ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Sunday, October 3, 2010

പുസ്തക വൃക്ഷം പിന്നെ സ്കൂളുകള്‍ക്ക് വേണ്ട കുറെ ഇനങ്ങളും





ക്ലാസ് വായനാ മൂലയില്‍ ഒന്നിന് മീതെ മീതെ പുസ്തകങ്ങള്‍ അട്ടി അടുക്കി വെക്കുന്നത് കണ്ടിട്ടുണ്ട്.പുസ്തകം തെരഞ്ഞെടുക്കാന്‍ അസ്വൌകര്യം .ഏതൊക്കെ പുസ്തകങ്ങള്‍ ആണെന്ന് ഒറ്റ നോട്ടത്തില്‍ കണ്ടെത്താന്‍ പ്രയാസം.ഓരോ തവണയും വാരി വലിച്ചു...
പുസ്തകങ്ങള്‍ കുട്ടികളെ സദാസമയവും ക്ഷണിക്കണം.അതിന്റെ ആകര്‍ഷകമായ പുറംചട്ട ആ ദൌത്യം നിറവേറ്റാന്‍ ഉള്ളതാണ്.എടുക്കാനും മറിച്ചു നോക്കാനും പഴയ സ്ഥാനത്ത് വെക്കാനും കഴിയും വിധം പുസ്തകങ്ങള്‍ ക്രമീകരിക്കുന്നതെങ്ങനെ.?
തിരുവനന്തപുരം നോര്‍ത്ത് യു ആര്‍ സി അന്വേഷണത്തിലാണ്. ഓരോരോ മേഖലകളിലെ പ്രശ്നങ്ങള്‍ വിശകലനം ചെയ്യും സാധ്യമായ കാര്യങ്ങള്‍ ഏറ്റെടുക്കും. ചില മാതൃകകള്‍ വികസപ്പിക്കും.

ഈ വര്ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇവയാണ്.
ഒന്ന്) ഗണിത കിറ്റ്‌ -
ശില്പശാല നടത്തി ഗണിത കിറ്റ്‌ നിര്‍മിച്ചു വിദ്യാലയങ്ങള്‍ക്കു നല്‍കി.
രണ്ട്) പുസ്തക വൃക്ഷം._
ക്ലാസില്‍ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് ന്വെ എടുക്കാനും സഹായകമായ രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നത് എങ്ങനെ എന്ന അന്വേഷണഫലമാണ് ഈ ഉല്പന്നം.(കൂടുതല്‍ ശാഖകള്‍ ആകാം).
മൂന്ന്) പാവനാടക സ്ക്രീന്‍ -
പാവനാടകം നടത്തുന്നതിനുള്ള സ്ക്രീന് രണ്ട് ഗുണം. ഒരു വശം തൂവെള്ള ആയതിനാല്‍ എല്‍ സി ഡി പ്രദര്‍ശനവും സാധ്യം.
നാല് )ക്ലാസ് പോര്‍ട്ട്‌ ഫോളിയോ പോക്കറ്റ് -
ഓരോ വിഷയത്തിന്റെയും പോര്‍ട്ട്‌ ഫോളിയോ ക്ലാസില്സൂക്ഷിക്കാന്‍ ഒരുക്കിയ സംവിധാനം
അഞ്ച്) പ്രഥമ അധ്യാപകര്‍ക്കുള്ള മോണിട്ടറിംഗ് ഡയറി .
(ഈ ഡയറി മുന്‍പ് പരിചയപ്പെടുത്തിയിരുന്നു. ) ഡയറിയുടെ ഉപയോഗം വിലയിരുത്തി ഗുണപ്രദം എന്ന് കണ്ട എസ് എസ് എ ജില്ലാ ഘടകം അത് മെച്ചപ്പെടുത്തി ജില്ല മുഴുവന്‍ വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു.


ബഹു: വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രിയില്‍ നിന്നും മോണിട്ടറിംഗ് ഡയറി തിരുവനന്തപുരം ഡി ഡി ഇ ശ്രി എല്‍ രാജന്‍ ഏറ്റു വാങ്ങുന്നതാണ് ഫോട്ടോയില്‍ .
ഒരു വീക്ഷണ രേഖ തയ്യാറാക്കി അതിന്‍ പ്രകാരമാണ് യു ആര്‍ സി യുടെ പ്രവര്‍ത്തനം.യുആര്‍ സി വാര്‍ഷിക അവലോകനവും നടത്തും. സ്കൂളുകള്‍ക്ക് അക്കാദമിക സഹായം എന്ന ചുമതല ഇവടെ അന്വേഷ ണാത്മകം
-----------------------------
ചൂണ്ടുവിരലില്‍ വരും ലക്കങ്ങളില്‍
  • ഫീഡ് ബാക്ക് എങ്ങനെ ,
  • എന്റെ അമ്മ എന്റെ ശക്തി,
  • ക്ലാസ് പ്രദര്‍ശന ബോര്‍ഡിന്റെ സാധ്യത പരിശോധിച്ചവര്‍ ....
-----------പുതു വാര്‍ത്ത ---
പെരുമ്പാവൂര്‍ ബി ആര്‍ സി ബ്ലോഗ്‌ തുടങ്ങി.
കുട്ടികളുടെ പക്ഷത്ത് നിന്നും സൂചകങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ഒരു രീതി പങ്കിടുന്നു..
ബ്ലോഗ്‌ സന്ദര്‍ശിക്കുക.(വലതു വശത്തുള്ള ലിസ്റ്റില്‍ പേരില്‍ ക്ലിക്ക് ചെയ്യൂ)

1 comment:

ajay said...

ക്ലാസ്സ്‌ തല വായന മൂലക് വളര നല്ല ഒരു മാതൃകയാണ് സ്ഥലപരിമിതി മൂലം ബുടിമുട്ടനുബവികുന്ന മലപ്പുറം ജില്ല യില സ്കൂള്‍ മാതൃകയായി യടുക്കും കുട്ടികള്ക് പുസ്തകം തിരഞ്ചടുക്കാനും തിരിച്ചുവക്കാനും വളര യലുപമുള്ള ഈ സംവിതനം വളര നല്ല ഒരു മാതൃകയാണ്