ക്ലാസ് വായനാ മൂലയില്‍ ഒന്നിന് മീതെ മീതെ പുസ്തകങ്ങള്‍ അട്ടി അടുക്കി വെക്കുന്നത് കണ്ടിട്ടുണ്ട്.പുസ്തകം തെരഞ്ഞെടുക്കാന്‍ അസ്വൌകര്യം .ഏതൊക്കെ പുസ്തകങ്ങള്‍ ആണെന്ന് ഒറ്റ നോട്ടത്തില്‍ കണ്ടെത്താന്‍ പ്രയാസം.ഓരോ തവണയും വാരി വലിച്ചു...
പുസ്തകങ്ങള്‍ കുട്ടികളെ സദാസമയവും ക്ഷണിക്കണം.അതിന്റെ ആകര്‍ഷകമായ പുറംചട്ട ആ ദൌത്യം നിറവേറ്റാന്‍ ഉള്ളതാണ്.എടുക്കാനും മറിച്ചു നോക്കാനും പഴയ സ്ഥാനത്ത് വെക്കാനും കഴിയും വിധം പുസ്തകങ്ങള്‍ ക്രമീകരിക്കുന്നതെങ്ങനെ.?
തിരുവനന്തപുരം നോര്‍ത്ത് യു ആര് സി അന്വേഷണത്തിലാണ്. ഓരോരോ മേഖലകളിലെ പ്രശ്നങ്ങള്‍ വിശകലനം ചെയ്യും സാധ്യമായ കാര്യങ്ങള്‍ ഏറ്റെടുക്കും. ചില മാതൃകകള്‍ വികസപ്പിക്കും.
ഈ വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇവയാണ്.
ഒന്ന്) ഗണിത കിറ്റ് -
ശില്പശാല നടത്തി ഗണിത കിറ്റ് നിര്‍മിച്ചു വിദ്യാലയങ്ങള്‍ക്കു നല്കി.
രണ്ട്) പുസ്തക വൃക്ഷം._
ക്ലാസില്‍ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് ന്‍വെ എടുക്കാനും സഹായകമായ രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നത് എങ്ങനെ എന്ന അന്വേഷണഫലമാണ് ഈ ഉല്പന്നം.(കൂടുതല്‍ ശാഖകള്‍ ആകാം).
മൂന്ന്) പാവനാടക സ്ക്രീന്‍ -
പാവനാടകം നടത്തുന്നതിനുള്ള സ്ക്രീന്‍ രണ്ട് ഗുണം. ഒരു വശം തൂവെള്ള ആയതിനാല്‍ എല്‍ സി ഡി പ്രദര്‍ശനവും സാധ്യം.
നാല് )ക്ലാസ് പോര്‍ട്ട് ഫോളിയോ പോക്കറ്റ് -
ഓരോ വിഷയത്തിന്റെയും പോര്‍ട്ട് ഫോളിയോ ക്ലാസില്സൂക്ഷിക്കാന് ഒരുക്കിയ സംവിധാനം
അഞ്ച്) പ്രഥമ അധ്യാപകര്‍ക്കുള്ള മോണിട്ടറിംഗ് ഡയറി .
(ഈ ഡയറി മുന്‍പ് പരിചയപ്പെടുത്തിയിരുന്നു. ) ഡയറിയുടെ ഉപയോഗം വിലയിരുത്തി ഗുണപ്രദം എന്ന് കണ്ട എസ് എസ് എ ജില്ലാ ഘടകം അത് മെച്ചപ്പെടുത്തി ജില്ല മുഴുവന്‍ വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു.
ബഹു: വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രിയില്‍ നിന്നും മോണിട്ടറിംഗ് ഡയറി തിരുവനന്തപുരം ഡി ഡി ഇ ശ്രി എല്‍ രാജന് ഏറ്റു വാങ്ങുന്നതാണ് ഫോട്ടോയില്‍ .
ഒരു വീക്ഷണ രേഖ തയ്യാറാക്കി അതിന് പ്രകാരമാണ് യു ആര് സി യുടെ പ്രവര്‍ത്തനം.യുആര്‍ സി വാര്‍ഷിക അവലോകനവും നടത്തും. സ്കൂളുകള്‍ക്ക് അക്കാദമിക സഹായം എന്ന ചുമതല ഇവടെ അന്വേഷ ണാത്മകം
-----------------------------
ചൂണ്ടുവിരലില്‍ വരും ലക്കങ്ങളില്‍
- ഫീഡ് ബാക്ക് എങ്ങനെ ,
- എന്റെ അമ്മ എന്റെ ശക്തി,
- ക്ലാസ് പ്രദര്‍ശന ബോര്‍ഡിന്റെ സാധ്യത പരിശോധിച്ചവര്‍ ....
പെരുമ്പാവൂര്‍ ബി ആര് സി ബ്ലോഗ് തുടങ്ങി.
കുട്ടികളുടെ പക്ഷത്ത് നിന്നും സൂചകങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ഒരു രീതി പങ്കിടുന്നു..
ബ്ലോഗ് സന്ദര്‍ശിക്കുക.(വലതു വശത്തുള്ള ലിസ്റ്റില്‍ പേരില്‍ ക്ലിക്ക് ചെയ്യൂ)
1 comment:
ക്ലാസ്സ് തല വായന മൂലക് വളര നല്ല ഒരു മാതൃകയാണ് സ്ഥലപരിമിതി മൂലം ബുടിമുട്ടനുബവികുന്ന മലപ്പുറം ജില്ല യില സ്കൂള്‍ മാതൃകയായി യടുക്കും കുട്ടികള്ക് പുസ്തകം തിരഞ്ചടുക്കാനും തിരിച്ചുവക്കാനും വളര യലുപമുള്ള ഈ സംവിതനം വളര നല്ല ഒരു മാതൃകയാണ്
Post a Comment