ഫീഡ് ബാക്ക് നല്‍കാത്ത അധ്യാപകരില്ല . കുറച്ചു കൂടിചിട്ട വരുത്തുക മാത്രമേ വേണ്ടൂ.
ഫീഡ് ബാക്കിന്റെ സവിശേഷതകള്‍ പറയും മുമ്പ് നിരന്തര വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ അതിന്റെ പ്രസക്തി എന്തെന്ന് ഒന്ന് ചിന്തിക്കാം.പ്രതീക്ഷിത നേട്ടം ഇപ്പോഴുള്ള അവസ്ഥ ഇവ തമ്മില്‍ വിടവുണ്ടെങ്കില്‍ ഉചിതമായ ഫീഡ് ബാക്ക് അത് പരിഹരിക്കാന്‍ സഹായിക്കും.
ഫീഡ് ബാക്കിന്റെ സവിശേഷതകള്‍
ഏറ്റവും ഉചിതമായ സന്ദര്‍ഭത്തിലാണ് ഫീഡ് ബാക്ക് നല്‍കേണ്ടത്.(ഇന്നലത്തെ ബ്ലോഗ് പോസ്റ്റ് അത് വ്യക്തമാക്കും.) നിര്‍ണായകമായ ഫീഡ് ബാക്ക് സന്ദര്‍ഭം പാഴാക്കിയ ശേഷം കുട്ടികള്‍ എത്തേണ്ടിടത്ത് എത്തിയില്ല എന്ന് പരിതപിച്ചിട്ട് കാര്യമില്ലല്ലോ.അപ്പോള്‍ സദാ ജാഗ്രതയോടെ ക്ലാസ് പ്രവര്‍ത്തനം നിരീക്ഷിക്കുന്ന ഒരാള്‍ക്ക് മാത്രമേ യഥാ സമയം ഫീഡ് ബാക്ക് നല്‍കാന്‍ അവസരം ലഭിക്കൂ.
കൃത്യത. നല്‍കുന്ന ഫീഡ് ബാക്ക് കൃത്യമായിരിക്കണം.എന്തിനാണോ ലക്ഷ്യമിടുന്നത് അതിലേക്കു മുറുക്കുന്ന, വഴി തുറക്കുന്ന ഇടപെടല്‍..
വ്യക്തത.പറയുന്നകാര്യം കുട്ടിക്ക് വ്യക്തമാകണം.എങ്ങനെകുട്ടിമനസ്സിലാക്കും.?ഉദാഹരണങ്ങള്‍,തെളിവുകള്‍, മുന്‍ അനുഭവം, സമാന കാര്യങ്ങള്‍,സൂചനകള്‍, വിശദീകാരങ്ങള്‍ ആവശ്യപ്പെടല്‍, ചിന്ത പങ്കിടല്‍..ഒക്കെയാവാം.(മുന്‍ ബ്ലോഗ് പോസ്റ്റില്‍ ഒരു സ്കൂളില്‍ നടത്തിയ കാര്യം നല്‍കി വ്യക്തത വരുത്താന്‍ ശ്രമിച്ചത് നോക്കുക.)
കാര്യ മാത്ര പ്രസക്തമായ വിവരങ്ങള്‍ മാത്രം അവതരിപ്പിക്കുക .
ദിശാബോധം നല്‍കുന്നതാവണം.എങ്ങനെ ചെയ്‌താല്‍ ലക്‌ഷ്യം നേടാം എന്ന് തിരിച്ചറിയാന്‍ കഴിയണം.കുടഞ്ഞു കുടഞ്ഞു ചോദിച്ചു വശം കെടുത്തരുത്.ചിന്താ തടസ്സങ്ങള്‍ നീക്കാനുള്ള ചോദ്യങ്ങള്‍ ആകാം.ക്രിയാത്മക പിന്തുണയാണ് അധ്യാപിക നല്‍കുക.
ആത്മവിശ്വാസം .കുട്ടിക്ക് നിഷേധാത്മക ഫീഡ് ബാക്ക് നല്‍കരുത്.സാധ്യമാണെന്ന് തോന്നല്‍ കൂടിക്കൂടി വരണം .അതിനുള്ള ആശയപരമായ പിന്തുണയായി ഫീഡ് ബാക്ക് മാറണം
നിരന്തര വിലയിരുത്തല്‍ നടക്കുമ്പോള്‍ നിരന്തരം ഫീഡ് ബാക്ക് നല്‍കേണ്ടി വരും .അനിവാര്യമായ എല്ലാ സന്ദര്‍ഭങ്ങളും ഫീഡ് ബാക്ക് ആവശ്യപ്പെടുന്നു. (ഫീഡ് ബാക്ക് ചര്‍ച്ച തുടരും...)
tpkala@gmail.com
No comments:
Post a Comment