ചൂണ്ടുവിരലിലെ വിഭവങ്ങള്‍

2010 ജൂലൈമുതല്‍ അക്കാദമിക വിഭവങ്ങളുമായി ഈ വിദ്യാഭ്യാസ ബ്ലോഗ് ...പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, പ്രചോദിപ്പിക്കുക, പ്രചരിപ്പിക്കുക.. ചൂണ്ടുവിരലില്‍ പങ്കിട്ട വിഭവമേഖലകള്‍....> 1.അധ്യാപക ശാക്തീകരണം ,2. വായനയുടെ വഴി ഒരുക്കാം, 3.എഴുത്തിന്‍റെ തിളക്കം, 4.വിദ്യാഭാസ ഗുണനിലവാരം- സംവാദം,5. മികവ്, 6.ശിശുസൌഹൃദ വിദ്യാലയം, 7.സര്‍ഗാത്മക വിദ്യാലയം, 8.നിരന്തര വിലയിരുത്തല്‍, 9.ഗണിതപഠനം, 10.വിദ്യാഭ്യാസ അവകാശ നിയമം, 11.ദിനാചരണങ്ങള്‍, 12.പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍, 13. രക്ഷിതാക്കളും സ്കൂളും, 14. കളരി, 15. ക്ലാസ് അന്തരീക്ഷം/ക്രമീകരണം, 16.ഇംഗ്ലീഷ് പഠനം, 17.ഒന്നാം ക്ലാസ്, 18. ശാസ്ത്രത്തിന്റെ പാത, 19.ആവിഷ്കാരവും ഭാഷയും, 20. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, 21. ഐ ടി സാധ്യതകള്‍, 22. പഠനറിപ്പോര്‍ട്ടുകള്‍, 23.പഠനമാധ്യമം 24. ഭൌതികസൌകര്യങ്ങളില്‍ മികവ്, 25.അക്കാദമികസന്ദര്‍ശനം, 26.ഗ്രാഫിക് ഓര്‍ഗനൈസേഴ്സ്, 27.പ്രഥമാധ്യാപകര്‍.,28. ബാല, 29. വളരുന്ന പഠനോപകരണം,30. കുട്ടികളുടെ അവകാശം, 31. പത്രങ്ങള്‍ സ്കൂളില്‍, 32.പാഠ്യപദ്ധതി,33. ഏകീകൃത സിലബസ്, 34.ഡയറ്റ് .35.ബി ആര്‍ സി,36. പരീക്ഷ ,37. പ്രവേശനോത്സവം,38. IEDC, 39.അന്വേഷണാത്മക വിദ്യാലയങ്ങളുടെ ലോകജാലകം, 40. കലാവിദ്യാഭ്യാസം, 41.പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, 42. പഠനോപകരണം, 43.പാഠ്യപദ്ധതി പരിഷ്കരണം, 44. ചൂണ്ടുവിരല്‍,45. ടി ടി സി, 46.പുതുവര്‍ഷം, 47.പെണ്‍കുട്ടികളുടെ ശാക്തീകരണം, 48. ക്രിയാഗവേഷണം,49. ടീച്ചിംഗ് മാന്വല്‍, 50. പൊതുവിദ്യാഭ്യാസസംരക്ഷണം, 51.ഫീഡ് ബാക്ക്, 52.സ്റ്റാഫ് റൂം, 53. കുട്ടികളുട അവകാശം,54. കൃഷിയും പഠനവും,55. നോട്ട് ബുക്ക് ആകര്‍ഷകവും സമഗ്രവും, 56.പഠനയാത്ര, 57. വിദ്യാബ്ലോഗുകള്‍,58. സാമൂഹികശാസ്ത്രം, 59. സ്കൂള്‍ അസംബ്ലി, 60.സ്കൂള്‍ റിസോഴ്സ് (റിസേര്‍ച്) ഗ്രൂപ്പ് - ,61.പ്രതിഫലനാത്മകക്കുറിപ്പ്, 62. ബദല്‍പാഠങ്ങള്‍, 63.മെന്ററിംഗ്,64. വര്‍ക്ക്ഷീറ്റുകള്‍ ക്ലാസില്‍, 65.വിലയിരുത്തല്‍, 66. സാമൂഹിക ശാസ്ത്രാന്തരീക്ഷം, 67.അനാദായം, 68.എ ഇ ഒ , 69.കായികവിദ്യാഭ്യാസം,70. തിയേേറ്റര്‍ സങ്കേതം പഠനത്തില്‍, 71.നാടകം, 72.നാലാം ക്ലാസ്.73. പാഠാവതരണം, 74. മോണിറ്ററിംഗ്, 75.വിദ്യാഭ്യാസ ചിന്തകള്‍, 76.സഹവാസ ക്യാമ്പ്, 77. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്,78.പ്രദര്‍ശനം,79.പോര്‍ട്ട്‌ ഫോളിയോ...80 വിവിധജില്ലകളിലൂടെ... പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത് അറിയാന്‍ ചൂണ്ടുവിരല്‍...tpkala@gmail.com.

Monday, October 4, 2010

ഫീഡ് ബാക്ക്

ഫീഡ് ബാക്ക്
സെപ്തംബര്‍ നാലിന് അധ്യാപകര്‍ ഒത്തു കൂടിയപ്പോള്‍ വിലയിരുത്തലിനെ കുറിച്ച് ചര്‍ച്ച നടന്നു.പഠനം തന്നെ വിലയിരുത്തല്‍ , പഠനത്തിനായുള്ള വിലയിരുത്തല്‍, പഠനത്തെളിവുകള്‍ ഇങ്ങനെ കുറെ കാര്യങ്ങള്‍..ശരി ചെയ്തു നോക്കാം എന്ന മനസ്സോടെ അധ്യാപകര്‍ സ്കൂളിലേക്ക് പോയി.
മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒരു സംഘം ഒരു ജില്ലയിലെ എല്ലാ ബി ആര്‍ സികളും അവിടുത്തെ ഓരോ സ്കൂളും സന്ദര്‍ശിച്ചു.അധ്യാപകരുടെ ധാരണകള്‍, ട്രെയിനര്‍മാരുടെ ധാരണകള്‍ ,പ്രയോഗത്തിലെ മുന്നേറ്റങ്ങള്‍, പ്രശ്നങ്ങള്‍ ഇവ മനസ്സിലാക്കുക ആയിരുന്നു ലക്ഷ്യം.
മടങ്ങി വന്നപ്പോള്‍ അനുഭവം ഇങ്ങനെ-
  • ചില ക്ലാസുകളില്‍ വിലയിരുത്തല്‍ ആശയം ഉള്‍ക്കൊണ്ടു തന്നെ ശരിയായ രീതിയില്‍ നടക്കുന്നു.
  • ചിലയിടത്ത് ഭാഗിക ധാരണകളെ ഉള്ളൂ
  • കുട്ടികളുടെ ഉത്പന്നങ്ങള്‍ എങ്ങനെയും ഉണ്ടാക്കി പഠനത്തെളിവാക്കുക(പഠനം ഇല്ലാതെയുള്ളതെളിവുകള്‍..) എന്ന ആശയം എങ്ങനെയോ ചില അധ്യാപികമാരും ട്രൈനര്‍മാരും വെച്ച്പുലര്‍ത്തുന്നതും കണ്ടു.(!?) (ഈ തെറ്റിദ്ധാരണ മൂലം ചിലര്‍ വിമര്‍ശകരായി..)
  • മികവു എന്ന പേരില്‍ വേറെ കുറെ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കലാണ് മറ്റൊരു കൂട്ടര്‍ ചെയ്തത്..

ഉടന്‍ ഇടപെടണം അടുത്ത അധ്യാപക കൂടിചേരലിന് ഒരാഴ്ചകൂടി ഉണ്ട്.
ഫീഡ് ബാക്ക് എല്ലാ ബി ആര്‍ സി കള്‍ക്കും നല്‍കാന്‍ തീരുമാനിച്ചു.
ഒരു സ്കൂളില്‍ വളരെ നന്നായി ചെയ്ത കാര്യങ്ങള്‍ പവര്‍ പോന്റ്റ് പ്രസന്റെഷനാക്കി മെയില്‍ ചെയ്തു.
അതില്‍
  • നേരത്തെ പറഞ്ഞ ആശയങ്ങള്‍ ഒന്ന് കൂടി വ്യക്തത കിട്ടാന്‍ വേണ്ടി ഉള്‍പെടുത്തി
  • വിലയിരുത്തല്‍ തന്നെ പഠനം എന്നതിന് ഉദാഹരണം നല്‍കി
  • പഠനത്തിനായുള്ള വിലയിരുത്തലിന്റെ പ്രയോഗം ക്ലാസ് അനുഭവത്തെ വിശകലനംചെയ്തു വ്യക്തമാക്കി.
  • പഠനത്തെളിവ് പഠനലക്ഷ്യവുമായി ബന്ധിപ്പിച്ചു അവതരിപ്പിച്ചു.
  • ഒപ്പം ഇനി മുന്നോട്ടു പോകേണ്ടത് എങ്ങനെ എന്ന് കൃത്യമായ ധാരണ ലഭിക്കും വിധം സൂചനകള്‍ നല്‍കി.പോസിറ്റീവ് ഫീഡ് ബാക്ക് ആവണം നല്‍കേണ്ടത് എന്നതിനാല്‍ ക്രിയാത്മക രീതിയാണ് സ്വീകരിച്ചത്.
ബ്ലോഗിലും ചര്‍ച്ച ഒരാഴ്ച നടത്തി.കുറെ ഏറെ ബി ആര്‍ സി കളും ബ്ലോഗ്‌ സന്ദര്‍ശിച്ച അധ്യാപകരും ഇവ രണ്ടും ഉപയോഗിച്ചു .
അവരുടെ അനുഭവങ്ങള്‍ അയച്ചു തന്നു.
അപ്പോള്‍ എന്താണ് ഫീഡ് ബാക്ക്?
മുകളില്‍ നല്‍കിയ ഉദാഹരണത്തില്‍ നിന്ന് മനസ്സിലായത്‌ പറയാമോ?






(ഫീഡ് ബാക്ക് ചര്‍ച്ച തുടരും...)
tpkala@gmail.com

No comments: