോട്

48മലയാള ലിപിയുടെ ശരിയായ എഴുത്തു രീതി മനസിലാക്കുന്നതിന്

കുറുമ്പും കുസൃതിയും അല്‌പം കൂടുത ലുള്ള കുട്ടിയായിരുന്നു ശ്രീറാം. സ്കൂളിൽ പോകാൻ തന്നെ മടിയായിരുന്നു. അക്ഷരങ്ങൾ നോക്കി എഴുതാൻപോലും അറിയില്ലായിരുന്നു. എന്നാൽ ഡയറി എഴുത്തിലൂടെ എല്ലാകാര്യങ്ങളിലും മാറ്റങ്ങൾ കണ്ടുതുടങ്ങി . പുതിയ കാര്യങ്ങൾ അറിയുന്നതിനും, ചുറ്റുപാടുകൾ നിരീക്ഷിക്കാനും അവൻ ശീലിച്ചു. ഏതുകാര്യത്തിലും കൗതുകവും സംശയങ്ങളും ഉണ്ടായി. വാശിയും മടിയും മാറിതുടങ്ങി . വേഗം സ്‌കൂളിൽ എത്തുന്നതിനും വിശേഷങ്ങൾ കൂട്ടുകാരുമായി പങ്കു വെക്കുവാനും തുടങ്ങി. മലയാള ലിപിയുടെ ശരിയായ എഴുത്തു രീതി മനസിലാക്കുന്നതിന് ഈ കുഞ്ഞു ഡയറികുറിപ്പുകൾ എന്നെയും സഹായിച്ചു. അക്ഷരങ്ങളെ കൂടുതൽ അറിയുന്നതിനും അങ്ങനെ വായനയുടെ ലോകത്തക്ക് അവനെ കൂട്ടിക്കൊണ്ട് പോകാനും ഡയറിഎഴുത്തു സഹായിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
ശാന്തി രതീഷ്.
കുട്ടിയുടെ പേര് :ശ്രീറാം രതീഷ്‌ .
സ്കൂൾ : ഗവ .എൽ. പി. സ്കൂൾ രാമപുരം , കോട്ടയം

49ഇപ്പം എൻ്റെ പേടി മാറി.

 സംയുക്ത ഡയറി എഴുതുന്നതിൽ എൻ്റെ മകൾക്ക് ഗുണമേ ഉണ്ടായിട്ടുള്ള തുടക്കം എനിക്ക് പേടിയായിരുന്നു എങ്ങനെ എഴുതുമെന്ന്. ആദ്യമൊക്കെ  അവൾക്ക് കിട്ടാത്ത അക്ഷരങ്ങൾ ഞാൻ പേനകൊണ്ട് എഴുതികൊടുക്കും. ഇപ്പം അവൾ തന്നെ ഓരോ അക്ഷരങ്ങൾ എഴുതാൻ തുടങ്ങി. എവിടെയെങ്കിലും യാത്ര പോകുകയാണെങ്കിൽ വഴിയിൽ കാണുന്ന പോസ്റ്ററുകൾ ഒക്കെ തന്നെ വായി ക്കാൻ ശ്രമിക്കുന്നു. ഓരോ ദിവസത്തെ ഡയറി ആശയങ്ങൾ അവൾതന്നെ കണ്ടെത്തി എന്നോട് പറയും. ഇപ്പോൾ  ആ,ഇ,ഈ,ഉ, ഊ എന്നിവയുടെ ചിഹ്നം അവൾക് അറിയാം. ഇപ്പം എൻ്റെ പേടി മാറി. ഇപ്പോൾ ഡയറി ബുക്കിൽ ഞാൻ അധികം എഴുതാറില്ല. ഡയറി എഴുതാൻ തുടങ്ങി കുറച്ച് കാലയളവിൽ തന്നെ അവൾ ചിഹ്നങ്ങൾ മനസിലാക്കി തുടങ്ങി
 രക്ഷിതാവിൻ്റെ പേര് : അഭിത അജി
കുട്ടിയുടെ പേര് : ആർച്ച അജി
സ്കൂൾ : ഗവ എൽ പി സ്കൂൾ രാമപുരം   കോട്ടയം

50കളറിംഗ് നല്ലോണം

 സംയുക്ത ഡയറി  എഴുതുന്നതിലൂടെ  കുട്ടിയുടെ  ഭാവനയിൽ ചിത്രങ്ങൾ  വരയ്ക്കുവാനും അതിൽ കളറിംഗ് നല്ലോണം ചെയ്യുവാനും കഴിയുന്നുണ്ട് 
നസീറ
 Student. Fansan. F
Parent. Aseena
School.. Dmsbs, kakkayur, palakka

51ഭാവനയെ കൂടി വളർത്തുന്നു

സംയുക്ത ഡയറി എന്ന ആശയം എന്റെ കുട്ടിയിൽ ഒത്തിരി മാറ്റങ്ങൾ വരുത്തി. എഴുതാൻ തുടങ്ങിയപ്പോൾ ഓരോ കാര്യങ്ങൾ അവനോട് ചോദിച്ചു മനസ്സിലാക്കി  ഞാൻ പറഞ്ഞു കൊടുത്തു എഴുതിപ്പിച്ചു. എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഡയറിയിൽ എഴുതേണ്ട ആശയം അവൻ എന്നോട് പറയാൻ തുടങ്ങി. ആദ്യം ചില സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും ഡയറിയിൽ എഴുതിത്തുടങ്ങിയ അവൻ ഇന്ന് ഇപ്പോൾ പല വാക്കുകൾ എഴുതാൻ പറ്റുന്ന രീതിയിലായി. സംയുക്ത ഡയറി എന്ന ആശയം അവനെ അക്ഷരങ്ങൾ പഠിപ്പിക്കാനും അക്ഷരങ്ങളിൽ നിന്ന് വാക്കുകളിലേക്കും അവിടുന്ന് വാക്യങ്ങളിലേക്കും നയിക്കുന്നു. അത് മാത്രമല്ല അവന്റെ എഴുതാനുള്ള ഭാവനയെ കൂടി വളർത്തുന്നു..
രേഷ്മ ജെ
M/O ധ്യാൻ ശ്രീജിത്ത്‌, IB, CMS LPS, മുഹമ്മ, ആലപ്പുഴ

52കൊച്ചുകൊച്ചുസന്തോഷങ്ങളും സങ്കടങ്ങളും കൗതുകങ്ങളും

സംയുക്‌ത ഡയറി*.  പേരു പോലെ തന്നെ, രക്ഷിതാവും കുഞ്ഞും സംയുകതമായി എഴുതിത്തുടങ്ങിയ കുഞ്ഞു ഡയറി ആയിരുന്നെങ്കിലും കൂടി, ഇന്നത് എത്തി നിൽക്കുന്നത് അവരുടെ സ്വന്തമായൊരു ലോകത്താണ്. അവരുടേതായ കാഴ്ചപ്പാടുകളാണ്..
അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും, സങ്കടങ്ങളും, കൗതുകങ്ങളും,ആകാംക്ഷകളും, പ്രതീക്ഷകളുമാണ്..
ഓരോ ദിവസവും കടന്നു പോകുമ്പോൾ അവർക്ക് ഏറെ മനസ്സിൽ തട്ടുന്ന ഒരു കാര്യം അവരുടേതായ രീതിയിൽ അവതരിപ്പിക്കുമ്പോൾ വായിക്കുന്ന ഓരോ വ്യക്തിയിലും അത്ഭുതമുണർത്തും .കാരണം നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങൾക്കും ഇത്രയേറെ മനോഹാരിത ഉണ്ടായിരുന്നോ എന്ന് തോന്നിപ്പോകും. നമ്മൾ വിട്ടു കളയുന്ന പല കാര്യങ്ങൾക്കും അവർ കൊടുക്കുന്ന പ്രധാന്യം വലുതാണെന്നും മനസ്സിലാവും..
അതിനുമപ്പുറം മലയാളത്തിലെ അക്ഷരങ്ങളെല്ലാം തന്നെ ഇപ്പൊ അവർക്ക് നന്നായി വഴങ്ങുന്നു എന്നതാണ് വാസ്തവം..
പ്രയാസം കൂടാതെ മലയാള അക്ഷരങ്ങളും ചിന്ഹങ്ങളും പഠിക്കാൻ *സംയുക്ത ഡയറി* ഓരോ കുഞ്ഞു മക്കൾക്കും വളരെ ഉപകാരമായതിൽ രക്ഷിതാവെന്ന നിലയിൽ  കൃതാർത്ഥയാണ്..
FarhaLulu Mundodan
M/o Adam Nizar
AMUPS Puthur Pallikkal

53മലയാളത്തിൽ ഇമ്പം കൂട്ടി സംയുക്ത ഡയറി

ഓരോ ദിവസവും നടന്ന കാര്യങ്ങൾ ഒരു വിവരണം പോലെ  പറയാനും പാഠഭാഗങ്ങളിൽ പഠിപ്പിച്ച വാക്കുകൾ ഉപയോഗിച്ച് അത് വൃത്തിയായി എഴുതാനും എന്റെ മോൾ പഠിച്ചു. തുടക്കത്തിൽ ഡയറി എഴുതേണ്ടേ എന്ന് ഞാൻ ഓർമിപ്പിക്കണമായിരുന്നു. പക്ഷേ എഴുതി തുടങ്ങി രണ്ടാഴ്ച്ച ആയപ്പോളേക്കും മോൾ എന്നെ ശരിക്കും അദ്‌ഭുതപ്പെടുത്തി. സ്കൂൾ വിട്ട് വന്നാൽ സ്കൂളിൽ നടന്ന എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു തരികയും എല്ലാo  ഡയറിയിൽ എഴുതാൻ ഉത്സാഹം  കാണിക്കുകയും ചെയ്യുന്നു. പാഠഭാഗങ്ങളിൽ പഠിച്ച വാക്കുകൾ ഡയറിയിൽ ഉൾപ്പെടുത്താൻ മോൾക്ക് നല്ല ഇഷ്ടമാണ്.  കൂടാതെ ആദ്യം ഇഷ്ടമില്ലാതിരുന്ന മലയാളം വിഷയo ഇപ്പോൾ  മോൾക്ക് വളരെ ഇഷ്ടമാണ്. അതിൽ സംയുക്ത ഡയറിക്ക് നല്ലൊരു പങ്കുണ്ട്. സംയുക്ത ഡയറി എന്ന ആശയം മുന്നോട്ട് വച്ചതിന് ഒരുപാട് നന്ദി.
                   ദിവ്യ - വി. പി
                   M/0 ശ്രിയ -കെ.  പ്രമോദ്
                  1A ,  എ യു പി എസ് ,   അഴിയന്നൂർ

54നല്ല ആശയമാണ് സംയുക്ത ഡയറി.

എന്റെ മോന്  സംയുക്ത ഡയറി എഴുതാൻ തുടങ്ങിയപ്പോൾ അവന്റെ മലയാളം എഴുതും വായനയും  കൂടുതൽ മെച്ചപെട്ടു.
ഇപ്പോൾ അവൻ സ്വന്തമായി ഡയറി എഴുതാൻ തുടങ്ങി. ഡയറിയിൽ നടന്ന കാര്യങ്ങൾ ഒക്കെയും എഴുതണം എന്നു അവൻ  പറയും. വളരെ നല്ല ആശയമാണ് സംയുക്ത ഡയറി.
Aadhidev k

A U P S Azhiyannur
55ആദ്യമൊക്കെ ഞാൻ പറഞ്ഞുകൊടുത്തു എഴുതിപ്പിക്കുമായിരുന്നു

 ഒന്നാം ക്ലാസ്സ്‌ മുതലാണ് എന്റെ മോൻ ഡയറി എഴുതാൻ തുടങ്ങിയത്. ആദ്യമൊക്കെ ഞാൻ അടുത്തിരുന്നു പറഞ്ഞുകൊടുത്തു എഴുതിപ്പിക്കുമായിരുന്നു. ഇപ്പോൾ അതിന് ആവശ്യമില്ല. അവൻ തന്നെ എഴുതുകയും ആശയങ്ങൾക്ക് അനുസരിച്ചു ചിത്രം വരക്കുകയും ചെയുന്നുണ്ട്.
Sheeja Das.
                Studnt name-Alan Das.
VRUP  muthukurusi.

56അറിവ് വളർത്താനുള്ള നല്ല മാർഗമാണ്

എല്ലാ ദിവസവും സംയുക്തഡയറി എഴുതുന്നതിലൂടെ അക്ഷരങ്ങളും ചിഹ്നങ്ങളും ചേർത്ത് വാക്കുകൾ കൃത്യമായി എഴുതാനും വായിക്കാനും കുട്ടിക്ക് കഴിയുന്നുണ്ട്, കുട്ടിയുടെ ഒരു ദിവസത്തെ കാര്യങ്ങൾ ഓർത്തെടുത്ത് ഡയറിയിൽ പകർത്താൻ ശ്രമിക്കുന്നുണ്ട് കുട്ടികളുടെ അറിവ് വളർത്താനുള്ള നല്ല മാർഗമാണ് സംയുക്തഡയറി .
സിനി. എസ്
Student. Sreenandha. S
Dmsbs. Kakkayur, palakkad

57അവരുടെ ചിന്താശേഷി കൂടുകയാണ്

സംയുക്ത ഡയറി എഴുതുന്നതിലൂടെ അവരുടെ ചിന്താശേഷി കൂടുകയാണ് ചെയ്യുന്നത്. ഇതിലൂടെ കുട്ടികൾ നല്ല മാറ്റം വരുണ്ട്.
അശ്വതി.
Student. Adhikrishna.
Dmsbs, kakkayur, palakkad

58അയ്യോ ന്റെ മാഷേ ഇതിനൊക്കെ കുറെ സമയം വേണ്ടേ?

 വെക്കേഷനിലെ അധ്യാപക പരിശീലനം കഴിഞ്ഞപ്പോൾ ഒരു ലോഡ് പരീക്ഷണസാധ്യതകളുമായാണ് അധ്യാപകനായ ഞാൻ ക്ലാസിലേക്കു പോയത്. സംയുക്ത ഡയറി, സചിത്ര നോട്ട്ബുക്ക്, പിന്തുണ നോട്ട്ബുക്ക് etc.........

സത്യം പറയാല്ലോ , ആകെ മൊത്തം ഒരു അങ്കലാപ്പ് . നമ്മളെ കാത്തിരിക്കുന്ന കുട്ടിക്കുറുമ്പുകളിലാണല്ലോ ഇതൊക്കെ പരീക്ഷിക്കേണ്ടത് എന്നാലോചിച്ചു വെറുതെ ടെൻഷനടിച്ച ദിവസങ്ങൾ......

അയ്യോ ന്റെ മാഷേ ഇതിനൊക്കെ കുറെ സമയം വേണ്ടേ? മൂത്തോള് ഹൈസ്കൂളാ , രണ്ടാമത്തെയാള് യു.പി ലാ, ഒന്നില് അക്ഷരം പഠിപ്പിക്കണ്ടേ .?. ഡയറി എഴുതിപ്പിക്കലൊക്കെ നടക്കുമോ ? എന്നൊക്കെ തുടക്കത്തിൽ ചോദിച്ച രക്ഷിതാക്കൾ ഇപ്പോൾ കട്ട സപ്പോർട്ടാണ്. മാഷേ ഡയറി എഴുത്തിലൂടെ മക്കൾക്ക് നല്ല മാറ്റമുണ്ടെന്നും അവർ അത് ഏറെ ആസ്വദിച്ച് എഴുതുന്നുവെന്നുമാണ് രക്ഷിതാക്കൾ ഇപ്പോൾ പറയുന്നത്.

എന്തായാലും സ്കൂൾ തുറന്ന് രണ്ട് മൂന്ന് മാസമായിട്ടേയുള്ളുവെങ്കിലും  പറയാം "സംയുക്ത ഡയറി" വൻവിജയം തന്നെ

എല്ലാവരുടെയും ഡയറി ക്ലാസിൽ വായിച്ചു കൊടുക്കുമ്പോൾ കേട്ടിരിക്കുന്ന കുഞ്ഞിക്കണ്ണുകളിൽ കൗതുകം തുളുമ്പും . കൂട്ടുകാരുടെ വിശേഷങ്ങൾ കേട്ട് അവർ കുടുകുടെ ചിരിക്കും. അധ്യാപകൻ എന്ന നിലയിൽ സംതൃപ്തി തോന്നുന്ന നിമിഷങ്ങൾ

ഇപ്പോൾ ഡയറിയിൽ പല്ലു പറിച്ചതും... കൂട്ടുകാരുമായി പിണങ്ങിയതും.... വീട്ടിൽ വിരുന്നു വന്നതും.....  അദ്ധ്യാപകർ ലീവായതുമൊക്കെയാണ്  അവരുടെ കുഞ്ഞു വിശേഷങ്ങൾ.

ഇനി എൻ്റെ മകനിലുണ്ടായ മാറ്റത്തെക്കുറിച്ച്

ഡയറി എഴുതാൻ തുടങ്ങിയപ്പോൾ കുട്ടിയിൽ പഠനപരമായി നല്ല മുന്നേറ്റമുണ്ട്. മറ്റ് ഏത് വർക്കിനെക്കാളും ഇതിലൂടെ വളരെ വേഗത്തിൽ അക്ഷരങ്ങൾ കൂട്ടി ചേർത്തു വായിക്കാനും ചിഹ്നങ്ങൾ ചേർത്ത് എഴുതാനും അക്ഷരങ്ങൾ എല്ലാം ഓർത്തു വെക്കുവാനും അവന് സഹായകമാവുന്നുണ്ട്...

           കൂടാതെ പേപ്പറുകളിലും മാസികകളിലും ഒക്കെ  എഴുതിയ വാക്കുകൾ  മോൻ കാണുമ്പോൾ വായിക്കാൻ ശ്രമിക്കുന്നുമുണ്ട്...

സ്കൂളിൽ നിന്ന് വന്നാൻ അവൻ്റെ വിശേഷങ്ങളെല്ലാം പറയും... കേൾക്കാൻ എനിക്കും ഇഷ്ടമാണ്. ഞങ്ങൾ രണ്ടു പേരും കൂടിയിരുന്ന് ഡയറി എഴുതും. ഡയറിയിൽ കുറച്ചു കാര്യങ്ങൾ മാത്രമേ എഴുതാറുള്ളൂ.... ഓരോ കാര്യങ്ങൾ എഴുതുമ്പോഴും അതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരയ്ക്കാനും മകന് താല്പര്യമാണ് .വരകളിലൂടെയും, ചിന്തകളിലൂടെയും കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് സ്വീകരിച്ച പുതിയ മാർഗം വളരെയധികം അഭിനന്ദനം അർഹിക്കുന്ന ഒന്നാണ്

*എന്തായാലും , നമ്മുടെ കുഞ്ഞുങ്ങളെല്ലാം സൂപ്പറാ... സംയുക്ത ഡയറിയും....* 

എം. സുജീഷ് 

(ശ്രേയസ്.എസ്.ദാസിൻ്റെ അച്ഛൻ)

DMSBS kakkayur, palakkad


58
*എന്തായാലും , നമ്മുടെ കുഞ്ഞുങ്ങളെല്ലാം സൂപ്പറാ... സംയുക്ത ഡയറിയും....*


ഒരു ദിവസം പോലും ഡയറി എഴുതാൻ അവൾ മറക്കാറില്ല
 എന്റെ മകൾ അഭിനന്ദന ഡയറി ആദ്യമായി എഴുതി തുടങ്ങിയ ദിവസം അവളേക്കാൾ ആകാംക്ഷയും അതിശയവും
എനിക്കായിരുന്നു,കാരണം കുട്ടിക്കാലത്ത് എനിക്കുണ്ടായിരുന്ന ആ ശീലം ഇടയ്ക്കെപ്പോഴേ എനിക്ക് നഷ്ട്ടമായിരുന്നു അതുകൊണ്ട് തന്നെ എന്റെ മക്കളിൽ ഈ ഒരു ശീലം വളർത്തിയെടുക്കാനും അത് മുടങ്ങാതെ മുന്നോട്ട് തുടർന്നുകൊണ്ട് പോകാനും ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ എന്റെ മൂത്ത മകന് ഈ ഒരു ശീലം ഇല്ല കേട്ടോ. അതുകൊണ്ട് അവനും ഇതൊരു കൗതുകമായിരുന്നു. ആദ്യമൊക്കെ ഡയറിയെഴുതാനുള്ള വിഷയങ്ങൾ ഞാൻ അവളിൽ നിന്നും ചോദിച്ചു മനസിലാക്കിയ ശേഷം പറഞ്ഞു കൊടുക്കാറായിരുന്നു പതിവ്, എന്നാൽ ഇപ്പോൾ ഇന്ന് നമുക്ക് ഡയറീല് ഇതെഴുതാം അല്ലേ അമ്മേ എന്നും പറഞ്ഞ് അവൾ തന്നെ എഴുതാൻ തുടങ്ങി. അതുപോലെ ഓരോ വാക്കുകളും ഉച്ഛരിച്ചു നോക്കിയ ശേഷം ഇങ്ങനെ എഴുതണമെങ്കിൽ ഈ അക്ഷരമല്ലേ അമ്മേ വരുന്നത് എന്നും ചോദിച്ച് അവൾ തനിയെ എഴുതി തുടങ്ങിഅക്ഷരങ്ങളെ സ്വയം മനസ്സിലാക്കാൻ തുടങ്ങി വഴിയരികിലും മറ്റും കാണുന്ന ബോർഡിലെ അക്ഷരങ്ങൾ കൂട്ടി വായിക്കാൻ തുടങ്ങി.പനി പിടിച്ചു വയ്യാതിരിക്കുന്ന ഈ അവസ്ഥയിലും ഒരു ദിവസം പോലും ഡയറി എഴുതാൻ അവൾ മറക്കാറില്ല ഡയറിയിലെ കുഞ്ഞെഴുത്തുക്കൾക്കൊപ്പം അവളുടെ ഭാവനയിലെ മനോഹരമായ ചിത്രങ്ങളും ഡയറിയിൽ സ്ഥാനം പിടിച്ചു നമ്മുടെ കുഞ്ഞുമക്കളെ ചേർത്തുനിർത്തി ഡയറി എഴുതാൻ പ്രോത്സാഹിപ്പിച്ച സുഹറ ടീച്ചർക്ക് ഒരായിരം നന്ദി
രജിത സതീഷ്,  എ .എൽ .പി .എസ്.അമ്മനൂർ


59ടീച്ചർമാർക് ഒരുപാട് അഭിനന്ദനങ്ങൾ

സംയുക്ത ഡയറി കൊണ്ടുവന്ന ടീച്ചർമാർക് ഒരുപാട് അഭിനന്ദനങ്ങൾ. ഓരോ ദിവസവും നമ്മുടെ  കുട്ടികൾ ഡയറി എഴുതുന്നതിലൂടെ അവർക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്.
അവർ തന്നെ സ്വയം പഠിക്കുന്നു. അക്ഷരങ്ങളും ചിഹ്നങ്ങളും പുതിയ വാക്കുകളും അവർ  ഉത്സാഹത്തോടെ എഴുതുന്നു. കൂടാതെ
ചിത്രങ്ങളും വരയ്ക്കുന്നു.
ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു.
കുട്ടിയുടെ പേര് :മുഹമ്മദ്‌ സഹൽ. സി
രക്ഷിതാവിന്റെ പേര് : സബ്ന
സ്കൂളിന്റെ പേര് : എ. എം. യു. പി. എസ്‌  പുത്തൂർ, പള്ളിക്കൽ
കൊണ്ടോട്ടി,മലപ്പുറം

60എനിക്ക് ആശങ്ക ഉണ്ടായിരുന്നു

എന്റെ കുട്ടി അഭിനന്ദിനെ ഡയറി എഴുതുന്നതിലൂടെ വാക്കുകൾ തിരിച്ചറിയാൻ    കഴിഞ്ഞു. വായനാശീലവും വർധിച്ചു  എന്റെ കുട്ടിയെ എങ്ങനെ ഡയറി എഴുതിപ്പിക്കാം  എന്നതിൽ എനിക്ക് ആശങ്ക ഉണ്ടായിരുന്നു .പിന്നെ സ്വയം എഴുതുവാൻ തുടങ്ങി. വായനാക്കാർഡിലൂടെ നന്നായി വായിക്കാൻ കഴിയുന്നുണ്ട്. ഇതിലൂടെ കൂടുതൽ അറിവുനേടാൻ സാധിക്കുന്നുണ്ട്.

കുട്ടിയുടെ പേര് : അഭിനന്ദ്.എസ് 

രക്ഷിതാവിന്റെ പേര് :സരോജിനി 

സ്കൂളിന്റെ പേര് :ഡി.എം.എസ്.ബി.എസ് കാക്കയൂർ പാലക്കാട്‌

61അക്ഷരങ്ങളെല്ലാം തന്നെ ഇപ്പൊ അവർക്ക് നന്നായി വഴങ്ങുന്നു

*സംയുക്‌ത ഡയറി*.  പേരു പോലെ തന്നെ, രക്ഷിതാവും കുഞ്ഞും സംയുകതമായി എഴുതിത്തുടങ്ങിയ കുഞ്ഞു ഡയറി ആയിരുന്നെങ്കിലും കൂടി, ഇന്നത് എത്തി നിൽക്കുന്നത് അവരുടെ സ്വന്തമായൊരു ലോകത്താണ്. അവരുടേതായ കാഴ്ചപ്പാടുകളാണ്.. അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും, സങ്കടങ്ങളും, കൗതുകങ്ങളും,ആകാംക്ഷകളും, പ്രതീക്ഷകളുമാണ്.. 

ഓരോ ദിവസവും കടന്നു പോകുമ്പോൾ അവർക്ക് ഏറെ മനസ്സിൽ തട്ടുന്ന ഒരു കാര്യം അവരുടേതായ രീതിയിൽ അവതരിപ്പിക്കുമ്പോൾ വായിക്കുന്ന ഓരോ വ്യക്തിയിലും അത്ഭുതമുണർത്തും .കാരണം നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങൾക്കും ഇത്രയേറെ മനോഹാരിത ഉണ്ടായിരുന്നോ എന്ന് തോന്നിപ്പോകും. നമ്മൾ വിട്ടു കളയുന്ന പല കാര്യങ്ങൾക്കും അവർ കൊടുക്കുന്ന പ്രധാന്യം വലുതാണെന്നും മനസ്സിലാവും.. 

അതിനുമപ്പുറം മലയാളത്തിലെ അക്ഷരങ്ങളെല്ലാം തന്നെ ഇപ്പൊ അവർക്ക് നന്നായി വഴങ്ങുന്നു എന്നതാണ് വാസ്തവം.. 

പ്രയാസം കൂടാതെ മലയാള അക്ഷരങ്ങളും ചിന്ഹങ്ങളും പഠിക്കാൻ *സംയുക്ത ഡയറി* ഓരോ കുഞ്ഞു മക്കൾക്കും വളരെ ഉപകാരമായതിൽ രക്ഷിതാവെന്ന നിലയിൽ  കൃതാർത്ഥയാണ്..

FarhaLulu Mundodan

M/o Adam Nizar

AMUPS Puthur Pallikkal

62ടീച്ചർക്ക് പ്രത്യേക നന്ദി

ഞാൻ അരുണിമയമ്മിന്റെ അമ്മ അനന്തലക്ഷ്മിയാണ് എന്റെ മകൾ ഡയറി എഴുതുന്നതിലൂടെ അക്ഷരങ്ങൾ എഴുതുവാനും സ്വയം വായിക്കുവാനും കഴിയുന്നുണ്ട് എത്ര പഠിക്കാൻ ഉണ്ടെങ്കിലും ഡെയിലി ഉള്ള ഡയറി എഴുതി ചിത്രം വരച്ചു കൊണ്ടുപോകും അതിൽ വളരെയധികം സന്തോഷമുണ്ട് ടീച്ചർക്ക് പ്രത്യേക നന്ദി അറിയിക്കുന്നു

കുട്ടിയുടെ പേര് :അരുണിമ 

രക്ഷിതാവിന്റെ പേര് : അനന്തലക്ഷ്മി 

സ്കൂളിന്റെ പേര് :ഡി.എം.എസ്.ബി.എസ് കാക്കയൂർ പാലക്കാട്‌

63മാറ്റങ്ങൾ കാണുന്നത് കൊണ്ട്ആണ് പ്രയാസപ്പെട്ടിട്ടാണെങ്കിലും ഡയറി എഴുതിക്കുന്നത്.

ഡയറി എഴുത്തിലൂടെ അക്ഷരങ്ങളും ചിഹ്നങ്ങളും ഉറക്കുന്നുണ്ട്.വാക്കുകൾ വിട്ട് വിട്ട് എഴുതാൻ പഠിച്ചു.ചിന്താ ശേഷിക്കും ഓർമ്മ ശക്തിക്കും ഗുണം ചെയ്യുന്നുണ്ട്. എവിടെ മലയാളം എഴുത്ത് കണ്ടാലും വായിക്കാൻ ശ്രമിക്കുന്നുണ്ട്....ഒറ്റക് ഒരു വാക്ക് വായിച്ചാൽ അവൾക്ക് , എന്തൊക്കെയോ നേടിയ പോലെ വലിയ സന്തോഷമാണ്...അത് കാണുമ്പോൾ എനിക്കും. ചെറിയ മോൾ ഉള്ളത് കൊണ്ട്, വളരെ പ്രയാസപ്പെട്ടാണ് ഡയറി എഴുതാൻ അവളുടെ കൂടെ ഇരിക്കാറുള്ളത്.But മാറ്റങ്ങൾ കാണുന്നത് കൊണ്ട്ആണ് പ്രയാസപ്പെട്ടിട്ടാണെങ്കിലും ഡയറി എഴുതിക്കുന്നത്.

Ramshina

M/o Amina Nashwa

G U P S Kannur

64അവൻ തെറ്റ് മനസ്സിലാക്കി ശരിയായി ചിന്തിക്കുവാനും ശരിയായ എഴുതുവാനും ശ്രമിക്കുന്നു

എന്റെ മകൻ ദേവപ്രയാഗ് ഗവൺമെന്റ് യുപിഎസ് പേരൂർവടശ്ശേരി ഒന്നാം ക്ലാസിൽ പഠിക്കുന്നു ഈ അധ്യായന വർഷം പകുതി ആയപ്പോൾ അവനിൽ നല്ലൊരു മാറ്റമാണ് എനിക്ക് കാണാൻ സാധിച്ചത് അവൻ അക്ഷരങ്ങൾ കോർത്തിണക്കി വാക്കുകൾ വായിക്കുവാനും എഴുതുവാനും പഠിച്ചു അതിൽ ഒരു വലിയ പങ്ക് അവന്റെ അധ്യാപകർക്കും ഉണ്ട് അതിൽ ഞാൻ ആദ്യം അവരെ പ്രശംസിക്കുന്നു ഇന്നവനെ മലയാളവും ഇംഗ്ലീഷും ഒരേപോലെ വായിക്കുവാനും മനസ്സിലാക്കാനും സാധിക്കുന്നു അത് അതുപോലെതന്നെ ടീച്ചർ നൽകുന്ന വായനാകാർഡുകൾ വായിക്കുന്നതിലൂടെ അവനെ പുതിയ പുതിയ അക്ഷരങ്ങളുടെ അല്ലെങ്കിൽ വാക്കുകളുടെ ലോകത്തേക്ക് അവൻ യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നു മാത്രമല്ല പ്രകൃതിയിൽ ഉണ്ടാകുന്ന പക്ഷികളുടെ ശബ്ദങ്ങൾ അതുപോലെതന്നെ അതുപോലെതന്നെ അവയുടെ നിറങ്ങൾ അവർ ഇര തേടുന്ന രീതി ഇതെല്ലാം അവൻ നോക്കി കാണുകയും അതിനെക്കുറിച്ച് എന്നോട് ഒന്ന് പറഞ്ഞു വിശദമായി പറഞ്ഞു തരുകയും ചെയ്യുന്നു അതുതന്നെ ഏറ്റവും വലിയ മാറ്റമായി ഞാൻ കാണുന്നു പിന്നെ എടുത്തു പറയാനുള്ള ഏറ്റവും വലിയ കാര്യം സംയുക്ത ഡയറി എഴുതുക എന്നതാണ് 

 ഡയറി സമയത്ത് അവനിൽ ഉണ്ടാകുന്ന ചെറിയ ചെറിയ തെറ്റുകൾ ഞാൻ തിരുത്തുകയും അതിലൂടെ അവൻ പിന്നെ എഴുതുന്ന ഓരോ വാക്കുകളും ശ്രദ്ധയോടെ എഴുതാൻ ശ്രമിക്കുന്നതും എന്നെ വല്ലാതെ അമ്പരപ്പിച്ചു അതിലൂടെ അവൻ തെറ്റ് മനസ്സിലാക്കി ശരിയായി ചിന്തിക്കുവാനും ശരിയായ എഴുതുവാനും ശ്രമിക്കുന്നു അവരെ കാണുന്ന കാഴ്ചകളും മറ്റും ഡയറിയിൽ എഴുതുന്നതും എഴുതുന്നതിനോടൊപ്പം അതിനെ വിശദമായി എന്നോട് പറഞ്ഞു തരുവാനും അവനു ഒട്ടും മടി കാണിക്കുന്നില്ല അവനിൽ ഉണ്ടാകുന്ന ഓരോ മാറ്റങ്ങളും അവന്റെ അധ്യാപകരായ നിങ്ങൾക്കും കൂടി ഉള്ളതാണ് അതുപോലെ തന്നെ അവനോടൊപ്പം ക്ലാസ്സിൽ പഠിക്കുകയും അവനോടൊപ്പം കൂട്ടുകൂടുകയും ഒക്കെ ചെയ്യുന്ന കുഞ്ഞുമക്കളും എല്ലാവരും ഇനിയും ഇതേപോലെ ഒത്തുചേർന്ന് മുന്നോട്ട്  പോകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു

Vijiraj 

65അവനെ സഹായിച്ച അധ്യാപകർക്കും പാഠപുസ്തകത്തിനും കൂട്ടുകാർക്കും നന്ദി.

ഗവൺമെന്റ് യുപിഎസ് പേരൂർ വടശ്ശേരിയിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ഗൗതം കൃഷ്ണ. കുട്ടിയുടെ രക്ഷിതാവ് എന്ന നിലയിൽ അവന്റെ പഠനം മെച്ചപ്പെട്ടതായി മനസ്സിലാക്കുന്നു. ഒന്നാം ക്ലാസിൽ പ്രവേശിച്ച സമയത്തിൽ നിന്നും ഭാഷയിൽ വളരെ പുരോഗതി ഉണ്ടായതായി കാണാൻ കഴിഞ്ഞു.അതിൽ അധ്യാപകരോടും പാഠപുസ്തകത്തോടും ഒപ്പം സംയുക്ത ഡയറിയും പ്രധാന പങ്കു വഹിച്ചു. പഠനത്തെ വിലയിരുത്തുന്നതിനായി നോട്ട്ബുക്കിലെ രേഖപ്പെടുത്തലുകൾ വീക്ഷിക്കാറുണ്ട്. ഓരോ ദിവസത്തെയും പഠനത്തെളിവുകൾ മികച്ചതായി തോന്നാറുണ്ട്. കളികളിലൂടെയും പാട്ടുകളിലൂടെയും നടക്കുന്ന പഠന പ്രവർത്തനങ്ങൾ കുട്ടിക്ക് നല്ലൊരു സ്കൂൾ  അനുഭവം നൽകുന്നുണ്ട്. അധ്യാപകരുടെ ഭാഗത്തുനിന്നും വലിയ ഒരു പിൻബലം ഉള്ളതായി തോന്നാറുണ്ട്. സംയുക്ത ഡയറിയിലെ ഓരോ അക്ഷരങ്ങളും കൂട്ടി വായിക്കാനും അറിയാത്ത അക്ഷരങ്ങൾ രക്ഷിതാവ് എഴുതുകയും ചെയ്തപ്പോൾ തൊട്ടടുത്ത ദിവസം അതെ അക്ഷരം അമ്മ പറയേണ്ട ഞാൻ എഴുതിക്കോളാം എന്ന് പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി. പഠന പ്രവർത്തനത്തിന്റെ ഭാഗമായി നൽകിയ വായനക്കാർഡ്കൾ കുട്ടിയുടെ വായനാശീലം മെച്ചപ്പെടുത്തി. എടുത്തു പറയേണ്ട ഒരു കാര്യം ഈ ഒരു ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവനിൽ വായനയുടെ ഒരു താൽപ്പര്യം ജനിപ്പിക്കാൻ സാധിച്ചു എന്നുള്ളതാണ്. അതിന് അവനെ സഹായിച്ച അധ്യാപകർക്കും പാഠപുസ്തകത്തിനും കൂട്ടുകാർക്കും നന്ദി.

 Arathi T M

(Parent of Goutham krishna)

66അക്ഷരതെറ്റില്ലാതെ എഴുതുവാനും വായിക്കുവാനും കഴിയുന്നു

സംയുക്ത ഡയറി എഴുത്ത് വളരെ നല്ലൊരു മാറ്റം എന്റെ കുട്ടിയിൽ ഉണ്ടാക്കി. അക്ഷരങ്ങളും ചിഹ്നങ്ങളും വളരെ പെട്ടെന്ന് തന്നെ മനസിലാക്കുവാൻ കഴിഞ്ഞു.ഓരോ ദിവസത്തെയും കാര്യങ്ങൾ അവളുടേതായ  ഭാവനയിൽ എഴുതാൻ ശ്രമിക്കാറുണ്ട്. അതുപോലത്തന്നെ അതിനെ കുറിച്ചുള്ള ചിത്രം വരക്കുവാനും നിറം കൊടുക്കുവാനും അവൾക്ക് വളരെ ഇഷ്ടമാണ്.

സംയുക്ത ഡയറി എന്റെ കുട്ടിയിൽ അക്ഷരതെറ്റില്ലാതെ എഴുതുവാനും വായിക്കുവാനും അവളുടേതായ രീതിയിൽ പടം വരച്ചു നിറം നൽകുവാനും കഴിഞ്ഞു.

Jayalakshmi

M/o Geethika 

AUPS Azhiyannur

67തികച്ചും അദ്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് മോന്റേത് ഉണ്ടായത്.

സംയുക്ത ഡയറി എന്ന ആശയം കേട്ടപ്പോൾ ആദ്യം ഒരു ഭയമാണ് തോന്നിയത്. രക്ഷിതാവും കുട്ടിയും ചേർന്ന് എഴുതേണ്ടതാണല്ലോ..കൂടുതൽ ഭാഗം രക്ഷിതാവ് എഴുതേണ്ടി വരുമെന്ന് വിചാരിച്ചു. എന്നാൽ തികച്ചും അദ്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് മോന്റേത് ഉണ്ടായത്. ആദ്യമാദ്യം പറഞ്ഞു കൊടുത്ത് എഴുതിയിരുന്നത് ഇപ്പോൾ സ്വന്തമായി ഒരു പുസ്തകത്തിൽ കുറിക്കാൻ മോന് സാധിക്കുണ്ട്. തികച്ചും പ്രശംസനീയമാണ്നമ്മുടെ പാഠ്യപദ്ധതിയിലെ ഈ ആശയം. പുതിയ പുതിയ ആശയങ്ങൾ കൊണ്ടു വന്ന് കുട്ടികളുടെ സർഗാത്മകത വളർത്തിയെടുക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

കുട്ടിയുടെപേര്: ആധിഷ്. ടി.പി

രക്ഷിതാവിന്റെപേര്: ഐശ്വര്യ 

സ്കൂൾ: .യു.പി.എസ്. കവളപ്പാറ,

ഷൊർണൂർ ഉപജില്ല, പാലക്കാട് ജില്ല

68കുട്ടികളുടെ സമഗ്ര വികസനത്തിന് ഊന്നൽ നൽകി നിർമ്മിച്ചിരിക്കുന്ന ഈ സിലബസ് വളരെ മികവുറ്റതാണ്.

ഞങ്ങളുടെ മകൻ ആദിദേവ് എ, ഗവ. യു പി എസ് പേരൂർ വടശ്ശേരിയിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

 അദ്ധ്യായന വർഷം തുടങ്ങി വെറും മൂന്ന് മാസം പിന്നിടുമ്പോൾ തന്നെ കുട്ടിയിൽ വന്ന മാറ്റം വളരെ വലുതാണ്. സംയുക്ത ഡയറി എഴുതുന്നതിലൂടെയും, ടീച്ചർ നൽകുന്ന വായന കാർഡിലൂടെയും  അക്ഷരത്തെറ്റ്  ഇല്ലാതെ വാക്കുകൾ എഴുതുവാനും ചിഹ്നങ്ങൾ ചേർത്തു വായിക്കുവാനും സാധിക്കുന്നു. പാഠപുസ്തകങ്ങൾക്ക് പുറമേ കഥാപുസ്തകങ്ങളും ന്യൂസ് പേപ്പർ കട്ടിങ്ങുകളും അവൻ ഇപ്പോൾ സ്വന്തമായി

വായിക്കും. കുട്ടികളുടെ സമഗ്ര വികസനത്തിന് ഊന്നൽ നൽകി നിർമ്മിച്ചിരിക്കുന്ന ഈ സിലബസ് വളരെ മികവുറ്റതാണ്. മികച്ച രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ സിലബസ് കുട്ടികളെ സ്വയം ചിന്തിപ്പിക്കാനും നിരീക്ഷിക്കാനും പ്രാപ്തനാക്കുന്നു. വേറിട്ട പഠന പ്രവർത്തനങ്ങളിലൂടെയും കഥകളിലൂടെയും കവിതകളിലൂടെയുമുള്ള പഠനം കുട്ടികളുടെ പഠനഭാരം ലഘൂകരിക്കുന്നതിനും മാനസിക ഉല്ലാസം വർദ്ധിപ്പിക്കുന്നതിനും സഹായകരമാണ്. കുട്ടിക്ക് ഉണ്ടാകുന്ന ഓരോ പഠനനേട്ടത്തിനും അധ്യാപകർക്കുള്ള പങ്ക് എടുത്തു പറയേണ്ട ഒന്നാണ്. ഇനിയും ഇതുപോലെ മുന്നേറാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു

 അക്ഷയ് എം ജി

രമ്യ  എസ് 

( രക്ഷിതാക്കൾ)

69ഇതിലൂടെ അവളുടെ പഠനരീതി മെച്ചപ്പെടുത്താം

എന്റെ മകൾ നിഷ്മ ഇപ്പോൾ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ആണ്.ചെറുപ്പം മുതൽ തന്നെ ചെയ്യുന്ന കാര്യങ്ങൾ വളരെ പക്വതയോടെ അവൾ ചെയ്യുന്നുണ്ടായിരുന്നു. സ്കൂൾ പഠനത്തിന് മുന്നേ തന്നെ അവൾ ചെറിയ രീതിയിൽ പഠന ശൈലികൾ മനപാഠമാക്കിയിരുന്നു. പിന്നെ അവൾ അവളുടേതായ കഴിവുകൾ സ്വയം തന്നെ പ്രകടിപ്പിക്കാൻ തുടങ്ങി. സോഷ്യൽ മീഡിയ വഴി ഓരോന്നും അവൾ തന്നെ കണ്ടു പഠിക്കാൻ തുടങ്ങി. അത്കൊണ്ട് തന്നെ അവളുടെ സ്കൂൾ പഠനം വിജയതിലെത്തും എന്നു എനിക്ക് ഒരു അമ്മ എന്ന രീതിയിൽ നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. ഇപ്പോഴുള്ള സ്കൂളിലെ ഡയറി പോലുള്ള പുതിയ ശൈലികൾ അവളുടെ പഠനത്തെ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഡയറി എന്ന ഒരു ദിനചര്യ ചെയ്യാൻ താല്പര്യം അവളിൽ ഉണ്ടെങ്കിലും തുടക്കത്തിൽ പ്രയാസം തന്നെ ആയിരുന്നു. തുടർച്ചയായ ശ്രമങ്ങളിൽ അവൾ സ്വയം എഴുതാൻ തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ അവളുടെ പഠനരീതി മെച്ചപ്പെടുത്താം എന്നു ഞാൻ ഒരു രക്ഷിതാവ് എന്ന രീതിയിൽ വിശ്വസിക്കുന്നു.


ഷിനിജ നന്ദീഷ് 

നിഷ്മ 

GHSS മാണിക്യപ്പറമ്പ്

70 3 മാസം പിന്നിടുമ്പോൾ എന്റെ മകന്റെ നേട്ടങ്ങൾ പറഞ്ഞറിയിക്കാൻ എനിക്ക് വാക്കുകൾ മതിയാവുകയില്ല

ഗവണ്മെന്റ് യു പി എസ്, വടശ്ശേരി യിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് എന്റെ മകൻ അബ്റാറുൽ ഹഖ്. ഈ അദ്ധ്യയന വർഷം ആരംഭിച്ചു 3 മാസം പിന്നിടുമ്പോൾ എന്റെ മകന്റെ പഠനത്തിൽ വന്ന നേട്ടങ്ങൾ പറഞ്ഞറിയിക്കാൻ എനിക്ക് വാക്കുകൾ മതിയാവുകയില്ല. അക്ഷരങ്ങളുടെ മായലോകത്ത് നിന്നും വായനയുടെ വർണ്ണ പ്രഭയാർന്ന ലോകത്തിലേക്ക് എന്റെ കുട്ടിയെ ഉയർത്തി ക്കൊണ്ടുപോകാൻ ഈ സിലബസിലൂടെ അദ്ധ്യാപകർക്ക് കഴിഞ്ഞു. ഇംഗ്ലീഷിലെ ചെറിയ ചെറിയ വാക്കുകൾ കൂട്ടിച്ചേർത്തു വായിക്കുവാനും അതിൽ നിന്നും ചില വാക്കുകളുടെ അർത്ഥം പറയാൻ ശ്രെമിക്കുന്നതും  അധ്യാപകർ നൽകുന്ന പരിശ്രമങ്ങളുടെ ഫലമാണ്. കൂടാതെ ടീച്ചർ നൽകുന്ന വായനകാർഡുകളും സംയുക്ത ഡയറിയുമൊക്കെ അക്ഷരങ്ങളും ചിഹ്നങ്ങളും തിരിച്ചറിയാൻ അവനെ പ്രാപ്തമാക്കുന്നു. കൂടാതെ ദിവസവും അവന്റെ ആണ് ദിവസത്തെ സന്തോഷങ്ങളെക്കുറിച്ചും എഴുതുവാനുള്ള സംയുക്ത ഡയറി മലയാള അക്ഷരങ്ങളും ചിപ്നങ്ങളും മനസിലാക്കുന്നതിനോടൊപ്പം അവന്റെ ചിന്താശേഷിയെയും വളർത്തിയെടുക്കുന്നു. വിദ്യാഭ്യാസം കുട്ടികളിൽ കുത്തി നിറക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ആദ്യ അക്ഷരങ്ങളുടെ ലോകത്ത് ചെല്ലുന്ന ഏതൊരു കുട്ടിയും സ്കൂളിൽ പോകാൻ മടി കാണിക്കും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കുട്ടിയുടെ മനോനില മനസ്സിലാക്കി കളികളിലൂടെയും കഥകളിലൂടെയും കുട്ടികളെ അമ്മയെ പോലെ ചേർത്ത് പിടിക്കുന്ന അധ്യാപകർ. കുട്ടികൾക്കു പിറ്റേ ദിവസവും സ്കൂളിൽ വന്നെത്തണം എന്നുള്ള ചിന്തയെ ഉയർത്തി എടുക്കുന്നു. കളികളിൽ നിന്നും കഥയിലേക്കും കഥകളിൽ നിന്നും ചിന്തയിലേക്കും, ചിന്തയിൽ നിന്നും അറിവിന്റെ ലോകത്തിലേക്കും കുട്ടികളെ ഉയർത്തിക്കൊണ്ടുപോകാൻ അധ്യാപകരെ പോലെ തന്നെ രക്ഷകർത്താവ് എന്ന നിലയ്ക്ക് ഞാൻ എന്റെ മകന് സർവ്വവിധ പിന്തുണയും നൽകുന്നുണ്ട്. അറിവിന്റെ പുതിയ ലോകത്തിലേക്ക് എത്തുന്ന ഓരോ കുഞ്ഞുമക്കൾക്കും അതിന്റ പടവുകളെല്ലാം താണ്ടി നല്ലൊരു നാളെ വാർത്തെടുക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. കൂടാതെ എന്റെ മകന്റെ മാറ്റങ്ങൾക് പിന്തുണയായി നിൽക്കുന്ന ടീച്ചറിനും ഒരായിരം നന്ദി ഞാൻ അറിയിക്കുന്നു.

'ഹൻസ റിയാസ് ( parent of abrarul haq)

71അവൾക്ക് നല്ല ഉത്സാഹമാണ്..

സംയുക്ത ഡയറി എഴുതാൻ തുടങ്ങിയതിന്റെ ഏറ്റവും  നല്ല വശമായി ഞാൻ കാണുന്നത് കുഞ്ഞ് ഒരു ദിവസം സംഭവിച്ച കാര്യങ്ങളെല്ലാം ഓർത്തിരുന്നു എന്നോട് വന്നു പറയുന്നതാണ്. മുമ്പൊക്കെ ക്ലാസ്സിൽ സംഭവിച്ച കാര്യങ്ങൾ ഞാൻ  ചോദിക്കണം ആയിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ ആവശ്യമില്ല. സ്കൂളിൽ നടന്നതും പുറത്ത് നടന്നതുമായ എല്ലാ കാര്യങ്ങളും ഇപ്പോൾ എന്നോട് വന്ന് പറയും. കൂടാതെ വാക്കുകൾ കൂടുതൽ തറവാക്കാനും ചിഹ്നങ്ങൾ പഠിക്കാനും ഉപകരികുന്നുണ്ട് .ഓരോ ദിവസത്തെ സംഭവങ്ങൾ ഡയറി ആയി എഴുതാനും അവൾക്ക് നല്ല ഉത്സാഹമാണ്.. പുറത്തു പോകുബോൾ ബസിന്റെ ബോർഡ് ഒക്കെ തനിയെ വായിക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം തോനുന്നു. അതൊക്കെ  ഡയറി എഴുതി തുടങ്ങിയത് മുതൽ ആണ്  സംഭവിച്ചത്....                          

അലംകൃത സുഭാഷ്.    SGLPS Kattappana


72വീട്ടിൽ ആരു വന്നാലും അവൾ ഡയറി കാണിച്ചു കൊടുക്കുകയും വായിച്ചു കൊടുക്കുകയും ചെയ്യും

ഞാൻ അവന്തികയുടെ അമ്മ ആണ്. മീറ്റിംഗിൽ ടീച്ചർ സംയുക്ത ഡയറിയെ കുറിച്ച് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ടെൻഷൻ ആയിരുന്നു ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി എങ്ങനെ ഡയറി എഴുതും ഇത് മുന്നോട്ട് കൊണ്ട് പോവാൻ കഴിയുമോ എന്നൊക്കെ അങ്ങനെ കുറേ ഏറെ ചിന്തകൾ മനസ്സിൽ വന്നു. ഡയറി ക്കായി ഒരു പുസ്തകം വാങ്ങിക്കുന്നതിനു മുൻപ് ഞാൻ കുട്ടിയെ കൊണ്ട് ഒരു റഫ് ബുക്കിൽ ഒന്നു എഴുതി ച്ചുനോക്കി അവളോട് തന്നെ സ്കൂളിലെയും പുറത്ത് ഉള്ള കാര്യങ്ങളും ഓരോന്ന് ചോദിച്ചു നോക്കി. അതിനു ശേഷം അവൾ പറഞ്ഞത് വെച്ചു എഴുതാൻ തുടങ്ങി അറിയാത്ത വാക്കുകൾ ഞാൻ എഴുതി കൊടുത്തു. പിന്നെ ചിത്രം വരയ്ക്കാൻ ഉള്ളത് അത് അവൾ ഒറ്റക്ക് വരച്ചു കൊള്ളാം എന്ന് പറഞ്ഞു വരച്ചു. അത് കണ്ടപ്പോൾ എനിക്ക് ഉള്ളിൽ ഉണ്ടായിരുന്ന ടെൻഷൻ ഒക്കെ പോയി. പിന്നീട് പുതിയ പുസ്തകം ഡയറി എഴുതാൻ വേണ്ടി വാങ്ങി. പിന്നെ എന്നും അവൾ എഴുതാൻ തുടങ്ങി. അതിൽ ഓരോ ചിത്രം വരയ്ക്കാൻ ആയിരുന്നു കൂടുതൽ ഇഷ്ടം. ഇപ്പോ ഞാൻ മറന്നാലും അവൾ ഓർമിപ്പിക്കും "അമ്മേ ഇന്ന് ഡയറി എഴുതണ്ടെ 'എന്ന്. പിന്നെ വീട്ടിൽ ആരു വന്നാലും അവൾ ഡയറി അവരുടെ മുന്നിൽ കൊണ്ട് വന്നു കാണിച്ചു കൊടുക്കുകയും വായിച്ചു കൊടുക്കുകയും ചെയ്യും. ഇപ്പോ അറിയാത്ത വാക്കുകൾ ഞാൻ എഴുതി തരാം എന്ന് പറഞ്ഞാൽ പറഞ്ഞു തന്നാൽ മതി ഞാൻ എഴുതി കൊള്ളാം എന്ന് പറയും. ഡയറി എഴുത്തിലൂടെ മാറ്റങ്ങൾ ഉണ്ട് ഇനിയും ഇതിലേറെ കൂടുതൽ മാറ്റങ്ങൾ ഉണ്ടാവും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

Reshma(m/o Avanthika T P)

GMLPS Kattumunda East 

Nilambur sub, Malappuram

73ഞങ്ങൾ ചെറുപുഞ്ചിരിയോടെ പറഞ്ഞു, നിനക്ക് അറിയുന്നത് എഴുതിയാൽ മതി

എന്റെ മോൾ ദക്ഷ ഒന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. അവരുടെ ഒരു ക്ലാസ്സ്‌  പ്രവർത്തനവുമായി എന്നും ഡയറി എഴുതണം ഓരോ ദിവസത്തേയും ഒന്നോ രണ്ടോ കാര്യങ്ങൾ എഴുതി അതിനനുസരിച്ചു ചിത്രം വരയ്ക്കുക എന്നതാണ് അതിൽ പറയുന്നത്. ആദ്യത്തെ ക്ലാസ്സ്‌ മീറ്റിങ്ങിൽ അവളുടെ ടീച്ചർ ഡയറിയെ കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ആശങ്കയായിരിന്നു Lkg യിലും Ukg യിലും അക്ഷരങ്ങളും ചില വാക്കുകളും കാണാതെ എഴുതി പഠിക്കുന്ന രീതിയായിരുന്നു. പരീക്ഷകൾ ഓറൽ രീതിയിലായതുകൊണ്ടും, ചെറിയ മക്കളായതുകൊണ്ടും അവളെ പഠനത്തിന്റെ പേരിൽ കൂടുതൽ ബുദ്ധിമുട്ടിച്ചിട്ടില്ല. അങ്ങനെയിരിക്കെയാണ് രണ്ടാമത്തെ ക്ലാസ്സ്‌ മീറ്റിങ് വന്നത്. ഒരു ബുക്ക് വാങ്ങി സംയുക്ത ഡയറി എഴുതാൻ ഷെറിൻ ടീച്ചർ നിർദ്ദേശിച്ചു. എങ്ങനെ എഴുതണം എന്ത് എഴുതണം എന്നിങ്ങനെ ഉള്ള കാര്യങ്ങളെല്ലാം ടീച്ചർ നല്ല രീതിയിൽ വിശദികരിച്ചുതന്നു. വേഗത്തിൽ പഠിക്കുകയും അതിലേറെ വേഗത്തിൽ മറക്കുകയും ചെയ്യുന്ന പ്രായം, പഠിക്കാൻ ഏറെ ഇഷ്ടവും മടിയും ഉള്ള പ്രായം, കളികൾ ജീവനായി കരുതുന്ന പ്രായം, ഇവയെല്ലാം മുന്നിൽ നിർത്തി അവയിലൂടെ എങ്ങനെ ഡയറി എഴുതാം എന്നതായിരുന്നു എന്റെ ചിന്ത. മോളുടെ അച്ഛനോട് കാര്യങ്ങൾ പറഞ്ഞു. അദ്ദേഹം ഒപ്പം ഇരിക്കാമെന്ന് പറഞ്ഞു. അതിനായി ഞങ്ങൾ ഒരു ബുക്ക്‌ വാങ്ങി. എഴുതാൻ ഇരുന്നപ്പോൾ അവൾ ഞങ്ങളോട് പറഞ്ഞു. ഞാൻ എങ്ങിനെ എഴുതും എനിക്കൊന്നും അറിയില്ല. ഞങ്ങൾ ചെറുപുഞ്ചിരിയോടെ പറഞ്ഞു, നിനക്ക് അറിയുന്നത് എഴുതിയാൽ മതി, അറിയാത്തത് അമ്മ എഴുതാം.അവൾക്ക് സന്തോഷമായി. മുൻപ് പഠിച്ച വാക്കുകൾ കോർത്തു കോർത്തു അവൾ ഓരോ വാക്കുകൾ എഴുതാൻ തുടങ്ങി. ചിന്നങ്ങളും കൂട്ടക്ഷരങ്ങളും കൂട്ടിച്ചേർത്ത് ഞങ്ങളും ഒപ്പം കൂടി. ചിത്രങ്ങൾ വരയ്ക്കാനും കളർകൊടുക്കാനും ഏറെ ഇഷ്ട്ടമുള്ള അവൾ ചിത്രം വരയ്ക്കുന്നത് ഞാനും അവളുടെ അച്ഛനും നോക്കി നിന്നും പിന്നെ ഓരോ ദിവസവും നമ്മൾ നിസാരം എന്നുകരുതുന്ന അവളുടെ വലിയ വലിയ കഥകൾ കേൾക്കാനും അത് അവളുടെ രീതിയിൽ എഴുതുന്നത് കാണാനും ഞങ്ങൾക്ക് ആവേശമായി. ആ അവൾക്ക് അതിലേറെ രസകരമായ ഒരു കളിയായി അത് മാറി ഓരോ ദിവസവും എന്ത് എഴുതണമെന്ന് അവൾ സ്കൂൾ വിട്ട് വരുമ്പോൾ തന്നെ പറയാൻ തുടങ്ങി. എനിക്കത് കേൾക്കുന്നത് ഒരു സുഖമായി. ആദ്യം പേടിച്ചിരുന്ന ഒരു കാര്യം ഇപ്പോൾ ഞാനും മോളും ഒരുപാട് ഇഷ്ട്ടപെടുന്നു. ഞങ്ങൾ അവൾക് നൽകുന്ന സമ്മാനങ്ങളെയും ഉമ്മകളെയും കുറിച്ച് അവൾ പറഞ്ഞെ ഴുതുന്നത് കാണുമ്പോൾ ഒരു വല്ലാത്ത അഭിമാനം തോന്നാറുണ്ട്. ഡയറി എഴുതുന്നത് കൊണ്ട് ഒരു വിധ വാക്കുകളെല്ലാം അവൾ വായിക്കാനും എഴുതാനും പഠിച്ചു. കാണാതെ പഠിക്കാനുള്ള മനോഭാവം അവൾ പാടെ മാറ്റി. ഇതിലൂടെ ഞങ്ങൾക്കും പുതിയ പഠനരീതി മനസിലാക്കാൻ സാധിച്ചു. കുഞ്ഞുമനസിലെ വലിയകാര്യങ്ങൾ ചിത്രരൂപത്തിൽ കാണുമ്പോൾ ഒട്ടും മടുപ്പില്ലാതെ നാളെയും ഡയറി എഴുതാൻ ഇരിക്കാൻ എനിക്ക് തോന്നാറുണ്ട്. ഡയറി എഴുതി ബുക്ക്‌ മടക്കി കവിളിൽ ഒരു ഉമ്മ തരുമ്പോൾ ഞാൻ എന്നും ഷെറിൻ ടീച്ചർ ക്ക് മനസുതുറന്ന് നന്ദി പറയാറുണ്ട്. കാരണം ഈ ഡയറി കൊണ്ട് എന്റെ മോളുടെ ഇഷ്ട്ടങ്ങളും, സങ്കടങ്ങളും, കഴിവുകളും, പോരായ്മകളും, അങ്ങനെ അവളെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും എനിക്ക് കൂടുതൽ അറിയാൻ സാധിച്ചു.

Soumya(m/o Dhaksha )

GMLPS Kattumunda East 

Nilambur sub, Malappuram

74എഴുതാൻ തുടങ്ങിയപ്പോൾ അവൾക്ക് അക്ഷരങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നില്ലായിരുന്നു.

ആൻമരിയ സംയുക്ത ഡയറി ആദ്യമായി എഴുതാൻ തുടങ്ങിയപ്പോൾ അവൾക്ക് അക്ഷരങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നില്ലായിരുന്നു. എന്നാൽ ഇപ്പോൾ അക്ഷരങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. മാത്രമല്ല ഓരോ ദിവസവും ഏത് തിയതിയാണെന്നും ദിവസമാണെന്നും കലണ്ടറിൽ നോക്കി തനിയെ എഴുതാൻ പഠിച്ചു. ചിഹ്നങ്ങൾ പഠിച്ചു. ഉദാഹരണത്തിന് ഊ ചിഹ്നം ഏതാണെന്ന് ചോദിച്ചാൽ എഴുതി കാണിക്കും അങ്ങനെ ചിഹനങ്ങൾ പഠിച്ചു. ഒരു വാക്ക് അറിയില്ലെങ്കിൽ അതിൻ്റെ അക്ഷരങ്ങളും ചിഹ്നങ്ങളും പറഞ്ഞു കൊടുത്താൽ തനിയെ എഴുതും. അങ്ങനെ എഴുത്തിൽ നല്ല മാറ്റം കുഞ്ഞിൽ ഉണ്ടായത്  പേരൻ്റിനും കാണാൻ സാധിച്ചു എന്നത് വളരെ സന്തോഷമുണ്ട്. ഇതിനായി കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ടീച്ചറിനും ഒരുപാട് നന്ദി.

ആൻമരിയ ജിനീഷ് 

class:IC

St. George LPS Kattappana

75നല്ല ഇഷ്ടത്തോടെ തന്നെ ഡയറി എഴുതാൻ ഇരിക്കും

ഞാൻ അമാൻ ന്ടെ ഉമ്മയാണ്...നല്ല മാറ്റം ഉണ്ട് അമാന് ..ആദ്യം ടീച്ചർ ഡയറി എഴുതാൻ പറയുമ്പോൾ ടെൻഷൻ ആയിരുന്നു... ആദ്യമൊക്കെ പേനകൊണ്ട് എഴുതിയതാ കൂടുതൽ എങ്കിലും... പിന്നീട് പെട്ടെന്നു തന്നെ പേന കൊണ്ട് എഴുതി കൊടുക്കുന്നത് കുറഞ്ഞു വന്നു... അക്ഷരങ്ങളും ചിഹ്നങ്ങളും ഒക്കെ ഇപ്പൊ നന്നായി മനസ്സിലാവുന്നുണ്ട്... ചിത്രം വരയ്ക്കാൻ കൂടി ഉള്ളത് കൊണ്ട് നല്ല ഇഷ്ടത്തോടെ തന്നെ ഡയറി എഴുതാൻ ഇരിക്കും. തീയതി ദിവസങ്ങൾ എല്ലാം ഇതിലൂടെ എഴുതാനും പഠിച്ചു...ഇനിയും കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു 

Muhammed Amaan

Irinave UP School 

Pappinisseri Sub District , Kannur Dist

76മുന്നേ എഴുതിയ പേജുകളിൽ നിന്നും വാക്കുകൾ തിരഞ്ഞെടുത്ത് എഴുതാൻ തുടങ്ങി

ഡയറി എഴുതി തുടങ്ങിയപ്പോൾ ഓരോ ദിവസത്തെയും കാര്യങ്ങൾ ചോദിക്കണം ആയിരുന്നു .എന്നാൽ ഇപ്പോൾ അന്നന്നു നടന്ന കാര്യങ്ങൾ ഓർത്തു വച്ച് പറയുകയും അത് ഡയറിയിൽ എഴുതുകയും ചെയ്യുന്നുണ്ട്.. മലയാള അക്ഷരങ്ങളും ചിഹ്നങ്ങളും മനസ്സിലാക്കുന്നതിനും ചെറിയ ചെറിയ വാക്കുകൾ കൂട്ടി വാക്യങ്ങൾ ഉണ്ടാക്കുന്നതിനും ഇപ്പോൾ കുഞ്ഞ് വലിയ താൽപര്യം കാണിക്കുന്നുണ്ട്... എഴുതി തുടങ്ങിയ സമയത്ത് എടുക്കുന്ന സമയത്തിന്റെ പകുതി  സമയം മാത്രമേ ഇപ്പോൾ ഡയറി എഴുതാൻ ആവശ്യമുള്ളൂ. അത് അവൻ അക്ഷരങ്ങളും ചിഹ്നങ്ങളും മനസ്സിലാക്കി എന്നതിന്റെ ലക്ഷണമായാണ് ഞാൻ കാണുന്നത്. ഡയറി എഴുതാൻ വേണ്ടി അവൻ ചുറ്റുപാടും  നടക്കുന്ന കാര്യങ്ങൾ കൂടുതൽ നിരീക്ഷിക്കാൻ തുടങ്ങി. സ്കൂളിൽ പോകുമ്പോഴും തിരിച്ചു വരുമ്പോഴും കാണുന്ന ഓരോ മൃഗങ്ങളും വാഹനങ്ങളും അവയുടെ നിറങ്ങളും എല്ലാം എന്നോട് വന്നു പറയാറുണ്ട്, എന്നിട്ട് ഇതെല്ലാം ഡയറിയിൽ എഴുതാൻ അമ്മ പറഞ്ഞു തരണമെന്ന് പറയും. ആദ്യം എല്ലാം ഡയറിയിൽ എഴുതാൻ ഒരേ കാര്യം തന്നെ ഉണ്ടായിരുന്നുള്ളൂ എന്നാൽ പിന്നീട് ഓരോ ദിവസവും പുതിയ പുതിയ ഓരോ കാര്യങ്ങൾ അവൻ തന്നെ കണ്ടെത്താൻ തുടങ്ങി.. ഈ മാറ്റം സംയുക്ത ഡയറി എഴുതുന്നത് കുഞ്ഞുങ്ങളെ എത്രമാത്രം സ്വാധീനിക്കുമെന്ന്  മനസ്സിലാക്കിത്തന്നു.ഓരോ ദിവസത്തെ ഡയറിയും സ്കൂളിൽ കൊണ്ടുവരുന്നതും ക്ലാസ് ടീച്ചറിനെ കാണിക്കുന്നതും അവനു ഇഷ്ടമുള്ള കാര്യമാണ്... ഡയറി ബുക്കിൽ കിട്ടുന്ന ഓരോ സ്റ്റാറും വീണ്ടും ഡയറി എഴുതാനുള്ള പ്രചോദനമാണ്.

Thanku teachers...

Akshay prasanth, st. George lps kattappana.

77ഓരോ ദിവസത്തെയും സങ്കടങ്ങളിലൂടെയും സന്തോഷത്തിലൂടെയും മാറ്റങ്ങളിലൂടെയും അവനൊപ്പം

എന്റെ മകൻ ഗസൻഫർ ന്റെ ഒന്നാം ക്ലാസ്സിലെ ആദ്യ മീറ്റിംഗിൽ പറഞ്ഞ സംയുക്ത ഡയറി യുടെ കാര്യമായിരുന്നു തിരിച്ച് വീട്ടിലേക്ക് പോരുമ്പോൾ എല്ലാം എന്റെ മനസ്സിൽ... Lkg മാത്രം കഴിഞ്ഞു ഒന്നാം ക്ലാസ്സിലേക്ക് വന്ന എന്റെ മകൻ മലയാളം അക്ഷരങ്ങളും പിക്ചർ റീഡിങ്ങും മാത്രമാണ് അറിയാവുന്നത്. പിന്നെ എങ്ങിനെ ഡയറി എഴുതും എന്നായിരുന്നു എന്റെ ടെൻഷൻ...സംയുക്ത ഡയറിയെ കുറിച് വ്യക്തമായ ഒരു രൂപം ടീച്ചർ പറഞ്ഞു തന്നിരുന്നെങ്കിലും, മനസ്സിലുള്ള കാര്യങ്ങൾ എങ്ങിനെ ഡയറിയിലേക്ക്  അവൻ സ്വയം എഴുതും എന്ന ആശങ്ക എന്നിലുണ്ടായിരുന്നു..അത് കൊണ്ടു തന്നെ ജൂലൈ 1 മുതൽ ഡയറി എഴുതുന്നത് തുടങ്ങണം എന്ന് പറഞ്ഞിട്ടും 2 ദിവസം ഡയറി എഴുതിയില്ല... പിന്നീട് ടീച്ചർ ഡയറിയുടെ  ഒരു മോഡൽ ഗ്രൂപ്പിൽ ഷെയർ ചെയ്തതിനു ശേഷമാണ് ആദ്യ ദിവസം ഡയറി എഴുതുന്നത്. ഒരു ദിവസത്തെ പ്രധാനപ്പെട്ട ഒരു കാര്യവും അതുമായി ബന്ധപ്പെട്ട ഒരു ചിത്രവുo വളരെ ലളിതമായ രൂപത്തിൽ എഴുതുന്നത്. ഓരോ ദിവസവും കൂടെ ഇരുന്ന് അന്നത്തെ കാര്യങ്ങൾ എല്ലാം ഞാൻ ചോദിച്ചു മനസ്സിലാക്കാൻ തുടങ്ങി. അതിലൂടെ എന്റെ മകന്റെ ഒരു ദിവത്തെ ഒരു clear  picture എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. പിന്നീട് ഓരോ ദിവസവും എന്ത് എഴുതണം എന്നും  ഏത് ചിത്രം വരക്കണം എന്നും അവൻ തന്നെ പറയാൻ തുടങ്ങി. ആദ്യം പേന കൊണ്ടുള്ള അക്ഷരങ്ങളായിരുന്നു കൂടുതൽ, പിന്നീട് പേനകൊണ്ടുള്ള അക്ഷരങ്ങൾ ഉണ്ടാവരുത് എന്ന് അവന് നിർബന്ധമായി തുടങ്ങി. അതിനു വേണ്ടി അവൻ മുന്നേ എഴുതിയ പേജുകളിൽ നിന്നും വാക്കുകൾ തിരഞ്ഞെടുത്ത് എഴുതാൻ തുടങ്ങി. ഇന്ന് കുറച്ച് ആഴ്ച്ചകളായി അവന്റെ ഡയറി അവൻ സ്വയം എഴുതാൻ തുടങ്ങി. ഒരു ദിവസത്തെ പഠനം തുടങ്ങുന്നത് തന്നെ" അല്ലാ..ഇന്ന് ഡയറി എഴുതണ്ടെ? " എന്ന് ചോദിച്ചാണ്. അവൻ എഴുതുന്ന ഡയറി വീട്ടിൽ ആര് വന്നാലും കൊണ്ടു കാണിക്കും, അത് വായിച്ച് കേൾപ്പിക്കും,അതിൽ അവൻ ഒരു പാട് അഭിമാനിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.ഇതിലൂടെ അവന്റെ ഓരോ മാറ്റവും എനിക്ക് അടുത്ത് നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് അവന്റെ ഓരോ ദിവസത്തെയും സങ്കടങ്ങളിലൂടെയും സന്തോഷത്തിലൂടെയും മാറ്റങ്ങളിലൂടെയും അവനൊപ്പം എനിക്കും  സഞ്ചരിക്കാൻ സാധിക്കുന്നുണ്ട്.

Shabna(m/o Ghazanfar )

GMLPS Kattumunda East 

Nilambur Sub, Malappuram

78ഡയറിയിൽ എഴുതാൻ  ചുറ്റുപാടും നിരീക്ഷിക്കാൻ തുടങ്ങി.

അക്ഷരങ്ങൾ  എഴുതും എന്നല്ലാതെ അത് വായിച്ചു ഇന്ന അക്ഷരം ആണെന്ന് അറിയാതെ എഴുതാൻ പറയുന്നത് അതുപോലെ നോക്കിത്താഴോട്ട് എഴുതികൊണ്ടിരുന്ന കുട്ടിയായിരുന്നു എന്റെ മകൾ. എന്നാൽ എന്ന് തോട്ട് സംയുക്ത ഡയറി എഴുതി തുടങ്ങിയോ  അന്ന് തൊട്ട് എനിക്ക് തോന്നുന്നു ഒരുവിധം അക്ഷരങ്ങൾ എഴുതാൻ തുടങ്ങി. സംശയങ്ങൾ ചോദിച്ചും അന്നത്തെ ദിവസത്തെ തന്റെ കുഞ്ഞുമനസിൽ ഉള്ള കാര്യങ്ങൾ ഓർത്തു പറയുകയും അത് എങ്ങനാമ്മേ എഴുതേണ്ടതെന്നും ഇപ്പോൾ അവൾ ചോദിക്കാറുണ്ട്. ഡയറി എഴുതാൻ വലിയ ഉത്സാഹം തന്നെയാണ്. പിന്നെ ആ ദിവസത്തെ  പ്രധാനകാര്യം എങ്ങനെ ചിത്ര രൂപത്തിൽ വരയ്ക്കും എന്നതാണ് അടുത്ത പ്രശ്നം അതും കുഞ്ഞിന്റെ മനസ്സിൽ തോന്നുന്ന ഒന്നും വരക്കുകയും ചെയ്യും. ഒപ്പം ഡയറിയിൽ എഴുതാൻ  ചുറ്റുപാടും നിരീക്ഷിക്കാൻ തുടങ്ങി. ഓരോന്നും കണ്ടെത്തി അതിനെ കുറിച്ച് കൂടുതൽ അറിയാൻ അന്വേഷിക്കാൻ തുടങ്ങി. ഇതൊക്കെ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നാറുണ്ട്. അവരുടെ ചുറ്റും കണ്ടെത്തൽ നടത്താൻ കുഞ്ഞു  കാണിക്കുന്ന ആ ഒരു ഉത്സാഹം കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം  തോന്നാറുണ്ട്.                          


മീതു മനോജ്                     SGLPS Kattappana


79ഇത് നിർത്തലാക്കരുതേ എന്ന ഒരു അപേക്ഷ കൂടി ഉണ്ട്.

ഞാൻ ഫാത്തിമ  ജാഫറിൻ്റെ ഉമ്മയാണ്. സംയുക്ത ഡയറി എഴുതാൻ തുടങ്ങിയതിനു ശേഷം കുറേ അക്ഷങ്ങൾ പഠിച്ചു. എഴുതാൻ മാത്രമല്ല അത്യാവശ്യം  വായിക്കാനും പഠിച്ചു. പുറത്തൊക്കെപ്പോയാൽ ബോർഡൊക്കെ നോക്കി വായിക്കാൻ ശ്രമിക്കാറുണ്ട്. ഡയറി എഴുത്തിലൂടെ കൂടുതൽ അക്ഷരങ്ങൾ പരിചയപ്പെട്ടതുകൊണ്ടാണല്ലോ വായിക്കാനും ശ്രമിക്കുന്നത്. ടീച്ചർ ആദ്യം  ഡയറി എഴുതുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ എൻ്റെ മനസ്സിൽ തോന്നിയത് "ഓ എനി ഇതിൻ്റെ കൂടി കുറവേ ഉള്ളൂ എന്നാ "

പക്ഷേ അന്നു അങ്ങനെ മനസ്സിൽ തോന്നിയതിൽ എനിക്ക് കുറ്റബോധം തോന്നുന്നു , ഈ  ഡയറി എഴുത്ത് ഉണ്ടായിരുന്നില്ല എങ്കിൽ സ്ത്യായിട്ടും എൻ്റെ മകൾക്ക് ഇത്ര നല്ല ഒരു മാറ്റം ഉണ്ടാവുമായിരുന്നില്ല. അതിൽ എടുത്തു പറയേണ്ടുന്ന കുറച്ചു കാര്യങ്ങൾ

  ഒന്ന് മക്കളെക്കൊണ്ട് ഒറ്റയ്ക്ക് എഴുതിപ്പിക്കലാണെങ്കിൽ അവർക്ക് ഒരു താൽപര്യവും ഉണ്ടാവുമായിരുന്നില്ല. പാരൻ്റ്സും കൂടി അവരുടെ കൂടെ ഇരുന്ന് എഴുതുന്നതിലാണ് അവർക്ക് കൂടുതൽ സന്തോഷം. പിന്നെ കുറച്ചു മാത്രം എഴുത്തിപ്പിച്ചാൽ മതി എന്നുള്ള ടീച്ചറുടെ നിർദേശം. ഇതെക്കെ കൊണ്ടാണ് മക്കൾക്കും ഡയറി എഴുതാൻ ഇത്ര താൽപര്യം. ചില തിരക്കുള്ള ദിവസങ്ങളിൽ ഞാൻ ഡയറിയുടെ കാര്യം മറന്നുപോവാറുണ്ട് . പക്ഷേ സ്കൂളിൽ പോവുന്നതിനു മുന്നേ മകൾ കൃത്യമായി ഓർമ്മപ്പെടുത്തും. അവർക്ക് ഇഷ്ടമുള്ള കാര്യങ്ങളേ അവർ ഓർത്തു വെക്കുള്ളൂ. പിന്നെ രാത്രി ഇരുന്ന് അന്നു കഴിഞ്ഞ കാര്യങ്ങൾ ഓർത്തെടുക്കാൻ തുടങ്ങി. പിന്നെ ഒരു പ്രധാന കാര്യം എന്തെന്നാൽ ചിത്രരചനയാണ്. ഡയറി എഴുതുന്നതിനേക്കാളും അവൾ സമയം ചിലവഴിക്കുന്നത് ചിത്രം വരയ്ക്കാനാണ്. അതു കൂടി ഉള്ളതു കൊണ്ടാണ് മക്കൾ സംയുക്ത ഡയറിയെ ഇത്ര ഇഷ്ടപ്പെടുന്നത്.എന്തായാലും ഈ ഒരു ഡയറി എഴുത്ത് കൊണ്ട് എൻ്റെ മകൾക്ക് നല്ലൊരു മാറ്റം ഉണ്ട്. ഇത് നിർത്തലാക്കരുതേ എന്ന ഒരു അപേക്ഷ കൂടി ഉണ്ട്. ചിന്തിച്ചും വരച്ചും ഓർമ്മിച്ചെടുത്തും മക്കൾ വളരട്ടെ.

Raafia ( m/o  Fathima Jafar)

Irinave UP School 

Kannur District

80ടീച്ചറിന് രക്ഷകർത്താവ് എന്ന നിലയിൽ നന്ദി

എന്റെ മകൾ അസ്രാ അനസ് ഒന്നാം ക്ലാസ്സിൽ A ഡിവിഷനിൽ പഠിക്കുന്നു. അവൾ എന്നും സംയുക്ത ഡയറി എഴുതാറുണ്ട്. എഴുതിത്തുടങ്ങിയത് മുതൽ മലയാളം എഴുതാനും വായിക്കാനും പഠിച്ചിട്ടുണ്ട്. അന്നേ ദിവസം കണ്ട കാര്യങ്ങൾ ഡയറിയിൽ എഴുതാറുണ്ട്. ചിത്രം വരക്കുന്നുണ്ട്. എന്നാലും ചിത്രങ്ങൾ ശെരിക്കും ആകുന്നില്ല. എന്തായാലും ഡയറി എഴുതുന്നതിലൂടെ മെച്ചപ്പെടുന്നുണ്ട്. അതിന് ടീച്ചറിന് രക്ഷകർത്താവ് എന്ന നിലയിൽ നന്ദി പറയുന്നു.

Azraa Anas

Std. 1A

SGUPS Muthalakodam

81നല്ലൊരു പഠന മുന്നേറ്റം തന്നെ ആണ് ഈ ഡയറി

എന്റെ മോള് നൈഫ ആഷിക് . കഴിഞ്ഞ വർഷം ഒന്നാം ക്ലാസ്സിൽ പഠിച്ചിരുന്ന നാത്തൂന്റെ മോന് ഒറ്റക്ക് ഡയറി എഴുതുന്നത് കൗതുകത്തോടെ നോക്കി നിൽക്കാറുണ്ടായിരുന്നു. ഒന്നാം ക്ലാസ്സിൽ എത്തിയപ്പോയെക്കും ഇങ്ങനെ ഒക്കെ ഒറ്റക്ക് എഴുതോ എന്ന് . എന്നാൽ ഇപ്പൊ എന്റെ മോളും ഏറെ കുറെ ഡയറി ഒറ്റക്ക് തന്നെ എഴുതി തുടങ്ങി. ഈ എഴുത്തു കൊണ്ട് തന്നെ ആണ് അവൾ കൂട്ടക്ഷരങ്ങൾ പഠിച്ചു തുടങ്ങിയത്. ഒരു  ദിവസം പോലും മുടങ്ങാതെ എന്നെ പോലും കാത്തുനിൽക്കാതെ അവൾ ഒറ്റക്ക് എഴുത്തു തുടങ്ങും എന്തേലും വിശേഷം ഉണ്ടേൽ എഴുതാൻ ഉത്സാഹം കൂടും. പിന്നെ ഞാൻ വായിച്ചു തെറ്റ് ഉണ്ടേൽ തിരുത്തി കൊടുക്കും. എഴുതാതെ കിടന്നാൽ അവൾക്ക് സമാധാനം ഇല്ല. ചെറിയ ചെറിയ വാക്കുകളിൽ നിന്ന് തുടങ്ങി വരികൾ കൂടുതൽ ഉൾപ്പെടുത്തി ഇനിയും ഉഷാറോടെ എഴുതുമ്പോൾ എല്ലാ അക്ഷരങ്ങളും അവൾ പഠിച്ചു തുടങ്ങും. ഇനി മുതൽ ഞാൻ അങ്ങനെ എഴുതിക്കണം എന്ന് വിചാരിക്കുന്നുണ്ട്. നല്ലൊരു പഠന മുന്നേറ്റം തന്നെ ആണ് ഈ ഡയറി എഴുത്തിലൂടെ മക്കൾക്ക് ലഭിക്കുന്നത്

Nimshiya(m/o Naifa Ashik)

GMLPS Kattumunda East 

Nilambur sub

82ടീച്ചർ, കുട്ടികൾ, രക്ഷിതാക്കൾ, ഒരു പോലെ, ഏറ്റെടുത്ത് വിജയിപ്പിച്ചെടുത്തതാണ് സംയുക്ത ഡയറി.

അധ്യയന വർഷത്തെ പുതിയ പഠന പ്രവർത്തനമാണ് സംയുക്ത ഡയറി. ടീച്ചർ, കുട്ടികൾ, രക്ഷിതാക്കൾ, ഒരു പോലെ, ഏറ്റെടുത്ത് വിജയിപ്പിച്ചെടുത്തതാണ് സംയുക്ത ഡയറി. ഇത് എഴുതാൻ തുടങ്ങിയതിനു ശേഷം അക്ഷരങ്ങൾക്കു ചിഹ്നങ്ങൾ ചേർത്ത് എഴുതാനും  വായിക്കാനും പഠിച്ചു. ചിത്രങ്ങൾ അവരുടെ ഭാവനയിൽ വരുന്ന രീതിയിൽ വരയ്ക്കാനും സാധിച്ചു..

Malini. K

M/o. Anshith. K 

R.R.M.G.U.P.S Keeka

83ഏറ്റവും നല്ല ഒരു ചുവടു വെയ്പ്പായി ഞാൻ സംയുക്തഡയറിയെ കാണുന്നു.

    എന്റെ മകൾ സംയുക്ത ഡയറി എഴുതി തുടങ്ങിയപ്പോഴാണ് പല അക്ഷരങ്ങളും ചിഹ്നങ്ങളും പഠിച്ചത്. ആദ്യമൊക്കെ ഞാൻ കൂടെ ഇരുന്നാണ് ഡയറി എഴുതിയിരുന്നത്. പക്ഷെ ഇപ്പോൾ എന്റെ ഒരു സഹായവുമില്ലാതെ ചില ദിവസങ്ങളിൽ അവൾ ഡയറി എഴുതാറുണ്ട്. അത് കാണുമ്പോൾ എനിക്ക് വളരെ സന്തോഷമാണ്. വൈകുന്നേരം ആയാൽ ഡയറി എഴുതാനും പടം വരയ്ക്കാനും നല്ല ഉത്സാഹമാണ്. പത്രം,T. V, പിന്നെ യാത്രയിൽ കാണുന്ന ബോർഡുകൾ എല്ലാം വായിക്കാൻ ശ്രമിക്കും.അറിയാത്ത അക്ഷരങ്ങൾ എവിടെ കണ്ടാലും അത് ചോദിച്ചു പഠിക്കാറുണ്ട്.സംയുക്ത ഡയറിയും ടീച്ചറിന്റെ പ്രോത്സാഹനവുമാണ് എന്റെ  കുഞ്ഞിനെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചത്. ഓരോ ദിവസത്തെയും ഡയറി ടീച്ചറെ കാണിക്കാനുംമേടിക്കുവാനും നല്ല ഉത്സാഹമാണ്. ഞാൻ പേന കൊണ്ട് എഴുതുന്ന അക്ഷരങ്ങൾ വരാതിരിക്കാൻ അവൾ ശ്രദ്ധിക്കുന്നുമുണ്ട്അമ്മ എന്ന നിലയിൽ എന്റെ മകളുടെ ജീവിതത്തിലെ ഏറ്റവും നല്ല ഒരു ചുവടു വെയ്പ്പായി ഞാൻ സംയുക്തഡയറിയെ കാണുന്നു.

Thank you teacher....

ദേവനന്ദ അജേഷ് 

1C, St. George L. P. S. Kattappana

84തികച്ചും വ്യത്യസ്തമായ ഒരു പ്രവർത്തനം തന്നെയാണ് സംയുക്ത ഡയറി.

സംയുക്ത ഡയറി എന്ന ആശയം കൊണ്ടുവന്ന വിദ്യാഭ്യാസ വകുപ്പിന് ഞാൻ ആദ്യം തന്നെ ഒരു നന്ദി അറിയിച്ചു കൊള്ളട്ടെ. ഇത്രയും കാലമായിട്ടുള്ള വിദ്യാഭ്യാസ രീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രവർത്തനം തന്നെയാണ് സംയുക്ത ഡയറി. ഇതിലൂടെ കുട്ടികൾക്ക് അക്ഷരങ്ങൾ കൂടുതൽ മനസ്സിലാക്കുവാനും അവർക്ക് ആദ്യം ഉണ്ടായിരുന്ന തെറ്റുകൾ തിരുത്തി അടുത്ത ദിവസങ്ങളിൽ എഴുതുന്ന ഡയറിയിൽ എഴുതുവാനും സഹായകമായി. എന്റെ മകൾ ഇപ്പോൾ നല്ല രീതിയിൽ തന്നെ സ്വന്തമായി ആശയങ്ങൾ ഉൾക്കൊണ്ട് ഡയറി എഴുതുന്നു. വൈകുന്നേരം അന്നന്ന് നടന്ന കാര്യങ്ങൾ പറയുകയും അത് ഡയറിയിൽ എഴുതുവാൻ ശ്രമിക്കുകയും ചെയ്യുന്നു. ആദ്യം ഉണ്ടായിരുന്ന തെറ്റുകൾ ഇപ്പോൾ ഉണ്ടാകാറില്ല.ഡയറിക്ക് അനുയോജ്യമായ ചിത്രങ്ങൾ അവൾ തനിയെ വരയ്ക്കുകയും നിറം നൽകുകയും ചെയ്യുന്നു.മാത്രമല്ല ഇപ്പോൾ പത്രങ്ങളിലെ  ഹെഡ് ലൈനുകൾ പാഠപുസ്തകങ്ങൾ ചെറിയ ബോർഡുകൾ സ്ഥലപ്പേരുകൾ എല്ലാം അവൾ വായിക്കുന്നുണ്ട്. സംയുക്ത ഡയറിയുടെ ഭാഗമായി എന്റെ കുട്ടിയിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ ആണ് എനിക്ക് കാണുവാൻ സാധിച്ചിട്ടുള്ളത്.

രക്ഷിതാവിന്റെ പേര്: രാജി സുരേഷ്

കുട്ടിയുടെ പേര്: നന്ദിത. ആർ 

സ്കൂൾ: എസ് എൻ വി എൽ പി എസ് തൊടിയൂർ, കല്ലേലിഭാഗം, കരുനാഗപ്പള്ളി

85രചനോത്സവം തുടങ്ങിയതു കൊണ്ട് എന്റെ കുട്ടിയുടെ കഴിവ് അവൾ അതിലൂടെ കാണിക്കുന്നുണ്ട്.

ജൂലൈ മാസം മുതൽ തുടങ്ങിയ സംയുക്ത ഡയറി എന്റെ മകൾ ദിൽഷക്ക് ഒരുപ്പാട് നല്ല

മാറ്റങ്ങൾ ഉണ്ടായി. ഇപ്പോൾ അവൾ എഴുതാൻ എടുക്കുമ്പോൾ ആദ്യം തന്നെ ഡയറി എഴുതണം എന്നു പറയും അവൾ തന്നെ. എന്താണ് എഴുതേണ്ടത് എന്ന് പറഞ്ഞ് എഴുതും. ഇപ്പോൾ രചനോത്സവം തുടങ്ങിയതു കൊണ്ട് എന്റെ കുട്ടിയുടെ കഴിവ് അവൾ അതിലൂടെ കാണിക്കുന്നുണ്ട്. ഡയറി എഴുതുന്നതിനനുസരിച്ച് അതിന്റെ ചിത്രം കളറിങ്ങും ചെയ്യാനും അവൾക്ക് വളരെ ഇഷ്ടമാണ് ഈ കഴിവുകളെ പുറത്തു കൊണ്ടുവന്നത് ഞങ്ങളുടെ ശാലിനി ടീച്ചറാണ് ഒരുപ്പാട് നന്ദിയും സ്നേഹവും ഉണ്ട് . സംയുക്ത ഡയറി കുട്ടിയിൽ നല്ല മാറ്റവും അക്ഷര തെറ്റില്ലാതെ എഴുതാനും ശ്രമിക്കും.

Salini K

M/o Dilsha. V

Aups Azhiyannur

86സ്റ്റാർ, ഗുഡ് ഒക്കെ ഓരോ ദിവസവും ഡയറി എഴുതാൻ ഉള്ള പ്രോത്സാഹനം ആണ്.

അക്ഷരങ്ങളും ചിഹ്നങ്ങളും മാത്രം അറിയാവുന്ന എന്റെ കുഞ്ഞിനെ വാക്കുകൾ ആയി അത്‌ എഴുതുവാനും വായിക്കുവാനും പഠിപ്പിച്ചത് സംയുക്ത ഡയറി യും ടീച്ചർന്റെ പ്രോത്സാഹനവും ആണ്‌. ഡയറിയിൽ കിട്ടുന്ന സ്റ്റാർ, ഗുഡ് ഒക്കെ ഓരോ ദിവസവും ഡയറി എഴുതാൻ ഉള്ള പ്രോത്സാഹനം ആണ്.

ഓരോന്ന് ദിവസവും നടക്കുന്ന ഓരോ കാര്യങ്ങളും കൃത്യമായി ഡയറി എഴുതണം എന്ന ചിന്തയിൽ ഓർമിച്ചു വെക്കുന്നു. എഴുതുന്നതിനു ഒപ്പം തന്നെ അതെ കാര്യങ്ങൾ ഒരു ചിത്രത്തിന്റെ രൂപത്തിലേക്ക് എങ്ങനെ മാറ്റും എന്നതിനെ കുറിച്ചും ചിന്തിക്കുന്നു. സംയുക്ത ഡയറി എഴുതി തുടങ്ങിയതോടുകൂടിയാണ് TV/പേപ്പർ, മറ്റ് ബുക്കുകൾ എന്നിവയിൽ കാണുന്നതൊക്ക വായിച്ചു തുടങ്ങിയത്. ആദ്യമൊക്കെ എന്റെ സഹായത്തോടു കൂടി എഴുതിയിരുന്നത് ഇപ്പോളും തനിച്ചു എഴുതുവാനും എഴുതിയ ശേഷം അത്‌ വായിച്ചു കേൾപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്ത് കൊണ്ടും കുട്ടികൾക്കു എഴുത്തും വായനയും ചെറിയ ക്ലാസ്സിൽ തന്നെ നല്ല രീതിയിൽ ആവുന്നതിനു സംയുക്ത ഡയറി വളരെ നല്ല ഒരു ആശയം ആണ്‌

ശ്രീബാല അനീഷ്

1C, St. George L. P. S kattappana.

87സ്വന്തമായി വാക്യങ്ങൾ ഉണ്ടാക്കി എഴുതാൻ വളരെ എളുപ്പത്തിൽ സാധിക്കുന്നു

ഞാൻ ഒന്നാം ക്‌ളാസിലെ ഷിഫിൻ എന്ന കുട്ടിയുടെ രക്ഷിതാവാണ്. കുട്ടികൾ രണ്ട് മാസം ആയി ഡയറി എഴുതാൻ തുടങ്ങിയിട്ട്. അപ്പോൾ തന്നെ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. മലയാളത്തിലെ മിക്ക അക്ഷരങ്ങളും സുപരിചിതമായി. ചില്ലക്ഷരങ്ങളും മറ്റെല്ലാ ചിഹ്നങ്ങളും നന്നായി പഠിച്ചു. മറ്റൊരു അത്ഭുതമായി തോന്നിയത് കുട്ടിക്ക് സ്വന്തമായി വാക്യങ്ങൾ ഉണ്ടാക്കി എഴുതാൻ വളരെ എളുപ്പത്തിൽ സാധിക്കുന്നു. പിന്നെ ആഴ്ചകളും തിയ്യതികളും അറിയുന്നതിൽ കൂടുതൽ താല്പര്യം കാണിക്കുന്നു. കൂടാതെ ചിത്രം വരയ്ക്കാൻ ഉള്ള അവന്റെ കഴിവ് വികസിപ്പിക്കാൻ കഴിയുന്നു 

ജാബിറ ഫർഷാന 

മുഹമ്മദ്‌ ഷിഫിൻ kp 

GHS manikkaaramb

87ഇങ്ങനെ ഒരാശയം മുന്നോട്ട് വച്ച ടീച്ചർക്ക് ഒരായിരം ആശംസകൾ.

ഞാൻ ഗംഗ,ദക്ഷിണ ഷാബിന്റെ അമ്മയാണ് .ദക്ഷിണ ക്ക് ആദ്യമൊക്കെ ഡയറി എഴുതാൻ മടിയായിരുന്നു. എന്നാൽ പിന്നീട് ഇങ്ങോട്ട് സ്കൂളിൽ നിന്ന് വന്നു കഴിഞ്ഞ് ആദ്യം ചെയ്യുന്നത് സജിത്ര ഡയറി ആണ്, അവൾ വായിക്കാനും എഴുതാനും പുതിയ ആശയങ്ങൾ കണ്ടെത്താനും ഇതിലൂടെ പഠിച്ചു. മാത്രവുമല്ല ചിത്രങ്ങൾ വരയ്ക്കാനും പുതിയ അക്ഷരങ്ങൾ മനസിലാക്കാനും പ്രാപ്തയായി. ഡയറി എഴുതുന്നത് ഒരു ശീലമാക്കി കുട്ടികളിലെ ആശയങ്ങളും അറിവും ഇനിയും വർത്തിക്കട്ടെ..ഇങ്ങനെ ഒരാശയം മുന്നോട്ട് വച്ച ടീച്ചർക്ക് ഒരായിരം ആശംസകൾ.

നന്ദി.

Ganga

M/o Dakshina Shabin

SNUPS Pothinkandam

88ഒന്നാം ക്ലാസ്സ്‌ മുതലാണ് മലയാളക്ഷരങ്ങൾ പഠിച്ചു തുടങ്ങിയത്.

എന്റെ മോൻ ദക്ഷത് കൃഷ്ണ ഒന്നാം ക്ലാസ്സ്‌ മുതലാണ് മലയാളക്ഷരങ്ങൾ പഠിച്ചു തുടങ്ങിയത്. ഡയറി എഴുതാൻ തുടങ്ങിയതു മുതൽ അവനു അക്ഷരങ്ങളും ചിഹ്നങ്ങളും വേഗത്തിൽ മനസിലാക്കാൻ കഴിഞ്ഞു. ഇപ്പോൾ എവിടെ ഒരു വാക്കു കണ്ടാലും അവൻ വായിക്കാൻ ശ്രമിക്കുന്നുണ്ട്... എഴുതാൻ കുറച്ചു മടികാണിക്കുമെങ്കിലും എഴുതാൻ തുടങ്ങിയാൽ സ്കൂളിൽ നടന്ന എല്ലാകാര്യങ്ങളും പറയും അത് എഴുതാനും പറയും ഇതിനു കാരണമായ സംയുക്തഡയറി എന്ന ആശയം മുന്നോട്ടുവച്ച എല്ലാ ടീച്ചേഴ്സിനും എന്റെ നന്ദി ariyakkunnu ഇനിയും ഇതുപോലെ മുന്നോട്ടു പോകണമെന്ന് ആഗ്രഹിക്കുന്നു....…

89ജോബിന ടീച്ചറിന് പ്രത്യേകം നന്ദി

എന്റെ മകൾ ഭവ്യ രമേഷ്, കട്ടപ്പന സെന്റ്. ജോർജ് എൽ. പി. എസ്.  1A യിൽ പഠിക്കുന്നു. സംയുക്ത ഡയറി  എല്ലാ ദിവസങ്ങളിലും തന്നെ എഴുതാറുണ്ട്. ഡയറി എഴുതാനും അതിൽ  ചിത്രം വരയ്ക്കാനും വലിയ താല്പര്യമാണ്.    ആദ്യമൊക്കെ നിരവധി അക്ഷരതെറ്റുകൾ ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ തെറ്റില്ലാതെ ചെറിയ വാക്യങ്ങൾ എഴുതാൻ സാധിക്കുന്നുണ്ട്. മലയാളം നന്നായി വായിക്കാൻ സാധിക്കുന്നുണ്ട്.   ഇതിനാവശ്യമായ  പിന്തുണ നൽകുന്ന   ജോബിന ടീച്ചറിന് പ്രത്യേകം നന്ദി 

              അനു രമേഷ് 

              M/o ഭവ്യ രമേഷ്.


90സംയുക്ത ഡയറി എഴുതി തുടങ്ങിയതോട് കൂടിയാണ് TV/പേപ്പർ, മറ്റ് ബുക്കുകൾ എന്നിവയിൽ കാണുന്നതൊക്ക വായിച്ചു തുടങ്ങിയത്

അക്ഷരങ്ങളും ചിഹ്നങ്ങളും മാത്രം അറിയാവുന്ന എന്റെ കുഞ്ഞിനെ വാക്കുകൾ ആയി അത്‌ എഴുതുവാനും വായിക്കുവാനും പഠിപ്പിച്ചത് സംയുക്ത ഡയറി യും ടീച്ചർ ന്റെ പ്രോത്സാഹനവും ആണ്‌. ഡയറിയിൽ കിട്ടുന്ന സ്റ്റാർ, ഗുഡ് ഒക്കെ ഓരോ ദിവസവും ഡയറി എഴുതാൻ ഉള്ള പ്രോത്സാഹനം ആണ്.

ഓരോന്ന് ദിവസവും നടക്കുന്ന ഓരോ കാര്യങ്ങളും കൃത്യമായി ഡയറി എഴുതണം എന്ന ചിന്തയിൽ ഓർമിച്ചു വെക്കുന്നു. എഴുതുന്നതിനു ഒപ്പം തന്നെ അതെ കാര്യങ്ങൾ ഒരു ചിത്രത്തിന്റെ രൂപത്തിലേക്ക് എങ്ങനെ മാറ്റും എന്നതിനെ കുറിച്ചും ചിന്തിക്കുന്നു. സംയുക്ത ഡയറി എഴുതി തുടങ്ങിയതോട് കൂടിയാണ് TV/പേപ്പർ, മറ്റ് ബുക്കുകൾ എന്നിവയിൽ കാണുന്നതൊക്ക വായിച്ചു തുടങ്ങിയത്. ആദ്യമൊക്കെ എന്റെ സഹായത്തോടു കൂടി എഴുതിയിരുന്നത് ഇപ്പോളും തനിച്ചു എഴുതുവാനും എഴുതിയ ശേഷം അത്‌ വായിച്ചു കേൾപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്ത് കൊണ്ടും കുട്ടികൾക്കു എഴുത്തും വായനയും ചെറിയ ക്ലാസ്സിൽ തന്നെ നല്ല രീതിയിൽ ആവുന്നതിനു സംയുക്ത ഡയറി വളരെ നല്ല ഒരു ആശയം ആണ്‌

ശ്രീബാല അനീഷ്

1C

St. George L. P. S kattappana.


91ആദ്യമാദ്യം ഭൂരിഭാഗം വാക്കുകളും അമ്മയുടെ സഹായത്തോടെ എഴുതിയിരുന്ന എന്റെ മകന് ഇപ്പോൾ ധാരാളം വാക്കുകൾ സ്വന്തമായി തന്നെ എഴുതാൻ കഴിയുന്നു. ആവശ്യ ഘട്ടങ്ങളിൽ മാത്രം എന്റെ സഹായം തേടുന്നു.*

 *സംയുക്ത ഡയറി എഴുതാൻ തുടങ്ങിയതിനു ശേഷം കുട്ടി വാക്കുകൾ പറയുമ്പോൾ തന്നെ എഴുതുവാൻ ശ്രമിക്കുന്നുണ്ട്.*

*പുതിയ പുതിയ വാക്കുകൾ വായിക്കുവാനും എഴുതുവാനും കുട്ടിക്ക് സാധിക്കുന്നുണ്ട്.*

*ചിഹ്നങ്ങളും കൂട്ടക്ഷരങ്ങളും ചേർത്തുള്ള വാക്കുകളോട് കുട്ടിക്ക് കൂടുതൽ താല്പര്യം വന്നത് സംയുക്ത ഡയറി എഴുതിത്തുടങ്ങിയതിനു ശേഷമാണ്.*

*ആദ്യമാദ്യം ഭൂരിഭാഗം വാക്കുകളും അമ്മയുടെ സഹായത്തോടെ എഴുതിയിരുന്ന എന്റെ മകന് ഇപ്പോൾ ധാരാളം വാക്കുകൾ സ്വന്തമായി തന്നെ എഴുതാൻ കഴിയുന്നു. ആവശ്യ ഘട്ടങ്ങളിൽ മാത്രം എന്റെ സഹായം തേടുന്നു.*

*കുഞ്ഞുങ്ങളുടെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും ഭാവന വളർത്തുന്നതിനും സംയുക്ത ഡയറി ഒരു പ്രധാന പങ്ക് വഹിക്കുന്നു.*

*സംയുക്ത ഡയറി എന്ന ആശയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും ഒരു അമ്മ എന്ന നിലയിൽ നന്ദി പറയുന്നു.*

*കുട്ടിയുടെ പേര് : അഹ്‌സാൻ.പി..*

*അമ്മയുടെ പേര്:*

*അസ്ന അസ്‌ലഹ്*

*ക്ലാസ്സ്‌ 1*

*എൽ.പി.ജി.എസ്.നോർത്ത് പറവൂർ*

92അക്ഷരതെറ്റുകൾ   ഉണ്ടായിരുന്നു . എന്നാൽ  ഇപ്പോൾ  തെറ്റുകൂടാതെ നന്നായി  എഴുതാനും  വായിക്കാനും  സാധിക്കുന്നുണ്ട്

: എൻറെ  മകൻ കാശിനാഥൻ .എസ്  കട്ടപ്പന സെന്റ് ജോർജ് എൽ .പി .എസ് .1 A യിൽ  പഠിക്കുന്നു. സംയുക്ത ഡയറി  എല്ലാ  ദിവസവും എഴുതാറുണ്ട്. ഡയറി എഴുതാനും  ചി(തം  വരയ്ക്കാനും അവന് വലിയ  താല്പര്യമാണ്ആദൃമെല്ലാം  അക്ഷരതെറ്റുകൾ   ഉണ്ടായിരുന്നു . എന്നാൽ  ഇപ്പോൾ  തെറ്റുകൂടാതെ നന്നായി  എഴുതാനും  വായിക്കാനും  സാധിക്കുന്നുണ്ട്അക്ഷരങ്ങളോടൊപപം  ചിഹ്നങ്ങൾ  ചേർത്ത് എഴുതുവാനും    അവന്  കഴിയുന്നുണ്ട്. കുട്ടികൾക്കാവശൃമായ        സ്നേഹവും  കരുതലും   നൽകുന്ന   ജോബിനടീച്ചറിന് ഹൃദയം നിറഞ്ഞ  നന്ദി  അറിയിക്കുന്നു.            

സോമോൾ സുജിത്ത് 

M/o 

കാശിനാഥൻ .എസ്

93 മറ്റൊരു അത്ഭുതമായി തോന്നിയത് കുട്ടിക്ക് സ്വന്തമായി വാക്യങ്ങൾ ഉണ്ടാക്കി എഴുതാൻ വളരെ എളുപ്പത്തിൽ സാധിക്കുന്നു.

ഞാൻ ഒന്നാം ക്‌ളാസിലെ ഷിഫിൻ എന്ന കുട്ടിയുടെ രക്ഷിതാവാണ്. കുട്ടികൾ രണ്ട് മാസം ആയി ഡയറി എഴുതാൻ തുടങ്ങിയിട്ട്. അപ്പോൾ തന്നെ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. മലയാളത്തിലെ മിക്ക അക്ഷരങ്ങളും സുപരിചിതമായി. ചില്ലക്ഷരങ്ങളും മറ്റെല്ലാ ചിന്നങ്ങളും നന്നായി പഠിച്ചു. മറ്റൊരു അത്ഭുതമായി തോന്നിയത് കുട്ടിക്ക് സ്വന്തമായി വാക്യങ്ങൾ ഉണ്ടാക്കി എഴുതാൻ വളരെ എളുപ്പത്തിൽ സാധിക്കുന്നു. പിന്നെ ആഴ്ചകളും തിയ്യതികളും അറിയുന്നതിൽ കൂടുതൽ താല്പര്യം കാണിക്കുന്നു. കൂടാതെ ചിത്രം വരയ്ക്കാൻ ഉള്ള അവന്റെ കഴിവ് വികസിപ്പിക്കാൻ കഴിയുന്നു 

ജാബിറ ഫർഷാന 

മുഹമ്മദ്‌ ഷിഫിൻ kp 

GHS manikkaaramb

94അമ്മയെന്ന നിലയിൽഅത് എനിക്ക് വളരെ സന്തോഷം തന്ന കാര്യമായിരുന്നു.

: എരമം നോർത്ത് എൽ പി സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന അയ്കയുടെ അമ്മയാണ് ഞാൻ. സംയുക്ത ഡയറി എഴുതേണ്ടതിനെ കുറിച്ച് ടീച്ചർ പറഞ്ഞപ്പോൾ എല്ലാ ദിവസവും എന്താണ് എഴുതുക എന്നൊരു സംശയം എനിക്ക് ഉണ്ടായിരുന്നു. ആദ്യമൊക്കെ  ഇന്ന് എന്താണ് എഴുതേണ്ടത് എന്ന് മകൾ എന്നോട് ചോദിക്കുമായിരുന്നു. എന്നാൽ കുറച്ച് ദിവസം ആയപ്പോൾ തന്നെ സ്കൂളിലെ കാര്യങ്ങളും വഴിയിൽ കാണുന്ന കാര്യങ്ങളും എല്ലാം ഓർത്ത് വച്ച് ഡയറിയിൽ എഴുതാൻ തുടങ്ങി. ചിത്രം വരച്ച് കളറ് കൊടുക്കുന്നത് കൊണ്ട് നമ്മുടെ ചുറ്റുമുള്ള എല്ലാ കാര്യങ്ങളും നിരീക്ഷിക്കാനും, അവയുടെ കളറും, രൂപവും എല്ലാം മാനസ്സിലാക്കാനും മകൾ ശ്രമിക്കാറുണ്ട്ആദ്യമൊക്കെ എന്ത് കാര്യവും ചോദിച്ചാൽ തുറന്ന് പറയാൻ മടിയുള്ള കുട്ടിയായിരുന്നു. എന്നാൽ ഡയറി എഴുത്ത് തുടങ്ങിയതിന് ശേഷം ഒരു ദിവസം നടക്കുന്ന എല്ലാ കാര്യങ്ങളും ചോദിക്കാതെ തന്നെ എന്നോട് വന്ന് പറയാൻ തുടങ്ങി . അമ്മയെന്ന നിലയിൽഅത് എനിക്ക് വളരെ സന്തോഷം തന്ന കാര്യമായിരുന്നു. ഇതിനെല്ലാം വേണ്ട നിർദ്ദേശങ്ങളും പ്രോൽസാഹനങ്ങളും നൽകുന്ന ടീച്ചർക്ക് നന്ദി അറിയിക്കുന്നു. അതുപോലെ ഇതുപോലെയുള്ള ആശയങ്ങൾക്ക് അഭിനന്ദനവും നന്ദിയും അറിയിക്കുന്നു

അമ്മ :ഷിംന. പി.വി

അയ്ക.എം.പി

എരമം നോർത്ത് എൽപി സ്കൂൾ

95കാര്യങ്ങളൊക്കെ നിരീക്ഷിക്കാനും ഓർത്തെടുക്കാനും ശ്രമിക്കുന്നുണ്ട്. അതോടൊപ്പം കാര്യങ്ങൾ ചിത്രീകരിക്കാനും ശ്രമിക്കുന്നുണ്ട്.

: എരമം നോർത്ത് LP സ്കൂളിലെ റിതവ് എന്ന കുട്ടിയുടെ അമ്മയാണ് ഞാൻ.

എന്റെ അഭിപ്രായത്തിൽ 'സംയുക്ത ഡയറി ' എഴുത്ത് വളരെ നല്ല കാര്യമാണ്.ഡയറി എഴുതേണ്ടത്  കൊണ്ട് തന്നെ ഓരോ ദിവസവും അവൻ ചെയ്യുന്നതും, കേൾക്കുന്നതും കാണുന്നതുമായ കാര്യങ്ങളൊക്കെ നിരീക്ഷിക്കാനും ഓർത്തെടുക്കാനും ശ്രമിക്കുന്നുണ്ട്. അതോടൊപ്പം കാര്യങ്ങൾ ചിത്രീകരിക്കാനും ശ്രമിക്കുന്നുണ്ട്. ഡയറിയുടെ ഫോർമാറ്റിനെക്കുറിച്ചും അന്നന്നത്തെ തീയ്യതിയെക്കുറിച്ചും അവനു ബോധ്യമുണ്ടാകുന്നുണ്ട്. ഞാനും മകനും ഒന്നിച്ചിരുന്നു ചെയ്യുന്നതുകൊണ്ട് തന്നെ അവനു ബുദ്ധിമുട്ടുള്ള വാക്കുകളും അക്ഷരങ്ങളും ചിഹ്നങ്ങളും ഏതെന്നു എനിക്ക് പെട്ടെന്ന് മനസിലാക്കാനും അത് പറഞ്ഞുകൊടുക്കാനും പറ്റുന്നുണ്ട്.

അതുകൊണ്ടുതന്നെ എന്നെയും എന്റെ കുട്ടിയേയും സംബന്ധിച്ച് സംയുക്ത ഡയറി വളരെ വളരെ നല്ല കാര്യമാണ്.

 രേഷ്മ..വി

M/O റിതവ്. .വി

എരമം നോർത്ത് എൽ.പി.സ്കൂൾ

96 മലയാളം സ്പീഡിൽ എഴുതാനും, അക്ഷരങ്ങൾ കുറച്ചുകൂടി മനസിലാക്കാനും അവന് കഴിയുന്നുണ്ട്.

: ഞാൻ എരമം നോർത്ത് LP സ്കൂൾ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കാശിനാഥ് ന്റെ അമ്മയാണ് 

സംയുക്ത ഡയറി എന്നൊരു ആശയം ടീച്ചർ കൊണ്ടുവന്നതുതന്നെ നല്ലൊരു കാര്യം ആണ്.

ഡയറി എഴുതാൻ തുടങ്ങിയപ്പോൾ കുറച്ചു കൂടി മലയാളം സ്പീഡിൽ എഴുതാനും, അക്ഷരങ്ങൾ കുറച്ചുകൂടി മനസിലാക്കാനും അവന് കഴിയുന്നുണ്ട്.

ഒരു ദിവസം നടക്കുന്ന സംഭവങ്ങൾ അവൻ തന്നെ എന്നോട് പറയുകയും, അതിൽ നിന്നും പ്രധാനപ്പെട്ടത് എഴുതുകയും ചെയ്യുന്നുണ്ട്.

ഇതിലൂടെ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയം കൂടുന്നു.

സംയുക്ത ഡയറി നല്ലൊരു കാര്യമാണ്അഞ്ജലി അനീഷ്

M / O കാശിനാഥ്

എരമം നോർത്ത് എൽ.പി.സ്കൂൾ

97സ്കൂൾ തുറക്കു മ്പോൾ മോന് വളരെ കുറച്ച് അക്ഷരങ്ങൾ മാത്രം ആണ് പരിചയം ഉണ്ടായിരുന്നത്.

ഒന്നാം ക്ലാസ് A ഡിവിഷനിലെ ദേവദത്തിൻ്റെ അമ്മയാണ് സ്കൂൾ തുറക്കു മ്പോൾ മോന് വളരെ കുറച്ച് അക്ഷരങ്ങൾ മാത്രം ആണ് പരിചയം ഉണ്ടായിരുന്നത്. എന്നാൽ ഡയറി എഴുതാൻ തുടങ്ങിയ തോടെ അവൻ ചിഹ്നങ്ങൾ ചേർത്ത് പറഞ്ഞ് എഴുതാനും വായിക്കാനും പഠിച്ചു പുറത്തു പോകുമ്പോൾ അവൻ എല്ലാകാര്യങ്ങളും ശ്രദ്ധിക്കാൻ തുടങ്ങി രാവിലെ എണീറ്റ് സ്കൂളിൽ പോകുന്നത് മുതൽ രാത്രി വരെയുള്ള കാര്യങ്ങൾ ഡയറി എഴുതാൻ ഇരിക്കു മ്പോൾ അവൻ ഓർത്തു പറയുന്നുണ്ട്  വാക്യങ്ങൾ എഴുതു ന്നതിന് അനു സരിച്ച് പടം വരക്കാനും തുടങ്ങി നല്ല മാറ്റം ആണ് സംയുക്ത ഡയറി എഴു തുന്ന തിലൂടെ എനിക്ക്     കാണാൻ കഴിഞ്ഞത്  ടീച്ചറും കുട്ടികളെ കൊണ്ട് വായിപ്പിക്കാനും ചിഹ്നം ചേർത്ത് എഴുതാനും  നല്ല പോലെ സഹായം ചെയ്തു •            ദേവദത്ത് ദേവരാജൻ                                           ക്ലാസ് 1A                                                                                  LPGS North  Paravur                                                                                 അമ്മ                                                                                            വിനീത

ഓരോ കുട്ടികൾക്കും ഒരുപാട് പ്രയോജനം ഉള്ള ഒന്ന് ആണ്  98

 പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ പെട്ടന്ന് മറക്കുന്ന ഒരു സ്വാഭാവം ആയിരുന്ന  എന്റെ മോനെ.          ആദ്യം ടീച്ചർ സംയുക്ത ഡയറിയെ കുറിച്ച് പറഞ്ഞപ്പോ എനിക്ക് ആയിരുന്ന ടെൻഷൻ കാരണം എഴുതാൻ പറ്റുമോന്ന് പേടി ആയിരുന്ന  പക്ഷെ ഇന്ന് ഒരുപാട്  അവൻ മാറി ഈ 4 മാസം കൊണ്ട് തന്നെ കുറെ വാക്കുകൾ എഴുതാൻ അവനെ കൊണ്ട് പറ്റുന്നുണ്ട്  സംയുക്ത ഡയറി ഓരോ കുട്ടികൾക്കും ഒരുപാട് പ്രയോജനം ഉള്ള ഒന്ന് ആണ്  വലിയ ക്ലാസ്സിൽ എത്തിയ കുട്ടികൾക്ക് മലയാളം എഴുതാനും വായിക്കാനും അറിയാത്ത ഈ സമയത്തെ ഇങ്ങനെ ഒരു പരുപാടി നടപ്പിലാക്കിയ എല്ലാവർക്കും ഒരുപാട് നന്ദി

കുട്ടിയുടെ പേര് : ഇഷാൽ കെ വി

അമ്മ :രാഖി വിനീഷ്

ഏര്യം വിദ്യാമിത്രം യുപി സ്കൂൾ

99 ഓണപരീക്ഷക്ക്‌ തനിയെ ചോദ്യങ്ങൾ വായിച്ച് ഉത്തരം എഴുതി എന്ന് ടീച്ചർ പറഞ്ഞു.

 ദേവദർശൻ  വി. , ഒന്നാം  ക്ലാസുകാരൻ. എല്ലാ ദിവസവും അവന്  സംയുക്ത ഡയറി എഴുതണം, ഇനി  ഒരു കഥ പറയാം. എന്റെ മകൻ കുറച്ചു കുറുമ്പൻ ആണ്, എന്നും ഡയറി എഴുതണമെന്ന് പറഞ്ഞല്ലോ അവൻ ആദ്യമൊക്കെ ഡയറി എഴുതണമെന്ന് പറയുമ്പോൾ  അമ്മയായ ഞാൻ മടിക്കുമായിരുന്നു കാരണം എന്റെ മകൾ ഒന്നിൽ പഠിക്കുമ്പോൾ ഇങ്ങനെ ഒന്നും ഇല്ലായിരുന്നു ഞാൻ ഓർത്തു രണ്ട് ദിവസം എഴുതിയാൽ മതി എന്ന്. പക്ഷെ  എനിക്ക് തന്നെ അത്ഭുതം തോന്നിയ മാറ്റം എന്തെന്നാൽ സംയുക്ത ഡയറി എഴുതി തുടങ്ങിരണ്ടാഴ്ച ആയപ്പോഴേക്കും എന്റെ മകൻ ഞാൻ, എന്റെ, ഇന്ന് എന്നീ വാക്കുകൾ എന്റെ സഹായം ഇല്ലാതെ എഴുതാൻ തുടങ്ങി. പിന്നെ അവന്റെ ഡയറിയിൽ നിന്ന് ഓരോ ദിവസം ഉണ്ടായ കാര്യങ്ങൾ ഒന്ന് മറിച്ചു നോക്കിയാൽ അറിയാൻ കഴിയും, എനിക്ക് സന്തോഷം തോന്നിയ ഒരു കാര്യം അവന്റെ ടീച്ചർ അവനോട് പറഞ്ഞു ഓരോ ദിവസവും  എഴുതുന്ന ഡയറി കുറിപ്പിനോടൊപ്പം അതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരയ്ക്കണം. ഈ ഡയറി എഴുതുമ്പോൾ  എന്റെ മകന് അവന്റ മനസ്സിൽ തോന്നിയ കാര്യങ്ങൾ വരയ്ക്കാനും കഴിയുന്നു.                       ഓണപരീക്ഷക്ക്‌ തനിയെ ചോദ്യങ്ങൾ വായിച്ച് ഉത്തരം എഴുതി എന്ന് ടീച്ചർ പറഞ്ഞുരണ്ട് വരിയിൽ എഴുതി തുടങ്ങിയ ഡയറി അഞ്ച് വരി  വരെ  എന്റെ സഹായം ഇല്ലാതെ എന്റെ മകൻ എഴുതുന്നു. സംയുക്ത ഡയറി എന്റെ മകനിൽ നല്ല മാറ്റമാണ് ഉണ്ടാക്കിയത്.

 മഞ്ജു. M

NMLPS Uthimoodu, Ranni

100എല്ലാ  ദിവസവും കൃത്യ സമയത്തു പഠിക്കുവാൻ  ഇരിക്കാനുള്ള ഒരു  ശീലം  ഉണ്ടായി.

എന്റെ മകൾക്ക് സംയുക്‌ത  ഡയറി  എഴുതുന്നതിലൂടെ എല്ലാ  ദിവസവും കൃത്യ സമയത്തു പഠിക്കുവാൻ  ഇരിക്കാനുള്ള ഒരു  ശീലം  ഉണ്ടായി.അതുപോലെ  കൂടുതൽ വാക്കുകൾ  പരിചയപ്പെടാനും  അക്ഷരങ്ങളും ചിഹ്നങ്ങളും കൃത്യമായി ഇടാനും  പഠിച്ചു.ഓരോ ദിവസവും ഡയറി എഴുതാനുള്ള എന്തെങ്കിലും  സംഭവം  ഓർത്തു  വക്കുന്നു   അതുകൊണ്ട്  സംയുക്ത ഡയറി എഴുതുന്നത് കുട്ടികളുടെ  ബുദ്ധിവികാസത്തിനും അവരിൽ  എഴുത്തും വായനയും  ശീലമാക്കാനും  ഉള്ള ഒരു പ്രോത്സാഹനം  കൂടിയാണ് 

Thanku ടീച്ചേർസ്

 അശ്വതി.ആർ.നായർ

വേദിക   എസ് നായർ                          

1A                     

NMLP School ഉതിമൂട്